സ്പാനിഷ് ലീഗില് ഇന്ന് എല്ക്ലാസിക്കോ പോരാട്ടം. ലീഗില് 75 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് റയല് മഡ്രിഡെങ്കില് 72 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ബാര്സിലോന. റയലിന്റെ മൈതാനമായ സാന്തിയാഗോ ബര്ണാബ്യൂവില് രാത്രി 12.15 നാണ് മല്സരം.
സീസണിലെ ആദ്യ എല്ക്ലാസിക്കോയില് സമനില വഴങ്ങേണ്ടി വന്നതിനാല് ഇന്നത്തെ പോരാട്ടം ഇരുവര്ക്കും നിര്ണായകമാണ്. കരുത്താകുമെന്നു കരുതുന്ന മെസിയും റൊണാള്ഡോയും കളത്തില് തളയ്ക്കപ്പെടാനാണ് സാധ്യത. സസ്പന്ഷനിലായ നെയ്മറും പരുക്കേറ്റ ബെയ്ലും കളിക്കുന്നില്ല. ഇരു ടീമിനും തുല്യദുഃഖം. 31 കവികളില് നിന്ന് 75 പോയിന്റുള്ള റയലിന് ഇന്ന് ജയിക്കാനായാല് 78 പോയിന്റോടെ വലിയ മുന്നേറ്രം നടത്താനാകും. എന്നാല് 32 കളികളില് നിന്നായി 72 പോയിന്റുള്ള ബാര്സ ഇന്ന് ജയിച്ചാലും റയലിനൊപ്പമെത്താനേ കഴിയൂ. സമനിലയായാലും ബാര്സയ്ക്ക് തന്നെ നഷ്ടം. റയലിന് ബാര്സയേക്കാള് ഒരു കളി കൂടുതല് ബാക്കിയുണ്ട്താനും.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്ക്ലാസിക്കോ വൈരത്തിന് എരിവ് പകര്ന്ന് ബാര്സിലോനയില് പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയും ചര്ച്ചയായിക്കഴിഞ്ഞു. മെസിയും റൊണാള്ഡോയും തമ്മില് ചുംബിക്കുന്ന ചിത്രമാണ് മതിലില് പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയിലുള്ളത്.
കറ്റാലന്മാര്ക്കിടെയില് പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില് 23നാണെന്നും എല്ക്ലാസിക്കോ ദിനമായതിനാല് പ്രണയവും ഫുട്ബോളും ചേര്ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല് മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്.
ഐപിഎല്ലില് ഡെയര് ഡെവിള്സിനെതിരെ മുംബൈ ഇന്ത്യന്സിന് 14 റണ്സ് ജയം. 143 റണ്സ് വിജയലക്ഷ്യം പ്രതിരോധിച്ച മുംബൈക്കെതിരെ 20 ഓവറില് 7 വിക്കറ്റ് നഷ്ടത്തില് 128 റണ്സെടുക്കാനെ ഡല്ഹിക്ക് സാധിച്ചുള്ളൂ. 6 വിക്കറ്റിന് 24 റണ്സെന്ന സ്കോറിലേക്ക് തകര്ന്ന ഡല്ഹിക്ക് വേണ്ടി ക്രിസ് മോറിസും റബാഡയും പൊരുതി നോക്കിയെങ്കിലും പരാജയപ്പെട്ടു. മോറിസ് 52 റണ്സുമായി പുറത്താകാതെ നിന്നപ്പോള് റബാഡ 44 റണ്സെടുത്തു. മക്ക്ലെനഗന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്സെടുത്തത്. 28 റണ്സെടുത്ത ജോസ് ബട്ലറാണ് ടോപ് സ്കോററായത്. അമിത് മിശ്രയും കമ്മിന്സും 2 വിക്കറ്റ് വീതം വീഴ്ത്തി.
മഹേന്ദ്ര സിംഗ് ധോണിയ്ക്കൊരു പിന്ഗാമിയുണ്ടെങ്കില് അത് ഡല്ഹി ഡയര് ഡെവിള്സ് താരം റിഷഭ് പന്ത് ആയിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ യുവതാരം സാം ബില്ലിംഗ്സ്. സ്ക്രോള് ഡോട്ട് കോമിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സാം ബില്ലിംഗ്സണ് ഇക്കാര്യം പറയുന്നത്.
പന്ത് ബാറ്റിംഗിലും കീപ്പിംഗിലും ഒരു പ്രതിഭാസമാണ്, ആദ്യത്തെ കുറച്ച് മത്സരത്തിനുള്ളില് തന്നെ അദ്ദഹം അത് തെളിയിച്ച് കഴിഞ്ഞു. ധോണി നില്ക്കുന്നത് പോലെയാണ് അവന് സ്റ്റംമ്പിന് പുറകില് നില്ക്കുന്നത്, ധോണി പടിയിറങ്ങിയാല് പന്ത് ആയിരിക്കും പിന്ഗാമിയെന്ന കാര്യത്തില് എനിക്ക് സംശയമില്ല. ഇതൊരു വലിയ വാക്ക് ആണെന്ന് എനിക്കറിയാം, എന്നാല് നിങ്ങള്ക്ക് ധോണിയുടെ പിന്ഗമിയായി അവനെ കാണാം എന്നെനിക്കുറപ്പുണ്ട്
ബില്ലിംഗ്സണ് പറയുന്നു
താന് ആദ്യം തന്നെ റിഷദിന്റെ ബാറ്റിംഗ് കണ്ടപ്പോള് തന്നെ ഇക്കാര്യം മനസ്സിലാക്കിയതാണെന്നും ഒരു വര്ഷം മുമ്പ് നടന്ന സംഭവം ഓര്ത്തെടുത്ത് ബില്ലിംഗ്സണ് പറയുന്നു. അന്ന് പരിശീലനത്തിനിടെ നഥാന് കോള്ട്ടറെയും ക്രിസ് മോറിസിനെയും ഫിറോഷ്ലയില് അടിച്ചുതകര്ത്ത പന്ത് ഇപ്പോഴും തന്റെ ഓര്മയിലുണ്ടെന്നും ബില്ലിംഗ്സണ് തുറന്ന് പറയുന്നു.
ഐപിഎല്ലില് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പന്ത് 15 മത്സരങ്ങലില് നിന്ന് 339 റണ്സും നേടിയിട്ടുണ്ട്. വന് ഷോട്ട് പായിക്കാനുളള കഴിവാണ് റിഷഭിനെ മറ്റ് താരങ്ങളില് നിന്നും വ്യത്യസ്തനാക്കുന്നത്.
ഐപിഎല്ലിൽ കിങ്ങ്സ് ഇലവൻ പഞ്ചാബിന് എതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 191 റൺസെന്ന വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ പട്ടികയിൽ ഒന്നാമതെത്തി.
ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ ഹഷീം അംലയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 191 റൺസാണ് പഞ്ചാബ് നേടിയത്. 60 പന്ത് നേരിട്ട അംല 8 ഫോറുകളും 6 സിക്സറുകളും ഉൾപ്പടെ 104 റൺസാണ് നേടിയത്. 18 പന്തിൽ 40 റൺസ് എടുത്ത നായകൻ ഗ്ലെൻമാക്സ്വെല്ലും അംലയ്ക്ക് മികച്ച പിന്തുണ നൽകി.
പഞ്ചാബിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് തകർപ്പൻ തുടക്കമാണ് നേടിയത്. ആദ്യ ആറ് ഓവറുകളിൽ ടീം സ്കോർ 80 കടന്നു. 18 പന്തിൽ 37 റൺസ് എടുത്ത പാർഥിവ് പട്ടേലും ജോസ് ബട്ലറുമാണ് മുംബൈക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പാർഥിവ് പുറത്തായതിന് ശേഷം പിന്നീടെത്തിയ യുവതാരം നിതീഷ് റാണയും ആക്രമിച്ചു കളിച്ചതോടെ മുംബൈ വിജയത്തിലേക്ക് കുതിച്ചു. 37 പന്തിൽ 5 സിക്സറുകളും 7 ഫോറുകളുമുൾപ്പടെ 77 റൺസാണ് ബട്ലർ നേടിയത്. 34 പന്തിൽ 7 സിക്സറുകളുടെ അകമ്പടിയോടെ നിധീഷ് റാണ 62 റൺസാണ് നേടിയത്. ഇരുവരെടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ 27 പന്ത് ബാക്കി നിൽക്കെയാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്.
Here’s why all eyes were on #NitishRana of @mipaltan who won the #YESBANKMaximum sixes award today at #IPL. #KXIPvMI pic.twitter.com/lthxSHir8d
— YES BANK (@YESBANK) April 20, 2017
രവീന്ദ്ര ജഡേജയുടെ പുതിയമുഖം കണ്ട് ചിരി അടക്കാനാവാതെ ബംഗളൂരു നായകന് വിരാട് കോലി. ചൊവ്വാഴ്ച രാജ്കോട്ടില് നടന്ന ബംഗളൂരു-ഗുജറാത്ത് മത്സരത്തിനിടിയൊണ് ജഡേജയുടെ പുതിയ മുഖം കണ്ട് കോലി പൊട്ടിച്ചിരിച്ചത്. സാധാരണയായി താടി വളര്ത്തിയെത്തുന്ന ജഡ്ഡു ഇത്തവണ താടിയില് ചിത്രപ്പണി നടത്തിയാണ് എത്തിയത്. ചുരുണ്ട മുടി സ്ട്രെയിറ്റന് ചെയ്ത് താടി പകുതി വടിച്ച് ഗ്രൗണ്ടിലിറങ്ങിയാണ് ജഡേജ ആരാധരെ ഞെട്ടിച്ചത്.
ജഡേജയുടെ രൂപം കണ്ട് ഗുജറാത്ത് താരം പ്രവീണ് കുമാറിനൊപ്പം പൊട്ടിച്ചിരിക്കുന്ന കോലിയുടെ ട്വിറ്റിലൂടെ പുറത്തുവന്നിരുന്നു. ഇതിനൊപ്പം ഗ്രൗണ്ടില് കളിയിലൂടെ മാറ്റം വരുത്തൂ ഡ്രസ്സിംഗ് റൂമില് ലുക്കില് മാറ്റം വരുത്തൂ എന്ന സന്ദേശത്തോടെ ജഡേജ പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായിരുന്നു
Change the game on the field. Change the look in the dressing room. #BreakTheBeard #rajputboy #newlook #timeforchange #vivoipl #glvsrcb pic.twitter.com/iEr7i7gPIL
— Ravindrasinh jadeja (@imjadeja) April 18, 2017
സഖറിയ പുത്തന്കളം
കെറ്ററിംഗ്: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില് അംഗങ്ങള്ക്കായി നടത്തപ്പെടുന്ന കായികമേള ഈ മാസം 29-ന് നടക്കും. ബര്മിങ്ങ്ഹാമിലെ വെന്ഡ്ലി ലിഷ്യര് സെന്ററില് നടത്തപ്പെടുന്ന കായികമേള വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില് വിവിധ ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുന്നത്. കായികമേളയുടെ വിശദ വിവരങ്ങള്ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര് ഫിനില് കളത്തില്കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
29-ന് രാവിലെ കൃത്യം 10.30-ന് കായികമേളയ്ക്ക് തുടക്കമാകും. ഇത്തവണ യൂണിറ്റ് ഓവറോള് ചാമ്പ്യന്ഷിപ്പ്, വ്യക്തിഗത ചാമ്പ്യന്ഷിപ്പ് എന്നിവയ്ക്ക് പ്രത്യേക സമ്മാനങ്ങള് ഉണ്ടായിരിക്കും. കായികമേളയിലും വടംവലിയിലും പങ്കെടുക്കുവാന് താല്പര്യമുള്ളവര് യൂണിറ്റ് സെക്രട്ടറി മുഖാന്തിരം 22-നുമുമ്പായി പേര് രജിസ്റ്റര് ചെയ്യേണ്ടതാണ്.
ജൂലൈ എട്ടിന് നടത്തപ്പെടുന്ന യു.കെ.കെ.സി.എ കണ്വന്ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്പുര, ട്രഷറര് ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്കളം, ജോ. ട്രഷറര് ഫിനില് കളത്തില്കോട്ട്, ഉപദേശക സമിതി അംഗമായ ബെന്നി മാവേലില്, റോയി സ്റ്റീഫന് എന്നിവര് പ്രവര്ത്തിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ തകര്പ്പന് ഹാട്രിക്കില് ബയണ് മ്യൂണിനെ തകര്ത്ത് റയല് മഡ്രിഡ് ചാംപ്യന്സ് ലീഗ് സെമി ഫൈനലില്; രണ്ടാം പാദ മല്സരത്തില് രണ്ടിനെതിരെ നാല് ഗോളുകള്ക്കാണ് റയലിന്റെ ജയം. ചാംപ്യന്സ് ലീഗില് അവശേഷിച്ചിരുന്ന ഏക ഇംഗ്ലീഷ് ക്ലബായ ലെസ്റ്റര് സിറ്റി അത്ലറ്റിക്കോ മഡ്രിഡിനോട് തോറ്റ് പുറത്തായി.
ലോക ഫുട്ബോളിലെ സൂപ്പര് സ്ട്രെക്കറെ തടയാന് ജര്മന് മതിലിനായില്ല. കരുത്തന്മാര്ക്കിടയിലൂടെ തന്റെ നൂറാമത്തെ ഗോള് അടിച്ചുകയറ്റി റോണോ. ആദ്യപാദ മല്സത്തില് 2-1ന് മുന്നിട്ടു നിന്ന റയല് രണ്ടാം പാദത്തില് ഉറച്ച ആത്മവിശ്വാസത്തോടെയാണ് െബര്ണാബ്യൂവില് ബൂട്ട് കെട്ടിയത്. മല്സരത്തിന്റെ ആദ്യപകുതി ഇരു ടീമുകളും ഗോളടിച്ചില്ല. രണ്ടാം പകുതിയില് ബയണിന് അനുകൂലമായ പെനാല്റ്റി ലെവന്ഡോവ്സ്ക്കി ഗോളാക്കി മാറ്റി.
76 മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നിര്ണായകമായ ഗോള് തുടര്ന്നങ്ങോട്ട് നാടകീയ നിമിഷങ്ങളായിരുന്നു. സെര്ജിയോ റാമോസ് റയലിന് പണികൊടുത്തു. സെല്ഫ്ഗോളച്ച് മല്സരം പെനാല്റ്റിയിലേകക്ക് തള്ളിവിട്ടു. അതിനിടെ ബയണിനെ കൂടുതല് പ്രതിരോധത്തിലാക്കി അര്തുറോ വിദാല് ചുവപ്പുകാര്ഡില് പുറത്തായി. എക്ട്ര ടൈമിലും ക്രിസ്റ്റ്യാനോയുടെ വരുതിയിലായിരുന്നു മല്സരം.
അവസാന 15 മിനിറ്റ് ശേഷിക്കേ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് പിറന്നു. ഇതിനിടെ ക്രിസ്റ്റ്യാനോ ഓഫ്സൈഡാണെന്ന വാദവും ഉയര്ന്നു. മാര്കോ അസെന്സിയോടെ വക ഒടുവിലത്തെ ആണി. 6-3 എന്ന മൊത്തം സ്കോറില് റയല് സെമിയില്.
ലെസ്റ്റര് സിറ്റിയുടെ തോല്വിയോടെ ഇത്തവണത്തെ ചാംപ്യന്സ് ലീഗില് സെമിയില് ഒരു ഇംഗ്ലീഷ് ക്ലബ് പോലും ഇല്ലാത്ത അവസ്ഥയായി. ആദ്യപാദത്തില് മുന് തൂക്കം നേടിയ അത്ലറ്റിക്കോ ഡി മാഡ്രിഡിഡ് രണ്ടാം പാതത്തിലും ഗോളടിച്ച് സുരക്ഷിതമായി സെമിയിലെത്തി. 26 ാം മിനിറ്റിലായിരുന്നു മാഡ്രിഡിന്റെ ഗോള്. 61 മിനിറ്റില് ലെസ്റ്ററിന് ആശ്വസിക്കാന് ജെയ്മി വാര്ഡി ഗോളടിച്ചു.
ക്രിക്കറ്റ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ പുതിയ താരത്തെ കുറിച്ചാണ്. മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ തന്നെയാണ് ആ താരം. ആരുടെയും മനം കവരുന്ന ബാറ്റിംഗ് മികവ് മാത്രമല്ല, ബൗണ്ടറിക്കപ്പുറം കടന്ന പന്തിനെ പറന്ന് പിടിക്കുന്ന ഒരു സൂപ്പർ ഫീൽഡറുമാണ് സഞ്ജു.
ഇത്തവണ വിക്കറ്റ് കീപ്പർ സ്ഥാനത്തല്ല ഡൽഹി ഡയർഡവിൾസ് ടീമിൽ സഞ്ജുവിനെ നിർത്തിയത്. അത് രാഹുൽ ദ്രാവിഡിന്റെ കൃത്യമായ കണക്കുകൂട്ടൽ തന്നെയാണ്. ബൗണ്ടറി ലൈനിനരികിൽ റണ്ണൊഴുക്ക് പരമാവധി തടയുന്നതിൽ സഞ്ജുവിന്റെ ഫീൽഡിംഗ് ടീമിനം തുണച്ചു. എന്നാൽ ഈ കാഴ്ച, അത് സാക്ഷാൽ ദ്രാവിഡ് പോലും പ്രതീക്ഷിച്ച് കാണില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായി ഇന്നലെ നടന്ന മത്സരത്തിലാണ് സഞ്ജു അവിസ്മരണീയമായ ഫീൽഡിംഗ് മികവ് പുറത്തെടുത്തത്. കളി നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ക്രിസ് മോറിസ് എറിഞ്ഞ പത്തൊൻപതാമത്തെ ഓവറിലാണ് മൈതാനം വിറങ്ങലിച്ച ആ ഫീൽഡിംഗ്. ജയിക്കാൻ 11 പന്തിൽ 15 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റ് വീശിയത് മനീഷ് പാണ്ഡെ. ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനപ്പുറം ചെന്ന് വീഴുമെന്ന് ഉറപ്പായിരുന്നു.
കളിയുടെ നിർണ്ണായക നിമിഷത്തിൽ ഏത് വിധേനയും റണ്ണൊഴുക്ക് തടയുകയെന്ന തന്റെ ജോലി സഞ്ജു ഭംഗിയായി നിർവ്വഹിച്ചു. ലോങ്ങ് ഓണിലെ ഫീൽഡിംഗ് പൊസിഷനിൽ നിന്ന് പന്ത് ലക്ഷ്യമാക്കി ഒടി വന്ന സഞ്ജു ഒറ്റ ചാട്ടം, സിക്സറെന്ന് തോന്നിപ്പിച്ച പന്ത് കൈകലാക്കി അതേ വേഗതയിൽ പുറത്തേക്ക് എറിഞ്ഞു. ആറ് റൺസിന് പകരം കൊൽക്കത്തയുടെ സ്കോർബോർഡിൽ കുറിച്ചത് രണ്ട് റൺസ് മാത്രം.
ഗാലറിയിൽ മുഴുവൻ കാണികളും അത് കണ്ട് അതിശയിച്ചു. എന്തിനധികം, ഡൽഹി ഡയർഡെവിൾസ് താരങ്ങൾ പോലും അത്രയും മികച്ച ഫീൽഡിംഗ് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ഒരേ പോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചപ്പോൾ സഞ്ജു അതിഭാവുകത്വമേതുമില്ലാതെ തന്റെ ഫീൽഡിംഗ് പൊസിഷനിലേക്ക് തന്നെ നടന്നുപോയി. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. മലയാളികളായ ക്രിക്കറ്റ് പ്രേമികളെല്ലാം ഈ വീഡിയോയ്ക്ക് പുറകിലാണ്. മത്സരം ഡൽഹി തോറ്റെങ്കിലും സഞ്ജുവിന്റെ അവിസ്മരണീയമായ ഫീൽഡിംഗിനെ കൊൽക്കത്ത താരങ്ങളും അഭിനന്ദിച്ചു.
ഐപിഎല്ലില് ബംഗളൂരു റോയല് ചലഞ്ചേഴ്സ് വെടിക്കെട്ട് ബാറ്റ്സ്മാന് എബി ഡിവില്ലേഴ്സിനെ പുറത്താക്കിയ എംഎസ് ധോണിയുടെ പ്രകടനം സോഷ്യല് മീഡിയയില് വൈറലാകുന്നു. വിക്കറ്റിന് പിന്നില് എംസ് ധോണി പുലര്ത്തുന്ന ആധിപത്യം എത്രത്തോളം ശക്തമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ സ്റ്റംമ്പിംഗ്.
ഇമ്രാന് താഹറിന്റെ പന്തില് കയറിയടിക്കാന് ശ്രമിച്ച എബി ഡിവില്ലേഴ്സിനെ ഞൊടിയിടയിലായിരുന്നു ധോണി സ്റ്റംമ്പ് ചെയ്തത്. ധോണി സ്ററംമ്പ് ചെയ്ത് സെക്കന്റുകളുടെ അംശത്തിനുളളില് തന്നെ എബിഡി ക്രീസില് കാല്കുത്തിയിരുന്നു.
ധോണിയുടെ സ്റ്റംമ്പിംഗിനെ കുറിച്ച് പൂണെ ടീമിലെ സഹതാരം ബെന് സ്റ്റോക്ക് നടത്തിയ നിരീക്ഷണം രസകരമായി. താന് കരുതിയത് ഡിവില്ലേഴ്സ് ബോള്ഡ് ആയെന്നാണെന്നാണ് സ്റ്റോക്ക് പ്രതികരിച്ചത്.
മത്സരത്തില് റൈസിംഗ് പൂണെ സൂപ്പര് ജെയ്ന്റ്സ് 27 റണ്സിന് റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിനെ തോല്പിച്ചിരന്നു. 18 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബെന് സ്റ്റോക്കിന്റെ പ്രകടനമാണ് പൂണെ വിജയത്തില് നിര്ണായകമായത്.
മുന് ഇന്ത്യന് നായകന് മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി മുന് ഇന്ത്യന് താരം വീരേന്ദ്ര സെവാഗ്. ധോണി ഉടന് ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ഏതാനും കളിയെ മാത്രം പരിഗണിച്ച് ധോണിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും സെവാഗ് പറഞ്ഞു.
ധോണി ബാറ്റ് ചെയ്യാന് വരുന്ന പൊസിഷന് വളരെ പ്രയാസം പിടിച്ചതാണ്, അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഏറ്റവും മികച്ചത് ധോണി തന്നെയാണ്, ധോണി ഉടന് തന്നെ ഫോമിലേക്ക് എത്തും എന്നകാര്യത്തില് ഒരു സംശയവുമില്ല, ഐപിഎല്ലില് ധാരാളം സമയയുണ്ട്, നാലോ മൂന്നോ കളി നോക്കി ധോണിയെ വിലയിരുത്തന്നത് ശരിയല്ല
അടുത്തുതന്നെ വരാനുളള ചാമ്പ്യന്സ് ട്രോഫിയില് നിന്നും ധോണിയെ മാറ്റണമെന്ന അഭിപ്രായത്തേയും സെവാഗ് തള്ളികളഞ്ഞു. ‘കഴിഞ്ഞ പരമ്പരയില് ഇംഗ്ലണ്ടിനെതിരെ ധോണി സെഞ്ച്വറി നേടിയിരുന്നു, ധോണിയെ പുറത്താക്കാന് സമയമായെന്ന് ഞാന് കരുതുന്നില്ല, ചാമ്പ്യന്സ് ട്രോഫിക്കായി ധോണിയില്ലാതെ ഒരു ഇന്ത്യന് ടീമിനെ കുറിച്ച് നിങ്ങള്ക്ക് ചിന്തിക്കാന് കൂടി കഴിയില്ല’ സെവാഗ് പറയുന്നു.
ഐപിഎല് പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില് ധോണിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും അത് പുതുമുഖങ്ങളെ തിരിച്ചറിയാനുളള ഒരു വേദി മാത്രമാണെന്നും സെവാഗ് കൂട്ടിച്ചേര്ത്തു. ധോണി അടുത്ത മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ച്ചവെക്കമെന്ന ശുഭാപ്തി വിശ്വാസവും സെവാഗ് പങ്കുവെച്ചു.
നേരത്തെ ധോണിയെ വിമര്ശിച്ച് മുന് ഇന്ത്യന് നായകന് സൗരവ് ഗാംഗുലി രംഗത്ത് വന്നിരുന്നു. ധോണി നല്ല ടി20 പ്ലെയറാണെന്ന് തനിക്ക് ഉറപ്പില്ലെന്നും അതെസമയം ഏകദിനത്തിലെ മികച്ച താരം ധോണിയാണെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. പൂണെ ടീം സഹഉടമ ഉള്പ്പെടെ നിരവധി പേര് ധോണിയെ രൂക്ഷമായി വിമര്ശിച്ചിരുന്നു.
അതെസമയം ധോണിയെ പുറത്താകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗവും ധോണിയ്ക്ക് പിന്തുണ അര്പ്പിച്ച് മറ്റൊരു വിഭാഗവും പൊരിഞ്ഞ പോരാണ് സോഷ്യല് മീഡിയയില് നടക്കുന്നത്. #DhoniDropped, #WeStandByDhoni തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ആരാധകരുടെ പോര്.