ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ മത്സരം നിര്‍ത്തിവെച്ച . ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങാനിരുന്നത്. കടന്നല്‍ ഇളകിയതിനെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചത്. കടന്നല്‍ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയും ചെയ്തിരിക്കുകയാണ്.
സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്നും ഒരു കൂട്ടം തേനീച്ചകള്‍ ഇളകിയെത്തിയത് കളി കാണാന്‍ വന്ന രണ്ടുപേര്‍ കല്ലെറിഞ്ഞതാണ് കാരണം. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മൈതാനത്തു തേനിച്ചയുടെ ആക്രമണം ഉണ്ടായ ഭാഗത്തായിരുന്നു നിന്നിരുന്നത്. തേനിച്ച ഇളകിയതോടെ ദ്രാവിഡ് അവിടെ നിന്ന് ഓടി മാറുകയായിരുന്നു.
അതേസമയം, തേനീച്ച കൂടിന് കല്ലെറിഞ്ഞവരെ കണ്ടെത്താനായില്ല. തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് കുത്തേറ്റു. ഗ്യാലറിയുടെ മുകള്‍ ഭാഗത്തിരുന്ന 5 പേര്‍ക്കാണ് സാരമായി കുത്തേറ്റത്. പരിക്കേറ്റവരില്‍ 13 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഗ്യാലറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇവരെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ 5 പേരെയും പ്രാഥമിക ശുശ്രുഷ നല്‍കി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കിവീസ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ 43 ഓവറില്‍ അനായാസം മറി കടക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോഹ്ലിയുമാണ്. പിന്നാലെ അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കുകയും ചെയ്തു.
രോഹിത്താണ് ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍. 77 പന്തുകളില്‍ നിന്നും 62 റണ്‍സാണ് രോഹിത് നേടിയത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന നായകന്‍ വിരാട് രോഹിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. രോഹിത് 74 പന്തില്‍ നിന്നും 60 റണ്‍സെടുത്തു. റായിഡു 42 പന്തില്‍ നിന്നും 40 റണ്‍സും ദിനേശ് കാര്‍ത്തിക് 38 പന്തില്‍ നിന്നും 38 റണ്‍സും നേടി പുറത്താകാതെ നിന്നു.
ന്യൂസിലൻഡ് ഉയർത്തിയ 244 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 39ൽ നിൽക്കെ 28 റൺസെടുത്ത ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ആറ് ഫോറുകളുമായി തകർത്തടിച്ച് മുന്നേറുകയായിരുന്ന ധവാനെ ട്രെണ്ട് ബോൾട്ട് റോസ് ടെയ്‍ലറുടെ കൈകളിൽ എത്തിച്ചു. പിന്നാലെ രണ്ടാം വിക്കറ്റിൽ രോഹിതും കോഹ്‍ലിയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് തീർത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 49 ഓവറിൽ 243 റൺസിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ റോസ് ടെയ്‍ലറും ടോം ലഥാമുമാണ് കിവീസിനെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്. ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ന്യൂസിലൻഡിന് 59 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ന്യൂസിലൻഡ് ടീം സ്കോർ പത്തിൽ നിൽക്കെ ഓപ്പണർ കോളിൻ മുൻറോയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. സീനിയർ താരം എം.എസ്.ധോണിക്ക് വിശ്രമം അനുവദിച്ചു. അമ്പാട്ടി റയിഡു ടീമിലുൾപ്പെട്ടിട്ടുണ്ട്. ദിനേശ് കാർത്തിക്കാണ് വിക്കറ്റിന് പിന്നിൽ ഇന്ന് ഗ്ലൗസണിഞ്ഞത്. ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിൽ സ്ഥാനം നഷ്ടപ്പെട്ടത് യുവ താരം വിജയ് ശങ്കറിനാണ്.
ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുതുവർഷത്തിൽ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്. ടെസ്റ്റ് വിജയത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരം കണ്ടാണ് ഓസീസ് പര്യടനത്തിന് കോഹ്‌ലി സമാപനം കുറിച്ചത്.
കോഹ്‌ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമ്മയും ടെന്നിസ് മത്സരം കാണാനെത്തിയിരുന്നു. അവിടെ വച്ച് ഇരുവരും ടെന്നിസ് ഇതിഹാസ താരം റോജർ ഫെഡററെ നേരിൽക്കണ്ടു. ഇതിന്റെ ചിത്രങ്ങൾ കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരുന്നു. ഫെഡററുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‌ലി സംസാരിച്ചു.
”ഫെഡററെ ഇതിനു മുൻപ് ഞാൻ നേരിൽക്കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അത് ഓർത്തിരിക്കുമെന്ന് കരുതിയില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് സിഡ്നിയിൽ വച്ച് പരസ്പരം കണ്ടിട്ടുണ്ടെന്ന് ഫെഡറർ പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. എന്നെ കണ്ടത് അദ്ദേഹം ഇപ്പോഴും ഓർക്കുന്നുണ്ടെന്നത് എന്നെ ശരിക്കും അതിശയപ്പെടുത്തി,” കോഹ്‌ലി പറഞ്ഞു.
”ഫെഡററെ കാണാൻ സാധിച്ചതിന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. എന്റെ കുട്ടിക്കാലം മുതലേ അദ്ദേഹം കളിക്കുന്നത് ഞാൻ കാണാറുണ്ട്. നല്ലൊരു ടെന്നിസ് താരം മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം.”
”ഫെഡറർ എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നല്ലോയെന്നായിരുന്നു എന്റെ ചിന്ത. അദ്ദേഹത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചും കളിക്കാനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ടെന്നിസിനെ അദ്ദേഹം നോക്കിക്കാണുന്നതിനെക്കുറിച്ചും ഞാൻ സംസാരിച്ചു. അത് തികച്ചും മനോഹരമായൊരു നിമിഷമായിരുന്നു,” കോഹ്‌ലി പറഞ്ഞു.
DO NOT MISS: @imVkohli speaks about his fondness for Kiwi land, the simple things he loves to do off the field and his memorable meeting with tennis legend @rogerfederer at the @AustralianOpen 🎾😎👌
Full Video 👉👉👉 https://t.co/wnEBzUBkOJ pic.twitter.com/ueqrfAPPDx
— BCCI (@BCCI) January 26, 2019
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നോവാക് ജോക്കോവിച്ചിന്. വാശിയേറിയ ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നാദാലിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-2, 6-3. ജോക്കോവിച്ചിന്റെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഏറ്റവും കൂടുതല്‍ തവണ ഓസട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഇതോടെ സെര്‍ബിയന്‍ താരം സ്വന്തമാക്കി.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക്ക ചാംപ്യന്‍. ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റിന് തോല്‍പ്പിച്ചു. സ്കോര്‍– 7–6, 5–7, 6–3. ഒസാക്കയുെട ആദ്യഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ഇത്. റാങ്കിങ്ങിൽ ഹാലപ്പിനെ പിന്തള്ളി ജപ്പാനീസ് താരം ഒന്നാമതെത്തി. ഒസാക്കയുടെ കരിയറിലെ രണ്ടാംഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്. യുഎസ് ഓപ്പൺ കിരീടവും ഒസാക്കയ്ക്കായിരുന്നു.
2001ൽ യുഎസ് താരം ജെന്നിഫർ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാൻസ്‌ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാൻസ്‍ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ് ഒസാക. ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലുമാണ് കപ്രിയാറ്റി കിരീടം ചൂടിയത്. അതേസമയം, ഈ കിരീടവിജയങ്ങൾക്കു മുൻപ് ഗ്രാൻസ്‌ലാം ടൂർണമെന്റുകളുടെ നാലാം റൗണ്ട് കടന്നിട്ടില്ലാത്ത താരമാണ് ഒസാക. യുഎസ് ഓപ്പൺ കിരീടം ചൂടുന്നതിനു മുൻപ് ഒസാക്ക നേടിയത് ഒരേയൊരു ഡബ്ല്യുടിഎ കിരീടം മാത്രമാണ് – ഇന്ത്യൻ വെൽസ് ഓപ്പൺ.
ഹെയ്തിക്കാരനായ ലിയൊനാർഡ് സാൻ ഫ്രാൻസ്വായുടെയും ജപ്പൻകാരി തമാകി ഒസാക്കയുടെയും മകളാണ് 1997 ഒക്ടോബർ 16നു ജനിച്ച നവോമി. സെറീന വില്യംസ് ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾക്ക് കാലിടറിയ ആവേശപ്പോരിലാണ് ഇക്കുറി ഒസാകയുടെ കിരീടനേട്ടം. ഫൈനൽ വിജയത്തോടെ വനിതാ റാങ്കിങ് പുതുക്കുമ്പോൾ ഒസാക ഒന്നാം സ്ഥാനത്തേക്ക് ഉയരും. ഫൈനലിൽ പരാജയപ്പെട്ട ക്വിറ്റോവ രണ്ടാം സ്ഥാനത്തെത്തും. 2016ൽ ചെക്ക് റിപ്പബ്ലിക്കിലെ വീട്ടിൽ ആക്രമണം നേരിടേണ്ടി വന്ന ക്വിറ്റോവയുടെ ‘രണ്ടാം കരിയറിലെ’ മികച്ച നേട്ടമാണ് ഈ രണ്ടാം സ്ഥാനം.
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി.വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന സെമിപോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയോട് ഇന്നിങ്സിനും 11 റൺസിനും കേരളം തോറ്റു.കഴിഞ്ഞ സീസണിൽ ക്വാർട്ടറിലായിരുന്നു തോൽവിയെങ്കിൽ ഇക്കുറിയത് സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.
102 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ കേരളത്തിന് 85 റണ്‍സെടുക്കുന്നതിനിെട ഒന്‍പത് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും യഷ് താക്കൂറുമാണ് കേരളത്തെ തകര്‍ത്തത്. 17 റണ്‍സെടുത്ത സിജോമോനാണ് അവസാനം പുറത്തായത്. ഒന്നാമിന്നിങ്സില്‍ വിദര്‍ഭ 208 റണ്‍സ് നേടിയിരുന്നു.
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ വിദര്‍ഭയ്ക്കെതിരെ ഒന്നാമിന്നിങ്സില്‍ കേരളം 106 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ ചുരുങ്ങിയ സ്കോറില്‍ പിടിച്ചുകെട്ടിയത്. രജനീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.
37 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 22 റണ്‍സെടുത്ത് പുറത്തായി.
ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ജയിക്കാൻ 158 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 85 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിൽ അർധസെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ ശിഖർ ധവാനാണ് (പുറത്താകാതെ 75) ഇന്ത്യൻ വിജയം അനായാസമാക്കിയത്. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കാഴ്ച മറച്ചതിനെ തുടർന്ന് കളി തടസ്സപ്പെടുന്ന അപൂർവ കാഴ്ചയ്ക്കും ഒക്‌ലീൻ പാർക്ക് സാക്ഷ്യം വഹിച്ചു. മൽസരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എന്നാൽ, ഈ മാറ്റങ്ങളൊന്നും കളിയിൽ ഒരു സ്വാധീനവും ചെലുത്തിയില്ല. ഓപ്പണർ രോഹിത് ശർമ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവരുടെ വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ വിജയം തൊട്ടു
24 പന്തിൽ ഒരു ബൗണ്ടറി സഹിതം 11 റൺസെടുത്ത ശർമയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തിൽ മാർട്ടിൻ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. സ്കോർ 41ൽ നിൽക്കെയായിരുന്നു രോഹിതിന്റെ മടക്കം. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ധവാൻ–കോഹ്‍ലി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുമായി ടീമിനെ വിജയത്തന്റെ വക്കിലെത്തിച്ചെങ്കിലും ലോക്കി ഫെർഗൂസന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് കോഹ്‍ലി പുറത്തായി. 59 പന്തിൽ മൂന്നു ബൗണ്ടറികൾ സഹിതം 45 റണ്‍സായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ധവാൻ–കോഹ്‍ലി സഖ്യം 91 റണ്‍സ് കൂട്ടിച്ചേർത്തു
പിന്നീടെത്തിയ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ധവാൻ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. മൽസരത്തിലാകെ 103 പന്തുകൾ നേരിട്ട ധവാൻ ആറു ബൗണ്ടറികൾ സഹിതം 75 റൺസോടെ പുറത്താകാതെ നിന്നു. റായുഡു 23 പന്തിൽ രണ്ടു ബൗണ്ടറികളോടെ 13 റൺസെടുത്തു കൂട്ടുനിന്നു
പേസും സ്പിന്നും സമാസമം ചാലിച്ച് നേപ്പിയറിൽ ഇന്ത്യ നടത്തിയ ഓൾഔട്ട് അറ്റാക്കിൽ ന്യൂസിലൻഡ് ബാറ്റിങ് നിര തകർന്നടിഞ്ഞു. നായകൻ കെയ്ൻ വില്യംസൻ ഒഴികെയുള്ള ആർക്കും ഫോമിലെത്താൻ സാധിക്കാതെ പോയതോടെ ന്യൂസീലൻഡ് 38 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. 36–ാം ഏകദിന അർധസെഞ്ചുറി കുറിച്ച വില്യംസൻ 81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസെടുത്ത് പുറത്തായി
നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ന്യൂസീലൻഡിനെ തകർത്തുവിട്ടത്. പാർട്ട് ടൈം സ്പിന്നറുടെ റോൾ ഭംഗിയാക്കിയ കേദാർ ജാദവിനാണ് ഒരു വിക്കറ്റ്. ഇന്നത്തെ മൽസരത്തോടെ മുഹമ്മദ് ഷമി ഏകദിനത്തിൽ 100 വിക്കറ്റും പൂർത്തിയാക്കി. ന്യൂസീലൻഡ് നിരയിൽ ആറു താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല. ഒരു അർധസെഞ്ചുറി കൂട്ടുകെട്ടുപോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിലാണ് ന്യൂസീലൻഡ് 157 റൺസിന് എല്ലാവരും പുറത്തായത്
63 പന്തിൽ ആറു ബൗണ്ടറികളോടെയാണ് വില്യംസൻ തന്റെ 36–ാം ഏകദിന അർധസെഞ്ചുറി നേടിയത്. കുൽദീപ് യാദവിന് മൽസരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസായിരുന്നു വില്യംസന്റെ സമ്പാദ്യം. മാർട്ടിൻ ഗപ്റ്റിൽ (ഒൻപതു പന്തിൽ അഞ്ച്), കോളിൻ മൺറോ (ഒൻപതു പന്തിൽ എട്ട്), റോസ് ടെയ്‌ലർ (41 പന്തിൽ 24),ടോം ലാഥം (10 പന്തിൽ 11), ഹെൻറി നിക്കോൾസ് (17 പന്തിൽ 12), മിച്ചൽ സാന്റ്നർ (21 പന്തിൽ 14), ഡഗ് ബ്രേസ്‌വെൽ (15 പന്തിൽ ഏഴ്), ലോക്കി ഫെർഗൂസൻ (മൂന്നു പന്തിൽ പൂജ്യം), ട്രെന്റ് ബൗൾട്ട് (10 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ടീം സൗത്തി ഒൻപതു റൺസോടെ പുറത്താകാത നിന്നു.
സ്കോർ ബോർഡിൽ വെറും അഞ്ചു റൺസുള്ളപ്പോൾ മാർട്ടിൻ ഗപ്റ്റിലിനെ നഷ്ടമായ ന്യൂസീലൻഡിന് പിന്നീട് പിടിച്ചുകയറാൻ ഇന്ത്യൻ ബോളർമാർ അവസരം നൽകിയില്ല. നാട്ടിലെ പരിചിത സാഹചര്യങ്ങളുടെ ആനുകൂല്യമുണ്ടായിട്ടും ഇതുവരെ ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും തീർക്കാൻ ന്യൂസീലൻഡിനു സാധിച്ചിട്ടില്ല. മൂന്നാം വിക്കറ്റിൽ റോസ് ടെയ്‌ലർ–കെയ്ൻ വില്യംസൻ സഖ്യം കൂട്ടിച്ചേർത്ത 34 റൺസാണ് ഇതുവരെയുള്ള ഉയർന്ന കൂട്ടുകെട്ട്.
സ്കോർ ബോർഡിൽ അഞ്ചു റൺസ് മാത്രമുള്ളപ്പോൾ ഗപ്റ്റിലിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യ ആശിച്ച തുടക്കം സമ്മാനിച്ചത്. പിടിച്ചുകയറാനുള്ള കിവീസ് ശ്രമങ്ങളുടെ മുനയൊടിച്ച് സ്കോർ 18ൽ നിൽക്കെ രണ്ടാമത്തെ ഓപ്പണർ കോളിൻ മൺറോയെയും ഷമി തന്നെ വീഴ്ത്തി. ഇക്കുറിയും കുറ്റിതെറിപ്പിച്ചാണ് ഷമി മൺറോയെ കൂടാരം കയറ്റിയത്
മൂന്നാം വിക്കറ്റിൽ ക്ഷമയോടെ പിടിച്ചുനിന്ന റോസ് ടെയ്‌ലർ–വില്യംസൻ സഖ്യം ന്യൂസീലൻഡിന് പ്രതീക്ഷ പകർന്നെങ്കിലും ഇന്ത്യയുടെ രക്ഷകനായി ചാഹൽ അവതരിച്ചു. സ്കോർ 50 കടന്നതിനു പിന്നാലെ ടെയ്‌ലറെ സ്വന്തം ബോളിങ്ങിൽ പിടിച്ചു പുറത്താക്കിയ ചാഹൽ, പിന്നാലെ ടോം ലാഥമിനെയും സമാന രീതിയിൽ മടക്കി
പാർട്ട് ടൈം സ്പിന്നർ കേദാർ ജാദവിന്റേതായിരുന്നു അടുത്ത ഊഴം. വില്യംസനു കൂട്ടുനിൽക്കാനുള്ള ഹെൻറി നിക്കോൾസിന്റെ ശ്രമം പൊളിച്ച കേദാർ, ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. അപ്പോൾ സ്കോർ ബോർഡിൽ 107 റൺസ് മാത്രം. മിച്ചൽ സാന്റ്നറിനെയും ഷമി മടക്കിയതോടെ ആറിന് 133 റൺസ് എന്ന നിലയിലായി ന്യൂസീലൻഡ്
ഡഗ് ബ്രേസ്‌വെല്ലിനെ കൂട്ടുപിടിച്ച് വില്യംസൻ രക്ഷാപ്രവർത്തനത്തിനു തുനിഞ്ഞെങ്കിലും ഇരട്ടപ്രഹരവുമായി കുൽദീപ് എത്തിയതോടെ ന്യൂസീലൻഡ് വീണ്ടും പതറി. 34–ാം ഓവറിന്റെ ആദ്യ പന്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രതിരോധം തകർത്ത ചാഹൽ, അവസാന പന്തിൽ ബ്രേസ്‌വെല്ലിനെയും മടക്കി. സ്കോർ 146ൽ നിൽക്കെയാണ് ന്യൂസീലൻഡിന് രണ്ടു വിക്കറ്റ് നഷ്ടമായത്. ഒരു ഓവറിനു ശേഷം മടങ്ങിയെത്തിയ കുൽദീപ് ലോക്കി ഫെർഗൂസനെയും പുറത്താക്കി ന്യൂസീലൻഡിനെ ഒൻപതിന് 148 റൺസ് എന്ന നിലയിലേക്കു തള്ളിവിട്ടു. അടുത്ത വരവിൽ ടിം സൗത്തി സിക്സോടെ വരവേറ്റെങ്കിലും അവസാന പന്തിൽ ബൗൾട്ടിനെ (1) വീഴ്ത്തി കുൽദീപ് കിവീസ് ഇന്നിങ്സിന് തിരശീലയിട്ടു
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഡിസംബര്‍ 28 ന് ഉണ്ടായ വാഹനാപകടത്തിലാണ് മാർട്ടിന് ഗുരുതരമായി പരുക്കേറ്റത്. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് ഗാംഗുലി സഹായവുമായെത്തിയത്.
‘മാര്‍ട്ടിനും ഞാനും ഒരുമിച്ച് കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’ ഇന്ത്യന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഗാംഗുലി നായകനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
എഴുപതിനായിരം രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തിയിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.
ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേൽ മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ നല്‍കിയ മൂന്ന് ലക്ഷത്തിന് പുറമെയും പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഗാംഗുലിക്ക് പുറമെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച, വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും ജയിച്ച് ചരിത്രം കുറിച്ചു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഇന്ത്യയെ ഏകദിന പരമ്പര ജയത്തിലേയ്ക്ക് നയിച്ചത്. ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മത്സരം ജയിച്ച് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. 114 പന്തില്‍ നിന്ന് 87 റണ്‍ നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യയെ 2-1ന്റെ പരമ്പര വിജയത്തിലേയ്ക്ക് നയിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും ധോണി അര്‍ദ്ധ സെഞ്ചുറി നേടി.
മെല്‍ബണ്‍ ഏകദിനത്തില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും നേരത്തെ നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ധോണിയും ചേര്‍ന്നുള്ള
54 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 46 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. പിന്നീട് 57 പന്തില്‍ നിന്ന് 61 റണ്‍സുമായി പുറത്താകാതെ നിന്ന കേദാര്‍ ജാദവ് ആണ് ധോണിക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 50 ഓവര്‍ പൂര്‍ത്തിയാകാന്‍ നാല് പന്തുകള്‍ ബാക്കിയിരിക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.
നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 48.4 ഓവറില്‍ 230 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2004ലെ പരമ്പരയില്‍ മെല്‍ബണില്‍ പേസര്‍ അജിത് അഗാര്‍ക്കറും ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 63 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് മാത്രമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. ഹാന്‍ഡ്‌സ്‌കോംബിനെ വീഴ്ത്തിയതും ചഹല്‍ തന്നെ. മുപ്പതാമത്തെ ഓവര്‍ ആയപ്പോള്‍ അഞ്ച് വിക്കറ്റിന് 123 എന്ന പരിതാപകരമായ നിലയിലായിരുന്നു ഓസീസ്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് അവര്‍ക്ക് പിന്നീട് ആശ്വാസം നല്‍കിയത്.