രജി നന്തികാട്ട്
സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വയനാട് ജില്ലയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലണ്ടന്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തകര്‍ എത്തുന്നു. പുതുതായി രൂപീകരിച്ച ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ചാരിറ്റി വിഭാഗത്തിന്റെ കണ്‍വീനര്‍ ടോണി ചെറിയാന്റെയും സാമ്പത്തിക വിഭാഗം കണ്‍വീനര്‍ ഷാജന്‍ ജോസഫിന്റയും നേതൃത്വത്തില്‍ ഓഗസ്റ്റ് 7ന് സുല്‍ത്താന്‍ ബത്തേരി ഗവര്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നടന്നു വരുന്ന സൗജന്യ ഉച്ചഭക്ഷണത്തിന്റെ അമ്പത് ദിവസത്തെ ചിലവിന് വേണ്ട സഹായം നല്‍കി കൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും.
ഓഗസ്റ്റ് 8 ന് നൂല്‍പ്പുഴ പഞ്ചായത്തിലെ പണിയ കോളനി കുണ്ടൂരില്‍ എത്തുന്ന സംഘം കേരള ഫോറസ്റ് വൈല്‍ഡ് ലൈഫ് മുത്തങ്ങ റേഞ്ചിന്റെ സഹകരണത്തോടെ കുട്ടികളുടെ വിദ്യാഭാസത്തിന് സഹായങ്ങള്‍ വിതരണം ചെയ്യും. കേരളത്തില്‍ അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭാസത്തിന് സഹായങ്ങള്‍ നല്‍കുക, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലൈബ്രറികളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ മലയാള സാഹിത്യവേദി.
സാബു ചുണ്ടക്കാട്ടില്‍
മലയാളികളുടെ മാത്രം അഹങ്കാരവും ആവേശവുമായ ഓണം! ചിങ്ങപുലരിയെ കാണാന്‍ വെമ്പുന്ന മലയാളികള്‍. തങ്ങളുടെ നെല്‍പുരകള്‍ നിറഞ്ഞു കവിഞ്ഞ വിളവെടുപ്പു കാലത്തിന്റെ സന്തോഷത്തില്‍ സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഓര്‍മ്മകളെ ഉണര്‍ത്തി കൊണ്ട് മാവേലിവാണ മാനുഷരെല്ലാം ഒരു പോലെ കഴിഞ്ഞിരുന്ന കാലത്തിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ഓണക്കാലത്തെ വരവേല്‍ക്കുവാന്‍ പൂവിളിയും പൂക്കളവും ഓണസദൃയും കലാപരിപാടികളുമായി സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു.
പൊന്നിന്‍ ചിങ്ങമാസത്തെ രേവതി നാളില്‍ സെപ്റ്റംബര്‍ 9ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലോങ്ങ് സൈറ്റിലെ St. Joseph church Hall ല്‍ വച്ച് ഓണാഘോഷ പരിപാടികള്‍ നടത്തപെടുന്നു. പൂക്കളം ഒരുക്കി കൊണ്ട് പതിനൊന്നു മണിക്ക് തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികളോടൊപ്പം കുട്ടികള്‍ക്കായി വിവിധ തരം മത്സരങ്ങളും വടംവലിയും നടക്കും. അതിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുന്നതാണ്. പിന്നീട് വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
ഓണാഘോഷ പരിപാടികളിലേയ്ക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ രാഷ്ട്രീയ വ്യത്യാസമന്യേ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
വേദി:
St.Joseph church hall
Manchester
Longsight
M13 0OBU
ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: Jossy Mon Joseph07910709133
മലയാളം യുകെ ന്യൂസ് ടീം.
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം വർദ്ധിപ്പിക്കണമെന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ആവശ്യത്തോടുള്ള അനുഭാവ പൂർണമായ ആദ്യ നടപടിയായ ശമ്പള വർദ്ധന കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന സംസ്ഥാനത്തെ 200 ഓളം ഹോസ്പിറ്റലുകളിൽ ഇന്നു നടപ്പിൽ വരുമെന്ന് കരുതുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നഴ്സുമാർക്ക് 18,232 രൂപ മുതൽ 23,760 വരെ ശമ്പളം ഹോസ്പിറ്റലുകളിലെ ബെഡുകളുടെ എണ്ണമനുസരിച്ച് നല്കണമെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്. കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വരുന്ന നഴ്സുമാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യമായ ശമ്പള വർദ്ധന പൊതുജന മധ്യത്തിൽ അവതരിപ്പിക്കാനും ഗവൺമെൻറിനെയും ഹോസ്പിറ്റൽ മാനേജ്മെന്റുകളെയും അനുഭാവപൂർണമായ നിലപാടിലേക്ക് കൊണ്ടു വരാനും സാധിച്ചത് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ശക്തമായ പ്രവർത്തനം വഴിയാണ്.
കെസിബിസിയുടെ നിർദ്ദേശം കേരളത്തിലെ കാത്തലിക് മാനേജ്‌മെന്റുകളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ പ്രാബല്യത്തിൽ വരുന്ന പക്ഷം ഇന്നു മുതൽ 600 മുതൽ 800 രൂപ വരെ നഴ്സുമാർക്ക് ദിവസ വേതനം ലഭിക്കും. ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു. യു എൻ എ ആവശ്യപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളം ലഭിക്കണമെങ്കിൽ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടി വരും.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ സംസ്ഥാന കൗൺസിൽ യോഗം ഓഗസ്റ്റ് ഒന്നിന് തൃശൂരിൽ നടക്കും. തൃശൂർ അശ്വിനി, എറണാകുളം ലിസി, കോട്ടയം ഭാരത് അടക്കമുള്ള ഹോസ്പിറ്റലുകളിലെ മാനേജ്മെൻറുകൾ നഴ്സുമാർക്ക് എതിരെ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ശക്തമായ പ്രതികരണത്തിന് യുഎൻഎ തയ്യാറെടുക്കുകയാണ്. സമരമുഖത്തുള്ള നഴ്സുമാർക്ക് കൂടുതൽ പിന്തുണ നല്കാനും ശമ്പള വർദ്ധന നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് അറിയുന്നു. സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്ക് എതിരെ പ്രതികാര നടപടിയുമായി മാനേജ്മെൻറുകൾ മുന്നോട്ട് പോയാൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് യുഎൻഎ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ആരോഗ്യമേഖല സ്തംഭനത്തിലേക്ക് പോവുന്ന അവസ്ഥ സൃഷ്ടിക്കാൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് യുഎൻഎ പറഞ്ഞു.
സംസ്ഥാന കൗൺസിൽ യോഗത്തിൽ സംഘടന കൂടുതൽ ശക്തമാക്കാനുള്ള നടപടികളും, വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. സമരങ്ങൾ കൂടുതൽ ശകതിപ്പെടുത്തുന്നതിനും, പ്രതികാര നടപടികൾക്കെതിരായി സുശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. കൂടുതൽ വിഷയങ്ങളിൽ നിയമ പോരാട്ടം നടത്താൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. കൗൺസിലിന്റെ തീരുമാനങ്ങൾക്ക് വിധേയമായി കൂടുതൽ പ്രഖ്യാപനങ്ങളും അവ നടപ്പിലാക്കാനുള്ള കാര്യങ്ങളും ഉണ്ടാകും. യൂണിറ്റ് ഭാരവാഹികൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് സംസ്ഥാന കൗൺസിൽ യോഗം. 500 ലധികം അംഗങ്ങൾ പങ്കെടുക്കും.രാവിലെ 10.30 മുതൽ വൈകുന്നേരം വരെ കമ്മിറ്റി നീണ്ടു നിൽക്കും. യുഎൻഎയുടെ നിയമ നിർമ്മാണ കമ്മിറ്റിയാണ് സംസ്ഥാന കൗൺസിൽ.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്.
അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെന്റിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷന്റെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു. CHAl യുടെ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെന്റിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ എന്ന് CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.
കോളോണ്‍: ജര്‍മ്മനിയിലെ ഐഫലില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തില്‍ വെച്ച്, കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ മികച്ച പാര്‍ലമെന്റേറിയനുള്ള ജി.എം.എഫ്. പ്രവാസി അവാര്‍ഡ് മുന്‍ എംപി പി. രാജീവിന് സമര്‍പ്പിച്ചു. ജി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് മുന്‍ എം പി പി. രാജീവിന് സമര്‍പ്പിച്ചു. ജി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ഗോപുരത്തിങ്കല്‍ അവാര്‍ഡ് ഫലകം കൈമാറി. പാര്‍ലമെന്ററി രംഗത്ത് പി.രാജീവ് പുലര്‍ത്തിയ അനിതരസാധാരണമായ പാണ്ഡിത്യവും കുറിക്കു കൊള്ളുന്ന സബ്മിഷനുകളും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് എടുത്ത സജീവ താല്‍പര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ചതെന്ന് പോള്‍ ഗോപുരത്തില്‍ ഓര്‍മ്മിപ്പിച്ചു.
പ്രവാസി സംഗമത്തില്‍ പി. രാജീവ് നടത്തിയ ആശയ സംവാദം സൗഹൃദപരവും, വിജ്ഞാനദായകവും പ്രവാസികള്‍ക്ക് ഉണര്‍വേകുന്നതും ആയിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കൊപ്പം കേരളത്തിന്റെ മാലിന്യ സംസ്‌കരണം, പൊതുവിദ്യാഭ്യാസമേഖല, അടിസ്ഥാന വികസന മേഖല എന്നിവയെക്കുറിച്ചും പ്രവാസി മലയാളികള്‍ ആശയങ്ങള്‍ പങ്കുവെച്ചു. അവാര്‍ഡ് ദാന കര്‍മ്മത്തില്‍ തോമസ് ചക്യാത്ത്, ഡീറ്റര്‍ കോപ്പസ്, ജോയി മാണിക്കകത്ത്, പ്രൊഫ. രാജപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
—-
പോള്‍ തച്ചിലിന് പ്രവാസി അവാര്‍ഡ് നല്‍കി
കോളോണ്‍: ജര്‍മ്മനിയിലെ ഐഫലില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം പ്രവാസി സംഗമത്തില്‍ വെച്ച് മികച്ച വ്യവസായ സംരംഭകനുള്ള ജി.എം.എഫ്. പ്രവാസി അവാര്‍ഡ് പ്രമുഖ വ്യവസായി ആയ പോള്‍ തച്ചിലിന് നല്‍കപ്പെട്ടു.
ചുരുങ്ങിയ കാലം കൊണ്ട് കഠിന പ്രയത്നത്താല്‍ ശ്രദ്ധേയമായ വ്യവസായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ച ഇദ്ദേഹത്തിന് ജി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് ഫലം കൈമാറി. അവാര്‍ഡ് യോഗത്തില്‍ തോമസ് ചക്യാത്ത്, ഡീറ്റര്‍ കോപ്പസ്, ജോയി മണിക്കകത്ത്, പ്രൊഫ. രാജപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊളോണ്‍: ജര്‍മനിയിലെ ഐഫലില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം പ്രവാസി സംഗമത്തില്‍ നടത്തിയ സീനിയര്‍ സിറ്റിസണ്‍ മീറ്റ് ഹൃദയഹാരിയായി. സംഗമത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച നടത്തപ്പെട്ട മീറ്റ് മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികളായ ജോസ് പുന്നാംപറമ്പില്‍, പ്രൊഫ. രാജപ്പന്‍ നായര്‍, ഡോ.സെബാസ്റ്റിയന്‍ മുണ്ടിയാനപുറത്ത്, ഡോ.ജോസഫ് തെരുവത്ത്, ജോര്‍ജ് എളങ്കുന്നപ്പുഴ, ജോസ് മെറ്റമാന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു.
1960കളില്‍ യൂറോപ്പില്‍ എത്തി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തിയും നേട്ടങ്ങളും കൈവരിച്ച ഇവരെ ആദരിക്കേണ്ടത് പ്രവാസി സമൂഹത്തിന്റെ കടമയും ഉത്തരവാദിത്തവും ആണെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഓര്‍മിപ്പിച്ചു. രാവിലെ നടന്ന സെമിനാറില്‍ ഡോ. ജോസഫ് തെരുവത്ത് പ്രായമായവര്‍ നേരിടുന്ന ആര്‍ത്രൈറ്റിസ് രോഗത്തെക്കുറിച്ചുശ്ശ ബോധവല്‍ക്കരണം നടത്തി.
സംഗമത്തോട് അനുബന്ധിച്ച് ദര്‍ശന തീയറ്റേഴ്‌സിന്റെ മുഴുനീള വീഡിയോ മലയാള നാടക പ്രദര്‍ശനം ശ്രദ്ധേയമായി. വൈകുന്നേരം നടന്ന കലാസന്ധ്യയില്‍ ആനി പൊയ്കയില്‍, മോളി കോട്ടേക്കുടി എന്നിവര്‍ നേതൃത്വം നല്‍കി. ജോണി ചിറ്റിലപ്പള്ളി, ജോയി വെള്ളാരങ്കാലയില്‍, സാറാമ്മ ജോസഫ്, ജോയി മാണിക്കകത്ത്, ജോസഫ് കൊശമറ്റം, പോള്‍ പ്ലാമ്മൂട്ടില്‍, റോസി വൈഡര്‍, എല്‍സി വടക്കുംചേരി, ലിസി ചെറുകാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
സംഗമത്തിന്റെ നാലാംദിനമായ ശനിയാഴ്ച പി.രാജീവ് എക്‌സ് എംപി പ്രവാസി സംഗമത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പി.രാജീവ്, പോള്‍ തച്ചില്‍ എന്നിവര്‍ക്കുള്ള ജിഎംഎഫ് പ്രവാസി പുരസ്‌കാരങ്ങള്‍ നല്‍കപ്പെടും.
മലയാളം യുകെ ന്യൂസ് ടീം.
അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെൻറിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ (CHAI) ഡയറക്ടർ ജനറൽ. “കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെൻറിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ” CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ (CHAKE) കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്. ഫാ. തോമസ് വൈക്കത്തുപറമ്പിലാണ് CHAKE യുടെ കേരള സ്റ്റേറ്റ് പ്രസിഡന്റ്.
ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു.
സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.
സേവ്യര്‍ ജൂലപ്പന്‍
കൊളോണ്‍: ജര്‍മ്മനിയിലെ കോളോണില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം പ്രവാസി സംഗമത്തിന്റെ 2-ാം ദിവസം നടന്ന വനിതാ സമ്മേളനം ശ്രദ്ധേയമായി. മലയാളി പ്രവാസി സമൂഹത്തിന്റെ വളര്‍ച്ചയിലും ഇവര്‍ രാജ്യത്തിന് നല്‍കുന്ന വികസന പങ്കാളിത്തത്തിനും പിന്നിലുള്ള ശക്തമായ ശ്രോതസ്സും പിന്തുണയുമായി നിലകൊള്ളുന്ന വനിതകളുടെ കൂട്ടായ്മ പ്രവാസി സംഗമത്തിന് അര്‍ത്ഥ പൂര്‍ണമായ മാറ്റുകൂട്ടി.
ജെമ്മ ഗോപുരത്തിങ്കലിന് ഒപ്പം വിവിധ പരിപാടികള്‍ക്ക് എല്‍സി വേലൂക്കാരന്‍, മറിയാമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാസ്, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ‘പ്രവാസി മലയാളികളും, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും’ എന്ന വിഷയത്തില്‍ ജി.എം.എഫ് ഇക്കണോമിക്‌സ് ഫോറം സെമിനാറും ചര്‍ച്ചയും നടത്തപ്പെട്ടു. കേന്ദ്ര പ്രവാസി കാര്യ വകുപ്പും കേരള നോര്‍ക്കയും പ്രവാസികളുടെ പ്രതീക്ഷയ്ക്ക് ഒത്തവിധം മതിയായ ആശയസംവാദം നടത്തി കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.
സംഗമത്തില്‍ വെച്ച് സിറിയക് ചെറുകാടിന്റെ 5-ാമത്തെ ഓഡിയോ സിഡിയായ സത്യനാദത്തിന്റെ പ്രകാശനം ജി.എം.എഫ്. ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജോസ് പുന്നാംപറമ്പിലിന് നല്‍കി നിര്‍വ്വഹിച്ചു. പ്രവാസി സംഗമത്തിന്റെ 2-ാം ദിനത്തിലും അര്‍ദ്ധരാത്രിയും കടന്നുപോയ കലാസായാഹ്നം വലിയ ആവേശമായി മാറി.
ഇന്ന് (വെള്ളിയാഴ്ച) നടക്കുന്ന സെമിനാറിന് ഡോ. ജോസഫ് തെരുവത്ത് നേതൃത്വം നല്‍കും. കലാസായാഹ്നത്തില്‍ മേരി ക്രീഗര്‍, സിറിയക് ചെറുകാട്, എല്‍സി വേലൂക്കാരന്‍, ഫാ. സന്തോഷ്, സെബാസ്റ്റിന്‍ കിഴക്കേടത്ത്, ജോയ് വെള്ളാരങ്കാലയില്‍, ഔസേപ്പച്ചന്‍ കിഴക്കേടം, പോള്‍ പ്ലാമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റജി നന്തികാട്ട്
ലണ്ടന്‍: യുകെയിലെ ഭാഷാസ്‌നേഹികളുടെ പൊതുവേദിയായ ലണ്ടന്‍ മലയാള സാഹിത്യവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റജി നന്തികാട്ട് സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ആയി തുടരും. ടോണി ചെറിയാന്‍ ചാരിറ്റി വിഭാഗം കണ്‍വീനര്‍ ആകും. നാടക കലാകാരനും സംഘാടകനുമായ ജെയ്‌സണ്‍ ജോര്‍ജ് സംഘടനയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ജോബി ജോസഫിനെ സാഹിത്യ വിഭാഗം കണ്‍വീനറായും ഷാജന്‍ ജോസഫിനെ സാമ്പത്തിക വിഭാഗം ഭാരവാഹിയായും തെരഞ്ഞെടുത്തു.
റോയി വര്‍ഗീസ്(ചാരിറ്റി-ജോയിന്റ് കണ്‍വീനര്‍), ജോഷി കുളത്തുങ്കല്‍ (കലാ സാംസ്‌കാരികം-ജോയിന്റ് കണ്‍വീനര്‍), സീനജ് തേത്രോന്‍(സാഹിത്യം-ജോയിന്റ് കണ്‍വീനര്‍), ഏബ്രഹാം വര്‍ക്കി (സാമ്പത്തികം-ജോയിന്റ് കണ്‍വീനര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. സംഘടനയുടെ ഉപദേശകസമിതി അംഗങ്ങളായി സി.എ.ജോസഫ്, അഡ്വ. സന്ദീപ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിയിലൂടെ ലഭിച്ച 1000 പൗണ്ടിന്റെ ചെക്ക് ബെര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോയ ജെയ്‌മോന്‍ ജോര്‍ജ് ഇപ്പോള്‍ നാട്ടിലുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗം ഡിജോ ജോണ്‍, ബാബു ജോസഫ്, സജു ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായ ചടങ്ങില്‍ വച്ച് ഡിജോ ജോണിന്റെ കുട്ടി ജോഹന്‍ സിസ്റ്റര്‍ ലിസ് മേരിക്കു കൈമാറി. ഞങ്ങള്‍ ചാരിറ്റി കളക്ഷന്‍ അവസാനിപ്പിച്ചതിന് ശേഷം ഇപ്പോള്‍ നാട്ടിലുള്ള ഒരു ലിവര്‍പൂള്‍ മലയാളി ഫോണില്‍ വിളിച്ചു എന്റെ വക 200 പൗണ്ട് ആ കുട്ടികള്‍ക്ക് നല്‍കണം എന്നു അറിയിച്ചിട്ടുണ്ട്. ഈ പണം അടുത്ത മാസം നാട്ടില്‍ പോകുന്ന നെടുങ്കണ്ടം സ്വദേശിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിന്റെ കൈവശം കൊടുത്തുവിട്ടു സിസ്റ്ററിനു കൈമാറുമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുന്‍പ് വാങ്ങി കൊടുത്ത ടിവിയും പ്രിന്ററും ഇപ്പോള്‍ കൊടുത്ത 1200 പൗണ്ടും ഉള്‍പ്പെടെ 1,35,000 രൂപയോളം ശേഖരിച്ചു നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ അത്യധികമായ സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച എല്ലാ നല്ല യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
തുടരെ തുടരെ ചെയ്യുന്ന ചാരിറ്റിയെ ആളുകള്‍ എങ്ങനെ കാണും എന്ന ഒരു സന്ദേഹം ഞങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ട് ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മറ്റിയില്‍ ആലോചിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ നിലപാട് സ്വികരിച്ചു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. ഞങ്ങള്‍ ഉദേശിച്ചതിലും വലിയ പിന്തുണയും സഹായവുമാണ് ഞങള്‍ക്കു നിങ്ങളില്‍ നിന്നും ലഭിച്ചത്.
സിസ്റ്റര്‍ ലിന്‍സ് മേരിയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് സംസാരിച്ച വീഡിയോ സംഭാഷണം കേട്ട് യുകെയില്‍ നിന്നും ഗള്‍ഫില്‍നിന്നും നാട്ടില്‍ വന്ന ഒട്ടേറെപ്പേര്‍ അവിടെ വന്നു സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നു പറഞ്ഞു. അതുപോലെ തൊടുപുഴയില്‍ നിന്നും വന്ന ഒരു സ്ത്രീ എല്ലാ കുട്ടികള്‍ക്കും ടീഷര്‍ട്ട് വാങ്ങി തന്നുവെന്നും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ അറിയിച്ചു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു പലരും ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു. ഒരിക്കല്‍ കൂടി സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു
സേവിയര്‍ ജൂലപ്പന്‍
കോളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം അന്തര്‍ ദേശീയ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം തെളിച്ച് നിര്‍വ്വഹിച്ചു. കോളോണിലെ ഐഫലില്‍ നടക്കുന്ന സംഗമം അഞ്ചുദിവസം വൈവിധ്യങ്ങളാര്‍ന്ന പരിപാടികളോടുകൂടി നീണ്ടുനില്‍ക്കും.
1960-കള്‍ മുതല്‍ യൂറോപ്പില്‍ എത്തി വിവിധ രാജ്യങ്ങളില്‍ സാമൂഹ്യ-സാംസ്‌കാരിക – തൊഴില്‍ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി മലയാളികള്‍ സംഗമത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഗമത്തിന്റെ അഞ്ചുദിവസങ്ങളിലും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ- സാഹിത്യ സായാഹ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന യോഗത്തില്‍ ജി.എം.എഫ്. ജര്‍മ്മന്‍ പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍, ഷേറര്‍ അപ്പച്ചന്‍ ചന്ദ്രത്തില്‍, പോള്‍ പ്ലാമൂട്ടില്‍, തോമസ് ചക്യാത്ത്, എന്നിവര്‍ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന സെമിനാര്‍ ജി.എം.എഫ് ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് അഡ്വ. സേവ്യര്‍ ജൂലപ്പന്‍ നയിച്ചു. വൈകുന്നേരം നടക്കുന്ന വനിത ഫോറം സമ്മേളനത്തിന് ജെമ്മ ഗോപുരത്തിങ്കല്‍, എള്‍സി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, മറിയാമ്മ ചന്ദ്രത്തില്‍, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഉദ്ഘാടന ദിവസം സിറിയക് ചെറുകാട്, വിയന്ന നയിച്ച സംഗീത സദസ്സ് സംഗമത്തിന് കൊഴുപ്പുകൂട്ടി. മേരി ക്രിഗര്‍ നേതൃത്വം നല്‍കുന്ന യോഗപരിശീലന ക്ലാസുകളും നടത്തപ്പെടുന്നുണ്ട്.