UK

കഴിഞ്ഞ ഒരു വര്‍ഷക്കാലം കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ശ്രീ ജോര്‍ജ്കുട്ടി വടക്കേക്കുറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 19 അംഗ കമ്മറ്റി നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ശേഷം ഇന്നലെ പടി ഇറങ്ങിയത് ഒത്തിരി സ്വപ്ന തുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ്. കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി സോഷ്യല്‍ ബോധവല്‍ക്കരണ സെമിനാറും, മെഡിക്കല്‍ ബോധവല്‍ക്കരണ സെമിനാറും നടത്തിയതോടൊപ്പം നാട്ടില്‍ പ്രളയം ഉണ്ടായപ്പോള്‍ പത്തു ലക്ഷത്തില്‍ അധികം പൗണ്ട് നാട്ടില്‍ എത്തിക്കാനും കഴിഞ്ഞ കമ്മറ്റിക്ക് സാധിച്ചു എന്ന കാര്യം വളരെ പ്രശംസനീയമാണ്.

പ്രളയത്തിന് ശേഷം നാട്ടിലോട്ട് സാധനങ്ങള്‍ കയറ്റി അയക്കാന്‍ UUKMA യുടെ National Sorting Centre ആയി പ്രവര്‍ത്തിച്ചതിന് യുക്മയുടെ പ്രത്യേക ജ്യൂറി അവാര്‍ഡ് സികെസിക്ക് ലഭിക്കുകയുണ്ടായി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കനിവ് ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ അഞ്ച് നിര്‍ദ്ധന കുടുംബങ്ങളെ സഹായിച്ച് കഴിഞ്ഞ കമ്മറ്റി വളരെ അധികം ശ്രദ്ധ നേടി.

വളരെ സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും, ശ്രീ ജോമോന്‍ വല്ലൂര്‍ പ്രസിഡന്റായിരുന്ന മുന്‍ കമ്മറ്റി കൈമാറി തന്ന പൈസയും കൂടി കൂട്ടി പതിനായിരത്തില്‍ അധികം പൗണ്ട് സേവിംഗ്‌സ് അക്കൗണ്ടിലും, കനിവ് ചാരിറ്റി അക്കൗണ്ടിലും ആയി മിച്ചം വെച്ചപ്പോള്‍ മുപ്പതിനായിരം പൗണ്ടിന് മുകളിലായിരുന്നു ഒരു വര്‍ഷത്തെ സി കെ സി യുടെ മൊത്തം വരവ് ചിലവ്.

ഒരു എല്‍സിഡി വാളോട് കൂടിയ ക്രിസ്തുമസ് പരിപാടി പുതുമ നിറഞ്ഞതും എല്ലാവരാലും ആസ്വദിച്ചതും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകം എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നതും ആയിരുന്നു. കൂട്ടികള്‍ക്കായി പ്രത്യേകം മാജിക് ഷോയും മിമിക്‌സും, ലൈവ് ഗാനമേളയോടും കൂടി ഒരു Charity Annual Day ഒരുക്കിയത് ഈ കമ്മിറ്റിയുടെ ഉത്സാഹം എടുത്ത് കാണിക്കുന്നതും എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്കതും ആയിരുന്നു.

ഒത്തിരി നല്ല പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയതിന് ശേഷം ആണ് ജോര്‍ജ്കുട്ടി വടക്കേകുറ്റിന്റെയും, ഷിന്‍സണ്‍ മാത്യുവിന്റെയും, തോമസ് മണിയങ്ങാട്ടിന്റെയും നേതൃത്വത്തിലുള്ള 19 അംഗ കമ്മറ്റി സ്ഥാനം ഒഴിയുന്നത്. ശ്രീ ജോണ്‍സണ്‍ യോഹന്നാന്‍ പ്രസിഡന്റായും, ശ്രീ ബിനോയി തോമസ് സെക്രട്ടറി ആയും ശ്രീ സാജു പള്ളിപ്പാടന്‍ ട്രഷററായും ഉള്ള പുതിയ കമ്മറ്റി സികെസിയെ വലിയ ഉന്നതങ്ങളിലേക്ക് നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

[ot-video][/ot-video]

ബ്രിട്ടീഷ് രാജകൊട്ടാരത്തിൽ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സൈബർ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. വില്യം രാജകുമാരന്‍- കേറ്റ് മിഡില്‍ടണ്‍ ദമ്പതികളുടെ മകള്‍ ഷാര്‍ലറ്റിന്റെ പിറന്നാൾ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. നാലുവയസുകാരി രാജകുമാരിയും മുത്തശി എലിസബത്ത് രാജ്ഞിയും തമ്മിലുള്ള അമ്പരപ്പിക്കുന്ന രൂപസാദൃശ്യമാണ് സോഷ്യൽ ലോകത്തെ ഒരു കൂട്ടർ പങ്കുവയ്ക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ അതേ കണ്ണുകളാണ് ഷാര്‍ലറ്റിനും കിട്ടിയിരിക്കുന്നതെന്നാണ് പ്രധാന കണ്ടെത്തല്‍. രണ്ടുപേരും നോക്കുന്നത് ഏതാണ്ട് ഒരുപോലെതന്നെയെന്നും മുടിയുടെ നിറത്തിൽ പോലും സാദൃശ്യമുണ്ടെന്നും കണ്ടെത്തി കമന്റ് ചെയ്യുന്നവരേറെയാണ്. ഇതോടെ രാജകുമാരിയുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായി.

കെൻസിങ്ടൺ കൊട്ടാരത്തിലെ നോര്‍ഫോള്‍ക് വസതിയില്‍ വച്ചാണ് ഷാര്‍ലറ്റിന്റെ ഇൗ ചിത്രങ്ങള്‍ എടുത്തത്. ചിരിച്ചുകൊണ്ട് ക്യാമറയ്ക്കു നേരെ ഓടിവരുന്നതുള്‍പ്പെടെയുള്ള കുസൃതിച്ചിത്രങ്ങള് ഒൗദ്യോഗികമായി പങ്കുവച്ചതാണ്‍. ഏപ്രിലില്‍ രാജകൊട്ടാരത്തില്‍ വച്ച് അമ്മ കേറ്റ് തന്നെയാണ് മകളുടെ ചിത്രങ്ങളെടുത്തതെന്നും കൊട്ടാരം വൃ‍ത്തങ്ങള്‍ വിശദീകരിക്കുന്നു.

 

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ബ്രിട്ടനില്‍ വെള്ളിയാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ടോം ആദിത്യക്കു അത്യുജ്ജ്വല വിജയം. ലേബര്‍ പാര്‍ട്ടി കുത്തക സീറ്റ് വന്‍ ഭൂരിപക്ഷത്തിലൂടെ ടോമിലൂടെ നേടിയെടുത്തു. തുടര്‍ച്ചയായി ടോമും പാര്‍ട്ടിയും ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്ന് നേടുന്ന മൂന്നാമത്തെ അഭിമാനകരമായ വിജയമാണിത്. ബ്രെക്സിറ്റ് വിഷയവുമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വന്‍ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന തെരഞ്ഞെടുപ്പില്‍ പോലും തന്റെ ഭൂരിപക്ഷം കൂട്ടി തിളങ്ങുന്ന വിജയം നേടുവാന്‍ കഴിഞ്ഞതില്‍ പാര്‍ട്ടിയും ടോമും ആവേശത്തിലാണ്. തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിനച്ചിരിക്കാതെ മത്സര ഗോദയില്‍ ഇറങ്ങേണ്ടിവന്ന ടോമിന് ഈ വിജയം തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കരുതാം.

ടോമിന്റെ പ്രവൃത്തി മേഖലയിലും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തന പഥങ്ങളിലും ജനങ്ങളോടു പുലര്‍ത്തുന്ന സുതാര്യമായ സമീപനവും, ജന പ്രീതിയും, നേതൃത്വ പാടവവും, ആത്മാര്‍ത്ഥമായ സേവന സന്നദ്ധതയും കൂടാതെ പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിയ്ക്കുന്ന ഒരു വ്യക്തിയെന്ന നിലയിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളത്. സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും ടോമിനെ ജനകീയനാക്കുന്നു.

കഴിഞ്ഞ രണ്ടു തവണയും(2011, 2015) ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്നും പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കൗണ്‍സിലറായി ടോം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ വോട്ടിംഗ് നില പൊതുവേ കുറഞ്ഞിരുന്നെങ്കിലും ടോമിന്റെ ജനകീയതയ്ക്ക് കോട്ടം തട്ടിയില്ല.

സൗത്ത് വെസ്‌ററ് ഇംഗ്‌ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്റ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്.ബ്രിസ്‌റേറാള്‍ നഗരത്തിലെ പൊതു പ്‌ളാറ്റ്‌ഫോമായ ബ്രിസ്‌റേറാള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാനുമാണ് ആദിത്യ. 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്‌ളോസ്‌ററര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂമന്‍ റൈറ്റ് കാമ്പേയ്‌നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും തന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ ഘടകങ്ങളായി.

റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും, ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ബിരുദം നേടിയ ശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്‌റിറ്റിയൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്റെ ഭാര്യ. മക്കള്‍: അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ,അല്‍ഫോന്‍സ്.

ഹേവാര്‍ഡ് ഹീത്ത്: യു.കെയിലെ കായിക പ്രേമികളുടെ ഉത്സവമായ യുക്മ കായികമേളയ്ക്കു കേളികൊട്ടുയരുവാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ജൂണ്‍ 15ന് ബര്‍മിംങ്ങ്ഹാമില്‍ നടക്കുന്ന ദേശീയ കായിക മേളയില്‍ പങ്കെടുക്കുവാനുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യുക്മയിലെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ മാസം എട്ടാം തീയ്യതി ശനിയാഴ്ച ഹേവാര്‍ഡ്സ് ഹീത്ത് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തില്‍ (ഒങഅ) ഹേവാര്‍ഡ്സ് ഹീത്തില്‍ വച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. റീജിയണിലെ എല്ലാ അസാേസ്സിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങളെയും ഈ കായിക മാമാങ്കത്തിലേക്കു ക്ഷണിക്കുന്നതിനോടൊപ്പം, എല്ലാ ആഭ്യുദയ കാംക്ഷികളുടെയും പിന്തുണയും സഹകരണവും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

യുക്മ ദേശീയ സമിതി പുറപ്പെടുവിച്ചുട്ടുള്ള സ്‌പോര്‍ട്‌സ് നിയമാവലിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും റീജിയണല്‍ സ്‌പോര്‍ട്‌സ് നടത്തുന്നത്. രാവിലെ 10 മണിക്ക് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ. മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന കായിക മേള ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. യുക്മ ദേശീയ ട്രഷറര്‍ ശ്രീ. അനീഷ് ജോണ്‍, ഉപാദ്ധ്യക്ഷന്‍ ശ്രീ. എബി സെബാസ്റ്റ്യന്‍, ജോയിന്റ് ട്രഷററും യുക്മ ദേശീയ കായിക മേളയുടെ ജനറല്‍ കണ്‍വീനറുമായ ശ്രീ. ടിറ്റോ തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് ശ്രീ.വര്‍ഗീസ് ജോണ്‍, മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ മീഡിയാ കോഡിനേറ്ററും പി ആര്‍ ഒയുമായ ശ്രീ.സജീഷ് ടോം, മുന്‍ ട്രഷറര്‍ ശ്രീ.ഷാജി തോമസ്, എച്ച് എം എ പ്രസിഡന്റ് ശ്രീ.സെബാസ്റ്റ്യന്‍ ജോണ്‍ നെയ്‌ശേരി, സെക്രട്ടറി ഷാജി തോമസ് തുടങ്ങിയ നാഷണല്‍ റീജിയണല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം നല്‍കും.

കഴിഞ്ഞ വര്‍ഷം സൗത്ത് ഈസ്റ്റ് റീജിയനില്‍ കായിക മേള സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം കായിക മേളയ്ക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ആതിഥേയരായ ഹേവാര്‍ഡ് ഹീത്ത് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ പേര് വിവരങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റോ സെക്രട്ടറിയോ ൗൗസാമീൌവേലമേെ@ഴാമശഹ.രീാ എന്ന ഈമെയിലില്‍ ജൂണ്‍ രണ്ടാം തീയ്യതിക്ക് മുമ്പായി അറിയിക്കേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.

റീജിയണല്‍ തലത്തില്‍ ജൂണ്‍ 8ന് നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കു ജൂണ്‍ 15 നു ബിര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ കായികമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സൗത്ത് ഈസ്റ്റ് റീജിയനെ യുക്മയിലെ ഏറ്റവും കരുത്തുള്ള റീജിയനാക്കി മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നതായി റീജിയന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.

വേദിയുടെ വിലാസം:
Whitemans Green Recreation Ground,
Cuckfield,
Haywards Heath,
RH17 5HX.

സമയക്രമം:10 AM to 6 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്റണി എബ്രഹാം: 078776 80697

സ്വന്തം ലേഖകൻ

കൊച്ചി : പോരാളി ഷാജി എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ  ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തുന്നത് ഇന്നത്തെ മാധ്യമങ്ങളും, ബിസിനസ്സുകാരും , രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവുകളിലേയ്ക്കാണ് . ” സുഭാഷേ… എനിക്ക് യുകെയിലെ ഓൺലൈൻ പത്രത്തിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് മുപ്പത്തയ്യായിരം പൗണ്ടാണ്  ( മുപ്പത്തിയഞ്ച് ലക്ഷം രൂപ  ) ,  കേസ്സ് മറ്റ് ആരും അറിയാതെ കോടതിക്ക് പുറത്ത് ഒതുക്കി തീർക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് പണം തരാം , അതോടൊപ്പം നിങ്ങളുടെ ബിസ്സിനസ്സിനെപ്പറ്റി നല്ല രീതിയിൽ വാർത്തയെഴുതി നിങ്ങളുടെ ബിസിനസ്സ് വളർത്തി ഞാൻ മൂലം ഉണ്ടായ സാമ്പത്തിക നഷ്‍ടം തീർത്തും തരാം, നിങ്ങൾക്ക് നഷ്‌ടം ഉണ്ടാകത്തില്ല , എന്നെപ്പോലെ ബുദ്ധിയുള്ള ഒരു പത്രക്കാരനല്ലേ വാക്ക് പറയുന്നത് , ഞാൻ എഴുതി തരാം … “.  ഇങ്ങനെ നീളുന്നു ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ തനിക്കെതിരെ കേസ് കൊടുത്ത അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ . ഇന്നത്തെ മാധ്യമങ്ങൾ സാമ്പത്തിക ലാഭത്തിനായി എത്ര അപകടകരമായിട്ടാണ് മാധ്യമപ്രവർത്തനത്തെ ഉപയോഗപ്പെടുത്തുന്നത് എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് ഷാജന്റെ വാക്കുകളിൽ നിന്ന് പുറത്ത് വരുന്നത് .

പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ടെലിഫോൺ സംഭാഷണം കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക  .

[ot-video][/ot-video]

തനിക്കെതിരെ പലതരത്തിലുള്ള സാമ്പത്തിക ആരോപണങ്ങൾ പുറത്ത് വന്നപ്പോഴും ഷാജൻ സ്കറിയ സ്ഥിരമായി ആവർത്തിച്ചിരുന്ന ഒരു വാചകമാണ് ഇവിടെ പ്രസക്തമാകുന്നത് . ” ഞാൻ ഒരിക്കലും സാമ്പത്തിക ലാഭത്തിനായി വാർത്തയെഴുതുകയോ , എഴുതാതിരിക്കുകയോ ചെയ്യില്ല , അങ്ങനെ ചെയ്തതായി നിങ്ങളുടെ കൈയ്യിൽ തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വരൂ , അന്ന് ഞാൻ ഈ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം ” . എന്നാൽ ഷാജൻ ആവശ്യപ്പെട്ട പണം പരസ്യയിനത്തിൽ തരാത്തതിന്റെ പേരിൽ സുഭാഷ് മാനുവൽ എന്ന യുകെയിലുള്ള മലയാളി ബിസ്സിനസ്സുകാരനെതിരെ പതിമൂന്ന് ദിവസം തുടർച്ചയായി വ്യാജവാർത്തയിടുകയും , അവസാനം ആ വാർത്തയ്‌ക്കെതിരെ സുഭാഷ് കൊടുത്ത കേസ്സിൽ ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി വരുകയും ചെയ്തപ്പോൾ , കോടതിക്ക് പുറത്ത് കേസ്സ് ഒതുക്കി തീർത്ത് എന്നെ രക്ഷപെടുത്തണമെന്നും , താങ്കളുടെ ബിസ്സിനസ്സുകൾ വിജയിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു കരഞ്ഞു കാലുപിടിക്കുന്ന ഷാജന്റെ ശബ്ദമാണ് നമ്മൾക്ക് കേൾക്കാൻ കഴിഞ്ഞത് . ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഷാജൻ സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് പത്രപ്രവർത്തനം നടത്തുന്ന വെറുമൊരു മഞ്ഞപത്രക്കാരനാണെന്ന് തെളിയാൻ .

എല്ലാ രാഷ്രീയക്കാർക്കെതിരെയും ,  മത നേതാക്കൾക്കെതിരെയും , കോടീശ്വരന്മാരായ ബിസ്സിനസ്സുകാർക്കെതിരെയും വാർത്തകൾ എഴുതി ഞാൻ നിക്ഷപക്ഷ മാധ്യമ പ്രവർത്തകനാണ് , കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവനാണ് , സത്യം പറയുന്നവനാണ് , ഭയമില്ലാതെ വാർത്തയിടുന്നവനാണ് എന്നൊക്കെ പേരെടുത്തുകൊണ്ട് എല്ലാവരിൽ നിന്നും ഒരേപോലെ  സാമ്പത്തിക ലാഭം ഉണ്ടാക്കി എടുക്കുക എന്ന ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ഷാജൻ സ്കറിയ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഷാജന്റെ സംഭാഷണങ്ങൾ തെളിയിക്കുന്നത് . പണം നഷ്‍ടപ്പെടുന്നു എന്നതിനെക്കാൾ ഉപരി കേസ്സിൽ തനിക്കെതിരെ വിധി വന്നാൽ താൻ ഇതുവരെ ഒളിച്ച് വച്ചിരുന്ന കപടമുഖം ഈ കോടതിവിധിയിലൂടെ പുറത്ത് വരുന്നതിനെയാണ് ഷാജൻ ഭയപ്പെട്ടിരുന്നത് .

തനിക്ക് പണം നൽകുന്ന ബിസ്സിനസ്സ് കൂട്ടാളികൾക്ക് വേണ്ടി അവരുടെ എതിർ പക്ഷത്ത് നിൽക്കുന്ന ബിസ്സിനസ്സുകാർക്കെതിരെ യുകെയിലുള്ള തന്റെ ഓൺലൈൻ പോർട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും , അവസാനം കേസ്സിൽ പെട്ട് കുടുങ്ങുമ്പോൾ പുറംലോകം അറിയാതെ ഇതുപോലെ പണം നൽകിയും , കരഞ്ഞു കാലുപിടിച്ചും കേസ്സ് ഒതുക്കി തീർത്തുകൊണ്ട് ബിസ്സിനസ് സുഹൃത്തായി തുടർന്നുകൊണ്ട് പണം തട്ടുന്ന തന്ത്രമാണ് ഷാജൻ സ്കറിയ മറ്റ്  എല്ലാ ബിസ്സിനസ്സുകാരോടും സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിക്ക് പുറത്ത് യാതൊരുവിധ ഒത്തുതീർപ്പുകൾക്കും സുഭാഷ് മാനുവൽ തയ്യാറാകാതെ വന്നതാണ് ഷാജന് ഈ കേസ്സിൽ വിനയായത് . ഈ കേസ്സിൽ ഷാജനെ രക്ഷിക്കാൻ കൂട്ടായി നിന്നിരുന്ന ബിസ്സിനസ്സുകാരും ഷാജനും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെയും , വായനക്കാരെ വഞ്ചിച്ചുകൊണ്ടുള്ള ഷാജന്റെ മാധ്യമ പ്രവർത്തനത്തിന്റെയും കൂടുതൽ തെളിവുകൾ വരും ദിനങ്ങളിൽ പുറത്ത് വരുന്നതായിരിക്കും .

അതോടൊപ്പം രാഷ്ട്രീയക്കാരിൽ നിന്ന് പണം തട്ടിക്കൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന കേരള ജനതയ്ക്കിടയിൽ വർഗീയത എഴുതി വിട്ട് അവരെ തമ്മിലടിപ്പിക്കുന്ന അപകടകരമായ മാധ്യമ പ്രവർത്തന രീതിയും ഷാജൻ കേരളത്തിലെ തന്റെ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു സാഹചര്യമാണ് . ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്കൊണ്ട് നോർത്ത് ഇന്ത്യൻ മോഡലിൽ കേരളത്തിൽ വർഗ്ഗീയ കലാപത്തിന് സഹായകരമാകുന്ന രീതിയിലുള്ള മാധ്യമപ്രവർത്തനമാണ് ഷാജൻ ഇപ്പോൾ കേരളത്തിൽ  പരീക്ഷിച്ച് വരുന്നത് . ഇത് കേരളത്തിൽ ചോരപ്പുഴ ഒഴുകാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല .

ഷാജന്റെ അപകടകരമായ ഈ മാധ്യമപ്രവർത്തനത്തെ തുറന്നു കാട്ടുവാനാണ് പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ് ഷാജൻ പണം നൽകി കേസ്സൊതുക്കാൻ ശ്രമിക്കുന്ന ഈ വീഡിയോ പുറത്ത് വിട്ടത് .  പലപ്പോഴും ഷാജൻ എന്ന കപടമാധ്യമപ്രവർത്തകന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാതെ ന്യായീകരിച്ചിരുന്നവർ പോലും തങ്ങളുടെ സംസ്ക്കാര ശൂന്യതയെ പഴിച്ചുകൊണ്ട് ഇന്ന് ഷാജനെ കൈവിട്ടു കഴിഞ്ഞു . കേരളത്തെ വർഗ്ഗീയ കലാപത്തിലേയ്ക് തള്ളിവിട്ടുകൊണ്ട് സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്ന ഷാജൻ സ്കറിയ എന്ന മാധ്യമപ്രവർത്തകനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.

വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും കോടതിവിധി. നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത് ഒരു കോടിയോളം രൂപ

സോബിച്ചൻ കോശി

എപ്രില്‍ ഇരുപത്തിയേഴാംതീയതി ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെബ്രാഡ്‌ബെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്കെസിഎയുടെ വിഷു ഈസ്റ്റര്‍ ആഘോഷം പ്രഡഗംഭീരമായി നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെവിവിധ മേഖലകളില്‍ നിന്ന്ഒഴുകിയെത്തിയ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.ഹന്നാ ബിജുവിന്റെഈശ്വര പ്രാര്‍ത്ഥനയോടെ തുടക്കം. കെ സി എ പ്രസിഡണ്ട് ജോസ് വര്‍ഗീസിനെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്‍ സെക്രട്ടറി സോഫി നൈജോ ഏവര്‍ക്കുംസ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് അനില്‍ പുതുശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജ്യോതിസ് ജോസഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.വിഷു ഈസ്റ്റര്‍ സന്ദേശം ജോസീന ജോസ് നല്‍കി.സാബു എബ്രഹാം, ബിനോയ് ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ സി എ യുടെ പി ആര്‍ ഒ നന്ദി പ്രകാശിപ്പിച്ചതോടെ ഔദ്യോഗിക പൊതുയോഗത്തിന് തിരശീല വീണു.തുടര്‍ന്ന് കലയുടെ പൂരത്തിന് തിരശീല ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ ഓഫ് കെ എസ് സി യുടെ കുരുന്നുകള്‍(ദര്‍ശിക കാര്‍ത്തിക്കിന് ശിക്ഷണത്തില്‍) അരങ്ങില്‍ തീര്‍ത്ത നൃത്തനാട്യ നടനവിസ്മയങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തിയപ്പോള്‍ കരഘോഷങ്ങളുടെ അകമ്പടിയോടെ സദസ്സ് ഒന്നടങ്കം ഏറ്റെടുക്കുക ആയിരുന്നു.

കലാഭവന്‍ നൈസിന്റെകൊറിയോഗ്രാഫിയില്‍അന്‍പതില്‍ പരം ബാലികാ ബാലന്മാര്‍ സംഗീതത്തിനനുസരിച്ചു നൃത്തചുവടുകള്‍ വച്ചപ്പോള്‍ സദസ്സ്ഒന്നടങ്കം ഹര്‍ഷാരവത്തോടെ പ്രത്സാഹനമരുളി.തുടര്‍ന്ന് അരങ്ങേറിയ വിവിധ കലാ വിരുന്നുകള്‍ ഏവരെയും വിസ്മയിപ്പിക്കും വിധമായിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി.
കലയുടെ കേളി കൊട്ടില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കെസിഎയുട ട്രോഫി വിതരണം ചെയ്തു.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യ.ലോക്കല്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റിക്ക് അനേകര്‍ സംഭാവനകള്‍ നല്‍കി,ഈ പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ത്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ ഏവര്‍ക്കുംകെസിഎ എക്‌സിക്യൂട്ടീവ് നന്ദി അറിയിച്ചു.

വാല്‍ക്കഷണം:ആരാ പറഞ്ഞത് നാടകം അന്യം നിന്ന് പോയി എന്ന് സ്റ്റോക്ക് തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘ജീവിതം സാക്ഷി’എന്ന നാടകം കാണുവാന്‍ സ്റ്റാഫ്‌ഫോര്‍ഡ് കൗണ്ടിയിലെവിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് നാടകപ്രേമികള്‍ ആണ് എത്തിച്ചേര്‍ന്നത്. ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുംവിധം അഭിനയ മികവ് തെളിയിച്ച കലാകാരന്മാരെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

[ot-video][/ot-video]

കാരൂര്‍ സോമന്‍

കേരളം ആദരവോടെ ‘സാര്‍’ എന്ന് വിളിച്ചിരുന്നവരെ നോക്കി ‘ഉളുപ്പുണ്ടോ സാര്‍’ എന്ന പരിഹാസം കേട്ടപ്പോള്‍ എ.ഡി. മൂന്നാം ശതാബ്ദത്തില്‍ മഗധം ആസ്ഥാനമാക്കി ഭരണം നടത്തിയ ശ്രീഗുപ്തനും തുടര്‍ന്ന് വന്ന ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ (വിക്രമാദിത്യന്‍) കഥകളുമാണ് ഓര്‍മയിലെത്തുന്നത്. ഉത്തരേന്ത്യന്‍ ചരിത്രത്തില്‍ സാംസ്‌കാരിക -സംസ്‌കൃത സാഹിത്യത്തിന്റ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ഗുപ്തന്മാരുടെ ഭരണകാലമാണ്. സംസ്‌കൃതത്തിലെ നവരത്‌നമായിരുന്ന കാളിദാസനുള്‍പ്പടെ ഒന്‍പത് മഹാകവികള്‍ വര്‍ണ്ണനിലാവ് നിറഞ്ഞ വിക്രമാദിത്യ സദസ്സില്‍ സുരസുന്ദരിമാരുടെ സുഗന്ധത്തില്‍ രാജാവിന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്തുമായിരുന്നു. അതിന്റ പ്രധാന കാരണം സാഹിത്യം അറിവിന്റ വിളനിലമായതുകൊണ്ടാണ്. വിക്രമാദിത്യന്റ് ഭരണകാലം സാഹിത്യ സംസ്‌കാരിക കലാ രംഗത്തുള്ളവര്‍ ആരും തന്നെ രാജാവിന് അടിമപ്പണി ചെയ്യുന്നവരായിരുന്നില്ല. അന്ന് മനഃപ്രീതി ഭാഷയിലാണ് എല്ലാവരും ശ്രദ്ധിച്ചതെങ്കില്‍ ഇന്ന് സമ്പത്തും പദവിയും പ്രശസ്തിയുമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ബി.സി. 300 ല്‍ തുടങ്ങി എ.ഡി. 2019 ലെത്തുമ്പോള്‍ അത് കൊടിയുടെ നിറത്തില്‍ എത്തി നില്‍ക്കുന്നു. മലയാള ഭാഷാ-സാഹിത്യത്തിന്റ കെട്ടുകളഴിച്ചെടുക്കുമ്പോള്‍ സ്വദേശ-വിദേശ രാജാക്കന്മാര്‍വരെ ആദരവോട് കണ്ടിരുന്ന വിജ്ഞാന ശാഖക്ക് സ്നേഹമോ ആദരവോ ഇല്ലെന്ന് മനസ്സിലാകും. നാം വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് അവരുടെ യജമാനന്മാരോട് സ്നേഹ ബഹുമാനമുണ്ട്. എന്നാല്‍ അമ്മ തന്റെ കുഞ്ഞിനെ മടിയിലിരുത്തി ലാളിച്ചു വളര്‍ത്തുന്ന മാതൃഭാഷയെ, പ്രപഞ്ചത്തെ നാം എങ്ങനെയാണ് പരിചരിക്കുന്നത്?

സാഹിത്യം ഒരു ജനതയുടെ കണ്ണാടിയാണ്. ആ കണ്ണാടിയില്‍ ഇന്ന് പ്രതിബിംബിക്കുന്നത് സ്വന്തം മുഖവും കൊടിയുടെ നിറവും മാത്രം. കണ്ണുകള്‍ തുറന്ന് വികസിതമായ ഒരു ലോകത്തേക്ക് അവര്‍ സഞ്ചരിക്കുന്നില്ല. പദവിയും പത്രാസ്സും ലഭിച്ചപ്പോള്‍ അന്ധന്മാരായി മാറുന്നു. വിദേശത്തും ഇതുപോലെ സംഘടനകളുടെ പദവികള്‍ വഹിക്കുന്ന കുറെ അന്ധന്മാരെ കാണാറുണ്ട്. ഈ കൂട്ടരാകട്ടെ സാഹിത്യത്തിലെ സ്വയം വിരിയുന്ന പൂക്കളായി വിലയിരുത്തുന്നു. ഒരു മൈക്കുന് മുന്നില്‍ ഉറഞ്ഞുതുള്ളി ഭാഷയെപ്പോലും കിഴ്‌മേല്‍ മറിച്ചു് കാവ്യ സൗന്ദര്യം കെടുത്തുന്നു. ഭാഷയുടെ ബോധമണ്ഡലം എവിടെയെന്നുപോലും ഒരു ബോധവുമില്ല. ഭാഷയുടെ സാഹിത്യ സൗന്ദര്യ0 പ്രത്യക്ഷമായും പരോക്ഷമായും ഗുണം ചെയ്യേണ്ടത് ഭാഷയെ ആദരപൂര്‍വ്വം കാണുന്നവര്‍ക്കാണ്. അത് ചെളിപുരണ്ട ഭാഷയായാല്‍ കാവ്യ ഭാഷയുടെ മേല്‍ക്കൂര തന്നെ ഇടിഞ്ഞുവീഴും. ഒരുല്പന്നം വിറ്റഴിക്കുന്ന പരസ്യത്തിലെ അംഗീകൃത ഏജന്റന്മാരായി നമ്മുടെ സാംസ്‌കാരിക രംഗത്തുള്ളവര്‍ വേഷങ്ങള്‍ കെട്ടിയാടി ആടിപാടുന്ന കാലം.

നല്ലൊരു പറ്റം ഭരണരംഗത്തുള്ളവരാകട്ടെ രാഷ്ട്രീയബോധം എന്തെന്നറിയാത്ത പാര്‍ട്ടികളുടെ വക്താക്കളായി മാറുന്നു. ജനാധിപത്യം വരുന്നതിന് മുന്‍പ് ജനത്തെ നയിച്ചത് രാജാവാണ്. അദ്ദേഹം ഭരണാധികാരിയായതിനാല്‍ ‘രാജന്‍’ എന്ന് വിളിച്ചു. ഇന്നുള്ളവരെ നാം വിളിക്കുന്നത് ഓരോ പാര്‍ട്ടികളുടെ രാജനു പകരം നേതാവ്. എന്നാണ്. ഇവരാകട്ടെ മനുഷ്യന് നല്‍കുന്നത് അസഹിഷ്ണത, അസ്സുയ, ഭയം, ഭീതി, അരക്ഷിതത്വബോധം, ദാരിദ്ര്യം, പട്ടിണി, അനീതി മുതലായവയാണ്. ഇവര്‍ ഭാരതത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ കോടികണക്കിന് ജനത്തെ പട്ടിണിക്കാരാക്കി എന്നതാണ്. ഇത്രമാത്രം ദുരന്തം വിതക്കുമെന്ന് ആരും കരുതി കാണില്ല. നല്ലൊരു ഭരണാധികാരിക് ആദ്യം വേണ്ടത് വിവേകം, താഴ്മ, വിനയം, അറിവും അനുഭവവും ആരോഗ്യമുള്ള ഒരു മനസ്സുമാണ്. അവര്‍ ഒരു ഡോക്ടര്‍ക്ക് തുല്യരാണ്. രോഗത്തിന് ചികില്‍സ നല്‍കുന്നവര്‍, മുറിവുണക്കുന്നവര്‍, സഹജീവികളോട് സ്നേഹവും കാരുണ്യമുള്ളവര്‍. അധികാരമെന്ന ആനപ്പുറം കണ്ടാല്‍ മനുഷ്യരെ വാല്‍സല്യത്തോടെ ഒന്ന് നോക്കാന്‍ പോലും സാധിക്കുന്നില്ല. അധികാരം അവരെ മനസികരോഗികളാക്കി മാറ്റുന്നു. ഇവര്‍ വിചാരണക്ക് വിധേയമാക്കുന്നതും രോഗികളാക്കുന്നതും പാവങ്ങളെയാണ് അല്ലാതെ സമ്പന്നമാരെയും വന്‍കിട മുതലാളിമാരേയുമല്ല. കിടന്നുറങ്ങാന്‍ ഒരു തുണ്ടു ഭൂമിയില്ലാത്ത പാവങ്ങളുടെ നാട്. പ്രഭൂത്വ -ഫ്യൂഡല്‍ വൃവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ നാട്. ഭാഷ സാഹിത്യത്തെപ്പോലും രാഷ്ട്രീയവത്കരിച്ച നാട്, മാധ്യമങ്ങള്‍പോലും കൊടിയുടെ നിറം നോക്കി തിരക്കഥകളുണ്ടാക്കുന്നു, പ്രചാരവേലകള്‍ നടത്തുന്ന നാട്. രാജഭരണത്തിനും കൊളോണിയല്‍ ഭരണത്തിനും എണ്ണിയാല്‍ തീരാത്ത പോരാട്ടങ്ങള്‍, രക്തച്ചൊരിച്ചില്‍ നടത്തി സ്വാതന്ത്ര്യം നേടിയ നാട്ടില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാതെ തെരുവുകളില്‍ അലയുന്നതും നാട് വിട്ട് പരദേശയായി പാര്‍ക്കുന്നതും അധികാരിവര്‍ഗ്ഗം ജനങ്ങളുടെ സേവകരല്ല എന്നതിന്റ തെളിവാണ്. ഇത് ഇന്ത്യയുടെ ഇരുണ്ട നാളുകളെയാണ് സൂചിപ്പിക്കുന്നത്.

ഈ ഇരുണ്ട നാളുകളുടെ ഇരകളാണ് ഈ സാര്‍ എന്ന് വിളിക്കുന്ന കെ.എസ്.രാധാകൃഷ്ണനും, ടി.പി.ശ്രീനിവാസനും. ഉളുപ്പുണ്ടോ സാര്‍ എന്നു ചോദിക്കുന്നവര്‍ അറിയേണ്ടത് ഇവര്‍ രണ്ടും രാജഭക്തന്മാരല്ല അതിനേക്കാള്‍ പെറ്റിബൂര്‍ഷ്വ പാര്‍ട്ടികളുടെ ഔദാര്യം കൈപറ്റിയവരാണ്. ഇന്ത്യയിലെ എല്ലാം രാഷ്ട്രീയപാര്ടികളിലും ആ സത്ത അടങ്ങിയിട്ടുണ്ട്. ഓരൊ പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികള്‍ പണത്തിന്റ വലുപ്പം നോക്കി അങ്ങോട്ടുമിങ്ങോട്ടും കാലുവാരി കളിക്കാറുണ്ട്. ഇരിക്കുന്ന കൊമ്പ് മുറിക്കണമെങ്കില്‍ അതിനേക്കാള്‍ വലിയൊരു കൊമ്പ് കിട്ടികാണണം. പ്രതിമകള്‍ തച്ചുടക്കുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യം ആര്ക്കും തച്ചുടക്കാം. നമ്മുടെ പ്രധാനമന്ത്രിയെപ്പോലെ നല്ല കുശവന്മാരുണ്ടായാല്‍ വീണ്ടും നല്ല പ്രതിമകളുണ്ടാക്കാം. വോട്ടുചെയ്യുന്ന വിവരദോഷികള്‍ പോലും ഇവര്‍ക്ക് മാപ്പ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന അഴിമതിപോലെ ഇതും ഒരു രോഗമാണ്. എഴുത്തുകാരുടെ തൂലികയോടിച്ചു പദവികളും, പുരസ്‌കാരങ്ങളും ഇരിപ്പിടം കൊടുത്തതിനെക്കാള്‍ വലിയവരോ വലുപ്പമുള്ളവരോ അല്ല ഈ അക്കാദമിക് പുരുഷന്മാര്‍. ബെല്ലും ബ്രേക്കുമില്ലാത്ത സോഷ്യല്‍ മീഡിയയില്‍ അവരെ അപമാനിച്ചിട്ട് എന്ത് നേടാനാണ്. അടിയന്തര ശാസ്ത്രകൃയ വേണ്ടത് വ്യക്തികള്‍ക്കല്ല ഇന്ത്യന്‍ ജനാധിപത്യത്തിനാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുര്‍മന്ത്രവാദികളെ കാണുമ്പോള്‍ രണ്ടാമതായി ഓര്‍മ്മ വരുന്നത് ആര്‍സെനിയസ് പുണ്യവാളന്‍ ക്രിസ്ത്യാനികളോട് പറയുന്ന വാക്കുകളാണ്. ഓടിക്കോ, മിണ്ടരുത്, അനങ്ങരുത്’.

ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ​പൂ​ളി​ന​ടു​ത്തു​ള്ള കി​ർ​ക്കി​ബി എ​ന്ന സ്ഥ​ല​ത്താ​ണ് ബെ​ക്ക് എ​ഡ്മ​ണ്ട് എ​ന്ന സ്ത്രീ ​താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​ർ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞ​പ്പോ​ൾ ആ​രോ ഇ​വ​രു​ടെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ചു. ത​നി​ച്ചാ​യി​രു​ന്ന​തു​കൊ​ണ്ട് വാ​തി​ൽ തു​റ​ക്കാ​ൻ ബെ​ക്ക മ​ടി​ച്ചു. അ​പ്പോ​ൾ ക​ത്തു​ക​ൾ ഇ​ടാ​ൻ വാ​തി​ലി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന വി​ട​വി​ലൂ​ടെ ആ​രോ ത​ന്നോ​ട് സം​സാ​രി​ക്കു​ന്ന​തു​പോ​ലെ ബെ​ക്ക​യ്ക്കു തോ​ന്നി. ഒ​രു സ്ത്രീ​യു​ടെ ശ​ബ്ദ​മാ​ണ് കേ​ൾ​ക്കു​ന്ന​ത്.

എ​നി​ക്ക് പോ​കാ​ൻ ഒ​രി​ട​മി​ല്ല, വാ​തി​ൽ തു​റ​ന്നു ത​ര​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ബെ​ക്ക വാ​തി​ൽ തു​റ​ന്നി​ല്ല. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം ഈ ​മു​ട്ട​ലും അ​ഭ്യ​ർ​ഥ​ന​യും തു​ട​ങ്ങി. ഇ​ട​യ്ക്ക് ഭീ​ഷ​ണി ക​ല​ർ​ന്ന സ്വ​ര​ത്തി​ലും സം​സാ​രി​ച്ചു. ഭ​യ​ന്നു വി​റ​ച്ച ബെ​ക്ക മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ചി​രു​ന്നു.  പി​റ്റേ​ദി​വ​സം അ​യ​ൽ​ക്കാ​രി​യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് മ​റ്റൊ​രു ദി​വ​സം സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​താ​യി പ​റ​ഞ്ഞു. അ​വി​ടെ​യും എ​ഴു​ത്തി​ടാ​ൻ വാ​തി​ലി​ൽ ഉ​ണ്ടാ​ക്കി​യ ചെ​റി​യ വി​ട​വി​ലൂ​ടെ​യാ​ണ് സ്ത്രീ​യു​ടെ ശ​ബ്ദം കേ​ട്ട​ത്. ക​ള്ള​ൻ​മാ​രാ​യി​രി​ക്കും എ​ന്നു ക​രു​തി അ​വ​രും വാ​തി​ൽ തു​റ​ന്നി​ല്ല. പി​ന്നീ​ട് ബെ​ക്കും അ​യ​ൽ​ക്കാ​രി​യും ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ആ ​ചെ​റി​യ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ​താ​യി മ​ന​സി​ലാ​ക്കി. എ​ല്ലാ​യി​ട​ത്തും സ്ത്രീ​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​ന്ന​ത് വാ​തി​ലി​ലു​ള്ള എ​ഴു​ത്തി​ടാ​നു​ള്ള പെ​ട്ടി​യി​ലൂ​ടെ.

പു​ല​ർ​ച്ചെ ര​ണ്ടി​നും അ​ഞ്ചി​നു​മി​ട​യി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.മി​ക്ക​വ​രും ത​ന്നെ മോ​ഷ​ണം ഭ​യ​ന്ന് വാ​തി​ൽ തു​റ​ന്നി​ല്ല. തു​റ​ന്ന​വ​ർ​ക്ക് ആ​രേ​യും കാ​ണാ​നും ക​ഴി​ഞ്ഞി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷെ പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും നാ​ട്ടു​കാ​ർ പ​റ​യു​ന്ന സ്ത്രീ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​താ​യാ​ലും വാ​തി​ലി​ന്‍റെ വി​ട​വി​ലൂ​ടെ സം​സാ​രി​ക്കു​ന്ന സ്ത്രീ​യെ പേ​ടി​ച്ചാ​ണ് ഇ​വി​ട​ത്തു​കാ​ർ ഓ​രോ ദി​വ​സ​വും ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ബ്രിട്ടൻസ് ഗോട് ടാലന്റ് ടിവി റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ അമ്പരപ്പിച്ച് പതിനാലുകാരൻ. വണ്ണമുളളവർക്കും ഡാൻസ് കളിക്കാമെന്നത് തന്റെ പ്രകടനത്തിലൂടെയാണ് ഇന്ത്യയിൽനിന്നുളള അക്ഷത് സിങ് തെളിയിച്ചത്. ‘അഗ്നീപത്’ എന്ന സിനിമയിലെ ‘ദേവ ശ്രീ ഗണേശ’ എന്നു തുടങ്ങുന്ന ഗാനത്തിന് നൃത്തച്ചുവടുകൾവച്ചാണ് അക്ഷത് തന്റെ ഡാൻസ് തുടങ്ങിയത്. ഇതിനുപിന്നാലെ ഫാസ്റ്റ് നമ്പരുകൾക്ക് അനുസരിച്ച് ചുവടുകൾ മാറ്റി.

അക്ഷതിന്റെ പ്രകടനം നാലു വിധി കർത്താക്കളും കാണികളും അതിശയത്തോടെയാണ് നോക്കിയിരുന്നത്. എന്തുകൊണ്ട് ഷോയിൽ പങ്കെടുക്കാനെത്തി എന്ന വിധികർത്താക്കളുടെ ചോദ്യത്തിന് അക്ഷതിന്റെ മറുപടി ഇതായിരുന്നു, ”ജീവിതത്തിൽ എനിക്ക് രണ്ടു ലക്ഷ്യങ്ങളാണുളളത്. എല്ലാവരെയും സന്തോഷിപ്പിക്കുക, ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല എന്നത് എല്ലാവർക്കും ബോധ്യപ്പെടുത്തുക.”

സൽമാൻ ഖാന്റെ കടുത്ത ആരാധകനായ അക്ഷത് 2014 ൽ ഇന്ത്യാസ് ഗോട് ടാലന്റ് പങ്കെടുത്താണ് പ്രശസ്തനായത്. 2017 ൽ ഓസ്ട്രേലിയൻ ഷോയായ ലിറ്റിൽ ബിഗ് ഷോട്സിലും പങ്കെടുത്തിട്ടുണ്ട്.

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

തുടര്‍ച്ചയായ രോഗാവസ്ഥ തൊഴിലാളിയുടെ കാര്യക്ഷമതയെയും ജോലി നിർവ്വഹിക്കാനുള്ള കഴിവിനെയും (capactiy) കുറയ്ക്കുന്ന സ്ഥിതിവിശേഷം തൊഴില്‍ നഷ്ടപ്പെടാനുള്ള  സാധ്യതയിലേക്ക് വഴി തെളിക്കാവുന്നതാണ്.  തുടര്‍ച്ചയായ അസുഖ അവസ്ഥ മൂലം ഒരു തൊഴിലാളിയുടെ തൊഴില്‍ കരാര്‍ നിയമത്തിന്റെ സ്വമേധയായുള്ള നടപടിയിലൂടെ റദ്ദാക്കപ്പെടാവുന്നതാണ്. ഇത്തരത്തില്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ തൊഴിലാളിക്ക് കോടതിയില്‍ കേസിനും മറ്റും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല.  അതായത് ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളി പുറത്താക്കപ്പെടുന്നില്ല. മറിച്ച് നിയമത്തിന്റെ ഇടപെടലിലൂടെ തൊഴില്‍ കരാര്‍ അവസാനിക്കുകയാണ്. തന്മൂലം പുറത്താക്കല്‍ നടക്കുന്നില്ല. പുറത്താക്കല്‍ (dismissal) ഇല്ലാത്ത സാഹചര്യത്തില്‍ അനീതിയായ പുറത്താക്കല്‍ (unfair dismissal) അവകാശപ്പെടാന്‍ സാധിക്കുകയില്ല.

ഉദാഹരണത്തിന് തൊഴിലാളിക്ക് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ നിലവിലുള്ള തൊഴില്‍ കരാര്‍ അസാധുവാകുകയും പ്രസ്തുത കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നതാണ്. 1980 ലെ പ്രശസ്തമായ ഒരു വിധി പ്രകാരം തൊഴിലാളിക്കെതിരെയുള്ള ശിക്ഷ ക്രിമിനല്‍ കോടതിയില്‍ അപ്പീലീല്‍ ഇരിക്കെ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കപ്പെടുകയും പിന്നീട് ക്രിമിനല്‍ കോടതി അപ്പീല്‍ വന്നപ്പോള്‍ തൊഴിലാളി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.  എങ്കിലും തൊഴിലാളിയുടെ എല്ലാ തൊഴില്‍പരമായ ആനുകൂല്യങ്ങളും നിരാകരിക്കപ്പെട്ടു.

നിരന്തരമായി അസുഖം ബാധിച്ച് അവധിയില്‍ ആയതിനാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പ്രസ്തുത കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍ കോടതി തീരുമാനം എടുക്കുന്നത് താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിച്ചാണ്.

1. തൊഴിലാളി അസുഖമായി അവധിയില്‍ പോയാല്‍ കരാര്‍ പ്രകാരം ശമ്പളം ലഭിക്കുമായിരുന്നോ?

2. എത്രകാലം തൊഴിലാളി തന്റെ അസുഖമായി അവധിയില്‍ തുടരാം?

(തൊഴിലാളി താല്‍ക്കാലിക തൊഴിലാളിയാണെങ്കില്‍ കരാര്‍ റദ്ദാക്കല്‍ സാധ്യത കൂടുതലാണ്)

3. തൊഴിലാളി തന്റെ രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ എത്ര സമയം വേണ്ടിവരും?

4. തൊഴിലാളിയുടെ തസ്തിക തൊഴില്‍ സ്ഥാപനത്തിലെ പ്രധാന ജോലിയാണോ?

5. എത്രകാലം തൊഴിലാളി പ്രസ്തുത സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തിരുന്നു? (നീണ്ട സര്‍വീസുണ്ടെങ്കില്‍ സാധാരണയായി കരാര്‍ റദ്ദാക്കാന്‍ സാധ്യത കുറവാണ്)

ദീര്‍ഘകാല അസുഖവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവധിയില്‍ തൊഴില്‍ ദാതാവ് പ്രത്യേകമായി പരിഗണിക്കേണ്ട വസ്തുത തൊഴിലാളിയുടെ കരാറില്‍ അസുഖവുമായി ബന്ധപ്പെട്ടുള്ള അവധിയില്‍ പ്രവേശിക്കുന്ന തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നുണ്ടോ എന്നതാണ്.  കാരണം അസുഖവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുമ്പോള്‍ കരാര്‍ പ്രകാരം sick pay നല്‍കാന്‍ ബാധ്യതയുണ്ടെങ്കില്‍ കരാര്‍ പ്രകാരം sick leave ല്‍ ഇരിക്കുമ്പോള്‍ തൊഴിലാളിക്ക് sick pay ലഭിക്കാന്‍ അവകാശമുള്ളത്രയും സമയം കരാര്‍ അവസാനിപ്പിക്കുക സാധ്യമല്ല.  ഉദാഹരണം ഒരുഹോട്ടലില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തന്റെ കരാര്‍ പ്രകാരം ശമ്പളം നല്‍കണം (sick pay for at least 12 months). പ്രസ്തുത തൊഴിലാളി 12 മാസം അവധിയിലിരിക്കുകയും ശമ്പളം ലഭിക്കുകയും ചെയ്യും.  പ്രസ്തുത കാലയളവില്‍ തൊഴിലാളിയെ അസുഖബാധിതനായി കാര്യക്ഷമത (in capacity) യില്ലാത്തതിനാല്‍  പുറത്താക്കാന്‍ തൊഴില്‍ ദാതാവിന് സാധിക്കുകയില്ല.

തൊഴിലാളിയുടെ ദീര്‍ഘമായ അവധി ആരോഗ്യപരമായ കാരണങ്ങളാലാണെങ്കില്‍ ഇത്തരത്തിലുള്ള ആരോഗ്യ കാരണങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് തുടരുകയാണെങ്കില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ ഇത് liability discrimination – ന്റെ പരിധിയില്‍ വരും.  ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് തന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുചിതമായ ജോലി നല്‍കേണ്ടതായി വരും. ഒരു തൊഴിലാളിയുടെ disability നിര്‍വചിക്കുന്നത് തൊഴിലാളി state benefit വാങ്ങുന്നുണ്ടോ എന്നതോ disability badge ഉണ്ടോ എന്നതോ കണക്കാക്കിയല്ല.  Equality Act 2010 തൊഴിലാളി തൊഴില്‍ ചെയ്യാന്‍ തന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്.

മേല്‍പറഞ്ഞ രീതിയില്‍ capability യുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ കോടതി പരിഗണിക്കുന്ന കാര്യങ്ങളില്‍ പ്രമുഖമായ വസ്തുത തൊഴില്‍ ദാതാവിന്റെ തീരുമാനം നയയുക്തമാണോ എന്നതാണ്.  ഈ അവസ്ഥയില്‍ നീതിയുക്തമായ ഒരു തൊഴില്‍ ദാതാവ് കുറെക്കൂടി കാത്തിരുന്ന് തൊഴിലാളിക്ക് മറ്റൊരവസരം കൂടി കൊടുക്കാമായിരിന്നോ എന്നുമായിരിക്കും.  അതോടൊപ്പം തന്നെ തൊഴിലാളിയുടെ ആരോഗ്യ അവസ്ഥയുടെ ഗുരുതരാവസ്ഥ എത്രകാലം അവധിയില്‍ ഇരുന്നു, തൊഴിലാളിയുടെ വ്യക്തിപരമായ അവസ്ഥ, സാമ്പത്തിക ഭദ്രത, തൊഴില്‍ ദാതാവിന് അത്യാവശ്യമായി പകരം തൊഴിലാളിയെ കണ്ടെത്തേണ്ടതുണ്ടോ എന്ന കാരണങ്ങള്‍ പരിഗണിക്കപ്പെടും.

മറ്റൊരു പ്രധാനപ്പെട്ട ഘടകം കോടതി പരിഗണിക്കുന്നത് തൊഴില്‍ ദാതാവ് തൊഴിലാളിയുമായി തന്റെ ആരോഗ്യ അവസ്ഥയും ഭാവി പരിപാടിയും വ്യക്തമായി ചര്‍ച്ച ചെയ്തിരിക്കണം.  തൊഴില്‍ ദാതാവ് തൊഴിലാളിയുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.  ഇതിനായി പുറത്തുള്ള ഏജന്‍സിയുമായോ occupation Health GP യുമായോ ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.
Copyright © . All rights reserved