മന്ത്രി ലിയോ വരെദ്കറുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയ നയരേഖയിലെ നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും
ഇതനുസരിച്ച് ബ്ലഡ് എടുക്കുന്ന ചുമതല നഴ്‌സുമാര്‍ ഏറ്റെടുക്കും.ഇന്റ്രവേനിയസ് മരുന്നുകളുടെ അഡ്മിനിസ്‌റ്റ്രെഷന്‍.ആദ്യ ഡോസ് ആന്റി ബയോട്ടിക്കുകള്‍ നല്കുന്നതിനുള്ള ചുമതല എന്നിവയും നഴ്‌സുമാര്‍ക്ക് കൈമാറും.ചികിത്സയ്ക്ക് ശേഷം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള ഉത്തരവാദിത്വവും നഴ്‌സുമാര്‍ക്ക് നല്‍കി.
പുതിയ ധാരണകള്‍ക്ക് അനുസൃതമായി നഴ്‌സുമാര്‍ക്ക് അധിക വേതനം അനുവദിക്കുമെന്നും കരാര്‍ വ്യവസ്ഥകളിലുണ്ട്.ഹെഡ്ഡിംഗ്റ്റണ്‍ റോഡ് എഗ്രിമെന്റ് അനുസരിച്ചാണ് പുതിയ ധാരണകള്‍ രൂപപ്പെടുത്തിയത്.
വൈകിട്ട് 6 മുതല്‍ 8 മണിവരെയുള്ള സമയത്ത് ആറിലൊന്നു ശമ്പളത്തോടൊപ്പം ,സാധാരണ സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്ന എല്ലാ മണിക്കൂറുകള്‍ക്കും നഴ്‌സുമാര്‍ക്ക് ശമ്പളം കൂടും.ഞായറാഴ്ച്ചയും ശനിയാഴ്ച്ച്കളിലും, മറ്റ് അവധി ദിവസങ്ങളിലും ഇത് ബാധകമാകും. പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ആഴ്ച്ചയില്‍ 20 യൂറോയുടെ വര്‍ദ്ധനവ് ഏറ്റവും കുറഞ്ഞ ശമ്പളം കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍ക്ക് പോലും ലഭ്യമവുമെന്നു നഴ്‌സിംഗ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.ഓവര്‍ റ്റൈമിനും,റേറ്റ് ബാധകമാവും എന്നതിനാല്‍ കൂടുതല്‍ ശമ്പളം ഉറപ്പാണ്.
ജൂണിയര്‍ ഡോക്റ്റര്‍മാര്‍ ചെയ്തുപോന്നിരുന്ന ജോലികളില്‍ ചിലതാണ് ഇപ്പോള്‍ നഴ്‌സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്.’ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.ഹഡ്ഡിംഗ്റ്റണ്‍ റോഡ് എഗ്രിമെന്റ് വഴി നഷ്ടമായിരുന്ന വരുമാനം തിരിച്ചു പിടിയ്ക്കാനെ ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളൂ.കാലാനുസൃതമായും ജീവിത ചിലവിലെ വര്‍ദ്ധനവ് മൂലവും,ജോലി കൂടുതല്‍ വഴിയും ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ശമ്പള വര്‍ധനവ് കുറവ് തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം.പുതിയ ധാരണയെ അംഗീകരിക്കുന്നതിനൊപ്പം കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
ഇതൊരു വിന്‍ വിന്‍ ഡീലാണ് എന്നാണ് മന്ത്രി വരേദ്കറുടെ അഭിപ്രായം.ജൂണിയര്‍ ഡോക്റ്റര്‍മാര്‍ക്ക് ജോലിഭാരം കുറയും,നഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളവും അംഗീകാരവും ലഭിക്കും.രോഗികള്‍ക്ക് ത്വരിത ഗതിയിലുള്ള മെച്ചപ്പെട്ട ശുശ്രൂഷയും ലഭിക്കും.