UK

ജീവിതത്തിലേക്ക് തിരികെ വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ ഇനി മുതല്‍ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. മസ്തിഷ്‌കത്തിന് സാരമായി പരിക്കേറ്റ് 2017 മുതല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 52കാരന് ദയാ മരണം നല്‍കണമന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ഇദ്ദേഹത്തിന് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും നല്‍കുന്ന ട്യൂബുകള്‍ മാറ്റാന്‍ കുടുംബാംഗങ്ങള്‍ അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഹൈക്കോര്‍ട്ട് ഇതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിധത്തില്‍ പ്രതികരണ ശേഷിയില്ലാതെ കഴിയുന്ന രോഗികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. മിസ്റ്റര്‍ വൈ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രോഗി ഡിസംബറില്‍ മരിച്ചു. ഇന്നലെയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികള്‍ക്ക് ലഭിച്ചിരുന്ന സുപ്രധാന നിയമ പരിരക്ഷയാണ് ഇതിലൂടെ ഇല്ലാതായതെന്ന് അഭിഭാഷകര്‍ വിമര്‍ശിച്ചു.

രോഗികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന തീരുമാനമാണ് ഡോക്ടര്‍മാരും ബന്ധുക്കളും സ്വീകരിക്കുന്നതെങ്കില്‍ അതിന് കോടതിയുടെ അനുവാദം ആവശ്യമില്ലെന്നാണ് ഉത്തരവ്. നിയമ നടപടികള്‍ക്ക് സാധാരണ ഗതിയില്‍ കാലതാമസമുണ്ടാകുകയും ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് അപ്പീലുകള്‍ക്കും മറ്റുമായി പണച്ചെലവുണ്ടാകുകയും ചെയ്തിരുന്നു. ക്ലിനിക്കലി അസിസ്റ്റഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ എന്ന പ്രക്രിയ പിന്‍വലിക്കുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമില്ലെന്ന ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

ലണ്ടന്‍ : ഹാംപ്ഷയറില്‍ 13 വയസുകാരിയെ പീഡനത്തിനിരയായി മരക്കൂട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് 24-കാരനായ കെയറര്‍ . സ്റ്റിഫന്‍ നിക്കോള്‍സന്‍ എന്നയാളാണ് ലൂസി മക്ഹഗിന്‍ എന്ന പെണ്‍കുട്ടിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറയുന്നു. ഇയാള്‍ സമീപകാലത്തായി ലൂസിയുടെയും 33 കാരിയായ അമ്മയുടെയും ഒപ്പം സൗത്താംപ്റ്റനിലെ വീട്ടിലായിരുന്നു. മരണത്തിനു മുമ്പ് ലൂസി നിക്കോള്‍സനൊപ്പം ഉണ്ടായിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ലൂസി ജോഗിംഗിന് പോകാറുണ്ടായിരുന്നു.

വ്യാഴാഴ്ച രാവിലെ 7.45-ഓടെ ഹാംപ്ഷയറിലെ സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററിന് സമീപമുള്ള മരക്കൂട്ടങ്ങള്‍ക്കിടയിലാണ് ലൂസി മക്ഹഗിലിന്റെ ജഡം കണ്ടെത്തിയത്.

കൊലപാതകത്തിന് മുമ്പായി കുട്ടി പീഡനത്തിരയായി എന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.30ന് മാന്‍സെല്‍ റോഡ് ഈസ്റ്റിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ലൂസി പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷണം നടന്നുവരവെയാണ് ജഡം കണ്ടെത്തുന്നത്. പൊതുജനങ്ങളില്‍ നിന്നും ഒരാളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.

മകളെ കാണാനില്ലെന്ന വിവരം ലൂസിയുടെ അമ്മ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ലൂസി വൈറ്റിനെ ആരെങ്കിലും കണ്ടോ. അവളെ കാണാതായി, പോലീസ് അന്വേഷിക്കുന്നുണ്ട്. എന്ത് സഹായം കിട്ടിയാലും ഉപകരിക്കും. നീല ജീന്‍സും, ബ്ലാക്ക്/വൈറ്റ് ജാക്കറ്റും, ഗ്രേ അല്ലെങ്കില്‍ ഗ്രീന്‍ ടോപ്പും, നീല ഡിജിറ്റല്‍ വാച്ചുമാണ് അണിഞ്ഞിരിക്കുന്നത്’- എന്നായിരുന്നു അവര്‍ കുറിച്ചത്. ലൂസിയുടെ ജഡം കണ്ടെത്തിയശേഷവും മാതാവ് ഈ വിവരം പങ്കുവച്ചിരുന്നു.

ദാരുണമായ സംഭവമാണ് നടന്നതെന്ന് ഹാംപ്ഷയര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചിരിച്ച് എല്ലാവരോടും അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ലൂസിയെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണവര്‍.

ലണ്ടന്‍ : പലിശ നിരക്കുകള്‍ ദശാബ്ദത്തിലെ വര്‍ധനയ്ക്ക് ഒരുങ്ങവെ പൗണ്ട് മൂല്യം ഇടിയുമെന്ന് ആശങ്ക. മുമ്പ് പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന വാര്‍ത്തകള്‍ പൗണ്ടിന് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ ആശങ്കയിലായി. ഏറെനാളായി പൗണ്ട് മൂല്യം 88 -90 നിലയില്‍ ഏതാണ്ട് സ്ഥിരതയില്‍ തുടരുകയായിരുന്നു. ബ്രക്‌സിറ്റ് ഹിതപരിശോധനയോടെ വീണുപോയ പൗണ്ട് തിരിച്ചു കയറി വരുകയായിരുന്നു. ഏപ്രിലില്‍ 94.24 എന്ന നിലയില്‍ പൗണ്ട് എത്തിയിരുന്നു.

പലിശ നിരക്കുകള്‍ വര്‍ധിപ്പിയ്‌ക്കേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. മിക്കവാറും അടുത്തയാഴ്ച പ്രതീക്ഷിക്കാം. പലിശ നിരക്കുകളില്‍ 0.75 ശതമാനം വരെ വര്‍ദ്ധനവ് ആണ് ഉണ്ടാവുക. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍ണി പറഞ്ഞിരുന്നു.

ബ്രക്‌സിറ്റ് ആശയക്കുഴപ്പവും പൗണ്ടിന്റെ തിരിച്ചടിക്ക് കാരണമാകാനിടയുണ്ട്. ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണത്തോടു അനുബന്ധിച്ചിട്ടുള്ള കമ്മറ്റി മീറ്റിങ് ട്രഷര്‍ ബിനു വര്‍ക്കിയുുടെ ഭവനത്തില്‍ വെച്ച് നടന്നു. സെക്രട്ടറി ബിജു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരുന്ന സെപ്തംബര്‍ 22 ശനിയാഴ്ച രാവിലെ വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ചു ഒരു മനസോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിലേക്കു വിവിധ കമ്മറ്റികളും അതിന്റെ കണ്‍വീനര്‍മാരെയും തെരെഞ്ഞെടുത്തു. കലാപരിപാടികളുടെ ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു.

ഈ വര്‍ഷത്തെ ഓണം പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഒരു ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരനുഭവമാക്കി തീര്‍ക്കാന്‍ ലിമ നേതൃത്വം കൈയും മെയ്യും മറന്നു രംഗത്തിറങ്ങി കഴിഞ്ഞു.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക
07886247099, 07463441725.

വൈവാഹിക ജീവിതത്തിന്‍റെ രജത ജൂബിലി ആഘോഷിക്കുന്ന നോബിള്‍ തെക്കേമുറിയ്ക്കും ലിസി നോബിളിനും ആശംസകള്‍ അറിയിക്കുന്നതായി സമീക്ഷ യുകെയിലെ സുഹൃത്തുക്കള്‍. ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷയുടെ  സജീവ പ്രവര്‍ത്തകരായ നോബിളും ലിസിയും പൂളില്‍ താമസിക്കുന്നു. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടില്‍ പഠിക്കുന്ന സനല്‍ എബ്രഹാം, ബോണ്‍മൌത്ത് ഗ്രാമര്‍ സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പഠിക്കുന്ന സ്നേഹ മരിയ എബ്രഹാം എന്നിവര്‍ മക്കളാണ്.

ദിവസങ്ങളോളം നീണ്ടുനിന്ന ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് യുകെയില്‍ ലഭിച്ചത് കനത്ത മഴ. ഒരു മാസം ലഭിക്കുന്ന അത്രയും അളവിലുള്ള മഴയാണ് ഏതാനും മണിക്കൂറുകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തിറങ്ങിയതെന്നാണ് വിവരം. ഇത് വാരാന്ത്യത്തെ സാരമായി ബാധിച്ചു. ഗതാഗത തടസങ്ങള്‍ പലയിടത്തും രൂക്ഷമായിരുന്നു. വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ആംബര്‍ വാണിംഗ് ആക്കി മാറ്റിയിരുന്നു.

ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 88.2 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചക്കു ശേഷം രേഖപ്പെടുത്തിയത്. ജൂലൈ മാസം ഇവിടെ ശരാശരി ലഭിക്കാറുള്ളത് 81.2 മില്ലിമീറ്റര്‍ മഴയാണ്. ഗതാഗത തടസം അഞ്ചു മണിക്കൂറോളം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്ക്‌സ്‌റ്റോണില്‍ ഗതാഗതത്തില്‍ മൂന്നു മണിക്കൂറോളം താമസമുണ്ടായെന്നും സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് റയന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത ചൂട് മൂലം ഷട്ടര്‍ എയര്‍ കണ്ടീഷനിംഗില്‍ തകരാറുകള്‍ ഉണ്ടായതാണ് താമസത്തിന് കാരണമായതെന്ന് യൂറോടണല്‍ അറിയിച്ചു.

കനത്ത മഴയും കാറ്റും അതിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയന്‍ എയര്‍ അറിയിച്ചത്. ലണ്ടനിലെ ബ്ലാക്ക് വെല്‍ ടണലില്‍ ഒരു വാഹനത്തിന് തീ പിടിച്ചത് ഗതാഗത തടസത്തിന് കാരണമായിരുന്നു. ആഴ്ചകളോളം നീണ്ട ചൂടു കാലാവസ്ഥയ്ക്ക് ശേഷം ശനിയാഴ്ച 24.0 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില കുറഞ്ഞിട്ടുണ്ട്.

ചെംസ്ഫോര്‍ഡ് : തുടരെ എത്തുന്ന ആകസ്മിക മരണങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലായി ഒരു യുകെ മലയാളിയുടെ പേര് കൂടി ഓര്‍മ്മച്ചെപ്പിലേക്ക്. ഇന്നലെ വൈകിട്ട് ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ അവസാന ശ്വാസം വരെ മരണത്തോട് പോരാടിയ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി ജോര്‍ജ് ജോസഫാണ് മരണ പരമ്പരയിലെ അവസാന കണ്ണി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയില്‍ ആയിരുന്ന ജോര്‍ജ് ജോസഫ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു.
ഏതാനും ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റും നടത്തിയ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ജോര്‍ജ് ജോസഫ് നിത്യതയിലേക്കു യാത്ര ആയിരിക്കുന്നത്. ഒരു ദശകത്തിലേറെയായി യുകെയില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസഫിന്‍റെമൃതദേഹം അദ്ദേഹത്തിന്‍റെ താല്‍പ്പര്യ പ്രകാരം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും.

നീണ്ട പ്രവാസ ജീവിതത്തിനു കൂടിയാണ് ജോര്‍ജ് ജോസഫ് മരണത്തിലൂടെ അന്ത്യം കുറിച്ചിരിക്കുന്നത്. ഒരു ദശകത്തോളം ബഹറിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസി ആയിരുന്ന ജോര്‍ജ് മറ്റൊരു ദശകം യുകെയില്‍ വസിച്ചതിനു ശേഷമാണു മരണത്തെ പുല്‍കിയിരിക്കുന്നത്. പ്രമേഹം അതിന്‍രെ മൂര്‍ധന്യാവസ്ഥയില്‍ കീഴ്‌പ്പെടുത്തിയെങ്കിലും പ്രമേഹ സംബന്ധിയായ അസുഖങ്ങളോട് നിരന്തരം പോരാടിയാണ് ജോര്‍ജ് ജോസഫ് ജീവിതത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. രോഗം കലശലായതോടെ ആന്തരിക അവയവ പ്രവര്‍ത്തനം തകരാറില്‍ ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി ജോര്‍ജ് ജോസഫ് ജീവിത യാത്ര അവസാനിപ്പിച്ചത്.

അതിനിടെ മാതാപിതാക്കളുടെ ശവക്കല്ലറയ്ക്കു സമീപം നിത്യ നിദ്ര വേണമെന്ന പരേതന്റെ ആഗ്രഹം സാധിക്കാന്‍ കുടുംബ അംഗങ്ങള്‍ ശ്രമം ആരംഭിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ ജോര്‍ജ് ജോസഫിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബന്ധുക്കള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജെസ്സിയുടെ സഹോദരിമാരും സഹോദരനും അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ചെംസ്‌ഫോഡില്‍ എത്തിയാണ് അനന്തര നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബത്തിന് സഹായമായി ചെംസ്‌ഫോഡ് മലയാളി സമൂഹവും കൂടെയുണ്ട്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന ജോര്‍ജ് ജോസഫിനെ എളുപ്പം മറക്കാന്‍ കഴിയില്ലെന്ന് ചെംസ്‌ഫോര്‍ഡ് മലയാളികള്‍ ഏക സ്വരത്തില്‍ പറയുന്നു.

ചെംസ്‌ഫോര്‍ഡ് ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചാണ് ജോര്‍ജിന്റെ മരണം നടന്നത് ഇതേ ഹോസ്പിറ്റലില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജെസി ജോര്‍ജ് ജോലി ചെയ്തിരുന്നതും. ഏക മകന്‍ ഡെറിക് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജിന്റെ ഓര്‍മ്മയില്‍ വിലപിക്കുന്ന കുടുംബാംഗങ്ങളോടും ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമും അനുശോചനത്തില്‍ പങ്കു ചേരുന്നു.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പനയില്‍ 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 5 പെന്‍സ് നിരക്കേര്‍പ്പെടുത്തിയതിനു ശേഷമാണ് ഇവയുടെ വില്‍പനയില്‍ കുറവുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏഴ് പ്രമുഖ റീട്ടെയിലര്‍മാര്‍ 2014ല്‍ 7.6 ബില്യന്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ് വിറ്റഴിച്ചതെങ്കില്‍ 2017-18 കാലയളവില്‍ 1.75 ബില്യന്‍ മാത്രമാണ് വിറ്റത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ഡിസ്‌പോസബിള്‍ കോഫി കപ്പുകള്‍ക്കും ഇത്തരം നിരക്കുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നത്. ആസ്ഡ, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, സെയിന്‍സ്ബറീസ്, ടെസ്‌കോ, ദി കോ ഓപ്പറേറ്റീവ് ഗ്രൂപ്പ്, വെയിറ്റ്‌റോസ്, മോറിസണ്‍സ് എന്നീ റീട്ടെയിലര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം വിറ്റഴിച്ചത് ഒരാള്‍ക്ക് ശരാശരി 19 ബാഗുകളാണ്.

കഴിഞ്ഞ വര്‍ഷം ഇത് ബാഗുകളായിരുന്നു. 249 റീട്ടെയിലര്‍മാര്‍ 2017-18 വര്‍ഷത്തില്‍ മൊത്തം വിറ്റത് 1.75 ബില്യന്‍ മാത്രമാണ്. ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് 58.5 മില്യന്‍ പൗണ്ടും നേടാനായി. രണ്ടില്‍ മൂന്ന് റീട്ടെയിലര്‍മാരാണ് ഈ വിവരങ്ങള്‍ നല്‍കിയത്. നമ്മുടെ ശീലങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

2015ല്‍ അവതരിപ്പിച്ച പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലയീടാക്കാനുള്ള തീരുമാനം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതാണ് ഈ വലിയ മാറ്റത്തിന് കാരണമെന്ന് കോമണ്‍സ് എന്‍വയണ്‍മെന്റല്‍ ഓഡിറ്റ് കമ്മിറ്റി അധ്യക്ഷയും ലേബര്‍ എംപിയുമായ മേരി ക്രീഗ് പറഞ്ഞു. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഇത് വളരെ ഗുണകരമാണെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ വിറ്റഴിച്ചു വരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും മറ്റും ടേക്ക് ബാക്ക് സ്‌കീം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രണവ് രാജ്

കൊച്ചി : ഹനാനെ കണ്ണീരു കുടിപ്പിച്ചത് ഞാനും , ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയും ചേര്‍ന്നാണ്. സത്യം തുറന്ന് പറഞ്ഞ് ഹനാനെതിരെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷേയ്ഖ് . ഷാജന്റെ ഭാര്യയ്‌ക്കെതിരെ വാര്‍ത്തയിട്ട മാതൃഭൂമിയോടുള്ള പക തീര്‍ക്കാന്‍ കാത്തിരുന്ന ഷാജനും , റിപ്പോര്‍ട്ടറും  നൂറുദ്ദീന്‍ ഷേയ്ഖ് എന്ന വ്യക്തിയെ കരുവാക്കുകയായിരുന്നു . അവസാനം പിടിക്കപ്പെട്ടപ്പോള്‍ എല്ലാം നൂറുദ്ദീന്‍ ഷേയ്ഖിന്റെ മേല്‍ ആരോപിച്ച് വാര്‍ത്തയിട്ട് രക്ഷപെട്ടു. എല്ലാത്തിന്റെയും തെളിവുകള്‍ പുറത്ത്. ഇതുമൂലമായിരുന്നു ഹനാന്‍ എന്ന ആ പാവം പെണ്‍കുട്ടി തകര്‍ന്നു പോയതും കേരളീയ സമൂഹത്തില്‍ തട്ടിപ്പുകാരിയായി മാറിയതും .

ഹനാനെ കണ്ണീരു കുടുപ്പിച്ചതും ക്രൂരമായി അക്രമിച്ചതും ആരായിരുന്നു. ഇത് ആരു പ്‌ളാന്‍ ചെയ്തതായിരുന്നു? എങ്ങിനെയാണ് ആ ഫേക്ക് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടത് ? ആരായിരുന്നു ഇതിന്റെ പിന്നില്‍?. ഇതാ വസ്തുതകള്‍ മറനീക്കി പുറത്തേക്ക് വരുന്നു. മലയാളികളെ മുഴുവന്‍ ചതിച്ച ഫേക്ക് വാര്‍ത്തക്കും തെറ്റായ ലൈവ് വീഡിയോക്കും പിന്നില്‍ ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയായിരുന്നെന്ന് തെളിയുന്നു.

മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറും ഞാനുമായിരുന്നു ഇതിന്റെ പിന്നിലെന്നും , എന്നെ അവർ തെറ്റിദ്ധരിപ്പിച്ചു എന്നും തുറന്ന് പറഞ്ഞ് നൂറുദ്ദീൻ ഷേയ്ഖ്. നൂറീന്റെ ലൈവ് വീഡിയോ ആയിരുന്നു ഹനാനെതിരേ ആദ്യം വിമർശനം ഉയർത്തിയത്. 40 ലക്ഷം പേർ കണ്ട ആ വീഡിയോ പെട്ടെന്ന് വൈറലായി കടുത്ത സൈബർ അക്രമണത്തിലേക്ക് നീങ്ങി. മാത്രമല്ല നൂറുദ്ദീൻ ഇസ്ളാം നാമധാരി ആയതിനാൽ സൈബർ അക്രമണത്തിന്റെ മുഴുവൻ പേരു ദോഷവും ആ സമുദായത്തിന്റെ മേല്‍ കെട്ടിവയ്ക്കാൻ പിന്നീട് മൽസരമായി. ഇസ്ളാമിക പ്രസ്താനങ്ങളേയും ഫേസ്ബുക്ക് ഗ്രൂപ്പുകളേയും എല്ലാം ടാർജറ്റ് ചെയ്തത് നൂറുദ്ദീന്റെ ഒറ്റ വീഡിയോ വരുത്തിയത് വലിയ ദുരന്തമായിരുന്നു.

എന്നാൽ ഞാൻ ആ വീഡിയോ ഇറക്കിയത് മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറുമായി ആലോചിച്ചായിരുന്നു എന്ന് നൂറുദ്ദീൻ പറഞ്ഞു. ഹനാന്റെ വാർത്ത പെയിഡ് വാർത്തയാണ്‌ . അവളുടെ കൈയ്യിലെ മോതിരം വജ്രമോതിരമാണ്‌. ഇത് മാതൃഭൂമിയുടെ പെയിഡ് ന്യൂസ് എന്ന് വരുത്തി തീർക്കണം. ഈ വിധത്തിൽ നീ ഒരു 2 മിനുട്ട് വീഡിയോ തരാമോ. ഈ ഓൺലൈൻ പോർട്ടലിന്റെ റിപോർട്ടർ നിർബന്ധിച്ചു. അങ്ങിനെ ഞാൻ വീഡിയോ കൊടുത്തു. തുടർന്ന് ഈ റിപോർട്ടർ എന്നെ ചതിക്കുകയായിരുന്നു. ഈ പോർട്ടലിന്റെ റിപോർട്ടർ ആയിരുന്നു ഈ വിധത്തിൽ എന്നോട് പറഞ്ഞതും പ്രേരിപ്പിച്ചതും. ഞാൻ കൊടുത്ത വീഡിയോ അവരുടെ കൈയ്യിൽ ഉണ്ട്. മാത്രമല്ല തമ്മനത്തേക്ക് പെൺകുട്ടി നിന്ന സ്ഥലത്തേക്ക് ബൈക്കിന്‌ ഈ ഓൺലൈൻ മാധ്യമത്തിന്റെ ഇതേ റിപോർട്ടറും ഞാനും ഒന്നിച്ചാണ്‌ പോയത്. എല്ലാത്തിനും തെളിവുകളുണ്ട്. ഈ ഓൺലൈൻ മാധ്യമത്തിന്റെ മൈക്ക് വീഡിയോക്ക് പിടിച്ച് കൊടുത്തത് ഞാനാണ്‌. എല്ലാത്തിനും കൃത്യമായ വീഡിയോ, ഓഡിയോ, ഫോൺ രേഖാ തെളിവും ഉണ്ട്.

ഹനാൻ എന്ന പെൺകുട്ടിക്കെതിരെ നൂറുദീന്റെ ലൈവ് വീഡിയോ വന്നതോടെ സമാനതകളില്ലാത്ത സൈബർ ആക്രമണം ആണ് അവളുടെ ഫേസ്ബുക് പേജിൽ കമെന്റുകളായും , ആ പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കൊണ്ടും ആളുകൾ അഴിച്ചുവിട്ടത് .ഹനാന്റെ കഥ വെറുമൊരു പെയ്ഡ് ന്യൂസ് ആണെന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചു    ലൈവ് ഇടാൻ കാരണമായതെന്നും നൂറുദ്ധീൻ പറയുന്നു . എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് അവരായിരുന്നു. എന്നിട്ട് തന്നെക്കൊണ്ട് തന്നെ എല്ലാം ചെയ്യിപ്പിച്ചിട്ട് കഥ തിരിഞ്ഞപ്പോൾ അവര്‍ തന്നെ കുറ്റക്കാരനാക്കുന്ന കള്ളക്കളിക്കെതിരെയാണ് ഇയാൾ ലൈവ് വീഡിയോയിലൂടെ പ്രതികരിക്കുന്നത് . ഒടുവിൽ ഞാൻ പ്രതിയും എനിക്കൊപ്പം എല്ലാം ആസൂത്രണം ചെയ്ത ഓൺലൈൻ മാധ്യമം രക്ഷപെടുകയും ചെയ്തു. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. പോലീസിനും സൈബർ സെല്ലിനും എല്ലാം കൈമാറും. എന്റെ ഫോൺ കോളുകളും ആ ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോകളും പരിശോധിക്കണം. ഓഡിയോ റെക്കോഡും ഉണ്ട്.

പണം നേടാന്‍ പലര്‍ക്കും വേണ്ടിയും വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അവസാനം കേസ്സുകളില്‍ പെട്ട് കുടുങ്ങുമ്പോള്‍ ആരും അറിയാതെ കാലുപിടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയുമാണ് ഷാജന്റെ പതിവ് രീതി. ഇവിടെയും  റിപ്പോര്‍ട്ടറെ ബലിയാടാക്കി രക്ഷപെടാന്‍ ഷാജന്‍ സ്കറിയ ശ്രമിക്കുമെന്ന് ഉറപ്പാണ്‌.

ടോം ജോസ് തടിയംപാട്

വര്‍ദ്ധക്യകാലത്ത് തനിക്കു തുണയാകുമെന്നു വിചാരിച്ച മകന്‍ ഡെനിഷ് വാഹനപകടത്തില്‍പെട്ട് മൃതപ്രണനായി കട്ടിലില്‍കിടക്കുന്നു. ഉള്ള വീടും കൂടി വിറ്റു ചികിത്സിച്ചിട്ട്‌ ഭാര്യ സഹോദരിയുടെ കൂടെ താമസിക്കുന്നു ഡെനിഷിന്‍റെ പിതാവ് മാത്യവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ,സാറെ നിവര്‍ത്തിയില്ലാതെയാണ് നിങ്ങളുടെ മുന്‍പില്‍ സഹായത്തിനു കൈനീട്ടുന്നത്! ഇതൊക്കെ കേട്ടാല്‍ മനസലിയാത്ത കാഠിന ഹൃദയരാണോ നമ്മള്‍?

ഇടുക്കി ചുരുളിയിലുള്ള ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഡെനിഷിന്‍റെ കുടുമ്പത്തെ നിത്യദുരിതത്തിലാഴ്ത്തി. തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ആകെയുണ്ടായിരുന്ന വീടുംകൂടി വിറ്റു. ഇനിയും ഒരു ഓപ്പറേഷന്‍ കൂടി വേണം. അതിനു വേണ്ടി അലയുകയാണ് പിതാവ് മാത്യു.

കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിനു മകനെ പരിചരിക്കേണ്ട ഇപ്പോള്‍ കൂലിപ്പണിക്കു പോകാന്‍ പോലും കഴിയുന്നില്ല. ആകെ കഷ്ടത്തിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് യുകെയിലെ ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ്, സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534. ഡെനിഷ് മാത്യവിന്‍റെ ഫോണ്‍ number 00919495880255. ഡെനിഷ് മാത്യുവിന്‍റെ കദനകഥ വിവരിച്ചുകൊണ്ട് കഞ്ഞികുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയി, രോഗിയായ അമ്മ, ഒരു മകനുള്ളത് പൊളിടെക്നിക്കല്‍ സ്കൂളില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു, കയറികിടക്കാന്‍ ഒരു വീടുപോലുംമില്ല ഇതാണ് മണിയറന്‍ കുടിയില്‍ താമസിക്കുന്ന ബിന്ദു പി. വി. എന്ന വിട്ടമ്മയുടെ അവസ്ഥ. അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനുമുന്‍പ് നനയാതെ കയറികിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ്‌ ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീട് പണിതുകൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട് അവരെ സഹായിക്കുന്നതിനും കൂടി വേണ്ടിയാണു ഞങ്ങള്‍ ഈ ഓണം, ചാരിറ്റി നടത്തുന്നതു ഇവരെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഞങ്ങളെ സമീപിച്ചത് കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ എന്നാ സാമൂഹിക പ്രവര്‍ത്തകനാണ് അദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526 ബിന്ദു വിന്റെ ഫോണ്‍ നമ്പര്‍ 00919526216538 .

ചേര്‍ത്തലമുനിസിപാലിറ്റി , 28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാരൃയും അമ്മയും അടങ്ങുന്ന കുടുംബംപുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത് , ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു ഇനി ആകെ അവശേഷിക്കുന്നത് രണ്ടു സെന്റ്‌ സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും, പിതാവിന്റെ ആശുപത്രി കിടക്കയിലെ ദയനിയ അവസ്ഥ കണ്ടു മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്, രണ്ടാമത്തെ കുട്ടിക്കു ജന്മനാല്‍ തന്നെ കേള്‍വിയില്ല അവരെ സ്പെഷ്യല്‍ സ്കൂളിലാണ് പഠിപ്പിക്കുന്നത്‌ ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാരൃ ആന്‍സി ഓടിതളരുകയാണ്.

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസ്സേജ് വഴിയോ വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.

RECENT POSTS
Copyright © . All rights reserved