ഇസ്ലാമിക ഭീകരതയാണ് ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍.ആശയമെന്ന നിലയിലും, അക്രമത്തിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നു എന്നതിനാലും ഇസ്ലാമിക ഭീകരവാദം ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്. അഫ്ഗാനിലെ താലിബാന് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബ്ലെയറിന്റെ പ്രതികരണം.
ആഗോള ഇസ്ലാമികവത്കരണ ശക്തികളില്‍ ഏറ്റവും പ്രധാന സ്ഥാനത്തുള്ളത് താലിബാനാണെന്നും ടോണി ബ്ലെയര്‍ പറഞ്ഞു. ഇസ്ലാമിക ഭീകരവാദത്തില്‍ അടിയുറച്ച മതമൗലിക വാദികള്‍ ലക്ഷ്യം നേടാന്‍ അക്രമം ആവശ്യമാണെന്നും, ഇതിനായി ആയുധം എടുക്കാമെന്നും വിശ്വസിക്കുന്നത് വലിയ ഭീഷണി തന്നെയാണ്. ആഗോള ഇസ്ലാമിക വത്കരണത്തില്‍ പ്രധാന പങ്ക് താലിബാനാണ്. താലിബാന് പുറമേ ഇതില്‍ നിരവധി സംഘങ്ങള്‍ പങ്കാളികളാണ്. ഇവരെല്ലാം ഒരേ ആശയത്തെ പ്രതിനിധീകരിക്കുന്നുവെന്നും ബ്ലെയര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് ആഘാതം നേരിടാൻ സഹായമായി എൻഎച്ച്എസിന് അടുത്ത ആറ് മാസത്തിനുള്ളിൽ 5.4 ബില്യൺ ഡോളർ അധികമായി ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മഹാമാരി മൂലം കാലതാമസം നേരിടുന്ന ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകളുടേയും മറ്റ് ചികിത്സകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കാൻ അധിക ഫണ്ടിംഗ് സഹായിക്കും.
നിലവിൽ ഇംഗ്ലണ്ടിൽ എൻഎച്ച്എസ് ആശുപത്രി ചികിത്സയ്ക്കായി ഏകദേശം അഞ്ച് ദശലക്ഷം ആളുകൾ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വേനൽക്കാലത്ത് കണക്കുകൾ റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. അടുത്ത ശരത്കാലത്തോടെ 14 ദശലക്ഷം ആളുകൾ എൻഎച്ച്എസ് കാത്തിരിപ്പ് പട്ടികയിൽ ഉണ്ടാകുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
5.4 ബില്യൺ പൗണ്ട് ധനസഹായം എൻഎച്ച്എസിന് നിലവിലുള്ള കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാനും വെയിറ്റിംഗ് ലിസ്റ്റുകൾ തീർപ്പാക്കാനും നിർണ്ണായകമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ കൂടുതൽ ആളുകൾ ചികിത്സാ സഹായത്തിനായി മുന്നോട്ട് വരുന്നതിനാൽ വെയിറ്റിംഗ് ലിസ്റ്റുകൾ മെച്ചപ്പെടുന്നതിന് മുമ്പ് സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം സമ്മതിച്ചു.
ചികിത്സാ സഹായം ആവശ്യമുള്ളവർക്കായി എൻ. എച്ച്. എസ് തുറന്നിരിക്കുന്നതായും രാജ്യത്തുടനീളമുള്ള രോഗികൾക്ക് പതിവ് പ്രവർത്തനങ്ങളും ചികിത്സകളും നൽകുന്നതിന് എൻ. എച്ച്. എസിനെ പിന്തുണയ്ക്കാൻ സർക്കാരിനാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ജാവിദ് രോഗികൾക്ക് ഉറപ്പ് നൽകി.
കോവിഡ് വെയിറ്റിംഗ് ലിസ്റ്റ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നതിനുള്ള 1 ബില്യൺ പൗണ്ടും ഈ പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടും. രോഗികളേയും ജീവനക്കാരേയും മഹാമാരിയിൽ നിന്നും സുരക്ഷിതമാക്കാനായി മെച്ചപ്പെട്ട വൈറസ് നിയന്ത്രണ നടപടികൾക്കായി 2.8 ബില്യൺ പൗണ്ടാണ് നീക്കി വച്ചിരിക്കുന്നത്. കൂടാതെ ആശുപത്രി ഡിസ്ചാർജ് പ്രോഗ്രാം എന്ന പേരിൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കാൻ 478 മില്യൺ പൗണ്ടും വകയിരുത്തി.
കോവിഡ് പോരാട്ടത്തിൽ എൻ. എച്ച്. എസ് ജനങ്ങൾക്കൊപ്പം നിന്ന കാര്യം ഓർമ്മിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് വലിയ വെയിറ്റിംഗ് ലിസ്റ്റുകൾ സൃഷ്ടിച്ചതായും കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ ഫണ്ടിംഗിനായുള്ള ദീർഘകാല പദ്ധതികൾ ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പുതിയ ഉപഭോക്താക്കളെ നേടുന്നതിനായി പണയ വായ്പ നൽകുന്നവർ തമ്മിലുള്ള പോരാട്ടം വായ്പ നിരക്കുകൾ കുറയ്ക്കാനും വസ്തുവില ഉയരാനും കാരണമാകുന്നു. കൂടുതൽ ബാങ്കുകൾ 1 ശതമാനത്തിൽ താഴെയുള്ള ഇടപാടുമായി വിപണിയിൽ വരുന്നു. നേഷൻവൈഡ് ഇന്നലെ പുതിയ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് ഡീൽ ആരംഭിച്ചു. 40 ശതമാനം നിക്ഷേപമുള്ള പുതിയ വായ്പക്കാർക്ക് 0.87 ശതമാനം നിരക്കിൽ നൽകുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. ആഗസ്റ്റ് മാസത്തിൽ യുകെ ഹൗസിംഗ് മാർക്കറ്റ് ഒരു അത്ഭുതകരമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. ഒരു മാസത്തിനുള്ളിൽ ശരാശരി സ്വത്ത് വില ഏകദേശം 5,000 പൗണ്ട് വർദ്ധിച്ച് 248,857 ആയി.
“സ്റ്റോക്കിന്റെ അഭാവം മൂലം വസ്തുവിലകൾ ഉയരുന്നു, അതേസമയം കുറഞ്ഞ വായ്പ നിരക്കുകൾ വായ്പക്കാർക്ക് ആത്മവിശ്വാസം നൽകുന്നു.” മോർട്ട്ഗേജ് ബ്രോക്കർ എസ് പിഎഫ് പ്രൈവറ്റ് ക്ലയന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ഹാരിസ് പറഞ്ഞു. നേഷൻവൈഡിന്റെ പലിശ നിരക്ക് കുറയുന്നതിനൊപ്പം ബാർക്ലെയ്സും വായ്പ നിരക്കുകളുടെ വില കുറച്ചു. രാജ്യവ്യാപക ഇടപാടിന് സമാനമായി വായ്പയെടുക്കുന്നവർക്ക് 40 ശതമാനം നിക്ഷേപം ആവശ്യമാണ്.
നേഷൻവൈഡിലെ മോർട്ട്ഗേജുകളുടെ ഡയറക്ടർ ഹെൻറി ജോർദാൻ പറഞ്ഞു: “യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളിലൊരാളായതിനാൽ, വിപണിയിൽ ഞങ്ങളുടെ മത്സരാധിഷ്ഠിത സ്ഥാനം നിലനിർത്തുന്നതിന് ഞങ്ങൾ നിരക്കുകൾ നിരന്തരം അവലോകനം ചെയ്യുന്നു.” നിരവധി വലിയ വായ്പക്കാർ ഇതിനകം തന്നെ ‘ഒരു ശതമാനം ഇടപാടുകൾ’ അവതരിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കിന്റെ വായ്പാ വിഭാഗമായ പ്ലാറ്റ്ഫോം അതിന്റെ 40 ശതമാനം നിക്ഷേപ ഉൽപ്പന്നത്തിന്റെ നിരക്ക് 0.95 ശതമാനമായി കുറച്ചു. നിക്ഷേപങ്ങളോ 40 ശതമാനം ഓഹരികളോ ഉള്ളവർക്കായി എച്ച്എസ്ബിസി അതിന്റെ രണ്ട് വർഷത്തെ സ്ഥിര ഉൽപന്നത്തിന്റെ നിരക്ക് 0.99 ശതമാനമായി കുറയ്ക്കുകയുണ്ടായി.
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്.
അതേസമയം 12 മുതൽ 15 വയസ്സുവരെയുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. ചെറുപ്പക്കാരുടെ കുത്തിവയ്പ്പിനെ പിന്തുണയ്ക്കുന്നതിനെതിരെ വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള സംയുക്ത സമിതി (JCVI) നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് 12 നും 15നുമിടയിൽ പ്രായമുള്ളവർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ഈ വിഭാഗക്കാരുടെ വാക്സിനേഷനെ പിന്തുണക്കില്ല എന്നാണ് JCVI നിലപാട്. അതേസമയം യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ സ്കൂളുകളിലെ ആബ്സെൻസ് കു റയ്ക്ക്കാൻ ഈ നീക്കത്തിന് കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ 2021 ആദ്യ പകുതിയിൽ പ്രതിദിനം ഏകദേശം 50 സ്റ്റോറുകൾ യുകെയിലുടനീളം അടച്ചുപൂട്ടിയതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോക്കൽ ഡാറ്റ കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെല്ലാമായി 8,739 ഔട്ട്ലെറ്റുകൾ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ 3,488 എണ്ണം പുതുതായി തുറക്കുകയും ചെയ്തിട്ടുണ്ട്. അതായത് 5,251 ഷോപ്പുകളാണ് ഈ കാലയളവിൽ കോവിഡ് പ്രതിസന്ധി നേരിടാനാവാതെ അടച്ചുപൂട്ടിയതെന്ന് ചുരുക്കം.
യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ. 2021 ഓഗസ്റ്റ് 1 വരെയുള്ള നാല് ആഴ്ചകളിൽ യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു.
ഇത് ജനസംഖ്യയുടെ 1.5% വരും. ആദ്യത്തെ കോവിഡ് ബാധയ്ക്ക് ശേഷം നാലാഴ്ചയിൽ ഏറെ ഇക്കൂട്ടരിൽ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി ഒഎൻഎസ് വ്യക്തമാക്കുന്നു. ഇതിൽ 817,000 (84%) പേർക്ക് 12 ആഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40% പേർക്ക്, 384,000, കുറഞ്ഞത് ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചതാണ്.
66% വരുന്ന 643,000 ആളുകളിൽ രോഗലക്ഷണങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ഒഎൻഎസ് പറഞ്ഞു, അതേസമയം 19% വരുന്ന 188,000 പേർ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ “വളരെയധികം പരിമിതപ്പെടുത്തിയാണ് മുന്നോട്ട് പോയത്.
58% പേരിലും ക്ഷീണം ഏറ്റവും സാധാരണമായ ലക്ഷണമാണ്. ശ്വാസംമുട്ടൽ (42%), പേശി വേദന (32%), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് (31%) എന്നിങ്ങനെയാണ് മറ്റ് ലക്ഷണങ്ങളുടെ സാന്നിധ്യം. 35-നും 69-നും ഇടയിൽ പ്രായമുള്ളവർ, സ്ത്രീകൾ, ഏറ്റവും പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളിലെ താമസക്കാർ, ആരോഗ്യ, സാമൂഹിക പരിപാലന തൊഴിലാളികൾ എന്നിവർക്കിടയിലാണ് ലോംഗ് കോവിഡ് ലക്ഷണങ്ങൾ കൂടുതലെന്നും ഒഎൻഎസ് വ്യക്തമാക്കി.
നോർത്താംപ്റ്റൺ : യൂണിവേഴ്സിറ്റി ഓഫ് നോർത്താംപ്റ്റനിലെ കേരള ഇന്റർനാഷണൽ സ്റ്റുഡന്റസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടെക് ബാങ്ക് യുകെ സപ്പോർട്ട് ചെയ്ത വിപുലമായ ഓണഘോഷ പരിപാടികൾ നടത്തപ്പെട്ടു. യുകെ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
പരിപാടികളുടെ ഭാഗമായി നോർത്താംപ്റ്റൺ യൂണിവേഴ്സിറ്റി, ബെക്കറ്റ്സ് പാർക്കിൽ വടംവലി,നാരങ്ങ സ്പൂൺ,തീറ്റമത്സരം തുടങ്ങിയ വിവിധതരം ഓണഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് എലിസിയം പബ്ബിൽ വെച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കെടുത്തു. വിപുലമായ പായസവിതരണവും, കലാശകൊട്ടിനോടനുബന്ധിച്ചുള്ള ഡിജെയും ഓണാഘോഷത്തെ കൂടുതൽ സമൃദ്ധമാക്കി.
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ പൂൾ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം 15/8/2021 ൽ ചേരുകയുണ്ടായി. മുൻ ഭരണ സമിതി പ്രസിഡന്റ് സഖാവ് പോളി മാഞ്ഞൂരാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമീക്ഷ നാഷണൽ പ്രസിഡന്റ് സഖാവ് സ്വപ്ന പ്രവീൺ, നാഷണൽ കമ്മിറ്റി അംഗം സഖാവ് പ്രവീൺ രാമചന്ദ്രൻ എന്നിവർ നേരിട്ടും , നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഓൺലൈൻ ആയും പങ്കെടുത്തു.
സ്ഥാനം ഒഴിയുന്ന ഭരണ സമിതിക്കുവേണ്ടി സെക്രട്ടറി സഖാവ് നോബിൾ തെക്കേമുറി റിപ്പോർട്ട് അവതരിപ്പിച്ചു. പൂൾ ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു സഖാക്കൾ നോബിൾ തെക്കേമുറി , പോളി മാഞ്ഞൂരാൻ, റെജി കുഞ്ഞാപ്പി , എൽദോ, മനു പോൾ , ജോസ് ,റെന്നി ,സ്നേഹ,സനൽ ,ബേസിൽ എന്നിവർ പങ്കെടുത്തു. അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതിയെയും ഏകകണ്ഠേന തെരഞ്ഞെടുത്തു.
സ:സനൽഏബ്രഹാം (പ്രസിഡന്റ് )
സ:റെജി കുഞ്ഞപ്പി (സെക്രട്ടറി )
സ :ജോസ് (ട്രഷറർ )
സ :മനു പോൾ (വൈസ് പ്രസിഡന്റ് )
സ :പോളി മാഞ്ഞൂരാൻ (ജോയിൻ സെക്രട്ടറി ) എന്നിവർ നയിക്കുന്ന പുതിയ ഭരണ സമിതിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കാം എന്നും യോഗം തീരുമാനിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.
കവി, കഥാകാരൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ സാഹിത്യ രംഗങ്ങളിൽ ബഹുമുഖ പ്രതിഭയായിരുന്ന ഗാനരചയിതാവ് തന്റെ അതുല്യ പ്രതിഭയുടെ പൊൻ തിളക്കം മുഴുവൻ ചലച്ചിത്ര ഗാനരചനയ്ക്കായി മാറ്റിവച്ചു.
സൂര്യ കിരീടം വീണുടഞ്ഞു ,
പിന്നെയും പിന്നെയും , കളഭം തരാം ……,,
അമ്മ മഴക്കാറിന് , ഹരിമുരളീരവം തുടങ്ങി മലയാളി എന്നുമെപ്പോഴും മനസ്സിലോമനിക്കുന്ന പാട്ടുകളുടെ ചക്രവർത്തി 344 ചലച്ചിത്രങ്ങളിലായി 1600 ലേറെ ഗാനങ്ങളെഴുതിയിട്ടുണ്ട്.
ഏഴു തവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളുടെ അംഗീകാരം ലഭിച്ച ഗിരീഷ് പുത്തഞ്ചേരി കലാസപര്യയുടെ മധ്യാഹ്നത്തിൽ നിൽക്കുമ്പോൾ 49ാം വയസ്സിൽ 2010 ഫെബ്രുവരി 10 നാണ് വിട വാങ്ങിയത്.
പൂർത്തിയാകാതെ മറഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറിയുമണിഞ്ഞെത്തുന്ന ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് 2021 ഒക്ടോബർ 16ന് യുകെയിലെ ബോൺ മൂത്തിൽ ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു എന്ന് ടീം നീലാംബരിയുടെ സാരഥികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക- മനോജ് മാത്രാടൻ +44 7474 803080, സത്യനാരായണൻ കിഴക്കിനയിൽ +44 7958 106310, ജെയ്സൺ ബത്തേരി +44 7872938694.
20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ. അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടതായി ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 9.25 ന് അവസാന ആർ എ എഫ് വിമാനം പുറപ്പെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു.
കഴിഞ്ഞ രാത്രി അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കലിനുള്ള അവസാന വിമാനം യാത്രയയച്ചിന് ശേഷമാണ് ശേഷിക്കുന്ന സൈനികരും പിൻവാങ്ങിയത്. അമേരിക്കൻ സൈന്യം പിൻവലിക്കാൻ ജോ ബിഡൻ നിശ്ചയിച്ച ഓഗസ്റ്റ് 31ന് മുമ്പാണ് ബ്രിട്ടന്റെ സേനാപിന്മാറ്റം.
ഓപ്പറേഷൻ പിറ്റിംഗ് എന്നറിയപ്പെട്ട സൈനിക ഒഴിപ്പിക്കലിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ കാബൂളിൽ നിന്ന് 15,000 പേരെ ബ്രിട്ടൻ ഒഴിപ്പിച്ചു. യുകെയിൽ ജോലി ചെയ്ത 5,000ത്തോളം ബ്രിട്ടീഷ് പൗരന്മാരും 8,000 ൽ അധികം അഫ്ഗാനികളും അവരുടെ കുടുംബങ്ങളും ഉൾപ്പെട്ട വലിയൊരു സംഘത്തെയാണ് ബ്രിട്ടീഷ് സൈന്യം കാബൂളിൽ നിന്ന് ഒഴിപ്പിച്ചത്.
ഇവരിൽ ഏകദേശം 2,200 കുട്ടികളും ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുകെയിലെ ഏറ്റവും വലിയ സൈനിക ഒഴിപ്പിക്കലാണിത്.
അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസ പദ്ധതി (ARAP) പ്രകാരം ഏകദേശം 10,000 പേരെ യുകെയിലേക്ക് കൊണ്ടുവന്നു, ഇത് സർക്കാർ ഈ വർഷം പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണ്. യുകെയിലെ നയതന്ത്ര, സുരക്ഷ, മാനുഷിക ഇടപെടൽ എന്നിവ വിദൂരമായി നയിക്കുന്നതിന് ബ്രിട്ടീഷ് എംബസിയും അഫ്ഗാനിസ്ഥാനിലെ അംബാസഡറുമായ ലോറി ബ്രിസ്റ്റോയെയും ഇപ്പോൾ താൽക്കാലികമായി ഖത്തറിലേക്ക് മാറ്റിയിട്ടുണ്ട്.
കാബൂളിൽ രാജ്യത്തിന്റെ സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളും അനുവദിക്കുന്ന മുറയ്ക്ക് നയതന്ത്ര സാന്നിധ്യം പുന:സ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ സൂചന നൽകി. ഓപ്പറേഷൻ പിറ്റിംഗിൽ ഉൾപ്പെട്ടവരുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചു. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് പട്ടാളക്കാർ രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാൻ മണ്ണിൽ കാലുകുത്തി, എല്ലാ പ്രവർത്തനങ്ങളും വിജയമാക്കിയ ട്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
“അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ ഇടപഴകലിന്റെ സ്വഭാവം മാറിയേക്കാം, പക്ഷേ രാജ്യത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ മാറിയിട്ടില്ല. കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും അഫ്ഗാൻ ജനതയുടെ ഭാവി സുർക്ഷിതമാക്കാനും ഇപ്പോൾ നമ്മുടെ പക്കലുള്ള എല്ലാ നയതന്ത്ര, മാനുഷിക ഉപകരണങ്ങളും ഉപയോഗിക്കും. അവർ അത് അർഹിക്കുന്നു,“ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.