Sports

പന്തിൽ ‍കൃതിമം കാട്ടിയ സംഭവത്തിനു പിന്നിലെ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് വാർണര്‍ക്കെതിരെയും ഓസീസ് ടീം ക്യാംപിലും പ്രതിഷേധം കത്തിയതായി റിപ്പോര്‍ട്ടുകള്‍. ടീം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഡേവിഡ് വാര്‍ണറും ചില താരങ്ങളും കയ്യാങ്കളി നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫോക്സ് സ്പോർട്സ് ഓസ്ട്രേലിയയുടെ റിപ്പോർട്ട് അനുസരിച്ച് കേപ്ടൗണിലെ ടീം ബാറിൽ നിന്ന് മദ്യപിച്ച ശേഷം സഹതാരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കയ്യാങ്കളിയുടെ വക്കിൽ എത്തിയതോടെയാണ് താരത്തോട് ഹോട്ടൽ വിട്ടു പുറത്തു പോകുവാൻ സഹതാരങ്ങൾ ആവശ്യപ്പെട്ടത്. വിവാദത്തിൽ തന്നെ മാത്രം വേട്ടയാടുന്നതിൽ വാർണർ അസ്വസ്ഥനായിരുന്നുവെന്നും സഹതാരങ്ങളോട് ക്ഷുഭിതനായാണ് പെരുമാറിയതെന്നും ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് അനുസരിച്ച് വാർണർ തന്നെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തു പോയത്.
കയ്യാങ്കളി ഒഴിവാക്കാൻ വാർണറെ ടീം ഹോട്ടലിൽ നിന്ന് പുറത്താക്കണമെന്ന് ഇന്നലെ തന്നെ താരങ്ങൾ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പന്തിൽ കൃതിമം കാട്ടാനുളള തീരുമാനത്തെ കുറിച്ച് അറിവില്ലാതിരുന്ന ജൂനിയർ താരങ്ങളാണ് വാർണർക്കെതിരെ തിരിഞ്ഞത്. ടീമംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് വാർണറെ പുറത്താക്കിയെന്നും വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കയ്യാങ്കളി വിവരം പുറത്തുവന്നത്. ടീം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന വാർണറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്തൊരു തലയെടുപ്പമുളള താരമായിരുന്നു ഡേവിഡ് വാർണർ..! . ഏത് പ്രതിസന്ധി ഘട്ടത്തിലും നെഞ്ചുറപ്പോടെ തലയുയുർത്തി ക്രിസിൽ നിൽക്കുന്ന വാർണര്‍ക്കെതിരെ പന്തെറിയാൻ ഏത് ബൗളറും ഒന്ന് മടിക്കും. ആതമവിശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ആ മനുഷ്യന്‍. ഒടുവില്‍ വാര്‍ണറും അയാൾ തലതാഴ്ത്തി മടങ്ങിരിക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ആരാധകരുടെയും നെഞ്ചില്‍ ‍ചവിട്ടിയാണ് പടിയിറക്കം. പന്തുചുരുണ്ടൽ വിവാദത്തിന്റെ സൂത്രധാരൻ വാർണറാണെന്നായിരുന്നു വാർത്തകൾ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോർട്ട് വാർണർ കുറ്റക്കാരനാണെന്ന് ഉറപ്പിച്ചു. പന്ത് ചുരണ്ടിയതില്‍ ക്യാപ്റ്റനടക്കം മൂന്നുപേര്‍ക്ക് മാത്രം പങ്കെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. പങ്കുണ്ടെന്ന് തെളിഞ്ഞ മൂന്ന് താരങ്ങളെയും ഓസ്ട്രേലിയയ്ക്ക് തരിച്ചയക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയും ചെയ്തു.

പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ സണ്‍റൈസേഴ്സ് നായകസ്ഥാനം ഒഴിഞ്ഞു. നേരത്തെ ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. പന്തുചുരണ്ടലിൽ ഉൾപ്പെട്ട മൂന്നു പേര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
നാണം കെട്ട പന്തു ചുരണ്ടൽ; ഓസ്ട്രേലിയ വിവാദത്തിൽപ്പെട്ടതിങ്ങനെ
ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുലച്ച വാർത്തയാണ് ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഉയർന്ന പന്ത് ചുരണ്ടല്‍ വിവാദം. മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ സറ്റീവ് സ്മിത്തും. ഓപ്പണിങ്ങ് ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റും ടീമിലുള്ളവരുടെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തിയത് ആഘാതത്തിന്റെ ആക്കം കൂട്ടി.
121 റൺസെടുത്ത് ലീഡിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കയെ എങ്ങനെയും തകർക്കുക എന്നതായിരുന്നു ലക്ഷ്യം. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ ‘ലീഡർഷിപ് ഗ്രൂപ്പും’ ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട ‘ലീഡർഷിപ് ഗ്രൂപ്പ്’ എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല. പന്തു ചുരണ്ടി റിവേഴ്സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം.
ഓസ്ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്ത കാമറൂൺ ബാൻക്രോഫ്റ്റിനെയാണ് സാൻഡ്പേപ്പറുപയോഗിച്ച് പന്തുചുരുണ്ടാനുള്ള ദൗത്യം ഏൽപ്പിച്ചത്. കാമറാക്കണ്ണുകൾ ബാൻക്രോഫ്റ്റിനെ ശ്രദ്ധിക്കില്ല എന്ന ചിന്തിയിലായിരുന്നു ഈ നീക്കം. പന്ത് കൈയിൽ കിട്ടിയപ്പോഴൊക്കെ ബാൻക്രോഫ്റ്റ് ചുരണ്ടൽ തകൃതിയാക്കി. പക്ഷെ പണിപാളിയത് അവിചാരിതമായാണ്. അസാധാരണമായ രീതിയിൽ ബാൻക്രോഫ്റ്റ് ‘എന്തോ’ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടിവി ക്യാമറാമാൻമാർ ഈ ദൃശ്യം മൊത്തം പകർത്തി. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഇതു വ്യക്തമായി പ്രദർശിപ്പിച്ചു. പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാന്‍ക്രോഫ്റ്റും സ്ക്രീനിൽ തെളിഞ്ഞു. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്ക്രീനിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരും ശ്രദ്ധിച്ചു.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വെട്ടിലായ മുന്‍ ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചു. സീസണില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ നായകനായിരുന്ന വാര്‍ണര്‍. വിവാദത്തില്‍ കുടുങ്ങി ഓസീസ് നായകന്‍ സ്മിത്തും ഐപിഎല്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചിരുന്നു.

വിവാദം വലിയ പ്രത്യാഘാതങ്ങളാണ് ഓസിസ് ടീമില്‍ സൃഷ്ടിച്ചിരിക്കുന്നത്. പന്ത് ചുരുണ്ടലിന് പിന്നിലെ സൂത്രധാരന്‍ ഡേവിഡ് വാര്‍ണറാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാദം ശക്തമായതോടെ വാര്‍ണര്‍ ടീമംഗങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും ടീമംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും കലഹം വ്യാപിച്ചെന്നും വാര്‍ത്തയുണ്ട്.

പ്രതിച്ഛായ നഷ്ട്ടപ്പെട്ട വാര്‍ണറുമായുള്ള കരാറുകള്‍ താരത്തിന്റെ മുഖ്യ സ്‌പോണ്‍സറായ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കള്‍ എല്‍ജി റദ്ദാക്കിയിരുന്നു. താരങ്ങളെ ഒരു വര്‍ഷത്തേക്ക് വിലക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ക്ക് ഐസിസി മുതിരുമെന്നാണ് വാര്‍ത്തകള്‍.

ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ആ വിഡിയോ ദൃശ്യങ്ങൾ കണ്ടത്. പ്രഫഷനൽ ടീമെന്ന ഖ്യാതി നേടിയിട്ടുള്ള ഓസ്ട്രേലിയൻ ടീമിലെ കളിക്കാരൻ പന്തിൽ സാൻഡ് പേപ്പർ ഉപയോഗിച്ച് ചുരണ്ടി രൂപമാറ്റം വരുത്തുന്നു. ഈ കാണുന്നത് യാഥാർഥ്യമാകല്ലേ എന്നായിരുന്നു ഓസ്ട്രേലിയയിലെ ആരാധകരുടെ പ്രാർഥന. പക്ഷെ അത് യാഥാർഥ്യം തന്നെയായിരുന്നു. ആ ചതിയുടെ രംഗങ്ങൾ പുറത്തു കൊണ്ടു വന്ന വ്യക്തിയെക്കൂടി ഈ സാഹചര്യത്തിൽ പരിചയപ്പെടണം.

ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ ചാനലിലെ ലീഡിങ് ക്യാമറാമാൻ സോട്ടാനി ഓസ്കർ ആയിരുന്നു ആ ചുരണ്ടൽ പുറത്തു കൊണ്ടു വന്നത്. ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്നത് കൃത്യമായി ഒപ്പിയെടുത്തതിന്റെ ക്രെഡിറ്റ് സോട്ടാനിയ്ക്കാണ്. കളിക്കാരൻ സാൻഡ് പേപ്പർ പാന്റിനുള്ളിൽ നിന്നും പുറത്തെടുക്കുന്നതും പന്തിൽ ചുരണ്ടുന്നതുമെല്ലാം കിറുകൃത്യം ക്യാമറയിൽ പതിഞ്ഞു.

തന്റെ ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു സോട്ടാനിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ തനിക്കു അനുവാദമില്ല. മൈതാനത്തിനരികെയുള്ള നിരവധി ക്യാമറാമാൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ. എല്ലാവരും അവരവരുടെ തൊഴിൽ ചെയ്യുന്നു അത്രമാത്രം.

എന്തായാലും ഈ ക്യാമറാമാൻ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഹീറോയാണ്. പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കയിൽ. പത്രങ്ങളെല്ലാം സോട്ടാനിയ്ക്കയെ വാനോളം പുകഴ്ത്തുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദ്ര സേവാഗാണ് ഈ ക്യാമറാമാന്റെ ചിത്രം പുറത്തു വിട്ടത്.

 

 

മത്സരത്തിനിടയില്‍ കുഴഞ്ഞ് വീണ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ക്രൊയേഷ്യൻ ഫുട്ബോൾ ക്ലബ്ലായ മാഴ്സോണിയയുടെ ബ്രൂണോ ബോബൻ (25) എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലെ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. സമീപത്തുണ്ടായിരുന്ന റഫറിയും, സഹതാരങ്ങളും ഓടി കൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.

കളിക്കുന്നതിനിടെ താരം കുഴഞ്ഞു വീഴുകയായിരുന്നു. വീഴുന്നതിന് മുമ്പ് ബോബൽ ബോൾ തട്ടിയിരുന്നു. എന്നാൽ അൽപം കഴിഞ്ഞതോടെ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് നാണംകെട്ട തോൽവി. 322 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 425 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ കേവലം 103 റൺസിന് പുറത്താവുകയായിരുന്നു. ജയത്തോടെ ദക്ഷിണാഫ്രിക്ക നാല് മത്സരങ്ങളുളള പരമ്പരയിൽ 2-1 ന് മുന്നിലെത്തി.

പന്തിൽ കൃതൃമത്വം കാട്ടി ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ശ്രമിച്ച സ്റ്റീവ് സ്മിത്തും സംഘവും കൈയ്യോടെ പിടിക്കെപ്പെട്ട മത്സരമായിരുന്നു കേപ്ടൗണിലേത്. നാലാം ദിനം കളത്തിൽ ഇറങ്ങും മുൻപ് സ്റ്റീഫ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഡേവിഡ് വാർണ്ണറിന് ഉപ നായകൻ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റേയും, ക്വിന്റൺ ഡിക്കോക്കിന്റേയും, ഫിലാണ്ടറുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്ക് 425 എന്ന കൂറ്റൻ വിജയലക്ഷ്യം സമ്മാനിച്ചത്. ഡിവില്ലിയേഴ്സ് 63ഉം, ഡിക്കോക്ക് 65ഉം, ഫിലാണ്ടർ 52 റൺസുമാണ് നേടിയത്.

റെക്കോഡ് വിജയലക്ഷ്യം തേടി ഇറങ്ങിയ കങ്കാരുപ്പട മികച്ച തുടക്കമാണ് നേടിയത്. ആദ്യ വിക്കറ്റിൽ 57​ റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി വിവാദ താരം ബാൻകോഫ്റ്റും ഡേവിഡ് വാർണ്ണറും കരുതലോടെ തുടങ്ങി. എന്നാൽ സാഹസീകമായൊരു റണ്ണൗട്ടിലൂടെ ബാൻകോഫ്റ്റിനെ( 26) പുറത്താക്കി നായകൻ ഡുപ്ലിസി കങ്കാരുവേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണ്ണറെ(32) വീഴ്ത്തി റബാഡ ഓസ്ട്രേലിയയെ വിറപ്പിച്ചു. പിന്നാലെ ഓസ്ട്രേലിയ കങ്കാരുപ്പട ചീട്ട് കൊട്ടാരം പോലെ വീഴുകയായിരുന്നു.

നാലാമനായി ക്രീസിൽ എത്തിയ നായകൻ സ്റ്റീഫ് സ്മിത്തിനെ ദക്ഷിണാഫ്രിക്കൻ ആരാധകർ കൂകി വിളിയോടെയാണ് സ്വീകരിച്ചത്. 7 റൺസ് മാത്രം എടുത്ത സ്മിത്തിനെ മോർക്കൽ മടക്കിയപ്പോൾ മത്സരം വിജയിച്ച ആവേശയമായിരുന്നു ദക്ഷിണാഫ്രിക്കൻ​ താരങ്ങൾക്കും ആരാധകർക്കും. 5 വിക്കറ്റ് വീഴ്ത്തി മോണി മോർക്കലും, 2 വിക്കറ്റ് വീഴ്ത്തി കേശവ് മഹാരാജും ദക്ഷിണാഫ്രിക്കയെ തകർത്ത് വിടുകയായിരുന്നു. സ്കോർ ബോർഡിൽ 103 റൺസ് മാത്രമെ കങ്കാരുപ്പടയ്ക്ക് നേടാനായുളളു.

സഹകളിക്കാരന്‍ അടിച്ച പന്ത് നെഞ്ചിലിടിച്ച് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. ക്രൊയേഷ്യന്‍ മൂന്നാം ഡിവിഷന്‍ ലീഗ് മത്സരത്തിനിടെയാണ് ദാരുണസംഭവം. മര്‍സോണിയയുടെ താരമായ ബ്രൂണോ ബോബനാണ് മരിച്ചത്. മത്സരത്തിന്റെ 15-ാം മിനുട്ടില്‍ എതിര്‍ ടീമിലെ കളിക്കാരന്‍ അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പന്ത് നെഞ്ചിലിടിച്ചതോടെ താരം മൈതാനത്ത് വീണു.

കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ മൈതാനത്തുണ്ടായിരുന്നു. മരണത്തിന്റെ കാരണമെന്തെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു. പന്തിടിച്ച് വീണയുടന്‍ ഡോക്ടര്‍മാരെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പന്ത് നെഞ്ചില്‍ തട്ടി താരം നിലത്ത് വീണതിന് ശേഷം പെട്ടെന്നു തന്നെ എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൈതാനത്ത് വീണു. ആംബുലന്‍സ് മൈതാനത്ത് എത്തിച്ചേരുകയും ഡോക്ടര്‍മാര്‍ പ്രഥമ ശ്രുശൂഷകള്‍ നല്‍കുകയും ചെയ്തിട്ടും ബ്രൂണോയെ രക്ഷിക്കാനായില്ല. വീണ് മിനിറ്റുകള്‍ക്കകം അദ്ദേഹത്തിന്റെ ശ്വാസം നിലച്ചിരുന്നു.

ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം വെയിന്‍ റൂണിയുടെ 20 മില്യന്‍ പൗണ്ട് ചെലവില്‍ നിര്‍മിക്കുന്ന വസതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ആറ് ബെഡ്‌റൂമുകളും ഒരു ഫുട്‌ബോള്‍ മൈതാനവും 15 കുതിരകളെ പരിപാലിക്കാനുള്ള സൗകര്യവുമൊക്കെയുള്ള വസതി മാഞ്ചസ്റ്ററിനു പുറത്ത് കണ്‍ട്രിസൈഡില്‍ 40 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ചെഷയര്‍ പാഡിലെ നിലവിലുള്ള വസതിയില്‍ 2016 ഓഗസ്റ്റില്‍ ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് റൂണിയും കുടുംബവും പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പുതിയ വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് ആകാശ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രണ്ടു നിലകളിലായി നിര്‍മിക്കുന്ന വീട്ടില്‍ ഒരു സ്റ്റീം റൂം, പ്ലഞ്ച് പൂള്‍, ഹോട്ട് ടബ്, ജിം, പത്ത് സീറ്റുകളുള്ള സിനിമ റൂം, വൈന്‍ സെല്ലാര്‍, ബാര്‍ എന്നിവയുണ്ടാകും. 2017 ഡിസംബറിലാണ് ഇതിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നത്. വെയിന്‍ റൂണി, കോളീന്‍ ദമ്പതികള്‍ക്ക് നാല് ആണ്‍കുട്ടികളാണുള്ളത്. ഫെബ്രുവരിയിലായിരുന്നു നാലാമത്തെ കുട്ടിക്ക് കോളീന്‍ ജന്‍മം നല്‍കിയത്.

പുതിയ വീട്ടില്‍ ആറ് കാര്‍ ഗരാഷുകളും ഒരു ഓറഞ്ചറിയും ഒരു സ്പായുമുണ്ടാകും. അതിഥികള്‍ക്ക് കറങ്ങിനടക്കാന്‍ വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്. ഇത്രയും വിശാലമായ സ്ഥലത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ പ്രാധാന്യം ഉയരുമെന്നതിനാല്‍ ലോക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് വിവരം.

ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന വിവാദത്തില്‍പ്പെട്ട് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാജിവെച്ച സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്നും പുറത്തേക്ക്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാനേജ്‌മെന്റ് സ്മിത്തിനെ നീക്കം ചെയ്തു. ന്യൂലാന്‍ഡ്‌സ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ സ്മിത്തിനെ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

വിവാദം ഉയര്‍ന്നതോടെ സ്മിത്തിനെ മാറ്റണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഓസീസ് ടീം നായകസ്ഥാനത്തു നിന്ന് മാറില്ലെന്നായിരുന്നു സ്മിത്ത് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് സ്‌പോര്‍ട്‌സ് കമ്മീഷനും സര്‍ക്കാരും ആവശ്യപ്പെട്ടതോടെ രാജി നല്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസികളുടെ നടപടി.

ഓസീസ് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും രാജി നല്‍കിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ വാര്‍ണര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. സംഭവം വന്‍വിവാദമായതോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ രാജിയില്ലെന്നായിരുന്നു സ്മിത്തിന്റെ ആദ്യ നിലപാട്.

34 ടെസ്റ്റ് മത്സരങ്ങളിലും 51 ഏകദിനങ്ങളിലും ഓസ്‌ട്രേലിയയെ നയിച്ച സ്റ്റീവ് സ്മിത്തിന്റെ ബോൡ കൃത്രിമം കാണിച്ചുള്ള നടപടി രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ടിം പെയിനാണ് ഓസീസിന്റെ പുതിയ ക്യാപ്റ്റന്‍.

രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ നിലപാടറിയിച്ചതോടെ സ്മിത്തിന് മേലുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. പന്തില്‍ കൃത്രിമം കാണിച്ചത് മനപ്പൂര്‍വമാണെന്നും ഇക്കാര്യത്തില്‍ ടീമിലെ എല്ലാവര്‍ക്കും പങ്കുണ്ടെന്ന സൂചനയും നല്‍കിയ സ്മിത്തിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.

മത്സരത്തില്‍ തിരിച്ചടി നേരിടുമെന്ന നിരാശയാണ് തന്നെ നാണം കെട്ട ചതിക്ക് പ്രേരിപ്പിച്ചതെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തിയെങ്കിലും ക്യാപ്റ്റന്‍സി ഒഴിയില്ലെന്നായിരുന്നു സ്മിത്തിന്റെ നിലപാട്. എന്നാല്‍, ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയതോടയാണ് താരങ്ങളുടെ രാജിയിലേക്കെത്തിച്ചത്.

ടീം നേതൃത്വത്തിന്റെ അറിവോടെയാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് സ്മിത്ത് തുറന്നു സമ്മതിച്ചിരുന്നത്. ടീം പരിശീലകന്റെ നേര്‍ക്കും ഇതോടെ സംശയം നീളുന്നുണ്ട്. പന്തില്‍ കൃത്രിമം കാണിച്ചതിന് ക്യാപ്റ്റന്‍സ്ഥാനം രാജിവെച്ചൊഴിയുന്ന ആദ്യ താരമാണ് സ്റ്റീവ് സ്മിത്ത്.

ക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43ാം ഓവറിലാണ് ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചത്. ഫീല്‍ഡിങ്ങില്‍ പന്തെടുത്ത ഓസീസ് ഓപ്പണര്‍ ബെന്‍ക്രോഫ്റ്റ് പന്തിന്റെ ഘടന ചുരണ്ടി മാറ്റുന്നതായി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടയൊണ് സംഭവം വെളിച്ചത്തായത്. സംഭവം ശ്രദ്ധിച്ച അമ്പയര്‍മാര്‍ ബെന്‍ക്രോഫ്റ്റിനോട് സംഗതിയെ പറ്റി ചോദിച്ചെങ്കിലും കൃത്രിമം നടത്തിയിട്ടില്ലെന്നാണ് താരം വ്യ്ക്തമാക്കിയത്. എന്നാല്‍, ടിവി ദൃശ്യങ്ങളില്‍ പന്ത് ചുരണ്ടുന്നത് വ്യക്തമായിരുന്നു.

മെല്‍ബണ്‍: ബോളില്‍ കൃത്രിമത്വം കാട്ടിയെന്ന വിവാദത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. വൈസ് ക്യാപ്റ്റന്‍ ഡേവിജഡ് വാര്‍ണരും രാജി നല്‍കി. പന്തില്‍ കൃത്രിമത്വം കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ക്യാപ്റ്റനെ നീക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ട്വിം പെയ്നാണ് പുതിയ ക്യാപ്റ്റന്‍. ഓസീസിനെ 34 ടെസ്റ്റുകളിലും 51 ഏകദിന മത്സരങ്ങളിലും നയിച്ച നായകനാണ് സ്മിത്ത്.

പന്തില്‍ കൃത്രിമം കാണിച്ചത് വഴി ടീം രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കളിക്കളത്തില്‍ തട്ടിപ്പ് കാണിച്ചതിലൂടെ ടീം രാജ്യത്തെ ചതിച്ചുവെന്ന ആരാധകരുടെ പ്രതികരണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. പന്തില്‍ കൃത്രിമം കാണിച്ച സംഭവം ‘ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു’മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു.

ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ (എഎസ്സി) ചെയര്‍മാന്‍ ജോണ്‍ വിലീയും സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. കായികയിനത്തില്‍ വഞ്ചന കാണിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ടീമിനെതിരെ ഐസിസി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടി കൃത്രിമം കാണിച്ചു. സംഭവം പിടിക്കപ്പെട്ടതായി സ്‌ക്രീനില്‍ കണ്ടതോടെ താരം പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പര്‍ പീസ് പാന്റ്‌സിനുള്ളില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved