ശ്രീനിവാസ്‌പുരി അയ്യപ്പപൂജാ സേവാസമിതിയുടെ നേതൃത്വത്തില്‍ ഇരുപതാമത് അയ്യപ്പപൂജ ആഘോഷം ഞായറാഴ്ച നടക്കും. ശ്രീനിവാസ്‌പുരി ദുര്‍ഗാ മന്ദിറില്‍ വൈകിട്ട് അഞ്ചു മുതലാണ് പൂജ.
ജയകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തോയെ ചടങ്ങുകള്‍ ആരംഭിക്കും. ആറിന് ദീപാരാധന. ഏഴിന് ഗുരുവായൂര്‍ ശ്രീബ്രഹ്മം ഭജന്‍സിന്‍റെ നാമസങ്കീര്‍ത്തനം. ഒമ്പതിന് പ്രസാദവിതരണവും അന്നദാനവും നടക്കും.
ഫോണ്‍: 9811490884, 9810418960
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ: ലിതർലാൻറ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകയിലെ മതബോധന വാർഷികം സമുചിതമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത വാർഷിക സമ്മേളനത്തിൽ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ആപ്തവാക്യമായ ‘പരിശുദ്ധൻ പരിശുദ്ധർക്ക് ‘ എന്നതിനെ അനുസ്മരിപ്പിച്ച് വിശുദ്ധ ജീവിതം നയിക്കുവാൻ അഭിവന്ദ്യ പിതാവ് മക്കളോട് ആഹ്വാനം ചെയ്തു. വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അധ്യക്ഷനായിരുന്നു.
മതബോധനം 12 വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അഭിവന്ദ്യ പിതാവ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കൂടാതെ വിവിധ ക്ലാസ്സുകളിലെ വിജയികളെയും ആദരിച്ചു. ഇടവക, റീജിയൻ തലങ്ങളിലെ ബൈബിൾ കലോത്സവങ്ങളിൽ വിജയികളായവർക്കുള്ള പ്രത്യേക സമ്മാനങ്ങളും നൽകുകയുണ്ടായി. മിഷൻ ലീഗ് സംഘടനയിലേക്ക് പുതിയ അംഗങ്ങൾക്ക് അംഗത്വബാഡ്ജ് നൽകി സ്വീകരിച്ചു. ഒപ്പം മതബോധന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മനോഹരമായ കലാപരിപാടികൾ അരങ്ങേറി. കൈക്കാരൻ വർഗ്ഗീസ് ആലുക്ക, പാസ്റ്ററൽ കൗൺസിൽ അംഗം റോമിൽസ് മാത്യു, എന്നിവർ ആശംസകൾ നേർന്നു. ഹെഡ് ടീച്ചർ ഡെന്ന ഫ്രാൻസിസ് സ്വാഗതവും അസിസ്റ്റൻറ് ഹെഡ് ടീച്ചർ മഞ്ജു വിത്സൻ നന്ദിയും പറഞ്ഞു. സെക്രട്ടറി ഷാജി മാത്യു, അസിസ്റ്റൻറ് ഹെഡ് ടീച്ചർ ഷാലി വർഗീസ്, എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
ഹരിവരാസന രചനയുടെ നൂറുവർഷം തികയുന്നത്തിന്റെ ഭാഗമായി ശതാബ്‌ദി ആഘോഷങ്ങൾ വിപുലമായി നടത്തുവാൻ തയ്യാറെടുക്കുകയാണ് ലണ്ടൻ ഹിന്ദു ഐക്യവേദി. ‘ഹരിവരാസന’ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുന്ന ആഘോഷത്തിന് ലണ്ടനിൽ 2022 ഡിസംബർ 24 ന് ദീപം തെളിയുകയാണ്. മറ്റ് ആഘോഷ പരിപാടികൾക്ക് പുറമെ നൂറ്റിയൊന്ന് പേരുടെ സമൂഹ ഹരിവരാസന കീർത്തനാലാപനം ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.
1923ല്‍ കൊന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീർത്തനം രചിച്ചത്. 1923 ലാണ് എഴുതിയെങ്കിലും 1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെ ആണ് ഹരിവരാസനം പ്രസിദ്ധി നേടിയത്. 1950 കളുടെ തുടക്കം മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ഹരിവരാസനം ആലപിച്ചുവരുന്നതായും, അയ്യപ്പധര്‍മ്മം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്വാമി വിമോചനാനന്ദയുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്നും പറയപ്പെടുന്നു.
മണ്ഡലകാല സമാപനത്തോട് അനുബന്ധിച് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പ ഭജനയും, മുരളി അയ്യരുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും, പിന്നീട് നൂറ്റിയൊന്ന് പേർ ചേർന്ന് ആലപിക്കുന്ന ഹരിവരാസനത്തോട് കൂടിയുള്ള ദീപാരാധനയും ഡിസംബർ 24ന് ക്രോയ്‌ഡോൺ വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളില്‍ വിളമ്പുന്നത് വര്‍ഷങ്ങളായി LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യേകതയാണ്.
ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളെയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തില്‍ ഈ ഭക്തി നിര്‍ഭരമായ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
Date: 24.12.2022, Saturday
Time : 5:30 pm (UK)
Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU
ഹരിവരാസന കീർത്തന ആലാപനത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക : Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷമായ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടു കുർബാന ഡിസംബർ മാസം 28-ാംതീയതി ഉച്ചകഴിഞ്ഞു 2.30ന് റെക്സം സെന്റ് മേരിസ് കതീഡ്രലിൽ നടത്തപ്പെടുന്നു . കുർബാനയിൽ റെക്സം ബിഷപ്പ് ബഹുമാനപെട്ട റൈറ്റ്, റവ.റെന്റ് പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകുന്നതുമാണ്. അഘോഷമായ പാട്ട് കുർബാനയിൽ പങ്കുചേർന്ന് ഉണ്ണി മിശിഹായുടെ പിറവിയുടെ അനുഗ്രഹം ഉൾകൊള്ളാൻ ഏവരെയും റെക്സം കത്തീഡ്രലിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു. പള്ളിയുടെ കാർ പാർക്ക് ഫ്രീ ആണ് നിങ്ങളുടെ കാർ രജിസ്ട്രേഷൻ നമ്പർ പള്ളിയിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതാണ്.
പള്ളിയുടെ വിലാസം. St. Mary’s Cathedral, Regent street. Wrexmham LL11 1RB.
കൂടുതൽ വിവരങ്ങൾ ക്ക്. Contact BennyMecherrimannil – 07889971259. Manoj Chacko – 07714282764
2023 ജനുവരി 14 ന് നടക്കുന്ന പുതുവർഷത്തിലെ ആദ്യ കൺവെൻഷൻ ആത്മീയ ആവേശമായിക്കൊണ്ട് ലോകപ്രശസ്ത സുവിശേഷകൻ റവ.ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കും.
ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങി ഡിസംബർമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നടക്കും . ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ പ്രശസ്‌ത വചന പ്രഘോഷകൻ ഡോ ജോൺ ഡി , ബർമിങ്ഹാം അതിരൂപതയിൽനിന്നും മോൺസിഞ്ഞോർ തിമോത്തി മെനെസിസ് എന്നിവർ പങ്കെടുക്കും. 2023 ജനുവരി 14 ന് നടക്കുന്ന പുതുവർഷത്തിലെ ആദ്യ കൺവെൻഷൻ ആത്മീയ ആവേശമായിക്കൊണ്ട് ലോകപ്രശസ്ത സുവിശേഷകൻ റവ.ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കും.
ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
ബിനോയ് എം. ജെ.
സുമേഷ് എന്ന ചെറുപ്പക്കാരന് സാമാന്യം ഭേദപ്പെട്ട ഒരു ജോലിയും ഒരു കുടുംബവും വാർദ്ധക്യത്തിൽ എത്തിയ മാതാപിതാക്കളും ഉണ്ട്. പിതാവിന് ആസ്മയ്ക്കുള്ള മരുന്ന് വാങ്ങുവാൻ അമ്മ പലതവണ ആവശ്യപ്പെട്ടിട്ടും സുമേഷിന് തിരക്കുമൂലം സാധിക്കാതെ പോകുന്നു. ഈ ചെറുപ്പക്കാരൻ തെറ്റുകാരനാണെന്ന് നാം പ്രഥമ ദൃഷ്ടിയിൽ വിധിയെഴുതിയേക്കാം. സുമേഷ് ആരോഗ്യവാനായിരിക്കാം.എന്നാൽ ആ ആരോഗ്യം തന്നെ അയാളുടെ പ്രശ്നം. എടുക്കാവുന്നതിലധികം ഭാരം അയാൾ തലയിലെടുത്തു വച്ചുകഴിഞ്ഞു. ജോലി, കുട്ടികളുടെ വിദ്യാഭ്യാസം,സാമ്പത്തിക പ്രശ്നങ്ങൾ, ഭാര്യ, മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, സാമൂഹികമായ ഉത്തരവാദിത്വങ്ങൾ, ബന്ധുമിത്രാദികൾ ഇങ്ങനെ പോകുന്നു അയാളുടെ പ്രശ്നങ്ങൾ. ആരോഗ്യം കൂടുന്നതിനൊപ്പിച്ച് നാം കൂടുതൽ കൂടുതൽ പ്രാരാബ്ധങ്ങൾ എടുത്തു തലയിൽ വക്കുകയും ചെയ്യുന്നു. യൗവനം നല്ല കാലമാണെന്ന് എല്ലാവരും പറയുന്നുണ്ട്. വാസ്തവത്തിൽ യൗവനം പ്രാരാബ്ധങ്ങളുടെയും വിരസതയുടെയും കൂടെ കാലമാണ്.
സുമേഷിന്റെ മാതാപിതാക്കൾ വാർദ്ധക്യത്തിൽ എത്തിയവരും അതിനാൽതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായിരിക്കാം. എന്നാൽ അതുതന്നെയാണ് അവരുടെ ഏറ്റവും വലിയ അനുഗ്രഹവും. തങ്ങളുടെ പരിമിതികൾ മനസ്സിലാക്കി അവർ വലിയ ഉത്തരവാദിത്വങ്ങളോ ഭാരങ്ങളോ തലയിൽ വലിച്ചു കയറ്റിയിട്ടില്ലെന്ന് മാത്രമല്ല ഉള്ളവയെ ഇറക്കി വക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു . ആ അർത്ഥത്തിൽ അവർ കൂടുതൽ മന:സ്സമാധാനവും ശാന്തിയും അനുഭവിക്കുന്നവരാണ്. അതിനാൽതന്നെ അവരെ ദു:ഖിതരെന്ന് നാം മുദ്ര കുത്തുമ്പോൾ അതിൽ അൽപം കപടത കടന്നു കൂടുന്നു. ചെറുപ്പക്കരനായ സുമേഷിനെ സുഖിമാനെന്ന് മുദ്രകുത്തുമ്പോൾ അവിടെയും കപടത കടന്നു കൂടുന്നു. ആരാണ് സുഖിമാൻ? ആരാണ് ദു:ഖിതൻ? ഇത് ഉത്തരം പറയുവാൻ ബുദ്ധിമുട്ടുള്ള ചോദ്യമാണ്.
വാർദ്ധക്യത്തിലെത്തുമ്പോഴും മരണത്തോടടുക്കുമ്പോഴും മനുഷ്യർ ദു:ഖിതരാകുന്നുവെന്ന് ആർക്ക് പറയുവാൻ കഴിയും? മരണത്തോടടുക്കുമ്പോൾ മനുഷ്യൻ അനന്തമായ ശാന്തിയിലേക്കും അടുക്കുകയല്ലേ? മരണത്തെ നാമെത്രമാത്രം ചീത്തയായി മുദ്രകുത്തിയാലും അതിന്റെ സൗന്ദര്യത്തിന് എന്തെങ്കിലും കുറവ് സംഭവിക്കുമോ? യൗവനത്തെ നാമെത്രമാത്രം പാടിപ്പുകഴ്ത്തിയാലും അതിലെ വിരസതയ്ക്കും പ്രാരാബ്ധങ്ങൾക്കും എന്തെങ്കിലും കുറവ് സംഭവിക്കുമോ? സ്വന്തം യൗവനത്തെ പിതാവിന് നൽകി പിതാവിന്റെ വാർദ്ധക്യത്തെ സ്വയമേറ്റെടുത്ത മുനികുമാരന്റെ കഥ ഹൈന്ദവ പുരാണങ്ങളിലെവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു. ആ മുനികുമാരന് അറിവും ബുദ്ധിശക്തിയും വേണ്ടുവോളം ഉണ്ടായിരുന്നു.
നാം സുഖദു:ഖങ്ങളെ നിർവ്വചിക്കുമ്പോൾ അതിൽ എപ്പോഴും കപടതകളും തെറ്റുകളും കടന്നു കൂടുന്നു. ഒരു ജീവിതാവസ്ഥ സുഖമാണോ ദൂ:ഖമാണോ എന്ന് തീരുമാനിക്കേണ്ടത് സമൂഹമല്ല! എല്ലാ ജീവിതസാഹചര്യങ്ങളിലും പ്രതിഫലിക്കപ്പെടുന്ന സുഖദു:ഖങ്ങളിലെ സമത നാമിനിയും കണ്ടെത്തിയിട്ടുണ്ടോ എന്നതാണ് പ്രശ്നം. അത് കണ്ടെത്തുന്നവരൊക്കെ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. സമൂഹം നിങ്ങളെ കബളിപ്പിക്കുകയാണ്. സമൂഹം നിങ്ങളെ ഇട്ടു കുരങ്ങു കളിപ്പിക്കുന്നു. നിങ്ങളോ കുരങ്ങു കളിച്ചുകൊണ്ടും ഇരിക്കുന്നു. ജീവിതനാടകം ഇപ്രകാരം തുടരുകയാണ്. സുഖദു:ഖങ്ങളിലെ കപടതയും ഒരിക്കലും മാറ്റുവാനാവാത്ത ആനന്ദത്തിലെ സമത്വവും നിങ്ങൾ കണ്ടെത്തുമ്പോൾ ഈ നാടകം കളിക്ക് ഒരു തിരശ്ശില വീഴുന്നു. മോക്ഷം എന്നതുകൊണ്ട് അതാണുദ്ദേശിക്കുന്നത്.
സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വർഷം നടത്തപ്പെടുന്നു ; സന്ദർലാൻഡ് സെന്റ് . ജോസഫ്സ് ദേവാലയത്തിൽ വെച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു . ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോൿസ് , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.
വിവിധ സഭകളുടെ വൈദീകശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു . ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
അതുല്യമായ ദൈവിക നല്‍വരങ്ങളുടെ ഓർമ്മകളെ അയവിറക്കുവാൻ ഒരു ശീതകാലം – നക്ഷത്രങ്ങളുടെയും വെൺ നിലാവിന്റെയും അകമ്പടിയിൽ പൊൻ തേജസിൽ അടുത്ത് വരുന്ന അനുഭവം. സന്തോഷത്തിന്റെ അനുഭവം ആണ് ഓർമ്മയിൽ ആദ്യം കടന്നുവരുന്നതെങ്കിൽ അതിനുമപ്പുറം ഒരു ത്യാഗത്തിന്റെ അനുഭവം മനസ്സിൽ ഇടം നേടിയില്ലെങ്കിൽ ആദ്യാനുഭവത്തിന് എന്ത് പ്രസക്തി. ഒത്തിരി ഒത്തിരി കാര്യങ്ങളിൽ ആണ് ഈ ക്രിസ്തുമസ് ഓരോരുത്തർക്കും അനുഭവങ്ങൾ നൽകുന്നത് . എന്നാൽ ഒരു കാര്യം മാത്രം പങ്കുവയ്ക്കട്ടെ .
ദൈവം നമുക്ക് നൽകിയ വലിയ ധനം ആണ് സ്നേഹം . സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും നാം ആഗ്രഹിക്കാറുണ്ട്. അതിൻറെ അർത്ഥപൂർണ്ണമായ തലം ആണ് സ്നേഹാഗ്‌നിയിൽ നിറയുക അല്ലെങ്കിൽ സ്നേഹാഗ്‌നിയിൽ എരിയുക. ഒരു ഉദാഹരണം രണ്ട് വ്യക്തികൾ യെരുശലേമിൽ നിന്ന് എമ്മാവൂസിലേക്ക് പോകുകയായിരുന്നു. അവരുടെ അന്തരംഗം അഗ്നിയാൽ ചൂടുപിടിച്ചു. ലൂക്കോസ് 24 : 32 കാരണം ദൈവ സാന്നിധ്യം അഥവാ ദൈവ സംസർഗ്ഗം .
ഒരു ക്രിസ്തുമസ് കാലയളവ് നൽകുന്ന പ്രതീതിയും മറ്റൊന്നല്ല. തണുത്തുറഞ്ഞ ഹൃദയ അവസ്ഥകളെ ആത്മാവിൽ ചൂട് പിടിപ്പിച്ച് ചാരത്തിൽ നിന്ന് കനലിലേക്കുള്ള യാത്ര – പ്രചോദനം, പരിവർത്തനം, ഇവ അല്ലേ ക്രിസ്തുമസ് .
നല്ല വർഷം നല്ല ഫലം കായ്ക്കണം. ഒരു നല്ല വൃക്ഷത്തിനും ചീത്തഫലം കായ്ക്കുവാൻ കഴിയുന്നതല്ല. അങ്ങനെ ആയാൽ അതിനെ വെട്ടി തീയിൽ ഇടും . മത്തായി 7: 12 – 20 . ഇതാണ് യാഥാർത്ഥ്യം എങ്കിൽ നമ്മുടെ അവസ്ഥ എന്താകും. വൃക്ഷത്തെ ഫലം കൊണ്ട് അറിയാം എന്നല്ലേ പ്രമാണം. ഇത്രയും നാളും നാം വളർന്നു . എന്ത് ഫലം ആണ് നൽകുവാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ ക്രിസ്തുമസും നമുക്ക് തരുന്ന അവസരം ക്രിസ്തുവിൽ ജനിക്കുവാനാണ്. ക്രിസ്തുവിൽ വളരുവാനാണ്. ക്രൈസ്തവ ഫലങ്ങൾ നൽകുവാനാണ്. അന്തരംഗം തണുത്തുവോ ചോദിക്കൂ നമ്മോട് തന്നെ. ക്രിസ്തുവിലുള്ള സ്നേഹം നമ്മെ ചൂടുപിടിപ്പിക്കട്ടെ. ക്രിസ്തു പറയുന്നത് എന്നോട് അനുകൂലം അല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു.
ക്രിസ്തുമസ് നമ്മെ വിളിക്കുന്നത് ഏദനിലേക്കുള്ള ഒരു യാത്രയ്ക്കായാണ് . ദൈവപുത്രൻ ത്യാഗത്തിലൂടെ മനുഷ്യനായി അവതരിച്ച് നമ്മെ ദൈവതുല്യരാക്കുവാൻ ഈ ത്യാഗം ഒരു സമ്മാനമായി നാം സ്വീകരിക്കുന്നു. എന്നാൽ ഈ വലിയ സമ്മാനം നാം വിസ്മരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടാണ് നാം ആഘോഷങ്ങളിൽ തൃപ്തരാകുന്നത്.
മത്തായി 1: 22 കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് പേർ വിളിക്കും. ഇതാണ് മുൻ പ്രസ്താവിച്ച സമ്മാനം ദൈവ സമ്മാനം – ദൈവ സമ്മാനം. കരുതലിന്റെ സമ്മാനം . രക്ഷയുടെ സമ്മാനം.
ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. ഇങ്ങനെ നാം ക്രിസ്തുവിലായി അനേകർക്ക് ഈ സമ്മാനം എത്തിച്ചു കൊടുക്കുവാൻ ഈ ക്രിസ്തുമസ് ആഹ്വാനം ചെയ്യുന്നു. നീ അകത്തേക്ക് വരൂ . എനിക്ക് ലഭിച്ച സമ്മാനം നിനക്കായ് തരുന്നു. നിൻറെ വേദനയുടെ പരിഹാരകൻ , നിന്റെ നിരാശയുടെ ആശ്വാസകൻ, നിന്റെ രോഗത്തിന്റെ വൈദ്യൻ, നിന്റെ പാപത്തിന്റെ മോചകൻ . ഇതൊക്കെയാണ് എനിക്ക് ലഭിച്ച സമ്മാനം, എനിക്ക് നൽകുവാനുള്ളതും . കുഞ്ഞേ അകത്ത് വരൂ . ഈ സമ്മാനം നിനക്കുള്ളതാണ്.
സ്നേഹത്തോടെ ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . മലയാളിയുടെ സാംസ്‌കാരിക തനിമയും , ക്രൈസ്തവ സ്ത്രീ കൂട്ടായ്മയുടെ കരുത്തും , സാഹോദര്യവും , കൂട്ടായ്മയും വിളിച്ചോതി യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സ്ത്രീ സംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം ബർമിംഗ് ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമായി രണ്ടായിരത്തിൽ പരം വനിതകൾ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായ മെത്രാൻ മാർ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്തു . രാവിലെ സി . ആൻ മരിയ എസ് എച്ചിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ റെവ. ഡോ വർഗീസ് പുത്തൻപുര , ഡോ മേരി മക്കോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു . സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .
ദൈവിക പദ്ധതിയുടെ പൂർത്തീകരണമാണ് ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം . ഈ കുടിയേറ്റത്തിൽ സ്ത്രീകൾക്ക് നിർണ്ണായകമായ പങ്കാണുള്ളത് . സൗന്ദര്യം പൂർണ്ണത പ്രാപിക്കുന്നത് വിശുദ്ധിയിൽ ആണ് വിശുദ്ധി എന്നത് ദൈവത്തിന്റെ പേരാണ് .വിശുദ്ധി സ്വന്തമാക്കുന്നവർ ദൈവത്തെ സ്വന്തമാക്കുന്നു . അതുകൊണ്ടാണ് ദൈവം സമ്പൂർണ്ണ സൗന്ദര്യമാണെന്ന് പറയുക , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറഞ്ഞത് കൊണ്ടാണ് ഒരു സൃഷ്ടി ആയ മറിയം സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണം മാർ സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെലൂസ് മാരായ വെരി റെവ ഫാ. ജോർജ് ചേലക്കൽ , വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് , വിമൻസ് ഫോറം കമ്മീഷൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ ,സി കുസുമം എസ് എച്ച് . പ്രസിഡന്റ് ഡോ . ഷിൻസി മാത്യു ,എന്നിവർ പ്രസംഗിച്ചു .വിശുദ്ധ കുർബാനയർപ്പണത്തിനു ശേഷം വിവിധ റീജിയനുകളുടെ നേതുത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി . ചടങ്ങിനോടനുബന്ധിച്ച് വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു .
വിമൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ . ഷിൻസി മാത്യു, വൈസ് പ്രസിഡന്റ് ജൈസമ്മ ആഗസ്തി സെക്രെട്ടറി റോസ് ജിമ്മിച്ചൻ , ജോയിന്റ് സെക്രട്ടറി ജിൻസി വെളുത്തേപ്പിള്ളി , ട്രെഷറർ ഷിനി സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം രൂപത എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും , കൗൺസിലേഴ്സിന്റെയും നേതൃത്വത്തിൽ ഉള്ള വിവിവിധ കമ്മറ്റികൾ ആണ് പരിപാടികൾ ഏകോപിപ്പിച്ചത് . മഞ്ജു സി പള്ളം , റീന , രശ്മി മനു എന്നിവർ വളരെ മനോഹരമായി പരിപാടി ആങ്കർ ചെയ്തതും ഏറെ ആകർഷകമായി .