ചാമ്പ്യൻ ലീഗ്: ഇംഗ്ലണ്ടിലെ കാർഡിഫിൽ റയൽ-യുവന്റസ് ഫൈനൽ 0

സോൾനിഗസും ഗ്രീസ്മാനുമാണ് അത്‌ലറ്റികോക്കായി റയൽ വല കുലുക്കിയത്. ഇസ്കോ റയലിന്റെ ഏക ഗോളിനുടമയായി. ആദ്യ പാദത്തിൽ കണ്ട അത്‌ലറ്റികോ മാഡ്രിഡിനെയായിരുന്നില്ല രണ്ടാം പാദത്തിൽ കാണാനായത്. പ്രതിരോധക്കോട്ട കെട്ടാൻ മിടുക്കരായ തന്റെ കുട്ടികളെ ഡീഗോ സിമിയോൺ കിക്കോഫ് മുതൽ റയൽ ഗോൾ മുഖത്തേക്ക് അഴിച്ചുവിട്ടു. 12-ാം മിനിറ്റിൽ തന്നെ നിഗസിന്റെ ഹെഡറിലൂടെ ആതിഥേയർ ഫലം കണ്ടു.

Read More

പോയത് പിണങ്ങിയോ !!! എബിഡി ആർസിബി വിട്ടു: നിരാശജനകമായ സീസണെന്ന് താരം 0

നിരാശജനകമായ ടൂര്‍ണമെന്റിന് ശേഷം റോ‍യല്‍ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്സ് നാട്ടിലേക്ക് മടങ്ങി. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിന് വേണ്ടിയാണ് നേരത്തെയുള്ള മടക്കം. പ​ഞ്ചാബിന്റെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംലയും ഡേവിഡ് മില്ലറും നേരത്തെ മടങ്ങിയിരുന്നു.ട്വിറ്റര്‍ പേജിലൂടെയാണ് നാട്ടിലേക്ക് മടങ്ങിയ വിവരം ഡിവില്ലിയേഴ്സ് ആരാധകരെ അറിയിച്ചത്. നിരാശജനകമായ സീസണ്‍, ചില പാഠങ്ങള്‍ അടുത്തസീസണില്‍ ഗുണകരമാകും.

Read More

ശ്രീശാന്ത് വീണ്ടും കളത്തില്‍; നായകന്‍ ഇര്‍ഫാന്‍, എതിരാളി മിസ്ബാ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎലിലേക്കു തിരിച്ചുവരുന്നു 0

ശ്രീശാന്തിനെ കൂടാതെ, തിലകരത്‌ന ദില്‍ഷന്‍, മുഹമ്മദ് അഷ്‌റഫുള്‍, മാര്‍ലോണ്‍ സാമുവല്‍ തുടങ്ങിയവരാണ് ഇര്‍ഫാന്റെ ടീമിലെ പ്രധാന താരങ്ങള്‍. മിസ്ബാഹിന്റെ ടീമിലാകട്ടെ ഷാഹിദ് അഫ്രീദ്, സുഹൈല്‍ തന്‍വീര്‍, റാണാ നവീദ്, അബ്ദു റസാഖ് തുടങ്ങിയ പാക് താരങ്ങളാണ് അണിനിരക്കുക.

കൂടാതെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷിക്കാവുന്ന ഒരു വാർത്തകൂടി ഐപിഎല്ലില്‍ ഒരു സീസണ്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സ് ലീഗിലേക്ക് തിരിച്ചുവരാനുളള സാധ്യതയേറുന്നു. ആര്‍ബിട്രേറ്റര്‍ വിധി പ്രകാരം ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിന് 1080 കോടി രൂപ നല്‍കേണ്ടി വരുന്നതാണ് ബിസിസിഐയെ കൊച്ചി ടീമിനെ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണം.

Read More

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരങ്ങളെ പരിഗണിച്ചില്ല 0

ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകിയിരുന്നു. ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.

Read More

വിവാദങ്ങൾ ഒഴിയുന്നു, ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും 0

എല്ലാരാജ്യങ്ങളും 15അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരുന്നില്ല. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇക്കാര്യത്തില്‍ ബി.സി.സി.ഐ മെല്ലപ്പോക്ക് നയം സ്വീകരിക്കാന്‍ ഇടയാക്കിയത്. അടുത്ത ജൂൺ ഒന്ന് മുതല്‍ ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ

Read More

സിക്സറുകളിൽ കുളിച്ച ഫിറോസ് ഷാ കോട്ല; മലയാളി താരം സഞ്ജുവും റിഷഭ് പന്ത് തകർത്തു, ഡെവിൾസിന് ഉജ്വലവിജയം 0

മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും ഗുജറാത്ത് ബൗളര്‍മാരെ നിഷ്‌കരുണം ശിക്ഷിച്ചപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ കൊടുങ്കാറ്റും മിന്നലും ഇടിയുമായി പരിണമിച്ചു.

43 പന്തിലാണ് റെയ്‌ന 77 റണ്‍സെടുത്ത. ദിനേഷ് കാര്‍ത്തിക് 34 പന്തില്‍ 65 റണ്‍സും എടുത്തു. സഞജു 31 പന്തില്‍ 61 റണ്‍സും റിഷഭ് പന്താകട്ടെ 43 പന്തില്‍ 97 റണ്‍സും അടിച്ചുകൂട്ടി.

Read More

ക്രിസ്റ്റ്യാനോ തന്നെ താരം! വീണ്ടുമൊരു മഡ്രിഡ് ഡാർബി, ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ റയൽ മഡ്രിഡിനു 3–0 ജയം 0

മിഡ്ഫീൽഡിൽ കാട്ടുകുതിരയെപ്പോലെ പാഞ്ഞുനടക്കുന്ന റയലിന്റെ ലൂക മോഡ്രിച്ച്. ഗോൾമുഖത്തേക്കുയർന്ന പന്ത് ഒബ്ലാക്ക് മുന്നോട്ടു ഡൈവ് ചെയ്ത് കുത്തിയകറ്റി. ബോക്സും കടന്നെത്തിയതു മോഡ്രിച്ചിനു മുന്നിൽ. ഒന്നു വെട്ടിയൊഴിഞ്ഞു ക്രൊയേഷ്യൻ താരം പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിന് ഒരു ചാൺ അകലെയായി പുറത്തേക്ക്.

Read More

സഹതാരങ്ങൾ വിമർശിച്ച കോഹ്‌ലിയുടെ നടപടിയിൽ പരസ്യമായി പ്രതിഷേധിച്ചു അങ്കിത് ചൗധരി; ഡിവില്ലിയേഴ്സിനോട് ഉപദേശം തേടിയത് കോഹ്‌ലിക്ക് ഇഷ്ടമായില്ല 0

ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ച ശേഷം അങ്കിത് ബോൾ ചെയ്തു. എന്നാൽ ഹാർദിക് പാണ്ഡ്യ ആ ബോൾ സിക്സർ പറത്തി. അതോടെ അവസാന രണ്ട് ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 18 റണ്‍സ് മാത്രം മതിയെന്നായി. മൽസരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിന് അവർ തോൽപ്പിക്കുകയും ചെയ്തു

Read More

മലയാളിയുടെ തിളക്കത്തില്‍ ബ്രിട്ടന് രാജ്യാന്തര ഷട്ടില്‍ ബാഡ്മിന്‍റന്‍ കിരീടം; രാജീവ്‌ ഔസേപ്പ് ബ്രിട്ടന് വിജയം സമ്മാനിച്ചത് 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 0

ലണ്ടൻ∙ യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പൽ ബ്രിട്ടനെ കിരീടമണിയിച്ച് മലയാളിയായ രാജീവ് ഔസേപ്പ്, രാജ്യത്തിന്റെയും ബ്രിട്ടണിലെ മലയാളികളുടെയും അഭിമാനതാരമായി. 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസ് കീരീടമണിയുന്നത്. തൃശൂർ സ്വദേശിയായ രാജീവ്

Read More

ഐപിഎല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയതിൽ സന്തോഷം; എന്റെ കരിയര്‍ നശിപ്പിച്ചത് ചാപ്പലല്ല, ഇര്‍ഫാന്‍ പത്താന്‍ 0

ബൗളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല. ആരുടെയും കരിയര്‍ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ ചെയ്യേണ്ടത് അയാള്‍ തന്നെ ചെയ്യണം. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സമയത്ത് തന്നെ അപ്രതീക്ഷിതമായി എനിക്ക് പരിക്ക് പറ്റി. അതിനുശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല

Read More