Uncategorized

പോളണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് ഡോക്ടര്‍ ആകാന്‍ താല്പര്യമുള്ള കുട്ടികളുടെ അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് യൂറോമെഡിസിറ്റി മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് സുവര്‍ണ്ണാവസരങ്ങളൊരുക്കി ശക്തമായി മുന്നോട്ടു പോകുന്നു. യൂറോപ്പിലെ മഫ്ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിഭിന്നമായി സുതാര്യവും ലളിതവുമായ പ്രവേശന നടപടികള്‍ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. പ്രവേശനപ്പരീക്ഷയില്ലാതെ. എ ലെവലിന്റെ പ്രഡിക്ടഡ് സ്‌കോറിന്റെ (രണ്ട് ബിയും ഒരു സിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്) അടിസ്ഥാനത്തില്‍ ടെംപററി ഒാഫര്‍ നല്‍കുന്ന പോളണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ത്തന്നെ അപ്ലൈ ചെയ്ത് മെയ് മാസം അവസാനത്തോടുകൂടി പ്രവേശനം ഉറപ്പിക്കാവുന്നതാണ്.

അത്യാധുനിക ലാബ്, ഹോസ്പിറ്റല്‍, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ അതിവേഗം ബഹുദൂരം വളര്‍ന്നുകൊണ്ടിരിക്കുന്ന പോളണ്ടിന്റെ യശസ്സുയര്‍ത്തുന്നവയാണ്. കത്തോലിക്കാ പാരമ്പര്യം ഏറെയുള്ള പോളണ്ട് സമാധാനപ്രിയരായ മലയാളി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ യൂണിവേഴ്‌സിറ്റികളില്‍ ജര്‍മനി, അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ കുട്ടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു.

താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താമസസൗകര്യം തുച്ഛമായ നിരക്കില്‍ (90 പൗണ്ട്, 130 പൗണ്ട് എന്നീ നിരക്കില്‍ ഒരു മാസത്തേക്ക് താമസസൗകര്യം ലഭിക്കുന്നതായിരിക്കും) ഒരുക്കുന്ന പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അവിടെ പഠിക്കുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി സ്റ്റാഫും സിസിടിവി കവറേജും ഉള്ള ഈ ഡോര്‍മിറ്ററികള്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ല സുരക്ഷിതത്വം നല്‍കുന്നവയാണ്.

പോളണ്ടില്‍ സ്വന്തമായി പാര്‍ട്ണര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി, പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന കുട്ടികളെ അവിടുത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സഹായിക്കുന്നു. വളരെ കുറഞ്ഞ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന യൂറോ മെഡിസിറ്റി പ്രവേശനം മുതല്‍ കുട്ടികള്‍ യൂണിവേഴ്‌സിറ്റിയില്‍ സെറ്റില്‍ ആകുന്നത് വരെ എല്ലാ സഹായവും നല്‍കുന്നു. യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടി യൂണിവേഴ്‌സിറ്റികളില്‍ പ്രവേശിക്കാന്‍ യുകെയില്‍ നിന്നും പോകുന്ന എല്ലാ കുട്ടികള്‍ക്കും ലണ്ടനില്‍ നിന്നും സൗജന്യമായി വിമാന ടിക്കറ്റ് നിങ്ങളുടെ പോളണ്ടിലെ യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് യൂറോ മെഡിസിറ്റി നല്‍കുന്നതായിരിക്കും എന്നുള്ള വിവരവും സന്തോഷപൂര്‍വം അറിയിക്കുന്നു.

പോളണ്ടില്‍ പോയി പഠിച്ച് ഡോക്ടറാകാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളുടെ എ ലെവലിന്റെ പ്രഡിക്ടഡ് സ്‌കോര്‍ അനുസരിച്ച് നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് യൂറോപ്പിലെ മറ്റ് ഏത് യൂണിവേഴ്‌സിറ്റികളേക്കാളും നേരത്തേ, നിങ്ങളുടെ പ്രവേശനം ഞങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ കഴിയുമെന്ന് അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോളണ്ടില്‍ മെഡിസിന്‍ പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കും യൂറോമെഡിസിറ്റിയിലൂടെ പ്രവേശനം നേടാം എന്ന കാര്യവും അറിയിച്ചുകൊള്ളുന്നു.

യൂറോമെഡിസിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് www.facebook.com/euromedictiy സന്ദര്‍ശിക്കാനും മറക്കരുത്.

Phone: 07531961940, 07796823154

ടോം ജോസ് തടിയംപാട്

രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ, അറക്കുളം സ്വദേശി അനികുമാര്‍ ഗോപിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ളാസില്‍ പഠിക്കുന്ന ഇടുക്കി, മരിയാപുരം സ്വദേശിയായ അച്ചു ടോമിയുടെ കാഴ്ചനഷ്ട്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 821 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. ചാരിറ്റി കളക്ഷന്‍ തുടരുന്നു.

ഈ കുടുംബത്തെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി മരിയാപുരം പഞ്ചായത്ത് പ്രസിഡണ്ട് അയച്ച കത്തും പ്രസിദ്ധീകരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍പ്പിന്റെയും ഓര്‍മ്മ ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഈ കഷ്ട്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കി സഹായിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന് ഭാര്യയും വിനായക,വൈഗ എന്ന രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറായതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ കാലത്തു ചികിത്സക്ക് വേണ്ടി ഭീമമായ തുക ചിലവഴിച്ചതുമൂലം ഉള്ള വീടുംകൂടി വിറ്റു. ഇപ്പോള്‍ അനില്‍കുമാറും കുടുംബവും താമസിക്കുന്നത് വാടകവീട്ടിലാണ്. ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും എന്നാണ് അറിയുന്നത്. അതിനുവേണ്ടി നിങ്ങള്‍ സഹായിക്കാതെ കഴിയില്ല

ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് വിധേയമായ ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയുടെ കണ്ണുനീര്‍ നിങ്ങള്‍ കാണാതെ പോകരുത്. പല പ്രമുഖ ആശുപത്രികളിലെല്ലാം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതു കാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസ് വേദനിക്കും. കുട്ടിയുടെ പിതാവ് കൂലിപ്പണിചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. ഇനി ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. അതിലേക്കായി ആറു ലക്ഷം രൂപ ചിലവ് വരും. അതിനു ഈ കുടുംബത്തിന് ത്രാണിയില്ല. അതിനു നിങ്ങള്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

Order custom written essays, study documents, theses, dissertations and other school challenges from experienced writers. There will be people who take over the internet products and services with a pinch of salt. We generally attempt towards making your life simpler and featuring benefit for top quality and funds of service. Anatomical Model: A professional office of visual design and style dealing with illustrations of all types depicting complex devices, systems and processes.

You can employ the service of our qualified good writers and writers who will make any types of papers according to the most recent academic criteria. The ideal writers watch for your orders and happen to be eager to provide you with the first-hand understanding.

Appearance can be the other important aspect that should certainly not be pushed aside when publishing motion picture reviews, which ensures that a writer has to have a high degree of creativity or inventiveness. Chat to others: what subject areas will be additional pupils looking at?

I gone through it with my Analysis Newspaper open by my side and just blocked MY areas into what they had been expressing and arrived up with valuable credible analysis issues which may have been approved by the viva panel that my College or university necessitates all learners to accomplish at the end of their initial 12 months of research.

MultiSperse Coloring Sublimation (MSDS): Produced by Marie-Therese Wisniowski, the MSDS technique utilizes disperse dyes and consists of hands producing multiple resists and multiple overprinted layers employing different color discs, mixed press and low liberation flower supplies.

You can order parts of papers you will be assigned to write mainly because very well. Right now, the college students commence by publishing a 15-webpage paper on a particular subject in the 1st few weeks. support us to decide the professionalism and reliability of this or that worker. If learners do not have any experience in this article or thesis posting discipline, the students have to take up ACT test to join the college or university essay help training or ACT prep training.

They have persons on staff that write essays for a living. Refers to documents relatively more delicate than the normal paperwork of the same excess weight, having Discrimination essay a easy surface, and which is certainly a “thin” bed sheet. As an on the web tailor made producing program, we make sure that learners will be at simplicity when it comes to academic paperwork.

Prices: The prices for works happen to be arranged from $19.99 to $52.99 per web page, according to the chosen quality (Normal, Premium or Platinum) and the deadline you place for your order. We invite just proven academic experts How to write a persuasive essay to give study or school paperwork that satisfy all required standards and consumers’ requirements.

Where to get essay papers page of composition publishing is definitely simple to use. Is there anyone in this whole freaking world now who can write me an essay online”? If you would like an individual produce my legislations essay or dissertation , it can get bought by you or if you would like to write it yourself, you can go

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ റെഡ് ആരോ ഡിസ്പ്ളേ ജെറ്റ് തകർന്നു വീണു. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. രണ്ടു പൈലറ്റുമാർ ജെറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒരു പൈലറ്റ് ജെറ്റിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതായി ദൃക്സാക്ഷികൾ പറയുന്നു. രണ്ടു പൈലറ്റുമാരും സുരക്ഷിതരാണോ എന്ന് വ്യക്തമല്ല. ജെറ്റ് തകർന്നു വീണതായി മിനിസ്ട്രി ഓഫ് ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെയിൽസിലെ ആർഎഎഫ് വാലിയിലാണ് റെഡ് ആരോ തകർന്നു വീണത്. ജെറ്റ് റൺവേയിൽ ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ലിങ്കൺ ഷയറിലെ സ്കാമ്പ്ടണിലുള്ള ബെയ്സിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. എമർജൻസി സർവീസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ജെറ്റ് തകർന്നുണ്ടായ അപകടത്തിൽ എയർഫോഴ്സ് എഞ്ചിനീയർ കൊല്ലപ്പെട്ടു. പൈലറ്റ് പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

 

ഇന്ന് ഉച്ചക്ക് ന്യൂ പോർട്ടിൽ വൻ അഗ്നിബാധ ഉണ്ടായി. സിറ്റി സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ ബഹുനില കെട്ടിടം കത്തി നശിച്ചു. ലോവർ ഡോക്ക് സ്ട്രീറ്റിലാണ് സംഭവമുണ്ടായത്. അഗ്നിബാധയിൽ കാറുകളും കത്തിനശിച്ചിട്ടുണ്ട്. എമർജൻസി സർവീസുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Writing in the contemporary business environment continues to be important. There really has been a wonderful pile of copywriting done lately and it’s not required to re invent the wheel whenever you wish to compose duplicate. In the event you’re writing for the net, analyze e- zones and websites. As an example, you may want to generate income from writing e-readers. 2Nd, books are not the sole articles you need to write for it. (more…)

1

1

വള്ളിത്തോട്: വോകിംഗ് കാരുണ്യയുടെ അറുപത്തിനാലാമത് സഹായമായ നാല്‍പത്തയ്യായിരം രൂപ കിഡ്‌നി രോഗിയായ മര്‍ക്കോസിന് കിളിയന്ത്ര ഇടവക വികാരി മാത്യു പോത്തനമല കൈമാറി. തദവസരത്തില്‍ കിളിയന്ത്ര ഹൈ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി.ടി ജോസഫ്, സീനിയര്‍ ടീച്ചര്‍ ജോളി ജേക്കബ് കോളിത്തട്ട് സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമമായ പേരട്ടയില്‍ താമസിക്കുന്ന മര്‍ക്കോസിന്റെ രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായിട്ടു ഒരു പതിറ്റാണ്ടായി. ഇന്ന് ഈ കുടുംബം തീരാ ദുഖങ്ങളുടെ നടുവിലാണ്. ഈ നീണ്ട കാലത്തെ ചികിത്സകള്‍ വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് ഈ കുടുംബത്തെ കൊണ്ടെത്തിച്ചത്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നതിനും മരുന്നിനുമായി നല്ലൊരു തുക ചിലവു വരുന്നുണ്ട്. മര്‍ക്കോസിന്റെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത് ഇപ്പോള്‍ ആഴ്ചയില്‍ ചെയ്യുന്ന മൂന്നു ഡയാലിസിസ് ആണ്. ഏകദേശം ഇതിനുതന്നെ ആറായിരം രൂപയോളം ആഴ്ചയില്‍ ചെലവു വരുന്നുണ്ട്. പള്ളിക്കാരും നാട്ടുകാരും കൂടി ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ നാല് സെന്റ് സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് മര്‍ക്കോസും കുടുംബവും അന്തിയുറങ്ങുന്നത്.

പ്ലസ് ടുവിനും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ടു കുരുന്നുകളാണ് മാര്‍ക്കോസിനുള്ളത്. ഈ കുട്ടികളുടെ പഠനച്ചെലവുകളും മര്‍ക്കോസിന്റെ ചികിത്സയും ഒന്നുമില്ലാത്ത കുടുംബത്തിന് താങ്ങവുന്നതല്ല. ഇതുവരെയുള്ള ഇവരുടെ ജീവിതം മുന്‍പോട്ടു പോയത് നല്ലവരായ മനുഷ്യ സ്‌നേഹികളുടെ കാരുണ്യത്തിലാണ്. ഇനിയുള്ള ജീവിതം എങ്ങനെ മുന്‍പോട്ടു തള്ളി നീക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് മര്‍ക്കോസിന്റെ കുടുംബം. ദുരിതങ്ങളുടെ നടുവില്‍ കഴിയുന്ന ഈ കുടുംബത്തെക്കുറിച്ച് അറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തി നാലാമത് സഹായം മര്‍ക്കോസിന് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ വോകിംഗ് കാരുണ്യയോടൊപ്പം പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

ബെല്‍ഫാസ്‌റ്: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ബെല്‍ഫാസ്‌റ് ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി സ. ഹര്‍സേവ് ബെയിന്‍സ് പങ്കെടുത്ത സമ്മേളനത്തില്‍ സ. എബി എബ്രഹാമിനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. സമീക്ഷ ദേശീയ സെക്രട്ടറി എസ്.എസ് ജയപ്രകാശ്, ബെല്‍ഫാസ്റ്റ് സൗത്ത് ചാപ്റ്റര്‍ സെക്രട്ടറി നെല്‍സണ്‍ പീറ്റര്‍, ലണ്ടന്‍ ഡറി ചാപ്റ്റര്‍ സെക്രട്ടറി ബൈജു നാരായണന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഭാവിയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി ജന വിഭാഗങ്ങള്‍ക്ക് ഉപകാരപ്രദമായ കാമ്പെയിനുകള്‍ ഏറ്റെടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. തൊഴില്‍ സ്ഥലങ്ങളില്‍ നടക്കുന്ന വര്‍ണ്ണ വിവേചനത്തിന് എതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് എല്ലാ പിന്തുണയും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കും എന്ന് സ. ഹര്‍സേവ് ബെയിന്‍സ് അറിയിച്ചു. വടക്കന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ തൊഴില്‍ ശക്തിക്ക് പ്രദേശത്തെ എല്ലാ യൂണിയനുകളുടെയും പിന്തുണ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഉറപ്പു വരൂത്തും എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

കൂടാതെ വടക്കന്‍ അയര്‍ലണ്ടിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എ.ഐ.സിയുടെയും മറ്റു ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ മാസം അവസാനത്തോട് കൂടി യു.കെ ദേശീയ സമ്മേളനത്തിന് എത്തുന്ന സ: സീതാറാം യെച്ചുരിക്ക് ബെല്‍ഫാസ്റ്റ് ബ്രാഞ്ച് അഭിവാദ്യം അര്‍പ്പിച്ചു. ഇന്ത്യയിലും മലയാളികള്‍ അടക്കമുള്ള യു.കെ ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഇടയിലും വര്‍ദ്ധിച്ചു വര്‍ഗ്ഗീയ ഫാസിസത്തിന് എതിരെ സമ്മേളനം പ്രമേയം പാസ്സാക്കി;

പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു.

വര്‍ഗ്ഗീയ ഫാസിസം അവസാനിപ്പിക്കുക;

എതിരഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ സമകാലിക ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്ത നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അഴിമതിയും വര്‍ഗ്ഗീയതയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. നീരവ് മോഡി, വിജയ് മല്യ തുടങ്ങിയ സമാപ്തിക തട്ടിപ്പുകള്‍ക്ക് അന്തരാഷ്ട്ര സ്വാഭാവം ഉണ്ടായത് യാദൃശ്ചികം അല്ല.

മനുഷ്യന്റെ സ്വതന്ത്ര ചിന്തയും ശാസ്ത്ര ധാരണകളേയും ചരിത്രബോധത്തെയും നിഷേധിച്ച് പകരം മിത്തുകളെ സ്ഥാപിക്കുന്നതിനും കപട ദേശീയത ഉറപ്പിച്ചെടുക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര ജനാധിപത്യ മതേതര രാഷ്ട്ര സങ്കല്‍പ്പത്തെ റദ്ദുചെയ്യലാണിത്. ഇതേ സമയം കലാസാംസ്‌കാരിക സാഹിത്യ-അക്കാദമിക് മേഖലകളില്‍ സ്വര്‍ഗ്ഗാത്മകവും സ്വതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്. നവോത്ഥാന നായകരെ ജാതിവക്താക്കളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യത്തിനും ജനാധിപത്യ ഇന്ത്യയ്ക്കുമായി പ്രവര്‍ത്തിച്ച ദേശീയ നേതാക്കളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച്, അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. ഘര്‍വാപ്പസി, പെരുമാള്‍ മുരുകന് എഴുത്തുനിര്‍ത്തേണ്ടി വന്നത്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം, വര്‍ഗ്ഗീയ കലാപങ്ങള്‍, ബീഫ് നിരോധനം തുടങ്ങിയവ ഭ്രാന്തമായ മതബോധത്തില്‍ സംഭവിക്കുന്നതാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കും എതിരെ വിമര്‍ശനാത്മക സമീപനം സ്വീകരിച്ച നരേന്ദ്ര ധബേല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് വരാനിരിക്കുന്ന ഭരണകൂട ഭീകരതയുടെ സൂചനയാണ്. ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ നിശബ്ദത പാലിക്കുന്നത് നമ്മള്‍ ദീര്‍ഘകാലം കൊണ്ടു രൂപപ്പെടുത്തിയെടുത്ത ജനാധിപത്യ മതേതരത്വ സംസ്‌കാരത്തെ ഇല്ലാതാക്കലാണ്. യു.കെയിലേക്ക് കുടിയേറി പാര്‍ത്ത ഇന്ത്യന്‍ ജനവിഭാങ്ങള്‍ക്ക് ഇടയില്‍ സംഘപരിവാര്‍ ശക്തികള്‍ രൂപം നല്‍കിയ സിലബറ്റിക്കല്‍ ഹിന്ദുയിസം പഠിപ്പിക്കാന്‍ ആര്‍.സ്.എസ് നേതൃത്വത്തില്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഹിന്ദു മത വിശ്വാസത്തെ സനാദന സത്തയില്‍ നിന്നും അടര്‍ത്തി മാറ്റി വെറും വര്‍ഗ്ഗീയ വിഭാഗം ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. മാനവ സ്‌നേഹത്തിനും, മനുഷ്യത്വത്തിനും, യുക്തിപരമായ ചിന്തകള്‍ക്കും എതിരെ നടക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് നടപടികളോട് സമ്മേളനം പ്രമേയത്തിലൂടെ പ്രതിഷേധിക്കുന്നു.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ പരീക്ഷിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ മൂന്നു റീജിയണുകളിൽ, ഉറക്കക്കുറവ് ഉള്ളവർക്കായി പുതിയ തെറാപ്പി നടപ്പാക്കാനാണ് പദ്ധതി. സ്ളീപ്പിയോ എന്ന മൊബൈൽ ആപ്പാണ് ഒക്ടോബർ മുതൽ എൻഎച്ച്എസ് നല്കുന്നത്. ഉറക്കഗുളികൾക്ക് രോഗികൾ അടിമയാകുന്നത് ഒഴിവാക്കാനാണ് ഡിജിറ്റൽ സംവിധാനം കൊണ്ടുവരുന്നത്. 2017ൽ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട് 12 മില്യൺ പ്രിസ്ക്രിപ്ഷനുകൾ  നല്കിയതു വഴി 72 മില്യൺ പൗണ്ടിന്റെ സാമ്പത്തിക ബാധ്യതയാണ് എൻഎച്ച്എസിന് ഉണ്ടായത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ നുഫീൽഡ് ഡിപ്പാർട്ട്മെൻറ് ഓഫ് ക്ലിനിക്കൽ ന്യൂറോ സയൻസിലെ പ്രഫസർ കോളിൻ എസ്പിയാണ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ വികസിപ്പിച്ചെടുത്തത്. ജീവിത ഗുണനിലവാരം ഉയർത്തുവാനും മരുന്നുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കുവാനും സ്ളീപ്പിയോയ്ക്ക് കഴിയുമെന്ന് ബിഗ് ഹെൽത്തിന്റെ സ്ഥാപകനായ പ്രഫസർ കോളിൻ പറഞ്ഞു. ഓരോ രോഗിക്കും എത്രമാത്രം ഉറക്കം വേണമെന്ന് വിശകലനം ചെയ്തതിനു ശേഷം കലുഷിതമായ മനസിനെ ശാന്തമാക്കി ഉറക്കത്തിലേയ്ക്ക് നയിക്കുകയാണ് സ്ളീപ്പിയോ ചെയ്യുന്നത്.

ബക്കിംഗാംഷയർ, ബെർക്ക് ഷയർ, ഓക്സ്ഫോർഡ് ഷയർ എന്നിവിടങ്ങളിലാണ് സ്ളീപ്പിയോ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്.  ഒരു മില്യൺ പൗണ്ടാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ്.  മൊബൈൽ ആപ്പ് ഏവർക്കും ലഭ്യമാണ്. ജിപിയുടെ റഫറലോ പ്രിസ്ക്രിപ്ഷനോ ഇതിനാവശ്യമില്ല. 28 മാസം നീളുന്ന പഠനമാണ് പ്രോജക്ടിലൂടെ ബിഗ് ഹെൽത്ത് നടത്തുന്നത്. ഇതു വരെ നടത്തിയ ആറ് ക്ലിനിക്കൽ ട്രയലുകളിൽ നാലിൽ മൂന്നു രോഗികൾക്ക് സ്ളീപ്പിയോ ഉപയോഗപ്രദമെന്ന് കണ്ടെത്തിയിരുന്നു. ഇനി മുതൽ ഉറക്കഗുളിക ചോദിക്കുന്നവർക്ക് വെബ് ലിങ്ക് നല്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.

RECENT POSTS
Copyright © . All rights reserved