Uncategorized

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഒരു മകനുണ്ട് ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക്.  അടുത്തിടെ ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ വിവാഹജീവിതത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.
ആശയുമായുള്ള വിവാഹത്തിന് ശേഷം ആശ തന്നോട് ആവശ്യപെട്ട ഒരു കാര്യത്തെ കുറിച്ചും മനോജ്‌ അഭിമുഖത്തില്‍ പറയുന്നുണ്ട് .അത് മറ്റൊന്നുമല്ല താജ് മഹല്‍ കാണണം എന്നത് തന്നെ .ആശയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ്മഹല്‍ കാണണമെന്നത്. അത് സാധിച്ച് കൊടുത്തു. അതിന് പിന്നാലെ സിംഗപൂരിലേക്കും ഒരു യാത്ര പോയി. ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളിലൊന്നായിരുന്നു അത്.2013 മാര്‍ച്ച് മൂന്നിനാണ് നടന്‍ മനോജ് കെ ജയനും ആശയും വിവാഹിതരായത്. മനോജ് കെ ജയന്റ് രണ്ടാം വിവാഹമായിരുന്നു ഇത്. നടി ഉര്‍വ്വശിയായിരുന്നു ആദ്യ ഭാര്യ. വിവാഹജീവിതത്തിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2008ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.

Also read..​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ പെൺകുട്ടിയുടെ ശരീരത്തിലില്ല

മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ കൊലപാതക സംശയം പൂർണ്ണമായി അന്വേഷിക്കാൻ ബന്ധുക്കളുടെ ആവശ്യം. ഇത് പരിഗണിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുൻപ് ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.
പെൺകുട്ടിയെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന സംശയമാണ് പിതാവ് ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കിയത്. ആത്മഹത്യയാണെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചെങ്കിലും ബന്ധുക്കളുടെ സംശയം ദുരീകരിക്കാൻ ഈ ആവശ്യവും അന്വേഷണ സംഘം അംഗീകരിച്ചു.

സ്വകാര്യ സർവ്വീസ് നടത്തുന്ന ബോട്ടുടമകളും ജീവനക്കാരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ വരും. ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്ന് ലഭിച്ച ദൃശ്യത്തിലെ പെൺകുട്ടി മിഷേലാണെന്ന് കരുതുന്നില്ലെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞത്.

മിഷേലിനെ കാണാതായ ദിവസം കൊച്ചിയിൽ ഒരു വിദേശ ഉല്ലാസ കപ്പൽ എത്തിയിരുന്നു. ഇത്തരം ഉല്ലാസകപ്പലുകളിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘം കേരളത്തിലുണ്ടെന്ന ആരോപണമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.

ഇത്തരക്കാരുടെ കൈയ്യിൽ മിഷേൽ അകപ്പെട്ടോ എന്നതാണ് പിതാവ് ഷാജി ഉന്നയിച്ച സംശയം. മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയ ശേഷം പിന്നീട് അപായപ്പെടുത്തിയാകാമെന്നും കായലിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് ഉയരുന്ന സംശയം.

ഇങ്ങിനെയൊരു സംശയം ക്രൈം ബ്രാഞ്ചിനില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ വീഴ്ചയിൽ സംഭവിച്ച ചെറിയ പൊട്ടലുകൾ മാത്രമാണ് ഉള്ളത്. യാതൊരു വിധ അതിക്രമങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടില്ല.

പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്വാഭാവികതയില്ലെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തിയത്.

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .
1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്‍മാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിക്കൂടെ. ഒരാള്‍ക്കു വേണ്ടി മരിക്കാന്‍ ബ്ലെയ്ഡ് എടുത്തു എന്നുപറഞ്ഞ് എല്ലാവര്‍ക്കും വേണ്ടി ബ്ലെയ്ഡ് എടുക്കുന്നവളാണ് ചാര്‍മിള എന്ന് വിചാരിക്കരുത്. ഒരു ബ്ലെയ്ഡ് കാണിച്ചാല്‍ ഇല്ലാതാകുന്ന ധൈര്യമേ കിഷോര്‍ സത്യയ്ക്ക് ഉള്ളോ?

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് ഒപ്പ് ഇടുവിച്ചതെങ്കില്‍ ഫോട്ടോയില്‍ കരഞ്ഞുകൊണ്ടല്ലേ നില്‍ക്കണ്ടത്. ഇത്ര സന്തോഷമായിട്ട് എങ്ങനെ നില്‍ക്കാന്‍ പറ്റും. ഭീഷണിക്ക് വഴങ്ങിയ ഒരാളുടെ മുഖമായിരുന്നോ കിഷോര്‍സത്യയ്ക്ക് അതില്‍. അടിവാരത്തിന്റെ സെറ്റില്‍വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്. ഞാനും മാനസികമായി തകര്‍ന്ന അവസ്ഥയിലും. ഇരുവരും ദുഖിതരായിരുന്നു. സ്വന്തം സങ്കടങ്ങള്‍ക്കിടയിലും കിഷോര്‍ എന്നെ സ്വാന്തനിപ്പിച്ചിട്ടുണ്ട് ആ പെരുമാറ്റത്തില്‍ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാന്‍ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്. അത് പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോള്‍ സിനിമ എന്റെ താല്‍പ്പര്യമല്ലാതെയായി. കുടുംബിനിയാകണം, വിവാഹജീവിതം വേണം എന്നുള്ള ആഗ്രഹം അതിശക്തമായിട്ടുണ്ടായിരുന്നു.

അതുകൊണ്ടാണ് കിഷോര്‍ പറയുന്നത് അനുസരിച്ച് സിനിമ പോലും ഉപേക്ഷിച്ച് വീട്ടിലിരുന്നത്. ചെന്നൈയില്‍വച്ച് ഒരുദിവസം പോലും ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. നാലുവര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ ഞാന്‍ എത്തിയപ്പോള്‍ അവിടെവച്ച് എന്തിനാണ് എന്നെ സ്വീകരിച്ചത്, ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ മതിയാരുന്നല്ലോ?എന്ന് ചോദിച്ചു അങ്ങനെ അയാള്‍ എന്നെ സ്വീകരിച്ചു ഞങ്ങള്‍ വിവാഹജീവിതം ആരംഭിച്ചു.

ഒരുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി. അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് ഞാന്‍ കണ്ടത്. എന്റെ കുഞ്ഞിനെക്കൊല്ലാന്‍ വയറിന് ചവിട്ടി, അടിച്ചു, അയാളെ പേടിച്ച് അപ്പാര്‍ട്ട്‌മെന്റിലൂടെ ഞാന്‍ ഓടിയിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന എന്നെക്കൊണ്ട് കാശിന് വേണ്ടി സ്റ്റാര്‍ നൈറ്റില്‍ ഡാന്‍സ് വരെ ചെയ്യിച്ചു. കുഞ്ഞിനെ കൊല്ലാന്‍ നിരന്തരം ഉപദ്രവമായിരുന്നു. ഈ ഉപദ്രവങ്ങളുടെ ആഘാതത്തിലാണ് എന്റെ ഗര്‍ഭപാത്രത്തില്‍ തുള വീണത്. പീഡനം സഹിക്കവയ്യാതെ ചെന്നൈയിലെത്തി ഗര്‍ഭഛിദ്രം നടത്തി എന്റെ കുഞ്ഞിനെ കൊന്നു. ഇനിയെങ്കിലും സ്വഭാവം മാറുമായിരിക്കും എന്നെ സ്വീകരിക്കുമായിരിക്കുമെന്ന് കരുതി ഷാര്‍ജയില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ കിഷോര്‍ സത്യയെയാണ്. ഇതിനപ്പുറം ഒരു വിവാഹജീവിതത്തിന് വേണ്ടി എനിക്ക് സഹിക്കാനാവുമായിരുന്നില്ല. ഇതോടെയാണ് വിവാഹമോചനം നേടുന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബ്ലേഡ് എടുത്തു എന്നുണ്ടെങ്കില്‍ ഡിവോഴ്‌സ് ആയപ്പോഴും അത് ചെയ്യണമല്ലോ? ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഒപ്പിട്ടത് എന്നല്ലേ പറഞ്ഞത്, അപ്പോള്‍ ആ ജീവിനെ കൈവിടുമ്പോള്‍ അവര്‍ പിന്നെയും പോയി കൈമുറിക്കേണ്ടതല്ലേ? അത് ചെയ്തില്ലല്ലോ?

കിഷോറിന്റെ കുടുംബത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ ഈ സത്യം പറയാതെയിരുന്നത്. പക്ഷെ അതിന്റെ പേരില്‍ ഞാന്‍ ഭാര്യയല്ല, ഒരുമിച്ച് കഴിഞ്ഞിട്ടില്ല, ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിന് പറയാന്‍ ഇതിലും നല്ല എത്രയോ കാരണങ്ങള്‍ നിരത്താമായിരുന്നു. ഞാന്‍ മദ്യപിച്ച് നിരന്തരം ഫോണ്‍ ചെയ്തു എന്നു പറയുന്നു; ആ കാലത്ത് നിരന്തരം ഫോണ്‍ചെയ്ത് ശല്യപ്പെടുത്താന്‍ സാങ്കേതിക വിദ്യയൊന്നും പുരോഗമിച്ചിരുന്നില്ല. ഫോണിലൂടെ മദ്യപിച്ചത് തിരിച്ചറിയാന്‍ എന്തെങ്കിലും യന്ത്രം കിഷോര്‍സത്യയ്ക്ക് ഉണ്ടോ? എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു, അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചില്ല. കിഷോര്‍സത്യയെപ്പോലെയുള്ള ഒരു അഭിനേതാവിനെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് ഇന്നും എനിക്ക് ഒരുലാഭവും കിട്ടില്ല. എനിക്ക് നഷ്ടപ്പെട്ട ജീവിതം നഷ്ടമായത് തന്നെയാണ്. പക്ഷെ സ്വന്തം ജീവിതം രക്ഷിക്കാന്‍ യാതൊരു മടിയുമില്ലാതെ കള്ളങ്ങള്‍ കിഷോര്‍ പറയുന്നത് കേട്ടിട്ട് മിണ്ടാതെയിരുന്നാല്‍ ചാര്‍മിള, ചാര്‍മിളയല്ലാതെയായിപ്പോകും. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍ ചാര്‍മിള പറഞ്ഞു.

 

മയക്കുമരുന്നിന് അടിമപ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണാക്കാരെന്ന് ആരോപിച്ച് നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റീല്‍ ചവറ്റുവീപ്പകള്‍ കൊണ്ട് ആഫ്രിക്കക്കാരെ വളഞ്ഞിട്ട് തല്ലുന്നതാണ് 1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ മാളിലാണ് സംഭവം.

അന്‍സാല്‍ പ്ലാസയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പുറത്തുവിട്ടിരിക്കുന്നത്.

ആക്രമികളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് നിലത്ത് ഇഴയുന്ന ആഫ്രിക്കന്‍ യുവാവാണ് വീഡിയോയില്‍. കയ്യില്‍ കിട്ടിയതുകൊണ്ടെല്ലാം ജനക്കൂട്ടം യുവാവിനെ തല്ലുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായി ഒട്ടേറേ പേര്‍ ഉണ്ടെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും ഇടപെടുന്നില്ല. എല്ലാവരും കാഴ്ച്ചക്കാരായി നില്‍ക്കുന്നു.

ആഫ്രിക്കക്കാര്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ഹോസ്റ്റലുകളിലും കോളേജുകളിലും സുരക്ഷ ശക്തമാക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ധര്‍മ്മേന്ദ്ര കുമാര്‍ പ്രതികരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാലകളില്‍ നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. ആക്രണത്തിന് ഇരയായ സാദിഖ് ബെല്ലോ എന്ന വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയിരുന്നു. ‘ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്, ഉടന്‍ സഹായിക്കണം’ എന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്

വീഡിയോ ദൃശ്യങ്ങൾ കാണാം ….

 

 

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .
ദിലീപ്-കാവ്യ വിവാഹത്തിന് സര്‍വ്വപിന്തുണയുമായി നിന്ന മകള്‍ മീനാക്ഷിയായിരുന്നു ആ ദിവസത്തെ മുഖ്യ ശ്രദ്ധാകേന്ദ്രം.മീനാക്ഷിയുടെ മുഖത്ത് ദുഃഖത്തിന്റെയോ ഇഷ്ടക്കേടിന്റെയോ ലവലേശമെങ്കിലും ഉണ്ടോ എന്ന് ക്യാമറകള്‍ സൂം ചെയ്തു. പക്ഷേ, അവള്‍ സന്തോഷവതിയായിരുന്നു. മകളെ തൊട്ടടുത്തുതന്നെ നിര്‍ത്താന്‍ ദിലീപും തന്നോട് ചേര്‍ത്ത് പിടിക്കാന്‍ കാവ്യയും മത്സരിച്ചു.എന്നാല്‍, ഇപ്പോള്‍ സ്ഥിതിമാറിയെന്നാണ് വിവരം. മഞ്ജുവാര്യര്‍ ഇപ്പോഴും തനിച്ചാണ്. അവിടെയാണ് മീനാക്ഷി മറിച്ചുചിന്തിച്ചുതുടങ്ങിയതെന്ന് പ്രമുഖ സിനിമാവാരികയില്‍ പല്ലിശ്ശേരി എഴുതുന്നത് .

അമ്മയ്ക്ക് ആരുമില്ലെന്നും അമ്മയോടൊപ്പം പോയി താമസിക്കണമെന്നും മീനാക്ഷി ആഗ്രഹിക്കുന്നുവെന്നും പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.അച്ഛനോടൊപ്പം നില്‍ക്കാനാണ് താല്പര്യമെന്ന് മീനാക്ഷി പറഞ്ഞപ്പോള്‍ മഞ്ജുവാര്യര്‍ എതിര്‍ക്കാത്തത് ആ അച്ഛനും മകളും അത്രയ്ക്കും ഫ്രണ്ട്‌ലി ആയിരുന്നത് കൊണ്ടാണ്. മകള്‍ക്ക് തന്നെ വേണമെന്ന് തോന്നുന്ന ആ നിമിഷം താന്‍ അവളുടെ അരികിലുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ അവസരം വന്നിരിക്കുകയാണ്.ഇനി തനിക്ക് അച്ഛനും അമ്മയും വേണം. അച്ഛന് തിരക്ക് ഒഴിയുമ്പോള്‍ അവിടെ ചെന്ന് കുറച്ചുദിവസം താമസിക്കുമെന്നുമാണ് മീനാക്ഷിയുടെ ഇപ്പോഴത്തെ നിലപാടത്രേ. എന്തായാലും മകളുടെ വിളികാത്തിരിക്കുകയാണ് മഞ്ജുവാര്യര്‍.

മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലെ സുപ്രധാന രംഗങ്ങള്‍ ലീക്ക് ആയി. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും രംഗങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നിര്‍മ്മാതാവ് ഷാജി നടേശന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. സിനിമയിലെ നിര്‍ണായക രംഗം തന്നെയാണ് ചോര്‍ന്നത്, എന്നാല്‍ ഇത് സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഓഗസ്റ്റ് സിനിമാസിന്റെ സാരഥികളിലൊരാളായ ഷാജി നടേശന്‍ പ്രതികരിച്ചു. സൈബര്‍ ഡോം ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുര്‍ത്തുന്നുമുണ്ട്.

ദ ഗ്രേറ്റ് ഫാദറി’ന്റെ രംഗം എണ്ണൂറോളം ലൈക്കുകള്‍ മാത്രമുള്ള ഒരു ഫേസ്ബുക്ക് പേജ് വഴിയാണ് ഇന്നലെ രാത്രിയോട് പുറത്തുവന്നത്. തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ ഈ പേജ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി. മമ്മൂട്ടിയും സ്‌നേഹയും ഉള്‍പ്പെടുന്ന രംഗം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള രൂപത്തിലാണ് പുറത്തുവന്നത്.

സെന്‍സറിംഗിന് മുമ്പുള്ള കോപ്പിയാണ് ഇത്. ഇത് മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന രീതിയിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാന രംഗം ലീക്ക് ആയെന്നും നടപടി എടുക്കണമെന്നും ഷാജി നടേശനോട് ആവശ്യപ്പെട്ടപ്പോള്‍ ഈ രംഗം വൈറലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി വാട്‌സ് ആപ്പ് ചാറ്റ് നടത്തിയ സ്‌ക്രീന്‍ ഷോട്ട് ആധാരമാക്കി ചിലര്‍ പറയുന്നു.

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. ഹനീഫ് അദേനിയാണ് രചനയും സംവിധാനവും. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി. ബേബി അനിഖ, സ്‌നേഹ, ആര്യ, മിയ എന്നിവരും സിനിമയിലുണ്ട്.

                                                             ക ടപ്പാട്: സൗത്ത് ലൈവ് ന്യൂസ് 

നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര. 2-1നാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റിന്‍ഡീസിനെതിര തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും, ന്യൂസിലന്‍ഡും ബംഗ്ലാദേശും പിന്നിട്ട് ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കുന്നത് വരെയെത്തി.ധര്‍മ്മശാലയില്‍ ഓസീസ് മുന്നോട്ട് വെച്ച 106 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ബൗളര്‍മാരെ കൈയ്യയിച്ച് സഹായിച്ച പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയ്ക്കായി രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. രഹാന പുറത്താകാതെ 38 റണ്‍സും എടുത്തു. 76 പന്തില്‍ ഒന്‍പത് ബൗളറികളുടെ സഹായത്തോടെ 51 റണ്‍സാണ് ലോകേശ് രാഹുല്‍ നേടിയത്. പരമ്പരയിലെ ആറാമത്തെ അര്‍ധ സെഞ്ച്വറിയാണ് രാഹുലിന്റേത്.

എട്ട് റണ്‍സെടുത്ത മുരളി വിജയും റണ്‍സൊന്നും എടുക്കുന്നതിന് മുമ്പേ റണ്ണൗട്ടായ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്‌ട്രേലിയക്കായി പാത്ത് കുമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 136 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് ഒന്നാം ഇന്നിംഗ്‌സില്‍ 32 റണ്‍സ് ലീഡ് നേടിയ ടീം ഇന്ത്യയുടെ വിജയ ലക്ഷം 106 ആയി ചുരുങ്ങിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്കായി ഗ്രെന്‍ മാക്‌സ് വെല്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. മാക്‌സ്‌വെല്‍ 45 റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് 17, ഹാന്‍ കോമ്പ് 18, വാര്‍ണര്‍ 6, റിന്‍ഷാ 8, മാര്‍ഷ് 1, കുമ്മിന്‍സ് 12 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.
ഒകീഫും ലിയോണും ഹസില്‍വുഡും പൂജ്യരായി മടങ്ങി. 25 റണ്‍സുമായി വാഡ് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അശ്വിനും ജഡേജയും ഉമേശ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ ജഡേജയുടെ ബാറ്റിംഗാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 32 റണ്‍സ് ലീഡിലെത്തിച്ചത്. ജഡേജ 95 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 63 റണ്‍സെടുത്തു.
ആറിന് 248 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 300 റണ്‍സ് മറികടക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ ജഡേജയും സാഹയും കൂടി 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സാഹ 31 റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ പിന്നീടങ്ങോട്ട് പതിവ് പോലെ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച ആവര്‍ത്തിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പൂജ്യനായും കുല്‍ദീപ് യാദവ് ഏഴ് റണ്‍സും എടുത്ത് പുറത്തായി. ഉമേശ് യാദവ് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. 34.1 ഓവറില്‍ 92 റണ്‍സ് വഴങ്ങിയാണ് ലിയോണിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. കുമ്മിന്‍സ് മൂന്നും ഹസില്‍വുഡം ഒകീഫും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ദിവസം ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 124 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ പൂജാര 151 പന്തില്‍ ആറ് ബൗണ്ടറി സഹിതം 57 റണ്‍സെടുത്തു. രഹാന 46ഉം അശ്വിന്‍ 30ഉം റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 11 കരുണ്‍ നായര്‍ (5) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.

ഓസ്‌ട്രേലിയക്കായി സ്പിന്നര്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. 28 ഓവറില്‍ 67 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. കുമ്മിന്‍സും ഹസില്‍വുഡും ഓരോ വിക്കറ്റ് വീതം. വീഴ്ത്തി. ഒകീഫിന് വിക്കറ്റൊന്നും ലഭിച്ചില്ല.
നേരത്തെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ 300 റണ്‍സെടുത്തത്. സ്മിത്ത് 111 റണ്‍സെടുത്തപ്പോള്‍ വനാര്‍ണറും (56) വൈഡും (57) അര്‍ധ സെഞ്ച്വറി നേടി.

കെ.ഡി.ഷാജിമോന്‍
നാടിന്റെ പാരമ്പര്യവും പൈതൃകവും കാത്ത് സൂക്ഷിക്കുന്നതിന് പുതുതലമുറയെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോട് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ തങ്ങളുടെ അംഗങ്ങളായ യുവജനങ്ങളെ അണിനിരക്കുന്നതിന് മുന്നോടിയായി എം.എം.എ യൂത്ത് മീറ്റിന് ശനിയാഴ്ച തുടക്കം കുറിക്കുന്നു.

01.04.2017 ശനിയാഴ്ച എം.എം.എ സെന്ററില്‍ ഉച്ചതിരിഞ്ഞ് 1.30ന് ആരംഭിക്കും. യുവജനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പഠന സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി ഭാവി പരിപാടികളുടെ അവലോകനവും മീറ്റില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് എം.എം.എ യൂത്ത് വിംഗുമായി ബന്ധപ്പെടാവുന്നതാണ്.
P.R.O. 07886526706
ശില്‍പ ഷാജി – 07504631026
അനീഷ് കുര്യന്‍ – 07464846405

ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1265 പൗണ്ട് ലഭിച്ചു. നിങ്ങള്‍ കാണിക്കുന്ന ഈ നല്ലമനസിന് നിങ്ങളുടെ മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്യട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബാങ്കിന്റെ സമ്മറി സ്‌റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍. കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും. കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും സഹായത്തിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്.

3 2

കടന്നുപോയ വര്‍ഷത്തില്‍തന്നെ ഞങ്ങള്‍ക്ക് 16,000 ത്തോളം പൗണ്ട് പിരിച്ചു നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ കഴിഞ്ഞു. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഞങ്ങളുടെ സത്യസന്ധമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു. ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുലേയമായി വീതിച്ചു കൊടുക്കുമെന്ന് അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു.

1

വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.

മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്‌നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്‌നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.

ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

ആഡംബരത്തിന്റെ കാര്യത്തില്‍ ലോകത്തെ നമ്പര്‍ വണ്‍ ട്രെയിനായ ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജ എക്സ്പ്രസ്സ് കേരളത്തില്‍ സര്‍വീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് മഹാരാജയിലേത്. സെപ്തംബറോടെയാണ് ഈ മഹാരാജ എക്സ്പ്രസ്സ് കേരളത്തില്‍ എത്തുന്നത്.
കേരളത്തില്‍ രണ്ട് യാത്രകളാണ് ഉണ്ടാകുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരമാണ് ആദ്യത്തെ യാത്ര. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് മഹാബലിപുരം, മെസൂര്‍, ഹംപി വഴി മുബൈയില്‍ എത്തുന്ന വിധ്തതിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. വിദേശ സഞ്ചാരികള്‍ക്കു വേണ്ടിയാണ് തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. വിദേശ വിനോദസഞ്ചാരികളാണ് ട്രെയിനില്‍ കൂടുതല്‍ യാത്ര നടത്തുന്നത്. എറണാകുളം സൗത്തിലും, തിരുവനന്തപുരത്തും ട്രെയിന്‍ ഒരു ദിവസം നിറുത്തി ഇടും. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര ട്രെയിന്‍ ചുറ്റികാണാന്‍ പൊതുജനങ്ങള്‍ അവസരമുണ്ടികില്ല.

Image result for MAHARAJA EXPRESS IMAGE

നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. ഒരു രാജകൊട്ടാരത്തിന് സമമാണ് ട്രെയിന് ഉള്‍വശം. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ആഡംബരത്തിന്റെ അവസാന വാക്ക്. 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.

 

Image result for MAHARAJA EXPRESS IMAGE
2010ലാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. 2012 ല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും, 2016 ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരവും ഈ ട്രെയിനിന് ലഭിച്ചിട്ടുണ്ട്. സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ മേഖലയിലേക്കുള്ള സര്‍വീസ്. തുടരെ നാല് വര്‍ഷം ലോകത്തെ മികച്ച ലക്ഷ്വറി ട്രെയിനിനുള്ള പുരസ്‌കാരം മഹാരാജ എക്സ്പ്രസ്സിനായിരുന്നു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

Image result for MAHARAJA EXPRESS IMAGE

RECENT POSTS
Copyright © . All rights reserved