ഈസ്റ്റ്ഹാമില്‍ റസ്റ്റോറന്റില്‍ വച്ചു വെള്ളിയാഴ്ച കുത്തേറ്റു ഗുരുതരാവസ്ഥയിലായ മലയാളി യുവതി അപകടനില തരണം ചെയ്തു. നിരവധി തവണ കുത്തേറ്റ 30 കാരിയെ എയര്‍ ആംബുലന്‍സില്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ആക്രമണം നടത്തിയ ഇന്ത്യക്കാരനായ സഹപാഠി പിന്നീട് അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.20നാണ് ബാര്‍ക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്റോറന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ ശ്രീറാം അംബര്‍ലായെയാണ് അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാള്‍ റിമാന്‍ഡിലാണ്. ശ്രീറാമിനെ ഇന്നലെ തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹൈദരാബാദിന് അടുത്ത സിര്‍സില്ല സ്വദേശികളാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികളും പറയുന്നു. പിതാവ് മലയാളിയായ യുവതിയുടെ കുടുംബവും ഹൈദരാബാദിലാണ്. സിര്‍സിലായില്‍ ഉള്ള വാര്‍ഡമാന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിടെക് പഠന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാര്‍ക്കു നേരെയും ഇയാള്‍ കത്തിവീശി. ഇവര്‍ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റന്‍ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു. യുകെയില്‍ ഉന്നത പഠനത്തിനായി യുവതി ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലും യുവാവ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലുമാണ് എത്തിയത്. കോഴ്‌സ് പൂര്‍ത്തിയായ ശേഷം രണ്ടു വര്‍ഷത്തെ സ്റ്റേ ബാക് സൗകര്യം പ്രയോജനപ്പെടുത്തി താത്കാലിക ജോലി ചെയ്യുകയായിരുന്നു.
യുവതി അകലുന്നതായി തോന്നി ശ്രീറാം ജോലി ഉപേക്ഷിച്ച് യുവതിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.സുഹൃത്തുക്കളില്‍ നിന്ന് ആണ് വിവരം ലഭിച്ചു കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് വര്‍ധമാന്‍ എഞ്ചിനീയറിങ് കോളേജിലെ ബിടെക് പഠനം പൂര്‍ത്തിയാക്കിയാണ് യുവതി ലണ്ടനില്‍ മാസ്റ്റേഴ്‌സ് പഠനത്തിനെത്തിയത്.
അതിനിടെ വിവരങ്ങളെ കുറിച്ച് പൂര്‍ണ്ണമായി ധാരണയില്ലാതെ സഹോദരനെ ലണ്ടനില്‍ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ശ്രീറാമിന്റെ സഹോദരന്‍ അഭിഷേക് അംബര്‍ലാ അഭ്യര്‍ത്ഥിച്ചു.
ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.
പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലം. മാത്യു ചേട്ടൻ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് മാത്യു മാളിയേക്കല്‍ മരണത്തിന് കീഴടങ്ങി. ജോലി സംബന്ധമായ ആവശ്യത്തിനായി ആശുപത്രിയിൽ പോയി മടങ്ങി വരവേ ബസില്‍ നിന്നും തെന്നി വീണു പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളായി. ജീവന്‍ രക്ഷ ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ പിടിച്ചുനിർത്തിയത്. എന്നാൽ മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കാതായതോടെ കുടുംബത്തിന്റെ സമ്മതത്തോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനിലെ റോംഫോഡില്‍ താമസിക്കുന്ന മാത്യു ചേട്ടൻ യുകെ മലയാളികൾക്ക് പരിചിതനാണ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഭാര്യ റിനിയെയും മക്കളായ ഇഷയെയും ജെറോമിനെയും തനിച്ചാക്കി മാത്യു യാത്രയായത് സുഹൃത്തുക്കള്‍ക്കും തീരാവേദനയായി. കോട്ടയം സ്വദേശിയായ മാത്യു, ലണ്ടന്‍ ക്‌നാനായ മിഷന്‍ അംഗമാണ്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ അപ്രേം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്.
സ്റ്റഡി ഡേയുടെ ഭാഗമായി ജോലി സ്ഥലത്തെ ക്ലാസിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇടുപ്പെലിനു പരുക്കേറ്റതിനെ തുടർന്ന് ന്യൂഹാം ഹോസ്പിറ്റലിലെ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിന്റെ പരിശോധനകള്‍ക്കു വിധേയനായി. എന്നാൽ അവിടെവെച്ച് ഹൃദയാഘാതം സംഭവിച്ചു. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് നേഴ്‌സ് ആയി വിപ് ക്രോസ് ഹോസ്പിറ്റലിലും ന്യൂഹാം ഹോസ്പിറ്റലിലും ജോലി ചെയ്തു വരികയായിരുന്നു മാത്യു. ന്യൂഹാം ഹോസ്പിറ്റലിലെ നേഴ്സാണ് ഭാര്യ റിനി.
കഴിഞ്ഞ നാലു വര്‍ഷമായി യൂകെയില്‍ ജനപ്രശംസ ഏറ്റുവാങ്ങിയ 7 ബീറ്റ്‌സ് സംഗീതോല്‍സവം ആന്റ് ചാരിറ്റി ഇവന്റ് കോവിഡ് നല്‍കിയ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സീസണ്‍ – 5 അതിവിപുലമായി ബെഡ്‌ഫോര്‍ഡിലെ അഡിസണ്‍ സെന്റ്ററില്‍ ജൂലൈ ഒന്‍പതിന് ശനിയാഴ്ച മൂന്നു മണി മുതല്‍ അരങ്ങേറുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി യുകെയില്‍ നിരവധി കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിര്‍ദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാന്‍ സാധിച്ചു എന്നതില്‍ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സംഗീതോത്സവത്തില്‍ യൂകെയിലെ യുവതലമുറയിലെ നിരവധി പ്രതിഭകള്‍ ഒ.എന്‍.വി സംഗീതവുമായിയെത്തുന്നു. കൂടാതെ വിവിധ വേദികളില്‍ കഴിവു തെളിയിച്ച കലാകാരികളും കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങളും സംഗീതോത്സവം സീസണ്‍ 5ന് മാറ്റേകും.
യുകെയിലെ പാര്‍ലമെന്റ് മെമ്പേര്‍സ് മുഖ്യാതിഥികളായെത്തുന്ന സീസണ്‍ 5-ല്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും പങ്കെടുക്കും. അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത കവി ഒഎന്‍വി കുറിപ്പിന്റെ അനുസ്മരണവും നടത്തപ്പെടുന്നു. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
സ്ഥലത്തിന്റെ വിലാസം
The Addison Centre, Kempston – Bedford, MK42 8PN
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Sunnymon Mathai: 07727 993229
Jomon Mammoottil: 07930431445
Cllr Dr Sivakumar: 07474 269097
Manoj Thomas: 07846 475589
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമും മുന്‍ ഭാര്യ ഹയ രാജകുമാരിയും തമ്മില്‍ ബ്രിട്ടീഷ് കോടതിയില്‍ നടന്നിരുന്ന കേസില്‍ പ്രിന്‍സസ് ഹയക്ക് വിജയം. മക്കളുടെ കസ്റ്റഡി അവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഹയ വിജയിച്ചത്.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയക്ക് രണ്ട് മക്കളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിക്കുകയായിരുന്നു.
അല്‍-മക്തൂമിന്റെ ആറാമത്തെ ഭാര്യയായിരുന്നു പ്രിന്‍സസ് ഹയ.
എന്നാല്‍ ഹയയോടുള്ള അല്‍- മക്തൂമിന്റെ കീഴടക്കല്‍- കണ്‍ട്രോളിങ് മനോഭാവം സൂചിപ്പിക്കുന്നത്, മക്കളുടെ കസ്റ്റഡി അവകാശം അയാള്‍ക്ക് ലഭിക്കാന്‍ പാടില്ല, എന്നാണെന്നാണ് ജഡ്ജി സര്‍ ആന്‍ഡ്രൂ മക്ഫാള്‍ലേയ്ന്‍ നിരീക്ഷിച്ചത്.
പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
മക്കളുമായുള്ള ബന്ധം ഫോണ്‍ വിളികളിലും മെസേജുകളിലും ഒതുങ്ങുമെന്നും ജഡ്ജി നിരീക്ഷിച്ചു.
വിവാഹമോചിതരായ പ്രിന്‍സസ് ഹയയും അല്‍ മക്തൂമും തമ്മില്‍ മൂന്ന് വര്‍ഷത്തിലധികമായി ലണ്ടന്‍ ഹൈക്കോടതിയില്‍ തുടരുന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.
തന്റെ രണ്ട് കുട്ടികളേയും കൊണ്ട് (ജലീല (14), സായെദ് (10)) 72കാരനായ അല്‍- മക്തൂമിന്റെ അടുത്ത് നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് പോന്നതായിരുന്നു 47കാരിയായ ഹയ. 2019 ഏപ്രിലിലായിരുന്നു ഹയ ബ്രിട്ടനിലെത്തിയത്.
തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അവര്‍ മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലായിരുന്നു.
നേരത്തെ ഹയക്കും മക്കള്‍ക്കും ദുബായ് ഭരണാധികാരി ജീവനാംശം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സെറ്റില്‍മെന്റ് തുക പറഞ്ഞുകൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.
കുറഞ്ഞത് 554 മില്യണ്‍ പൗണ്ട് (734 മില്യണ്‍ ഡോളര്‍) ഹയക്ക് നല്‍കണമെന്നായിരുന്നു ലണ്ടനിലെ കുടുംബ കോടതി ഉത്തരവിട്ടത്. കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ജീവനാംശ തുകയായിരുന്നു അത്.
പ്രിന്‍സസ് ഹയ ബിന്ദ് അല്‍ ഹുസൈന് മൂന്ന് മാസത്തിനുള്ളില്‍ 251.5 മില്യണ്‍ പൗണ്ട് നല്‍കാനും ജഡ്ജി ഉത്തരവിട്ടിരുന്നു.
ഹയയുടെയും മക്കളുടെയും സുരക്ഷക്കും, വേര്‍പിരിയലിന്റെ സമയത്ത് അവര്‍ക്ക് നഷ്ടമായ വസ്ത്രം, ആഭരണങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരത്തുകയുമായാണ് ഈ തുക വിധിച്ചത്.
ഇരുവരുടെയും രണ്ട് മക്കള്‍ക്ക് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനായും വര്‍ഷം തോറും 11 മില്യണ്‍ പൗണ്ട് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
ഹയ രാജകുമാരിയുടെയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്താന്‍ അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായും ബ്രിട്ടീഷ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അഞ്ചു വയസുകാരന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തന്റെ ജീവിതം ക്രച്ചസിലായതായി പരാതിപ്പെട്ട അധ്യാപികയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം. ലണ്ടനിലാണ് സംഭവം. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്ന പ്രാദേശിക അതോറിറ്റിയായ ലണ്ടന്‍ ബറോ ഓഫ് ഹില്ലിംഗ്ഡണിനെതിരെയാണ് 44 വയസുകാരിയായ അലക്സാന്ദ്ര ഔകെറ്റ് പരാതി നല്‍കിയത്. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപികയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായത്.
2017 മാര്‍ച്ചിലാണ് സംഭവം. സംഭവദിവസം കുട്ടി ആദ്യം ഒപ്പമുള്ള ഒരു കുട്ടിയെ ആക്രമിച്ചു. ഇതുകണ്ട അദ്ധ്യാപിക ഉടനെ മുറിയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികളെ അവിടെനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇതിനിടെ അഞ്ചു വയസുകാരന്‍ വീണ്ടും പ്രകോപിതനാകുകയും താനുള്‍പ്പെടെയുള്ള അധ്യാപകരെ ആക്രമിക്കുകയുമായിരുന്നു. തനിക്ക് നേരെ ചാടിവീണ കുട്ടി നെഞ്ചില്‍ ചവിട്ടുകയും നുള്ളുകയും ചെയ്തു. ഇടുപ്പിലും അരക്കെട്ടിലും കാലുകളിലും ശക്തമായ ചവിട്ടേറ്റതോടെ പരിക്കേറ്റുവെന്ന് അധ്യാപിക പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റതോടെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടിവന്നുവെന്ന് അധ്യാപിക വ്യക്തമാക്കുന്നുണ്ട്. മര്‍ദനത്തിന്റെ ഫലമായി നടക്കാന്‍ ഊന്നുവടി ആവശ്യമായി വന്നു. വിട്ടുമാറാത്ത ശാരീരിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സ്‌കൂളിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനായില്ല. പരിക്കും ചികിത്സകളുമായി കഴിയേണ്ടി വന്നതോടെ മാനസികമായി തളര്‍ന്നു. വിഷാദരോഗം ബാധിച്ചതായും അലക്സാന്ദ്ര ഔകെറ്റ് പറഞ്ഞു.
ശാരീരികവും മാനസികവുമായി തിരിച്ചടിയുണ്ടായിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയോ സഹായമോ ഉണ്ടാകാതെ വന്നതോടെ സ്‌കൂളിനെതിരെ നിയമനടപടിക്ക് ഒരുങ്ങേണ്ടിവരികയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ആണ്‍കുട്ടി, അവന്റെ പ്രായത്തേക്കാള്‍ വലുതായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്തും നെഞ്ചിലും ഏറ്റ മര്‍ദനം മൂലം നീര്‍വീക്കമുണ്ടായി. താന്‍ മുന്‍പ് ആരോഗ്യവതിയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിട്ടുമാറാത്ത നടുവേദനയും വിഷാദരോഗവും തനിക്കുണ്ടെന്നും അവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തി.
കുട്ടിക്ക് പഠന വൈകല്യവും ആക്രമണ സ്വഭാവവും ഉണ്ടായിരുന്നതായി അലക്സാന്ദ്ര കോടതിയെ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ഒരു സൂചനയും നല്‍കിയിരുന്നില്ല.
അതേസമയം, കുട്ടികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നു അലക്സാന്ദ്രക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതരും വാദിച്ചു. എന്നാല്‍ ഈ വാദം സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോടതി അംഗീകരിച്ചില്ല.
അധ്യാപികയ്ക്ക് നഷ്ടപരിഹരമായി 14 ലക്ഷം രൂപയും അഭിഭാഷകരുടെ ഫീസും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായി.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വിദ്യാഭ്യാസവും വിവരവും കൂടുതലുള്ള പലരും ചെയ്യാത്ത കാര്യമാണ് സിനിമാ നടൻ വിനായകൻ കൺസെന്റോടു കൂടെ ചെയ്തതിലെന്താണ് തെറ്റ് ? വിനായകൻ പറഞ്ഞത് വളരെ കാര്യപ്രസക്തമായ ഒന്നാണ്. വളരെ ഡീറ്റൈൽഡ് ആയി പറയേണ്ടേ ഒരു വിഷയമാണ്. പക്ഷെ പറഞ്ഞു വന്ന വഴി ശരിയായില്ല . അത് ഒന്നില്ലെങ്കിൽ അയാൾ ജീവിച്ചു വളർന്ന സാഹചര്യം അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ കുറവ്.
എന്നിരുന്നാലും ഓപ്പൺ കമ്മ്യൂണിക്കേഷൻ അത് ഇന്ന് സമൂഹത്തിൽ വളരെ ആവശ്യമാണ് . ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്‌പെക്റ്റിന്റെ ഭാഗമാണ് …
ഇവിടൊക്കെ അത് നിത്യ കാഴ്ചയാണ് . ഒരാളോട് ഇഷ്ടം തോന്നിയാൽ Are you interested എന്ന് ചോദിക്കും ഇല്ലെങ്കിൽ ഇല്ല , എസ് എങ്കിൽ എസ് . അതിനർത്ഥം കല്യാണം കഴിച്ചു കൂടെ താമസിക്കും എന്നല്ല . അനുവാദമില്ലാതെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നതിലും എത്രയോ ഭേദമാണ് , ആ ചോദ്യം ? ( ഞാൻ അയാളെ അയാൾ പറഞ്ഞ രീതിയെ പൂർണമായി ന്യായീകരിച്ചെന്ന് ഇതിനർത്ഥമില്ല .)
അഞ്ചു മിനിറ്റത്തെ പെണ്ണുകാണലിൽ നടക്കുന്ന കല്യാണവും ജീവിതവും പിന്നീടുള്ള പ്രശനങ്ങളും നമ്മൾ ആഘോഷമാക്കുമ്പോൾ ഇവിടെ പാശ്ചാത്യർ അഞ്ചുമിനിറ്റിൽ സമ്മതം ചോദിക്കുകയും, സമ്മതത്തിനായി കല്യാണം ഓഫർ ചെയ്യാതിരിക്കുകയും നോ പറഞ്ഞാൽ അവരെ റെസ്‌പെക്ട് ചെയ്തു തിരിഞ്ഞു പോകുകയും ചെയ്യുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ .
നമ്മൾ ഇന്ത്യക്കാർ എന്നും അടിച്ചമർക്കപ്പെട്ട (അടിമകൾ) വർഗമാണ്. പലരും പലതും നമ്മളിൽ നമ്മുടെ അനുവാദമില്ലാതെ അടിച്ചേൽപ്പിച്ചു . വിശ്വാസം മുതൽ കാർഷിക ബിൽ വരെ നമ്മുടെ മേൽ അടിച്ചേൽപ്പിച്ചു, അനുവാദം ചോദിച്ചാൽ നമ്മൾ മറ്റുള്ളവരുടെ മുമ്പിൽ ചെറുതാകുമെന്ന് നമ്മൾ വിശ്വസിക്കുന്നു അല്ലെങ്കിൽ അതാണ് സത്യമെന്ന് നമ്മളെ വിശ്വസിപ്പിച്ചു. എന്നാൽ ദമ്പതിമാർ തമ്മിൽ, മാതാപിതാക്കൾ മക്കളോട് , മക്കൾ മാതാപിതാക്കളോട്, നമ്മൾ ഓരോരുത്തരും പരസ്പരം, സഹോദരങ്ങളോട്, അയൽക്കാരോട്, സമൂഹത്തോട് ഒക്കെ അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ് . അനുവാദം ചോദിക്കുക എന്നത് മനുഷ്യന്റെ ക്വാളിറ്റി ആണ് . അതിനാൽ വളരെ ചെറുപ്പം മുതലേ നമ്മൾ നമ്മുടെ കുട്ടികളെ അനുവാദം ചോദിക്കാൻ പഠിപ്പിക്കേണ്ടതുണ്ട് . അനുവാദം’ ചോദിക്കാൻ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പഠിപ്പിച്ചിരുന്നെങ്കിൽ ഒരു നിർഭയ കേസോ, ജിഷ കേസോ, മറ്റുള്ള പല ഇരകളോ നമുക്ക് ചുറ്റും ഇന്ന് ഉണ്ടാകുമായിരുന്നില്ല.
പാശ്ചാത്യർ ജീൻസിട്ടു നമ്മളും കൊടും ചൂടത്തു രണ്ടും കല്പിച്ചു ജീൻസിട്ടു, കഞ്ഞി മാറ്റി ബർഗർ ആക്കി, ഖദർ മാറ്റി കോട്ടിട്ടു, സാരി മാറ്റി ഷോർട്ട് ഇട്ടു…..പിന്നെ എന്തുകൊണ്ട് ചുരുക്കം ചില കാര്യങ്ങൾ മാത്രം accept ചെയ്യാൻ നമ്മൾ മടിക്കണം. അങ്ങനെ മടിക്കുമ്പോൾ ഓർത്തോളൂ കാലം മാറുകയാണ് കൂടെ കോലവും കുലവും…..
വിക്കിലീക്സ്സ്ഥാപകൻ ജൂലിയൻ അസാൻജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടൻ ജയിലിൽ വച്ചാണ് അദ്ദേഹം വിവാഹം ചെയ്യുക. ജൂലിയൻ അസാൻജിന്റെ പങ്കാളിയാണ് സ്റ്റെല്ല. അതീവ സുരക്ഷയുള്ള ജയിലിലാണ് വിവാഹം. വളരെ ചെറിയ ചടങ്ങായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാർഡുകളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.
2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു ജൂലിയൻ അസാൻജ്. എംബസിയിലെ താമസക്കാലം സ്റ്റെല്ലക്കൊപ്പമായിരുന്നു അദ്ദേഹം. ഇരുവർക്കും ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2015ലാണ് ഇവരുടെ ബന്ധം ആരംഭിച്ചത്.
സുരക്ഷാ കാരണങ്ങളാൽ മാധ്യമപ്രവർത്തകർക്കോ ഫോട്ടോഗ്രാഫർമാർക്കോ ജയിൽ അനുമതിയില്ല. “തന്റെ ജീവിതത്തിലെ പ്രണയത്തെ” താൻ വിവാഹം കഴിക്കുകയാണെന്ന് സ്റ്റെല്ല പറഞ്ഞു. മോറിസിന്റെ വിവാഹ വസ്ത്രവും അസാഞ്ചെയുടെ കിൽട്ടും (സ്കോട്ടിഷ് പുരുഷന്‍മാരുടെ പരമ്പരാഗത വസ്ത്രമായ ഞൊറിവുവച്ച് ചുറ്റിയുടുക്കുന്ന മുട്ടോളമുള്ള പാവാട) തയ്യാറാക്കിയത് ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ വിവിയെൻ വെസ്റ്റ്‌വുഡാണ്.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് വനിത ഡബിൾസിൽ ചരിത്രം സൃഷ്ടിച്ച് മലയാളി താരം ട്രീസ ജോളി സഖ്യം. ഇന്ത്യൻ സഖ്യമായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഡബിൾസിൽ സെമിയിൽ കടന്നു.
കൊറിയൻ സഖ്യമായ ലീ സോഹീ-ഷിൻ സ്യൂംഗ്ചാൻ കൂട്ടുകെട്ടിനെയാണ് ട്രീസയും ഗായത്രിയും അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ഇന്ത്യൻ സഖ്യത്തിന്റെ ജയം. സ്കോർ: 14-21, 22-20, 21-15.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു ട്രീസയുടേയും കൂട്ടുകാരിയുടേയും തിരിച്ചുവരവ്. ലോക റാങ്കിംഗിൽ 46 ാം സ്ഥാനത്ത് മാത്രമുള്ള ഇന്ത്യൻ സഖ്യം രണ്ടാം സീഡായ കൊറിയൻ കൂട്ടുകാരികളെ അട്ടിമറിച്ചത്. ഒരു മണിക്കൂറും ഏഴ് മിനിറ്റുമായിരുന്നു ഇന്ത്യൻ പോരാട്ടത്തിന്റെ സമയദൈർഘ്യം. ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം ഗോപിചന്ദിന്റെ മകളാണ് ഗായത്രി.
യുകെയിൽ എണ്ണവില കൈ പൊള്ളിക്കുമ്പോൾ സൗദിയും യുഎഇയും സന്ദർശിച്ച് ബോറിസ് ജോൺസൺ. റിയാദില്‍ സൗദി കിരീടവകാശിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ സ്വീകരിച്ചു. തുടര്‍ന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാര്‍ രാജകുമാരനുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച്ച നടത്തി.
യുക്രൈന്‍ റഷ്യ സംഘര്‍ഷം, അറബ് മേഖലയിലെ സ്ഥിതിഗതികള്‍, മറ്റു അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ എണ്ണ വിതരണം ഉറപ്പാക്കുന്നതിനും റഷ്യന് പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍റെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ജോണ്‍സണ്‍ യു.എ.ഇ യില്‍ നിന്നാണ് സൗദിയിലെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ യു.എ.ഇയിലെത്തിയ ജോൺസണെ യു.എ.ഇ പ്രസിഡന്‍റിെൻറ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷും മുതിര്‍ന്ന ഉേദ്യാഗസ്ഥരും അബുദബി വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും ആഗോളതലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. അബുദബി അല്‍ ഷാദി പാലസിലായിരുന്നു ചർച്ച.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂം ബിന്‍ സായിദ് ആല്‍ നഹ്യാനും ചർച്ചയില്‍ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ചർച്ച. യുെക്രയ്‌നിലെ പ്രതിസന്ധികളെ കുറിച്ച് ഇരുനേതാക്കളും വിശദ ചര്‍ച്ച നടത്തി. യുെക്രയ്‌നിലെ സിവിലിയന്‍മാര്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് സംബന്ധിച്ചും സംസാരിച്ചു. ആഗോള എണ്ണവിപണിയുടെ സ്ഥിരത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. യുക്രൈയ്‌നില്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടെ എണ്ണവിതരണം വിലക്കിയ സാഹചര്യത്തിലായിരുന്നു ഊര്‍ജ വിപണിയുടെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്.
യുകെയിലെ ഇന്ധന പ്രതിസന്ധി മറികടക്കാന്‍ സൗദിയുടെ സഹകരണം കൂടിയേ തീരു എന്ന ഘട്ടത്തിലാണ് ജോൺസൻ്റെവ് തിരക്കിട്ട സന്ദർശനം. രാജ്യത്ത് ഇന്ധന പ്രതിസന്ധി സകല പരിധിയും വിട്ടു കുതിയ്ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വണ്ടി നിരത്തിലിറക്കുന്നതു കുറച്ചു. ചിലര്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറി. മറ്റു ചിലര്‍ ഇന്ധന മോഷണത്തിനും തുനിഞ്ഞു. പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 1.65 പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ജോലിക്കും, കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും ഡ്രൈവ് ചെയ്യുന്നത് താങ്ങാനാവാത്ത കാര്യമായി മാറിയെന്ന് ബ്രിട്ടനിലെ ജോലിക്കാര്‍ പറയുന്നു.
എനര്‍ജി പ്രതിസന്ധി ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണവും വ്യാപകമാകുകയാണ്. ഇതോടെ കോവിഡ് നിയന്ത്രണ കാലത്തെ വര്‍ക്ക് ഫ്രം ഹോം പരിപാടി പലയിടത്തും ആരംഭിച്ചിട്ടുണ്ട്.എല്ലാവരോടും ഓഫീസുകളില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ അതിനു തയാറായിട്ടില്ല. ഇന്ധനവില വര്‍ദ്ധനവാണ് കാരണം.
ജീവിതസാഹചര്യം കഠിനമായതോടെ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കാന്‍ സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ സുനാക്. യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്കെന്ന് എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ രക്ഷിക്കാന്‍ ചാന്‍സലര്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കണമെന്നാണ് റോഡ് ഹോളേജ് അസോസിയേഷനും, ആര്‍എസിയും, പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷനും ആവശ്യപ്പെടുന്നത്.
ശരാശരി കാര്‍ ടാങ്ക് നിറയ്ക്കാന്‍ 90 പൗണ്ട് വരെ വേണ്ടിവരുന്ന അവസ്ഥയിലേക്കും സ്ഥിതി മാറി. ചില ഭാഗങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട് വരെ ഈടാക്കുകയാണ്. രക്ഷിതാക്കള്‍ ഹോം സ്‌കൂളിംഗ്പോലും ആലോചിക്കുന്നുവെന്ന് എംപിമാര്‍ പറയുന്നു.
അതിനിടെ കൂട്ട വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ എണ്ണക്കച്ചവടത്തിനായി സൗദി അറേബ്യ സന്ദര്‍ശിച്ച ജോണ്‍സനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കമുള്ളവരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 81 പേരുടെ വധശിക്ഷ സൗദി അറേബ്യ ഒറ്റയടിക്ക് നടപ്പിലാക്കിയത്.