സ്പാനിഷ് രാജാക്കന്മാർ റിയൽ തന്നെയോ ! ഇന്നറിയാം: റയലിന്റെ തോൽവി സ്വപ്നം കണ്ട് ബാഴ്സ ആരാധകരും 0

മെസി, നെയ്മര്‍, സുവാരസ് ത്രയങ്ങള്‍ ഉണര്‍ന്നുകളിച്ചാല്‍ എയ്ബാറിനെതിരെ മികച്ച ജയം നേടാം എന്നു തന്നെയാണ് കറ്റാലൻ പ്രതീക്ഷ. ചാംപ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്തായ ടീമിന് ഇനി സ്പാനിഷ് ലീഗ് മാത്രമാണ് പ്രതീക്ഷ. ഈ സീസണോടെ ടീം വിടുന്ന പരിശീലകന്‍ ലൂയി എന്റിക്വക്ക് മികച്ച യാത്രയയപ്പ് നല്‍കാനായി സ്വന്തം ടീം വിജയിക്കുന്നതിലുപരി റയൽ തോൽക്കാനാണിപ്പോൾ ബാഴ്സാ ആരാധകർ പ്രാർത്ഥിക്കുന്നത്.

Read More

ഐപിഎല്‍ 2017 ഫൈനല്‍: സ്മിത്ത് വെറും കാഴ്ചക്കാരൻ, ഇതൊരു ധോണി-രോഹിത് ശര്‍മ ഫൈനല്‍; ആർക്കു കിട്ടും നേട്ടത്തോടൊപ്പം ആ റെക്കോർഡ് 0

ആറ് ടി20 ഫൈനലുകളില്‍ ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ധോണി. ഇത്തവണ കൂടി ജയിച്ചാല്‍ ഏഴ് ടി20 ഫൈനല്‍ ജയിച്ചതിന്റെ നേട്ടം സ്വന്തമാക്കം. സുരേഷ് റെയ്‌നയും രവിചന്ദ്രന്‍ അശ്വിനുമാണ് ആറ് ഫൈനലുകള്‍ ജയിച്ച ടീമിന്റെ ഭാഗമായവര്‍. അവര്‍ ഇരുവരും ഈ ഫൈനല്‍ കളിക്കാനില്ല. അതുകൊണ്ടുതന്നെ ഈ ഫൈനല്‍ ജയിച്ചാല്‍ ഏഴ് തവണ ടി20 ചാംപ്യന്‍ ടീമിന്റെ ഭാഗമാകുന്ന താരമാകും ധോണി. രണ്ട് തവണ വീതം ഐപിഎല്ലിലും ചാംപ്യന്‍സ് ട്രോഫി ടി20യിലും ചാംപ്യന്‍ ടീമിനൊപ്പമായിരുന്നു ധോണി. ഇതുകൂടാതെ ലോക കപ്പും ഏഷ്യാ കപ്പും സ്വന്തമാക്കി.

Read More

ഈ തലക്കെട്ട് കണ്ട് ആരും ഓ പിന്നെ എന്ന് പറയാൻ നില്ക്കു; ഫുട്ബോളില്‍ ഇന്ത്യ ഇറ്റലിയെ തകർത്തു, ചരിത്ര വിജയം സ്വന്തമാക്കി അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ടീം 0

31-ാം മിനിട്ടിലാണ് ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നത്. അഭിജിത് സര്‍ക്കാരിന്റെ ക്രോസ് ഇറ്റാലിയന്‍ ഡിഫന്‍ഡറുടെ കാലിലുരസി വലയിലെത്തി. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളംവിട്ട ഇന്ത്യ രണ്ടാം പകുതിയിലും അക്രമണം തുടര്‍ന്നു. 59-ാം മിനിട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം അങ്കിത് നഷ്ടമാക്കി. എന്നാല്‍ എണ്‍പതാം മിനിട്ടില്‍ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. രാഹുലിന്റെ വകയായിരുന്നു ഗോള്‍.

Read More

“ഇൻ ഓർ ഔട്ട് ” ഇന്നറിയാം ; ഫിഫ സംഘം ഇന്ന് മാർക്കിടും! കൊച്ചി അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് വേദിയാകുമോ? 0

നിർമ്മാണം മെയ് 15 നകം പൂർത്തിയാക്കണമെന്ന് ഫിഫ സംഘം കേരളത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ജോലികളും കസേരകൾ ഘടിപ്പിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. അഗ്നി ശമന സംവിധാനങ്ങൾ ഘടിപ്പിക്കുന്നതും വൈദ്യുതി ജോലികളും പൂർത്തീകരിച്ചതായാണ് വിവരം.

Read More

ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ പൊട്ടിത്തെറി; ഐപിഎല്ലില്‍ കളിക്കരുതെന്ന ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ നിലപാട് കളിക്കാരുടെ സംഘടന തള്ളി 0

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ഹസില്‍ വുഡ്, പാത്ത് കുമ്മിന്‍സ് എന്നവരെയാണ് ഈ കോണ്‍ട്രാക്റ്റില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ ജനറല്‍ മാനേജര്‍ പാത്ത് ഹൊവാര്‍ഡ് ആണ് പുതിയ കരാറിന് പിന്നില്‍. ഇപരിക്ക് കുറക്കാനും വിവാദങ്ങള്‍ ഇല്ലാതാക്കാനുമാണ് പുതിയ കരാര്‍ ഉണ്ടാക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം.

Read More

ഇവർ മൂവരും അല്ല നാലാമതൊരാൾ വരുന്നു ; ബാഴ്‌സ 750 കോടിയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നും റാഞ്ചിയത് ആരെ ? 0

വെറും 24 മില്യണ്‍ യൂറോയ്ക്കാണ് റയല്‍ സൊസീഡാസില്‍ നിന്ന് ഗ്രിസ്മാന്‍ അത്‌ലറ്റിക്കോയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിനായി ബാഴ്‌സലോണ 750 കോടിരൂപ മുടക്കാന്‍ തയ്യാറയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രിസ്മാനെ ബാഴ്‌സയില്‍ എത്തിക്കാനുളള നീക്കം വിജയിക്കുകയാണെങ്കില്‍ മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തോടൊപ്പം ഗ്രിസ്മാന്റെ പേര് കൂടി ചേര്‍ക്കേണ്ടിവരും.

Read More

ഐപിഎൽ പ്ലേ​ഓ​ഫ് ലൈ​ന​പ്പാ​യി; കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ തകർത്തു പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ് രണ്ടാം സ്ഥാനക്കാരായി പ്ലേ​ഓ​ഫിൽ 0

പ്ലേ​ഓ​ഫ് ഉ​റ​പ്പി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്ത പ​ഞ്ചാ​ബ് 15.5 ഓ​വ​റി​ൽ 73 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ആ​ദ്യ പ​ന്തി​ൽ​ത​ന്നെ ഓ​പ്പ​ണ​ർ മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ലി​നെ ന​ഷ്ട​മാ​യ പ​ഞ്ചാ​ബ് പി​ന്നാ​ലെ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 22 റ​ണ്‍​സ് നേ​ടി​യ അ​ക്സ​ർ പ​ട്ടേ​ലാ​ണ് പ​ഞ്ചാ​ബ് ടോ​പ് സ്കോ​റ​ർ. പൂ​ന​യ്ക്കാ​യി ശ​ർ​ദു​ൾ താ​ക്കു​ർ മൂ​ന്നു വി​ക്ക​റ്റും ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട്, ആ​ദം സാം​പ, ഡാ​ൻ ക്രി​സ്റ്റ്യ​ൻ എ​ന്നി​വ​ർ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

Read More

ട്വിസ്റ്റായി ആ റണ്‍ഔട്ട്,ധോണിക്ക് പോലും വിശ്വസിക്കാനായില്ല; ആ വില മുഹമ്മദ് ഷമി മത്സരത്തിന് ശേഷം തുറന്നുപറഞ്ഞു. 0

ഈ റണ്‍ഔട്ടാണ് കളിജയിപ്പിച്ചതെന്ന് മുഹമ്മദ് ഷമി മത്സരത്തിന് ശേഷം തുറന്നുപറഞ്ഞു.
പതിനെട്ടാമത്തെ ഓവറില്‍ പാറ്റ് ക്യൂമിന്‍സിന്‍റെ പന്ത് ഫൈന്‍ ലെഗിലേക്ക് തട്ടിയിട്ട ധോണി മനോജ് തിവരിയെ റണ്ണിന് ക്ഷണിച്ചു. പതിവ് സ്പീഡ് ഇല്ലാതെ പകുതിവരെ ഓടിയ ധോണി, പന്ത് നേരെ ഷമിയുടെ കയ്യില്‍ എത്തിയത് ശ്രദ്ധിച്ചില്ല

Read More

ക്രിക്കറ്റ് മാന്യന്മാരുടെ കളി !!! സ്ട്രൈക് നിലനിർത്താൻ പൊള്ളാർഡിന്റെ ഷോർട്ട് റൺ ‘ചതി’; വിയോജിച്ച് ക്രിക്കറ്റ് ലോകം 0

പൊള്ളാർഡിന്റെ പാളിപ്പോയ ‘കബളിപ്പിക്കൽ’ ക്രിക്കറ്റ് പോലെ മാന്യമായ കളിയുടെ ധാർമികതക്ക് നിരക്കാത്തതാണെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരുടെയും അഭിപ്രായം. ഈ ഐപിഎല്ലിൽ തന്നെ, പന്ത് ബാറ്റിലുരസി കീപ്പർ പിടിച്ചപ്പോൾ, അന്പയർ ഔട്ട് വിളിക്കുകയോ ബോളറും കീപ്പറും അപ്പീൽ ചെയ്യുക പോലും ചെയ്യാതെ ക്രീസിൽ നിന്നും കയറിപ്പോയ ഹാഷിം ആലയെ പോലുള്ളവരുടെ മാന്യത പൊള്ളാർഡ് ഉൾക്കൊള്ളണമായിരുന്നെന്നാണ് ഒരു മുംബൈ ആരാധകൻ അഭിപ്രായപ്പെട്ടത്.

Read More

യുകെയിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. 0

യുകെ : യൂറോപ്പിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം. ബ്രിട്ടണിലെ മലയാളി കുട്ടികള്‍ക്ക് കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ നേതൃത്വത്തിലാണ് കാല്പന്തുകളിയില്‍ ബ്രിട്ടീഷ് മലയാളിക്കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് പോരാട്ടത്തിന് അവസരമൊരുങ്ങുന്നത്. അടുത്ത ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി കൊമ്പുകോര്‍ക്കാനായി കാത്തിരിക്കാം. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് മത്സരം ക്രമീകരിക്കുക. ഐ ലീഗില്‍ കളിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ ടീമായി കോവളം എഫ്‌സി, ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ , അനന്തപുരി ഫുട്‌ബോള്‍ ടീം ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്. ബ്രിട്ടണിലെ അവധി കണക്കാക്കി ഇവിടുത്തെ കുട്ടികള്‍ക്ക് നാട്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് മാസം മത്സരം ക്രമീകരിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.

Read More