UK

ക്രിസ്മസിന് മുന്‍പ് നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ബോറിസ് ജോണ്‍സനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള കത്തുകള്‍ അയയ്ക്കുമെന്ന് ടോറി എംപിമാര്‍ വ്യക്തമാക്കി.

ഒരു വശത്തു കുതിച്ചുയരുന്ന കോവിഡ് -ഒമിക്രോണ്‍ കേസുകള്‍ മൂലം ഉടനടി കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ശാസ്ത്ര ഉപദേശകര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിലക്ക് കൊണ്ടുവന്നാല്‍ ബോറിസിന്റെ കസേര തെറിപ്പിക്കുമെന്ന് ഭീഷണിയുമായി കാബിനറ്റ് മന്ത്രിയും എംപിമാരും മറുവശത്തുണ്ട്.

ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കുന്ന ലോക്ക്ഡൗണുമായി പ്രധാനമന്ത്രി മുന്നിട്ടിറങ്ങരുതെന്ന് സമ്മര്‍ദം ഉയരുന്നു. ആഘോഷ സീസണില്‍ വിലക്കുകള്‍ നടപ്പാക്കിയാല്‍ രാജിവെയ്ക്കുമെന്ന് ഒരു ക്യാബിനറ്റ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമിക്രോണിനെ നേരിടാന്‍ മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്. ഇംഗ്ലണ്ടില്‍ ഇന്‍ഡോറില്‍ കൂടിക്കാഴ്ച വിലക്കുന്നതും, പബിലും, റെസ്റ്റൊറന്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും, അടിയന്തര ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ക്രിസ്മസ് ദിനത്തിന് മുന്‍പ് കോവിഡ് നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വിസമ്മതിച്ചു. അതേസമയം പുതിയ വിലക്കുകളെ പിന്തുണയ്ക്കില്ലെന്ന് മന്ത്രിമാര്‍ സൂചിപ്പിച്ചു. വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഇതില്‍ നിന്നും പുറത്തുകടക്കുന്നത് ഉള്‍പ്പെടെ വിശദമാക്കണമെന്ന് ചാന്‍സലര്‍ സുനാക് വാദിക്കുന്നു. നിലവിലെ വിലക്കുകള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്നാണ് ലിസ് ട്രസിന്റെ നിലപാട്.

കോവിഡ് വ്യാപനം തടയാന്‍ മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ ക്യാബിനറ്റ് സ്ഥാനം രാജിവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഒരു മന്ത്രി. ഒമിക്രോണ്‍ കേസുകള്‍ 50 ശതമാനം വര്‍ദ്ധിച്ച് 37000ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വിലക്കുകള്‍ സംബന്ധിച്ച ചര്‍ച്ച ശക്തിപ്പെടുന്നത്.

ബ്രിട്ടണില്‍ ഒറ്റ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക് ആണ്. ഇതാദ്യമായാണ് ഒരു ദിവസം പതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 3,201 പേര്‍ക്കാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതിന്റെ മൂന്നിരട്ടി അധികം പേര്‍ക്കാണ് ഈ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ മൂലമുള്ള മരണസംഖ്യ ഏഴായി. നേരത്തെ ഒരാള്‍ മരിച്ചിരുന്നു. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസുകളും പരമാവധി പൗരന്മാരിലെത്തിക്കുകയാണ് ഭരണകൂടം.

ഒമിക്രോണ്‍ ലക്ഷണങ്ങളും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ടു. ഡെല്‍റ്റ ലക്ഷണങ്ങള്‍ക്ക് വിപരീതമായി കടുത്ത പനിയോ, രുചി, മണം എന്നിവ നഷ്ടമാകുന്ന സ്ഥിതിയോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് സാധാരണ ഒമിക്രോണ്‍ ബാധിതരില്‍ കാണുന്നതെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് കുറവാണെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രമുഖ യു കെ മലയാളി ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലിനെ സ്ത്രീപീഡനക്കേസിൽ കേരളത്തിൽ അറസ്റ്റ് ചെയ്തു. വിദേശ ജോലി തട്ടിപ്പ് കേസിലും ലക്സൺ പ്രതിയാണ്. യുകെ പൗരത്വമുള്ള ചങ്ങനാശേരി സ്വദേശിയായ ലക്സനെ എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത് .

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനും സെൻട്രൽ സ്റ്റേഷനിലും യുവതിയെ പീഡിപ്പിച്ചത് നോർത്ത് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകളുണ്ട്. 2018 ഒക്ടോബറിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് എറണാകുളം നോർത്ത് പോലീസ് ലക്സനെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ മാഞ്ചസ്റ്ററിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വാർത്തകളിൽ ഇടംപിടിച്ച ലക്സനെതിരെ നിരവധി ആരോപണങ്ങളാണ് ഉള്ളത് . യുവതിയുടെ കൈയ്യിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനും സമൂഹ മാധ്യമങ്ങൾ വഴി സ്വഭാവ ഹത്യ നടത്തിയതിനും കേസുകൾ നിലവിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുശേഷം പ്രതി മുൻ പോലീസ് മേധാവിയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.

ക്രിസ്തുമസ് രാവുകൾക്കു ഉണർവേകാൻ യു കെ യിൽ നിന്നുള്ള കലാകാരൻമാർ ചേർന്ന് തിരുപ്പിറവി വിളിച്ചോതുന്ന ഗാനവുമായി എത്തുകയാണ്. നിഷ സുനിലിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നമ്പ്യാർ ഈണം നൽകിയിരിക്കുന്ന ‘പൊൻതാരകം’ എന്ന ഈ ക്രിസ്തുമസ് ആൽബം ആലപിച്ചിരിക്കുന്നത് മഴവിൽസംഗീതത്തിന്റെ സാരഥികളായ അനീഷ് ജോർജും ടെസ്സ്മോൾ ജോർജും ചേർന്നാണ് .

എ ജി പ്രൊഡക്ഷൻ, സുനിൽ രവീന്ദ്രൻ എന്നിവർ ആണ് ഈ ആൽബം നിർമിച്ചിരിക്കുന്നത്.
ഈ മഹാമാരികാലത്തും പ്രീതീക്ഷ കൈവിടാതെ പ്രത്യാശയോടെ ക്രിസ്തുമസിനെ വരവേൽക്കുവാനായി ഒരുങ്ങിയിരിക്കുന്ന ഓരോ മലയാളിക്കുമായി പൊൻതാരകം പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.

യുകെയിൽ ആകെ ഒമിക്രോൺ കേസുകൾ പതിനായിരം കടന്നു. രാജ്യത്തുടനീളം പ്രതിദിനം 90,418 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളിലെ റിക്കോർഡ് വർദ്ധനവ്.

അതേസമയം കോവിഡിനെ നിയന്ത്രിക്കാൻ പുതിയ നടപടികളില്ലാതെ ഇംഗ്ലണ്ടിലെ ആശുപത്രി പ്രവേശനം ഒരു ദിവസം 3,000 ആയി ഉയരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി. തലസ്ഥാനത്ത് അടിയന്തിര സംഭവം പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ എത്രത്തോളം ഗുരുതരമാണ് എന്ന് കാണിക്കുന്നതായി ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.

ഈ വാരാന്ത്യത്തിൽ നടക്കുന്ന കോബ്ര എമർജൻസി കമ്മിറ്റിയുടെ മീറ്റിംഗിനൊപ്പം ഇന്നലെ ഉച്ചതിരിഞ്ഞ് ഏറ്റവും പുതിയ കോവിഡ് ഡാറ്റയെക്കുറിച്ചുള്ള ഒരു ബ്രീഫിംഗ് മന്ത്രിമാർക്ക് ആരോഗ്യവിഭാഗം നൽകിയിരുന്നു. കോവിഡിൽ നിന്നുള്ള ആശുപത്രി പ്രവേശനം മുമ്പത്തെ തരംഗങ്ങൾക്ക് താഴെയായിനിർത്താൻ ദേശീയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേശകർ പറഞ്ഞു.

ഇംഗ്ലണ്ടിലെ നിലവിലെ പ്ലാൻ ബി നിയമങ്ങൾക്കപ്പുറമുള്ള ഇടപെടൽ ഇല്ലെങ്കിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഒരു ദിവസം 3,000 ആയി ഉയരുമെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗങ്ങൾ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ പ്രതിദിന ഡാറ്റ കാണിക്കുന്നത് 900 കോവിഡ് രോഗികളെ യുകെയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ്.

ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനുള്ള കൂടുതൽ നടപടികളിൽ ഗ്രൂപ്പ് വലുപ്പങ്ങൾ കുറയ്ക്കുക, ശാരീരിക അകലം വർദ്ധിപ്പിക്കുക, കോൺടാക്റ്റുകളുടെ ദൈർഘ്യം കുറയ്ക്കുക, ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ വിലക്കേർപ്പെടുത്തുക എന്നിവ ഉൾപ്പെടുമെന്ന് സേജ് ഉപദേശകർ പറഞ്ഞു. ഇൻഡോർ മിക്‌സിംഗ് ഓമിക്‌റോണിന്റെ വ്യാപനത്തിനുള്ള ഏറ്റവും വലിയ അപകട ഘടകമാണ്.

കൂടാതെ വലിയ ഒത്തുചേരലുകൾ അപകട സാധ്യത കൂട്ടുന്നതാണെന്നും ഉപദേശകർ പറഞ്ഞു. 2022 വരെ കർശനമായ നടപടികൾ അവതരിപ്പിക്കുന്നത് കാലതാമസം വരുത്തുന്നത് അത്തരം ഇടപെടലുകളുടെ ഫലപ്രാപ്തിയെ വളരെയധികം കുറയ്ക്കുകയും ഇത് ആരോഗ്യ, പരിചരണ ക്രമീകരണങ്ങളിൽ ഗണ്യമായ സമ്മർദ്ദം തടയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ക്രിസ്തു പിറക്കുന്നത് വേദനകളിലാണ്. അസ്വസ്ഥതകളുടെ പുൽത്തകിടികൾ പരുക്കൻ ഭാവം പേറുമ്പോഴും സാന്നിധ്യം “ഉണ്ണീശോയുടേതാണെങ്കിൽ അത് ഗ്ലോറിയാ ഗാനത്തിന്റെ അഭൗമികത പേറുന്ന പുൽക്കൂടുകളായി മാറും. “സാന്നിധ്യം” ഇതൊരു എളിയ ക്രിസ്തുമസ് സമ്മാനമാണ്. UK -യിലെ Steeton എന്ന സ്ഥലത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്നേഹമാണിത്.
പലർക്കും അനുഭവപ്പെട്ടിട്ടുള്ള അറിയാവുന്ന ഒരു കുഞ്ഞ് ആശയത്തിന്റെ അവതരണമാണ് ഈ ഷോർട്ട് ഫിലിം. കാഴ്ച്ചയുടെ പരിമിതികൾ കാഴ്ചപ്പാടുകൾ മാറ്റുമെന്ന് വിശ്വസിച്ച് ഞങ്ങളിത് സമർപ്പിക്കുന്നു.

ശാലോം ടീവിയിൽ സംപ്രേക്ഷണം ചെയ്ത ഈ ഷോർട്ഫിലിമിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
പ്രേഷിത പ്രവർത്തനത്തിന്റെ എളിയ സംരംഭമായ SVM KARUKUTTY YOUTUBE ചാനലിലും ചിത്രം റിലീസ് ചെയ്തട്ടുണ്ട്.

സിനിമ ടെലിവിഷൻ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സിനോ ആലുക്കൽ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് സിനോ ആലുക്കൽ, ജോജോ കരപ്പിള്ളി, സുമേഷ് കറുകുറ്റി എന്നിവർ ചേർന്നാണ്. യു കെയിൽ മീഡിയ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയുന്ന ആദർശ് കുരിയൻ ആണ് ക്യാമറയും എഡിറ്റിംഗും ചെയ്തിരിക്കുന്നത്. നവാഗതരായ ടോണി, ലിഞ്ചു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത് മികച്ച ടെലിവിഷൻ സൗണ്ട് എഞ്ചിനിയർക്കുള്ള കേരള സംസഥാന അവാർഡ് ജേതാവ് കൂടിയായ ബിജു പൈനാടത്താണ്.

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. വിശുദ്ധ ലൂക്കോസിൻെറ സുവിശേഷം അധ്യായം രണ്ടിലെ 14- ലാമത്തെ വാക്യത്തിൽ തിരുജനനത്തിൻ്റെ അല ഒലികൾ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും നാം ദർശിക്കുന്നു. ഈ ഗീതികൾ പൂർത്തീകരിക്കപ്പെട്ടത് കാൽവരിയിൽ ആണെങ്കിലും അതിൻെറ ദീർഘദർശനമായി നമുക്ക് ഈ വാക്കുകൾ ശ്രവിക്കാം. ഇതാ സകലവും നിവൃത്തിയായി എന്ന് പറഞ്ഞു തൻ്റെ പ്രാണൻ വിട്ടപ്പോൾ തൻ്റെ ദൗത്യം പൂർത്തീകരിക്കപ്പെട്ടതായി നമുക്ക് മനസ്സിലാക്കാം.

എൻ്റെ വീണ്ടെടുപ്പ് ആണ് കർത്താവിൻ്റെ ജനനത്തിനായി നമ്മെ ഒരുക്കേണ്ടത് എന്ന് പ്രാഥമികമായി നാം ഓർക്കുക. ദൈവപ്രസാദമുള്ളവരായി നാം തീരേണ്ടതിന് ദൈവസുതൻ ജാതം ചെയ്തതിന് നാം ദൈവത്തെ മഹത്വപ്പെടുത്തണം . സകല ലോക അനുഭവങ്ങളും ത്യജിച്ചാണ് ദൈവപ്രീതി ലഭ്യമാക്കാൻ അവൻ അവതരിച്ചത്. ലോക പ്രകാരമുള്ള ഒരു ലാഭവും അവൻ്റെ ജനനത്തിന് നിദാനമായിട്ടില്ല . ആന്തരിക സമാധാനവും ദൈവപ്രീതിയുമാണ് ക്രിസ്തുമസിന് പിൻപിലുള്ളത്. പണമോ , സുഖസൗകര്യങ്ങളോ, പ്രൗഢിയോ , ആഡംബരമോ ഒന്നും തരുവാനല്ല എൻെറ യേശു ഈ ലോകത്തിൽ ജാതം ചെയ്തത്. എന്നാൽ ഇന്ന് പലരും ഇതിനെ കോട്ടികളയുകയും ഹൃദയങ്ങളിൽ നിന്ന് ദൈവപ്രീതി വികലമാക്കുകയും ചെയ്യുന്നു.

തൻ്റെ ഉള്ളിൽ ശിശു ജാതം ചെയ്തു എന്ന് തിരിച്ചറിഞ്ഞ മറിയം തൻ്റെ ചാർച്ചക്കാരിയായ എലിസബത്തിനെ കാണാൻ പോയ അനുഭവം നാം ഓർക്കേണ്ടതായിട്ടുണ്ട്. വി. ലൂക്കോസിൻെറ സുവിശേഷം അധ്യായം 1, 42-മത്തെ വാക്യം മുതൽ ഇത് പ്രതിപാദിക്കുന്നു. അവിടെ മറിയം ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ട് പറയുന്ന നാല് കാര്യം ഈ കാലയളവിൽ നാം ഓർക്കുക. 1, അവനെ ഭയപ്പെടുന്നവർക്ക് അവൻ്റെ കരുണ തലമുറതലമുറയോളം ലഭിക്കും. 2 .ഹൃദയംകൊണ്ട് അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. 3 സിംഹാസനങ്ങളെ മറിച്ച് താഴെ ഉള്ളവരെ ഉയർത്തും. 4 . വിശന്നിരിക്കുന്നവരെ നന്മകൾ കൊണ്ട് നിറയ്ക്കും.

ഈ കാര്യങ്ങളാണ് ഒരുവൻെറ ഹൃദയത്തിൽ ക്രിസ്തു ജനിക്കുമ്പോൾ സംഭവിക്കുന്നത്. സൂക്ഷ്മമായി നാം ചിന്തിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ കൊണ്ട് ഒരുവൻ പുതുതായി തീരും. നാം ആയിരിക്കുന്ന ഭാവവും ചുറ്റുപാടും ജനനത്തിൽ പങ്കാളി ആവുമ്പോൾ മാറിമറിയും. അങ്ങനെ ഒരു പാപി അനുതപിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കും.

ദൈവികമായ ഈ ജനനം സ്വീകരിക്കുവാൻ ദൈവപ്രീതി ആവശ്യമാണ്. യാഥാർഥ്യമായി ജനനം നമ്മിൽ ചലനം സൃഷ്ടിക്കുമ്പോൾ നമ്മുടെ സമാധാനം മാത്രമല്ല സ്വർഗീയ സന്തോഷം കൂടി നാം പ്രാപ്തമാക്കുന്നു. എന്നാൽ ഇന്ന് നാം കാണുന്ന ആധുനിക പ്രഭാഷണങ്ങളും പഠിപ്പിക്കലുകളും യഥാർത്ഥമായ ഈ അനുഭവങ്ങളിൽനിന്നും വളരെ ദൂരെയാണ്. കോടികളുടെ കഥയും ആർഭാടവും ആണ് ഇന്നിൻെറ സുവിശേഷം . ജനത്തിന് അതുമതി. പരമ്പരാഗതമായി പാലിച്ചു വന്ന വിശ്വാസങ്ങളെല്ലാം കാറ്റിൽപറത്തി പണവും സ്റ്റാറ്റസും കൈമുതൽ ആക്കുവാനുള്ള സാധാ ജീവിതത്തിൽ ക്രിസ്തു ജനിക്കുകയില്ല. പ്രവാചകന്മാർ അരുളി ചെയ്ത പ്രവചനങ്ങളിലും സഹനത്തിൻെറ ദാസനായ ദൈവപുത്രനെയാണ് വരച്ച് കാണിച്ചിരിക്കുന്നത് .

അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ എളിമയുടെ, ലാളിത്യത്തിൻെറ പ്രതീകമായ പെരുന്നാളാണ് ക്രിസ്തുമസ്. ഗലാത്യർ 4 :4 -ൽ ഇപ്രകാരം വായിക്കുന്നു. എന്നാൽ കാലത്തിൻെറ പൂർണ്ണത വന്നപ്പോൾ ദൈവം തൻെറ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൽ കീഴുള്ളവരെ വിലയ്ക്ക് വാങ്ങിയിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന് തന്നെ. നിങ്ങൾ മക്കൾ ആകകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ ആയ്ച്ചു. അങ്ങനെ വിശേഷതയുള്ളവരായി നമ്മെ തീർക്കുകയും ദാസനല്ല, പുത്രത്വത്തിൻ്റെ ആത്മാവിനെ ഈ ജനനം മൂലം നമുക്ക് നൽകി. നമ്മുടെ സന്തോഷം പൂർത്തീകരിക്കുന്നതിന് ഒപ്പം സ്വർഗ്ഗവും സന്തോഷിക്കുവാൻ എൻെറ ഉള്ളിൽ ക്രിസ്തു ജനിച്ചിരിക്കണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ദിനങ്ങളാണ് ഈ നോമ്പിലൂടെ നാം യാഥാർഥ്യമാക്കുന്നത് . വീണ്ടും ഓർമ്മിപ്പിക്കട്ടെ. പ്രതീകങ്ങളിൽ ഉള്ള നമ്മുടെ ആചാരങ്ങളെ മാറ്റി യഥാർത്ഥമായ അനുഭവം നമുക്കുണ്ടാകണം. ഈ ലോകത്തിൻെറ കെടുതികളും യാതനകളും നമ്മെ ഗ്രസിക്കുമ്പോൾ അല്പമെങ്കിലും സമാധാനം നമ്മൾക്കുണ്ടാകാനും നമ്മളിലൂടെ മറ്റുള്ളവർക്ക് പ്രാപ്യമാകാനും നമുക്ക് ശ്രമിക്കാം.

എൻറെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു, ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത് , ഭ്രമിക്കുകയും അരുത് . യോഹന്നാൻ 14 : 27 ലൗകികതകളെ വെടിഞ്ഞ് യഥാർത്ഥമായ അനുഭവം ഈ ജനനപ്പെരുന്നാളിൽ സാധ്യമാകട്ടെ. നമുക്ക് ദൈവപ്രീതി ലഭിക്കുകയും സ്വർഗ്ഗം സന്തോഷിക്കുകയും ചെയ്യുവാൻ ക്രിസ്തു നമ്മിൽ ജനിക്കട്ടെ.

ക്രിസ്തു ശുശ്രൂഷയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

യുകെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്​. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ്​ പ്രതിദിന കോവിഡ്​ കേസുകളുടെ വർധന. വെള്ളിയാഴ്ച 93,045 പേർക്ക്​ പുതുതായി ​കോവിഡ്​ സ്​ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.

പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ യുകെയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്​ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി. ഒമിക്രോണാണ്​ ഇപ്പോൾ രാജ്യത്ത്​ പടർന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്പ്​ മുന്നറിയിപ്പ്​ നൽകിയ സുനാമി ഇപ്പോൾ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സ്​കോട്ട്​ലന്‍റ്​ ഫസ്റ്റ്​ മിനിസ്റ്റർ നികോള സ്റ്റർജൻ അറിയിച്ചു.

യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്​സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ്​ ലക്ഷ്യമെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ പറഞ്ഞു. കര്‍ശന വിലക്കുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ദിവസേന 5000 പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിക്കുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് പുതിയ കണക്കുകൾ എത്തിയത്.

ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കാത്ത പക്ഷം ഈ വിന്ററില്‍ പ്രതിദിനം 5000 ഒമിക്രോണ്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ ഇടയാകുമെന്ന് സേജ് ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. ബ്രിട്ടനിലെ ആകെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് നിലയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് ആദ്യ ലോക്ക്ഡൗണിലേക്ക് നയിച്ച ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുന്നത്.

3201 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 14,909ലെത്തി. ഇതോടെ രാജ്യത്തെ പ്രധാന സ്‌ട്രെയിനായി ഒമിക്രോണ്‍ സ്ഥാനം പിടിച്ചു. പോസിറ്റീവാകുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ വേരിയന്റിനെ തിരിച്ചറിയുന്നത് എളുപ്പമല്ല. ഏകദേശം 4 ലക്ഷം രോഗികള്‍ക്ക് പ്രതിദിനം വേരിയന്റ് പിടിപെടുന്നുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്.

ന്യൂ ഇയറിനകം രാജ്യത്ത് കര്‍ശനമായ വിലക്കുകള്‍ അടിയന്തരമായി നടപ്പാക്കാനാണ് പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ ആവശ്യപ്പെടുന്നത്. മ്യൂട്ടന്റ് സ്‌ട്രെയിന്‍ സംബന്ധിച്ച തന്റെ പുതിയ മോഡലിംഗ് അനുസരിച്ചാണ് കര്‍ശന വിലക്കുകള്‍ വേണമെന്ന് ഇദ്ദേഹം പറയുന്നത്. ഏറ്റവും മികച്ച ഘട്ടത്തില്‍ പോലും ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം 3000 മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ടീം കണ്ടെത്തിയിരിക്കുന്നത്.

രണ്ടാം തരംഗത്തില്‍ 1800 മരണങ്ങളെന്ന നിലയില്‍ നിന്നാണ് ഈ കുതിപ്പ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും, സര്‍ക്കാര്‍ ഉപദേശകരും ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുകയാണെന്നാണ് വിമത ടോറി എംപിമാരുടെ ആരോപണം. നിലവില്‍ യുകെയിലെ ഒമിക്രോണ്‍ ബാധിതരില്‍ 90% വും ഇംഗ്ലണ്ടിലാണ്. സ്കോട്ട് ലാന്‍ഡാണ് രണ്ടാമത്. അതുപോലെ ഇംഗ്ലണ്ടിലെ ആകെ കോവിഡ് രോഗികളുടെ 32% വും ഇപ്പോള്‍ ഒമിക്രോണ്‍ ബാധിതരാണ്.

ബ്രി​ട്ട​ണി​ൽ ആ​ശ​ങ്ക​യു​യ‍​ർ​ത്തി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ബ്രി​ട്ട​ണി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 93,045 കോ​വി​ഡ് കേ​സു​ക​ളാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് റി​ക്കാ​ർ​ഡ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച 111 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 147,000 ആ​യി. വ്യാ​ഴാ​ഴ്ച 88,376 പേ​ർ​ക്കാ​ണ് ബ്രി​ട്ട​ണി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ​ലി​യ ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണ്.

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം യൂ​റോ​പ്പി​ൽ മി​ന്ന​ൽ വേ​ഗ​ത്തി​ലാ​ണ് പ​ട​രു​ന്ന​തെ​ന്ന് ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി ജീ​ൻ കാ​സ്റ്റ​ക്സ്. അ​ടു​ത്ത വ​ർ​ഷം ആ​രം​ഭ​ത്തോ​ടെ ഫ്രാ​ൻ​സി​ലും അ​തി​തീ​വ്ര രോ​ഗ വ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രോ​ഗ പ​ക​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​കെ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഫ്രാ​ൻ​സ്.

യൂ​റോ​പ്പി​ൽ യു​കെ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ഒ​മി​ക്രോ​ൺ രോ​ഗ ബാ​ധി​ത​രു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച വ​രെ 15,000 ത്തോ​ളം ഒ​മി​ക്രോ​ൺ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ജ​ർ​മ​നി, അ​യ​ർ​ല​ൻ​ഡ്, നെ​ത​ർ​ലാ​ൻ​ഡ്സ് സ​ർ​ക്കാ​രു​ക​ൾ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ജ​ർ​മ​നി​യി​ൽ വെ​ള്ളി​യാ​ഴ്ച മാ​ത്രം 50,000ലേ​റെ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ഒ​രു വെ​ല്ലു​വി​ളി​ക്ക് നേ​രി​ടാ​ൻ രാ​ജ്യം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കാ​ൾ ലൗ​ട്ട​ർ​ബാ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​യ​ർ​ല​ൻ​ഡ് പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ മൂ​ന്നി​ൽ ര​ണ്ടും പു​തി​യ വ​ക​ഭേ​ദം മൂ​ല​മാ​ണ്.

യു​കെ​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും റി​ക്കാ​ർ​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ബ്രി​ട്ട​ണി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 93,045 കോ​വി​ഡ് കേ​സു​ക​ളാ​ണ്. വെ​ള്ളി​യാ​ഴ്ച 111 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 147,000 ആ​യി. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ​ലി​യ ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണ്.

നെ​ത​ർ​ലാ​ൻ​ഡ്‌​സി​ൽ വെ​ള്ളി​യാ​ഴ്ച 15,400-ല​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. പൊ​തു​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും എ​ല്ലാം വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്.

ഫോ​ര്‍​മു​ല വ​ണ്ണി​ല്‍ ഏ​ഴു ത​വ​ണ ചാ​മ്പ്യ​നാ​യ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ന് സ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍. ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ന്‍ ചാ​ള്‍​സി​ല്‍ നി​ന്ന് ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ നൈ​റ്റ് വു​ഡ് പ​ദ​വി സ്വീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് മോ​ട്ടോ​ര്‍ സ്പോ​ര്‍​ട്സ് രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍​ക്ക് വി​ന്‍​ഡ്സ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ വ​ച്ച് ആ​ദ​രം ന​ല്‍​കി​യ​ത്. അ​മ്മ കാ​ര്‍​മെ​ന്നി​നൊ​പ്പ​മാ​ണ് അം​ഗീ​കാ​രം സ്വീ​ക​രി​ക്കാ​നാ​യി ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ വി​ന്‍​ഡ്സ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​ത്.

നൈ​റ്റ് വു​ഡ് പ​ദ​വി ല​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ എ​ഫ് വ​ണ്‍ ഡ്രൈ​വ​റാ​ണ് ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ൺ. 2009ല്‍ ​ഹാ​മി​ല്‍​ട്ട​ണ് മെ​മ്പ​ര്‍ ഓ​ഫ് ബ്രി​ട്ടീ​ഷ് എം​പ​യ​ര്‍ പ​ദ​വി ന​ല്‍​കി​യി​രു​ന്നു.

ഒമിക്രോൺ വൈറസ് ബ്രിട്ടനിൽ കൂടുതൽ നാശം വിതയ്‌ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം യുകെയിൽ മാത്രം 58,194 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയ്‌ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇവയിൽ ഒമിക്രോൺ വകഭേദത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം, ഒമിക്രോൺ ജനുവരിയോടെ വലിയ അളവിൽ പകർന്നേക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ മാത്രം 25,000 മുതൽ 75,000 വരെ മരണങ്ങൾ സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

2022 ഏപ്രിൽ അവസാനത്തോടെ ഒമിക്രോൺ ബാധിച്ച് അരലക്ഷത്തിലധികം ആളുകൾ ആശുപത്രിയിൽ എത്തും. കൂടാതെ പ്രതിദിന രോഗികളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്. ബ്രിട്ടീഷ് സർക്കാരിന് ഇത് സംബന്ധിച്ച മുന്നിറിയിപ്പ് നൽകിയതായി ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.

ചില ആളുകൾക്ക് കൊറോണ വാക്‌സിനുകൾ ഫലപ്രാപ്തി കാണിക്കുന്നില്ല. ഒമിക്രോൺ വകഭേദം കൂടൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആളുകൾ ഉയർന്ന അപകടാവസ്ഥയിലാണ്. അതിനാൽ ഈ ആളുകൾക്ക് ആസ്ട്രസെനെക്ക നിർമ്മിച്ച ആന്റി-ബോഡി ചികിത്സ ഉപയോഗിക്കുന്നതിന് ഫ്രഞ്ച് ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.

ബൂസ്റ്റ‍ർഡോസ് ഒമിക്രോണിന് എതിരെ ഫലപ്രദമാണെന്ന് യുകെ ഗവേഷകർ. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം പ്രതിരോധം ബൂസ്റ്റർ ഡോസുകൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രാഥമിക പഠനത്തിൽ നിന്നും വ്യക്തമായത്. സർക്കാർ വകുപ്പായ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പഠനം നടത്തിയത്.

ലാബിന് പുറത്തു നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഒമിക്രോണിനെതിരായ പരിരക്ഷയെക്കുറിച്ചുള്ള ആദ്യകാല റിപ്പോർട്ടാണിത്. ഡിസംബർ പത്തിനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആദ്യ രണ്ട് ഡോസുകൾ എടുത്ത ഒരു വ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചാൽ നേരിയ രോഗത്തിനെതിരെ പോരാടാനുള്ള ശേഷി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. എന്നാൽ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നത് വഴി ഒരു പരിധി വരെ സംരക്ഷണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ആദ്യകാല ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ഈ ആദ്യകാല കണക്കുകൾ ജാഗ്രതയോടെ പരിഗണിക്കണം. എന്നാൽ രണ്ടാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷം ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ വകഭേദം വേഗത്തിൽ പിടിപെടുന്നുവെന്നും അതിനുള്ള സാധ്യത കൂടുതലാണെന്നും അവർ പറയുന്നു,“ യുകെഎച്ച്എസ്എയിലെ പ്രതിരോധ കുത്തിവെപ്പ് മേധാവിയായ മേരി റാംസെ വെള്ളിയാഴ്ച പറഞ്ഞു. ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറയുന്നു.

RECENT POSTS
Copyright © . All rights reserved