ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം വിവേകാനന്ദ ജയന്തി ആഘോഷമായി ശനിയാഴ്ച്ച, ജനുവരി 28-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ ആഘോഷിക്കും.
ഭാരതീയ ജനതയെ ജാതിമത വേര്‍തിരിവുകൾക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ ജന്മദിനം പതിവ് പോലെ ഈ വര്‍ഷവും ആഘോഷിക്കുകയാണ് ലണ്ടൻ ഹിന്ദു ഐക്യവേദി. ജനുവരി 28 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 6:00 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികളുടെ ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം 2023 ഫെബ്രുവരി 25 -ന് ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് അരങ്ങേറും. ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന അപൂർവ്വം നൃത്തോത്സവങ്ങളിലൊന്നായ ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിൽ കഴിഞ്ഞ ഒൻപത് വർഷങ്ങളിലായി നൂറുകണക്കിന് നൃത്ത വിദ്യാർഥികളും പ്രഗത്ഭരും പങ്കെടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;
സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601
2023 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ എന്ന പേരിൽ ലോക പ്രശസ്ത വചന പ്രഘോഷകനും, ക്രൈസ്തവ ശാക്തീകരണത്തിന്റെ പടയാളിയും , സെഹിയോൻ ,അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി , അഭിഷേകാഗ്നി സിസ്റ്റേഴ്സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നാളെ നടക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസു മുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും . സീറോ മലങ്കര സഭ യുകെ കോ ഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക റോസ്സ് പവൽ എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് , ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW
യു. കെ. കെ .സി. എ വലിയ യൂണിറ്റുകളിൽ ഒന്നും വില്യം ഷേക് സ്പിയറിന്റെ നാട്ടിലെ ക് നാനായ യൂണിറ്റായ കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം. ഡിസംബർ 28ന് വാൽസ്ഗ്രേവ് സോഷ്യൽ ക്ലബ്ബിൽ വച്ച് നടത്തിയ യൂണിറ്റിന്റെ പ്രൗഢ ഗംഭീരമായ ക്രിസ്തുമസ് &ന്യൂ ഇയർ ആഘോഷങ്ങളിൽ വച്ചാണ് യൂണിറ്റിന്റെ 2023 -2025 വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേനെ തിരഞ്ഞെടുത്തത് .പുനലൂർ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവക തെങ്ങേലി മണ്ണിൽ മോൻസി തോമസ് പ്രസിഡന്റ് . ചാമക്കാല സെന്റ് ജോൺസ് ഇടവക ജോബി ഐത്തിൽ ജനറൽ സെക്രട്ടറി .അരീക്കര സെന്റ് റോക്കിസ് ക്നാനായ കാത്തലിക്ക് ഇടവക താളിപ്ലാക്കിൽ ഷിജോ അബ്രാഹാം ട്രഷറർ. NR. City സെന്റ്. മേരീസ് ക്നാനായ ചർച്ച് ഇടവക പെരുമ്പേൽ ടാജ് തോമസ് വൈസ് പ്രസിഡന്റ് സെന്റ് ഫ്രാൻസിസ് സെയിൽസ് ക്നാനായ കാത്തലിക് ചർച്ച് തിരുവൻവണ്ടൂർ ഇടവക മേമന കളീക്കൽ റില്ലു അബ്രാഹം ജോയിന്റ് സെക്രട്ടറി തിരുഹൃദയ ക്നാനായ ദേവാലയം മോനിപ്പള്ളി ഇടവക താനിമൂട്ടിൽ സ്റ്റീഫൻ താനിമൂട്ടിൽ ജോയിന്റ് ട്രഷറായും തിരഞ്ഞെടുത്തു .
കഴിഞ്ഞ കമ്മിറ്റിയിലെ പ്രസിഡന്റും ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്ക ഇടവക കവുന്നുംപാറയിൽ ഷിൻസൺ മാത്യുവും സെന്റ് മേരിസ് ഫൊറാന ദേവാലയം ചുങ്കം ഇടവക പടിഞ്ഞാറയിൽ ജോസ് മാണിയും 2023 -2025 കാലത്തേക്ക് കോവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ അഡ്വൈസ്‌ഴ്‌സായി തുടരും . ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളി ഇടവക ചിറക്കര സിബു കുര്യനാണ് റീജിയണൽ റെപ്രെസെന്ററ്റീവ് ,ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് പള്ളി ഇടവക പഴയിടത്ത് സെലിൻ സോജി കള്ളമല സെയിന്റ് സ്റ്റീഫൻസ് ചർച്ച് ഇടവക ചാമാക്കലയിൽ ജോമ്സി ദീഷിത്തുമാണ് വുമൺസ് റെപ്രെസെന്ററ്റീവ്സ് .
ഇടക്കോലി സെന്റ് ആൻസ് ക്‌നാനയ കത്തോലിക്ക പള്ളി ഇടവക മുപ്രാപ്പളളിൽ ജൂലി ബിനുവും , കോതനല്ലൂർ സെൻറ് മേരീസ് ക്‌നാനായ കത്തോലിക് ചർച്ച് ഇടവക ചീനോത്ത് ബിജി അനിലുമാണ് പ്രോഗ്രാമുകളിൽ കലയുടെ മാസ്മരിക ലോകം തീർക്കുവാനായി പ്രോഗ്രാം കോർഡിനേറ്റേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് .വാരപ്പെട്ടി സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവക തേനംമാക്കിൽ ഷൈജി ജേക്കബ് (കോവെന്ററി ഏരിയ റെപ്രെസെന്ററ്റിവ് ),അരീക്കര സെന്റ് റോക്കിസ് ഇടവക മുപ്രാപ്പള്ളിൽ ജയൻ പീറ്റർ (ലെമിങ്ങ്ടൺ ഏരിയ റെപ്രസെന്ററ്റിവ് ),കൂടല്ലൂർ സെന്റ് മേരിസ് പള്ളി ഇടവക തൈത്തറപ്പേൽ ഷിജോ ജോസ് (നനീട്ടൻ ഏരിയ റെപ്രസെന്ററ്റിവ് )ചെറുകര സെന്റ് മേരിസ് ക്നാനായ ചർച്ച് ഇടവക പഴയിടത്ത് ബിജു മാത്യു (റഗ്ബി ഏരിയ റെപ്രസെന്ററ്റിവ് ) അരീക്കര സെന്റ് റോക്കിസ് ഇടവക തോമസ് ജോസെഫ് (ഡാവെന്ററി ഏരിയ റെപ്രസെന്ററ്റിവ് )എന്നിവരെയും തിരഞ്ഞെടുത്തു .ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ഇടവക ഷിജി സ്റ്റീഫനെയും ,കല്ലറ സെന്റ് തോമസ് ഇടവക ജോബി അബ്രഹാമിനെയും യു കെ കെ സി വൈ ൽ ഡയറക്ടർമാരായി പൊതുയോഗം തിരഞ്ഞെടുത്തു .എല്ലാ ഭാരവാഹികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വർഷം നടത്തപ്പെടുന്നു ; സണ്ടർലൻഡ് സെന്റ് . ജോസഫ്സ് ദേവാലയത്തിൽ വെച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു .
ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോൿസ് , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.
വിവിധ സഭകളുടെ വൈദീക ശ്രേഷ്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു , ഈ ഉദ്യമത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ വിൻസെന്റ് ഡീപോൾ സൊസൈറ്റി നേതൃത്വം നൽകുന്ന സുഡാൻ ബേബി ഫീഡിങ് പ്രോഗ്രാമിന് നൽകുന്നു . ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HP
പരിശുദ്ധ കുർബാനയിൽ ബഹുമാനപ്പെട്ട ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ മുഖ്യ കാർമ്മികനും കത്തീഡ്രൽ ഡീൻ ഫാദർ നിക്കോളാസ്, ഫാദർ റിജിനോൾ എന്നിവരും പങ്കുചേർന്നു. റെക്സം ബിഷപ്പ് ബഹുമാനപെട്ട റൈറ്റ് റവറെന്റ്പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. അഘോഷമായ പാട്ട് കുർബാനയിൽ പങ്കുചേർന്ന് ഉണ്ണി മിശിഹായുടെ പിറവിയുടെ അനുഗ്രഹം ഉൾകൊള്ളാൻ എത്തിയ എല്ലാവർക്കും റെക്സം കേരള കമ്മ്യൂണിറ്റിക്കുവേണ്ടി ധന്യാ ചാക്കോ നന്ദി രേഖപ്പെടുത്തി. കുർബാന ശേഷം നടന്ന സ്നേഹ കൂട്ടായ്മ യിൽ ബിഷപ്പ് പീറ്റർ ഏവർക്കും ക്രിസ്മസ് കേക്ക് മുറിച്ച് നൽകി ക്രിസ്മസ് സന്തോഷം പങ്കു വച്ചു.
ബിനോയ് എം. ജെ.
മനുഷ്യന്റെ ആവശ്യങ്ങൾ അനന്തമാണ്. എന്നാൽ അവയെ തൃപ്തിപ്പെടുത്തുവാനുള്ള ബാഹ്യലോകത്തിന്റെ കഴിവ് പരിമിതവും ആണ്. അതിനാൽതന്നെ അവൻ സദാ അസംതൃപ്തനായി കഴിയുന്നു. ഇപ്പോൾ നിങ്ങൾ കുറെ കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ടാവാം. അവ കിട്ടിക്കഴിയുമ്പോൾ നിങ്ങൾ കൂടുതൽ കാര്യങ്ങൾ ആഗ്രഹിക്കുന്നു. പത്തു കോടി രൂപയ്ക്ക് നിങ്ങളെ തത്കാലത്തേക്ക് തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞേക്കാം. എന്നാൽ അത് കിട്ടിക്കഴിയുമ്പോൾ നിങ്ങൾ നൂറുകോടി ആഗ്രഹിക്കുന്നു. അതങ്ങനെ ആകുവാനേ വഴിയുള്ളൂ. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അനന്തമാണ്. കാരണം നിങ്ങളാ അനന്തസത്തയാണ്.
അനന്തമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ പരിമിതമായ ഈ ജഗത്തിന് കഴിയില്ലെങ്കിലും അനന്തസത്തയായ ഈശ്വരന് കഴിയും. ഈ ജഗത്തിൽ ഈശ്വരൻ ഇല്ലെന്ന് പലരും വാദിക്കുന്നു. അതുകൊണ്ട് തന്നെ അവരതിനെ അന്വേഷിക്കുന്നുമില്ല. അധരം കൊണ്ട് ഈശ്വരൻ ഉണ്ടെന്ന് നാമെല്ലാം പറയുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളുകൊണ്ട് ഈശ്വരൻ ഇല്ലെന്ന് നാമും വിശ്വസിക്കുന്നു. നിരീശ്വരവാദികളെ ഞാൻ അഭിനന്ദിക്കുന്നു. കാരണം അവർ സത്യം പറയുന്നുണ്ട്. നാമെല്ലാവരും നുണയന്മാരാണ്. നാം മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി പ്രാർത്ഥന ചൊല്ലുകയും ഈശ്വരപൂജ നടത്തുകയും ചെയ്യുന്നു. യഥാർത്ഥമായ ഈശ്വരവിശ്വാസം നമുക്കുണ്ടായിരുന്നുവെങ്കിൽ നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞു നിൽക്കുന്ന ആ അനന്തസത്തയെ നാം പണ്ടേ കണ്ടെത്തുമായിരുന്നു.
ഈശ്വരനിൽ നിന്നും ഭിന്നമായി ജഗത്തിന് അസ്ഥിത്വമുണ്ടോ? ഈ പ്രപഞ്ചം എവിടെ നിന്നും വന്നു? ഉള്ളിൽ വസിക്കുന്ന അനന്തസത്തയായ ഈശ്വരന്റെ പ്രതിബിംബം മാത്രമായിരിക്കാം പരിമിതമായ ഈ ബാഹ്യ പ്രപഞ്ചം. പരിമിതമായ ഈ ബാഹ്യ പ്രപഞ്ചത്തിൽ ആ അനന്തസത്തയെ കണ്ടുതുടങ്ങുമ്പോൾ നാം ഈശ്വരവിശ്വാസികളായി മാറുന്നു. അനന്തമായ നമ്മുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തൃപ്തിപ്പെടുത്തുവാൻ ആ അനന്തസത്തയ്ക്കല്ലാതെ മറ്റെന്തിനാണ് കഴിയുക. അതിനാൽ നമുക്കീ ബാഹ്യലോകത്തിൽ ഈശ്വരനെ കണ്ടുതുടങ്ങാം. ഈശ്വരൻ നമുക്ക് എത്തിപ്പിടിക്കുവാൻ ആവാത്ത വിധത്തിൽ അപ്രാപ്യനല്ല. അത് മറ്റേതോ ലോകത്തിൽ വസിക്കുന്ന സത്തയുമല്ല. അതിവിടെത്തന്നെയുണ്ട്. നാമതിനെത്തന്നെയാണ് സദാ കാണുകയും അറിയുകയും ചെയ്യുന്നത്.എന്നാൽ നാമതിനെക്കുറിച്ച് ബോധവാന്മാരല്ല. പ്രപഞ്ചത്തെ കാണുമ്പോൾ ഈശ്വരനെ കാണുന്നില്ല. ഈശ്വരനെ കാണുമ്പോൾ പ്രപഞ്ചത്തെയും കാണുന്നില്ല. ഇരുട്ടത്ത് കിടക്കുന്ന കയറിനെ സർപ്പമായി തെറ്റിദ്ധരിക്കുന്നപോലെ ബ്രഹ്മത്തെ നാം ജഗത്തായി തെറ്റിദ്ധരിക്കുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.
അതിനാൽ നമുക്ക് സത്യത്തെ സത്യമായി തന്നെ കാണുവാൻ ശ്രമിക്കാം. പഞ്ചഭൂതങ്ങൾകൊണ്ട് നിർമ്മിതമായ ഈ ജഗത്തിന് നമ്മെ അതിലേക്ക് ആകർഷിക്കുവാനുള്ള കഴിവുണ്ടോ? നിങ്ങൾ ഒരു മുഖത്തിന്റെ പിറകേ കൂടുന്നത് അതിലെ അസ്ഥിയുടെയും മാംസത്തിന്റെയും രക്തത്തിന്റെയും സൗന്ദര്യം കണ്ടുകൊണ്ടാണോ? തീർച്ചയായും ഇവയുടെ പിറകിൽ ഈശ്വരൻ മറഞ്ഞിരിക്കുന്നുണ്ടാവണം. ആ ഈശ്വരന് മാത്രമേ നമ്മുടെ അനന്തമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ കഴിയൂ. സൗന്ദര്യത്തിലും ശക്തിയിലും അറിവിലുമെല്ലാം ഈശ്വരനെ തന്നെ കാണുവിൻ. നിങ്ങൾ അന്വേഷിക്കുന്നതും അതിനെത്തന്നെയല്ലേ? നിങ്ങൾ ഈശ്വരനെ അന്വേഷിക്കുന്നു; എന്നാൽ നിങ്ങളത് അറിയുന്നില്ല. ഈശ്വരന് പകരം വക്കുവാൻ മറ്റൊരു സത്തയില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ലണ്ടൻ : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത നോട്ടിങ്ഹാം സെന്റ് . ജോൺ മിഷനിലെ ചെസ്റ്റർഫീൽഡ് മാസ് സെന്ററിൽ ഈശോയുടെ തിരുപ്പിറവി ഭക്തിനിർഭരമായി ആഘോഷിച്ചു. ഡിസംബർ 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും തുടർന്ന് ക്രിസ്തുമസ് അഘോഷ പരിപാടികൾ നടന്നു. കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഗെയിംസ്, ചായസത്ക്കാരം എന്നിവയെല്ലാം കൂട്ടായ്മക്ക് പുതിയ ഉണർവ്വ് നൽകി. മിഷൻ ഡയറക്ടർ ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വർഷം നടത്തപ്പെടുന്നു ; സണ്ടർലൻഡ് സെന്റ്. ജോസഫ്സ് ദേവാലയത്തിൽ വച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു .
ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങൾക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോക്സ് , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.
വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു , ഈ ഉദ്യമത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ വിൻസെന്റ് ഡീപോൾ നേതൃത്വം നൽകുന്ന സുഡാൻ ബേബി ഫീഡിങ് പ്രോഗ്രാമിന് നൽകുന്നു .
ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS
ലീഡ്സ് : ലീഡ്സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ ദേവാലയത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. 24-ാം തീയതി വൈകുന്നേരം 5 മണിക്കും, 9 മണിക്കും, 25-ാം തീയതി 10 മണിക്കും തിരുപ്പിറവിയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളും ഉണ്ടായിരുന്നു. ബ്രാഡ്ഫോര്‍ഡ്, ഹാരോഗേറ്റ്, ഹഡേഴ്സ്ഫീൽഡ് , കീത്തലി, ലീഡ്സ് , വെയ്ക്ക്ഫീൽഡ് തുടങ്ങിയ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയാണ് സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയം. ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് ലീഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികളുടെ ഒഴുക്കായിരുന്നു സെൻറ് മേരിസ് ആന്റ് സെൻറ് ദേവാലയത്തിലേയ്ക്ക് . തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം മുഖ്യകാർമികത്വം വഹിച്ചു.
മനോഹരമായി ഒരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾ ഉൾപ്പെടെയുള്ള ഗായകരുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിച്ചു. തിരുകർമ്മങ്ങൾക്ക് ശേഷം തിരുപ്പിറവിയുടെ സന്തോഷവും, സ്നേഹവും പങ്കുവയ്ക്കുന്നതിനായി വിശ്വാസികൾക്ക് ക്രിസ്തുമസ് കേക്കുകൾ വിതരണം ചെയ്തു. ക്രിസ്തുമസ് ആഘോഷ പരിപാടികളിൽ പങ്കെടുത്ത വിശ്വാസികൾക്ക് ഫാ. ജോസ് അന്ത്യാംകുളം നന്ദി അറിയിച്ചു.
ബിനോയ് എം. ജെ.
മനുഷ്യന്റെ പ്രശ്നങ്ങൾ ആന്തരികമോ ബാഹ്യമോ? അത് ബാഹ്യലോകത്താണെന്ന് കരുതി ബാഹ്യലോകത്തെ തിരുത്തുവാൻ നാം ശ്രമിക്കുന്നു. ഈ പരിശ്രമത്തിലൂടെയാണ് മനുഷ്യന്റെ സംസ്കാരം തന്നെ വളർന്നു വന്നിരിക്കുന്നത്? എന്നാൽ ബാഹ്യലോകത്തെ തിരുത്തിക്കൊണ്ട് സ്വന്തം പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ അവൻ വിജയിക്കുന്നുണ്ടോ? അവൻ പണ്ടത്തെപോലെ ഇന്നും പ്രരാബ്ധങ്ങളിൽ തന്നെ കഴിയുന്നു. ബാഹ്യലോകത്തെ എത്രതന്നെ തൂത്തു മിനുക്കിയാലും അവന് ആന്തരികസന്തോഷം കിട്ടുവാൻ പോകുന്നില്ല. പഴയ പ്രശ്നങ്ങൾ മാറുമ്പോൾ പുതിയവ രംഗപ്രവേശം ചെയ്യുന്നു. കാരണം മനുഷ്യന്റെ പ്രശ്നങ്ങൾ ബാഹ്യമല്ല, അവ ആന്തരികമാണ്.
മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം അവന്റെ ഉള്ളിലെ നിഷേധാത്മക ചിന്തകളാണ്. ഇത് ഭാരതീയ ആചാര്യന്മാർക്ക് തുടക്കം മുതൽ അറിയാമായിരുന്നു. അതുകൊണ്ടാണ് അവർ ബാഹ്യലോകത്തെ അധികം തൂത്തു മിനുക്കുവാൻ ഇറങ്ങി തിരിക്കാഞ്ഞത്. എന്നാൽ ഈ തത്വം ആധുനിക മനുഷ്യന് ഇനിയും മനസ്സിലായിട്ടില്ല എന്ന് വ്യക്തം. അവന്റെ ഇന്ദ്രിയങ്ങളും അവന്റെ ശ്രദ്ധയും ബാഹ്യലോകത്തിലേക്ക് തുറക്കുന്നതിനാൽ ആന്തരികമായ പ്രശ്നത്തെക്കുറിച്ച് അവന് അവബോധമില്ല. അതിനാൽതന്നെ അതിന് പരിഹാരം കണ്ടെത്തുന്നതിൽ അവൻ പരാജയപ്പടുകയും ചെയ്യുന്നു. ഈ നിഷേധാത്മക ചിന്തകളെ കുറിച്ച് അവന് ബോധമില്ലാത്തതിനാൽ അവ അവന്റെ അബോധമനസ്സിലാണ് കിടക്കുന്നത് എന്ന് പറയാം.
ഇപ്രകാരം മനുഷ്യന്റെ പ്രശ്നങ്ങളുടെയെല്ലാം കാരണം അവന്റെ ഉള്ളിലാണ് കിടക്കുന്നതെങ്കിൽ ആന്തരിക ലോകത്തെ തിരുത്തികൊണ്ട് അവന് എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം നേടുവാൻ സാധിക്കും. ഒരു വ്യക്തി ഇതിന് പരിശ്രമിച്ച് തുടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ ‘സാധന’ ആരംഭിക്കുന്നു. സാധന ചെയ്യുന്ന വ്യക്തിക്ക് തന്റെ പ്രശ്നങ്ങളുടെ ആന്തരികമായ കാരണം വ്യക്തമായി അറിഞ്ഞുകൂടെങ്കിലും ആ കാരണം തന്റെ ഉള്ളിൽ തന്നെയാണെന്നും, പുറത്തല്ലെന്നും നന്നായി അറിയാം. അതിനാൽതന്നെ അവന്റെ നിഷേധാത്മക ചിന്തകൾ അബോധമനസ്സിൽ നിന്നും ഉപബോധ മനസ്സിലേക്ക് പ്രവേശിക്കുന്നു. ഇവിടെ വ്യക്തി കൂടുതൽ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അയാളുടെ ജീവിതത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഇനി, സാധന ചെയ്യുന്ന വ്യക്തി ഒടുവിൽ തന്റെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം തന്റെ തന്നെ നിഷേധാത്മക ചിന്തകളാണെന്ന് കണ്ടെത്തുന്നു. ഇവിടെ പ്രശ്നം ഉപബോധമനസ്സിൽ നിന്നും ബോധമനസ്സിലേക്ക് പ്രവേശിക്കുന്നു. ബോധമനസ്സിൽ വച്ച് പ്രശ്നം ശാസ്ത്രീയമായി അപഗ്രധിക്കപ്പെടുകയും അതിനുള്ള പരിഹാരം കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നു. പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഈ പ്രകൃതിയിലില്ല. പരിഹാരം അന്വേഷിക്കേണ്ടിടത്ത് അന്വേഷിക്കണമെന്ന് മാത്രം. മൂഢനായ മനുഷ്യൻ തന്റെ ആന്തരിക പ്രശ്നത്തെ ബാഹ്യലോകത്തിലേക്ക് വിക്ഷേപിക്കുന്നു. ഇവിടെ അവന്റെ പരാജയവും ആരംഭിച്ചുതുടങ്ങുന്നു. ഒരായിരം സംവത്സരങ്ങൾ പരിശ്രമിച്ചാലും ബാഹ്യലോകത്തിൽ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുവാനാവില്ല. ഇപ്രകാരം മാനവരാശി സഹസ്രാബ്ദങ്ങൾ തന്നെ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്കാ തിരിച്ചറിവ് ഉണ്ടാവട്ടെ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120