UK

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഡിസംബർ 31 നു ശേഷം ബ്രിട്ടണിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ ഹുവെയ്‌യുടെ 5 ജി കിറ്റുകൾ വാങ്ങരുതെന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. 2027 ഓടു കൂടി ചൈനീസ് കമ്പനികളുടെയെല്ലാം കിറ്റുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡോഡെൻ ആണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് പൊതുവേയുള്ള നിഗമനം. എന്നാൽ ഇത്തരത്തിൽ ഹുവെയ്‌യുടെ 5 ജി സേവനങ്ങൾ നിരോധിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സ്പീഡിനെയും മറ്റും സാരമായി ബാധിക്കും.

ഇത്തരമൊരു തീരുമാനം ബ്രിട്ടനെ പുറകോട്ടടിക്കുമെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം കമ്പനിയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും അവർ രേഖപ്പെടുത്തി. ബ്രിട്ടനിലെ ചൈനീസ് അംബാസിഡറും ബ്രിട്ടന്റെ ഈ തീരുമാനത്തെ അപലപിച്ചു. ബ്രിട്ടനിലെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഇത്തരം തീരുമാനങ്ങൾ അത്യന്താപേക്ഷിതം ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.

തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. 1600 ഓളം പേർക്ക് ഹുവെയ് ബ്രിട്ടനിൽ ജോലി നൽകുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനത്തിന് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.

ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു. ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബോൾട്ടണിൽ താമസിക്കുന്ന  സണ്ണി ചാക്കോയുടെയും വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (16 ) ആണ് മരണമടഞ്ഞത്. ജി സി എസ് സി വിദ്യാർത്ഥിനിയാണ്.  അസുഖ ബാധിതയായി രണ്ട് ദിവസം മുൻപാണ് ഈവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈവലിന്റെ അപ്രതീക്ഷിത വേർപാട് ഇവിടെയുള്ള മലയാളി സമൂഹത്തെ ആകെ വേദനിപ്പിച്ചിരിക്കുകയാണ്.

ഈവലിന്റെ സംസ്കാരം യുകെയിൽ തന്നെ നടത്തുവാനാണ് തീരുമാനം എന്ന് അറിയുന്നു. കൂടുതൽ വിവരങ്ങള് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈവലിന്റെ വേർപാടിൽ ദുഖാർത്തരായ ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.

 

യെമനിൽ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സൗദി അറേബ്യ 500 ലധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സൗദി സകല നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നടത്തി എന്നാരോപിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനെ കഴിഞ്ഞ ആഴ്ച യു.കെ ന്യായീകരിച്ചത്. സൗദി അറേബ്യക്ക് യുകെ ആയുധ വിൽപ്പന പുനരാരംഭിച്ചതിനെക്കുറിച്ചുള്ള കോമൺസിൽ നിന്നും ഉയര്‍ന്ന അടിയന്തിര ചോദ്യത്തിന് വാണിജ്യ മന്ത്രി ഗ്രെഗ് ഹാൻഡ്സ് മറുപടി നല്‍കിയതോടെയാണ് സൗദിയുടെ അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയത്. എന്നാല്‍ കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ സന്നദ്ധമാകുമ്പോഴും സൗദി നടത്തിയിട്ടുള്ള എത്ര ബോംബാക്രമണങ്ങള്‍ യു.കെ അവലോകനം ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

സൗദി നടത്തിയ ഓരോ ആക്രമണങ്ങളെ കുറിച്ചും യുകെ സർക്കാർ റിപ്പോർട്ടുകളൊന്നും പ്രസിദ്ധീകരിക്കില്ലെന്നും ഗ്രെഗ് ഹാൻഡ്സ് വ്യക്തമാക്കി. വിവരങ്ങളുടെ രഹസ്യ സ്വഭാവം പരിഗണിച്ച് അങ്ങിനെ പരസ്യപ്പെടുത്താന് അദ്ദേഹത്തിന് സ്വാതന്ത്ര്യമില്ല എന്നാണ് പറഞ്ഞത്. 2015 മുതൽ യെമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യം ഏത്ര അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന ലേബർ എംപി സറാ സുൽത്താനയുടെ രേഖാമൂലമുള്ള ചോദ്യത്തെത്തുടർന്നാണ് സര്‍ക്കാര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതമായാത്. ‘ജൂലൈ 4 വരെ, യെമനിൽ അന്താരാഷ്ട്ര മാനുഷിക നിയമം (ഐഎച്ച്എൽ) ലംഘിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണം പ്രതിരോധ മന്ത്രാലയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് 535 ആണ്’ എന്നാണ് പ്രതിരോധ മന്ത്രി ജെയിംസ് ഹീപ്പി നല്‍കിയ മറുപടി.

യുകെ സർക്കാർ 2017 ഡിസംബറില്‍ അവസാനമായി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ 318 അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സൗദിയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നാണ് പറഞ്ഞിരുന്നത്. രണ്ടര വർഷത്തിനിടെ 200 സംഭവങ്ങളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .   ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ദമ്പതി വർഷത്തോട് അനുബന്ധിച്ച് കുടുംബാഗങ്ങൾക്ക് ഒന്നുചേർന്ന് സീറോ മലബാർ സഭയുടെ ചരിത്രം പഠിക്കാൻ ഒരു അവസരം. സഭയെ അറിഞ്ഞാലെ സഭയെ സ്നേഹിക്കാൻ സാധിക്കു . നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത് . ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു തന്നു.ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവനിലും പ്രഘോഷിച്ചു. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് ഭാരതത്തിന്റെ മണ്ണിൽ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോൾ നമുക്ക് അഭിമാനിക്കാം.

രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ ആകാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു അവസരം. സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപ്പെടുന്ന ഈ മത്സരത്തിന് സീറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരിക്കുന്നത്. മത്സരാര്ഥികളിൽ നിന്നും ലഭിക്കുന്ന കുടുംബഫോട്ടോയിൽ നിന്നും തെരഞ്ഞെടുക്കുന്ന ഫോട്ടോ ആയിരിക്കും കവർ ഫോട്ടോ ആയിട്ട് തുടർന്നുള്ള മത്സരങ്ങളിൽ ഉപയോഗിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ ഫോട്ടോകൾ ഓഗസ്റ്റ് 15 ന് മുൻപ് കിട്ടത്തക്ക രീതിയിൽ അയച്ചുതരുക. ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും നിങ്ങൾ ആയിരിക്കുന്ന മിഷൻ / പ്രൊപ്പോസഡ്‌ മിഷൻ /ഇടവക എന്നിവയും ചേർത്തിരിക്കണം .നിങ്ങളുടെ ഫോട്ടോകൾ [email protected] എന്ന ഈമെയിലിൽ അയക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ കൂടുതൽ കുട്ടികൾ മുൻനിരയിലേക്ക്. കഴിഞ്ഞ ആഴ്ചകളിലെ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കുട്ടികൾ എയ്ജ് ഗ്രൂപ്പ് 11 – 13 ൽ നൂറുശതമാനം വിജയം നേടി. മറ്റു രണ്ടു ഗ്രൂപ്പുകളിലും വിജയശതമാനത്തിൽ മുമ്പിൽ തന്നെ . കുട്ടികൾ മത്സരങ്ങളെ ഏറ്റവും ഗൗരവത്തോടെയും ആവേശത്തോടെയും കാണുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ ദിവസങ്ങളിലെ മത്സരഫലം കാണിക്കുന്നത്.

കുട്ടികൾ ബൈബിൾ പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് തുടങ്ങിയ ഈ വലിയ സംരംഭം ഇന്ന് ഒരു വലിയ വിജയമായി മുന്നേറുന്നു. അടുത്ത രണ്ട് ആഴ്ചകളിലെ മത്സരങ്ങൾകൂടി കഴിയുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ അവസാനിക്കും . നാല് ആഴ്ചകളിലായി നടത്തുന്ന രണ്ടാം റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്കുള്ള മത്സര പരീക്ഷകൾക്ക് യോഗ്യത നേടും .

മൂന്നാം റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളായിട്ടാണ് നടത്തുന്നത് . ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരങ്ങൾ നടത്തും . ഈ ആഴ്ചയിലെ പഠന ഭാഗങ്ങളും ബൈബിൾ ക്വിസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽനിന്നും അറിയുവാൻ കഴിയുമെന്ന് ഓൺലൈൻ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിൽ മുൻ നിരയിൽ വന്നവർ ആരൊക്കെയെന്നറിയുവാൻ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

Suvara 2020

അയർലൻഡ്: അയർലണ്ടിലെ ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (53) നിര്യാതനായി. ബെല്‍ ഫ്രീയിലെ താമസക്കാരനായിരുന്ന ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിൽ മാത്രമേ മരണകാരണം അറിയുവാൻ സാധിക്കൂ.

ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ജോണ്‍സനെ നിലത്തു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂ സി ഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലണ്ടില്‍ തുടരുകയായിരുന്നു.

കൗണ്ടി ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നിര്യാതനായ മട്ടാഞ്ചേരി സ്വദേശി താഴ് ശ്ശേരി ജോര്‍ജ് ജോസ് വര്‍ഗീസിന്റെ (ലിജു) സംസ്‌കാരം ഇന്നലെ ട്യൂമില്‍ നടത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സമപ്രായക്കാരനായ ജോണ്‍സന്റെ മരണ വാര്‍ത്തയും എത്തിയത്. അയര്‍ലണ്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മരണങ്ങൾ ഉണ്ടായത് അയർലൻഡ് പ്രവാസി മലയാളികളെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബൈബിൾ അപ്പൊസ്‌റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന് നടക്കും . നാല് ആഴ്ചകളിലായിട്ടാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ നടക്കുക . രണ്ടാം റൗണ്ടിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന അമ്പതുശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും .ആഗസ്റ് 29 തിന് ഫൈനൽ മത്സരം നടത്തപ്പെടും . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും പഠന ഭാഗങ്ങൾ അറിയുവാനും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക . ഓരോ ആഴ്ചയിലേയും മത്സരങ്ങൾക്കുശേഷം ആ ആഴ്ചയിലെ പ്രഥമസ്ഥാനം നേടിയവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസ്ദ്ധീകരിക്കുന്നതാണെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു ..

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നതായി നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 117 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സതാംപ്ടണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരോഗ്യ പ്രവര്‍ത്തകരുടെ പേരുകളുള്ള ജേഴ്‌സി ധരിച്ചു. ഈ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരനാണ് ഡല്‍ഹിയില്‍നിന്നുള്ള ഡോ.വികാസ് കുമാര്‍. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ജഴ്‌സിയിലാണ് വികാസ് കുമാറിന്റെ പേര് ഇടംപിടിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് താരമാകാന്‍ മോഹിച്ച വികാസ് കുമാറിന്, ക്രിക്കറ്റ് താരങ്ങളുമായി അടുത്തിടപഴകാന്‍ മൂന്നു വര്‍ഷം മുന്‍പ് അവസരം ലഭിച്ചിരുന്നു. അന്ന് ഡല്‍ഹിയില ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യശ്രീലങ്ക മത്സരത്തില്‍ ‘ഡ്യൂട്ടി ഡോക്ടറു’ടെ ദൗത്യം വികാസ് കുമാറിന് ലഭിച്ചിരുന്നു.

‘റൈസ് ദി ബാറ്റ്’ കാമ്പെയ്നില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. വികാസ് കുമാര്‍. ഡര്‍ഹാമിലെ ഡാര്‍ലിംഗ്ടണിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്റ്റ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ധരിച്ചിരുന്ന പരിശീലന ജഴ്‌സിയില്‍ 35-കാരനായ ഇന്ത്യന്‍ വംശജനായ വികാസ് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയപ്പോള്‍ കുമാറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

”സ്റ്റോക്‌സും മറ്റുള്ളവരും ആ സന്ദേശം പുറത്തുവിടുന്നത് കണ്ട് അതിശയിപ്പിച്ചു. നമുക്കെല്ലാവര്‍ക്കും ഇത് വളരെ ബുദ്ധിമുട്ടാണ്. എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചു. ഇന്ത്യയിലെ എന്റെ ഡോക്ടര്‍ സഹോദരങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള അംഗീകാരമാണ് ഇത്’ വികാസ് കുമാര്‍ പ്രതികരിച്ചു. ദില്ലി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കുമാര്‍ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ നിന്ന് അനസ്‌തേഷ്യയില്‍ ബിരുദാനന്തര ബിരുദം നേടി. ഭാര്യയും രണ്ട് വയസുള്ള മകനുമൊപ്പം 2019 ല്‍ ഇംഗ്ലണ്ടിലേക്ക് എത്തുകയായിരുന്നു.

കുമാറിന് സ്റ്റോക്ക്‌സില്‍ നിന്ന് ഹൃദയസ്പര്‍ശിയായ വീഡിയോ സന്ദേശം ലഭിച്ചു. ”ഹായ് വികാസ്, ഈ മഹാമാരിയിലുടനീളം നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഒരു വലിയ നന്ദി. ക്രിക്കറ്റിലേക്ക് നിങ്ങള്‍ക്ക് സന്തോഷകരമായ തിരിച്ചുവരവ് ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കഴിയുന്നത്ര റണ്‍സും വിക്കറ്റും നേടുക.വികാസ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായ ആരോഗ്യ പ്രവര്‍ത്തകരായ നോര്‍വിച്ചില്‍ നിന്നുള്ള ഡോ. ജമാസ്പ് കൈഖുസ്രൂ ദസ്തൂര്‍, ലീസെസ്റ്ററില്‍ നിന്നുള്ള ഹരികൃഷ്ണ ഷാ, ഫിസിയോതെറാപ്പിസ്റ്റ് കൃഷന്‍ അഗദ എന്നിവരും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ആദരിക്കപ്പെട്ടു.

ജോജി തോമസ്

ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളിൽ കാഴ്ചയുടെ വർണ്ണവിസ്മയം ഒരുക്കിയ ബർമിംഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയായ ചാലക്കുടിക്കാരൻ ഷാജു മാടപ്പള്ളിയേയാണ് മലയാളം യുകെ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് . കർട്ടൺ നിർമ്മാണത്തിൽ ഷാജുവിന്റെ കരവിരുത് അറിഞ്ഞിട്ടുള്ളവരാരും തങ്ങൾക്കോ, തങ്ങളുടെ പരിചയത്തിലുള്ളവരോ പുതിയ വീടുകൾ വാങ്ങുമ്പോഴോ, നിലവിലുള്ള വീടുകൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻറീരിയൽ ഡിസൈനിങ് മാറുമ്പോഴോ ആദ്യം നിർദ്ദേശിക്കുന്നത് ഷാജു മാടപ്പള്ളിയുടെ പേരാവും . 2002 ൽ യുകെയിലെത്തിയ ഷാജുവിന്റെ കലാവിരുതിന്റെ നിറവ് കഴിഞ്ഞ പത്തുവർഷമായി ഇംഗ്ലണ്ടിലെ നൂറുകണക്കിന് ഭവനങ്ങളിലാണ് കടന്നുചെന്നത്. കർട്ടൻ ഡിസൈനിങ് ഒരു പാഷനായി കരുതുന്ന ഷാജു സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നത് .

ചെറുപ്പം മുതലേ ഇൻറീരിയൽ ഡിസൈനിങ്ങിൽ താൽപര്യമുണ്ടായിരുന്ന ഷാജു കർട്ടൺ ഡിസൈനിംഗിലേയ്ക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായി ആയിരുന്നു . പത്തുവർഷത്തോളം സൗദി അറേബ്യയിലായിരുന്നു ഷാജു ജോലി ചെയ്തിരുന്നത്. സൗദി ജീവിതത്തിൻറെ ആരംഭകാലത്ത് സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങൾ മോടിപിടിപ്പിക്കാൻ അറിവും അനുഭവസമ്പത്തുമുള്ളവരെ ജോലിക്ക് ക്ഷണിച്ചുകൊണ്ട് സൗദിയിലെ പ്രമുഖ പത്രത്തിൽ വന്ന പരസ്യമാണ് ഷാജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ അഭിരുചിക്കും , താത്പര്യങ്ങൾക്കുമൊത്ത ജോലിക്ക് അപേക്ഷിക്കുവാൻ ഷാജുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സൗദി രാജകുടുംബത്തിന്റെ രാജകൊട്ടാരങ്ങൾ അലങ്കരിക്കാനുള്ള ഏതാണ്ട് 15 അംഗങ്ങളുള്ള ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായ ഷാജു, വളരെ പെട്ടെന്നാണ് സൗദി റോയൽ ഫാമിലിയുടെ പ്രീയപ്പെട്ട ഇന്റീരിയർ ഡിസൈനർ ആയത്.  സൗദി റോയൽ ഫാമിലിയുടെ ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായിരുന്നപ്പോഴും ഷാജു പ്രധാനമായും സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങളിലേ കർട്ടൺ ജോലികൾ ആയിരുന്നു ചെയ്തിരുന്നത് .

‌ബ്രിട്ടനിൽ കഴിഞ്ഞ പത്ത് വർഷമായി കർട്ടൻ ലാൻഡ് എന്ന സ്ഥാപനം നടത്തുകയാണ് ഷാജു .ആയിരത്തിലധികം ഫാബ്രിക്സ് കർട്ടൻ ലാൻഡിൽ ലഭ്യമാണ് .കർട്ടനുകൾക്ക് പുറമെ ബ്ലൈൻഡ്‌സുകളും കർട്ടൻ ലാൻഡിൽ ചെയ്തു കൊടുക്കും. കർട്ടൻ ലാൻഡിലൂടെ ഷാജുവിൻെറ കരവിരുത് കടന്നുചെന്നതിൽ വീടുകൾ കൂടാതെ യുകെയിലെ നിരവധി നേഴ്‌സിംഗ് ഹോമുകളും ഉണ്ട്. ബർമിംഹാമിന് 75 മൈൽ ചുറ്റളവിൽ ഫ്രീയായി ക്വോട്ട് നല്കുന്ന ഷാജു യു.കെയിൽ ലഭ്യമായ ഫാബ്രിക്സും ഇവിടുത്തെ സ്റ്റാൻഡേർഡ് ഡിസൈനിങ്ങും മാത്രമാണ് കർട്ടൺ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. യു.കെ യിലെ ഫാബ്രിക്സിന്റെ പ്രത്യേകത ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായ കെമിക്കൽസാണ് ഉപയോഗിക്കുന്നതെന്ന് ഷാജു മലയാളം യു.കെയോട് പറഞ്ഞു . കർട്ടൺ അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്ന ഷാജു മെയ്ഡ് റ്റു മെഷർ കർട്ടണിൽ യു.കെ യിലേ മറ്റെതൊരു സ്ഥാപനവുമായി പ്രൈസ് ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷാജുവിന്റെ കലാവിരുത് തങ്ങളുടെ വീടുകളേ മോടി പിടിപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട നമ്പർ : 0745 6417678

പാല, പൂവരണി സ്വദേശിയായ കൊച്ചുറാണിയാണ് ഷാജുവിന്റെ ഭാര്യ. ലിയാ, ജോയൽ , റിയാ എന്നീ മൂന്ന് കുട്ടികളാണ് ഷാജുവിന് ഉള്ളത്. കൊച്ചുറാണി ടെൻ ഫോർഡിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു.

 

 

യോര്‍ക്ഷയര്‍ ബ്യൂറോ സ്‌പെഷ്യല്‍.
അല്ലിയാമ്പല്‍ കടവിലൊന്നരയ്ക്കു വെള്ളം….
മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന മനോഹരഗാനം.
അന്ന് നമ്മൊളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലായ് അനുരാഗ കരിക്കിന്‍ വെള്ളം…
ഇതിനപ്പുറമുള്ള ഒരു ഗാനം മലയാളികളുടെ മനസ്സില്‍ ഉണ്ടോ..??
തേനും വയമ്പിലൂടെ, ഓരോ മലയാളിയും സ്വകാര്യ അഹങ്കാരമായി ചുണ്ടില്‍ മൂളുന്ന അല്ലിയാമ്പല്‍ കടവില്‍ എന്നു തുടങ്ങുന്ന ഗാനത്തിലെ ആമ്പല്‍പ്പൂവിന്റെ കഥ പറയുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കൃഷ്ണന്‍. വളരുന്നത് ചെളിയിലെങ്കിലും ആമ്പല്‍പ്പൂവ് ഒരിക്കലും അതിന്റെ പരിശുദ്ധി വിടുന്നില്ല. അതു കൊണ്ടാവണം മലയാളികള്‍ ആമ്പല്‍പ്പൂവിനെ നെഞ്ചിലേറ്റിയത്. വിടര്‍ന്ന് കഴിഞ്ഞാല്‍, കാറ്റിന്റെ ഈണത്തില്‍ ഓളങ്ങളെ തഴുകി മൂന്ന് ദിവസം വെള്ളത്തിന് മുകളില്‍ ആമ്പല്‍പ്പൂവ് നൃത്തം ചെയ്യും…
പിന്നീട് ആമ്പല്‍പ്പൂവിന് എന്ത് സംഭവിക്കും.??
അത് അഞ്ചു തന്നെ പറയട്ടെ.

അഞ്ചു കൃഷ്ണന്‍ അവതരിപ്പിക്കുന്ന തേനും വയമ്പും എന്ന വീഡിയോ കാണുക.

Copyright © . All rights reserved