ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് ഓസ്‌ട്രേലിയന്‍ ദിനപത്രം. ദ ഡെയ്‌ലി ടെലഗ്രാഫാണ് വിരാട് കോഹ്ലിയെ ട്രംപുമായി താരതമ്യപ്പെടുത്തിയത്.
ലോക കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട് കോഹ്ലി, ട്രംപ് എന്തു ചെയ്താലും ആരും ഒന്നും ചോദിക്കില്ല. കോഹ്ലിയുടെ കാര്യവും അതുപോലെ തന്നെയാണ്. സ്റ്റീവ് സ്മിത്തിനെ ചതിയനെന്ന് വ്യംഗമായി അധിക്ഷേപിച്ച കോഹ്ലിക്കെതിരെ നടപടിയെടുക്കാന്‍ ഐ.സി.സിയോ ഇന്ത്യന്‍ ബോര്‍ഡോ ധൈര്യപ്പെടില്ല
ടെലഗ്രാഫ് കുറ്റപ്പെടുത്തുന്നു
സത്യത്തിനെതിരേ മുഖംതിരിക്കുന്ന ട്രംപിന്റെ സ്വഭാവമാണ് കോഹ്ലിക്കുള്ളതെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ചുവെക്കാനാണ് കോഹ്ലിയുടെ ശ്രമമെന്നും പത്രം കളിയാക്കുന്നു. ഓസ്‌ട്രേലിയയിലെ മറ്റുമാധ്യമങ്ങളും സമാനനിലപാടാണ് കൈക്കൊണ്ടത്. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഇയാന്‍ ഹീലി, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവരും വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെങ്കിലും കോഹ്ലി വിവാദങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റുകയാണെന്നാണ് ഓസ്‌ട്രേയിയന്‍ ക്രിക്കറ്റ് ലോകത്തിന്റെ പ്രധാന ആക്ഷേപം.
കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.
ഓരോ യാത്രയും അറിവും, കാഴ്ചകളും മാത്രമല്ല അടുത്ത യാത്രയ്ക്കുള്ള ഊർജ്ജവും നൽകുന്നു. കഴിഞ്ഞ യാത്രയിൽ അവിചാരിതമായി എത്തിയതാണ് മസനഗുഡിയിലെ മോയാർ എന്ന തമിഴ്നാട്ടിലെ വനമേഘലയിൽ. ഒരു തുറന്ന മൃഗശാലയെന്ന പോലെ യഥേഷ്ടം സ്വൈര്യ വിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ സംഗമ ലോകം.
മസനഗുഡിയിൽ നാല് മണിയോടെ എത്തുമ്പോൾ കാഴ്ചകളുടെ ലിസ്റ്റിൽ മനസ്സിൽ പോലും ഇല്ലാതിരുന്ന ഒരിടമാണ് മോയാറും, സിങ്കാരയും. അത്യവശ്യം ഏല്ലാ സൗകര്യങ്ങളും ഉള്ള ചെറിയ ടൗൺ ആണ് മസനഗുഡി. സ്ഥലവാസികളിൽ നിന്നും ലഭിച്ച അറിവോടെയാണ് ഞങ്ങളുടെ രഥം ഈ കാഴ്ചകളിലേയ്ക്ക് തെളിച്ചത്.
മസനഗുഡിയിൽ നിന്നും ട്രിപ്പ് ജീപ്പുകൾ യഥേഷ്ടം വന സഫാരി നടത്തുന്നുണ്ട്, കൂടാതെ നമ്മുടെ വാഹനങ്ങളിലും യാത്രയാവാം. കറുത്ത പരവാതാനി വിരിച്ച പോലെ, സുന്ദരമായ തമിഴ്നാടിന്റെ റോഡ് തന്നെ ഈ വനയാത്രയിൽ ഒരു കുളിർമയാണ്. ഉയരം കുറഞ്ഞ മരങ്ങളും, കുറ്റിച്ചെടികളും, പുൽമേടുകളും നിറഞ്ഞ ഈ വന മേഘലയിൽ ദൂരകാഴ്ചകളും യാത്രയിൽ ദൃഷ്ടി പതിയും.
യാത്രയിൽ കലമാൻ പറ്റങ്ങൾ നിറകാഴ്ചയിലൂടെ ഞങ്ങളെ സ്വീകരിച്ചു , മയിൽ കൂട്ടങ്ങൾ നൃത്ത ചുവടുകളോടെ സ്വാഗതമോതി, പിന്നിടങ്ങോട്ട് കാഴ്ചയുടെ പെരുമഴയായിരുന്നു, പലതരം പക്ഷികളേയും കണ്ടുള്ള യാത്രയിൽ ആനയും കുട്ടിയും റോഡ് മുറിച്ചു കടന്നതോടെ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. കുറച്ച് കൂടി മുന്നോട്ട് ചെന്നപ്പോൾ ദാ നിൽക്കുന്നു കാട്ട് പോത്തിൻ കൂട്ടം. മോയാറിലേക്കുള്ള ഈ ഏട്ടുകിലോമീറ്റർ ദൂരത്തിലും പിന്നീട് ഈ കാഴ്ചകൾ ഒരു തുടർകഥ പോലെ തുടർന്നു. കാടിന്‍റെ സൗന്ദര്യം അറിഞ്ഞുള്ള ഈ യാത്രയില്‍ വഴിയിൽ വണ്ടി ഇടയ്ക്കു നിര്‍ത്താനോ പുറത്തു ഇറങ്ങാന്നോ അനുവാദമില്ല.
കാഴ്ചകൾ കണ്ട് ഞങ്ങൾ എത്തിയത് മോയാർ ഡാമിനരികെ, വളരെ ചെറിയ ഒരു ഡാം ആണ്, സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന തടാകവും, ഗ്രാമാന്തരീക്ഷവും. തടാകത്തിൽ പല സ്ഥലങ്ങളിലും തുരുത്തുകളും, അവയിൽ ഇലകൾ പോഴിഞ്ഞ വൃക്ഷങ്ങളും, അസ്ഥമയ സൂര്യന്റെ കിരണങ്ങളിൽ തിളങ്ങുന്ന ജലാശയവും, ചെമ്മരിയാടിൻ പറ്റങ്ങളും, കൃഷിയിടങ്ങളും, കുടിലുകളും നിറഞ്ഞ ഈ ഉൾനാടൻ ഗ്രാമം, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി നമ്മിൽ ഉളവാക്കും. ഇവിടെ അല്പ സമയം ചിലവഴിച്ച് തിരിച്ച് ആറ് മണിയോടെ മസനഗുഡിയലേയ്ക്ക്, പോരുന്ന വഴിയിൽ ആനകളും, മറ്റ് മൃഗങ്ങളും പലവട്ടം വണ്ടിയ്ക്ക് കുറുകെ ചാടി പോകുന്ന കാഴ്ച ഒരു സ്വപ്നത്തിലെന്ന പോലെ നിർഭയത്തോടെ കണ്ടിരിക്കാനായ്.
മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി
ഇതെല്ലാം കണ്ടപ്പോഴേയ്ക്കുംഈ വഴികളിലൂടെ ഒരു പുലർകാല യാത്ര ഞങ്ങൾ ഉറപ്പിച്ചു, അതു കൊണ്ട് തന്നെ താമസം മസനഗുഡിയിലാക്കി. താമസത്തിന് ഒരു കോട്ടയംകാരന്റെ തന്നെ പുതിയ ലോഡ്ജ് തന്നെ സംഘടപ്പിച്ചു, ഭക്ഷണവും കഴിച്ച് ആ തണുപ്പുള്ള രാത്രിയിൽ പ്രഭാത സഫാരിയെ സ്വപ്നം കണ്ട് ഉറങ്ങി.
രാവിടെ 5.30 ന് തന്നെ എഴുന്നേറ്റ് ആറ് മണിയോടെ വീണ്ടും പഴയ വഴിയിലൂടെ, ഇന്നും തലേ ദിവസത്തെ കാഴ്ചകൾ തന്നെ, പക്ഷെ ഈ തവണ വണ്ടിയ്ക്ക് വട്ടം ചാടിയത് കാട്ട് പോത്തിന് കൂട്ടം, ഞങ്ങളുടെ പ്രതീക്ഷ കടുവയും, പുലിയും ആയിരുന്നെങ്കിലും ചുള്ളന്മാർ ദർശ്ശനം തന്നില്ല.
മോയാറിന് പോകുന്ന വഴിയിൽ വനത്തിനകത്തായ് വീരപ്പന്‍ തന്‍റെ പ്രാര്‍ത്ഥനക്കായി ഒരുക്കിയ മോയാര്‍ ചിക്കമന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. വന മേഖലയിലെ ഉയരമുള്ള ഭാഗത്ത് ആയതിനാൽ നാലുഭാഗങ്ങളിലേയും വന കാഴ്ചകൾ, ഇളം കാറ്റുമേറ്റ് ഇവിടെ നിന്നും ആസ്വദിക്കാനാകും.
നിലവിൽകോവിലിന്റെ പുനർനിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ട് മോയാറിനോടും, സിങ്കാരയോടും വിട പറയുമ്പോൾ വിരപ്പൻ എന്ന കൊമ്പൻ മീശക്കാരൻ മനസ്സിൽ മിന്നി മറയുന്നുണ്ടായിരുന്നു.
ചിത്രങ്ങൾ ഇനിയും ഉൾപ്പെടുത്താൻ ബാക്കി കണ്ടിട്ടില്ലാത്തവർ ഒരിക്കലെങ്കിലും ഈ മനോഹാരിതയിലേക്ക് കടന്നുവരാൻ ബാക്കി ഒരു സ്വപ്നമായി ഇരിക്കട്ടെ……
തിരുവനന്തപുരം: സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ബോര്‍ഡുകള്‍, കമ്മീഷനുകള്‍ എന്നിവയില്‍ റെക്കോര്‍ഡ് ഉടമകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും റെക്കോര്‍ഡ് ഉടമകള്‍ക്ക് വേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപികരിക്കുക, യാത്രാ സൗജന്യം അനുവദിക്കുക, അര്‍ഹരായവരെ പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ ജോലികളില്‍ ആനുപാതികമായ പങ്കും പരിഗണനയും നല്‍കുക, റെക്കോര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം പ്രധാനമന്ത്രിക്ക് തപാലിലും അയച്ചു.
ലണ്ടന്‍: അമേരിക്കയുടെ തീരുമാനത്തിന്റെ ചുവട് പിടിച്ച് വിമാന യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിക്കാന്‍ ബ്രിട്ടന്‍ എടുത്ത തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് വ്യോമയാന സുരക്ഷാ വിദഗ്ദ്ധര്‍. ആറ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍, ഈജിപ്റ്റ്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളത്. മൊബൈല്‍ ഫോണിനേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് വിലക്ക്.
എന്നാല്‍ വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഈ തീരുമാനത്തെ അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. സ്‌ഫോടകവസ്തു ഘടിപ്പിച്ച ലാപ്‌ടോപ്പും അല്ലാതെയുള്ളവയും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ നിരീക്ഷണ സംവിധാനങ്ങള്‍ വന്‍ പരാജയമാണെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ഇന്റര്‍നാഷണല്‍ മാഗസിന്‍ എഡിറ്റര്‍ ഫിലിപ്പ് ബോം പറഞ്ഞു. ക്യാബിന്‍ ബാഗേജില്‍ ലാപ്‌ടോപ്പുകള്‍ പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ട് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ഉയര്‍ന്നത്.
പത്ത് എയര്‍ലൈനുകളില്‍ എത്തുന്ന യാത്രക്കാര്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നത് അമേരിക്ക ഇന്നലെയാണ് വിലക്കിയത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെ ബ്രിട്ടനും ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ക്യാബിന്‍ ബാഗേജില്‍ ഇത്തരം ഉപകരണങ്ങള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം സോമാലിയയില്‍ വിമാനത്തിലുണ്ടായ സ്‌ഫോടനം ഇത്തരം ഉപകരണത്തില്‍ ഒളിപ്പിച്ച് കടത്തിയ ബോംബ് ഉപയോഗിച്ചായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.
സെക്യൂരിറ്റി ചെക്ക് പോയിന്റ് കഴിഞ്ഞതിനു ശേഷമാണ് മൊഗാദിഷുവില്‍ നിന്ന് ജിബൂട്ടിയിലേക്ക് പോയ ഡാലോ എയര്‍ലൈന്‍ വിമാനത്തിലെ യാത്രക്കാരന് ലാപ്‌ടോപ്പ് ലഭിച്ചതെന്ന് ഫിലിപ്പ് ബോം പറയുന്നു. അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന മൊറോക്കോ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്താത്തതിലും ആശ്ചര്യം പ്രകടിപ്പിക്കുകയാണ് വിദഗ്ദ്ധര്‍
ജോണ്‍സ് മാത്യൂസ്
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 12-ാമത് വാര്‍ഷിക സമ്മേളനം 2017 മാര്‍ച്ച് 18-ന് ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 6.30-ന് പ്രസിഡന്റ് മിനോ ജിജോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജസ്സി ഷിജോ 2016- 17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2017-18 വര്‍ഷത്തെ ഭാരവാഹികളായി സോനു സിറിയക് (പ്രസിഡന്റ്) ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) മനോജ് (ഖജാന്‍ജി) ഇവര്‍ക്കൊപ്പം 10 കമ്മിറ്റി മെമ്പേഴ്‌സിനെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
പുതിയ ഉണര്‍വ്വോടെ, കരുത്തോടെ 13-ാം വയസിലേക്ക് കാല്‍ വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് സോനു സിറിയക്ക് അഭ്യര്‍ത്ഥിച്ചു. മിനി ജിജോ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
ദീപക്കും സുപ്രഭയും നയിച്ച ഗാനമേള യോഗത്തിന് തിളക്കമേകി.
വർഗീസ് മാത്യുവിന്റെ ഭാര്യയും പത്തനാപുരം പിടവൂർ തോട്ടത്തിൽ പരേതരായ വര്ഗീസ് പണിക്കറുടേയും മറിയാമ്മയുടേയും മകളായ പ്രിയ വര്ഗീസ് (49) നിര്യാതയായി.
സഹോദരങ്ങൾ..
പ്രിജി പള്ളിയിൽ (യുകെ ),
പ്രീതി തോമസ് (യുകെ ),
പ്രീണി മാത്യു (യുകെ ),
പരേതരായ പ്രിസി ബാബു, പ്രിമി ബാബു.
പൊതുദർശന സമയവും വിലാസവും : 8-10am
Pr Varghese v chacko
IPC Carmel Ponga(Po)
Nedumudi, Alapuzha-688503
ശവസംസ്‌കാരം നടക്കുന്ന സമയവും വിലാസവും.
Peniel IPC
Anaprambal south (po)
Thalavady
Time 10-1pm
അര്‍പ്പണ മനോഭാവവും, സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞ ഭരണസമിതി, അതിലൂടെ കൈവരിക്കുന്ന തിളക്കമാര്‍ന്ന പ്രവര്‍ത്തനങള്‍, യുക്മ കലാമേള വേദിയിലെ നിറസാന്നിദ്ധ്യം, സ്പോർട്സ് മീറ്റുകളുടെ ആതിഥേയർ, കലാതിലകത്തെ സമ്മാനിച്ച അസോസിയേഷൻ .. എന്നിങ്ങനെ ഒരുപിടി തിളക്കമാർന്ന നേട്ടങ്ങൾ.. ഇതാണ് കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് വര്ഷങ്ങളായി റെഡിച്ചിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. അസൂയാര്‍ഹമായ വളര്‍ച്ചയുടെ പന്ഥാവിലൂടെ കെ സി എ റെഡിച്ച് ജൈത്രയാത്ര തുടരുമ്പോഴും കൂടുതല്‍ ഉണര്‍വ്വോടെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതാ നവനേതൃത്വം കര്‍മ്മനിരതരായി രംഗത്തെത്തിക്കഴിഞ്ഞു.
മലയാളി സമൂഹത്തിനു മാതൃകാപരവും അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു ഉതകുന്ന രീതിയിലുള്ള വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടനിലെ മലയാളി സംഘടനകള്‍ക്കുതന്നെ പ്രചോദനമായ കേരള കൾച്ചറൽ അസോസിയേഷന്റെ 2017-18ലേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസ്തുത യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചിലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും യോഗം പാസാക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തെ എല്ലാവരുടെയും സഹായസഹകരണങ്ങൾക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോബി മാത്യു നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ്- ജസ്റ്റിൻ ജോസഫ്
സെക്രട്ടറി – റെജി ജോർജ്
ട്രഷറർ – അഭിലാഷ് സേവ്യർ
വൈസ് പ്രസിഡന്റ് – ഷൈബി ബിജിമോൻ
ജോയിന്റ് സെക്രട്ടറി- അനിൽ ജോർജ്
പുതുതലമുറയ്ക്ക് തനതായ സാംസ്‌കാരിക തനിമയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തദ്ദേശീയമായ സംസ്‌കാരത്തോട് ഇഴുകിച്ചേര്‍ന്നു വളരുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും കൂടുതൽ ഊന്നൽ നൽകുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.
ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ ടെക്നോളജി മേഖലയിലെ സഹോദരങ്ങളായ ദിവ്യാങ്കും ഭവിനും ഇടം നേടി. ഇന്ത്യയിൽ നിന്നുള്ളവരുടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻമാരും ഇവർ തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇവർ രണ്ടു പേരുടെയും മൊത്തം ആസ്തി 1.3 ബില്ല്യൻ ഡോളറാണ് (ഏകദേശം 8,496 കോടി രൂപ). ഇന്ത്യയിൽ നിന്നുള്ളവരുടെ പട്ടികയിൽ 95–ാം സ്ഥാനത്താണ് ദിവ്യാങ്ക്– ഭവിൻ സഹോദരങ്ങൾ.
കുട്ടിക്കാലത്തു തന്നെ ബിസിനസ് തുടങ്ങിയ ഇരുവരും കുറഞ്ഞ കാലത്തിനിടെയാണ് കോടികളുടെ ആസ്തി സ്വന്തമാക്കിയത്. 900 ദശലക്ഷം ഡോളർ ആസ്തിയുള്ള പരസ്യ കമ്പനി മീഡിയ ഡോട്ട് നെറ്റ് ചൈനീസ് കമ്പനിക്ക് കൈമാറിയത് അടുത്തിടെയാണ്. 2013 ൽ നാല് ടെക് കമ്പനികളാണ് ഇരുവരും വില്‍പന നടത്തിയത്.
കോടീശ്വരൻ ദിവ്യാങ്കിന്റേത് അദ്ഭുത വിതച്ച കഥ തുടർന്ന് വായിക്കാം
പതിനാലാം വയസിലാണ് സഹോദരനൊപ്പം ചേര്‍ന്ന് ദിവ്യാങ്ക് തോറഖ്യ ആദ്യ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. പതിനാറ് വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1998ല്‍ വെബ് ഹോസ്റ്റിംഗ് കമ്പനിയായ ഡിറെക്ടി ഗ്രൂപ്പ് ദിവ്യാങ് സഹോദരനൊപ്പം ചേര്‍ന്ന് ആരംഭിച്ചു. പതിനെട്ടാം വയസില്‍ ലക്ഷപ്രഭുവായ ദിവ്യാങ്കിന് 21 വയസായപ്പോഴേക്കും കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ബിസിനസ് എന്ന ആശയത്തെ തന്നെയാണ് ആദ്യ സംരംഭമായി തോറഖ്യ സഹോദരങ്ങള്‍ കണ്ടത്. വളരെ ചെറിയ കാലത്തിനുള്ളില്‍ വലിയ നേട്ടങ്ങളാണ് ദിവ്യാങ്ക് തോറഖ്യ സ്വന്തമാക്കിയത്. ഇതുവരെ ഏഴോളം ബിസിനസ് സംരംഭങ്ങളാണ് ദിവ്യാങ്ക് നടത്തിയത്. ബിഗ് റോക്ക്, കോഡ്ചീഫ്, റീസെല്ലര്‍ക്ലബ്, ലോജിക്ക് ബോക്‌സസ്, വെബ്‌ഹോസ്റ്റിംഗ് ഡോട്ട് ഇന്‍ഫോ, ടോക്ക് ഡോട്ട് ടു എന്നിവയാണ് ദിവ്യാങ്കിന്റെ മീഡിയ ഡോട്ട് നെറ്റിന് കീഴില്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍. ബിസിനസ് കോണ്‍ഫറന്‍സുകളിലും അമേരിക്കയിലേയും ഇന്ത്യയിലേയും ചൈനയിലേയുമെല്ലാം സര്‍വ്വകലാശാലകളിലും സ്ഥിരം പ്രാസംഗികനാണ് ദിവ്യാങ്ക്. എങ്ങനെ ബിസിനസ് സംരംഭം ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ഈ യുവാവിന്റെ വാക്കുകള്‍ക്ക് നിരവധി പേരാണ് ലോകമെങ്ങും കാതോര്‍ത്തിരിക്കുന്നത്.
വിചിത്രമായ ഹോബികളാണ് ദിവ്യാങ്ക് തോറഖ്യയുടേത്. പറക്കുന്ന വിമാനത്തിന്റെ ചിറകിലൂടെ നടക്കുക, സ്‌കൈ ഡൈവിംഗ്, ബലൂണില്‍ പറക്കുക, സ്‌കൂബ ഡൈവിംഗ്, പാര ഗ്ലൈഡിംഗ്, ബോട്ട് ഓടിക്കല്‍, ട്രക്കിംഗ്, റോക്ക് ക്ലൈംബിങ് എന്നിവയാണ് ദിവ്യാങ്കിന്റെ ഹോബികളില്‍ ചിലത്. അതിവേഗത്തില്‍ മുന്നേറുന്ന ബിസിനസ് സംരംഭത്തിന്റെ ഉടമയായ ദിവ്യാങ്കിന് വേഗവും സാഹസികതയും ഇന്ധനമാക്കിയ ഹോബികള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. മുംബൈയില്‍ സ്വന്തമായി സെസ്സന്ന 172 വിമാനം ഉള്ളയാളാണ് ദിവ്യാങ്ക്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും(സിറസ് എസ്ആര്‍ 22) അദ്ദേഹത്തിന് വിമാനമുണ്ട്. വിമാനം പറത്തുന്നതിനൊപ്പം സ്‌പോര്‍ട്‌സ് കാറുകള്‍ ഓടിക്കുന്നതിലും കമ്പമുള്ള ദിവ്യാങ്കിന്റെ ശേഖരത്തില്‍ പോര്‍ഷെ 911 സ്‌പോര്‍ട്സ് കാറുമുണ്ട്.
പതിമൂന്ന് വയസു പ്രായമുള്ളപ്പോഴാണ് സഹോദരന്‍ ഭാവിന്‍ തോറഖ്യക്കൊപ്പം ജിഡബ്ലുബേസികില്‍ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ഗെയിം പ്രോഗ്രാം ചെയ്യുന്നത്. ഒരു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇവര്‍ ഗെയിം പ്രോഗ്രാം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അതിന് ശേഷമാണ് ഇവര്‍ ജിഡബ്ലു ബേസിക് ഇത്ര വലിയ പ്രോഗ്രാമിംഗ് ഫയലിനെ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞത്. ജിഡബ്ലുബേസിക് മാറ്റി ക്യുബേസികിലോ മറ്റോ ചെയ്യുകയായിരുന്നു പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന തോറഖ്യ സഹോദരങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ പരമാവധി ചെറുതാക്കി നാല് ബൈറ്റ് വരെ ലാഭിച്ച് ഇതേ കോഡുപയോഗിച്ച് ഗെയിം പുറത്തിറക്കുകയായിരുന്നു.
പ്രതിസന്ധികളില്‍ പതറാതെ സ്വന്തം രീതിയില്‍ പരിഹാരങ്ങള്‍ കാണാനുള്ള ശേഷിയാണ് പിന്നീടും ദിവ്യാങ്ക് തുറേഖിയയെ വിജയിച്ച സംരംഭകനാക്കി മാറ്റിയത്. ബിസിനസ് പങ്കാളിയാല്‍ വഞ്ചിക്കപ്പെട്ട് പത്തുപൈസ പോലുമില്ലാതെ തകര്‍ന്നു നില്‍ക്കുന്നയാളില്‍ നിന്നാണ് ഇവര്‍ തയ്യാറാക്കിയ ഗെയിം ആരംഭിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് പല കടമ്പകള്‍ താണ്ടി ബിസിനസ് വിജയിപ്പിക്കുന്നതാണ് ഗെയിമിന്റെ ഉള്ളടക്കം. ഒരു കമ്പനിക്കു മുന്നില്‍ വരുന്ന വ്യത്യസ്ത മേഖലകളിലെ വെല്ലുവിളികളത്രയും ഇവര്‍ തങ്ങളുടെ ഗെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കളിച്ച് മുന്നേറുന്നതിനനുസരിച്ച് എച്ച്ആര്‍, റിസര്‍ച്ച്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഫിനാന്‍സ്, നിയമം തുടങ്ങി നിരവധി മേഖലകളില്‍ നിന്നാണ് വെല്ലുവിളികള്‍ വരുക. ഇവയൊക്കെ അതിജീവിച്ച് ബിസിനസ് തുടങ്ങുന്നയാളായിരിക്കും വിജയി. കോര്‍പറേറ്റ് മേഖലയെക്കുറിച്ച് നിരവധി അറിവുകള്‍ പങ്കുവെക്കുന്ന ഈ വ്യത്യസ്ത ഗെയിം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഡിറെക്ടി എന്ന ഇവരുടെ കമ്പനി രൂപീകരിച്ചപ്പോള്‍ മുതല്‍ ഉയര്‍ച്ചയുടെ പാതയിലാണ്. 550ലേറെ ജീവനക്കാരാണ് ഡിറെക്ടിയിലുള്ളത്. മുംബൈയില്‍ ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ളതാണ് ഇവരുടെ കൂറ്റന്‍ ആസ്ഥാനം. ജീവനക്കാരുടെ ക്ഷേമത്തിന് നല്‍കുന്ന പ്രാധാന്യവും ദിവ്യാങ്കിന്റെ കമ്പനിയെ വേറിട്ടതാക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ജിംനേഷ്യം, നീന്തല്‍കുളം, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, ഡിവിഡി ലൈബ്രറി, സിനിമാ തിയേറ്റര്‍, പ്ലേസ്റ്റേഷനുകള്‍, ജീവനക്കാര്‍ക്ക് സൗജന്യമായി മുടിവെട്ടുന്നതിനും മസാജിംഗിനുമായുള്ള സലൂണ്‍, സൗജന്യമായി ഭക്ഷണം ലഭിക്കുന്ന കാന്റീന്‍ എന്നിവ ഡിറെക്ടിയുടെ പ്രത്യേകതയാണ്. തങ്ങളുടെ ടീമിന്റെ അനുമതിയോടെ സൗകര്യപ്രദമായ സമയം ജോലിക്കായി തെരഞ്ഞെടുക്കാനും ഡിറെക്ടിയിലെ ജീവനക്കാര്‍ക്കാകും. ഇത്തരം പ്രത്യേകതകള്‍ കൊണ്ടു തന്നെ ഒരിക്കലും ഇവരുടെ കമ്പനിക്ക് പ്രതിഭകളായ ജീവനക്കാരുടെ ക്ഷാമം നേരിടേണ്ടി വന്നിട്ടില്ല.
സഖറിയ പുത്തന്‍കളം
കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ചാമക്കാല പ്രദേശങ്ങളില്‍ നിന്നും യു.കെയില്‍ കുടിയേറിയിരിക്കുന്നവരുടെ സംഗമം 2017 മെയ് ആറാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വോള്‍വര്‍ഹാംപ്ടണിലുള്ള യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകളാണ് ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.കെ.യില്‍ താമസമാക്കിയിരിക്കുന്ന എല്ലാ മാഞ്ഞൂര്‍ ചാമക്കാല നിവാസികളെയും സംഘാടകര്‍ സ്‌നേഹപൂര്‍വ്വം മെയ് 6-ന് നടക്കുന്ന സംഗമത്തിലേക്ക് ക്ഷണിക്കുന്നു. ജനിച്ചുവളര്‍ന്ന നാടിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും സൗഹൃദം പുതുക്കാനും എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്.
Babuchettan – 07806785860
Biju – 07445373967
Anoop – 07868574697
Thankachan – 07904284058
സംഗമം നടക്കുന്ന ഹാളിന്റെ അഡ്രസ്സ്
UKKCA Community Hall
Wood Cross Lane
Wolverhamption
WV14 9BW
മോട്ടോര്‍ വാഹന വകുപ്പിന് എളുപ്പത്തില്‍ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് ഫാന്‍സി നമ്പരുകളുടെ ലേലം. കേരളത്തിലെമ്പാടുമുള്ള ആര്‍ടി ഓഫീസുകളില്‍ ഇത്തരത്തിലുള്ള നമ്പര്‍ ലേലം നടക്കാറുണ്ടെങ്കിലും കൊച്ചി, കാക്കനാട് നടക്കുന്ന ലേലങ്ങള്‍ക്കാണ് താരപ്രഭ ലഭിക്കാറ്. ജോലിയുടെ ഭാഗമായി മിക്ക സിനിമക്കാര്‍ക്കും കൊച്ചി നഗരത്തില്‍ വാസസ്ഥാനമുണ്ടെന്നതാണ് ഇതിന് കാരണം. കെഎല്‍ 7- സികെ സിരീസിലെ ചില നമ്പരുകള്‍ക്കാണ് ഇത്തവണ താരപ്രഭ ലഭിച്ചത്. കാരണം അതിനുവേണ്ടി ആവശ്യമുന്നയിച്ചവര്‍ തന്നെ. മോഹന്‍ലാലും ദിലീപുമാണ് പ്രിയനമ്പരുകളുടെ ലേലത്തില്‍ പങ്കെടുത്തത്.കെഎല്‍ 7-സികെ 7 എന്ന നമ്പരിനുവേണ്ടിയാണ് മോഹന്‍ലാലിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. പുതിയ ഇന്നോവ കാറിനുവേണ്ടിയായിരുന്നു ഇത്. 31,000 രൂപയ്ക്കാണ് മോഹന്‍ലാലിന് നമ്പര്‍ ലഭിച്ചത്. എന്നാല്‍ ദിലീപിന് ഇഷ്ടനമ്പര്‍ ലേലത്തില്‍ സ്വന്തമാക്കാനായില്ല.
പുതിയ പോര്‍ഷെ കാറിനുവേണ്ടിയായിരുന്നു ദിലീപിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. കെഎല്‍ 7-സികെ 1 എന്ന നമ്പരിനുവേണ്ടിയായിരുന്നു ദിലീപ് ബുക്ക് ചെയ്തത്. എന്നാല്‍ അഞ്ച് ലക്ഷം വരെ അദ്ദേഹത്തിന്റെ പ്രതിനിധി വിളിച്ചുവെങ്കിലും നമ്പര്‍ സ്വന്തമാക്കാനായില്ല. അവസാനം ഏഴരലക്ഷം രൂപയ്ക്കാണ് മറ്റൊരാള്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. മുഴുവന്‍ ലേലനടപടികളിലും കൂടെ 13.56 ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് നേടിയത്.