Spiritual

കീത്തിലി. വലിയ നോമ്പിലെ എല്ലാ ചൊവ്വാഴ്ച്ചയിലും കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. വൈകുന്നേരം 7 മണിക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടക്കും.

2000 ല്‍ ആയിരുന്നു കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. അന്നു മുതല്‍ ഈ ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും മറ്റ് ശുശ്രൂഷകളും മലയാളത്തില്‍ നടന്നിരുന്നു. പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായപ്പോള്‍ ലീഡ്‌സ് രൂപതയുടെ പരിധിയിലുണ്ടായിരുന്ന ഏഴ് സീറോ മലബാര്‍ കൂട്ടായ്മകള്‍ ഒന്നായി ലീഡ്‌സ് രൂപത അനുവദിച്ച് നല്‍കിയ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലേയ്ക്ക് ശുശ്രൂഷകള്‍ മാറ്റിയിരുന്നു. പുതുതായി എത്തിയവര്‍ ഉള്‍പ്പെടെ കീത്തിലിയില്‍ 125 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ ഉള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് സെന്റ് ആന്‍സ് ദേവാലയം ഒരുക്കുന്നതെന്ന് ഇടവക വികാരി കാനന്‍ മൈക്കിള്‍ മക് ക്രീഡി പറഞ്ഞു. വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രമുള്ള ചെറിയ അള്‍ത്താരയും ഈ ദേവാലയത്തിലുണ്ട്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേകളെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ദേവാലയത്തില്‍ വരുന്ന നമുക്ക് മിണ്ടാതിരിക്കാനാവുമോ?? പ്രാര്‍ത്ഥനകള്‍ ശരിയായ വിധത്തില്‍ മറ്റുള്ളവര്‍ ചൊല്ലുന്നുണ്ടോയെന്നുള്ള നോട്ടത്തിന്റെ കാവലാളായിട്ടല്ല ദേവാലയത്തിലേയ്ക്ക് വരേണ്ടത്. ഹൃദയത്തില്‍ ദൈവത്തെ അനുഭവിക്കാന്‍, അനുഭവിക്കുന്ന ദൈവത്തെ സ്തുതിക്കാനും ആ സ്തുതികളില്‍ എന്റെ ജീവിതം സമര്‍പ്പിക്കാനും സാധിക്കത്തക്ക രീതിയില്‍ വിശ്വാസത്തിന്റെ ബോധ്യം കടന്നു വരണം. അപ്പോള്‍െ ദൈവം ആഗ്രഹിക്കുന്ന മനുഷ്യരാകും.

കുറവിലങ്ങാടിന്റെ സുവിശേഷം.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന് നാമകരണം ചെയ്ത സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി ഇരുപത്തിയേഴ് ശനിയാഴ്ച്ച നടക്കും. ഉച്ചതിരിഞ്ഞ് 1.30 ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിനായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ vc, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വളവനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യൂ വയലമണ്ണില്‍, സി. ആന്‍മരിയ SH, ഷെവലിയാര്‍ ബെന്നി പുന്നത്തുറ എന്നിവരെക്കൂടാതെ ബ്രദറുമാരായ തോമസ് പോള്‍, സാബു ആറ്‌തൊട്ടിയില്‍, ഡോ. ജോണ്‍ D, സന്തോഷ് കരുമാത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിയ്ക്കല്‍, റെജി കൊട്ടാരം, സന്തോഷ് T, സജിത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സി വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, എന്നിവര്‍ വചന സന്ദേശം നല്‍കും.

സുവിശേഷവല്‍ക്കരണ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് ഈ സമ്മേളനത്തിലേയ്ക്ക് രൂപതയിലുള്ള എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയ്ച്ചു.

യൂ ട്യൂബിലും ഫേസ് ബുക്കിലും തല്‌സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ബിർമിങ്ങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കലിനെയും ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു. റവ. ഫാ. ജോ മാത്യു മൂലശ്ശേരിയിൽ ചങ്ങനാശ്ശേരി രൂപത , റവ. ഫാ. മാത്യു മുണ്ടനടക്കൽ പാലാ രൂപത എന്നിവരെയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സേവനം അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ, ഔർ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷൻ, സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന റവ .ഫാ. അനീഷ് നെല്ലിക്കൽ തൃശൂർ അതിരൂപത അംഗമാണ്. സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ, സെന്റ് മോണിക്ക മിഷൻ, സെന്റ് പീറ്റർ പ്രൊപ്പോസഡ്‌ മിഷൻ, സെന്റ് ജോർജ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബൽത്തങ്ങാടി രൂപത അംഗമാണ്.

പുതുതായി നിയോഗിതരായ എല്ലാ വൈദികരെയും രൂപതാ കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനാ നിർഭരമായ ആശംസകൾ നേരുന്നതായും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്കായി ഏകദിന ധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച്ച ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു . സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും .

ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക്‌ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ
https://www.sehionuk.org/register/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ;
ബ്ലയർ ബിനു +44 7712 246110.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌ , മിലി തോമസ് എന്നിവരും പങ്കെടുക്കും . യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും
സൂം വഴി
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 midnight
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മുന്‍ പി. ആര്‍. ഒ യും, മാര്‍ സ്ലീവാ മെഡിസിറ്റി, പാലായുടെ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആലപിച്ച ‘വിശ്വം മുഴുവന്‍ സക്രാരിതന്നില്‍.. നിത്യം വാഴും ദിവ്യകാരുണ്യമേ… എന്നു തുടങ്ങുന്ന ഗാനം അമ്മ മറിയം യൂ ട്യൂബ് ചാനലില്‍ റിലീസായി. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വൈദീകര്‍ ചേര്‍ന്നൊരുക്കിയ ചരിത്ര സഭ എന്ന ഭക്തിഗാന ആല്‍ബത്തിലാണ് ഫാ. കുന്നയ്ക്കാട്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ജോര്‍ജ്ജ് OJയുടെ രചനയ്ക്ക് KG പീറ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

പരി . കുര്‍ബാന സ്വീകരണ സമയത്തും പരി. കുര്‍ബാനയുടെ ആരാധനാസമയത്തും പാടി പ്രാര്‍ത്ഥിക്കാനുതകുന്ന രീതിയിലുള്ള വരികളും ഈണവുമാണ് മനോഹരമായ ഈ ഗാനത്തിലുള്ളത്. നമ്മുടെ ദേവാലയങ്ങളിലെ ശുശ്രൂഷകളിലും മറ്റവസരങ്ങളിലുമൊക്കെ പാടി പ്രാര്‍ത്ഥിക്കുന്ന ഗാനങ്ങളോടൊപ്പം ഈ ഗാനവും കൂടി ചേര്‍ക്കുവാന്‍ ഫാ ബിജു കുന്നയ്ക്കാട്ട് അഭ്യര്‍ത്ഥിച്ചു.

വിശ്വം മുഴുവന്‍ സക്രാരിതന്നില്‍..
നിത്യം വാഴും ദിവ്യകാരുണ്യമേ…
എന്ന ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ലണ്ടൻ: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള പരി. യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസനം ഈ വലിയനോമ്പിൽ ഫെബ്രുവരി 19 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7.30 ന് നോമ്പ്കാല കൺവൻഷൻ ഓൺലൈനായി (സൂമിൽ) ക്രമീകരിച്ചിരിയ്ക്കുന്നു. പ്രത്യേകിച്ച് ഈ കോവിഡ് മഹാമാരിയെ അതിജീവിയ്ക്കാനും ലോകരക്ഷിതാവായ യേശു ക്രിസ്തു നോറ്റതായ നാൽപത് നോമ്പും അതിനെ തുടർന്നുള്ള പീഡാടാനുഭവത്തിലും എല്ലാ ക്രൈസ്തവ മക്കൾക്കും ഉപവാസത്താലും പ്രാർത്ഥനായാലും ദൈവത്തോട് കൂടുതൽ അടുത്ത് ചെന്ന് അനുഗ്രഹം പ്രാപിപ്പാൻ ഈ നോമ്പ് കാല കൺവൻഷൻ സഹായമായി തീരും. ഇഥംപ്രദമായി നടത്തപ്പെടുന്ന ഈ നോമ്പ്കാല കൺവൻഷൻ യാക്കോബായ സഭയുടെ യു.കെ.ഭദ്രാസനാധിപൻ അഭി. ഡോ. മോർ അന്തീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ്ത വഹിയ്ക്കുകയും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അധിപൻ മോർ ജോസഫ് ശ്രാമ്പിയ്ക്കൽ പിതാവ് ഉത്ഘാടനവും ചെയ്യുമ്പോൾ സഭയിലെ മറ്റ് മേലദ്ധ്യക്ഷന്മാരും വിശിഷ്ട വൈദീക ശ്രേഷ്ഠരും വചന പ്രഘോഷണം നടത്തുന്നതായിരിയ്ക്കും. എല്ലാവരുടേയും പ്രാർത്ഥനാ സഹായും അഭ്യർത്ഥിച്ചുകൊണ്ട് ഏവരേയും കർതൃനാമത്തിൽ ഈ കൺവൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
അകത്തോലിക്കരായവര്‍ പലപ്പോഴും സഭയുടെ തലവരായ പിതാക്കന്മാരേയും മാര്‍പ്പാപ്പാമാരേയുമൊക്കെ പലപ്പോഴും അടിക്കാനായിട്ടെടുക്കുന്ന വടി ഇതാണ്. നിങ്ങള്‍ എന്തുകൊണ്ട് പിതാവ് എന്ന് അവരെ അഭിസംബോധചെയ്യുന്നു.? കാലങ്ങളായി നിലനില്ക്കുന്ന ഈ ചോദ്യത്തിന് ശക്തമായ ഭാഷയില്‍ മറുപടി പറയുകയായിരുന്നു ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്‌ററ്യന്‍ കൂട്ടിയാനിയില്‍. അപ്പാ, അമ്മാ, എന്ന് നീ വീട്ടില്‍ ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍, അങ്ങനെ നീ വിളിക്കാന്‍ പാടില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ, യഥാര്‍ത്ഥത്തില്‍ അപ്പന്റെയും അമ്മയുടെയും ഹൃദയമുള്ളവര്‍ നിന്റെ വീട്ടിലുള്ളപ്പോള്‍??
‘പിതാക്കന്മാര്‍’ എന്ന് അഭിസംബോധചെയ്യുന്നത് ഒരു ശക്തിയേയാണ്‍ വ്യക്തിയേ അല്ല.
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട്ട് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് റവ. ഡോ. കൂട്ടിയാനിയില്‍ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ

മനുഷ്യ ചിന്തകള്‍ക്കും ആലോചനകള്‍ക്കും അപ്പുറമായി ജീവിതം
എന്താണെന്ന് എന്ന് മനസ്സിലാക്കി തന്ന ഒരു കാലഘട്ടത്തില്‍ വീണ്ടും
ദൈവസന്നിധിയില്‍ ആയി ഒരു നോമ്പിന് ദിനത്തില്‍ കടന്നു വരുവാന്‍
സര്‍വ്വശക്തന്‍ സാധ്യമാക്കിയത് ആദ്യമേ നന്ദിയും സ്തുതിയും കരേറ്റുന്നു.
എല്ലാം എതിരായി നില്‍ക്കുമ്പോഴും അതില്‍ നടുവില്‍ പ്രത്യാശയും
വെളിച്ചവും കാണുവാന്‍ ദൈവം നമുക്ക് അവസരം തന്നു. ഈ ജീവിതം
ഒരു ദാനമാണ് എന്നുള്ളത് നാം വിസ്മരിക്കരുത്. മാറ്റ്‌പ്പെടാം
ആയിരുന്നു എങ്കിലും കര്‍ത്താവ് നമ്മെ നിലനിര്‍ത്തിയിരിക്കുന്നു.
എന്തിനുവേണ്ടി ആയിരിക്കാം നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അപ്രകാരം ഒരു ചിന്ത ആകട്ടെ ഈ നോമ്പിന്റെ കാലയളവില്‍ നമ്മെ
ഭരിക്കേണ്ടത്. അന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ നോമ്പിന്റെ
കാലയളവില്‍ ആത്മീയമായും ദൈവികമായയും ശക്തി സംഭരിച്ച്
പൈശാചികമായ എല്ലാ പീഡനങ്ങളെയും രോഗങ്ങളെയും ശക്തികളെയും
തോല്‍പ്പിക്കുവാന്‍ തക്കവണ്ണം ആത്മീക ബലം ധരിക്കുന്ന അനുഭവം
ആയിരിക്കണം.
നോമ്പിന്റെ ആദ്യ ദിനമായ ഈ ദിവസം സം നമ്മുടെ ചിന്തയില്‍
വന്നുഭവിക്കുന്നത് നമുക്ക് വളരെ പരിചിതമായ ഒരു വേദഭാഗം ആണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായം ഒന്ന് മുതല്‍ 12
വരെയുള്ള വാക്യങ്ങള്‍ ആണ്. അവന്‍ ദൈവം ആയിരിക്കെ മാനുഷിക
ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെവച്ച് അവരുടെ
കുറവിനെ കണ്ടു മനസ്സിലാക്കി അത് പരിഹരിക്കുന്ന അനുഭവം ആണ്
ഇവിടെ വായിക്കുന്നത്. അത്രമാത്രം കരുണ നിറഞ്ഞ വനാണ് നമ്മുടെ
കര്‍ത്താവ് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അദൃശ്യനായി
അവന്‍ എപ്പോഴും നമ്മോടു കൂടെ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു
എങ്കിലും എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെട്ടവന്‍
ആയി അവന്‍ കടന്നുവരുവാന്‍ നാം ഇടയാക്കിയിട്ടുണ്ടോ. അങ്ങനെ ഒരു
അനുഭവം നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ നിരാശയുടെ പടുകുഴിയില്‍,
മാറാ രോഗങ്ങളുടെ നടുവില്‍ നമ്മള്‍ നട്ടം തിരിയുമ്പോള്‍ അപ്പോള്‍
അവന്റെ സഹായം, അവന്റെ സ്പര്‍ശം നാം അനുഭവിച്ചേനെ. ഈ
നോമ്പില്‍ തിരിച്ചറിവ് നമുക്ക് ഉണ്ടായി നമ്മുടെ മധ്യേ നമ്മുടെ
കര്‍ത്താവിനെ ക്ഷണിക്കുവാനും നമ്മുടെ ഭവനത്തിലേക്ക് നയിക്കുവാനും
നമ്മുടെ ഹൃദയങ്ങളിലേക്ക് കുടിയിരുത്തുവാനും സാധ്യമാകണം.
വിരുന്ന് ഭവനത്തില്‍ ആ വീട്ടുകാരന്‍ വളരെ വേദനചിരിക്കക്കാം .
കാരണം മറ്റൊന്നുമല്ല ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ താന്‍
അപമാനിതന്‍ ആവാന്‍ പോകുന്നു. അവന്റെ സമ്പത്തിന് കുറവ്
അതുമല്ലെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത് ആയിരിക്കാം.
വിരുന്നു ശാലയില്‍ ഏതെങ്കിലും ഒരു കുറവുണ്ടായാല്‍ ആ
കുടുംബത്തിന്റെ കുറവായിട്ട് ആ സമൂഹം വിലയിരുത്തും.

ക്ഷണിക്കപ്പെട്ട വനായ കര്‍ത്താവ് അവിടെ ഉള്ളതുകൊണ്ട് ഈ
ബലഹീനതയില്‍ നിന്നും , ഈ കുറവില്‍ നിന്നും അവന് വീണ്ടെടുപ്പ്
ഉണ്ടായി. സന്തോഷം അവിടെ അലയടിച്ചു. വന്‍ കാര്യങ്ങള്‍ ഒന്നും
സംഭവിച്ചില്ല ഒരു നോട്ടം കൊണ്ട് കല്‍പ്പാത്രത്തില്‍ നിറച്ചു വെച്ചിരുന്ന
പച്ചവെള്ളത്തെ അവന്‍ രുചികരമായ അനുഭവത്തില്‍ എത്തിച്ചു.
ഇതുപോലെ കര്‍ത്താവ് നമ്മോടു കൂടെ നമ്മുടെ ഭവനത്തില്‍ ഉണ്ടെങ്കില്‍
എങ്കില്‍ മനുഷ്യരുടെ മുമ്പില്‍ ചൂണ്ടിക്കാണിക്കപ്പെട്ട എന്തു കുറവായാലും
ഒരു നോട്ടം കൊണ്ട് തന്നെ പരിഹരിക്കുവാന്‍ അവനു കഴിയും എന്ന്
അറിയുക.
ഈ കാലയളവില്‍ ആഗോളതാപനവും പ്രകൃതി സംരക്ഷണവും ഒക്കെ
നാം കേള്‍ക്കുന്ന ചിന്തകളും പദങ്ങളും ആണ്. മനുഷ്യനെ സൃഷ്ടിക്കും
മുമ്പ് തന്നെ പരിപാലിക്കുവാന്‍ സുന്ദരമായ ഒരു പ്രപഞ്ചം അവന്‍
നമുക്കായി ഒരുക്കി. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന ഓരോ
അനുഭവങ്ങളും നമ്മെപ്പോലെ ദൈവ സൃഷ്ടികളാണ് എന്ന് വിസ്മരിച്ച്
നാം ചൂഷണം ചെയ്യുവാന്‍ ആരംഭിച്ചു. ദൈവം പകര്‍ന്നു തന്ന
സ്‌നേഹത്തെ നാം എവിടെയോ മറന്നിട്ടു മനുഷ്യന്റെ ആവശ്യം മാത്രം
മുന്‍നിര്‍ത്തി ഉപഭോഗസംസ്‌കാരം നിലനിര്‍ത്തി. അതിന്റെ ഫലം
അല്ലിയോ നാമിന്ന് അനുഭവിക്കുന്ന കൊടിയ പ്രകൃതിക്ഷോഭങ്ങളും
യാതനകളും രോഗങ്ങളും. വെള്ളം വീഞ്ഞായി രൂപാന്തരപ്പെപോള്‍
സൃഷ്ടാവിന്റെ ചൈതന്യം വീണ്ടെടുത്ത് അത് ഗുണകരമായ
അനുഭവത്തിലേക്ക് മാറി. ഈ ഒരു അനുഭവം തന്നെയല്ലയോ ഈ
നോമ്പിന്റെ ദിനങ്ങളില്‍ നാം ആയി തീരേണ്ടത്. നഷ്ടങ്ങളും
കുറവുകളും ഉള്ള നമ്മുടെ ജീവിതങ്ങളില്‍ ദൈവചൈതന്യം നിറഞ്ഞു
അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന് ഉടമ ആകുവാന്‍ ഉള്ള അവസരമാണ്
ഈ നോമ്പ്. ഒരു വിരുന്ന് ഭവനത്തെ ദൂരെ നിന്ന് തന്നെ നാം
കാണുമ്പോള്‍ അവിടുത്തെ പാട്ടും നൃത്തവും ആഘോഷവും ഒക്കെ
നമ്മുടെ ഓര്‍മ്മയിലെക്കു കടന്നുവരുന്നിലെ . ഇതുപോലെ
പുറംമോടികളും ആഘോഷങ്ങളും ആണ് നമ്മുടെ ജീവിതം എന്ന്
മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ധരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള
ബലഹീനതകള്‍ തിരിച്ചറിഞ്ഞ മാറ്റുവാന്‍ ദൈവ സന്നിധി മാത്രമേ ഉള്ളൂ
ഈ നോമ്പിന്റെ ദിനങ്ങളില്‍ നമുക്കും പ്രാര്‍ത്ഥിക്കാം. കാരുണ്യവാനായ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥനയും നോമ്പും കൈകൊണ്ട് ഞങ്ങടെ
ദുഃഖങ്ങളെയും ഞങ്ങടെ രോഗങ്ങളെയും ഞങ്ങളുടെ ശിക്ഷകളെയും
ഞങ്ങളുടെ ദുരന്തങ്ങളെയും നിന്റെ ചൈതന്യത്താല്‍ ഗുണ സമൃദ്ധിയുള്ള
അനുഗ്രഹ പൂര്‍ണവും സന്തോഷം നിറഞ്ഞതും ആയി ഞങ്ങള്‍ക്ക് മാറ്റി
തരണമേ. ഞങ്ങടെ അധരങ്ങളെയും ഹൃദയങ്ങളെയും ശുദ്ധീകരിക്കണമേ.
കര്‍ത്താവേ നിന്നെ സ്വീകരിക്കാന്‍ ശുദ്ധിയുള്ള ഉള്ള ഹൃദയം ഞങ്ങള്‍
തരണമേ. വിശുദ്ധിയുടെ ദിനങ്ങളിലേക്ക് ഞങ്ങള്‍ അടുത്തു വരുവാന്‍
ഈ നോമ്പിന്റെ ഓരോ ദിനങ്ങളിലും ഞങ്ങള്‍ ദൈവ ചിന്തയാല്‍

നിറയുവാന്‍ ഇടയാക്കണെ. പൈശാചികമായ എല്ലാ അനുഭവങ്ങളെയും
എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങളില്‍നിന്ന് ദൂരീകരിക്കണമേ
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍

Copyright © . All rights reserved