പെര്‍ത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ കളത്തില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്ത്. പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയും സ്ബസ്റ്റിറ്റ്യൂട്ടായി ഫീല്‍ഡിംഗിനെത്തിയ രവീന്ദ്ര ജഡേജയും തമ്മിലാണ് പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടത്. ഒന്നര മിനിറ്റോളം ഈ തര്‍ക്കം നീണ്ടുനിന്നു.
ഓസീസ് മാധ്യമമായ ഫോക്‌സ് ന്യൂസ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. രവീന്ദ്ര ജഡേജയ്ക്ക് നേരെ കൈചൂണ്ടിയാണ് ഇശാന്ത് ശര്‍മ്മ സംസാരിച്ചത്.
മത്സരത്തിന്റെ നാലാം ദിവസമാണ് സംഭവം. ഓസ്‌ട്രേലിയന്‍ വാലറ്റം അപ്രതീക്ഷിതമായി ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചതോടെയാണ് സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട താരങ്ങള്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.
ഈ സമ്മര്‍ദ്ദം മുതലായത് ഓസ്‌ട്രേലിയക്കാണ്. മത്സരം 146 റണ്‍സിനാണ് ഓസ്‌ട്രേലിയക്ക് വിജയിക്കാനായത്. നിലവില്‍ പരമ്പരയില്‍ ഒരോ വിജയവുമായി ഇന്ത്യയുടെ ഓസ്‌ട്രേലിയയും ബലാബലത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണിലാണ് മൂന്നാം ടെസ്റ്റ്.
All is not well inside the India camp? Ishant Sharma and Ravindra Jadeja squared off yesterday in Perth…#7Cricket #AUSvIND pic.twitter.com/RzE8jvKmXo
— 7 Cricket (@7Cricket) December 18, 2018
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ വിരാട് കൊഹ്ലിക്കെതിരെ വിമര്‍ശനവുമായി നടന്‍ നസറുദ്ദീന്‍ ഷാ. വിരാട് കൊഹ്ലി ലോകത്തെ മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയായ താരമെന്നും നസറുദ്ദീന്‍ പറയുന്നു. പെര്‍ത്ത് ടെസ്റ്റിനിടെ കൊഹ്ലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് നസറുദ്ദീന്‍ ഷാ ഫേസ്ബുക്കില്‍ കുറിപ്പുമായെത്തിയത്.
.ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
വിരാട് കൊഹ്ലി ലോകത്തെ മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയായ താരം കൂടിയാണ്. ക്രിക്കറ്റില്‍ കൊഹ്ലി പുറത്തെടുക്കുന്ന കഴിവുകളെല്ലാം അയാളുടെ അഹങ്കാരക്കൊണ്ടും മോശം സമീപനം കൊണ്ടും മുങ്ങിപ്പോവുകയാണ്. ഒരു കാര്യം കൂടി പറയട്ടെ. എനിക്ക് രാജ്യം വിട്ട് പോവാന്‍ ഉദ്ദേശ്യമില്ല എന്നും നസറുദ്ദീന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പശ്ചിമ കൊച്ചിയുടെ ചരിത്രത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒരു കായിക മാമാങ്കത്തിന് ഇന്ന് ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ 5 30 ന് ഐ.എന്‍.എസ്. ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ സൈമണ്‍ മത്തായി പതാക വീശി. കൊച്ചിന്‍ കോളേജ് ആലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ലിറ്റ്മസ്-7 ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് റണ്‍, എന്ന രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത കായിക മാമാങ്കത്തിന് പശ്ചിമകൊച്ചി സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിന് സ്വദേശീയരും വിദേശീയരുമായ ഓട്ടക്കാര്‍ അണിനിരന്ന 15 കിലോമീറ്റര്‍ വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്.
യുപിയില്‍ നിന്നെത്തിയ സഞ്ജയ് അഗര്‍വാള്‍ പുരുഷ വിഭാഗത്തിലും, മലയാളിയായ മെറീന മാത്യു വനിതാ വിഭാഗത്തിലും ജേതാക്കളായി. 5 കിലോമീറ്റര്‍ വിഭാഗം മുംബൈ കസ്റ്റംസ് ആന്‍ഡ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പച്ചക്കൊടി വീശി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌പോണ്‍സര്‍മാരായ ലിറ്റ്മസ്-7 കമ്പനിയുടെ സംഭാവന ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിജേഷ് മാത്യുവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സംഭാവന രക്ഷാധികാരി ഡോക്ടര്‍ എം രാജഗോപാലും എംഎല്‍എ കേ.ജെ. മാക്സിക്ക് കൈമാറി.
ഒറ്റക്കാലില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണര്‍ സജേഷ് കൃഷ്ണന്‍, ക്രച്ചസില്‍ ഓടുന്ന നീരജ് ബേബി, വീല്‍ചെയറില്‍ ഓടിയ അബ്ദുള്‍ നിസാര്‍, ലുക്കീമിയ ബാധിതനായ അഷ്‌റഫ് മൂവാറ്റുപുഴ എന്നിവര്‍ക്ക് കെ വി തോമസ് എംപി ഉപഹാരങ്ങള്‍ നല്‍കി.
അലുംനി ജനറല്‍ സെക്രട്ടറി സലിംകുമാര്‍ ജനറല്‍ കണ്‍വീനര്‍ ജനറല്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ഹകീം, അനിത തോമസ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എസ് വിജയന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷിബുലാല്‍ എന്നിവരും പങ്കെടുത്തു എന്നിവരും പങ്കെടുത്തു
T.P. Salim Kumar, Gen. Secretary, The Cochin College Alumini Association.
മൊബൈല്‍ : 94460 96004
യുകെയില്‍ ലണ്ടന്‍ ഹാരോ ഓണ്‍ ദി ഹില്ലില്‍ താമസിക്കുന്ന ജോയല്‍ മാണി ജോര്‍ജ് ഡിസംബര്‍ 15 ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള്‍ട്രാ വൈറ്റ് കോളര്‍ ബോക്‌സിങ്ങില്‍ പങ്കെടുത്ത് ശ്രദ്ധേയനായി. ലണ്ടന്‍ ട്രോക്‌സിയില്‍ ബ്രിട്ടീഷ്‌കാരനായ എതിരാളിയെ സമനിലയില്‍ തളച്ചാണ് ജോയല്‍ തന്റെ ബോക്‌സിങ് കഴിവ് തെളിയിച്ചത്. യുകെയില്‍ ബോക്‌സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടന്‍ നിവാസി ‘ജോയല്‍ ദി യോദ്ധ ജോര്‍ജ് ‘ എന്ന ടൈറ്റിലിലാണ് മത്സരിക്കാനിറങ്ങിയത്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയല്‍ ജയത്തോടടുത്തതായിരുന്നു.
എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ എതിരാളിയായ പോള്‍ റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്. ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാന്‍ നേരത്തെ തന്നെ ഗാലറിയില്‍ എത്തിയിരുന്നു. ലണ്ടനില്‍ 2 മാസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു തനിക്കേറെ താല്‍പര്യമുള്ള ബോക്‌സിങ്ങില്‍ മത്സരിക്കാനായി ജോയല്‍ എത്തിയത്. തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്‌മെന്റ് പൂര്‍ത്തിയാക്കാനായതില്‍ വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയൂടെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള ബോക്‌സിങ് പ്രോഗ്രാമില്‍ പങ്കെടുത്തത് ഒരു വ്യത്യസ്തതയ്ക്കും ബോക്‌സിങ്ങില്‍ ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയല്‍ പറയുകയുണ്ടായി.
ഭാര്യയോടും 2 മക്കളോടും ഒപ്പം ലണ്ടനില്‍ താമസിക്കുന്ന ജോയല്‍ കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്. മോനിപ്പള്ളി സംഗമം യുകെയോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയല്‍ എല്ലാവരെയും ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുകെയില്‍ ആദ്യമായി ബോക്‌സിങ് റിങ്ങില്‍ പോരാട്ടത്തിനിറങ്ങിയ മലയാളി എന്നനിലയില്‍ ശക്തമായ പ്രകടനം കാഴ്ചവക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയില്‍ എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയെ കേരളം ഇന്നിംഗ്‌സിനും 27 റണ്‍സിനും പരാജയപ്പെടുത്തി. സീസണിലെ കേരളത്തിന്റെ മൂന്നാം ജയമാണിത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത കേരളം 320 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി 139 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ വഴങ്ങി ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സില്‍ 154 റണ്‍സിനും പുറത്താകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം നേടിയ ജലജ് സക്‌സേനയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഡല്‍ഹിക്കുവേണ്ടി അനുജ് റാവത്ത് (31), ശിവം ശര്‍മ (33), എസ്. ഭാട്ടി (30) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.
ഗുവാങ്ഷു: കിരീട നേട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധുവിന് സൂപ്പർ കിരീടം. സൂപ്പർ താരങ്ങൾ മാത്രം ഏറ്റുമുട്ടുന്ന ബിഡബ്ല്യുഎഫ് വേൾഡ് ടൂർണമെന്റിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകർത്താണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. ഈ വർഷം സിന്ധു നേടുന്ന ആദ്യ കിരീടം കൂടിയാണ് ഇത്. സ്കോർ 21-19, 21-17 ഒളിന്പിക്സ് വെള്ളി മെഡലിനുശേഷമുള്ള സിന്ധുവിന്റെ സുപ്രധാന നേട്ടമാണിത്. ഏഴ് ഫൈനലുകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനുശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. ലോക ടൂർ ഫൈനൽസ് ജയിക്കു ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 291 റണ്‍സിന് ഓൾഒൗട്ടായി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (123) രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ചുറിയും (71) നേടിയ ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദ മാച്ച്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യാമായാണ് വിജയം നേടുന്നത്. ഓസീസ് മണ്ണിലെ ആറാം വിജയമാണ് വിരാട് കോഹ്‌ലിയും സംഘവും നേടിയത്. അഡ്‌ലെയ്ഡിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് മുൻപ് ടെസ്റ്റ് ജയിച്ചിട്ടുള്ളത്.
104/4 എന്ന നിലയിൽ അവസാനദിനം തുടങ്ങിയ ഓസീസിന്‍റെ പ്രതീക്ഷകളത്രയും ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡ്-ഷോണ്‍ മാർഷ് സഖ്യത്തിലായിരുന്നു. എന്നാൽ ലഞ്ചിന് മുൻപ് തന്നെ ഇരുവരെയും ഇന്ത്യൻ ബൗളർമാർ മടക്കിയയച്ചു. ക്ഷമയോടെ ബാറ്റ് ചെയ്ത മാർഷ് 166 പന്തുകൾ നേരിട്ട് 60 റണ്‍സ് നേടി. ലഞ്ചിന് ശേഷം ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനിൽപ്പ് അവർക്ക് വിജയ പ്രതീക്ഷ നൽകി.
ലഞ്ചിന് പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച നായകൻ ടിം പെയ്ൻ (41) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. എന്നാൽ എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ് സഖ്യം 41 റണ്‍സ് കൂട്ടിച്ചേർത്തു. സ്റ്റാർക്ക് 28 റണ്‍സ് നേടി ഷമിക്ക് മുന്നിൽ വീണതോടെ പോരാട്ടം ലയണ്‍-കമ്മിൻസ് സഖ്യം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 31 റണ്‍സ് സ്കോർ ചെയ്തു. 121 പന്തുകൾ ബാറ്റ് ചെയ്ത് 28 റണ്‍സ് നേടിയ കമ്മിൻസാണ് ഒൻപതാമത് വീണത്.
അവസാന വിക്കറ്റിൽ 64 റണ്‍സായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. ഹേസിൽവുഡിനെ കൂട്ടുപിടിച്ച് പോരാട്ടം തുടരാൻ ലയണ്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് സമ്മർദ്ദം അനുഭവപ്പെട്ടു. സിംഗിളുകളും ഡബിളുകളും ഇടയ്ക്ക് ഓരോ ബൗണ്ടറിയുമായി സ്കോർ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഹേസിൽവുഡ് വിക്കറ്റ് കളയാതെ ഒരുവശം കാത്തതോടെ ലയണ്‍ സ്കോർ ചെയ്തുകൊണ്ടിരുന്നു.
അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയക്ക് വിജയം സമ്മാനിച്ചത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ മുന്നോട്ടുവന്ന് കളിക്കാൻ ശ്രമിച്ച ഹേസിൽവുഡ് രണ്ടാം സ്ലിപ്പിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ചതോടെ കോഹ്‌ലിയും സംഘവും അഡ്‌ലെയ്ഡ് ഓവലിൽ തുള്ളിച്ചാടി. 38 റണ്‍സുമായി തോൽക്കാതെ ഒരുവശത്ത് ലയണ്‍ അടിയുറച്ചു നിൽക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ഇഷാന്ത് ശർമയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തിൽ 11 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ശ്രദ്ധേയ പ്രകടനം നടത്തി. ഒരു മത്സരത്തിൽ ഏറ്റവും അധികം ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ എന്ന റിക്കോർഡിന് ഒപ്പമെത്താനും പന്തിന് കഴിഞ്ഞു. ജാക്ക് റസൽ (ഇംഗ്ലണ്ട്), എ.ബി.ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മുൻപ് ഒരു മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയിട്ടുള്ളത്.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250, രണ്ടാം ഇന്നിംഗ്സ് 307. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235, രണ്ടാം ഇന്നിംഗ്സ് 291. പരന്പരയിലെ രണ്ടാം മത്സരം 14ന് പെർത്തിൽ തുടങ്ങും.
അഡ്‍ലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് 59 റണ്‍സ് പിന്നിലാണ് ഓസ്ട്രേലിയ. 61 റണ്‍സുമായി ട്രാവിസ് ഹെഡും എട്ടുറണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.
ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നുവിക്കറ്റും ഇഷാന്ത് ബുംറ എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം ഇന്ത്യയ്ക്ക് റണ്ണൊന്നും കൂട്ടിചേര്‍ക്കാനായില്ല. ആദ്യ പന്തില്‍ തന്നെ ഹേസല്‍വുഡ് മുഹമ്മദ് ഷമിയെ മടക്കി. ഹേസല്‍വുഡ് മൂന്നുവിക്കറ്റ് വീഴ്ത്തി
പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചാണ് ഗൗതമിന്റെ മടക്കം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൗതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്മാന്‍.
ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഗൗതം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഡല്‍ഹിയുടെ മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക.
മൈതാനത്ത് എതിരാളികളെ വീഴ്ത്താൻ ഏതടവും പയറ്റുന്ന ടീമെന്ന ‘ഖ്യാതി’ നേടിയിട്ടുള്ളവരാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. എതിർ ടീമിനെ ചീത്ത വിളിച്ചും പ്രകോപിച്ചും മാനസികമായി തകർക്കാൻ ഇവർ മിടുക്കരാണ്. സ്ളെഡ്ജിങ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ചീത്തവിളി പ്രഫഷനലിസമെന്നാണ് ഓസ്ട്രേലിയയുടെ വാദം. പലപ്പോഴും സ്ളെഡ്ജിങ് അതിരുവിടുകയും ഗ്രൗണ്ടിന് പുറത്തേക്ക് അന്താരാഷ്ട്ര പ്രശ്നമായി മാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ സ്ളെഡ്ജിങ് ബൂമറാങ് പോലെ ഓസ്ട്രേലിയയെത്തന്നെ തിരിഞ്ഞു കൊത്തിയിട്ടുമുണ്ട്.
വ്യാഴാഴ്ച ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുകയാണ്. സാധാരണയായി ടീമംഗങ്ങളാണ് വാക് യുദ്ധത്തിനു തുടക്കമിടാറ്. എന്നാൽ ഇത്തവണ ഓസ്ട്രേലിയയിലെ ഒരു മാധ്യമമാണ് പ്രകോപനത്തിനു തുടക്കമിട്ടത്. ഇന്ത്യൻ താരങ്ങളുടെ ചിത്രത്തിന് മുകളിൽ ‘പേടിത്തൊണ്ടൻമാർ’ എന്ന തലക്കെട്ട് കൊടുത്താണ് പ്രമുഖ പത്രം പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യയ്ക്കു ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല എന്ന വസ്തുതയിലാണ് ഇത്തരമൊരു തലക്കെട്ടിന് പത്രം മുതിർന്നത്.
എന്നാൽ മാധ്യമത്തിനെതിരെ വൻ വിമർശനമാണ് പലകോണുകളിൽ നിന്നായി ഉയർന്നത്. വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആതിഥേയരോടു കാണിക്കുന്ന മാന്യതയില്ലാത്ത പെരുമാറ്റമാണിതെന്നാണ് പലരും വിമർശിക്കുന്നത്.