Uncategorized

പാലക്കാട്: എങ്ങനെയായാലും മുസ്ലീം ലീഗ് പച്ചവിട്ടൊരു കളിയില്ല, ഇത് അവസാനം ചെന്നെത്തുന്നതോ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബില്‍ തന്നെയായിരിക്കും. ഇത്രയും ദിവസം സ്വന്തം പാര്‍ട്ടി തന്നെയാണ് തലവേദനയുണ്ടാക്കിയത്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നതെങ്കിലും സ്വന്തം പാർട്ടിക്കാരല്ല വിവാദത്തിന് പിന്നിലുള്ളത്. ഒറ്റപ്പാലം നിയോജ മണ്ഡലത്തിലെ സ്‌കൂളുകളില്‍ പച്ചവല്‍ക്കരിച്ച കലണ്ടറുകള്‍ വിതരണം ചെയ്തതാണ് പുതിയ വിവാദം. സി പി എം എംഎല്‍എയായ എം ഹംസയുടെ നിയോജക മണ്ഡലത്തിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പച്ചവല്‍കരിച്ച പുതുവത്സര കലണ്ടര്‍ വിതരണം ചെയ്തതത്രേ.
ഇതില്‍ വെള്ളിയാഴ്ചയെ മാത്രമാണ് പച്ച നിറമാക്കി മാറ്റിയിരിക്കുന്നതത്രേ. ഈ കാര്യം വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഇതിന്റെ ചിത്രങ്ങള്‍ സഹിതം പ്രചരിച്ചതോടെയാണ് സംഭവം പുറത്തെത്തുന്നത്. എം എല്‍ എയുടെ ചിത്രത്തോടപ്പം തന്നെയാണ് പച്ചവത്കരിച്ച കലണ്ടര്‍ അച്ചടിച്ചിരിക്കുന്നത്. ലീഗുകാര്‍ക്ക് പച്ച നിറത്തിനോടാണ് പ്രത്യേക താത്പര്യമെങ്കിലും ഇവിടെ നിറം മാറ്റിയിരിക്കുന്നത് സിപി എമ്മുകാരനാണ്. പച്ചനിറത്തിന്റെ പേരില്‍ നേരത്തെയും വിവാദമുണ്ടായിരുന്നു. ഈ വിവാദത്തില്‍ നിരവധി സി പി എം നേതാക്കന്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കലണ്ടറുകളില്‍ പച്ച പ്രത്യക്ഷപ്പെടുന്നത്.

ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലാണ് പച്ച വത്കരിച്ച കലണ്ടര്‍ വിതരണം ചെയ്യതത്രേ. എം ഹംസ എംഎല്‍എയുടെ നിയോജക മണ്ഡലത്തിലാണിത്. എം എല്‍ എയും ചിത്രം അടങ്ങിയ കലണ്ടറാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. വെള്ളിയാഴ്ചയെ പച്ച നിറമാക്കിയുള്ള കലണ്ടറില്‍ എം എല്‍ എയുടെ ചിത്രത്തോടപ്പമാണ് അച്ചടിച്ചിരിക്കുന്നത്. ഇതില്‍ എം എല്‍ എ വിദ്യാര്‍ഥികള്‍ക്കായി ആശംസയും അറിയിക്കുന്നുണ്ട്.

പച്ചവത്കരിച്ച കലണ്ടര്‍ എന്നു പറഞ്ഞാല്‍ തീര്‍ത്തു പച്ചയല്ല. ഇതില്‍ വെള്ളിയാഴ്ചയെ മാത്രമാണ് പച്ചനിറമാക്കി മാറ്റിയിരിക്കുന്നത്. പച്ചവത്കരിച്ച കാര്യം വാട്‌സ് ആപ്പ് വഴി പ്രചരിച്ചതോടെയാണ് പുറത്തെത്തുന്നത്. ഇതിന് മുന്‍പും നിരവധി കാര്യങ്ങള്‍ പച്ച വത്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

നേരത്തെ മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സ്വന്തം മണ്ഡലത്തില്‍ നിന്നുതന്നെയുള്ള സ്‌കൂളുകളിലെ ബോര്‍ഡാണ് പച്ച നിറമാക്കി മാറ്റിയത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കണ്ണിന് കുളിര്‍മയുള്ള നിറമാണ് പച്ചയെന്നാണ് മലപ്പുറത്തെ എം എല്‍എമാര്‍ പറയുന്നത്. എം എല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള സ്‌കൂള്‍ നവീകരണത്തിലാണ് ബോര്‍ഡുകളുടെ നിറം മാറ്റിയിരുന്നത്.

15-1452845566-17-1426586173-sslc

എസ് എസ് എല്‍ സി പേപ്പറില്‍ മുസ്ലീം ലീഗിന്റെ ചിഹ്നം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ക്കായുള്ള സയന്‍സ് ചോദ്യപേപ്പറിലാണ് ഇത് കണ്ടത്.

സ്വന്തം ലേഖകന്‍
ലിവര്‍പൂള്‍: പുതുവര്‍ഷത്തിലെ ആദ്യ ദുരന്ത വാര്‍ത്ത കേട്ടതിന്റെ ഞെട്ടലില്‍ ആയിരുന്നു ഇന്നലെ ലിവര്‍പൂളിലെയും സമീപ പ്രദേശങ്ങളിലെയും ഓരോ മലയാളി കുടുംബങ്ങളും. വിനുവിന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കാത്ത ആരും തന്നെ ലിവര്‍പൂളില്‍ ഉണ്ടായിരുന്നില്ല. ലിവര്‍പൂള്‍ മലയാളികള്‍ക്ക് ഏറെ പ്രിയംകരനായിരുന്ന വിനുവിന്‍റെ അസുഖ വിവരം അറിഞ്ഞത് മുതല്‍ എല്ലാവരും ആശങ്കാകുലര്‍ ആയിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന്‍ മൂന്നാഴ്ച മുന്‍പ് വിനു ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയതിനെ തുടര്‍ന്ന്‍ എല്ലാവരും പ്രാര്‍ത്ഥനാ നിരതര്‍ ആയിരുന്നു. എന്തെങ്കിലും അത്ഭുതം സംഭവിച്ച് തങ്ങളുടെ പ്രിയപ്പെട്ട വിനു ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്ലാവരും. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അസ്തമിപ്പിച്ച് കൊണ്ട് ഇന്നലെ രാവിലെ വിനു തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം വിട്ട് ഈ ലോകത്തോട്‌ യാത്ര പറയുകയായിരുന്നു. വിനുവിന്‍റെ വേര്‍പാട് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് ഭാര്യ ലിനിയും മൂന്ന്‍ മക്കളും. ലിവര്‍പൂള്‍ സിടിസി ആശുപത്രിയില്‍ എച്ച്ഡിയു നഴ്സ് ആയി ജോലി ചെയ്യുകയാണ് ഭാര്യ ലിനി. സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ നേഹ (13) നെല്‍റ്റ (6) നവീന (4) എന്നിവരാണ് മക്കള്‍. കെര്‍ബി ച്യുംസ് ലിമിറ്റഡ് എന്ന കമ്പനിയിലായിരുന്നു വിനു ജോലി ചെയ്തിരുന്നത്. vinu1

ലിവര്‍പൂളിലെ പ്രമുഖ മലയാളി സംഘടനയായ ലിംകയുടെ സജീവ അംഗമായിരുന്ന വിനു ജോസഫ് സുഹൃത്തുക്കള്‍ക്ക് എല്ലാം വളരെ വേണ്ടപ്പെട്ടയാളായിരുന്നു. ആര്‍ക്കും എന്ത് സഹായത്തിനും എപ്പോഴും പുഞ്ചിരിയോടെ ഓടിയെത്തുമായിരുന്നു വിനു എന്ന്‍ സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഏത് പ്രശ്നത്തിനും വളരെ കൂള്‍ ആയി പരിഹാരം കണ്ടെത്തുന്നതില്‍ വിനുവിന് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു എന്ന്‍ വിനുവിന്‍റെ സുഹൃത്തുക്കള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വയ്ക്കുന്നു.

ലിവര്‍പൂള്‍ മലയാളി സമൂഹം മരണവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ വിനുവിന്‍റെ കുടുംബത്തിന് താങ്ങായി ഒപ്പം ഉണ്ട്. വിനുവിന്‍റെ ഭാര്യ ലിനിയുടെ സഹോദരി ലിന്‍സിയും ഭര്‍ത്താവ് അബ്രഹാം ജോര്‍ജ്ജും ലിവര്‍പൂളില്‍ തന്നെയാണ് താമസം. മാതാപിതാക്കള്‍ക്ക് ഏക മകനായിരുന്ന വിനുവിന്‍റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന്‍ കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

പുനലൂര്‍ അഞ്ചലിന് സമീപം കരിവിളാകം കൊട്ടാരംകുന്നേല്‍ കുടുംബാംഗം ആണ് വിനു ജോസഫ്. പിതാവ് പരേതനായ ചാക്കോ ജോസഫ്, മാതാവ് അമ്മിണി ജോസഫ്. ഏക സഹോദരി വിജി വിത്സന്‍ നാട്ടിലാണ് താമസം. മുന്‍പ് സൗദിയില്‍ ആയിരുന്ന വിനുവും കുടുംബവും 2004ല്‍ ആണ് യുകെയിലെത്തിയത്. 2009ല്‍ ആണ് വിനുവിന്‍റെ അസുഖവിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന്‍ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും ഇടയ്ക്കിടെ രോഗം വിനുവിനെ അലട്ടിയിരുന്നു.

മാര്‍ത്തോമ്മാ സഭംഗമായ വിനു ജോസഫിന് അസുഖമായപ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും മാര്‍ത്തോമ്മാ വിശ്വാസി സമൂഹം കാര്‍മ്മല്‍ പള്ളി വികാരി റവ. ഫാ. റോണി ചെറിയാന്റെ നേതൃത്വത്തില്‍ കൂടെയുണ്ടായിരുന്നു. ആശുപത്രിയില്‍ വിനു ഉണ്ടായിരുന്നപ്പോള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റും കാര്‍മ്മികത്വം വഹിച്ചത് ഫാ. റോണി ചെറിയാന്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് വിനുവിന് വേണ്ടി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും മറ്റും നടത്തിയിരുന്നു.

വിനുവിന്‍റെ നിര്യാണത്തില്‍ ലിവര്‍പൂളിലെ മലയാളി അസോസിയെഷനുകളായ ലിംക, ലിമ, അകാല്‍ തുടങ്ങിയവയുടെ ഭാരവാഹികളും യുക്മ നോര്‍ത്ത് വെസ്റ്റ്‌ റീജിയണല്‍ ഭാരവാഹികളും അനുശോചനങ്ങള്‍ അറിയിച്ചു. നാളെ നടക്കാനിരുന്ന ജനറല്‍ബോഡി യോഗം ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റി വച്ചതായി ലിംക ഭാരവാഹികള്‍ അറിയിച്ചു. വിനുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മനോജ്‌ വടക്കേടത്ത് (07828787332), രാജി മാത്യു (07889217641), റ്റിജോ (07888698268) എന്നിവരുള്‍പ്പെട്ട മൂന്നംഗ കമ്മറ്റിയെ ലിംക ചുമതലപ്പെടുത്തിയിട്ടും ഉണ്ട്.

 

ലണ്ടന്‍: ഡോര്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേദി അപൂര്‍വമായ ഒരു കൂടിച്ചരേലിനാണ് സാക്ഷ്യം വഹിച്ചത്. അതീവ ഗുരുതരമായ രോഗം ബാധിച്ച് വൃക്ക മാറ്റി വയ്ക്കപ്പെടേണ്ടി വന്നപ്പോള്‍ ദൈവദൂതനേപ്പോലെ അവതരിച്ച് തന്റെ വൃക്കകളില്‍ ഒരെണ്ണം ദാനമായി നല്‍കിയ ആളെക്കാണാന്‍ ആ പെണ്‍കുട്ടി എത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. റിസ റോമി എന്ന പതിനഞ്ചു കാരിയാണ് തന്റെ ജീവന്‍ രക്ഷിച്ച സിബി തോമസിനെ കാണാനെത്തിയത്. സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന മലയാളിയായ സിബി തോമസ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. യുക്മയുടെ സ്ഥാപക ട്രഷറര്‍ ആയിരുന്ന സിബി തോമസ്‌ തന്‍റെ വഴി സാമൂഹിക സേവനത്തിലാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ അല്ല എന്ന്‍ തിരിച്ചറിഞ്ഞ് മുഴുവന്‍ സമയം സമൂഹ സേവനത്തിനായി മാറ്റി വച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി. പരിപാടിയിലെ പ്രത്യേക അതിഥിയായിരുന്നു ഇദ്ദേഹം. അവയവദാനത്തിന്റെ മാഹാത്മ്യം ജനങ്ങളിലെത്തിക്കാനുളള പ്രചാരണങ്ങളില്‍ സജീവമാണ് സിബി.
2012ലാണ് റിസയ്ക്ക് ഗുരുതരമായ വൃക്കരോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുരുതരാവസ്ഥയിലുളള വൃക്ക മാറ്റിയ ശേഷം ഡയാലിസിന്റെ സഹായത്തോടെയാണ് ഇവളില്‍ ജീവന്‍ പിടിച്ച് നിര്‍ത്തിയത്. പിന്നീട് ഉചിതമായ വൃക്കയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു റിസയും കുടുംബവും. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സിബി തന്റെ വൃക്ക നല്‍കാമെന്ന് അറിയിച്ച് മുന്നോട്ട് വന്നത്. തുടര്‍ന്ന് വിജയകരമായി വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. തനിക്കിവിടെ ജീവനോടെ ഇന്ന് നില്‍ക്കാന്‍ കഴിയുന്നതില്‍ റിസ ദൈവത്തിന് നന്ദി പറഞ്ഞു. താന്‍ വളരെ ഭാഗ്യവതിയാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് സിബി ജീവിതമാണ് സമ്മാനിച്ചത്. നന്ദിപ്രകടനങ്ങളൊന്നും മതിയാകില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിലെ സമൂഹത്തിന് എന്തെങ്കിലും നല്‍കണമെന്ന് തനിക്കാഗ്രഹമുണ്ടായിരുന്നതായി സിബി പറഞ്ഞു. ഓരോ തവണയും ശസ്ത്രക്രിയയുടെ മുറിവ് താന്‍ ചെയ്ത ത്യാഗത്തെക്കുറിച്ച് തന്നെ ഓര്‍മിപ്പിക്കും. നമുക്കെല്ലാം വലിയ വലിയ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന മദര്‍ തെരേസയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യാനാകും. സിബി എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്ന് റിസയുടെ അമ്മ സ്യൂ റോമി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥയില്ലാത്ത പ്രവൃത്തി കൊണ്ട് ഇപ്പോള്‍ എല്ലാവര്‍ക്കും റിസയുടെ മുഖത്തെ പുഞ്ചിരി കാണാന്‍ കഴിയുന്നു.

സിബിയ്ക്ക് പുറമെ അവയവ ദാന പ്രചാരക ഡോ. അജിമോള്‍ പ്രദീപും മേയര്‍ റോബിന്‍ പോട്ടറും ചടങ്ങില്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു. ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററാണ് ഡോ. അജിമോള്‍ പ്രദീപ്. ദക്ഷിണേഷ്യന്‍ സമൂഹത്തിനിടയില്‍ നടത്തുന്ന അവയവ ദാന പ്രചാരണങ്ങളിലൂടെയും ആരോഗ്യ വിദ്യാഭ്യാസത്തിലൂടെയും ഏറെ ശ്രദ്ധേയയാണിവര്‍. അവയവ ദാന രജിസ്റ്ററില്‍ ഡോര്‍ച്ചെസ്റ്ററിലെ മലയാളി സമൂഹം സ്വന്തം പേരുകള്‍ ചേര്‍ക്കാന്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

അവയവദാതാക്കളില്ലാത്തതു കൊണ്ട് രാജ്യത്ത് ദിവസവും മൂന്ന് ജീവനുകള്‍ നഷ്ടപ്പെടുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2020ഓടെ ദാതാക്കളില്ലാത്തതു കൊണ്ട് രാജ്യത്ത് ഒരു ജീവന്‍ പോലും പൊലിയരുതെന്നാണ് തന്റെ സ്വപ്നം. മൂന്ന് കൊല്ലത്തിനിടെ 2800 പേരെ അവയവദാനത്തിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ക്കായി. ദക്ഷിണേഷ്യന്‍ ജനതയില്‍ വൃക്ക മാറ്റി വയ്ക്കല്‍ സര്‍വസാധാരണമായിരിക്കുകയാണ്. മറ്റുളളവരുടെ ജീവിതത്തില്‍ നല്ലമാറ്റം വരുത്താനായി പ്രവര്‍ത്തിക്കാമെന്ന തീരുമാനമാണ് പുതുവത്സരത്തില്‍ നാമോരുരുത്തരും നമ്മുടെ മനസിലെടുക്കേണ്ടതെന്നും അവര്‍ ആഹ്വാനം ചെയ്തു. അവയവ ദാതാക്കളാകുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ organdonation.nhs.uk എന്ന സൈറ്റ് സന്ദര്‍ശിക്കുക.

ലിവര്‍പൂള്‍: വിറലിലെ കലാസാംസ്‌കാരിക കൂട്ടായ്മയായ മേഴ്‌സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷവും മേഴ്‌സിസൈഡ് റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിന്റെ പുരസ്‌കാര ചടങ്ങും സംയുക്തമായി അപ്റ്റന്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊണ്ട് അവിസ്മരണീയമായി. വിശിഷ്ടാതിഥികളെ ക്രിസ്മസ് പപ്പയുടെ നേതൃത്വത്തില്‍ റോയല്‍ മലയാളം ഭാഷാ സ്‌കൂളിലെ കുട്ടികള്‍ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചുകൊണ്ടായാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് ജിനോയി മാടന്‍ സ്വാഗതം ആശംസിക്കുകയും ബിജു പീറ്റര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.
ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം വിറല്‍ കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ലെസ് റൗളന്‍സ്, മേയറസ്സ് പൗള റൗളന്‍സ്. വിറല്‍ ഏഷ്യന്‍ അസ്സോസിയേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഡോ.ശാന്തി സാഗര്‍, ഫാ.തോമസ് തോപ്പാപ്പറമ്പില്‍, ബിജു പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. തുടര്‍ന്ന് മേയറും മേയറസ്സും ചേര്‍ന്ന് കേക്ക് മുറിക്കുകയും മേയര്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുകയും ചെയ്തു. സെബാസ്റ്റ്യന്‍ ജോസഫ്, ഫാ.റോജര്‍ ക്ലാര്‍ക്ക്, ഡോ.ശാന്തി സാഗര്‍, ഷോണ്‍ മാര്‍ണല്‍, കുമാരി ഡാലിയ പീറ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിലെ കുട്ടികളും മേഴ്‌സിസൈഡ് റോയല്‍സിന്റെ അംഗങ്ങളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി.

merseysideroyals-1

റോയല്‍ ലേഡീസ് അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം കാണികള്‍ ഹര്‍ഷാരവത്തോടെയായിരുന്നു ആസ്വദിച്ചത്. റോയല്‍ മലയാളം സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും മേഴിസൈഡ് ഭാഗത്തുനിന്നും ജിസിഎസ്‌സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള പ്രത്യക പുരസ്‌കാരങ്ങളും മേയറും മേയറസ്സും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് സമ്മാനിച്ചു. മാസ്റ്റര്‍ ജോഫിന്‍ ജോര്‍ജ്ജ് നന്ദിയും ആഘോഷപരിപടികള്‍ സ്‌പോണ്‍സര്‍ ചെയ്ത ബിര്‍ക്കിന്‍ഹെഡ്ഡിലെ റ്റുഡെയ്‌സ് ലോക്കല്‍ ഗ്രോസറി ഷോപ്പ് മാനേജുമെന്റിനും കാര്‍ ആന്റ് കാബ് മാനേജുമെന്റിനും ആശംസയും അര്‍പ്പിച്ചു. സന്നിഹിതരായിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും റ്റുഡെയ്‌സ് ലോക്കല്‍ (സൗത്ത് ഇന്ത്യന്‍ ഗ്രോസറി ഷോപ്പ്) പ്രത്യേക സമ്മാനങ്ങള്‍ നിറച്ച കിറ്റുകള്‍ വിതരണം ചെയ്യുകയും ഉണ്ടായി. ഇന്ത്യന്‍ ഫുഡ് ഫെസ്റ്റോടെ പരിപാടികള്‍ പരിസമാപിച്ചു.

കൊളോണ്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ ലൈംഗികാതിക്രമങ്ങളില്‍ അറബ് ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് പ്രതികളെന്ന പൊലീസിന്റെ നിഗമനം നഗരത്തിലെ മഡോ ഹോട്ടലില്‍ കഴിയുന്ന 140 ഓളം അഭയാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറോളം സ്ത്രീകളാണ് പുതുവത്സരാഘോഷത്തിനിടെ അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്ഥാനികളെ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് ഗിനിയക്കാര്‍ക്കും രണ്ട് സിറിയന്‍കാര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. സ്ഥലത്ത് വന്‍തോതില്‍ പൊലീസ് എത്തിയതോടെയാണ് ആക്രമണങ്ങള്‍ക്ക് അറുതിയായത്.
ഇന്ന് രാത്രി മുസ്ലീം വിരുദ്ധ പ്രസ്ഥാനമായ പെഗിഡ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ വിദേശികള്‍ക്കെതിരെയുളള പ്രതിഷേധ പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഗുണം ഉണ്ടാകില്ലെന്ന് ജസ്റ്റിസ് മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. ഈ നടപടി ന്യായീകരിക്കാനാകില്ല. പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ അക്രമത്തെ തുടര്‍ന്ന് നിലക്കാത്ത് ഭീഷണികളും വംശീയമായുള്ള അധിക്ഷേപങ്ങളും തുടരുന്നതിനാല്‍ ടെലിഫോണ്‍ കണക്ഷനുകള്‍ പോലും വിച്ഛേദിച്ചതായി ജര്‍മനിയിലെ പ്രധാന മുസ്ലീം സംഘടനയായ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്ലീംസ് വ്യക്തമാക്കി.

തങ്ങള്‍ക്ക് നേരെ എന്ത് നടപടിയുണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി മഡോ ഹോട്ടലില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ പറഞ്ഞു. ഇവിടെ നിന്ന് ഏറെ ദൂരത്തേക്ക് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വിദേശിയായി തോന്നുന്നവരുടെ നേരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നതാണ് ഇപ്പോള്‍ രാജ്യത്തെ സ്ഥിതിയെന്നും അഭയാര്‍ത്ഥികളുടെ കൂട്ടത്തിലുളള ഇരുപത്തഞ്ചുകാരനായ ആഫ്രിക്കക്കാരന്‍ പ്രിന്‍സ് ബെര്‍ചീ പറഞ്ഞു. ഇതേ ആശങ്കകള്‍ കൊളോണിലെ റെഡ്‌ക്രോസ് അഭയാര്‍ത്ഥി കേന്ദ്രത്തിലുളളവരും പങ്ക് വച്ചു. ഭാവിയില്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നോര്‍ത്ത് വിഷമിക്കുന്നതായി ഹുസൈന്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥി പറഞ്ഞു. പുതുവര്‍ഷാഘോഷ രാവിലുണ്ടായ സംഭവം ഞങ്ങളെ ഞെട്ടിപ്പിച്ചു. സിറിയക്കാര്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും 27കാരനായ ആ യുവാവ് കൂട്ടിച്ചേര്‍ത്തു.

കൊളോണ്‍ ആക്രമണത്തെ അപലപിച്ച് ഒരു സംഘം സിറിയന്‍ പാക് അഭയാര്‍ത്ഥികള്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് കത്തെഴുതിയിട്ടുമുണ്ട്. സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് തങ്ങളെന്ന് ഇവര്‍ ആ കത്തില്‍ അടിവരയിട്ട് പറയുന്നു. ആതിഥേയ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് തങ്ങള്‍. ഈ രാജ്യം ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ആക്രമണങ്ങളെ അപലപിക്കുന്നു. ഈ നടപടി മുസ്ലീങ്ങളോട് വെറുപ്പ് വളരാന്‍ ഇടയാക്കിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചിലരിതിനെ സര്‍ക്കാരിന്റെ പോരായ്മയായി വിലയിരുത്തുന്നു. ആക്രമണം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും ഉണ്ട്. അനിയന്ത്രിതമായ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രതികരിച്ചു. എന്നാല്‍ അഭയാര്‍ത്ഥികളെ സഹായിക്കാനും സ്വന്തം രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കാനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: ട്രേഡ് യൂണിയന്‍ ബില്ലില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വരുത്താനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തികാടിത്തറ ഇല്ലാതാക്കുമെന്ന് വെളിപ്പെടുത്തല്‍. ട്രേഡ് യൂണിയന്‍ ഫണ്ടിംഗിലൂടെ പ്രതിവര്‍ഷം പാര്‍ട്ടിക്ക് ലഭിക്കുന്ന വരുമാനത്തില്‍ ആറ് മില്യന്‍ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയുടെ നിലവിലുള്ള ഓഫീസുകള്‍ നടത്തിക്കൊണ്ടു പോകാനും ജീവനക്കാരെ സംരക്ഷിക്കാനും ഇതു മൂലം കഴിയാതെ വരുമെന്നും പാര്‍ട്ടിയുടെ രഹസ്യരേഖ സൂചിപ്പിക്കുന്നു. ഗാര്‍ഡിയനാണ് ഇത് പുറത്തു വിട്ടത്. ഇന്ന് ലോര്‍ഡ്‌സില്‍ അവതരിപ്പിക്കുന്ന ബില്ലിലാണ് പൊളിറ്റിക്കല്‍ ലെവി നയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നവംബറിലെ സ്‌പെന്‍ഡിംഗ് റിവ്യൂവിന്റെ അനുബന്ധമായാണ് പുതിയ മാറ്റങ്ങള്‍ ഓസ്‌ബോണ്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന പബ്ലിക് ഫണ്ടിംഗിലും വെട്ടിക്കുറയ്ക്കലുകള്‍ വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്. ബില്ലിലെ ഭേദഗതികള്‍ ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തികാടിത്തറയെ എങ്ങനെ ബാധിക്കുമെന്ന ആഭ്യന്തര വിലയിരുത്തലിന്റെ രേഖകളാണ് പുറത്തു വന്നത്. പാര്‍ട്ടിയുടെ വരുമാനത്തിന്റെ 20 ശതമാനവും നല്‍കുന്നത് ട്രേഡ് യൂണിയനുകളാണ്. നിയമ ഭേദഗതി മൂലമുണ്ടാകുന്ന നഷ്ടം അതിനാല്‍ത്തന്നെ ഗുരുതരമായിരിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 5 മുതല്‍ 6 മില്യന്‍ പൗണ്ടിന്റെ കുറവ് വരുമാനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പരിഹരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പാര്‍ട്ടിയുടെ നിലവിലുള്ള ഘടന നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും രേഖ പറയുന്നു.

ആകെ ചെലവിന്റെ 50 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനായാണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള ജീവനക്കരെ മുഴുവന്‍ നിലനിര്‍ത്തുക അപ്രായോഗികമാകും. ഇതു കൂടാതെയാണ് മറ്റു ചെലവുകള്‍ ചുരുക്കുന്നതും ഓഫീസുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കുന്നതും പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതെന്നു ലേബര്‍ വിലയിരുത്തുന്നു. കണ്‍സര്‍വേറ്റീവുകള്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി രാഷ്ട്ട്രീയ പാര്‍ട്ടികളുടെ മേല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ വരുന്ന ഭേദഗതിയോടെ പാര്‍ലമെന്റിന്റെ കാലാവധിയായ അഞ്ചു വര്‍ഷത്തിനിടയില്‍ പാര്‍ട്ടികള്‍ക്ക് നഷ്ടമാകുന്നത് 35 മില്യന്‍ പൗണ്ടാണ്. യൂണിയനുകളുടെ വാര്‍ഷിക അഫിലിയേഷന്‍ ഫീസുകളിലും ഗ്രാന്റുകളിലും പാര്‍ട്ടികള്‍ക്ക് നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. അടുത്ത സമ്മറില്‍ ഈ ബില്‍ നിയമമാകും. ഇതോടെ നിലനില്‍പ്പിനായി കൈവശമുള്ള വസ്തുക്കള്‍ പോലും വില്‍ക്കേണ്ട സാഹചര്യം പാര്‍ട്ടിക്ക് സംജാതമാകുമെന്നും വിലയിരുത്തലുണ്ട്.

Allen Shibu, Keighley
History will be made on Tuesday as a catholic service is being held for the first time since the 1550s, the era of the Tudors. The service is being held in the chapel royal in Hampton court palace. the sunset evening prayer service, in king henry VIII’s chapel, will be celebrated by Westminster’s Cardinal Vincent Nichols and will include a homily by Anglican Bishop Richard Chatres, the dean of her Majesty’s Chapels Royal. Celebrated mostly in Latin, another first in 450 years, vespers will be dedicated to St. john the Baptist as the chapel was built by Cardinal Wolsey on the site of a chapel of the knights of St. john hospitaller, dedicated to that saint. The service is being organised by the Genesis foundation and the choral foundation. The music has been chosen and will be performed by Harry Christopher’s and his ensembles, the Sixteen and Genesis Sixteen. Paying tribute to the rich and turbulent religious history of the chapel royal, the ensembles will sing Thomas Tallis’ Magnificat, William Cornysh’s Salve Regina and John Taverner’s ‘Leroy’ Kyrie..

Before vespers, the cardinal and the dean will be in conversation under the heading faith and the crown in the great hall. Their discussion will be wide-ranging and will address the relationship between the two churches and the monarchy. Taking the chapel royal as their starting point, the two will discuss its role in maintaining elements of catholic worship to the present day. The emphasis will be on exploring the bonds between the churches and the dialogue they have had over the centuries. Founder and chairman of the genesis foundation john studzinski said:” dialogue between faiths is much needed and welcomed in these turbulent times… it will be an unforgettable occasion and is genuinely one for the history books.”

ഇനി മുതല്‍ ബീച്ചുകളിലും വായിക്കുന്നതിനായുള്ള സൌകര്യം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘ലെറ്റ്‌സ് റീഡ് ഓണ്‍ ബീച്ച്’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ദുബായ് ടമുനിസിപ്പാലിറ്റി തുടക്കം കുറിച്ചത്. ബീച്ചില്‍ പോവുന്നവര്‍ക്ക് ഇനി ബീച്ചുകളില്‍ ബുക്കുകള്‍ തിരഞ്ഞെടുത്ത് വെയിലു കാഞ്ഞു കൊണ്ട് പുസ്തകം വായിക്കാനും റിലാക്‌സ് ചെയ്യാനും സാധ്യമാവും.
ലൈബ്രറികള്‍ രാവും പകലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതോടൊപ്പം ദുബായ് ബീച്ചിനെ ഒരു എഡ്യുക്കെഷണല്‍ ഹബ് ആക്കുകയും ചെയ്യുന്നു.

ദുബായ് ബീച്ചില്‍ മുഴുവന്‍ വ്യാപിച് കിടക്കുന്ന ലൈബ്രറി ബീച്ചില്‍ വരുന്നവര്‍ക്കും സമീപവാസികല്‍ക്കും എല്ലാം ഉപയോഗിക്കാവുന്നതാണ്.

ഒസാന്‍: അമേരിക്കന്‍ വ്യോമസേനയുടെ കുന്തമുന എന്നു വിശേഷിപ്പിക്കാവുന്ന ബി-52 യുദ്ധവിമാനം ദക്ഷിണ കൊറിയയില്‍. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു എന്ന് അവകാശപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബി-52 വിമാനം അമേരിക്ക വിന്യസിച്ചത്. ഉത്തര കൊറിയയ്ക്ക് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒസാന്‍ വ്യോമത്താവളത്തിലാണ് അമേരിക്കന്‍ ബോംബര്‍ വിമാനം എത്തിയത്. നടപടി ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്കാണെന്ന് അമേരിക്ക അറിയിച്ചു. അണു പരീക്ഷണം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പാണെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ നടപടി മേഖലയില്‍ ശീതയുദ്ധത്തിനു സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ദക്ഷിണ കൊറിയയുടെ എഫ്-15, അമേരിക്കയുടെ തന്നെ എഫ്-16 വിമാനങ്ങളുടെ അകമ്പടിയോടെ ആകാശത്ത് വട്ടമിട്ട ശേഷം അമേരിക്കന്‍ വിമാനം ഗുവാം ദ്വീപിലെ തങ്ങളുടെ വ്യോമത്താവളത്തില്‍ തിരിച്ചെത്തിയതായി അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണ കൊറിയയും ജപ്പാനുമുയുള്ള തങ്ങളുടെ ശക്തമായ ബന്ധത്തിന്റേയും തങ്ങളുടെ പ്രതിരോധത്തിന്റേയും പ്രകടനമാണ് നടന്നതെന്നായിരുന്നു ഇതിനെ പസഫിക് കമാന്‍ഡ് മേദാവി അഡ്മിറല്‍ പരിസ് ബി. പാരിസ് ജൂനിയര്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള ധാരണകളുടെ ലംഘനമാണ് അണുപരീക്ഷണത്തിലൂടെ ഉത്തര കൊറിയ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ജന്മദിനത്തോടനുബന്ധിച്ച് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി നടത്തിയതിന്റെ ആഘോഷങ്ങളില്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ മുഴുകിയ സമയത്താണ് അമേരിക്ക ദക്ഷിണ കൊറിയയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ലോകത്തിനു മുന്നില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് തന്റെ രാഷ്ട്രീയാടിത്തറ മെച്ചപ്പെടുത്താനുള്ള ശ്രമമായിക്കൂടിയാണ് അണുപരീക്ഷണത്തെ കിം ഉപയോഗിച്ചത്. അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തേക്കുറിച്ച് ഉത്തര കൊറിയ പ്രതികരണമൊന്നും ഇതേവരെ നടത്തിയിട്ടില്ല. 2013ല്‍ ഉത്തര കൊറിയ തങ്ങളുടെ മൂന്നാമത്തെ ആണവ പരീക്ഷണം നടത്തിയപ്പോളും അമേരിക്ക ദക്ഷിണ കൊറിയയിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നു.

കഴിഞ്ഞയാഴ്ച നാലാമത്തെ അണു പരീക്ഷണത്തിനു ശേഷം നടത്തിയ പ്രസ്താവനയില്‍ ഇത് അമേരിക്കയും സഖ്യകക്ഷികളും നയിക്കാനിടയുള്ള ആണവ യുദ്ധത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ശ്രമമെന്നാണ് കിം വിശദീകരിച്ചത്. ഇത് ഒരു രാജ്യമെന്ന നിലയില്‍ തങ്ങളുടെ അവകാശമാണെന്നും അതിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കിം വ്യക്തമാക്കിയിരുന്നു. തങ്ങളെ ലക്ഷ്യം വച്ചാണ് ദക്ഷിണ കൊറിയയിലും ജപ്പാനിലും അമേരിക്ക വലിയ തോതില്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ആണവായുധം സ്വായത്തമാക്കേണ്ടത് തങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന വാദമാണ് ഉത്തര കൊറിയ ഉയര്‍ത്തുന്നത്.

വാട്‌ഫോഡ്: പുതുതായി രൂപീകരിച്ച കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ് പുതുവത്സരാഘോഷവും നാളെ (ഞായറാഴ്ച) 3 മണിമുതല്‍ 9 വരെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ചുരുങ്ങിയ സമയം കൊണ്ട് യു കെ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ സംഘടനയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ഭാമ നിര്‍വഹിക്കുമ്പോള്‍ ലൊഗൊ പ്രകാശനം ടി.ഹരിദാസ് (ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ, ലണ്ടന്‍) നിര്‍വഹിക്കും. തുടര്‍ന്ന് നൃത്തവും കോമഡിയും സംഗീതവും കോര്‍ത്തിണക്കി ചലച്ചിത്രതാരം ഭാമ, പിന്നണി ഗായകരും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസ്സക്, ഡെല്‍സി നൈനാന്‍, അബ്ബാസ്, കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന താരനിശ കാണികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയമൊരുക്കും.
12.50, 7.50 എന്ന രീതിയിലാണ് യഥാക്രമം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം നടത്തുന്ന പ്രസ്തുത പരിപാടിയുടെ നീക്കിയിരിപ്പ് തുക മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇനിയും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റ് ഉറപ്പിക്കേണ്ടതാണ്. വിപുലമായ പാര്‍ക്കിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

അഡ്രസ്
ഹോളിവെല്‍ കമ്യൂണിറ്റി സെന്റര്‍
ടോള്‍പിട്ട്‌സ് ലെയ്ന്‍
വാട്‌ഫോട്
WD18 9QD

Copyright © . All rights reserved