ഷൈമോൻ തോട്ടുങ്കൽ
വചനം കലാരൂപത്തിലവതരിക്കുന്ന അസുലഭ നിമിഷത്തിന് സാക്ഷിയാകാൻ ഇനി മൂന്ന് നാൾകൂടി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾകലോത്സവ മത്സരങ്ങൾ നവംബർ 19 ന് കൊവെൻറി റീജിയണിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും .രൂപതയിലെ എട്ട് റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽനിന്നും സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.
രാവിലെ എട്ട് മണിക്ക് രജിട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിനോടൊപ്പം രൂപത പ്രോട്ടോ സിഞ്ചെല്ലൂസും , വികാരി ജനറാളുമാരും മറ്റ് വൈദീകരും , സന്യസ്തരും വിശ്വാസ സമൂഹത്തോടൊപ്പം ചേരും . കലോത്സവ മത്സരങ്ങൾക്ക് പങ്കെടുക്കാൻ വരുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . രാവിലെ ഒമ്പതുമുതൽ പരിശുദ്ധ കുർബാനയുടെ ആരാധന ഉണ്ടായിരിക്കും . രാവിലെ പത്ത് മണിക്കും ,പന്ത്രണ്ടുമണിക്കും രണ്ടുമണിക്കും നാലുമണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ വരുന്നവർ അവരവരുടെ ചെസ്സ് നമ്പർ തങ്ങളുടെ റീജിയണൽ കോ ഓർഡിനേറ്ററിന്റെ കൈയിൽനിന്നും മേടിക്കേണ്ടതാണ് . പതിനൊന്ന് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ നടത്തുക . വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണെങ്കിലും പാർക്കിംഗ് രജിസ്‌ട്രേഷൻ നിർബന്ധമായതിനാലും തിരക്കൊഴിവാക്കാനുമായി പ്രീ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. പ്രീ രജിസ്ട്രേഷനെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി യൂണിറ്റ് കോ ഓർഡിനേറ്റർ / റീജിയണൽ കോ ഓർഡിനേറ്റർസുമായോ ബന്ധപ്പെടേണ്ടതാണ് .
മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഫുഡ് കൌണ്ടർ ബ്രേക് ഫാസ്റ്റ് സമയം മുതൽ പ്രവർത്തിക്കുന്നതാണ് . വിശ്വാസത്തിന്റെ പ്രഘോഷകരാകുവാൻ, സുവിശേഷമാകുവാനും സുവിശേഷമേകുവാനും ഈ രൂപത ബൈബിൾ കലോത്സവം ഇടയാകട്ടെ .ബൈബിൾ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ ആപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
ബിനോയ് എം. ജെ.
നാമെപ്പോഴും സ്ഥലകാലങ്ങളാൽ വഞ്ചിക്കപ്പെടുന്നു. അനന്തമായ ആനന്ദത്തെക്കുറിച്ചുള്ള ആശയം എല്ലാവരുടെയും മനസ്സിൽ കിടപ്പുണ്ട്. അതാകുന്നു എല്ലാവരെയും മുന്നോട്ട് നയിക്കുന്ന ശക്തി. എന്നാൽ അതൊട്ട് അനുഭവിക്കുവാൻ കഴിയുന്നുമില്ല. കാരണം നാം വഞ്ചിതരാക്കപ്പെടുന്നു. ഇപ്പോൾ അതില്ല എന്നതിനാൽ തന്നെ സാഹചര്യങ്ങൾ ഒന്നു മാറിയാൽ അത് കിട്ടുമെന്ന് നാം പ്രത്യാശിക്കുന്നു. ഇതിനെ ആഗ്രഹം എന്ന് വിളിക്കാം. ഇപ്രകാരം ജോലി കിട്ടിയാലോ, പണം ഉണ്ടാക്കിയാലോ, വിവാഹം കഴിച്ചാലോ നമ്മുടെ പ്രശ്നങ്ങളെല്ലാം മാറുമെന്നും ജീവിതത്തിൽ വലിയ പുരോഗതി ഉണ്ടാവുമെന്നും നാം വിശ്വസിക്കുന്നു. എന്നാൽ ഇതിനോടകം തന്നെ ജോലി കിട്ടിയവരോ, പണം ഉണ്ടാക്കിയവരോ, വിവാഹം കഴിച്ചവരോ ഒന്നും പരമാനന്ദത്തിൽ അല്ലെന്നും അവരും നമ്മെപ്പോലെ ദു:ഖിതരാണെന്നും പരിശോധിച്ചാൽ കാണുവാൻ കഴിയും. അപ്പോൾ പിന്നെ അത്തരം ഒരാഗ്രഹം അസ്ഥാനത്താകുവാനേ വഴിയുള്ളൂ. വാസ്തവത്തിൽ എല്ലാ ജീവിതസാഹചര്യങ്ങളും ഒരുപോലെയേ ഉള്ളൂ. ഉദാഹരണത്തിന് വിവാഹം കഴിക്കുന്നതാണോ വിവാഹം കഴിക്കാത്തതാണോ കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയേ ഉള്ളൂ എന്നായിരിക്കും നിഷ്പക്ഷമതിയായ ഒരാൾ പറയുക. അത് പോലെ ദാരിദ്ര്യമാണോ സമ്പത്താണോ കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയേ ഉള്ളൂ എന്ന് മാത്രമേ നമുക്ക് പറയുവാനാകൂ. പണ്ടൊക്കെ നാമെല്ലാവരും ദാരിദ്ര്യത്തി ലായിരുന്നു. ഇപ്പോൾ സമ്പത്ത് വന്നു തുടങ്ങിയിരിക്കുന്നു. പണ്ട് ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ ജീവിതത്തിനുണ്ടായിരുന്ന മധുരിമ ഇന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു.
പണ്ട് നമുക്ക് സമ്പത്തുണ്ടാക്കുവാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹത്തിന് ഒരു മധുരിമയും ഉണ്ടായിരുന്നു. ഇന്ന് സമ്പത്തുണ്ടായപ്പോൾ ആ ആഗ്രഹങ്ങൾ തിരോഭവിച്ചു എന്ന് മാത്രമല്ല സമ്പത്തിന്റെ നടുവിലും ജീവിതം വ്യർത്ഥമായി അവശേഷിക്കുന്നു. ഇപ്രകാരം ജീവിതം കുറെ അനുഭവച്ച് തീർന്നവർക്ക് പറയുവാനാവും ജീവിതസാഹചര്യങ്ങൾക്ക് ആനന്ദത്തെ കൊണ്ടുവന്ന് തരുവാനുള്ള കഴിവില്ലെന്ന്. ജീവിത സാഹചര്യം ഒന്ന് മാറിയാൽ പുതിയ കുറെ ആനന്ദം ലഭിക്കുന്നതോടൊപ്പം പഴയ കുറെ ആനന്ദം നഷ്ടപ്പെടുകയും ചെയ്യുന്നു. അന്തിമവിശകലനത്തിൽ ആനന്ദത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല.അപ്പോൾ പിന്നെ ആനന്ദം എവിടെയാണ് കിടക്കുന്നത്?
അത് ഭാവിയിൽ എവിടെയോ കിടപ്പുണ്ടെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഭാവിയിലും അത് കിട്ടുവാൻ വഴിയില്ല. അൽപം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതിൽ കവിഞ്ഞ് സമയത്തിന് എന്ത് സ്വാധീനമാണ് നമ്മുടെ ജീവിതത്തിൽ ഉള്ളത്?ഇന്ന് സൂര്യൻ കിഴക്കുദിച്ചപോലെ നാളെ യും അത് കിഴക്കുതന്നെ ഉദിക്കും. അത് പടിഞ്ഞാറ് ഉദിക്കുവാൻ പോകുന്നില്ല. ശൈശവത്തിൽ നിന്നും യൗവനം വന്നുചേരുന്നു. എന്നാൽ യൗവനം ശൈശവത്തേക്കാൾ മെച്ചപ്പെട്ടതാണെന്ന് ആർക്ക് പറയുവാൻ കഴിയും. ഈ പ്രശ്നത്തിനുള്ള ഉത്തരം ലളിതമാണ്. അനന്താനന്ദം ഇപ്പോൾ ഇവിടെ തന്നെ ഉണ്ട്. അതിനെ ഭാവിയിൽ തിരയേണ്ട കാര്യമില്ല. അതിനെ ഭാവിയിലേക്ക് തള്ളിവിടുന്നത്കൊണ്ടാണ് വർത്തമാനത്തിൽ നമുക്കത് ലഭിക്കാതെ പോകുന്നത്. അത് ഭാവിയിലാണ് കിടക്കുന്നതെന്ന് കരുതുന്ന കാരണം നാം വർത്തമാനത്തിൽ അതിനെ തിരയുന്നില്ല. അതിനാൽതന്നെ ആഗ്രഹങ്ങൾ മൂഢവും വർജ്ജ്യവുമാണ്. ആഗ്രഹങ്ങൾ ഉള്ള ഒരു മനസ്സ് ആനന്ദത്തെ സംഭരിക്കുന്നത് വല്ലകൊട്ടയിൽ വെള്ളം കോരുന്നതുപോലെയാണ്.അനന്താനന്ദം വർത്തമാനത്തിൽ ആണ് കിടക്കുന്നതെന്ന് അറിഞ്ഞു കൊണ്ട് അതിനെ ഇവിടെ തന്നെ തിരയുക.
ഇപ്പോഴത്തെ സാഹചര്യങ്ങളെ ആവോളം ആസ്വദിക്കുക. ഇതിലും മെച്ചപ്പെട്ട ഒന്ന് നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. എല്ലാം ഇതുപോലൊക്കെത്തന്നെ ഇരിക്കും. അതിനാൽ ആനന്ദത്തെ വർത്തമാനത്തിൽ തിരയുക. ഓരോ നിമിഷവും അനന്തമായ ആസ്വാദനം സംഭവിക്കട്ടെ .കഴിഞ്ഞ നിമിഷം വേണ്ടവണ്ണം ആസ്വദിച്ചില്ല; സാരമില്ല ഈനിമിഷം നമുക്ക് ആസ്വദിക്കാം. ഈ നിമിഷം കഴിയുമ്പോഴേക്കും അടുത്ത നിമിഷം വന്നിരിക്കും! ഇപ്രകാരം നാം സദാ വർത്തമാനത്തിൽ ആയിരിക്കുകയും ആ വർത്തമാനത്തിൽ അനന്താനന്ദം കണ്ടെത്തുകയും ചെയ്യും. ഇവിടെ ഭാവിയും ഭൂതവും തിരോഭവിക്കുന്നു. സമയം എന്നൊന്ന് ഇല്ല. അനന്തമായി നീളുന്ന വർത്തമാനം. അവിടെ നാം അനന്താനന്ദത്തിലായിരിക്കും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
നവംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും . സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം റവ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രമുഖ വചന പ്രഘോഷകനും മലങ്കര യാക്കോബായ സഭ മെത്രാപ്പോലീത്തയും കോട്ടയം മാർ ഗ്രിഗോറിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ബിഷപ്പ് സഖറിയാസ് മാർ പീലക്‌സീനോസ് പങ്കെടുക്കും . നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകളിൽ പങ്കുചേരും . ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേകമായി നടക്കുന്ന കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
യുകെ യിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു . ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കുള്ള രെജിസ്ട്രേഷൻ തുടരുന്നു . ഡിസംബർ 16 വെള്ളി മുതൽ 18 വരെയാണ് ധ്യാനം .കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും .
www.sehionuk.org എന്ന വെബ്സൈറ്റിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക്
ജോസ് കുര്യാക്കോസ് 07414 747573
നോബിൾ ജോർജ് 07737 695783
ജിമ്മിച്ചൻ ജോർജ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 19 ന് കവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് നടത്തപ്പെടും. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്‌ഠിത കലാമത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത് കൊവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോർഡാണ് . രൂപതയിലെ എട്ട് റീജിയനുകളിലായി നടത്തപ്പെട്ട . റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പത്ത് സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാത്ഥികൾ രൂപതതല മത്സരങ്ങളിൽ മാറ്റുരക്കും.
സമയ നിഷ്‌ഠകൊണ്ടും മത്സരാത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ പ്രശംസനേടിയിട്ടുള്ളതാണ് രൂപത ബൈബിൾ കലോത്സവം . ഈ വർഷവും മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ടും ഏറെ പ്രശംസ നേടിയാണ് റീജിയണൽ മത്സരങ്ങൾ കഴിഞ്ഞുപോയത് . രൂപത ബൈബിൾ കലോത്സവമത്സരങ്ങളുടെ വിവിധ വേദികളെക്കുറിച്ചും വേദികളിൽ നടത്തപെടുന്ന മത്സരങ്ങളുടെ സമയക്രമത്തെക്കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
ബൈബിൾ കലോത്സവം വിശ്വാസ സമൂഹത്തെ സംബന്ധിച്ചടത്തോളം ഒരു ആഘോഷമാണ് അതിലുപരി ഒരു വിശ്വാസ പ്രഘോഷണമാണ് . മത്സരങ്ങളുടെ പിരിമുറുക്കമില്ലാത്ത വേദികളിൽ മത്സരാത്ഥികൾ നിറഞ്ഞാടുമ്പോൾ വചനം കലാരൂപത്തിലവതരിക്കുകയും വലിയ ഒരു വിശ്വാസ സാക്ഷ്യവുമാവുകയാണ് . മത്സരാർത്ഥികളെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു . ബൈബിൾ കലോത്സവത്തിന്റെ ആവേശം ഒട്ടും കുറിയാതെയിരിക്കാൻ ബൈബിൾ അപ്പോസ്റ്റലേറ്റ് ഇറക്കിയ തീം സോങ് ഇതിനോടകം ആവേശമായി വിശ്വാസ സമൂഹം ഏറ്റെടുത്തിരിക്കുകയാണ് .
2019 ൽ ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ സംഗീത സംവിധാനം നിർവഹിച്ച ഈ മനോഹരമായ തീം സോങ് ആലപിച്ചത് അഭിജിത് കൊല്ലമാണ് . ബൈബിൾ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന ഈ ഗാനം ഏവരിലേക്കും എത്തട്ടെ . തീം സോങ്ങിന്റെ യു ട്യൂബ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
നവംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8 ന്. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം റവ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രമുഖ വചന പ്രഘോഷകനും മലങ്കര യാക്കോബായ സഭ മെത്രാപ്പോലീത്തയും കോട്ടയം മാർ ഗ്രിഗോറിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ബിഷപ്പ് സഖറിയാസ് മാർ പീലക്‌സീനോസ് പങ്കെടുക്കും . നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകളിൽ പങ്കുചേരും . ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേകമായി നടക്കുന്ന കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക .
ശ്രീ ഗുരുവായൂരപ്പന്റെ പരമ ഭക്തനും സംഗീത സാമ്രാട്ടുമായ ശ്രീ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയിൽ വീണ്ടുമൊരു സംഗീതോത്സവത്തിന് വേദിയൊരുക്കുകയാണ് ലണ്ടൻ നഗരം.
ചെമ്പൈ ഭാഗവതര്‍ ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂർ ഏകാദശി സംഗീതോത്സവം മാതൃകയിൽ ക്രോയിഡോണിൽ അരങ്ങേറുന്ന ഒൻപതാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. കർണാടക സംഗീത ശാഖയിൽ അരങ്ങേറ്റം കുറിക്കുന്നവർ തുടങ്ങി ക്ലാസ്സിക്കൽ മ്യൂസിക്കിലെ അതി പ്രഗത്ഭർ വരെ നീളുന്ന ഒട്ടനേകം സംഗീതോപാസകർ നവംബർ 26 ന് 2 മണി മുതൽ ക്രോയ്ഡോൺ ആർച്ച്ബിഷപ്പ് ലാംഗ് ഫ്രാങ്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും.നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള മഹോത്സവമാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്.പ്രശസ്ത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ അരങ്ങേരുന്ന സംഗീതോത്സവത്തിൽ യുകെയുടെ പലഭാഗത്തുനിന്നുള്ള പ്രതിഭകൾ സ്വരാഞ്ജലി അർപ്പിക്കും.
ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ഒൻപതാം വർഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഇതിനോടകം തന്നെ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകൾ നേർന്നു കഴിഞ്ഞു.
യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Sangeetholsavam Venue: The Archbishop Lanfranc Academy, Mitcham Rd, Croydon CR9 3AS
Date and Time : 26 November 2021, 2 pm onwards.
കൂടുതൽ വിവരങ്ങൾക്ക്,
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
*London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
ബിനോയ് എം. ജെ.
സ്വാമി വിവേകാനന്ദൻ പറയുന്നു “ജീവിതത്തിന്റെ കാതൽ അറിഞ്ഞു കൂടാത്തവർക്ക് ജീവിതയാത്രയിൽ നേതൃത്വം കൊടുക്കുവാനാവില്ല.” എന്താണ് ജീവിതത്തിന്റെ കാതൽ? സുഖം ദു:ഖത്തിന്റെയും ദു:ഖം സുഖത്തിന്റെയും കാരണമാകുന്നു എന്നതാണ് ജീവിതത്തിന്റെ കാതൽ. സുഖവും ദു:ഖവും ഭിന്നങ്ങളല്ലെന്നും അവ രണ്ടും ഒന്നു തന്നെയാണെന്നുമുള്ള അറിവാണ് നമുക്ക് വേണ്ടത്. സുഖമുള്ളടത്ത് ദു:ഖവും ദു:ഖം ഉള്ളടത്ത് സുഖവുമുണ്ട്. അവ രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്. ദു:ഖം രൂപാന്തരപ്പെട്ടു സുഖവും സുഖം രൂപാന്തരപ്പെട്ടു ദു:ഖവും ഉണ്ടാവുന്നു. അതിനാൽ നിങ്ങൾക്ക് സുഖമാണ് ജീവിതത്തിൽ വേണ്ടതെങ്കിൽ ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുവിൻ! യേശുക്രിസ്തു പറയുന്നു “ദു:ഖിക്കുന്നവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർ സന്തോഷം കണ്ടെത്തുന്നു.”
സുഖവും ദു:ഖവും രണ്ടാണെന്ന ചിന്ത ഒരു വലിയ ആശയക്കുഴപ്പമാണ്. അതാണ് നമ്മെ ബാധിച്ചിരിക്കുന്ന അടിസ്ഥാനപരമായ ആശയക്കുഴപ്പം. അതിനാൽ തന്നെ നാം സുഖത്തെ തേടുകയും ദു:ഖത്തെ ഒഴിവാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. സുഖത്തെ തേടുന്നവന്റെ പിന്നാലെ ദു:ഖവും ഓടിയടുക്കുന്നു. അതിനാൽ തന്നെ സുഖത്തിന് പിന്നാലെ ദു:ഖവും വന്നുചേരുന്നു. അവ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കുന്നതുവരെ അവ മാറിമാറി വന്നുകൊണ്ടിരിക്കുന്നു. ആശയക്കുഴപ്പത്തിൽനിന്നും സുഖദു:ഖങ്ങളും സുഖദു:ഖങ്ങളിൽ നിന്നും ആശയക്കുഴപ്പവും മാറിമാറി സംഭവിക്കുന്നു. പ്രസ്തുത അവബോധം എല്ലാ ആശയക്കുഴപ്പങ്ങൾക്കുമുള്ള പരിഹാരവും അതിനാൽതന്നെ സകലദു:ഖനിവാരിണിയുമാകുന്നു.
നാമെല്ലാവരും ആഗ്രഹങ്ങളുടെ പിറകേ പോകുന്നവരാണ്. ആഗ്രഹം സുഖത്തിന് വേണ്ടിയുള്ള ദാഹമാണ്. ഇപ്രകാരം സുഖത്തിന്റെയും ആഗ്രഹത്തിന്റെയും പിറകേയുള്ള ഓട്ടം ദു:ഖത്തെ ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ. അതുപോലെതന്നെ ദു:ഖത്തെ ഒഴിവാക്കുവാൻ വെമ്പൽ കൂട്ടുന്നവൻ സുഖത്തെയും ഒഴിവാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. സുഖത്തെ അന്വേഷിക്കുന്നതിന് പകരം ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുവിൻ. ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുന്നവന്റെ ജീവിതത്തിൽ നിന്നും ദു:ഖങ്ങൾ പറപറക്കുന്നു!
ദു:ഖങ്ങൾ എത്രയധികം കഠിനങ്ങളാണോ അത്രമേൽ ഉത്കടങ്ങളായിരിക്കും അവയിൽ നിന്നുടലെടുക്കുന്ന അല്ലെങ്കിൽ അവ ജന്മം കൊടുക്കുന്ന സുഖങ്ങളും.അതുപോലെ തന്നെ അത്യുത്കടങ്ങളായ സുഖങ്ങൾ നമ്മെ അത്രതന്നെ ഗുരുതരങ്ങളായ ദു:ഖങ്ങളിലും കൊണ്ടുവന്ന് ചാടിക്കുന്നു. “കളിയും ചിരിയും വിടരും നാളുകൾ കദനത്തിലേക്കുള്ള യാത്രയല്ലോ” എന്ന് പാടിയ കവിയുടെ പേര് ഞാൻ ഓർമ്മിക്കുന്നില്ല. അത് ഒരു വലിയ കണ്ടെത്തൽ തന്നെയാണ്. സുഖത്തെ അന്വേഷിക്കുന്നവൻ സ്വന്തം ജീവിതത്തിൽ ദു:ഖങ്ങളെ കുന്നു കൂട്ടി വയ്ക്കുന്നു. ദു:ഖങ്ങളെ അന്വേഷിക്കുന്നവനാവട്ടെ സ്വന്തം ജീവിതത്തിൽ സുഖത്തെയും കുന്നു കൂട്ടി വയ്ക്കുന്നു. സുഖത്തോടുള്ള ആസക്തിയും ദു:ഖത്തോടുള്ള വിരക്തിയും തിരോഭവിക്കേണ്ടിയിരിക്കുന്നു. അപ്പോൾ തടിക്ക് കേടുകൂടാതെ നിങ്ങൾക്ക് ഈ സംസാരസാഗരത്തിലൂടെ കടന്നുപോകുവാൻ കഴിയും. അപ്പോൾ നിങ്ങളെ ബാധിക്കുവാൻ ബാഹ്യലോകത്തിന് കഴിയുകയില്ല. യാതൊന്നിനെയും ഭയപ്പെടാതെയും ഇരിക്കുക. അതിനോടൊപ്പം പ്രശ്നങ്ങളിലും പ്രരാബ്ധങ്ങളിലും കഴിയുന്നവരെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾ ശ്രഷ്ഠമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ആഗ്രഹങ്ങളുടെ പിറകേ പോകാതിരിക്കുവിൻ.കാരണം ആഗ്രഹമാണ് എല്ലാ ദു:ഖങ്ങളുടെയും കാരണം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബിനോയ് എം. ജെ.
മനുഷ്യന്റെ ഇന്ദ്രിയങ്ങൾ ബാഹ്യലോകത്തിലേക്ക് തുറക്കുന്നു. അവൻ അവിടെ വലിയ ഒരു പ്രപഞ്ചത്തെയും വലിയ ഒരു സമൂഹത്തെയും കാണുന്നു. അപ്പോൾ താനാര്? ഈ കാണുന്ന ചെറിയൊരു ശരീരവും അതിനുള്ളിൽ വസിക്കുന്ന-ഒരുപക്ഷെ ആ ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി- ചെറിയ ഒരു മനസ്സും. ബാഹ്യലോകവുമായി തട്ടിച്ച് നോക്കുമ്പോൾ താൻ വെറും അൽപൻ. ഈ അപകർഷതയിൽനിന്നും സ്വാർത്ഥത ജനിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ഞാനീ ശരീരത്തെ സംരക്ഷിക്കുവാൻ ബാധ്യസ്തനാണ്. കാരണം ഞാനതാണ്. ഈ ശരീരം നാമറിയുന്നതുപോലെ കാലികവും ക്ഷണഭംഗുരവുമാണ്. താനതാണെങ്കിൽ തന്റെ നിലനിൽപ്പ് എന്നും ഒരു ചോദ്യചിഹ്നമായിരിക്കും. അത് ഏത് സമയവും മരിച്ചു പോയേക്കാം; രോഗഗ്രസ്തമായേക്കാം; അപകടങ്ങളിൽ പെട്ടേക്കാം. ഇപ്രകാരം സ്വാർത്ഥതയോടൊപ്പം ആധിയും ജനിക്കുന്നു.
സ്വാർത്ഥത ഒരു വേദനയാണ്. അത് എല്ലാ ദുഃഖങ്ങളുടെയും കാരണമല്ല, മറിച്ച് ദുഃഖം തന്നെയാണ്. നമ്മുടെ സമയം മുഴുവൻ സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി നാം മാറ്റിവക്കുന്നു. ഫലമോ? ദുഃഖത്തോട് ദുഃഖം. ഈ ശാപത്തിൽ വീണാൽ പിന്നെ ശാന്തി കിട്ടുകയില്ല. വാസ്തവത്തിൽ നാമീകാണുന്ന ശരീരമല്ല. ഞാനീകാണുന്ന ശരീരമാണെന്ന ചിന്ത ഒരു വികൽപവും ആശയക്കുഴപ്പവും ആണ്. വാസ്തവത്തിൽ ഞാനീകാണുന്ന പ്രപഞ്ചം തന്നെയാണ്. ഞാൻ ഈശ്വരൻ ആണ്. ഞാനീകാണുന്ന പ്രപഞ്ചമോ ഈശ്വരനോ ആകുമ്പോൾ എന്നിലെ അൽപത്തം തിരോഭവിക്കുന്നു. എന്നിലെ വേദനകൾ തിരോഭവിക്കുന്നു. എന്നിലെ ആധിയും ദുഃഖവും തിരോഭവിക്കുന്നു. അവിടെ ഞാനാ അനന്തസത്തയിൽ വലയം പ്രാപിക്കുന്നു. ഞാൻ അനന്തമായ ശാന്തിയിലേക്ക് വഴുതി വീഴുന്നു.
സ്വാർത്ഥത ഒരു ദുശ്ശീലം മാത്രം. മറ്റേതൊരു ദുശ്ശീലത്തെയും മാറ്റിയെടുക്കുന്ന മാതിരി നമുക്ക് സ്വാർത്ഥതയെയും മാറ്റിയെടുക്കാം. തെറ്റായ ഒരു ചിന്താശീലവും ബോധ്യവും നമ്മുടെ ഉള്ളിൽ ചെറുപ്പം മുതലേ കടന്നു കൂടിയിരിക്കുന്നു. നമ്മുടെ സത്ത ശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഞാനീകാണുന്ന ശരീരമാണെന്ന ചിന്ത സത്യമല്ലെങ്കിലും സ്വാഭാവികമാണ്. നാമാ കെണിയിൽ വീണുപോയിരിക്കുന്നു. യുക്തി ചിന്തയിലൂടെ മാത്രമെ അതിൽ നിന്ന് കരകയറുവാനാവൂ. ഈ ശരീരം എന്റേതായിരിക്കാം. എങ്കിലും ഞാനീ ശരീരമല്ല. ഈ ശരീരം പോയാലും എന്റെ സത്തക്ക് കേടൊന്നും സംഭവിക്കുന്നില്ല. ഞാനെന്നും ജീവിക്കുമെന്നും എനിക്ക് നാശമില്ലെന്നുമുള്ള ചിന്ത എന്നെ സദാ ഭരിക്കുന്നുണ്ട്. എന്നാൽ ആ ചിന്തക്ക് ശക്തി പോരാ. ആ ചിന്ത വളരെയധികം ദുർബലമാണ്. ആ ചിന്ത ശരീരാവബോധവുമായി സംഘട്ടനത്തിൽ ആവുകയും നാം ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. എന്റെ അസ്ഥിത്വം താത്കാലികമോ ശാശ്വതമോ? ഇവിടെ നിങ്ങളുടെ ബുദ്ധി ശക്തിയെ പ്രവർത്തിപ്പിക്കുവിൻ. ഇവിടെ നിങ്ങളുടെ യുക്തി ചിന്തയും വിവേചനശക്തിയും ഉണരട്ടെ. നിങ്ങൾക്ക് നാശമില്ലെന്ന് നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾ നാശമില്ലാത്ത ആ സത്ത- പരബ്രഹ്മം- ആകുന്നു. ഞാനാപരബ്രഹ്മം തന്നെയാകുന്നു എന്ന് ആവർത്തിച്ചാവർത്തിച്ച് പറയുവിൻ. അപ്പോൾ ഞാനീ ശരീരമാണെന്നുള്ള ആ പഴയ ചിന്ത തിരോഭവിക്കുന്നു. നാം പരമാനന്ദത്തിലേക്ക് വീഴുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുപ്പിറവിക്കൊരുക്കമായ നോമ്പുകാലത്ത്, ലണ്ടണിൽ വെച്ച് നടത്തുന്ന ബൈബിൾ കൺവെൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി പങ്കുചേരും. ഡിസംബർ 17 നു ശനിയാഴ്ച എസ്സെക്സിലുള്ള റെയ്‌ലിയിലെ ‘സ്വയിൻ പാർക്ക്’ സ്കൂളിൽ വെച്ചാണ് തിരുവചന ശുശ്രുഷയും, തിരുക്കർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
“പിശാചിന്റെ പ്രവർത്തികളെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ദൈവപുത്രൻ പ്രത്യക്ഷനായത്” 1 യോഹന്നാൻ 3:8
ലണ്ടന്‍ റീജണിലെ വിവിധ സീറോമലബാർ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാന ഗുരുവും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാർക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷണൻ ചെയർപേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ S H എന്നിവര്‍ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
ലോകരക്ഷകന്റെ തിരുപ്പിറവിക്കായി വിശ്വാസി സമൂഹം പ്രാർത്ഥനകളും, ത്യാഗങ്ങളും, ഉപവാസവും ഒരുക്കങ്ങളുമായി നോമ്പുകാലത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയിൽ, ആത്‌മീയ-ബൗദ്ധീക തലങ്ങളിൽ ദൈവീക അനുഗ്രഹകരസ്പർശങ്ങൾക്കും, പരിശുദ്ധാൽമ്മ കൃപകൾക്കും ലണ്ടൻ ബൈബിൾ കൺവെൻഷൻ അനുഭവവേദിയാകും.
‘സ്വയിൻ പാർക്ക്’ ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ലണ്ടൻ കൺവെൻഷനിൽ രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോൺബി എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07915602258, 07921824640
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ