UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രത്യേകിച്ച് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളി സമൂഹത്തെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ചാൾസ് ജോസഫിൻെറ (56) ആകസ്മിക നിര്യാണം . സ്റ്റെയർ കേസിൽ നിന്ന് വീണതിനെ തുടർന്ന് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മകൾക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയ സന്തോഷത്തിൽ മകളെ യൂണിവേഴ്സിറ്റിയിലാക്കി തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു ചാൾസും കുടുംബവും. മണിമല സ്വദേശിയായ ചാൾസ് കുട്ടമ്പേരൂർ കുടുംബാംഗമാണ്. ഭാര്യ ആൻസി ഫിലിപ്പ് , മകൾ ടാനിയ ചാൾസ്

ചാൾസ് ജോസഫിൻെറ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു കെയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എം പി. രണ്ട് ഡോസ് എടുത്താലും വാക്‌സിനേഷന്‍ നടത്താത്തവരുടെ വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യു കെയുടെ തീരുമാനം. ഇതേത്തുടര്‍ന്ന് യു കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു.

കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഒരു സംവാദ പരിപാടിയില്‍ നിന്നും തന്റെ ഒരു പുസ്തക പ്രകാശനത്തില്‍ നിന്നുമാണ് തരൂരിന്റെ പിന്‍മാറ്റം. രണ്ട് ഡോസ് വാക്‌സിനെടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വറന്റീന്‍ എന്ന തീരുമാനം തെറ്റാണെന്നും തരൂര്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ചയാണ് യു കെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാല് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

അതേസമയം, യു കെയുടെ തീരുമാനത്തെ വംശീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത് യു കെയിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവിടേക്കും വാക്‌സിന്‍ കയറ്റി അയക്കുന്നുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, യു എ ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും യു കെയുടെ പുതിയ വാക്സിൻ ചട്ടം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ നിരീക്ഷണവും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളുമാണ് ഏര്‍പ്പെടുത്തുക.

പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ കോവിഡ് വാക്സീൻ അംഗീകാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ചർച്ചകൾക്ക് യുകെ തയ്യാറായതായി റിപ്പോർട്ടുകളുണ്ട്. യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യയുമായി ചർച്ചകൾ നടത്തി വരികയാണെന്നും സാധ്യമാകുന്ന വേഗത്തിൽതന്നെ രാജ്യാന്തര യാത്രക്കാരെ യുകെയിൽ അനുവദിക്കുമെന്നും ബ്രിട്ടിഷ് ഹൈക്കമ്മീഷൻ വക്താവ് പ്രതികരിച്ചു.

ഇന്ത്യയിൽനിന്ന് യുകെയിലേക്കു പോകുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണം, നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം, യുകെയിലെത്തിയ ശേഷം രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം തുടങ്ങിയവയാണു യുകെയുടെ പുതിയ നിബന്ധനകൾ.

മെട്രിസ് ഫിലിപ്പ്

I wish you a happy 80th birthday dear sir…

1964 ൽ ഉഴവൂർ കോളേജിലെ ആദ്യ ഇംഗ്ലീഷ് ക്ലാസ്സിൽ, പഠിച്ചവർ മുതൽ, സണ്ണി സാർ, കോളേജിൽ നിന്നും റിട്ടയർ ചെയ്യുന്നത് വരെ,അദ്ദേഹത്തിന്റെ ക്ലാസ്സിൽ പഠിച്ചവർ, കൂടാതെ അദ്ദേഹത്തോട് ഒരു തവണ എങ്കിലും സംസാരിച്ചവർ പോലും സാറിനെ എപ്പോളും ഓർമ്മിക്കും. Charles Dickens, Williams Shakespeare, George Orwell, ന്റെ നോവലുകളും കഥകളെകുറിച്ചെല്ലാം തന്റേതായ,ശൈലിയിൽ, താളത്തിൽ,വ്യക്തമായി, പഠിപ്പിച്ച ലക്ഷകണക്കിന് വിദ്ധ്യാർത്ഥികൾക്കും, അദ്ദേഹത്തിന്റെ, കൂടെ ജോലി ചെയ്ത അദ്ധ്യാപകർക്കും, അദ്ദേഹത്തിന്റെ സ്‌നേഹവും, കരുതലും അടുത്തറിഞ്ഞവർക്കെല്ലാംവേണ്ടിയാണ് ഈ പിറന്നാൾ സമ്മാനം.

“The Dronacharya Award”, officially known as Dronacharya Award for Outstanding Coaches in Sports and Games, is sports coaching honour of the Republic of India. The award is named after, often referred as ” Dronacharya” or ” Guru Drona”, a character from the Sanskrit epic Mahabharata of ancient India.
Prof. Sunny Thomas was the coach of Indian shooting team for 19 years from 1993- 2012. India won 108 Gold, 74 Silver and 53 Bronze medals from various tournaments including the World Championship, Olympics and the Asian Games during his stint. He received the Dronacharya Award in 2001. Rifle Shooting is his main item.

ഇന്ത്യ രാജ്യത്തിന്റെ യശസ്സ്, വാനോളം ഉയർത്തിയ, രാജ്യത്തിലെ ജനങ്ങളെ, ഷൂട്ടിങ്ങിന്റെ മാന്ത്രികലോകത്തേക്ക്, , കണ്ണ് പോയിന്റ് ചെയ്യിപ്പിച്ച, ശാന്തനും, ചിരിക്കുന്ന മുഖമുള്ള, മിതഭാഷിയും, സ്നേഹവും നന്മയുമുള്ള, നമ്മുടെ സ്വന്തം സണ്ണിസാറിന് ഒരായിരം ജന്മദിനാശംസകൾ.

1964ൽ, ഉഴവൂർ കോളേജിലേക്ക് തന്റെ 26 മത്തെ വയസ്സിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയി കടന്നുവന്ന, സണ്ണിസാർ, ഉഴവൂരിലെ ജനങ്ങളുടെ, സ്‌നേഹവും, കരുതലും ഏറ്റുവാങ്ങി, ഒരു ഉഴവൂറുകാരനായി ജീവിക്കുമ്പോൾ, ഉണ്ടാകുന്ന സന്തോഷം അവർണ്ണനീയം.

മുൻ എംഎൽഎ ശ്രി.ജോസഫ് ചാഴിക്കാട് സർ, 1964 ൽ ഉഴവൂരിൽ, ഒരു കോളേജ് സ്ഥാപിക്കണം എന്ന്, ഉഴവൂർ പള്ളിയിലെ ഇടവക സമൂഹത്തോട് , ആവശ്യപ്പെട്ടപ്പോൾ, നമുക്ക് ഒരു കോളേജ് വേണം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, രാപകൽ വിയർപ്പൊഴുക്കി, പണിതുയർത്തിയ കോളേജിലേക്ക്, പ്രൻസിപ്പളായി നിയമിച്ചത്, മോൺ. പീറ്റർ ഊരാളിൽ അച്ചൻ ആയിരുന്നു. കോളേജ് കമ്മറ്റികാർക്കും, ഊരാളിൽ അച്ചനും ഒരേ നിർബന്ധം, അദ്ധ്യാപകർ എല്ലാരും, പെർഫെക്റ്റ് ആയിരിക്കണം. ഇംഗ്ലീഷ്, മാത്‍സ്, സയൻസ്, മലയാളം, ഹിന്ദി ഈ വിഷയങ്ങളിൽ അന്നത്തെ അദ്ധ്യാപകരിൽ, ഏറ്റവും മികച്ചവർ തന്നെ ഉഴവൂർ കോളേജിൽ, വിദ്യാർത്ഥികളെ പഠിപ്പിക്കണം, എന്നുള്ള നിർബന്ധംകൊണ്ട്, ബഹു,അച്ചന്റെയും, ശ്രി ഇ ജെ ലൂക്കോസ് എക്സ് എംഎൽഎയുടെയും നേതൃത്വത്തിൽ ഉള്ള കമ്മറ്റിക്കാർ അന്നത്തെ കാലത്തെ, ചെറുപ്പക്കാരായ അദ്ധ്യാപകരെകുറിച്ച് എൻക്വയറി നടത്തിയപ്പോൾ, പാലായിൽ ഉള്ള പ്രശസ്ത, കാഥികൻ ശ്രി. കെ കെ തോമസ് സാർ അവറകളുടെ പുത്രൻ ശ്രി. സണ്ണി സാർ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയി ജോലി ചെയ്യുന്നുണ്ട് എന്ന് അറിയുകയും, കമ്മറ്റിക്കാർ, മേക്കാട്ട് വീട്ടിൽ പോയി പിതാവിനെ കണ്ട്, മകനെ ഉഴവൂർ കോളേജിലേക്ക്, പഠിപ്പിക്കാൻ അയക്കണം എന്ന് അഭ്യർത്ഥിച്ചു. ആ പിതാവ് സമ്മതം അറിയിച്ചു. അങ്ങനെ 1964 ൽ ആരംഭിച്ച ഉഴവൂർ കോളേജിലെ, അദ്ധ്യാപക രജിസ്റ്ററിലെ ആദ്യ പേരുകാരൻ ആയി, ഒപ്പിട്ട്, ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. രണ്ട് മൂന്ന് വർഷങ്ങൾക്കു ശേഷം, ബോട്ടണി അദ്ധ്യാപികയായി, ജോസമ്മ ടീച്ചർ ഉഴവൂർ കോളേജിൽ നിയമനം ലഭിച്ചു. പിന്നീട്, സണ്ണി സാർ, ജോസമ്മ ടീച്ചറിനെ വിവാഹം ചെയ്‌തു. രണ്ട് വർഷങ്ങൾക്ക് മുമ്പ് 50 -മത്ത് വെഡ്‌ഡിങ് ആനിവേഴ്സറി ഇവർ ആഘോഷിച്ചിരുന്നു. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ, കോളേജ് ഗ്രൗണ്ടിനോട് ചേർന്ന്, സ്ഥലം വാങ്ങി, മനോഹരമായ ഒരു വീട് വെച്ച് താമസം തുടങ്ങി. മാതാപിതാക്കളെ ഉഴവൂർ മേക്കാട് വീട്ടിലേക്ക് സണ്ണിസാർ കൂട്ടികൊണ്ട് വന്നു.

മാതാപിതാക്കളെകുറിച്ചും ഒരു വാക്ക് എഴുതേണ്ടിയിരിക്കുന്നു. എന്റെ വീടിന്റെ തൊട്ടടുത്താണ് സണ്ണിസാറിന്റെ വീട്. അയൽവക്കകാരോട് വളരെ സ്‌നേഹം നൽകിയിരുന്നു. ആർക്കും ഏതു സമയത്തും ആ വീട്ടിൽ ചെല്ലാമായിരുന്നു. ദൈവവിശ്വാസം നിറഞ്ഞ കുടുംബം. അപ്പച്ചനും അമ്മയും ഒത്തുചേർന്നുള്ള പ്രാർത്ഥനകൾ ചൊല്ലുന്നത് കേൾക്കാമായിരുന്നു. നീണ്ട ഒരു കവിഞ്ചിയിൽ ആയിരുന്നു അപ്പച്ചൻ ഇരിക്കുന്നത്. അമ്മ തൊട്ടടുത്തും. എന്ത് സ്നേഹം നിറഞ്ഞ ഒരു അമ്മ. വെള്ളനിറമുള്ള തലമുടി. എപ്പോഴും ചിരിച്ചും പതുക്കെ ഉള്ള സംസാരവും ഒന്ന് കേൾക്കേണ്ടത് തന്നെയാണ്. ഇത് എഴുതുമ്പോൾ, ആ അമ്മയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നുണ്ട്. “സണ്ണി” എന്ന് വിളിച്ചൂകൊണ്ട്, സാറിനോട് ഓരോ കാര്യങ്ങൾ പറയുന്നത്, എത്രയോ തവണ എനിക്ക് കേൾക്കാൻ സാദിച്ചിട്ടുണ്ട്. ആ അമ്മച്ചിയുടെ മരണം, പെരുന്താനം ഗ്രാമത്തെ കണ്ണീരിണിയിച്ചു. ഉഴവൂർ പള്ളിയുടെ സെമിത്തേരിയിലേക്ക്, ആ മൃതദേഹവും ചുമന്നുകൊണ്ട്, പോയപ്പോൾ ഉണ്ടായ നൊമ്പരം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.

എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന ഡോ. സിറിയക് തോമസ് സാർ മിക്കവാറും ഉഴവൂർ മേക്കാട് വീട്ടിൽ വന്ന് സാറിന്റെ പിതാവിനെയും, മാതാവിനെയും കാണുവാൻ വരുന്നത് ഓർക്കുന്നു.
ദ്രോണാചാര്യ അവാർഡ് കിട്ടിയ സമയത്ത് ഉഴവൂർ ഭാവനയുടെ നേതൃത്വത്തിൽ ഉഴവൂരിലെ ജനങ്ങൾ ഗംഭീര സ്വീകരണം സാറിന് നൽകിയത് ഓർക്കുന്നു.

എല്ലാ ദിവസവും ഉഴവൂർ കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു സാറും മക്കളും ഷൂട്ടിംഗ് പരിശീലനംചെയ്തിരുന്നത്. കോളേജ് വിദ്യാർത്ഥികൾ, കാഴ്ചകരായി നിന്നിരുന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുള്ള പിറ്റിൽനിന്നും, ഗ്രൗണ്ടിന്റെ, കോളേജ് ബിൽഡിംഗിനോട് ചേർന്നുള്ള മൺ മതിലിലേക്ക് ഷൂട്ട് ചെയ്യും. അങ്ങനെ മൺമതിലിൽ വലിയ രണ്ട് ഹോളുകൾ ഉണ്ടായി. അവിടെനിന്നും ഈയം ഉണ്ടകൾ പെറുക്കി, കഴുകി ഉരുക്കി വിറ്റ ഓർമ്മ എനിക്ക് ഉണ്ട്.

വലിയ ഒരു കാലൻകുടയ്ക്ക് കീഴിൽ, സാറും ടീച്ചറും ദിവസേന കോളേജിലേയ്ക്ക് പോകുന്നതും, വരുന്നതും കാണുവാൻ സാധിച്ചിരുന്നു. സാറിനും മക്കൾക്കും ഷൂട്ടിംഗ്, മറ്റ് മത്സരങ്ങൾക്ക് ലഭിച്ച ട്രോഫികൾ, മെഡലുകൾ കൊണ്ട് വീടിന്റെ ഹാൾ നിറഞ്ഞിരിക്കുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും. ദ്രോണാചാര്യ അവാർഡ് അതിൽ കൂടുതൽ തിളക്കമേകുന്നു. മക്കൾ മനോജ്, സനിൽ, സോണിയ എന്നിവർ ഇപ്പോൾ എഞ്ചിനീയർമാരായി ജോലി ചെയ്തുവരുന്നു. ജീസസ് യൂത്തിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർ ആണ് മനോജ് ചേട്ടനും, ബീന ടീച്ചറും. സാറിന്റെ ജീവിതയാത്രയെകുറിച്ച്, ഒരു പുസ്തകം എഴുതാം. അത്രമാത്രം ഉള്ള ഒരു ബഹുമുഖ വ്യക്തിത്വത്തിനുടമയാണ് സണ്ണി സാർ. കോവിഡ് കാലം ആയതു കൊണ്ട് പിറന്നാൾ ആഘോഷം ഒഴിവാക്കികൊണ്ട് ഗൂഗിൾ മീറ്റിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കാൻ മക്കൾ അവസരം ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാർ,എംഎൽഎ, എം.പി., മത, സാമൂഹ്യ, സാംസ്കാരിക, രാക്ഷ്ട്രീയ നേതാക്കൾ, ഉഴവൂരിൽ വന്ന് സണ്ണി സാറിന് പിറന്നാൾ ആശംസകൾ നേരും.

മാതാപിതാക്കൾ, സണ്ണിയെന്നും, മക്കൾ, ഡാഡി എന്നും, നാട്ടുകാർ, സണ്ണി സാർ എന്നും സ്നേഹത്തോടെ വിളിക്കുന്ന, സാറിന് പ്രാർത്ഥനകൾ നിറഞ്ഞ പിറന്നാൾ ആശംസകൾ.

 

മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന രാജി തോമസിൻെറയും മിനി തോമസിൻെറയും പിതാവ് കാഞ്ഞിരപ്പിള്ളി പൂവത്തിങ്കൽ ശ്രീ തോമസ്‌ പി സി (77) നാട്ടിൽ നിര്യാതനായി. സ്റ്റോക്ക് ഓൺ ട്രെന്റ് ക്രൂവിൽ താമസിക്കുന്ന റോയി ജോസഫിന്റെ പിതൃ സഹോദരനും ആണ് പരേതൻ, മകൻ ഷോയി തോമസ്‌ (കാഞ്ഞിരപ്പള്ളി). സംസ്കാരം 24/09/2021 വെള്ളിയാഴ്ച രാവിലെ 10.30 ന് പാലപുറ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

തോമസ്‌ പി സിയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: ‘മലയോടും മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിക്കുന്ന മലയോര കർഷകർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന നിങ്ങളുടെ പ്രിയ സ്ഥാനാർഥി….’ തൊണ്ണൂറുകളിൽ മലയോരമേഖലകളിൽ ഇലക്ഷൻ സമയം തള്ളുന്ന അനൗസെമെന്റ് ആണ് പറഞ്ഞത്….. പൊള്ളയായ വാഗ്ദാനങ്ങൾ പറഞ്ഞതല്ലാതെ ഒന്നും കിട്ടാതായപ്പോൾ അപ്പൻമ്മാർ തങ്ങളുടെ കുട്ടികളോട് പറഞ്ഞു.. മക്കളെ മണ്ണിൽ പണിതാൽ പട്ടിണി മാറില്ല എന്ന്… ഒരു പരിധിവരെ മലയാളിക്കരയിൽ നിന്നും പലായനം തുടങ്ങിയതിന്റെ ചിലകാരണങ്ങളിൽ ഒന്ന്…

ലോകത്തിന്റെ നാലുപാടും മലയാളികൾ എത്തിയപ്പോൾ ആദ്യം ലണ്ടനിലും പിന്നീട് നോർത്തേൺ അയർലണ്ടിൽലും തുടർന്ന് 2012 ൽ സ്റ്റോക്ക് ഓൺ ട്രെന്റിലും എത്തിയ ഒരു മലയാളി കുടുംബമാണ് കോട്ടയം കങ്ങഴ സ്വദേശിയായ സോബിച്ചനും ബിന്ദുവും. മൂന്ന് കുട്ടികൾ.. കൃഷിയിലെ തന്റെ ആഗ്രഹങ്ങൾ ചെറുതായെങ്കിലും ഒന്ന് പൂർത്തീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിൽ കൊടുത്ത അപേക്ഷ സ്വീകരിക്കപ്പെട്ടപ്പോൾ ലഭിച്ചത് രണ്ട് സെന്റിൽ താഴെ ഉള്ള ഒരു അലോട്ട്മെന്റ്. കുടുംബത്തോടെ പണികൾ ആരംഭിക്കുകയായിരുന്നു.. ഭാര്യ നേഴ്‌സായ ബിന്ദു, പള്ളിക്കത്തോട് സ്വദേശിനിയായ കർഷക പുത്രി.. തൂമ്പയോന്നും എനിക്ക് പുത്തരിയല്ലെന്നു തെളിയിച്ചുകൊണ്ട് നിലമൊരുക്കി… ഭർത്താവായ സോബിച്ചന് കട്ട സപ്പോർട്ടുമായി കുട്ടികളും ഒപ്പം ചേർന്നു.

എനിക്ക് സൂചി പിടിക്കാൻ മാത്രമല്ല തൂമ്പയും വഴങ്ങും എന്ന്  യുകെ മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു കർഷക പുത്രിയായ ബിന്ദു സോബിച്ചൻ.

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ ആകെ നൂറിൽ അധികം അലോട്‌മെൻറ്റുകളാണ് പലർക്കായി നൽയിട്ടുള്ളത്. സോബിച്ചന്റെയും കുടുംബത്തിന്റെയും അധ്വാനം പൂർണ്ണമായി അർപ്പിച്ചപ്പോൾ പച്ചക്കറികളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ടത്.. നാട്ടിലെ പച്ചമുളക്, പയർ, പാവക്ക എന്ന് തുടങ്ങി സർവ്വതും ഫലങ്ങൾ നൽകിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ കണ്ടപ്പോൾ അത്ഭുതപ്പെട്ട് ഞെട്ടിപ്പോയി…

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അലോട്ട്‌മെന്റ് കമ്മിറ്റി നടത്തിയ ഇന്സ്പെക്ഷനിൽ മലയാളിയായ സോബിച്ചനും കുടുംബവും നടത്തിയ അലോട്ട്‌മെന്റിനു അവാർഡ് നൽകുകയായിരുന്നു. ഇംഗ്ലീഷുകാരുടെ നൂറിൽ പരം അലോട്ട്‌മെന്റുകളിൽ ഉള്ള കൃഷികളുമായി മത്സരിച്ചാണ് സോബിച്ചൻ വിജയിയായത്.

ഈ മാസം അഞ്ചാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് പാർക്കിൽ വച്ച്  നടന്ന പരിപാടിയിൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. എന്നാൽ ക്രിക്കറ്റ് കളിയിലെ കമ്പം ബോളിന്റെ രൂപത്തിൽ മുഖത്തു പതിച്ചപ്പോൾ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. സ്റ്റോക്ക് ക്രിക്കറ്റ് ബ്ലാസ്റ്റേഴ്‌സ് ക്യപ്റ്റൻ കൂടിയാണ് സോബിച്ചൻ.

സ്റ്റോക്കിലെ പല വീടുകളിലും ഫ്രീ ആയി സോബിച്ചൻ പച്ചക്കറികൾ ഇതിനകം കൊടുത്തു കഴിഞ്ഞു.

ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ സോബിച്ചന്റെ അലോട്ട്‌മെന്റിൽ എത്തി സമ്മാനം കൊടുക്കുകയായിരുന്നു.

സമ്മാനത്തോടൊപ്പം ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സോബിച്ചനും കുടുംബത്തിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

കൃഷിയിടത്തിൽ ഉണ്ടായ പച്ചക്കറികൾ ഉൾപ്പെടുത്തിയ വീഡിയോ കാണാം…

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സജി ജോസഫിന്റെ സഹോദരൻ ഷാജു ജോസഫ് ചക്കാലയിൽ (55) നിര്യാതനായി. കോടഞ്ചേരി ആണ് സ്വദേശം. ഹൃദയതംഭനമാണ് മരണകാരണം. ഭാര്യ ഷൈനി ഷാജു. രണ്ട് കുട്ടികൾ. പരേതന് ഒൻപത്‌ സഹോദങ്ങൾ ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സജി ഒഴികെ ബാക്കിയെല്ലാവരും അമേരിക്കയിൽ ആണ് ഉള്ളത്. ശവസംസ്ക്കാര ചടങ്ങുകൾ ഇടവക പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

ഷാജു ജോസഫിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ് ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്.

യുകെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമായി നാട്ടില്‍ നിന്ന് പോകുന്നവര്‍ നിരവധിയാണ്. യൂണിവേഴ്‌സിറ്റിയിലേക്ക് പഠനാവശ്യത്തിന് എത്തുന്നവരും നേഴ്‌സിംഗ്‌ ഉള്‍പ്പെടെ ജോലിക്കായി എത്തുന്നവരും കുടുംബമായി ബ്രിസ്‌റ്റോളിലേക്ക് എത്തുന്നവര്‍ക്കും ഇനി ആശങ്ക വേണ്ട. എല്ലാവിധ സഹായത്തിനും മലയാളി സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്. യുകെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സഹായ ഹസ്തമെന്ന് എടുത്തുപറയേണ്ടതാണ്.

യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ് ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്. 20 വര്‍ഷമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ എസ് ടിഎസ്എംസിസി കുടിയേറുന്ന മലയാളി സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്.

ബ്രിസ്റ്റോളിലെത്തിയാല്‍ താമസിക്കാന്‍ വീട്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ്, നിയമപരമായ സഹായം എന്നിങ്ങനെ എല്ലാ പിന്തുണയുമായി ഒരു വലിയ സമൂഹം തയ്യാറാണ്. നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രവര്‍ത്തി. യുകെ മലയാളി സമൂഹത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു സേവനമാണ് എസ് ടിഎസ്എംസിസിയുടേത്. ഇതിനായി വിശ്വാസ സമൂഹത്തിലെ ഒരു വിഭാഗം തന്നെ തയ്യാറായി കഴിഞ്ഞു.

കൂടുതല്‍ പേര്‍ ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി

ഡീക്കൻ ജോസഫ് ഫിലിപ്പ് 07912 413445

തെരേസ മാത്യു 07701 015385

ക്രിസ്റ്റി ജെയിംസ് 07492 852642

സിജി വൈദ്യനാഥ് 07734303945

Email : [email protected]

join the WhatsApp group using the link below
https://chat.whatsapp.com/D5OGzHbc3OF503PvNGEysC

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂന്ന് ചാരിറ്റിക്കായി പണം സ്വരൂപിക്കാൻ 300 കിലോമീറ്ററിലധികം മൗണ്ടെയ്ൻ ബൈക്കിംഗ് നടത്തിയ മലയാളി യുവാക്കൾ ലോകമെങ്ങുമുള്ള മലയാളി യുവത്വത്തിന് മാതൃകയാവുകയാണ്. ‘റൂട്ട് 66’ എന്ന് പേരിട്ടിരിക്കുന്ന സാഹസിക യാത്ര നാല് ദിവസം ദൈർഘ്യമേറിയതായിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസിയും വിദ്യാർത്ഥിയുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവുമാണ് സാഹസിക യാത്രയിലൂടെ തങ്ങൾ സമ്പാദിച്ച പണം ചാരിറ്റിക്കായി കൈമാറിയത്. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ് ) ചെസ്റ്റർട്ടൺ, ജിഞ്ചർ ബ്രെഡ് സെൻറർ, സ്റ്റോക്ക് ഓൺ ട്രെന്റ് (ഡിസബിലിറ്റി ), ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ എന്നീ ചാരിറ്റികൾക്കാണ് തങ്ങൾക്ക് സംഭാവനയായി കിട്ടിയ 1500-ലധികം പൗണ്ട് യുവാക്കൾ തുല്യമായി വീതിച്ച് നൽകിയത്. നാലുപേരും സ്വന്തം അധ്വാനത്തിൽ നിന്ന് നേടിയ പണമാണ് യാത്രയുടെ ചെലവുകൾക്കായി വിനിയോഗിച്ചത് എന്ന പ്രത്യേകതയുമുണ്ട് .

 

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

രണ്ടായിരത്തിൽ യു കെയിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹം യുകെയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടംപിടിച്ച കാഴ്ചകളാണ് ബ്രിട്ടനിലെങ്ങും കാണുന്നത്. എൻഎച്ച്എസിനെ സഹായിക്കാനായി യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് 5000 -പൗണ്ടിലധികം പണം സ്വരൂപിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു . മലയാളം യുകെയായിരുന്നു സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

 

 

യു.​കെയിൽ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഫൈ​സ​ർ/​ബ​യോ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ കു​ട്ടി​ക​ളി​ൽ കു​ത്തി​വെ​ക്കു​ക. കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​ക്കാ​ൻ രാ​ജ്യ​ത്തെ നാ​ല്​ ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ന​ൽ​കി​യ ഉ​പ​ദേ​ശം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ, സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗം (ഡി.​എ​ച്ച്.​എ​സ്.​സി) അ​റി​യി​ച്ചു.

സ്​​കൂ​ൾ കു​ട്ടി​ക​ളി​ൽ വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​താ​യി ഹെ​ൽ​ത്ത്​ സെ​ക്ര​ട്ട​റി സാ​ജ​ദ്​ ജ​ാ​വേ​ദും വ്യ​ക്ത​മാ​ക്കി. ര​ക്ഷി​താ​ക്ക​ളു​ടെ​ സ​മ്മ​ത​ത്തോ​ടെ ആ​യി​രി​ക്കും കു​ട്ടി​ക​ളി​ലെ വാ​ക്​​സി​നേ​ഷ​ൻ. പ്ര​ത്യേ​ക മാ​ന​സി​ക ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ൾ​െ​പ്പ​ടെ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മഹാമാരി ഒരു അപകട സാധ്യതയായി തുടരുന്നുവെന്നും അതിനാൽ തന്നെ കൂടുതൽ കരുതലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്രിസ്തുമസിന് മുൻപ് തന്നെ ദശലക്ഷക്കണക്കിന് ബൂസ്റ്റർ ജാബുകൾ പ്രായമായവർക്ക് നല്കുന്നതിനുളള പദ്ധതിയാണ് ആദ്യ പടി. അൻപത് വയസ്സിന് മുകളിലുള്ളവരെയാണ് ബൂസ്റ്റർ ജാബ്‌ നൽകുന്നതിന് പരിഗണിക്കുക. അതേസമയം ചില ക്രമീകരണങ്ങൾക്കായി വാക്സിൻ പാസ്‌പോർട്ടുകൾ പോലുള്ള കരുതൽ നടപടികളും കൈക്കൊള്ളും.

“പ്ലാൻ എ” രൂപകൽപ്പന ചെയ്തിരിക്കുന്നത് എൻ‌എച്ച്‌എസിന് മേലുള്ള ജോലിഭാരം അമിതമാകുന്നത് തടയാനും പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും പ്രോത്സാഹിപ്പിക്കാനുമാണ്. എൻ‌എച്ച്‌എസ് താങ്ങാവുന്നതിൽ കൂടുതൽ സമ്മർദ്ദത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാൽ മാസ്കുകളും വർക്ക് ഫ്രം ഹോമും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പ്ലാൻ ബിയും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പ്രഖ്യാപിച്ച ശരത്കാല -ശീതകാല പദ്ധതിയുടെ പ്ലാൻ എ പ്രകാരം, വാക്സിൻഎടുക്കാത്തവരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ പ്രോത്സാഹിപ്പിക്കുക. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുക, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ബൂസ്റ്റർ ജബ് പ്രോഗ്രാം ആരംഭിക്കുക, തുടർച്ചയായ പരിശോധന, കേസുകൾ കണ്ടെത്തൽ, പോസിറ്റീവ് ആകുന്നന്നവർക്ക് സ്വയം ഒറ്റപ്പെടൽ എന്നിവ ഉൾപ്പെടും. ഉപഭോക്താക്കളുടെ വാക്സിനേഷൻ അല്ലെങ്കിൽ ടെസ്റ്റ് നില പരിശോധിക്കാൻ എൻഎച്ച്എസ് കോവിഡ് പാസ്പോർട്ട് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാനും ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കും.

എന്നാൽ വ്യാപനം രൂക്ഷമാകുകയും എൻ‌എച്ച്‌എസിൻ്റെ പ്രവർത്തനം അവതാളത്തിലാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നിർബന്ധിത വാക്സിൻ പാസ്പോർട്ടുകൾ ബഹുജന പരിപാടികൾക്കും മറ്റ് ക്രമീകരണങ്ങൾക്കും ഉപയോഗിക്കും. ചില സ്ഥലങ്ങളിൽ മുഖാവരണം നിയമപരമായി നിർബന്ധമാക്കും. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പദ്ധതി പ്രകാരം നൽകും.

ഡോണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്ത ബോറിസ് ജോൺസൺ, പ്രതിരോധ കുത്തിവയ്പ്പുകൾ ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് പരിപാടി യൂറോപ്പിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്നായി യുകെക്ക് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏത് സാഹചര്യത്തിലാണ് പ്ലാൻ എയിൽ നിന്ന് കർശനമായ പ്ലാൻ ബിയിലേക്ക് നീങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അപകടസാധ്യതകളും രോഗാവസ്ഥയും ആശുപത്രി സമ്മർദ്ദം പോലുള്ള ഘടകങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രോഗം നിയന്ത്രിക്കാൻ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നത്.

ജനസംഖ്യയിൽ പലർക്കും ഒരു പരിധിവരെ പ്രതിരോധശേഷി ഉള്ളതിനാൽ, ജനങ്ങളോട് കരുതലോടെ പെരുമാറാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ചെറിയ മാറ്റങ്ങൾ രോഗം നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തും. കഴിഞ്ഞ കാലത്തെ ലോക്ക്ഡൗണുകളിലേക്ക് തിരിച്ചുപോകേണ്ടതില്ല എന്ന ആത്മവിശ്വാസം ഇത് നൽകുമെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved