Spiritual

” തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് ” (സങ്കീർത്തനങ്ങൾ 147:11) സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ്‌ വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളിൽ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

താഴെപ്പറയുന്ന സൂം ഐഡി വഴി പ്രത്യേകമായുള്ള പ്രാർത്ഥനയ്ക്കും അവസരമുണ്ടായിരിക്കും .
8894210945

കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് വർഗീസ് 07960149670.

കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യയ്ക്കുവേണ്ടി സെഹിയോൻ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർത്ഥന ഇന്നലെ ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും.

ഇന്ത്യയെ പൂർണ്ണമായും ദൈവ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പൂർണ്ണമായും ഉപവാസ, പരിത്യാഗ പ്രവർത്തികളിലേർപ്പെട്ട് നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിന് ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവർ നേതൃത്വം നൽകും.

പൂർണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാർത്ഥിക്കാൻ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേർ തയ്യാറായിക്കഴിഞ്ഞു.

പരിത്യാഗ പ്രവർത്തികളിൽ ഒരേമനസ്സോടെ ഒരുമിക്കുന്ന, വചനം മാംസമാകുന്ന, ഈ യജ്ഞത്തിൽ ഇനിയും പങ്കാളികളാകുവാൻ സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികൾ യേശുനാമത്തിൽ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്

ജോസ് കുര്യാക്കോസ് 07414 747573.

ബിനോയ് എം. ജെ.

ധാരാളം തത്വചിന്തകളെക്കുറിച്ച് നമുക്ക് പഠിക്കുവാനുള്ളപ്പോൾ അസ്ഥിത്വവാദ (Existentialism) ത്തെക്കുറിച്ച് എന്തുകൊണ്ട് പ്രത്യേകം പരാമർശിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഉത്തരം ലളിതമാണ് – മറ്റു തത്വചിന്തകൾ നിങ്ങൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം, അത് നിങ്ങളുടെയിഷ്ടം. ഓരോരുത്തർക്കും ഓരോ തത്വചിന്തയോടാണ് ആഭിമുഖ്യം. എന്നാൽ അസ്ഥിത്വവാദം നാമെല്ലാവരും പഠിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഒരു തത്വചിന്തയാണ്, കാരണം അതു നമ്മെ പ്രതിഭാശാലികളാക്കുന്നു.

അസ്ഥിത്വവാദവും ഭാരതീയ തത്വചിന്തയും ഒഴിച്ച് മറ്റെല്ലാ തത്വചിന്തകളും ഒരു പരിധിവരെ വെറും ബുദ്ധി കസർത്ത് മാത്രമാണ്. ഒരു തത്വചിന്തയെ എതിർത്തുകൊണ്ട് മറ്റൊരെണ്ണം നിലനിൽക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം. എന്നാൽ അസ്ഥിത്വവാദം നിങ്ങളുടെ തന്നെ തത്വചിന്ത കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കുന്നു. അത് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരുടെ തത്വചിന്തയുടെയോ, വ്യക്തിത്വത്തിന്റെയോ, മനോഭാവത്തിന്റയോ പിറകെ നിങ്ങൾക്ക് പോകേണ്ടിവരില്ല. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടേതായ ഒരു ചിന്താപദ്ധതി നിങ്ങളുടെയുള്ളിൽ വളർന്നുവരുന്നു. നിങ്ങൾ കഠിനാദ്ധ്വാനം ചെയ്താൽ നിങ്ങൾക്ക് സ്വന്തമായ ഒരു തത്വചിന്ത ലോകത്തിന് സംഭാവന നൽകുവാൻ കഴിയും.

ഇനിയെന്താണ് അസ്ഥിത്വവാദം ? സൈദ്ധാന്തികങ്ങളായ വിശദീകരണങ്ങളിലേക്ക് കടക്കാതെ പ്രായോഗികമായി ചിന്തിച്ചാൽ അത് നമ്മെ തന്നെ സ്വീകരിക്കുന്ന പ്രക്രിയയാണ്. സമൂഹം നമ്മെ എല്ലായ്പ്പോഴും സ്വീകരിക്കണമെന്ന് നിർബന്ധമില്ല; പലപ്പോഴും അത് നമ്മെ തിരസ്കരിക്കുന്നതായാണ് കാണുന്നത്; നിങ്ങൾ വ്യത്യസ്തനായ ഒരു വ്യക്തിയാണെങ്കിൽ സമൂഹം നിങ്ങളെ തീർച്ചയായും തിരസ്കരിക്കും. സമൂഹം നമ്മെ സ്വീകരിച്ചാലും തിരസ്കരിച്ചാലും നാം നമ്മെത്തന്നെ സ്വീകരിച്ചേ തീരൂ..നാം നമ്മെ തന്നെ സ്വീകരിക്കുമ്പോൾ നമ്മിലെ ആന്തരിക വിജ്ഞാനം വളർന്നുവരുന്നു. പിന്നീട് നമുക്ക് പഠിക്കുവാൻ ഓക്സ്ഫോർഡിലോ, കേംബ്രിഡ്ജിലോ, ഹാർവാർഡിലോ പോകേണ്ടിവരില്ല. അനന്തമായ വിജ്ഞാനം നമ്മുടെ ഉള്ളിൽ നിന്നുതന്നെ പുറത്തേക്ക് വരുന്നു . ലോകം കണ്ട പ്രതിഭാശാലികളെല്ലാം തന്നെ അറിഞ്ഞോ അറിയാതെയോ അസ്ഥിത്വവാദം ജീവിതത്തിൽ പകർത്തിയവരാണ്. അത് നമ്മിലെ ചിന്താശക്തിയെ ഉണർത്തുന്നു. ശരിയും തെറ്റും വിവേചിക്കുവാനുള്ള കഴിവ് നമുക്ക് കിട്ടുന്നു. നാം ലോകത്തിന് ഒരു വഴികാട്ടിയാകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

നന്മ തിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തിൽ,ടീനേജ് പ്രായക്കാരായ കുട്ടികളെ ക്രിസ്തുമാർഗത്തിന്റെ ചൈതന്യത്തിൽ വളരാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ ഏകദിന ഗ്ലോബൽ ഓൺലൈൻ കോൺഫറൻസ് 24 ന് ശനിയാഴ്ച്ച നടക്കും. പ്രശസ്‌ത ധ്യാനഗുരുവും വചന ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രി യുകെ ടീമാണ് പൂർണ്ണമായും ഇംഗ്ളീഷിൽ നടക്കുന്ന ഈ ശുശ്രൂഷകൾ നയിക്കുന്നത്. .

കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രി കുട്ടികളിലെ ശാരീരിക മാനസിക വ്യതിയാനങ്ങളുടെ തുടക്കമായ ടീനേജ് പ്രായത്തിൽ ഓരോരുത്തരിലും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്‌മീയ ഉണർവ്വും നന്മയും ‌ ലക്ഷ്യമാക്കുന്ന, തീർത്തും അവരുടെ അഭിരുചിക്കിണങ്ങുന്നതുമായ വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്ന ഈ ഏകദിന ധ്യാനത്തിലേക്ക് യേശുനാമത്തിൽ ഓരോ ടീനേജ് പ്രായക്കാരെയും ക്ഷണിക്കുകയാണ്.

www.afcmglobal.org/book എന്ന ലിങ്കിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.13 മുതൽ 17 വരെയുള്ള ടീനേജ് പ്രായക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം.

യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷകൾ നടക്കുക. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

കോൺഫെറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾക്ക് ;
തോമസ് .00447877 508926.
ജോയൽ. 0018327056495
സോണിയ. 00353879041272
ഷിജോ . 00971566168848

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുവാനാഗ്രഹിക്കുന്നവർക്ക് പേരുകൾ നൽകാനുള്ള അവസരം ഇന്നുകൂടി മാത്രം. നമുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറയ്ക്ക് ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കാൻ ഈ ചരിത്രപഠനം നമ്മെ സഹായിക്കും എന്നുള്ളതിൽ സംശയമില്ല .

സഭയെ അറിയുക ,നമ്മുടെ സഭയെ സ്നേഹിക്കുക . ഇപ്രകാരം സ്നേഹത്തിന്റെ വലിയ കൂട്ടായ്മയായ സഭയിലേക്ക് നമ്മുടെ കുട്ടികളെ നമുക്ക് ചേർത്തുനിർത്താം . കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇന്ന് ആണ്.

ഏപ്രിൽ 24 ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തീയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക .
http://smegbbiblekalotsavam.com/?page_id=719

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും. പ്രമുഖ വചന പ്രഘോഷകനും സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ ഡയറക്ടറുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ്.മാർ. ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. വെസ്റ്റ് മിനിസ്റ്റർ രൂപത വൈദികൻ മോൺസിഞ്ഞോർ. ഷേമസ് ഒബോയിൽ ഇംഗ്ലീഷ് കൺവെൻഷനിൽ ശുശ്രൂഷകളിൽ പങ്കുചേരും.

മാനുഷിക ജീവിതാന്തരീക്ഷത്തെ തകിടംമറിക്കുന്ന വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച്, വിവിധ ഭാഷാ ദേശക്കാരായ അനേകർക്ക് യേശുവിൽ പുതുജീവനും പ്രത്യാശയുമേകിക്കൊണ്ട് നടന്നുവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലാണ് നടക്കുക .

മൾട്ടിക്കൾച്ചറൽ സംസ്ക്കാരം നിലനിൽക്കുന്ന യൂറോപ്പിൽ ലോകസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെയുടെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനിൽ നടക്കുമ്പോഴും 8894210945 എന്ന നമ്പറിൽ സൂം ലിങ്ക് വഴി പ്രാർത്ഥിക്കുന്നതിനും സ്പിരിച് വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന ഈ കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ. 12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ഏപ്രിൽ 10 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യുകെ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ബിനോയ് എം. ജെ.

സർഗ്ഗം എന്ന വാക്കിന്റെയർത്ഥം സൃഷ്ടി എന്നാണ്. സൃഷ്ടി എപ്പോഴും ഈശ്വരനുമായി ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെ ഉള്ളിലും ഈശ്വരൻ വസിക്കുന്നു. ആ ഈശ്വരനിൽ നിന്നും ആശയങ്ങളും അറിവും ശേഖരിക്കുമ്പോൾ നമ്മുടെ ഉള്ളിലെ സർഗ്ഗശേഷി ഉണരുന്നു. എല്ലാവരിലും സർഗ്ഗശേഷി ഉറങ്ങി കിടക്കുന്നു. പരിശ്രമത്തിലൂടെ അതിനെ ഉണർത്തിയെടുക്കുവാനാവും.

ഉള്ളിലെ ഈശ്വരനിൽ നിന്നും നാം ആശയങ്ങൾ സ്വീകരിക്കാൻ നമ്മുടെ ശ്രദ്ധ അൽപാൽപമായി ഉള്ളിലേയ്ക്ക് പോകേണ്ടിയിരിക്കുന്നു. സദാ ധ്യാനിച്ചു കൊണ്ടിരിക്കണമെന്നല്ല ഇതിനർത്ഥം. മറിച്ച് നമ്മുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും ചിന്തിക്കുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും ഉള്ളിലേക്ക് ഒന്ന് നോക്കുക. വിജ്ഞാനം കുടികൊള്ളുന്നത് നമ്മുടെ പുറത്തല്ല മറിച്ച് അത് നമ്മുടെ ഉള്ളിൽ തന്നെയാണ് എന്ന ഒരു ബോധ്യം വളർത്തിയെടുക്കുക. സംശയങ്ങളും ജിജ്ഞാസയും ഉണ്ടാകുമ്പോൾ , അവ എത്ര തന്നെ ഗൗരവമുള്ളവ ആണെങ്കിലും, നിങ്ങളുടെ ഉള്ളിലേയ്ക്ക് കടന്നു ചെല്ലട്ടെ. ചിന്തിച്ചു നോക്കുക.

ഈ പ്രക്രിയ സംഭവിക്കണമെങ്കിൽ നമുക്ക്, നമ്മോട് തന്നെ നല്ല ബഹുമാനം ഉണ്ടായിരിക്കണം. ഞാൻ ഒരു പുഴുവല്ലെന്നും ,മറിച്ച് എൻെറയുള്ളിൽ ഈശ്വരൻ തന്നെയാണ് വസിക്കുന്നതെന്നും, എന്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കഴിവും പ്രാപ്തിയും എനിക്കുണ്ടെന്നും എനിക്ക് എന്റേതായ ഒരു വ്യക്തിത്വവും തത്വചിന്തയും ഉണ്ടെന്നും എൻെറ ജീവിതം എനിക്കിഷ്ടമുള്ളതുപോലെ കൊണ്ടുപോകുവാനുള്ള അവകാശം എനിക്കുണ്ടെന്നും പറഞ്ഞുകൊണ്ട് നാം നമ്മിലേക്കു തന്നെ തിരിയുമ്പോൾ നമ്മിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.

സർഗ്ഗശേഷി ഉണരുന്നതിനുള്ള ഏറ്റവും വലിയ തടസ്സം അനുകരണവാസനയാകുന്നു. നാം മറ്റുഉള്ളവരെ അനുകരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും വരുന്ന വിജ്ഞാനം മറയ്ക്കപ്പെടുന്നു. അനുകരണം എപ്പോഴും പുറത്തേക്ക് നോക്കുവാനുള്ള ഒരു പരിശ്രമമാണ്. എങ്ങനെ ജീവിക്കണമെന്നറിയുന്നതിനു വേണ്ടി പുറത്തേക്ക് നോക്കുന്നയാൾ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നിന്ദിക്കുന്നു. അവർ കാലക്രമേണ സമൂഹത്തിന്റെ അടിമകളായി മാറുന്നു. വിലക്കുകളും ഉപാധികളും നിറഞ്ഞ സമൂഹത്തിൽ നാം നാമല്ലാതായി തീരുമ്പോൾ നമ്മിലെ സൃഷ്ടിപരമായ കഴിവുകൾ നിഷ്ക്രിയമായി ഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തെക്കാൾ പ്രധാനപ്പെട്ടത് ഞാൻ തന്നെയാണെന്നും സമൂഹത്തിന് നൽകുവാൻ എനിക്ക് ഒരു സംഭാവന ഉണ്ടെന്നും ഞാൻ മനസ്സിലാക്കുമ്പോൾ എന്നിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം , ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും നമുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറയ്ക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുക .

വിശ്വാസസമൂഹം മുഴുവനും പ്രാർത്ഥനാപൂർവ്വം വലിയ ആഴ്ചയുടെ തിരക്കുകളിൽ ആയിരുന്നതിനാലും കൂടുതൽ കുടുംബങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിനുമായി രജിസ്‌ട്രേഷൻ ഏപ്രിൽ പതിനൊന്നുവരെ നീട്ടിയിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹായുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്.

പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള പുതുക്കിയ തീയതി ഏപ്രിൽ 11 ന് ആണ്. ഏപ്രിൽ 24 ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തീയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

http://smegbbiblekalotsavam.com/?page_id=719

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും ഉയര്‍പ്പിന്റെ ആശംസകള്‍ നേരുന്നു.
മരണത്തെ അതിജീവിച്ച് ജീവന്റെ പുതു പ്രതീക്ഷകള്‍ നല്‍കി ഉയിര്‍പ്പ് പെരുന്നാള്‍ നമ്മെ സ്വാഗതം
ചെയ്യുന്നു. മരണത്തോടുകൂടി എല്ലാം അവസാനിക്കും എന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന നമുക്ക്
പ്രത്യാശയും അതിലേറെ സന്തോഷവും തരുന്ന ദിനമാണ് ഇന്ന്. ‘ദൂതന്‍ സ്ത്രീ കളോടു പറഞ്ഞു.
ഭയപ്പെടേണ്ടാ! ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍
അറിയുന്നു.
അവന്‍ ഇവിടെയില്ല. താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു.
താന്‍ കിടന്ന സ്ഥലം വന്നുകാണുവിന്‍.
അവന്‍ മരിച്ചവരുടെഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റുവെന്നും വേഗം ചെന്ന്
അവന്റെ ശിഷ്യന്മാരോടു പറയുവിന്‍. അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലയിലേക്കു പോകുന്നു.
അവിടെ നിങ്ങള്‍ അവനെ കാണും. ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നുക്കുന്നു എന്ന്
പറഞ്ഞു. Mathew 28:58.
കര്‍ത്താവിന്റെ ശരീരം കുരിശില്‍ നിന്ന് ഏറ്റുവാങ്ങി കല്ലറയില്‍ കൊണ്ടുപോയി
അടക്കുന്നു. അതിരാവിലെ സുഗന്ധദ്രവ്യങ്ങള്‍ പൂശുവാന്‍ തക്കവണ്ണം അവിടെ കടന്നു വന്ന
സ്ത്രീകള്‍ കല്ലറയുടെ വാതില്‍ക്കല്‍ വച്ചിരുന്ന കല്ല് മാകിറിടക്കുന്നതായി
കാണുന്നു.

സാധാരണ ഏതു ക്രിസ്ത്യാനിയും ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകുവാന്‍
ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതിനു ശേഷമുള്ള ആരാധനയില്‍ അത്രത്തോളം
ജനപങ്കാളിത്തവും സാന്നിധ്യവും ഉണ്ടാകുന്നില്ല. ഉയര്‍ത്തപ്പെട്ടവനായ
ക്രിസ്തുവിനേക്കാള്‍ കൂടുതലായി നമ്മള്‍ ആഗ്രഹിക്കുന്നത് ക്രൂശിക്കപ്പെട്ടവനായ
ക്രിസ്തുവിനെയാണ്. നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍
അന്വേഷിക്കുന്നതെന്തിന്? ഇന്നത്തെ കാലത്തും വളരെ പ്രസക്തമായ ഒരു
ചോദ്യമാണ്. അവന്‍ ജീവന്‍ ഉള്ളവനായി ഉയര്‍ത്തെഴുന്നേറ്റ് നമ്മോടൊപ്പം ആയിത്തീരുമ്പോള്‍ പലതും അവനെ കൂടാതെ ചെയ്യുവാന്‍ ശ്രമിക്കുന്നു . ക്രിസ്തുവിനെ
അറിയാമെങ്കിലും അവനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവന്റെ കൂടെ ജീവിക്കുവാന്‍
പലപ്പോഴും നാം വിമുഖത കാട്ടുകയും ചെയ്യുന്നു. കാരണം ഇത്രയേ ഉള്ളൂ. അവന്‍ കൂടെ
ഉണ്ടെങ്കില്‍ നമുക്ക് നമ്മുടേതായ ചില കാര്യങ്ങള്‍ ഒന്നും ചെയ്യുവാന്‍
സാധിക്കുകയില്ല. സന്തതസഹചാരിയായി നാം അവനെ
സ്വീകരിക്കുകയാണെങ്കില്‍ ദൈവികമായ ചിന്തകളും അനുഭവങ്ങളും മാത്രമേ നമുക്ക്
സാധ്യമാവുകയുള്ളൂ. മാനുഷികവും ജഡികമുമായ പ്രവര്‍ത്തനങ്ങളെ നാം
മാറ്റിവെക്കേണ്ടിവരും, അത് നമുക്ക് അത്ര താല്പര്യമുള്ള കാര്യവുമല്ല.

ഇന്നത്തെ കാലഘട്ടത്തില്‍ മാനുഷികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്. ജഡത്തിന്റെ അഭിലാഷങ്ങള്‍ ആണല്ലോ
നമുക്ക് പ്രധാനം .അവിടെ ദൈവത്തിനും ദൈവ പ്രവര്‍ത്തനത്തിനും എന്ത്
സ്ഥാനം. ഉയര്‍പ്പു പെരുന്നാളിന്റെ അന്തസ്സത്ത തന്നെ ദൈവീകമായി ലഭിച്ച ജീവന്‍ നിലനിര്‍ത്തുക എന്നുള്ളതാണ്. മരണത്തെ അതിജീവിച്ച് നമ്മെ ജീവിപ്പിക്കുവാന്‍വേണ്ടി ഉത്ഥാനം ചെയ്ത ക്രിസ്തു നമുക്ക് തന്ന ജീവന്‍ ആണ് നാം
നിലനിര്‍ത്തേണ്ടത്.

ഉത്ഥാനത്തിനുശേഷം കര്‍ത്താവ് പ്രത്യക്ഷപ്പെട്ടപ്പോളൊക്കെ എന്റെ
സമാധാനം നിങ്ങള്‍ക്കു തരുന്നു എന്നു ആശംസിക്കുന്നു .പുതുജീവനോടൊപ്പം
നിത്യ സമാധാനവും ക്രിസ്തു നമുക്ക് തന്ന ദാനമാണ്. ഇന്നത്തെ നമ്മുടെ
ജീവിതത്തില്‍ ഏറ്റവും കുറവ് ഉള്ളതും ഇവയൊക്കെയാണ്. ലഭിച്ചിട്ടുള്ള ദാനങ്ങള്‍ നിലനിര്‍ത്താതെ നശിപ്പിക്കുന്നവര്‍ അല്ലേ നമ്മള്‍. ഇന്ന് കാണുന്ന
അസമാധാനവും രോഗവും ദുഃഖവും എല്ലാം ഈ ദൈവീകസമാധാനം
നഷ്ട്ടപ്പെടുത്തിയത്‌കൊണ്ടല്ലേ?

വലിയ നോമ്പിന്റെ പരിസമാപ്തിയായ ഈ ദിനത്തില്‍ നമുക്ക് വേണ്ടി ജീവന്‍
കൊടുത്തു വീണ്ടെടുത്ത ദൈവസന്നിധിയില്‍ ആയി നമ്മെ തന്നെ
ഏല്‍പ്പിക്കാം .അവന്റെ രക്തത്താല്‍ നമ്മെ വിലക്ക് വാങ്ങിയിട്ടുള്ള നമ്മുടെ ഇനിയുള്ള
ജീവിതം അവനുള്ളതാണ്. ഇതില്‍പ്പരം സ്‌നേഹം എവിടെ കാണാന്‍ കഴിയും? ഈ ദിനത്തില്‍ നമ്മള്‍ ആര്‍ജ്ജിച്ച എല്ലാ ദൈവാനുഗ്രഹവും തുടര്‍ന്നുള്ള
നാളുകളിലും നമുക്ക് സമാധാനമായി ഭവിക്കട്ടെ .
എല്ലാ വര്‍ക്കും വീണ്ടും ഉയര്‍പ്പു പെരുന്നാളിന്റെ ആശംസകളും അനുഗ്രഹങ്ങളും
നേര്‍ന്നുകൊണ്ട് സ്‌നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു

മെട്രിസ് ഫിലിപ്പ്

മനുഷ്യരാശിയുടെ രക്ഷകനായ ദൈവപുത്രന്റെ ത്യാഗ സ്മരണയുടെ ദിനമാണ് ദുഃഖവെള്ളി. “യഹൂദരുടെ രാജാവ്” എന്ന് എഴുതിവെച്ച, കുരിശിൽ കിടന്നുകൊണ്ട്, ‘എലോയ്, എലോയ്, ലാമാ സബക്ക്താനി’ അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്ത് കൊണ്ട്? എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, മരിക്കാൻ തുടങ്ങിയപ്പോൾ, ഒരിറ്റു വെള്ളം കുടിക്കാൻ നൽകുന്നതിന് പകരം, കയ്പ്പുള്ള വിനാഗിരി നീർപ്പഞ്ഞിയിൽ മുക്കി, ചുണ്ടിൽ നനയിച്ചു, അവസാനം ആഗ്രഹവും പൂർത്തിയാക്കി, യേശു ജീവൻ വെടിഞ്ഞു. അപ്പോൾ ഭുമി, അന്ധകാരമായിരുന്നു. ഭൂമി ഇളകി, പാറകൾ പൊടിഞ്ഞു, ദൈവാലയത്തിന്റെ തിരശീല, നടുവേ കീറി പോയി. ഇതെല്ലാം കണ്ട ഒരു ശതാധിപൻ, ഇപ്രകാരം പറഞ്ഞു, “സത്യമായും, ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു”.

30 വെള്ളികാശിനു വേണ്ടി, സ്വന്തം ഗുരുവിനെ, ചുംബനം നൽകി ഒറ്റിക്കൊടുത്ത, യൂദാസിൽ നിന്നും, ആരംഭിച്ച, ആ പീഡാനുഭവ യാത്ര, എത്തുന്നത് കാൽവരി കുന്നിൻ മുകളിൽ ആയിരുന്നു.

ന്യായാധിപ സംഘത്തിന്റെ മുമ്പിൽ, ഒരു കുറ്റവാളിയെപോലെ, യേശു തലകുനിച്ചു നിന്നപ്പോൾ, പുരോഹിത പ്രമുഖൻമാരും, ന്യായാധിപ സംഘവും, കള്ള സാക്ഷ്യം തേടുകയായിരുന്നു. എന്നാൽ, ഈ സാക്ഷ്യം എല്ലാം പീലാത്തോസ് തള്ളികളയുകയായിരുന്നു. അവസാനം, ബറാബാസ് എന്ന കൊലപാതകിയായ തടവുകാരനെ വെറുതെ വിടുകയും, യേശുവിനെ, കുരിശ്ശിൽ തറച്ചു കൊല്ലുവാനും വിധിച്ച, പീലാത്തോസ്, ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞുകൊണ്ട്, വെള്ളത്തിൽ കൈ മുക്കി കഴുകി കളയുന്നതും ഓർമ്മിക്കാം.

സഹനത്തിന്റെ, നിന്ദിക്കപ്പെടലിന്റെ, ത്യാഗത്തിന്റെ, മുറിവേറ്റതിന്റെ, രക്‌തം ചിന്തിയതിന്റെ ദുഃഖ വെള്ളി ആയിരുന്നു എങ്കിലും, മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും എന്നതിന്റെ, ശുഭ സൂചകമായി, ലോകം ഇന്ന് നല്ല വെള്ളി(Good Friday)യായി ആചരിക്കുന്നു.

നോമ്പുകാലത്തിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുന്ന ഈ സമയം, കൂടുതൽ അർത്ഥപൂർണ്ണതയോടെ, യേശുവിനോട്, കൂടുതൽ ചേർന്നുനിന്നുകൊണ്ട്, പുതിയ വെളിച്ചത്തിന്റെയും, ഉയർപ്പിന്റെ സന്ദേശവാഹകൻ ആയ വെള്ളരിപ്രാവിനെപോലെ, എല്ലാവരെയും, സ്നേഹിക്കുന്ന, നല്ല മനുഷ്യരായി, യേശുവിന്റെ ഉയിർപ്പ് നാളിനായി പ്രാർത്ഥിച്ചൊരുങ്ങാം. ആമേൻ

 

RECENT POSTS
Copyright © . All rights reserved