ബേസില്‍ ജോസഫ്
ഇപ്പോള്‍ ബ്രിട്ടനിലെങ്ങും ആപ്പിളിന്റെ കാലം ആണ് .നമ്മളില്‍ പലരുടെയും വീടുകളിലെ ആപ്പിള്‍ മരങ്ങളില്‍ നിറയെ ആപ്പിള്‍ കായ്ച്ചു വെറുതെ പോകുകുയാണ് .ആപ്പിള്‍ വെറുതെ കളയാതെ ഒരു അച്ചാര്‍ ഉണ്ടാക്കിക്കൂടെ? നമ്മള്‍ എല്ലാവരും നാട്ടില്‍ നിന്നും വരുമ്പോള്‍ പല തരത്തിലുള്ള അച്ചാറുകള്‍ കൊണ്ടുവരുക പതിവാണ് കാരണം വേറൊരു കറിയുമില്ലെങ്കിലും മലയാളിക്ക് അച്ചാര്‍ ഉണ്ടെങ്കില്‍ ചോറുണ്ണാന്‍ ഒരു പ്രത്തേയ്ക രുചിയാണ് . എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു അച്ചാര്‍ റെസിപി പിടിച്ചോ….
ചേരുവകള്‍
ആപ്പിള്‍ -2 എണ്ണം (ചതുരത്തില്‍ അരിഞ്ഞത് )
ഓയില്‍-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 പീസ് ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1 എണ്ണം
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
കടുക് 1 ടീ സ്പൂണ്‍
ഉലുവപ്പൊടി-1 / 4 ടീസ്പൂണ്‍
കായം -1 / 4 ടീസ്പൂണ്‍
വിനാഗിരി – 25 മി.ലി
ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക ഇതിലേയ്ക്ക് ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് ചേര്‍ത്ത് വഴറ്റുക ,തീ കുറച്ച ശേഷം മുളകുപൊടി,മഞ്ഞള്‍പൊടി ,ഉലുവപ്പൊടി കായം എന്നിവ ചേര്‍ത്ത് ചൂടാക്കുക മസാല കുക്ക് ആയിക്കഴിയുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ആപ്പിള്‍ ചേര്‍ത്ത് ചെറു തീയില്‍ ചെറുതായി വഴറ്റി എടുക്കുക . വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക .നല്ല സൂപ്പര്‍ ആപ്പിള്‍ അച്ചാര്‍ റെഡി .
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫ്
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു പുഡ്ഡിംഗ് ആണ് ഇന്ന് വീക്കെന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ചോക്കളേറ്റ് മൂസ് ഉണ്ടാക്കുന്ന വിധം പല രീതിയില്‍ നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവും എന്നാല്‍ വളരെ സിമ്പിളും ഈസിയും ആയ ഒരു റെസിപി ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്
ചേരുവകള്‍
മുട്ട – 3 എണ്ണം
പഞ്ചസാര – 200 ഗ്രാം
ഡാര്‍ക്ക് ചോക്കളേറ്റ് – 200 ഗ്രാം
ഡാര്‍ക്ക് റം – 2 ടേബിള്‍സ്പൂണ്‍ (ഓപ്ഷണല്‍)
ക്രീം – 150 ml
പാകം ചെയ്യുന്ന വിധം
മുട്ട വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുക്കുക. മുട്ട വെള്ള പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ചോക്കളേറ്റ് നന്നായി ഉരുക്കി എടുത്ത ശേഷം മുട്ട-പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതില്ലേക്ക് റമ്മും ചേര്‍ത്ത് യോജിപ്പിക്കുക (ഓപ്ഷണല്‍). മുട്ടയുടെ വെള്ളയും ക്രീമും വെവ്വേറെ നന്നായി അടിച്ചു മയപ്പെടുത്തി എടുക്കുക. ഇവ രണ്ടും ചോക്കളേറ്റ് മിശ്രിതത്തിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. സെര്‍വ് ചെയ്യാനുള്ള ചെറിയ ബൗളുകളിലേക്കോ അല്ലെങ്കില്‍ ഒരു വലിയ ഫ്രീസിങ് ബൗളിലേയ്‌ക്കോ മാറ്റി നന്നായി തണുപ്പിക്കുക. ചോക്കലേറ്റ് ഷേവിങ്‌സ് കൊണ്ടു് അലങ്കരിച്ചു വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
വളരെ ഈസിയും രുചികരവുമായ ഒരു റെസിപിയാണ് വീക്ക് എന്‍ഡ് കുക്കിംഗ് ഈയാഴ്ച പരിചയപ്പെടുത്തുന്നത്. പെട്ടെന്ന് ഒരു ഗസ്റ്റ് വീട്ടില്‍ വന്നു എന്നാല്‍ സ്‌പെഷ്യല്‍ ആയിട്ട് ഒന്നും ഇല്ലതാനും. എന്നാല്‍ വീട്ടില്‍ സ്ഥിരമായിട്ട് ഉണ്ടാവാറുള്ള ചേരുവകള്‍ വച്ച് ഉണ്ടാക്കാവുന്ന ഒരു റെസിപ്പി ആണിത്. ബ്രേക്ഫാസ്റ്റ്/ സ്‌നാക് ആയി ഉപയോഗിക്കാവുന്നതാണ്
ചേരുവകള്‍
റവ – 200 ഗ്രാം
ബ്രഡ് സ്ലൈസ് – 4 എണ്ണം
സബോള – ഒരെണ്ണം വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
ജീരകം – 1/4 ടീസ്പൂണ്‍
ഇഞ്ചി – 1/2 ടീസ്പൂണ്‍
ക്യാപ്‌സികം – ചെറിയ ഒരെണ്ണം വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
പച്ചമുളക് -1 എണ്ണം വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
റെഡ് ചില്ലി പൗഡര്‍ – 1/2 ടീസ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – 2 ടേബിള്‍സ്പൂണ്‍ വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
ഉപ്പ് – ആവശ്യത്തിന്
ബട്ടര്‍ – തവയില്‍ ഫ്രൈ ചെയ്യുവാന്‍ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ് ബൗള്‍ എടുത്തു ബ്രെഡും ബട്ടറും ഒഴികെ എല്ലാ ചേരുവകളും അല്‍പം വെള്ളവും ചേര്‍ത്ത് ഒരു കട്ടിയുള്ള ബാറ്റര്‍ ഉണ്ടാക്കുക. ബ്രഡ് സ്ലൈസ് എടുത്ത് അതിന്റെ ഒരു സൈഡിലേയ്ക്ക് ഈ തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റര്‍ തേച്ചു പിടിപ്പിക്കുക. ഒരു തവ എടുത്ത് നന്നായി ചൂടാക്കി എടുക്കുക. ചൂടായി കഴിയുമ്പോള്‍ ബട്ടര്‍ സ്‌പ്രെഡ് ചെയ്ത് ബാറ്റര്‍ തേച്ചു പിടിപ്പിച്ച സൈഡ് തവയില്‍ വച്ച് ചെറു തീയില്‍ ഗോള്‍ഡന്‍ നിറമാകുന്നതു വരെ കുക്ക് ചെയ്യുക. ഗോള്‍ഡന്‍ നിറമായിക്കഴിയുമ്പോള്‍ ബ്രെഡ് മറിച്ചിട്ട് നല്ല ക്രിസ്പ് ആകുന്നതുവരെ വീണ്ടും കുക്ക് ചെയ്യുക. രുചികരമായ റവ ടോസ്റ്റ് റെഡി. ത്രികോണാകൃതിയില്‍ ബ്രെഡ് സ്ലൈസ് മുറിച്ചു ചൂടോടുകൂടി ടൊമാറ്റോ സോസിനൊപ്പം സെര്‍വ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ലെമൺ ഷിഫോൺ പൈ
1 കോൺഫ്‌ളക്‌സ് ചെറുതായി പൊടിച്ചത് -200 gram
പഞ്ചസാര -50
കറുവപ്പട്ട പൊടിച്ചത് – അര സ്പൂൺ
ബട്ടർ – 50
2 മുട്ട മഞ്ഞ – 4 മുട്ടയുടേത
നാരങ്ങ നീര് -50 എംൽ
നാരങ്ങാത്തൊലി ചുരണ്ടിയത് -അര സ്പൂൺ
പഞ്ചസാര-100
3 ജെലാറ്റിൻ -രണ്ടു ചെറിയ സ്പൂൺ കാൽ കപ്പ് വെള്ളത്തിൽ കുതിർത്തത്
4 മുട്ട വെള്ള -4 മുട്ടയുടേത്
പഞ്ചസാര-50
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച് ഒരു പൈഡിഷിൽ അമർത്തി വയ്ക്കണം രണ്ടാമത്തെ ചേരുവ ഒരു ബൗളിൽയോജിപ്പിച്ചു ആ ബൗൾ തിളക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു നന്നായി ഇളക്കി കുറുക്കിയെടുത്ത് കസ്റ്റാർഡ്പരുവത്തിൽ ആക്കണം .ഇതിലേയ്ക്കു ജെലാറ്റിൻ കുതിർത്തു ചേർത്തിളക്കി അലിയിപ്പിച്ചശേഷം വാങ്ങിചൂടാറാൻ വയ്ക്കുക .മുട്ട വെള്ളയിൽ ബാക്കി പഞ്ചസാര അല്പാ ല മായി ചേര്ത്തടിച്ചകട്ടിയായി വരുമ്പോൾകസ്റ്റാർഡിൽ മെല്ലേ ചേർത്തു യോജിപ്പിക്കുക .ഇതു പൈ ഡിഷിൽ നിരത്തിയിരിക്കുന്ന കോൺഫ്‌ളക്‌സ്മിശ്രിതത്തിനു മുകളിൽ നിരത്തി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.
ബേസില്‍ ജോസഫ്
1 കോണ്‍ഫ്ളേക്സ് ചെറുതായി പൊടിച്ചത് -200 gm
പഞ്ചസാര – 50 gm
കറുവപ്പട്ട പൊടിച്ചത് – അര സ്പൂണ്‍
ബട്ടര്‍ – 50
2 മുട്ട മഞ്ഞ – 4 മുട്ടയുടേത്
നാരങ്ങ നീര് – 50 എംല്‍
നാരങ്ങാത്തൊലി ചുരണ്ടിയത് -അര സ്പൂണ്‍
പഞ്ചസാര – 100 gm
3 ജെലാറ്റിന്‍ -രണ്ടു ചെറിയ സ്പൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്
4 മുട്ട വെള്ള -4 മുട്ടയുടേത്
പഞ്ചസാര – 50 gm
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു പൈഡിഷില്‍ അമര്‍ത്തി വയ്ക്കണം. രണ്ടാമത്തെ ചേരുവ ഒരു ബൗളില്‍ യോജിപ്പിച്ചു ആ ബൗള്‍ തിളക്കുന്ന വെള്ളത്തിനു മുകളില്‍ പിടിച്ചു നന്നായി ഇളക്കി കുറുക്കിയെടുത്ത് കസ്റ്റാര്‍ഡ് പരുവത്തില്‍ ആക്കണം. ഇതിലേയ്ക്കു ജെലാറ്റിന്‍ കുതിര്‍ത്തു ചേര്‍ത്തിളക്കി അലിയിപ്പിച്ചശേഷം വാങ്ങി ചൂടാറാന്‍ വയ്ക്കുക. മുട്ട വെള്ളയില്‍ ബാക്കി പഞ്ചസാര അല്‍പമ ലൈമുമായി ചേര്‍ത്തടിച്ച് കട്ടിയായി വരുമ്പോള്‍ കസ്റ്റാര്‍ഡില്‍ മെല്ലെ ചേര്‍ത്തു യോജിപ്പിക്കുക. ഇതു പൈ ഡിഷില്‍ നിരത്തിയിരിക്കുന്ന കോണ്‍ഫ്ളേക്സ് മിശ്രിതത്തിനു മുകളില്‍ നിരത്തി ഫ്രിഡ്ജില്‍ വച്ചു സെറ്റ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പരിപ്പുവട
ചേരുവകൾ
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
സ്നേഹത്തിന്റെയും ത്യാഗത്തിന്റേയും നോമ്പു കാലത്തിനുശേഷം സന്തോഷത്തിന്റെ ഒരു റംസാന്‍ കൂടി വന്നണയുന്നു. നോമ്പു തുറക്കാന്‍ മധുര പലഹാരങ്ങള്‍ ഉപയോഗിക്കുക പതിവാണ്. വ്യത്യസ്തമായ ഒരു മധുരം തയാറാക്കാനുള്ള വഴിയാണ് ഈ ആഴ്ചത്തെ വീക്കെന്‍ഡ് കുക്കിങ്ങില്‍. മൈദയും നെയ്യും തൈരും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ബോള്‍ വറുത്തു പഞ്ചസാരപ്പാനിയില്‍ പൊതിഞ്ഞെടുക്കുന്ന വിഭവമാണ് ബാദ്ഷ.
ചേരുവകള്‍
നെയ്യ് – 50 ഗ്രാം
തൈര് – 6 ടേബിള്‍ സ്പൂണ്‍
സോഡാപ്പൊടി -1 നുള്ള്
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -1 നുള്ള്
മൈദ – 300 ഗ്രാം
വെള്ളം – 50 ml
പഞ്ചസാര പാനിക്ക്
പഞ്ചസാര – 400 ഗ്രാം
വെള്ളം -100 ml
പാകം ചെയ്യുന്ന വിധം
ഒരു ബൗളില്‍ നെയ്യ് എടുത്തു നന്നായി മയപ്പെടുത്തി എടുക്കുക. ഇതിലേയ്ക്ക് തൈര് ചേര്‍ത്തിളക്കണം. ഇതില്‍ സോഡാപ്പൊടി, ഉപ്പ് പഞ്ചസാര എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിച്ചെടുക്കണം ഈ മിശ്രിതത്തിലേക്ക് മൈദ ചേര്‍ത്ത ശേഷം വെള്ളം അല്‍പാല്‍പമായി ചേര്‍ത്തു കുഴച്ചു മയപ്പെടുത്തി ഉരുളയാക്കി ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കണം. ഇതില്‍ നിന്ന് ചെറു നാരങ്ങാ വലിപ്പമുള്ള ഉരുളകളുണ്ടാക്കി ഓരോ ഉരുളയും കൈവെള്ളയില്‍ വച്ചു ഒന്നമര്‍ത്തിയശേഷം തള്ള വിരല്‍ കൊണ്ടു മെല്ലേ ഒരു കുഴി ഉണ്ടാക്കി വയ്ക്കണം. ഓയില്‍/നെയ്യ് ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകള്‍ അതിലിട്ട് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മറിച്ചിടുക. മറുവശവും ഇളം നിറമാകുമ്പോള്‍ കോരി എണ്ണ വാലാന്‍ വയ്ക്കുക. മറ്റൊരു വലിയ പാനില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്തു ഉരുക്കി തിളപ്പിച്ചു ഒരു നൂല്‍ പരുവത്തില്‍ ആക്കി വയ്ക്കുക. ഈ പാനിയിലേക്ക് വറത്തു വച്ചിരിക്കുന്ന ഉരുളകള്‍ ചേര്‍ത്തിളക്കി പുരട്ടിയെടുക്കണം മധുരമേറിയ ബാദ്ഷ റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്
ചേരുവകൾ
ബോൺ ലെസ്സ് ചിക്കൻ -250 ഗ്രാം
സ്വീറ്റ് കോൺ – 2 സ്‌പൂൺ
വെളുത്തുള്ളി അരച്ചത് -1 ടീ സ്‌പൂൺപച്ചമുളക് -1 എണ്ണം
സബോള -പൊടിയായി അരിഞ്ഞത് -1 എണ്ണം
ഗരം മസാല -1/ 2 ടീ സ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
വിനെഗർ -1/ 2 ടീ സ്‌പൂൺ
കോൺ ഫ്ലവർ -3 ടീസ്‌പൂൺ
ചിക്കൻ ക്യൂബ് – 2 എണ്ണം ( ചിക്കൻ സ്റ്റോക്ക് ഉണ്ടാക്കാൻ )
ഉപ്പ് – പാകത്തിന്
മുട്ട വെള്ള -1 മുട്ടയുടേത്
പാകം ചെയ്യുന്ന വിധം
സബോള ,പച്ചമുളക്,വെളുത്തുള്ളി ,ഗരം മസാല ,ചിക്കൻ എന്നിവ 2 കപ്പ് വെള്ളത്തിൽനന്നായി വേവിക്കുക . നന്നായി കുക്ക് ആയിക്കഴിയുമ്പോൾ വാങ്ങി ചിക്കൺ തണുത്തശേഷം കഷണങ്ങൾ ചെറുതായി അരിഞ്ഞിടുക .ഇതിലേയ്ക്ക് സ്വീറ്റ് കോൺ ഇട്ടു ഒന്നുതിളപ്പിക്കുക. ശേഷം,അതിലേയ്ക്ക് ചിക്കൻ സ്റ്റോക്ക് ഉപയോഗിച്ചു തന്നെ കോൺ ഫ്ലവർകലക്കി ഒഴിക്കുക .മുട്ടയുടെ വെള്ള നന്നായി അടിച്ച ശേഷം കുരുമുളകുപൊടി ചേർത്തു ഒഴിക്കുക .നന്നായി ചൂടാക്കി മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്തു വിളമ്പുക.
ബേസില്‍ ജോസഫ്
ചേരുവകള്‍
ഡൈജസ്റ്റിവ് ബിസ്‌ക്കറ്റ് – 200 ഗ്രാം
ബട്ടര്‍ – 100 ഗ്രാം (ഉരുക്കിയത് )
കശുവണ്ടിപ്പരിപ്പ് – പൊടിയായി അരിഞ്ഞത് -50 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് – 1 ടിന്‍ (150 ml )
മുട്ട – 3 എണ്ണം
മൈദ – 2 ടേബിള്‍ സ്പൂണ്‍
മാമ്പഴം തൊലി കളഞ്ഞ് അരച്ചെടുത്തത് – അര കപ്പ് (500 ml )
നാരങ്ങ നീര് 2 ടീസ്പൂണ്‍
മാമ്പഴം ക്യുബ്‌സ് ആയി അരിഞ്ഞത്
ക്രീം – ഗാര്‍നിഷ് ചെയ്യാന്‍
പാകം ചെയുന്ന വിധം
250 ഡിഗ്രിയില്‍ അവന്‍ ചൂടാക്കുക. ബേസ് തയാറാക്കാന്‍ ഡൈജസ്റ്റിവ് ബിസ്‌ക്കറ്റ്, ബട്ടര്‍, കശുവണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു ബേക്കിംഗ് ഡിഷില്‍ നിരത്തി നന്നായി അമര്‍ത്തി ഒരു ക്ലിംഗ് ഫിലിം കൊണ്ട് മൂടി ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക. ഫില്ലിംഗ് തയ്യാറാക്കാന്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ബൗളിലാക്കി നന്നായി അടിക്കുക. ഇതിലേയ്ക്ക് മുട്ട ഓരോന്നായി ചേര്‍ത്തടിച്ചു യോജിപ്പിക്കണം. ഇനി മൈദാ അല്‍പാല്‍പമായി ചേര്‍ത്തിളക്കിയ ശേഷം മാമ്പഴ പള്‍പ്പും നാരങ്ങ നീരും ചേര്‍ത്തിളക്കുക. ഇതാണ് ചീസ് കേക്കിനുള്ള ഫില്ലിംഗ്. ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ബേസ് പുറത്തെടുത്ത് അതിന് മുകളിലേയ്ക്ക് ഫില്ലിംഗ് ഒഴിച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവനില്‍ വച്ച് 40 മിനുറ്റ് ബേക്ക് ചെയ്യുക. സെറ്റ് ആകുന്നതാണ് കണക്ക്. ബേക്ക് ചെയ്ത ശേഷം പുറത്തെടുത്ത് ക്യൂബ്‌സ് ആയി അരിഞ്ഞ മാമ്പഴവും ക്രീമും മുകളില്‍ നിരത്തി ചീസ് കേക്ക് ചെറിയ കഷങ്ങളായി മുറിച്ച് വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിന്റെ രുചിയുടെ തലസ്ഥാനമാണ് കോഴിക്കോട് എന്ന് പലരും പറയാറുണ്ട്. പാരഗണിലേയും റഹ്മത്ത് ഹോട്ടലിലേയുമൊക്ക പൊറോട്ടയും കറികളും ബോംബേ ഹോട്ടലിലെ ബീഫ് ബിരിയാണിയും മേമ്പൊടിക്ക് മില്‍ക്ക് സര്ബത്തുമൊക്കെയായി കോഴിക്കോടന് രുചിസാമ്രാജ്യം അങ്ങനെ പരന്നുകിടക്കുകയാണ്. ചൂടുകാലത്ത് കൊച്ചിക്കാര്ക്കു പ്രിയപ്പെട്ടത് കുലുക്കി സര്ബത്ത് ആണെങ്കില് കോഴിക്കോട്ടുകാര്ക്ക് അവല് മില്ക്കിനോടാണ് താത്പര്യം. ചൂടുകാലത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കാന് ആര്ക്കും പറ്റില്ല. പക്ഷേ മനസും വയറും നിറയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന മാജിക്കാണ് തനി കോഴിക്കോടനായ അവല്മില്ക്ക് കാണിക്കുന്നത്.
വിശപ്പും ദാഹവും ഒരുമിച്ചു ശമിപ്പിക്കും. പണ്ട് ജയന് പുറത്തു ചാക്കുകെട്ടും തലയില് ചുവന്ന കെട്ടുമായി നടന്ന അങ്ങാടി സിനിമ ഇറങ്ങിയ കാലത്തുതന്നെ അവല് മില്‍ക്ക് കോഴിക്കോട്ടുകാരുടെ സൂപ്പര്സ്റ്റാറായിരുന്നു. അതായത് പുണ്യപുരാതന കാലം തൊട്ടേ കോഴിക്കോട്ടെ വല്യങ്ങാടിയും മിട്ടായിത്തെരുവിലും പുതിയ സ്റ്റാന്ഡിലും കല്ലായിലുമൊക്കെ എല്ലാ കടകളിലും സുലഭമായിരുന്നു കക്ഷി. എന്റെ മംഗലാപുരം -മണിപ്പാല് പഠന -ജോലി കാലഘട്ടത്തില് കോഴിക്കോട് വഴിയുള്ള യാത്രകളില് പലപ്പോഴും അവല് മില്ക്കിന്റെ രുചി അറിഞ്ഞിട്ടുണ്ട്.
ഒരു നീളന് ഗ്ലാസില് അവില്മില്ക്ക് തയാറാക്കി ഗ്ലാസിന്റെ അങ്ങേയറ്റം വരെ തൊടാന്നീളമുള്ള സ്പൂണുമിട്ട് മുന്നിലേക്കു നീട്ടിയാലുണ്ടല്ലോ, എന്റെ സാറേ…പിന്നെ മുന്നിലുള്ളതൊന്നും കാണാന്‍ പറ്റൂല…
ചേരുവകള്‍
അവല് – 50 ഗ്രാം
നെയ്യ് – 2 ടീ സ്പൂണ്‍
ആല്മണ്ട്സ് – 5 എണ്ണം
കശുവണ്ടി – 5 എണ്ണം
ബനാന – 1 എണ്ണം
കണ്ടെന്സ്ഡ് മില്‍ക്ക് – 1 ടേബിള്‍ സ്പൂൂന്
മില്‍ക്ക് – 100 ml (തിളപ്പിച്ച്, തണുപ്പിച്ചത് )
ഷുഗര് – 1 ടീസ്പൂണ്‍
റോസ് സിറപ്പ് – 1/ 2 ടീസ്പൂണ്‍
വാനില ഐസ് ക്രീം – 1 സ്കൂപ്
ഏലക്കാപ്പൊടി- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ് ചൂടാക്കി ആല്മണ്ട്സ്, കശുവണ്ടി (ചെറുതായി പൊടിച്ചിട്ട്) എന്നിവ വറത്ത് എടുത്ത് മാറ്റി വയ്ക്കുക. അതേ പാനില്‍ അവല് ഇട്ട് നല്ല ക്രിസ്പി ആവുന്നതു വരെ ഫ്രൈ ചെയ്യുക. ഒരു ചെറിയ മിക്സിങ്ങ് ബൗളില്‍ ബനാന മാഷ് ചെയ്ത് അതിലേയ്ക്ക് കണ്ടെന്സ്ഡ് മില്‍ക്ക് കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വയ്ക്കുക. തയാറാക്കി വച്ചിരിക്കുന്ന പാലിലേയ്ക്ക് ഷുഗര്, റോസ് സിറപ്പ്, ഒരു നുള്ള് ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഒരു വിസ്ക് കൊണ്ട് നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു നല്ല നീളമുള്ള ഗ്ലാസ് എടുത്ത് അതിലേയ്ക്ക് ആദ്യം ബനാന മാഷ് ചെയ്തു വച്ചത് ഒഴിക്കുക. വറത്തുവച്ച ആല്മണ്ട്സ്, കശുവണ്ടി എന്നിവയില് നിന്നും പകുതി എടുത്തു ഇതിന് മുകളില്‍ നിരത്തുക. അതിന് മുകളില്‍ അവല് കൂടി ചേര്ക്കുക. അവല് മൂടി വരുന്നത് വരെ പാല്‍ ഒഴിക്കുക. വാനില ഐസ് ക്രീം കൊണ്ട് ടോപ് ചെയ്ത് ബാക്കി വച്ചിരിക്കുന്ന ആല്മണ്ട്സ്,കശുവണ്ടി കൊണ്ട് അലങ്കരിച്ച് സെര്‍വ് ചെയ്യുക. നീളമുള്ള സ്പൂണെടുത്ത് നന്നായി ഇളക്കിചേര്ത്താല് നല്ല കിടിലന് അവല്മില്ക്ക് റെഡി. ഒറ്റവലിക്ക് അകത്താക്കാം എന്നു കരുതരുത്. പതുക്കെ സ്പൂണ്‍ ഉപയോഗിച്ച് ആസ്വദിച്ച് കഴിക്കണം
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക