ബിബിന്‍ ഏബ്രഹാം
പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാന്‍ വടംവലി മത്സരത്തിലെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്ന രാജകീയ മത്സരം ഇന്ന്. വടംവലിയുടെ ആവേശപ്പൊലിമയില്‍ അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അങ്കത്തട്ട് ഉണരുമ്പോള്‍ കൈ-മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാന്‍ യു.കെയിലെ വടംവലി ടീമുകളിലെ വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും അജ്ജയ്യരും ശക്തരും കെന്റിലെ ഹില്‍ഡന്‍ ബോറോയിലേക്ക്.
യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകര്‍ന്നു നല്‍കിയ സഹൃദയയുടെ അഖില യു.കെ വടംവലി മത്സരം തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ആ ആവേശം നെഞ്ചോടു ചേര്‍ത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഓരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഏകദേശം ആയിരത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഈ കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച സമ്മാനത്തുകയും ട്രോഫിയുമാണ്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ സഹൃദയ നല്‍ക്കുന്നതായിരിക്കും. ഏഴു പേര്‍ അണിനിരക്കുന്ന ടീമുകള്‍ക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 600 കിലോയാണ്. ടീം രജിസ്ട്രേഷന്‍, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തല്‍ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്നതിനാല്‍ ടീമുകള്‍ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സഹൃദയ അറിയിച്ചു.
വടംവലി മത്സരത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടു വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്‍കുന്നത് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ്. മലയാളം മിഷന്‍ യു.കെ ചാപ്റ്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.കെയില്‍ എത്തുന്ന മന്ത്രി വടംവലി മത്സരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനോടൊപ്പം കെന്റ് മേഖലയുടെ ഔപചാരികമായ ഉദ്ഘാടനവും നിര്‍വഹിക്കുന്നതാണ്.
വടംവലി മത്സരവും മലയാളം മിഷന്‍ കെന്റ് മേഖലയുടെ ഉദ്ഘാടനവും നടക്കുന്ന വേദിയുടെ വിലാസം:
Sackville School, Hildenborough, Kent TN11 9HN
സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങള്‍ക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവര്‍ണാവസരമാണ്. കുട്ടികള്‍ക്ക് ചാടി മറിയുവാനായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ് എല്ലാ അതിഥികള്‍ക്കുമായി മിതമായ നിരക്കില്‍ രുചിയൂറും നാടന്‍ ഭക്ഷണശാല, നിങ്ങളില്‍ ആരാണ് ഭാഗ്യവാന്‍ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാര്‍ക്കിംഗ് സൗകര്യം… തുടങ്ങി നിരവധി അനവധി രസകരമായ അനുഭവങ്ങള്‍..
അതെ, ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേര്‍ന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളില്‍ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രസിഡന്റ് – സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി – ബിബിന്‍ എബ്രഹാം – 07534893125
ട്രഷറര്‍- ബേസില്‍ ജോണ്‍ – 07710021788
ഓര്‍മ്മകളുടെ ചില്ലുകളിലേക്ക് ചരിത്രത്തിന്റെ താളുകളിലേക്ക് ഒരു വര്‍ഷത്തെക്കൂടി തള്ളിവിട്ടുകൊണ്ട് പുതുപ്പളളി നിയോജക മണ്ഡലം സംഗമം വീണ്ടും വരവായി. സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത ശോഭനമായ ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമുക്ക് സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുത്തന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ സംഗമത്തേ വരവേല്‍ക്കാം. നമ്മുടെ സംഗമം വിജയകരമായി നാലുവര്‍ഷം പുര്‍ത്തിയാക്കി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഒക്ടോബര്‍ 14-ാംതിയതി ശനിയാഴ്ച രാവിലെ 9AM മുതല്‍ വൈകിട്ട് 9PM വരെ ഇപ്‌സ്വിച്ചില്‍ വച്ച് ആഘോഷിക്കുകയാണ്.
ആഘോഷത്തോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ‘പുതുപ്പള്ളി സദ്യ’,ഗാനമേള, വിവിധയിനം കലാകായിക മത്സരങ്ങള്‍, പുതുപ്പളളിയുടെ തന്നെ സ്വന്തം കായികരൂപങ്ങള്‍ ആയ നാടന്‍ പന്തുകളി, പകിടകളി, വടംവലിമത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികളിലേക്ക് എല്ലാവര്‍ക്കും ഊഷ്മ്‌ളമായ സ്വാഗതം
കുടുതല്‍ വിവരങ്ങള്‍ക്ക്
Biju John 07446899867, Jain Kuriakose 07886627238, Aby Tom 07983522364, Blesson 07897442246, George John 07462120943, Jithu Raj 07898223502, Sunnymon Mathai 07727993229
ടോമി ജോര്‍ജ്
സ്വാന്‍സി മലയാളി അസോസിയേഷന്റെ 11മത് ഓണാഘോഷം പ്രൊഡഗംഭീരമായി ആഘോഷിച്ചു. Ytsradgynlais Miners welfare ഹാളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു തുടങ്ങിയ പരിപാടികള്‍ രാവേറെ നീണ്ടു നിന്നു .
സഘടനാമികവിന്റെയും, കൂട്ടായ പ്രവര്‍ത്തനത്തിന്റെയും, മുന്‍കൂട്ടിയുള്ള പ്രോഗ്രാം കോര്‍ഡിനേഷന്റെയും ഉത്തോമോദാഹരണമായി ഈ വര്‍ഷത്തെ ഓണാഘോഷം. മനോഹരമായ അത്തപൂക്കളം ഒരുക്കികൊണ്ടു Ytsradgynlais കാരാണ് ഓണപരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്നു നടന്ന വെല്‍കം ഡാന്‍സ് കാണികള്‍ നിറഞ്ഞ കൈയടിയോട് കൂടി ആണ് സ്വീകരിച്ചത്. വരാനിരിക്കുന്ന പരിപാടികള്‍ മികച്ചനിലവാരത്തോടു കൂടിയതാണെന്ന സൂചന ആയിരുന്നു അത്.
സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ബിജു മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ കേരളം വാണ ശ്രീ മാവേലി തമ്പുരാന്‍, അസോസിയേഷന്‍ സെക്രട്ടറി ശ്രീമതി ലിസ്സി റെജി , ജൂനിയര്‍ പ്രസിഡന്റ് മെറി ബിജു, ജൂനിയര്‍ സെക്രട്ടറി ജിയോ റജി, യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി ശ്രീ സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തെ തുടര്‍ന്നു നടന്ന കലാപരിപാടികള്‍ ഒന്നിനൊന്നു മികച്ചവയായിരുന്നു.
അസോസിയേഷന്‍ മെംബര്‍ ശ്രീമതി റിനി സന്തോഷ് അവതാരകയായ കലാപരിപാടിയിലുടനീളം സ്റ്റേജ് കോര്‍ഡിനേഷന്‍ നിര്‍വഹിച്ച ശ്രീ ജിജി ജോര്‍ജും, മാവേലിയായി വേഷമിട്ട ശ്രീ സിനോയും പരിപാടികള്‍ മികച്ചതാക്കാന്‍ രാപകല്‍ പ്രയത്‌നിച്ച കമ്മിറ്റി മെംബര്‍മാരും മികച്ച സംഘടനാ നിലവാരം പുലര്‍ത്തി. ഓണഘോഷത്തിനൊപ്പം SMA യുടെ 2017ലെ സ്‌പോര്‍ട്‌സ് ഡേ യുടെ സമ്മാനങള്‍ വിതരണം ചെയ്യുകയും ചെയ്തചടങ്ങില്‍ അക്‌സ സന്തോഷ്, മരിയമോള്‍ ഷാജി, ആഞ്ചലീനാ ജോജി, സ്റ്റീവ് റ്റോമി, ജെറോമി ബിനു എന്നിവരുടെ ബര്‍ത്ത് ഡേ ആഘോഷിക്കുകയും ചെയ്തു.
കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കലാ പരിപാടികളിലില്‍ പങ്കെടുത്തു. SMA ജൂനിയേര്‍സ് അവതരിപ്പിച്ച ക്ലാസിക്കല്‍, സെമി ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ ,കേരളാ നാടോടി നൃത്തം, സോളോ സോങ്‌സ്, SMA യുടെ കുഞ്ഞുകുട്ടികള്‍ അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ്, SMA ബോയ്‌സ് അതിഗംഭീരമാക്കിയ മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് എന്നിവ വളരെ മികച്ച നിലവാരം പുലര്‍ത്തി.
വേദിയില്‍ കുട്ടികളുടെ കലാപരമായ കഴിവുകള്‍ ഏവരിലും വലിയ മതിപ്പുളവാക്കി ,ഇതിനുവേണ്ടി കുട്ടികളെ പരിശീലിപ്പിച്ച സെക്രട്ടറി ശ്രീമതി ലിസി റജി,ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി പ്രീമ ജോണ്‍ എന്നിവരുടെ പങ്ക് വളരെ വലുതാണ്.
തുടര്‍ന്നു SMA യുടെ മഹിളാരത്‌നങ്ങള്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയും പ്രസിഡന്റ് ബിജു, ജോജി, ചാക്കോച്ചന്‍, സിസി വിന്‍സെന്റ് എന്നിവര്‍ അവതരിപ്പിച്ച സമകാലിക പ്രസക്തിയുള്ള നാടകവും, അവസാനമായി നടന്ന തട്ടുതകര്‍പ്പന്‍ ജിമിക്കി കമ്മല്‍ ഡാന്‍സും, തനി നാടന്‍ ഓണസദ്യയും കൂടി ആയപ്പോള്‍ നല്ലൊരു ഓണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുവാന്‍ കഴിഞ്ഞ സംതൃപ്തിയുമായി ആണ് ഏവരും മടങ്ങിയത്.
ഓണാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച് ബുള്‍ (NORTON KNATCHBULL) സ്‌കൂളില്‍ (മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമായി. ഘോഷയാത്രക്ക് സോനു സിറിയക്ക് (പ്രസിഡന്റ്), ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ മാവേലി, പുലികളി, നാടന്‍ കലാരൂപങ്ങള്‍, കറ്റ ചുമക്കുന്ന കര്‍ഷകസ്ത്രീ, തൂമ്പ ഏന്തിയ കര്‍ഷകന്‍, വിവിധ മതപുരോഹിതരുടെ പ്രച്ഛന്ന വേഷങ്ങളും, മധുമാരാരും, ജോളി ആന്റെണിയും ചേര്‍ന്നവതരിപ്പിച്ച ചെണ്ടമേളവും അകമ്പടി സേവിച്ചു.
തുടര്‍ന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരും മുതിര്‍ന്നവരും കൂടി അവതരിപ്പിച്ച മെഗാതിരുവാതിരയും, 9 ഗാനങ്ങള്‍ക്ക് അനുസൃതമായി അവതരിപിച്ച ഫ്‌ളാഷ്് മോബില്‍ ആഷ്‌ഫോര്‍ഡിലെ ആബാലവൃദ്ധജനങ്ങളും പങ്കെടുത്തു. ഈ പരിപാടികള്‍ ആഷ്‌ഫോര്‍ഡുകാര്‍ക്ക് പുതിയൊരനുഭവമായി. ശേഷം സംഘടനയിലെ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവരുടെ വാശിയേറിയ വടംവലി മത്സരം നടന്നു. അതേപോലെ അത്തപ്പൂക്കള മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുത്തു. നാടന്‍ പഴവും, മൂന്ന് തരം പായസവും ഉള്‍പ്പെടെ 27 ഇനങ്ങള്‍ തൂശനിലയില്‍ വിളമ്പി കൊണ്ടുള്ള തിരുവോണസദ്യ അതീവ ഹൃദ്യമായിരുന്നു.
സദ്യക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷന്‍ ആയിരുന്നു. സുപ്രസിദ്ധ സാഹിത്യകാരിയും ന്യൂഹാം മുന്‍ സിവിക് മേയറുമായിരുന്ന ഡോ. ഓമന ഗംഗാധരന്‍ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തില്‍ സെക്രട്ടറി രാജീവ് തോമസ് സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് മിനി, അലന്‍ സുനില്‍ (യുവജന പ്രതിനിധി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മനോജ് ജോണ്‍സണ്‍, മാവേലിയായ ജോജി കോട്ടക്കല്‍, ആഗ്ന ബിനോയി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ചലച്ചിത്ര സാംസ്‌കാരിക, രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഡോ. ഓമന ഗംഗാധരനെ പ്രസിഡന്റ് പൊന്നാട ചാര്‍ത്തിയും അസോസിയേഷന്റെ ഉപഹാരം നല്‍കിയും ആദരിച്ചു. കഴിഞ്ഞ 11 വര്‍ഷം മാവേലിയെ അവതരിപ്പിക്കുന്ന ജോജി കോട്ടക്കലിനെ ഡോ.ഓമന ഗംഗാധരന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. സമ്മേളനത്തില്‍ ജോ. സെക്രട്ടറി ലിന്‍സി അജിത്ത് നന്ദി രേഖപ്പെടുത്തി.
ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും കേരളനാടിന്റെ ചാരുതയാര്‍ന്ന സുന്ദരദൃശ്യങ്ങളും കോര്‍ത്തിണക്കിയുള്ള എ.എം.എയുടെ അവതരണ ഗാനത്തോടെയും മുപ്പതോളം കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച രംഗപൂജയുടെയും കലാപരിപാടികള്‍ക്ക് (ആവണി 2017) തുടക്കമായി. പൂതപ്പാട്ട്, സ്‌കിറ്റുകള്‍, പദ്യപാരായണം, നാടോടിനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ ആവണി 2017 ന്റെ സവിശേഷതളായിരുന്നു. ആവണി 2017 ല്‍ അവതരിപ്പിച്ച പരിപാടികള്‍ കരളിലും മനസിലും കുളിരലകള്‍ ഉണര്‍ത്തിയെന്ന് കാണികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
രാത്രി 10.00 മണിയോടു കൂടി പരിപാടികള്‍ അവസാനിച്ചു. ആവണി 2017 മഹാവിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
നോബി ജോസ്
യുകെയിലെ കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന വേദിയില്‍ പങ്കാളികളാവാന്‍ എല്ലാ അസോസിയേഷന്നുകളും തയ്യാറെടുത്തുകഴിഞ്ഞു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള 2017 ഒക്ടോബര്‍ 7 ശനിയാഴ്ച നടത്തപ്പെടും. മേളയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗം ഞായറാഴ്ച റെഡ്ഡിച്ചില്‍ ചേര്‍ന്നു. കലാമേളയില്‍ പങ്കെടുക്കുവാനുള്ള മത്സരാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 30നു മുന്‍പായി അംഗ അസോസിയേഷന്‍ വഴി റീജിയണല്‍ കമ്മിറ്റിയെ അറിയിക്കേണ്ടതാണ്. നിയമാവലികളും മറ്റു വിശദവിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും ഇതിനോടകം തന്നെ എത്തിച്ചു കഴിഞ്ഞു.
ഇത്തവണ മത്സരാര്‍ത്ഥികളില്‍ നിന്നുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാകും സ്വികരിക്കുക. ബന്ധപ്പെട്ട ഓണ്‍ലൈന്‍ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും എത്തിച്ചു കഴിഞ്ഞു. എല്ലാ മത്സരാര്‍ത്ഥികളും അവരവരുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് ഈമാസം മുപ്പതാം തീയതിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യെണ്ടതാണ്.
കലാമേള വിഷയങ്ങള്‍ക്കു പുറമെ യുക്മ യൂഗ്രാന്റ് വിപണന പുരോഗതി സംന്ധിച്ച വിശദമായ ചര്‍ച്ചയും യോഗത്തിലുണ്ടായി. റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ റീജിയണില്‍ നിന്നുമുള്ള യുക്മ ദേശീയ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. കലാമേള വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീജിയണല്‍ പ്രസിഡണ്ട് ഡിക്സ് ജോര്‍ജ് അഭ്യര്‍ഥിച്ചു.
അങ്കമാലി: അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കുന്ന കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കലമായി കാന്‍സറിന്റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി വര്‍ക്കിയുടെ കുടുംബം മുന്‍പോട്ടു പൊയ്ക്കൊണ്ടിരുന്നത്. വാര്‍ദ്ധക്യത്തില്‍ തുണയാകേണ്ടിയിരുന്ന ഏക ആണ്‍തരി നിനച്ചിരിക്കാതെ ഇരുപത്തിനാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ തകര്‍ന്നിരുന്ന ദേവസിക്ക് മറ്റൊരാഘാതം കൂടി ഏല്പിച്ചുകൊണ്ട് കാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു. നിനച്ചിരിക്കാതെ വന്ന രണ്ടു ദുരന്തങ്ങളും ദേവസിക്കും കുടുംബത്തിനും താങ്ങാവുന്നതിലുമധികമായിരുന്നു.
ദേവസിയുടെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ RCC യിലെ ചികിത്സകളുടെ ഫലമായാണ്. നിരന്തരമായ ചികിത്സകള്‍ ദേവസിയെയും കുടുംബത്തെയും വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ആകെ പത്തുസെന്റ് സ്ഥലവും ചോര്‍ന്നൊലിക്കുന്ന ഒരു വീടുമാണ് ദേവസിക്ക് സ്വന്തമായുള്ളത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ജീവിതം മുന്‍പോട്ടു പോകുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായംകൊണ്ട് മാത്രമാണ്. ഒരു മാസത്തെ മരുന്നിനുതന്നെ ഏകദേശം നാലായിരം രൂപയോളം ചിലവു വരുന്നുണ്ട്.
പ്രിയമുള്ളവരെ ദേവസിയുടെ അവസ്ഥയറിഞ്ഞ യുകെയിലുള്ള ബ്രിട്ടോ എന്ന സുഹൃത്താണ് വോകിംഗ് കാരുണ്യയെ അറിയിച്ചത്. ദേവസിയും കുടുംബവും തികച്ചും സഹായത്തിന് അര്‍ഹരാണെന്നറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തൊന്നാമത് സഹായം ദേവസിക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളാകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്.
ദേവസിയെയും കുടുംബത്തെയും സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പായി വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൊണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്.
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
IpSpX hnhc§Ä¡v
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത് അടുത്തെങ്ങും കാണാനാകാത്ത തിരക്ക്. സ്‌കൂളുകള്‍ ഈ വര്‍ഷം നിറഞ്ഞു കവിയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഴാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലാണ് അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിലെ പകുതിയോളം സെക്കന്‍ഡറി സ്‌കൂളുകളിലും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ എണ്ണം ശേഷിക്കു മേല്‍ എത്തുകയോ പൂര്‍ണ്ണ ശേഷിയില്‍ പ്രവേശനം നടക്കുകയോ ചെയ്തതായാണ് വിവരം. 100 കൗണ്‍സിലുകളില്‍ നിന്നുള്ള കണക്ക് അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം മൂലം 53 ശതമാനം സ്‌കൂളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
2015ല്‍ ഇതിന്റെ നിരക്ക് 44 ശതമാനം മാത്രമായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മാത്രം നിരക്കാണ് ഇത്. മറ്റു ക്ലാസുകളിലേക്കും പ്രവേശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞ സ്‌കൂളുകള്‍ 40 ശതമാനം വരും. 2022ഓടെ 1,25,000 കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോകുമെന്ന ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലിബറല്‍ ഡെമോക്രാറ്റ് ആണ് ഈ കണക്കുകള്‍ ശേഖരിച്ചത്. സ്‌കൂളുകളില്‍ ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാതാകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ഇതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ലൈല മോറന്‍ പറഞ്ഞു.
തിങ്ങിനിറഞ്ഞ ക്ലാസ് റൂമുളും അമിതജോലി ചെയ്യേണ്ടി വരുന്ന അധ്യാപകരും ഈ പ്രതിസന്ധിയുടെ ഇരകളാണ്. ഇതി തരണം ചെയ്യണമെങ്കില്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. അതിനായി 7 ബില്യന്‍ പൗണ്ട് എങ്കിലും സര്‍ക്കാര്‍ വകയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഫ്രീസ്‌കൂളുകള്‍ക്കായാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. അത്തരം സ്‌കൂളുകള്‍ സീറ്റുകള്‍ ആവശ്യത്തിനുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ആരംഭിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ബ്രിസ്റ്റോള്‍ കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ ഓണാഘോഷം എന്റെ ഓണം പൊന്നോണം 2017 സെപ്റ്റംബര്‍ 24ന് രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം ആറു മണിവരെ നടക്കും. രാവിലെ ഒന്‍പതിന് സാംസകാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഓണാഘോഷത്തിന്റെ ഉത്ഘാടനം ബ്രിസ്റ്റോളില്‍ പ്രമുഖ മലയാളി സംഘടനയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്റെ
(ബ്രിസ്‌ക) പ്രസിഡന്റ് ശ്രീ മനുവേല്‍ മാത്യു ഉത്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പ്രമുഖ ചിന്തകനും വാഗ്മിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റ് കൂടിയായ ശ്രീ തോമസ് ജോസഫ് മുഖ്യാി ഥി ആയിരിക്കും. കോസ്മോപോളിറ്റന്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷനാകുന്ന ചടങ്ങില്‍ സെക്രട്ടറി ജി രാജേഷ് സ്വാഗതവും ക്ലബ് പ്രീമിയര്‍ കമ്മിറ്റി അംഗം ഷാജി കൂരാപ്പിള്ളില്‍ നന്ദിയും പറയും.
എന്റെ ഓണസ്മൃതികള്‍ എന്ന പ്രസംഗ പരമ്പരയിലെ ആദ്യ പ്രസംഗം തോമസ് ജോസഫ് നിര്‍വഹിക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികള്‍ തിരുവാതിരകളിയോടെ ആരംഭിക്കും. ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ നടക്കും. അതോടൊപ്പം കുട്ടികളുടെ പ്രസംഗിക്കാനുള്ള കഴിവിനെ പ്രോസാഹിപ്പിക്കാനായി ക്ലബ് ഒരുക്കുന്ന എന്റെ ലോകം എന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ കുട്ടികള്‍ സംസാരിക്കും.
ക്ലബ്ബ് അംഗങ്ങളായ വിദ്യാഭാസ രംഗത്ത് മികച്ച വിജയം കാഴ്ചവച്ച കുട്ടികളെ ചടങ്ങില്‍ ആദരിക്കും. അതോടൊപ്പം ക്ലബ്ബിന്റെ സ്പോര്‍ട്സ് മത്സരങ്ങളില്‍ വിജയം നേടിയവര്‍ക്ക് സമ്മാനദാനവും ശ്രി തോമസ് ജോസഫ് നിര്‍വഹിക്കും. ഇരുപതോളം വിഭവങ്ങളുമായി ക്ലബ്ബ് ഒരുക്കുന്ന ഓണ സദ്യക്ക് ശേഷം വടംവലി, ഉറിയടി, തുടങ്ങിയ വിവിധ ഇനം കായിക പരിപാടികളോടെ വൈകുന്നേരം ആറുമണിയോടെ ഓണാഘോഷത്തിന് തിരശീല വീഴും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ whatsapp :07450604620
EMAIL :[email protected]
Venue –
Cosmopolitan Club ,Hengrove community Centre , Fortfield Road ,Whitchurch ,Bristol BS14 9NX
For more details Contact /Whatsapp : 074 50 60 46 20
Or Email:[email protected]
സിറിയക് ജോര്‍ജ്
യുകെയിലെ പ്രഥമ നാട്ടുകൂട്ടായ്മയായ യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ കസ്രിയായിലെ കാസില്‍ ഹെഡ് ഫീല്‍ഡ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷം കരിങ്കുന്നം സംഗമം അംഗങ്ങളില്‍ നിന്നും നാല് ലക്ഷം സമാഹരിച്ച് കരിങ്കുന്നത്തെ പാവപ്പെട്ടവരും നിര്‍ധനരുമായ രോഗികളെ സഹായിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് വാഹനം മേടിച്ച് നല്‍കി. യുകെയിലെ മറ്റ് നാട്ട് കൂട്ടായ്മകള്‍ക്ക് മാതൃകയായതാണ്.
സെപ്തംബര്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് രജിസ്ട്രേഷനോടുകൂടി സംഗമം ആരംഭിക്കും. തുടര്‍ന്ന് കുടുംബസംഗമവും പരിചയം പുതുക്കലും, ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ മത്സരങ്ങളും നടക്കും. സെപ്തംബര്‍ 30-ാം തീയതി ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും വിവിധ കായിക കലാ പരിപാടികളും അരങ്ങേറും. പുരുഷന്മാരുടെയും വനിതകളുടെയും വടംവലി, ഓലപ്പന്ത്കളി, വട്ടുകളി, വിവിധ നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ സംഗമത്തിന് കൊഴുപ്പേകും.
ഈ വര്‍ഷത്തെ കരിങ്കുന്നം സംഗമത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന് തുടര്‍ച്ചയായി 2-ാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 30-ാം തീയതി 10 മണി മുതല്‍ 2 മണി വരെ അരങ്ങേറുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് എവറോളിംഗ് ട്രോഫിയും ജോബി കുന്നത്ത് സ്പോണ്സര് ചെയ്തിരിക്കുന്ന 75 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും ഷാജി തേക്കിലക്കാട്ടില്‍ സ്പോണ്സര് ചെയ്തിരിക്കുന്ന 50 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്. മൂന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലക്സ് മേലേടം സ്പോണ്സര് ചെയ്തിരിക്കുന്ന 25 പൗണ്ടും ലഭിക്കും. ട്രോഫികള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത് അലക്സ് പാട്ടപ്പതിയില്‍ ആണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് നടുപ്പറമ്പിലിന്റെ പക്കല്‍ പേര്‍ രജിസ്റ്റര്‍് ചെയ്യേണ്ടതാണ്. (ഫോണ്‍; 07877756531)
യുകെയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പരിപാടിക്ക് ടോമി തട്ടാമറ്റത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കരിങ്കുന്നംകാര്‍ക്ക് ഓര്‍മിക്കുവാനും സ്മരണകള്‍ പങ്കിടുവാനും ഇതൊരു നല്ല അവസരമായിരിക്കും. ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മകള്‍ പങ്കുവെക്കുന്നതിനും സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും പുതുക്കുന്നതിനും എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തുനിന്നും വിവാഹം കഴിച്ചുവിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും കരിങ്കുന്നം കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
യു.കെ. കരിങ്കുന്നം ദേശീയ സംഗമത്തിന് മുന്നോടിയായി വാട്സാപ്പ് വഴി വാശിയേറിയ ക്വിസ് മത്സരം ദിവസവും നടന്നുവരുന്നു. സംഗമത്തിന് മുന്‍മന്ത്രിയും തൊടുപുഴ എം എല്‍എയുമായ പി ജെ ജോസഫ്, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, കപ്പൂച്ചിന്‍ സഭാ രൂപന്‍ഷ്യാല്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോണ്‍ ചൊള്ളാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അയച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അലക്സ് മേലേടം – 07882594467
ജയിംസ് കാവനാല്‍ – 07800606637
Venue:
CASTLE HEAD FIELD CENTRE
GRANGE OVER SANDS
CUMBRIA
LAII 6QT
ജെഗി ജോസഫ്
നാട്ടില്‍ ഓണാവേശമെല്ലാം തീര്‍ന്നപ്പോഴും പ്രവാസികള്‍ ആഘോഷങ്ങള്‍ തുടരുകയാണ്. ഓണം വെറുമൊരു ആഘോഷമല്ല പ്രവാസികള്‍ക്ക്. തിരക്കേറിയ ജീവിതത്തിനിടെ ഒത്തൊരുമയോടെ എല്ലാവരും ചേര്‍ന്ന് സദ്യയൊരുക്കിയും മത്സരങ്ങള്‍ നടത്തിയും ആഘോഷിക്കുമ്പോള്‍ ഹൃദ്യമായ കുറേ നിമിഷങ്ങളാണ് ഒരോരുത്തര്‍ക്കും സ്വന്തമാകുക.ഓരോ വര്‍ഷവും ഓണാഘോഷം എത്ര മികച്ചതാക്കാമെന്നതിലും മത്സരിക്കുകയാണ് ഏവരും.
ഇക്കുറിയും യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം കെങ്കേമമായി. മുന്നൊരുക്കങ്ങളിലൂടെ കാത്തുവച്ച ആഘോഷ വിസ്മയം വേദിയില്‍ ഒരുക്കാനായപ്പോള്‍ സമാനതകളില്ലാത്ത മികച്ച ആഘോഷമായി ഇക്കുറി ഓണാഘോഷം. യുബിഎംഎ അംഗങ്ങളുടെ വീട്ടില്‍ പാകം ചെയ്ത വിഭവങ്ങളൊരുക്കിയായിരുന്നു ഓണാഘോഷം. രണ്ടു തരം പായസവും 24 കൂട്ടം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ഏവര്‍ക്കും ആസ്വാദ്യകരമായിരുന്നു. യുബിഎംഎ അംഗങ്ങള്‍ സ്വയം പാകം ചെയ്ത രുചികരമായ വിഭവങ്ങളില്‍ സ്‌നേഹത്തിന്റെ മാധുര്യം കൂടി കലര്‍ന്നപ്പോള്‍ ഓണസദ്യ ഹൃദ്യമായ അനുഭവം ആയി മാറി.ഇലയിട്ട് വിഭവങ്ങള്‍ വിളമ്പി ഏവരും ഒരുമിച്ച് ആഹാരം ആസ്വദിച്ചപ്പോള്‍ അത് നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി.
സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 11.30നാണ് ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത്. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ചിട്ടയായ അസോസിയേഷന്‍ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ആഘോഷം ഏറെ മികവുറ്റതായി. മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സോണിയ, ബീന, ബിന്‍സി, ജിജി, സിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണപ്പൂക്കളം ഒരുക്കിയത്. നെറ്റിപ്പട്ടവും തെങ്ങിന് പൂക്കുലയും ഉള്‍പ്പെടെ ഒരുക്കി ഒരു പ്രൊഫഷണല്‍ ടച്ചില്‍ തന്നെയാണ് സംഘം പൂക്കളമിട്ടത്.
അതിമനോഹരമായ പൂക്കളത്തിന് ബ്രിസ്‌ക പൂക്കള മത്സര ജഡ്ജിങ് കമ്മിറ്റിയംഗങ്ങള്‍ വന്ന് വിലയിരുത്തി മാര്‍ക്കിട്ടു. ഏകദേശം 12.45 ആയപ്പോള്‍ ഓണസദ്യ ആരംഭിച്ചു. സദ്യക്ക് ശേഷം കലാപരിപാടികളും മറ്റു ആരംഭിച്ചു. കുട്ടികള്‍ക്കായി കസേര കളിയും, അപ്പം കടി മത്സരവും, തവളച്ചാട്ടവും ഒക്കെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനു ശേഷം പൊതുസമ്മേളനം ആരംഭിച്ചു. യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാന് ഓണാഘോഷ പരിപാടികളിലേക്കു എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സുന്ദരിമാരായ മലയാളി മങ്കമാരുടെ നേതൃത്വത്തില്‍ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. എല്ലാവര്‍ക്കും മഹാബലി ഓണാശംസകള്‍ നേര്‍ന്നു. അതിനു ശേഷം മഹാബലിയും നാട്ടില്‍ നിന്നെത്തിയ യുബിഎംഎ അംഗങ്ങളുടെ മാതാപിതാക്കളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് യുബിഎംഎ അംഗങ്ങളായ വനിതകള്‍ അണിയിച്ചൊരുക്കിയ മനോഹരമായ തിരുവാതിര അരങ്ങേറി.
ഓണപ്പാട്ടും ഓണക്കളികളും ആവേശമുണര്‍ത്തിയ നിമിഷങ്ങളാണ് പിന്നീട് വേദിയിലെത്തിയത്. യുബിഎംഎ ഡാന്‍സ് സ്കൂളിലെ കൊച്ചു കലാകാരികളും കലാകാരന്മാരും യുബിഎംഎ അംഗങ്ങളുടെ മക്കളും അവതരിപ്പിച്ച നയനമനോഹരമായ കലാപരിപാടികള്‍ അരങ്ങേറി. യുബിഎംഎ ഡാന്‍സ് സ്‌കൂള്‍ ടീച്ചര്‍ ജിഷ മധുവിന്റെ കൊറിയോഗ്രാഫിയില്‍ വേദിയില്‍ കുട്ടികള്‍ കളിച്ച ഫ്യൂഷന്‍ ഡാന്‍സ് ഏറെ കയ്യടി നേടി. ഇത് കൂടാതെ വേദിയില്‍ അരങ്ങേറിയ യുബിഎംഎയുടെ ബോയ്‌സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, സജി, പ്രമോദ് പിള്ള , ജിഷ മധു തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍, ഗ്രൂപ്പ് സോങ്ങുകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.
വേദിയില്‍ കുട്ടികളുടെ മികച്ച പ്രകടനങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ഇതിനായി ദിവസങ്ങള്‍ നീണ്ട മുന്നൊരുക്കളാണ് കുട്ടികളെടുത്തത്. അതിന്റെ ഫലവും കണ്ടു. കാഴ്ചക്കാര്‍ക്ക് നയന മനോഹരമായ നിമിഷമാണ് വേദിയിലെത്തിയവര്‍ ഓരോരുത്തരും സമ്മാനിച്ചത്. ജാക്‌സണ്‍ ജോസഫ്, ബിന്‍സി ജെയ് എന്നിവര്‍ പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയിരുന്നു. മിനറ്റ് സിബി ,അനറ്റ് സിബി തുടങ്ങിയവര്‍ അവതാരകരും.
കലാപരിപാടികള്‍ അവസാനിച്ചതോടെ യുബിഎംഎ സെക്രട്ടറി ബിജു പപ്പാരില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി. നല്ലൊരു ആഘോഷ നിറവ് ആസ്വദിച്ച സംതൃപ്തിയോടെ അടുത്ത വര്‍ഷം ഇതിലും നല്ലൊരു ഓണാഘോഷമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഓരോ യുബിഎംഎ അംഗങ്ങളും മടങ്ങിയത്. കാത്തിരിപ്പിന് എന്നും ആകാംക്ഷയുടേയും ഒപ്പം പ്രതീക്ഷയുടേയും നിറക്കൂട്ടുകളുണ്ട്.വരും വര്‍ഷവും ആവേശത്തോടെ ഒത്തുകൂടാമെന്ന് മനസില്‍ ഉറപ്പിച്ചാണ് ഏവരും മടങ്ങിയത്.
asosciation