ചില പ്രണയകഥകള്‍ കാലത്തിനപ്പുറം സഞ്ചരിക്കും എന്ന് പറയാറുണ്ട്. സംവത്സരങ്ങള്‍ക്ക് പോലും മങ്ങലേല്‍പ്പിക്കാന്‍ കഴിയാത്ത അനേകമനേകം പ്രണയകഥകള്‍ക്ക് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.
ലണ്ടന്‍ സ്വദേശികളായ മാര്‍ഗരറ്റിന്റെയും ഒസ്‌വാള്‍ഡിന്റെയും കഥ ഇത്തരത്തില്‍ കാലം അടയാളപ്പെടുത്തി വച്ചിരിക്കുന്ന ഒന്നാണ്. 2007ല്‍ മരിച്ച ഒസ്‌വാള്‍ഡിന്റെ ശബ്ദം കേള്‍ക്കാന്‍ ഇപ്പോഴും മാര്‍ഗരറ്റ് റെയില്‍വേ സ്‌റ്റേഷനിലെത്തും.
പതിനഞ്ച് വര്‍ഷമായി മാര്‍ഗരറ്റിന്റെ ശീലമാണത്. ലണ്ടനിലെ എംബാങ്ക്‌മെന്റ് ട്യൂബ് സ്‌റ്റേഷനില്‍ അറിയിപ്പുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത് ഒസ് വാള്‍ഡിന്റെ ശബ്ദമാണ്. വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും തീവണ്ടിയുടേയും പ്ലാറ്റ്‌ഫോമിന്റെയും അകലത്തെക്കുറിച്ച് ഓര്‍മിപ്പിക്കുവാനുമൊക്കെയായി ഇപ്പോഴും ഒസ് വാള്‍ഡിന്റെ ശബ്ദമുണ്ട് സ്‌റ്റേഷനില്‍.
ഒരിക്കല്‍ ഇവര്‍ ഒസ് വാള്‍ഡിന്റെ ശബ്ദം മാറ്റി ഡിജിറ്റല്‍ ഉപകരണത്തിന്റെ സഹായത്തോടെ അറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ മാര്‍ഗരറ്റിന്റെ കഥയറിഞ്ഞതോടെ തിരിച്ച് ഒസ് വാള്‍ഡിന്റെ ശബ്ദം തന്നെ അവര്‍ അറിയിപ്പുകള്‍ക്കായി ഉപയോഗിച്ചു. ഈ കുറച്ച് ദിവസങ്ങളല്ലാതെ ഒസ് വാള്‍ഡിന്റെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മാര്‍ഗരറ്റിന്റെ ജീവിതത്തിലില്ല. മാര്‍ഗരറ്റിന് വേണ്ടി മാത്രമായാണ് ഒസ്‌വാള്‍ഡിന്റെ ശബ്ദം സ്റ്റേഷന്‍ അധികൃതര്‍ ഉപയോഗിക്കുന്നത്.
ലണ്ടനില്‍ ജനറല്‍ പ്രാക്ടീഷണറായ മാര്‍ഗരറ്റ് 1992ലാണ് ഒസ്‌വാള്‍ഡിനെ പരിചയപ്പെടുന്നത്. അന്ന് മൊറൊക്കോയിലെ ഒരു കപ്പല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഒസ്‌വാള്‍ഡ്. അന്ന് മുതല്‍ 2007ല്‍ ഒസ്‌വാള്‍ഡിന്റെ മരണം വരെ നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു മാര്‍ഗരറ്റ്. 86ാം വയസ്സില്‍ പ്രായാധിക്യം മൂലമാണ് ഒസ്‌വാള്‍ഡ് മരിക്കുന്നത്.
കരവാളൂർ, പാറവിള, ചെറുപുഷ്പം വീട്ടിൽ (വേളാങ്കണ്ണി) ജൂലി ജോൺ (45 ) അന്തരിച്ചു. യു.കെയിൽ കുടുംബമായി കഴിഞ്ഞിരുന്ന ജൂലി അടുത്തിടെയാണ് നാട്ടിൽ എത്തിയത്. അഞ്ചൽ സ്വദേശി പ്രകാശ് ഉമ്മനാണ് ഭർത്താവ്. ഏഞ്ചൽ പ്രകാശ്, ലിയോണ പ്രകാശ് എന്നിവർ മക്കളാണ്.
ഹൃദയസ്തംഭനത്തെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏക സഹോദരൻ ജയഘോഷ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചിരുന്നു. പിതാവ്: ചാക്കോ ജോൺ, മാതാവ്: മറിയ ജോൺ.
സംസ്കാരം പിന്നീട്.
ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലീഡ്സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നേഴ്സുമാർക്ക് അവരുടെ പ്രൊഫഷണൽ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയിൽ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും, നേഴ്സുമാരുടെ ക്ഷേമത്തിന് ഉപയോഗം ആക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും ലീഡ്സിൽ ആദ്യമായി ജൂൺ 11ന് ശനിയാഴ്ച കാലത്ത് 10 മണി മുതൽ രണ്ടു മണി വരെ Anglers club, 75 stoney Rock Lane, Ls9 7TBLeeds നേഴ്സിന് വേണ്ടി യുക്മ നേഴ്സസ് ഫോറം , ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നേഴ്സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലെമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അറിയിച്ചു.
പ്രധാന അതിഥിയായി
Annie Topping
Executive Director of Nursing, Quality & Patient Safety,
NHS Northumberland CCG
Director of Nursing – Equality & Inclusion, NHS
England & improvement NEY
Alex Varghese Uukma General secretary,
Sajan Sathyan,
Director of advanced practice
Sandwell and west Birmingham NHS and National co-ordinator, UUKMA Nurses forum.
Ashita Xaviour, Senior Nurse NHS,
Vineetha Aby, Advanced clinical practioner, NHS
Reena Philip ACP NHS
Sterling Street
എന്നിവർ പങ്കെടുക്കുകയും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആയിരിക്കും.
ഈ നേഴ്സസ് ദിന പരിപാടി പൂർണമായും സൗജന്യമായി നടത്തപ്പെടുന്നത്. ലെമ കമ്മിറ്റി മെമ്പേഴ്സ് അതുപോലെ യുക്മ എല്ലാവിധ സഹായസഹകരണം ഉറപ്പുനൽകിയിട്ടുണ്ട്.
ഹരിഗോവിന്ദ് താമരശ്ശേരി
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇൻഡ്യാക്കാരനുമായ ശ്രീ അശോക് കുമാർ വര്ഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് ജൂൺ 11 ന് ക്രോയ്‌ഡോൺ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് സ്‌കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറും. ജൂൺ 11 ന് വൈകിട്ട് 4 മണിമുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ടോൻ എക്സിക്യൂട്ടീവ് മേയറും സിവിക് മേയറും പങ്കെടുക്കും.
ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന യശശ്ശരീരനായ ശ്രീ തെക്കുമുറി ഹരിദാസിൻ്റെ പേരിൽ ക്യാൻസർ റിസേർച് സെന്റ്ററിനു കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു.
തൻറെ 53-) മത്തെ വയസ്സിൽ 2014ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോൺ ഉൾപ്പടെ 17 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്. അശോക് കുമാർ ഇതുവരെ £28,000.00 പൗണ്ട് വിവിധ ചാരിറ്റി ഇവന്റുകൾ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയിട്ടുണ്ട്.
യുകെയില്‍ ഇസ്ലാം മതത്തെ അവഹേളിച്ചു എന്നാരോപിച്ച് സിനിമാ പ്രദര്‍ശനം തടഞ്ഞു. സിനിമാ തിയ്യറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ സിനിമയുടെ മുഴുവന്‍ പ്രദര്‍ശനവും ഒഴിവാക്കാന്‍ സിനിമവോള്‍ഡ് എന്ന പ്രമുഖ തിയ്യറ്റര്‍ ശൃംഖല തീരുമാനിക്കുകയായിരുന്നു. തിയറ്റര്‍ ജീവനക്കാരുടെയും സിനിമ കാണാന്‍ വരുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രദര്‍ശനം ഒഴിവാക്കിയതെന്ന് കമ്പനി വ്യക്തമാക്കി.ലേഡി ഓഫ് ഹെവന്‍ എന്ന സിനിമയ്‌ക്കെതിരെയാണ് പ്രതിഷേധം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ.
സിനിമയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ആദ്യമായി പ്രവാചകന്റെ മുഖം സിനിമയില്‍ കാണിക്കുന്നെന്ന് അവകാശപ്പെടുന്ന സിനിമയാണിത്.
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് മുമ്പില്‍ നൂറിലേറെ പേര്‍ അള്ളാബു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സിനിമ യുകെയിലെ തിയ്യറ്ററുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 117,000 പേര്‍ ഒപ്പു വെച്ച പരാതിയും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ ശൃംഖലയാണ് സിനിവേള്‍ഡ്. സിനിവേള്‍ഡിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ മങ്ങലാണെന്ന വിമര്‍ശനമുയരുന്നുണ്ട്.
അതേസമയം മറ്റ് ചില സിനിമാ തിയറ്റര്‍ കമ്പനികള്‍ ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം ഒഴിവാക്കിയിട്ടില്ല.എലി കിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. എന്‍ലൈറ്റ്‌മെന്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്. കുവൈത്തി ഷിയ പുരോഹിതനായ യാസര്‍ അല്‍ ഹബീബ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
ആംബർ ഹേർഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹോളിവുഡ് നടൻ ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യു.കെയിൽ ഒരു സംഗീതപര്യടനത്തിനാണ് താരം പോയത്. പര്യടനത്തിനിടെ ജോണി ഡെപ്പ് പണം വാരിയെറിഞ്ഞ ഒരു സംഭവം വാർത്തയാവുകയാണ്.
ബെർമിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച ഡെപ്പും ജെഫും ടിപ്പായി നൽകിയത് വൻതുകയാണ് എന്നതാണാ വാർത്ത. ഇതെല്ലാം നടന്നത് വാരണാസി എന്ന ഇന്ത്യൻ റെസ്റ്റോറന്റിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 49 ലക്ഷം രൂപ ഇരുവരും ചേർന്ന് ടിപ്പ് നൽകിയത്.
അത്താഴം കഴിക്കാനാണ് ജെഫ് ബെക്കും ജോണി ഡെപ്പും എത്തിയതെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നുമായിരുന്നു റെസ്റ്റോറന്റ് വക്താവിന്റെ പ്രതികരണം. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത് എന്നാണ് ഇതേക്കുറിച്ച് റെസ്റ്റോറന്റ് അധികൃതർ പറഞ്ഞത്. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയെന്നും വാരണാസിയുടെ ഓപ്പറേഷൻസ് ഡയറക്ടർ ഹുസ്സൈൻ പ്രതികരിച്ചു.
ഇക്കഴിഞ്ഞ മേയ് 31-നാണ് മാനനഷ്ടക്കേസിൽ ആംബർ ഹേർഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളർ നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. അനുകൂല വിധി വന്നതിന് പിന്നാലെ നടത്തിയ പര്യടനത്തിനിടെ പല പൊതുസ്ഥലങ്ങളിലും ജോണി ഡെപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.
കെന്റിലെ ആദ്യ കാല മലയാളിയും, സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന ശ്രീ. സജിമോൻ ജോസിന്റെ മാതാവ് റോസ്‌ലി ജോസ് (80) അമേരിക്കയിലെ ചിക്കാഗോയിൽ
നിര്യാതയായി.
സംസ്കാരം ജൂൺ 16 ന് ചിക്കാഗോയിൽ വെച്ച് നടത്തപ്പെടും.
മരിച്ച റോസ്‌ലി ജോസ് കല്ലറ മാക്കിൽ പരേതനായ എം. ടി ജോസഫിന്റെ ഭാര്യയാണ്.
മക്കൾ : ഗീതമ്മ (യു.എസ്), അനിത (യു.കെ), ബീന (യു.കെ), സജിമോൻ (യു.കെ), ഷീനു (യു.കെ).
മരുമക്കൾ : ജോസ് താഴത്തു വെട്ടത്ത് (യു.എസ്), ടോമി പട്ടിയാലിൽ (യു.കെ),
ലാലു ചക്കുളത്ത് (യു.കെ), ജോബി ചെരുവിൽ (യു.കെ), മിനിമോൾ പറയൻകാലായിൽ (യു.കെ).
സജിമോൻ ജോസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹരിഗോവിന്ദ് താമരശ്ശേരി
എലിസബത്ത് രാജ്ഞിയുടെ 70 വർഷത്തെ സേവനം രാജ്യം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വെസ്റ്റ് മിനിസ്റ്റർ അബ്ബെയിൽ അരങ്ങേറിയ പ്രത്യേക ആഘോഷ പരിപാടികളിലേക്ക് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളി സാന്നിധ്യവും. സംഗീത നാടക അക്കാദമിയുടെ ബിസ് മില്ല ഖാൻ യുവ പുരസ്കാരം കരസ്ഥമാക്കിയ അരുണിമ കുമാറിൻ്റെ നൃത്തസംഘത്തിനൊപ്പമാണ് മലയാളിയായ ശ്രീദേവി സിജോ ആഘോഷ പരിപാടികളുടെ ഭാഗമായത്.
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആദ്യ ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാഞ്ജിയുടെ ജൂബിലി ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് ശ്രീദേവി സിജോ അറിയിച്ചു. യുകെയിൽ നേഴ്‌സായി ജോലി ചെയ്യുന്ന ശ്രീദേവി കുച്ചിപ്പുടി കലാകാരിയാണ്. തിരുവനന്തപുരം സ്വദേശികളായ രാധാകൃഷ്ണന്റെയും ശ്രീകലയുടെയും മകളായ ശ്രീദേവി ഭർത്താവ് സിജോയ്ക്കും മകൾ സമാന്തക്കുമൊപ്പം ലിങ്കൺഷെയറിൽ സ്ഥിരതാമസമാണ്.
സുരേഷ് കുമാർ
നോർത്താംപ്ടണിൽ നിര്യാതനായ ജെയ്മോൻ പോളിന് (42 വയസ്സ്) ആദരാഞ്ജലികൾ അർപ്പിക്കാനായി നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ നാളെ മലയാളികൾ ഒത്തുചേരും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 11 . 30 വരെ ജെയ്മോൻ പോളിൻെറ ഭൗതികശരീരം സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. വിവിധ വൈദികരുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയും ഉണ്ടായിരിക്കും. സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് നോർത്താംപ്ടൺ വികാരി ഫാ. ജെബിൻ ഐപ്പിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തും. അതിനു ശേഷം കിംഗ്സ്തോർപ്പ് സെമിത്തേരിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതായിരിക്കും.
Church Address :
St Gregory the Great RC Church
22 Park Ave North, Northampton NN3 2HS
Viewing Time : 10 to 11:30
Service : 11:30 to 1 pm.
Funeral : 1:30
Cemetery Address:
Kingsthorpe Cemetery,
Harborough Road North
Boughton
NN2 8LU
മൃതസംസ്കാര ശുശ്രൂഷകൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
42 വയസ്സ് മാത്രം പ്രായമുള്ള ജെയ്മോൻ പോൾ മെയ് മാസം പതിമൂന്നാം തീയതിയാണ് മരണമടഞ്ഞത് . ഭാര്യയും രണ്ടു കുട്ടികളും ഉള്ള ജെയ്മോൻ 15 വർഷത്തോളമായി യുകെയിലെത്തിയിട്ട് . മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൻറെ ആദ്യകാല മെമ്പറായിരുന്നു . കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാൽ ആണ് ജെയ്മോൻെറ സ്വദേശം . സെന്റ് മാത്യൂസ് ഹെൽത്ത് കെയറിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
ജെയ്മോൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വിൻഡ്‌സറിൽ ആദ്യ ജന്മദിനം ആഘോഷിച്ച് ലില്ലിബെറ്റ്. ഹാരിയും മേഗനും യുകെയിൽ എത്തിയതും ലില്ലിബെറ്റിന്റെ ആദ്യ ജന്മദിനം അവിടെ ആഘോഷിക്കുന്നതും രാജ്ഞിക്ക് ഏറെ സന്തോഷം നൽകുന്ന അവസരമായി മാറി. ഫ്രോഗ്‌മോർ കോട്ടേജിലാണ് ജന്മദിനാഘോഷ ചടങ്ങ് നടന്നത്. അതേസമയം, പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഹാരിയും മേഗനും ചാൾസും കാമിലയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയും നടത്തിയതായും റിപ്പോർട്ടുണ്ട്. ബക്കിംഗ്ഹാം കൊട്ടാരവും ചാൾസും കാമിലയും വില്യമും കേറ്റും ട്വിറ്ററിൽ ലിലിബെറ്റിന് ജന്മദിനാശംസകൾ നേർന്നു. വളരെ സ്വകാര്യമായാണ് ജന്മദിനാഘോഷം നടന്നത്.
വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ രാജ്ഞി ലില്ലിബെറ്റിനെ നേരിൽ കണ്ടതായി ഡെയിലിമെയിൽ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുത്ത ശേഷം വിൻഡ്‌സറിലെ ഫ്രോഗ്‌മോർ കോട്ടേജിലേക്കാണ് ഹാരി തിരിച്ചെത്തിയത്. ഇവിടെ വെച്ചായിരുന്നു മകളുടെ ആദ്യ ജന്മദിനാഘോഷവും.
ലില്ലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സര്‍ എന്നാണ് കുട്ടിയുടെ പൂർണനാമം. എലിസബത്ത് രാജ്ഞിയുടെ വിളിപ്പേരാണ് ലില്ലിബെറ്റ്. ഹാരി രാജകുമാരന്റെ അമ്മയുടെ പേരാണ് ഡയാന. ബ്രിട്ടീഷ് രാജ്ഞിമാരുടെ നിരയില്‍ എട്ടാം സ്ഥാനക്കാരിയാണ് ലില്ലിബെറ്റ്. മകളുടെ ജന്മദിനം രാജ്ഞിക്കൊപ്പം ആഘോഷിക്കാൻ ഹാരി തീരുമാനിച്ചത് രാജ കുടുംബാംഗങ്ങൾക്കും ഏറെ സന്തോഷം പകരുന്ന വാർത്തയാണ്. അതേസമയം, സെന്റ് പോൾസ് ചർച്ചിലെ ചടങ്ങിൽ പങ്കെടുത്തിട്ടും വില്യമും ഹാരിയും പരസ്പരം സംസാരിക്കാത്തത് ബ്രിട്ടീഷ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായാണ് സഹോദരങ്ങള്‍ അവസാനമായി പരസ്പരം കണ്ടത്.