ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയനിൽ ഉള്ള സെയിന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ്
കുഞ്ഞച്ചൻ മിഷിണിൽ നാളെ 7/6/23 , ബുധനാഴ്ച മരിയൻ ദിനാചരണം ഉണ്ടായിരിക്കുന്നതാണ് . മുടങ്ങാതെ നടക്കുന്ന ഈ ആത്മീയവിരുന്നിൽ ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിശ്വാസികൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി സഭയുടെ ഏറ്റം വലിയ ആരാധനയായ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു തങ്ങളുടെ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുന്നു . വർഷങ്ങളായി നടന്നു വരുന്ന ഈ ശുശ്രൂഷ വഴി കൂടുതൽ വിശ്വാസികളെ അമ്മയിലൂടെ ഈശോയിലേക്കു വരുന്നതിനു കാരണമാകുന്നു . ജപാലയോടുകൂടി 6:45 pm നു തുടങ്ങി , വിശുദ്ധ കുർബാനയും മാതാവിന്റെ നൊവേനയും തുടർന്ന് ആരാധനയോടു കൂടി8:45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ഷിന്റോ വര്‍ഗീസ് വാളിമലയില്‍ സിആര്‍എമ്മും മിഷന്‍ കമ്മിറ്റി അംഗങ്ങളും അറിയിച്ചു.