UK

ല​ണ്ട​ൻ: പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ വീ​ഴ്ത്തി ചെ​ൽ​സി യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​ദ്യ പാ​ദ​ത്തി​ലും നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ ടൈ​മി​ലും മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ൽ എ​ത്തി​യ​ത്. ര​ണ്ടു പെ​നാ​ൽ​റ്റി​ക​ൾ ത​ട​ഞ്ഞി​ട്ട് ഗോ​ളി കെ​പ അ​രി​സ​ബ​ലാ​ഗ ചെ​ൽ​സി​യു​ടെ ഹീ​റോ​യാ​യി. ആ​ദ്യ പാ​ദം 1-1 സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 28-ാം മി​നി​റ്റി​ൽ റൂ​ബ​ൻ ചീ​ക്കി​ലൂ​ടെ ചെ​ൽ​സി​യാ​ണ് ആ​ദ്യ ഗോ​ൾ നേ​ടു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ലൂ​ക ജോ​വി​ച്ചി​ലൂ​ടെ ഫ്രാ​ങ്ക്ഫ​ർ​ട്ട് തി​രി​ച്ച​ടി​ച്ചു. തു​ട​ർ​ന്നു മ​ത്സ​ര​ത്തി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ട് ആ​ധി​പ​ത്യം സ്ഥാ​പി​ച്ചെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല.  ഇ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ണ്ടു.

ചെ​ൽ​സി​ക്കു വേ​ണ്ടി ബാ​ർ​ക്ലി, ജോ​ർ​ജി​ഞ്ഞോ, ലൂ​യി​സ്, ഏ​ഡ​ൻ ഹ​സാ​ർ​ഡ് എ​ന്നി​വ​ർ ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ അ​സ്പി​ലി​ക്വ​റ്റ​യു​ടെ ശ്ര​മം ഫ്രാ​ങ്ക്ഫ​ർ​ട്ട് ഗോ​ൾ കീ​പ്പ​ർ കെ​വി​ൻ ട്രാ​പ്പ് ര​ക്ഷ​പെ​ടു​ത്തി. ഫ്രാ​ങ്ക്ഫ​ർ​ട്ടി​നു വേ​ണ്ടി ഹ​ല്ലെ​ർ, ജോ​വി​ച്ച്, ഡി ​ഗു​സ്മാ​ൻ എ​ന്നി​വ​ർ ല​ക്ഷ്യം ക​ണ്ടു. ഹി​ന്‍റ​ർ​റെ​ഗെ​റി​ന്‍റെ​യും പ​സി​ൻ​സി​യ​യു​ടെ​യും കി​ക്കു​ക​ൾ കെ​പ ത​ട​ഞ്ഞി​ട്ടു.  മേ​യ് 29-ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ലീ​ഷ് ടീ​മാ​യ ആ​ഴ്സ​ണ​ലാ​ണ് ചെ​ൽ​സി​യു​ടെ എ​തി​രാ​ളി​ക​ൾ. വ​ല​ൻ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ഴ്സ​ണ​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഇ​തോ​ടെ യൂ​റോ​പ്പ ലീ​ഗി​ലും ഇം​ഗ്ല​ണ്ട് ടീ​മു​ക​ളു​ടെ ഫൈ​ന​ലാ​യി. നേ​ര​ത്തെ, ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ഇം​ഗ്ലീ​ഷ് ടീ​മു​ക​ളാ​യ ലി​വ​ർ​പൂ​ളും ടോ​ട്ട​ന​വും ക​ലാ​ശ​ക്കൊ​ട്ട് ഉ​റ​പ്പി​ച്ചി​രു​ന്നു

മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിക്ക് പിന്നാലെ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞു.

ജയിലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 16 കിലോ കുറഞ്ഞെന്നാണ് മിഷേലിന്‍റെ ആരോപണം. യൂറോപ്യന്‍ ഭക്ഷണം ജയിലില്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു. കൂടെ താമസിക്കുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിയിലുണ്ട്. കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴുദിവസത്തെ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.

മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര തുടരാനായത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ 131 വിമാനത്തിനാണ് യാത്രക്കിടെ എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് വിയന്നയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ സാങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ടോട്ടനം യോഗ്യത നേടി. കൂടുതൽ എവേ ഗോളുകളുടെ പിൻബലത്തിലാണ് അജാക്സിനെ തകർത്ത് ടോട്ടനം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ലിവർപൂളാണ് ഫൈനലിൽ ടോട്ടനത്തിന്റെ എതിരാളികൾ. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം യഥാർത്ഥ ഇംഗ്ലീഷ് പരീക്ഷയായി.

ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം, രണ്ടാപാദ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് വഴങ്ങി. ഇതിന് ശേഷം ഫുട്ബോൾ ലോകം ടോട്ടനത്തിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.

ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ട് ഗോളുകൾ നേടിയ മൗറ അവസാന വിസിൽ മുഴങ്ങാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് മൂന്നാം ഗോൾ നേടിയത്.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്‌സിന്‍റെ യുവനിര ഫൈനലിലേക്ക് മുന്നേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യൻസ് ലീഗ്. ലിവർപൂളിനെ ഫൈനലിൽ മലർത്തിയടിച്ച് കിരീടം സ്വന്തമാക്കാനാവും ഇനി ടോട്ടനത്തിന്റെ ശ്രമം.

ബ്രിട്ടണിലെ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരന്‍ ആണ് പ്രസ്റ്റന്‍, ലങ്കാഷയറിലെ പ്രദീഷ് കോമളന്‍. അഭിനയ രംഗത്തും സംഗീത മേഖലയിലും തന്റെ മികവ് തെളിയിച്ച പ്രദീഷ്, ഇതാദ്യമായി ഒരു ഹ്രസ്വചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയുന്നു.ഒരൊറ്റ കഥാപാത്രം മാത്രമുള്ള ഈ ചിത്രത്തിലെ വേഷം അവതരിപ്പിക്കുന്നതും പ്രദീഷ് തന്നെയാണ്.

‘വേക്കപ്പ് കാള്‍’ എന്ന് ടൈറ്റില്‍ നല്‍കിയിട്ടുള്ള ഈ ‘നിശബ്ദ’ ഹ്രസ്വചിത്രത്തിന്റെ അണിയറയില്‍ പ്രദീഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് മക്കള്‍ നവനന്ദനന്‍ പ്രദീഷും, നവരസന്‍ പ്രദീഷും ആണ്. ഈ ഇരട്ട സഹോദരങ്ങളില്‍ നന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ നവരസന്‍ മറ്റ് സാങ്കേതിക മേഖലകള്‍ കൈകാര്യം ചെയ്യുന്നു.

‘വേക്കപ്പ് കാളിന്റെ’ കഥ രൂപപ്പെടുന്നത് സ്വന്തം അനുഭവത്തില്‍ നിന്നും ആണെന്ന് പ്രദീഷ് പറഞ്ഞു. മലയാള സിനിമ രംഗത്തെ എക്കാലത്തെയും ‘അമ്മ’ ആയിരുന്ന ആറന്മുള പൊന്നമ്മയുമായുള്ള വളരെ കാലത്തെ ആത്മബന്ധത്തില്‍ നിന്നും ഉണ്ടായ ഒരു സ്പാര്‍ക്ക് ആണ് ഈ കഥയ്ക്ക് ആധാരം. ആ അനുഭവം ഈ ഹ്രസ്വചിത്രത്തിന് വേണ്ടി ചില വലിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്നു എന്ന് മാത്രം. 8 മിനിട്ടും 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ചിത്രം എല്ലാ ആസ്വാദനതലത്തിലും ഉള്ള പ്രേക്ഷകരുടെയും മനസ്സിനെ സ്പര്‍ശിക്കുന്നതാകും എന്ന് പ്രദീഷ് പറയുന്നു.

കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പീറ്റര്‍ബോറോയിലെ മലയാളികള്‍. പുതിയ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഉദ് ഘാടനവും അതിനോടനുബന്ധിച്ചു നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റും ”പീറ്റര്‍ബോറോ മലയാളീസ്” എന്ന കൂട്ടായ്മയുടെ സഹകരണത്തോടെ ജൂണ്‍ 15ന് പീറ്റര്‍ബോറോ സ്‌കൂള്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചു രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ നടത്തപ്പെടുന്നു.

പുതിയ സ്‌പോര്‍ട്‌സ് ക്ലബിന്റെ (United Sports Club Peterborough) അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യത്തെ ടൂര്‍ണമെന്റ് എന്തുകൊണ്ടും ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയമില്ല. പ്രൗഢഗംഭീരമായി നടത്തപെടുന്ന ഈ ആവേശ പോരാട്ടത്തിന്റെ അലയൊലികള്‍ കായിക പ്രേമികള്‍ക്ക് ഒരു അവേശമായി മാറട്ടെ എന്നു ആശിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനകളുമായി യുകെ യിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന കായിക മാമാങ്കം വീക്ഷിക്കുന്നതിനായി എല്ലാ നല്ലവരായ കായികപ്രേമികളെയും ഹാര്‍ദവമായി പീറ്റര്‍ബോറോയിലേക്കു സ്വാഗതം ചെയ്യുന്നു.

ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂണ്‍ ഒന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ് പീറ്റര്‍ബോറോ യുടെ വോളിബോള്‍ മല്‍സരങ്ങളുടെ പൂര്‍ണ്ണ വിജയത്തിനായി നിങ്ങളോരോരുത്തരുടേയും സജീവ പങ്കാളിത്തം പ്രീതീഷിക്കുന്നു.

1st prize £501
2nd prize £251
3rd prize £151
Best offender,best defender, emerging team, fair play award, raffle prize etc.

Contact Numbers
07578768074(Santhosh) 07739034298(Savio). 07988743659(Jeby). 07446990492(Baiju Mudakkalil)

കഴിഞ്ഞ ഒരു വര്‍ഷക്കാലം കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ശ്രീ ജോര്‍ജ്കുട്ടി വടക്കേക്കുറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 19 അംഗ കമ്മറ്റി നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ശേഷം ഇന്നലെ പടി ഇറങ്ങിയത് ഒത്തിരി സ്വപ്ന തുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ്. കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി സോഷ്യല്‍ ബോധവല്‍ക്കരണ സെമിനാറും, മെഡിക്കല്‍ ബോധവല്‍ക്കരണ സെമിനാറും നടത്തിയതോടൊപ്പം നാട്ടില്‍ പ്രളയം ഉണ്ടായപ്പോള്‍ പത്തു ലക്ഷത്തില്‍ അധികം പൗണ്ട് നാട്ടില്‍ എത്തിക്കാനും കഴിഞ്ഞ കമ്മറ്റിക്ക് സാധിച്ചു എന്ന കാര്യം വളരെ പ്രശംസനീയമാണ്.

പ്രളയത്തിന് ശേഷം നാട്ടിലോട്ട് സാധനങ്ങള്‍ കയറ്റി അയക്കാന്‍ UUKMA യുടെ National Sorting Centre ആയി പ്രവര്‍ത്തിച്ചതിന് യുക്മയുടെ പ്രത്യേക ജ്യൂറി അവാര്‍ഡ് സികെസിക്ക് ലഭിക്കുകയുണ്ടായി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കനിവ് ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ അഞ്ച് നിര്‍ദ്ധന കുടുംബങ്ങളെ സഹായിച്ച് കഴിഞ്ഞ കമ്മറ്റി വളരെ അധികം ശ്രദ്ധ നേടി.

വളരെ സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും, ശ്രീ ജോമോന്‍ വല്ലൂര്‍ പ്രസിഡന്റായിരുന്ന മുന്‍ കമ്മറ്റി കൈമാറി തന്ന പൈസയും കൂടി കൂട്ടി പതിനായിരത്തില്‍ അധികം പൗണ്ട് സേവിംഗ്‌സ് അക്കൗണ്ടിലും, കനിവ് ചാരിറ്റി അക്കൗണ്ടിലും ആയി മിച്ചം വെച്ചപ്പോള്‍ മുപ്പതിനായിരം പൗണ്ടിന് മുകളിലായിരുന്നു ഒരു വര്‍ഷത്തെ സി കെ സി യുടെ മൊത്തം വരവ് ചിലവ്.

ഒരു എല്‍സിഡി വാളോട് കൂടിയ ക്രിസ്തുമസ് പരിപാടി പുതുമ നിറഞ്ഞതും എല്ലാവരാലും ആസ്വദിച്ചതും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകം എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നതും ആയിരുന്നു. കൂട്ടികള്‍ക്കായി പ്രത്യേകം മാജിക് ഷോയും മിമിക്‌സും, ലൈവ് ഗാനമേളയോടും കൂടി ഒരു Charity Annual Day ഒരുക്കിയത് ഈ കമ്മിറ്റിയുടെ ഉത്സാഹം എടുത്ത് കാണിക്കുന്നതും എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്കതും ആയിരുന്നു.

ഒത്തിരി നല്ല പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയതിന് ശേഷം ആണ് ജോര്‍ജ്കുട്ടി വടക്കേകുറ്റിന്റെയും, ഷിന്‍സണ്‍ മാത്യുവിന്റെയും, തോമസ് മണിയങ്ങാട്ടിന്റെയും നേതൃത്വത്തിലുള്ള 19 അംഗ കമ്മറ്റി സ്ഥാനം ഒഴിയുന്നത്. ശ്രീ ജോണ്‍സണ്‍ യോഹന്നാന്‍ പ്രസിഡന്റായും, ശ്രീ ബിനോയി തോമസ് സെക്രട്ടറി ആയും ശ്രീ സാജു പള്ളിപ്പാടന്‍ ട്രഷററായും ഉള്ള പുതിയ കമ്മറ്റി സികെസിയെ വലിയ ഉന്നതങ്ങളിലേക്ക് നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

[ot-video][/ot-video]

ബ്രിട്ടീഷ് രാജകൊട്ടാരത്തിൽ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സൈബർ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. വില്യം രാജകുമാരന്‍- കേറ്റ് മിഡില്‍ടണ്‍ ദമ്പതികളുടെ മകള്‍ ഷാര്‍ലറ്റിന്റെ പിറന്നാൾ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. നാലുവയസുകാരി രാജകുമാരിയും മുത്തശി എലിസബത്ത് രാജ്ഞിയും തമ്മിലുള്ള അമ്പരപ്പിക്കുന്ന രൂപസാദൃശ്യമാണ് സോഷ്യൽ ലോകത്തെ ഒരു കൂട്ടർ പങ്കുവയ്ക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ അതേ കണ്ണുകളാണ് ഷാര്‍ലറ്റിനും കിട്ടിയിരിക്കുന്നതെന്നാണ് പ്രധാന കണ്ടെത്തല്‍. രണ്ടുപേരും നോക്കുന്നത് ഏതാണ്ട് ഒരുപോലെതന്നെയെന്നും മുടിയുടെ നിറത്തിൽ പോലും സാദൃശ്യമുണ്ടെന്നും കണ്ടെത്തി കമന്റ് ചെയ്യുന്നവരേറെയാണ്. ഇതോടെ രാജകുമാരിയുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായി.

കെൻസിങ്ടൺ കൊട്ടാരത്തിലെ നോര്‍ഫോള്‍ക് വസതിയില്‍ വച്ചാണ് ഷാര്‍ലറ്റിന്റെ ഇൗ ചിത്രങ്ങള്‍ എടുത്തത്. ചിരിച്ചുകൊണ്ട് ക്യാമറയ്ക്കു നേരെ ഓടിവരുന്നതുള്‍പ്പെടെയുള്ള കുസൃതിച്ചിത്രങ്ങള് ഒൗദ്യോഗികമായി പങ്കുവച്ചതാണ്‍. ഏപ്രിലില്‍ രാജകൊട്ടാരത്തില്‍ വച്ച് അമ്മ കേറ്റ് തന്നെയാണ് മകളുടെ ചിത്രങ്ങളെടുത്തതെന്നും കൊട്ടാരം വൃ‍ത്തങ്ങള്‍ വിശദീകരിക്കുന്നു.

 

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ബ്രിട്ടനില്‍ വെള്ളിയാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ടോം ആദിത്യക്കു അത്യുജ്ജ്വല വിജയം. ലേബര്‍ പാര്‍ട്ടി കുത്തക സീറ്റ് വന്‍ ഭൂരിപക്ഷത്തിലൂടെ ടോമിലൂടെ നേടിയെടുത്തു. തുടര്‍ച്ചയായി ടോമും പാര്‍ട്ടിയും ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്ന് നേടുന്ന മൂന്നാമത്തെ അഭിമാനകരമായ വിജയമാണിത്. ബ്രെക്സിറ്റ് വിഷയവുമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വന്‍ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന തെരഞ്ഞെടുപ്പില്‍ പോലും തന്റെ ഭൂരിപക്ഷം കൂട്ടി തിളങ്ങുന്ന വിജയം നേടുവാന്‍ കഴിഞ്ഞതില്‍ പാര്‍ട്ടിയും ടോമും ആവേശത്തിലാണ്. തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിനച്ചിരിക്കാതെ മത്സര ഗോദയില്‍ ഇറങ്ങേണ്ടിവന്ന ടോമിന് ഈ വിജയം തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കരുതാം.

ടോമിന്റെ പ്രവൃത്തി മേഖലയിലും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തന പഥങ്ങളിലും ജനങ്ങളോടു പുലര്‍ത്തുന്ന സുതാര്യമായ സമീപനവും, ജന പ്രീതിയും, നേതൃത്വ പാടവവും, ആത്മാര്‍ത്ഥമായ സേവന സന്നദ്ധതയും കൂടാതെ പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിയ്ക്കുന്ന ഒരു വ്യക്തിയെന്ന നിലയിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളത്. സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും ടോമിനെ ജനകീയനാക്കുന്നു.

കഴിഞ്ഞ രണ്ടു തവണയും(2011, 2015) ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്നും പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കൗണ്‍സിലറായി ടോം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ വോട്ടിംഗ് നില പൊതുവേ കുറഞ്ഞിരുന്നെങ്കിലും ടോമിന്റെ ജനകീയതയ്ക്ക് കോട്ടം തട്ടിയില്ല.

സൗത്ത് വെസ്‌ററ് ഇംഗ്‌ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്റ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്.ബ്രിസ്‌റേറാള്‍ നഗരത്തിലെ പൊതു പ്‌ളാറ്റ്‌ഫോമായ ബ്രിസ്‌റേറാള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാനുമാണ് ആദിത്യ. 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്‌ളോസ്‌ററര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂമന്‍ റൈറ്റ് കാമ്പേയ്‌നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും തന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ ഘടകങ്ങളായി.

റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും, ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ബിരുദം നേടിയ ശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്‌റിറ്റിയൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്റെ ഭാര്യ. മക്കള്‍: അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ,അല്‍ഫോന്‍സ്.

ഹേവാര്‍ഡ് ഹീത്ത്: യു.കെയിലെ കായിക പ്രേമികളുടെ ഉത്സവമായ യുക്മ കായികമേളയ്ക്കു കേളികൊട്ടുയരുവാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ജൂണ്‍ 15ന് ബര്‍മിംങ്ങ്ഹാമില്‍ നടക്കുന്ന ദേശീയ കായിക മേളയില്‍ പങ്കെടുക്കുവാനുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യുക്മയിലെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ മാസം എട്ടാം തീയ്യതി ശനിയാഴ്ച ഹേവാര്‍ഡ്സ് ഹീത്ത് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തില്‍ (ഒങഅ) ഹേവാര്‍ഡ്സ് ഹീത്തില്‍ വച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. റീജിയണിലെ എല്ലാ അസാേസ്സിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങളെയും ഈ കായിക മാമാങ്കത്തിലേക്കു ക്ഷണിക്കുന്നതിനോടൊപ്പം, എല്ലാ ആഭ്യുദയ കാംക്ഷികളുടെയും പിന്തുണയും സഹകരണവും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

യുക്മ ദേശീയ സമിതി പുറപ്പെടുവിച്ചുട്ടുള്ള സ്‌പോര്‍ട്‌സ് നിയമാവലിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും റീജിയണല്‍ സ്‌പോര്‍ട്‌സ് നടത്തുന്നത്. രാവിലെ 10 മണിക്ക് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ. മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന കായിക മേള ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. യുക്മ ദേശീയ ട്രഷറര്‍ ശ്രീ. അനീഷ് ജോണ്‍, ഉപാദ്ധ്യക്ഷന്‍ ശ്രീ. എബി സെബാസ്റ്റ്യന്‍, ജോയിന്റ് ട്രഷററും യുക്മ ദേശീയ കായിക മേളയുടെ ജനറല്‍ കണ്‍വീനറുമായ ശ്രീ. ടിറ്റോ തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് ശ്രീ.വര്‍ഗീസ് ജോണ്‍, മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ മീഡിയാ കോഡിനേറ്ററും പി ആര്‍ ഒയുമായ ശ്രീ.സജീഷ് ടോം, മുന്‍ ട്രഷറര്‍ ശ്രീ.ഷാജി തോമസ്, എച്ച് എം എ പ്രസിഡന്റ് ശ്രീ.സെബാസ്റ്റ്യന്‍ ജോണ്‍ നെയ്‌ശേരി, സെക്രട്ടറി ഷാജി തോമസ് തുടങ്ങിയ നാഷണല്‍ റീജിയണല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം നല്‍കും.

കഴിഞ്ഞ വര്‍ഷം സൗത്ത് ഈസ്റ്റ് റീജിയനില്‍ കായിക മേള സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം കായിക മേളയ്ക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ആതിഥേയരായ ഹേവാര്‍ഡ് ഹീത്ത് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ പേര് വിവരങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റോ സെക്രട്ടറിയോ ൗൗസാമീൌവേലമേെ@ഴാമശഹ.രീാ എന്ന ഈമെയിലില്‍ ജൂണ്‍ രണ്ടാം തീയ്യതിക്ക് മുമ്പായി അറിയിക്കേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.

റീജിയണല്‍ തലത്തില്‍ ജൂണ്‍ 8ന് നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കു ജൂണ്‍ 15 നു ബിര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ കായികമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സൗത്ത് ഈസ്റ്റ് റീജിയനെ യുക്മയിലെ ഏറ്റവും കരുത്തുള്ള റീജിയനാക്കി മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നതായി റീജിയന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.

വേദിയുടെ വിലാസം:
Whitemans Green Recreation Ground,
Cuckfield,
Haywards Heath,
RH17 5HX.

സമയക്രമം:10 AM to 6 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്റണി എബ്രഹാം: 078776 80697

Copyright © . All rights reserved