ക്രിസ്റ്റ്യാനോ തന്നെ താരം! വീണ്ടുമൊരു മഡ്രിഡ് ഡാർബി, ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ റയൽ മഡ്രിഡിനു 3–0 ജയം 0

മിഡ്ഫീൽഡിൽ കാട്ടുകുതിരയെപ്പോലെ പാഞ്ഞുനടക്കുന്ന റയലിന്റെ ലൂക മോഡ്രിച്ച്. ഗോൾമുഖത്തേക്കുയർന്ന പന്ത് ഒബ്ലാക്ക് മുന്നോട്ടു ഡൈവ് ചെയ്ത് കുത്തിയകറ്റി. ബോക്സും കടന്നെത്തിയതു മോഡ്രിച്ചിനു മുന്നിൽ. ഒന്നു വെട്ടിയൊഴിഞ്ഞു ക്രൊയേഷ്യൻ താരം പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിന് ഒരു ചാൺ അകലെയായി പുറത്തേക്ക്.

Read More

സഹതാരങ്ങൾ വിമർശിച്ച കോഹ്‌ലിയുടെ നടപടിയിൽ പരസ്യമായി പ്രതിഷേധിച്ചു അങ്കിത് ചൗധരി; ഡിവില്ലിയേഴ്സിനോട് ഉപദേശം തേടിയത് കോഹ്‌ലിക്ക് ഇഷ്ടമായില്ല 0

ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ച ശേഷം അങ്കിത് ബോൾ ചെയ്തു. എന്നാൽ ഹാർദിക് പാണ്ഡ്യ ആ ബോൾ സിക്സർ പറത്തി. അതോടെ അവസാന രണ്ട് ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 18 റണ്‍സ് മാത്രം മതിയെന്നായി. മൽസരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിന് അവർ തോൽപ്പിക്കുകയും ചെയ്തു

Read More

മലയാളിയുടെ തിളക്കത്തില്‍ ബ്രിട്ടന് രാജ്യാന്തര ഷട്ടില്‍ ബാഡ്മിന്‍റന്‍ കിരീടം; രാജീവ്‌ ഔസേപ്പ് ബ്രിട്ടന് വിജയം സമ്മാനിച്ചത് 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 0

ലണ്ടൻ∙ യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പൽ ബ്രിട്ടനെ കിരീടമണിയിച്ച് മലയാളിയായ രാജീവ് ഔസേപ്പ്, രാജ്യത്തിന്റെയും ബ്രിട്ടണിലെ മലയാളികളുടെയും അഭിമാനതാരമായി. 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസ് കീരീടമണിയുന്നത്. തൃശൂർ സ്വദേശിയായ രാജീവ്

Read More

ഐപിഎല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയതിൽ സന്തോഷം; എന്റെ കരിയര്‍ നശിപ്പിച്ചത് ചാപ്പലല്ല, ഇര്‍ഫാന്‍ പത്താന്‍ 0

ബൗളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല. ആരുടെയും കരിയര്‍ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ ചെയ്യേണ്ടത് അയാള്‍ തന്നെ ചെയ്യണം. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സമയത്ത് തന്നെ അപ്രതീക്ഷിതമായി എനിക്ക് പരിക്ക് പറ്റി. അതിനുശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല

Read More

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 5-ാമത് അഖില യു.കെ. ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒരുക്കം തുടങ്ങി; ജേതാക്കള്‍ക്ക് യു.കെ.യിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക; ആഷ്ഫോര്‍ഡില്‍ ഇത്തവണ പോരാട്ടം തീപാറും 0

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ”ജോസഫ് മയിലാടുംപാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 5-ാമത് അഖില യു.കെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ Willes borough kent Regional Cricket ഗ്രൗണ്ടില്‍ വച്ച് 2017 ജൂണ്‍ 3-ാം തീയതി ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു.

Read More

തമാശയും ആകാംഷയും നിറഞ്ഞ ആ ഗെയിം ഇങ്ങനെ വീഡിയോ കാണാം!!! റൈസിംഗ് പൂണെ സൂപ്പര്‍ ടീമിലെ ഹീറോയും വില്ലനും ആരാണ്? ബെന്‍സ്‌റ്റോക്ക് വെളിപ്പെടുത്തിയത് 0

രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന സഹതാരം ആരെന്ന ചോദ്യത്തിന് രഹാന ധോണിയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഫാഫ് ഡുപ്ലെസിസിന്റേയും ധോണി സ്വന്തം പേര് തന്നെയും പറയുന്നു. അതെസമയം രഹസ്യം സൂക്ഷിക്കാന്‍ ഒട്ടു കഴിവില്ലാത്ത താരം ആരെന്ന ചോദ്യത്തിന് അശോക് ദിണ്ടയുടെ പേരാണ് മൂവരും ഒരേപോലെ പറയുന്നത്.
ഏത് താരത്തോടാണ് കുസൃതി കാണിക്കാന്‍ മടിക്കുന്നത് എന്ന ചോദ്യത്തിന് രഹാന ഡുപ്ലെസിസിന്റെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ധോണിയുടെയും പേര് പറയുന്നു.

Read More

ആ വിജയത്തിന് പിന്നിൽ എന്റെ ഭീഷണി; റോയൽ ചലഞ്ചേസ് 49 റണ്‍സിന് പുറത്തായതിന് പിന്നില്‍ രഹസ്യം വെളിപ്പെടുത്തി ഗംഭീർ ! 0

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 132 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. തുടര്‍ന്ന് ഗെയ്‌ലും കോഹ്ലും ഡിവില്ലേഴ്‌സുമടങ്ങിയ ബംഗളൂരു ടീം 49 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത കേദര്‍ ജാദേവ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി നഥാന്‍ കോള്‍ട്ടറും ക്രിസ് വോഗ്‌സും, കോളിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Read More

അർജ്ജുന അവാർഡ് നേടിയ ഇന്ത്യൻ ഗോൾകീപ്പർ സുബ്രതാ പാൽ ഉത്തേജക മരുന്നടിക്ക് പിടിയിൽ 0

മ്യാൻമറിനെതിരായ എഎഫ്സി ഏഷ്യൻ കപ്പും കന്പോഡിയക്കെതിരേയുള്ള സൗഹൃദ മത്സരവും കളിക്കാൻ പുറപ്പെടുന്നതിന് മുന്പ് നടത്തിയ ക്യാന്പിൽ വച്ചായിരുന്നു നാഡയുടെ പരിശോധന. സുബ്രതാ പാൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഫ്ഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു. ഇനി ബി സാന്പിൾ പരിശോധനയ്ക്ക് അപേക്ഷ നൽകുകയോ അപ്പീൽ നൽകുകയോ ചെയ്യാം.

Read More

സ്പാനിഷ് ലീഗില്‍ ഇന്ന് സാന്തിയാഗോയിലെ എല്‍ക്ലാസിക്കോ പോരാട്ടം; മത്സരം ഇന്ത്യൻ സമയം രാത്രി 12.15ന് 0

കറ്റാലന്‍മാര്‍ക്കിടെയില്‍ പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില്‍ 23നാണെന്നും എല്‍ക്ലാസിക്കോ ദിനമായതിനാല്‍ പ്രണയവും ഫുട്ബോളും ചേര്‍ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല്‍ മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Read More