Uncategorized

ദീപ പ്രവീണ്‍

നാടന്‍ വൈന്‍
……………………….
‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം ,
അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി
മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും ,
മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം ,
അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം’.

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ കണ്ട ആരും ഈ വരികള്‍ മറന്നിരിക്കാന്‍ വഴിയില്ല. നല്ല മുന്തിരിത്തോപ്പുകള്‍ കാണുമ്പോള്‍ പലരും ഈ വരികള്‍ ഓര്‍ക്കുന്നതായി പറയാറുണ്ട് . എന്നാല്‍ നല്ല വിളഞ്ഞു പഴുത്ത മുന്തിരികുലകള്‍ കാണുമ്പോ അമ്മ വീട്ടില്‍ ഭരണിയില്‍ ഇട്ടു വെയ്ക്കുന്ന മധുരമുള്ള മുന്തിരി കള്ളിന്റെ ഓര്‍മയാണ് എനിക്ക് വരാറ് . പല ജാതി വൈനുകള്‍ കുടിച്ചിട്ടുണ്ട് എങ്കിലും അമ്മ ഉണ്ടാകുന്ന ആ നാടന്‍ മുന്തിരി വൈനിനു പകരം വെയ്ക്കവുന്നത് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. സമ്മര്‍ മുന്തിരികാലങ്ങളുടേത് കൂടിയാണ്, അതുകൊണ്ടുതന്നെ ഇപ്പൊ വൈന്‍ ഇട്ടു വെച്ചാല്‍ ക്രിസ്മസ് സമയത്ത് കേക്കിനോപ്പം വിളമ്പാന്‍ സ്വാദിഷ്ടമായ നാടന്‍ വൈന്‍ റെഡി.

വേണ്ട സാധനങ്ങള്‍
……………………………….

മുന്തിരി (കഴുകി വെള്ളം കളഞ്ഞത് ) 1 കിലോ
പഞ്ചസാര 2 കിലോ
തിളപ്പിച്ചാറ്റിയ വെള്ളം 3 മുതല്‍ 4 ലിറ്റര്‍ വരെ.
മുഴുവന്‍ ഗോതമ്പ് 1 കപ്പ്
കറുവ പട്ട ഒന്നോ, രണ്ടോ.
ജാതിപത്രി 23.
ഗ്രാമ്പു 58 വരെ.
ഏലക്കാ ചതച്ചത് 34
ഇസ്റ്റ് 1.5 ടീ സ്പൂണ്‍
ചെറു ചൂടുവെള്ളം 1 കപ്പ്
റം / ബ്രാണ്ടി 2 ടേബിള്‍ സ്പൂണ്‍.
കഴുകിഉണക്കിയ വൈന്‍ പാത്രം.

തയ്യാറാക്കുന്ന വിധം:

1. ഇളം ചൂട് വെള്ളത്തില്‍ ഇസ്റ്റ് ഇട്ടു പത്തു മുതല്‍ 15 മിന്ട്ട് വരെ വെയ്ക്കുക
2. തെയ്യാറാകിയ മുന്തിരി (ഒട്ടും വെള്ള മയം പാടില്ല ) കൈ കൊണ്ട് നന്നായി ഞെരടി എടുക്കുക.
3. വൈന്‍ ഉണ്ടാകുന്ന ജാറില്‍ മുന്തിരി മിശ്രിതം കുറച്ച് നിറച്ചു അതിനു മുകളില്‍ പഞ്ചസാര, മസാല കൂട്ട് ഈ ക്രമത്തില്‍ മുന്തിരി തീരും വരേ പല പടിയായി നിറയ്ക്കുക. ശ്രദ്ധിക്കണ്ട കാര്യം വൈന്‍ ജാറിന്റെ പകുതി വരയേ ഈ കൂട്ടു പാടുള്ളൂ. അത് കൊണ്ട് ഒന്നില്‍ കൂടുതല്‍ വൈന്‍ ജാറുകള്‍ ആണ് ഉപയോഗിക്കാറ്.
3 മുന്തിരി ചാറിനു മുകളില്‍ ഇസ്റ്റ് ഒഴിച്ചു വായു കയറാതെ അടച്ച് സൂര്യ പ്രകാശം കടക്കാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കുക.
4. ആദ്യ രണ്ടു ആഴ്ച എല്ലാ ദിവസവും അതിനു ശേഷം ഒരാഴ്ച്ച ഒന്നിട വിട്ട ദിവസങ്ങളിലും ഉണങ്ങിയ മര തവികൊണ്ട് മുന്തിരി കൂട്ട് ഇളക്കി കൊടുക്കേണ്ടതാണ്.
5 . 21 ദിവസങ്ങള്‍ക്കു ശേഷം നല്ല തോര്‍ത്തില്‍ ഈ മുന്തിരി കൂട്ട് പിഴിഞ്ഞ് തെളി ഉറ്റി മറ്റു ഒരു പാത്രത്തില്‍ സൂക്ഷിക്കുക. (റം / ബ്രാണ്ടി ചേര്‍ക്കുന്നുണ്ട് എങ്കില്‍ അതും ചേര്‍ത്ത്)
6. അതിനു ശേഷം രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ തെളി ഉറ്റി പാത്രം മറ്റെണ്ടാതാണ്. നമുക്ക് തൃപ്തി കരമായ ഒരു കന്‍സിസ്റ്റന്‍സി കിട്ടുന്നതുവരെ ഒന്ന് രണ്ടു ആഴ്ച ഇത് ചെയ്യാവുന്നതാണ്.
അതിനു ശേഷം വൈന്‍ കുപ്പികളിലെയ്ക്ക് മാറ്റി അടച്ചു സൂക്ഷിക്കാം.

deepaഒഴിവു സമയങ്ങളില്‍ പാചകവും, ഫോട്ടോഗ്രാഫിയും ഹോബിയാക്കിയിട്ടുള്ള ദീപ പ്രവീണ്‍ എല്‍എല്‍എം ബിരുദധാരിയാണ്. യുകെയില്‍ വന്നതിനു ശേഷം ഇവിടെ നിന്നും ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 

ദീപ പ്രവീണ്‍ 

ഓരോ കറികളും ഓരോ നല്ല രുചി ഓര്‍മ്മ കൂടിയാണ്, സ്വതവേ മടി അല്‍പം കൂടുതലുള്ള ഞാന്‍ പല കറികളും ഉണ്ടാകുന്നത് അത് കഴിക്കുമ്പോള്‍ ഉള്ള രുചിയും അത് വിളമ്പി തന്നവരുടെ സ്‌നേഹത്തിന്റെ ഓര്‍മ്മയും വീണ്ടും അനുഭവിക്കാന്‍ കൂടിയാണ്. അങ്ങനെ എന്റേതായി മാറിയ കുറെ ഏറെ പാചക കുറിപ്പുകളും സ്‌നേഹ ഓര്‍മകളുമാണ് വീക്ക് ഏന്‍ഡ് കുക്കിംഗിലൂടെ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നത്, നിങ്ങളും നിങ്ങളുടെ പ്രിയപെട്ട പാചക ഓര്‍മ്മകള്‍ കമന്റ് ആയി കുറിക്കാന്‍ മറക്കരുതേ.

ബീഫ് അച്ചാറും അന്നമ്മ മമ്മിയും

ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം പോലെ ആയിരുന്നു എന്റെ കുട്ടിക്കാലത്തെ വീട്ടിലെ അന്തരീക്ഷം. ഭരണ പക്ഷമായിരുന്ന മുത്തശ്ശി ബീഫിനെ വീടിന്‍റെ പടികടത്തിയിരുന്നില്ല. എന്നാല്‍ എല്ലാ കുട്ടികളേയും പോലെ വീട്ടില്‍ ഉണ്ടാകുന്ന ഭക്ഷണത്തോട് പുച്ഛവും അടുത്ത വീട്ടിലേ ഭക്ഷണത്തിനു അസാദ്ധ്യ രുചിയും ആയിരുന്നു എന്നേ സംബന്ധിച്ചും. അടുത്ത വീട്ടില്‍ നോണ്‍ വെജ് ഉണ്ടാകുമ്പോള്‍ ഉറപ്പായും അടുക്കള പാതകത്തില്‍ ഒരു കൊച്ചു പാത്രവും തന്നു ഞങ്ങള്‍ എല്ലാവരും സ്‌നേഹത്തോടെ മമ്മി എന്ന് വിളിക്കുന്ന അന്നമ്മാന്റി എന്നേ പ്രതിഷ്ഠിച്ചിട്ടുണ്ടാവും. കാരണം ഞാന്‍ ആണ് ഉപ്പു നോട്ടക്കാരി. ഈ ബീഫ് അച്ചാര്‍ മമ്മിയുടെ ഒരു സിഗ്നേച്ചര്‍ ഡിഷ് ആണ്. ഇക്കുറിയും നാട്ടില്‍ നിന്ന് വരുമ്പോ രാത്രി പത്തുമണിക്ക് ടോര്‍ച്ചും അടിച്ചു ഒരു ഹോര്‍ലിക്സ് കുപ്പി നിറയെ അച്ചാറുമായി മമ്മി എത്തി. നമ്മള്‍ പ്രവസികള്‍ക്ക് നാടിനെ കുറിച്ചുള്ള ഓര്‍മ്മ ഇത്തരം സ്‌നേഹ രുചികളുടെ ഓര്‍മ കൂടിയാണല്ലോ . അപ്പോ ദാ സ്‌നേഹത്തില്‍ കുതിര്‍ന്ന ആ ബീഫ് അച്ചാര്‍ ഉണ്ടാക്കുന്ന വിധം.

ഇറച്ചി തയ്യാറാക്കുന്ന വിധം

വേണ്ട സാധനങ്ങള്‍

1. ബീഫ് മുറിച്ചത് 1 / 2 കിലോ
മഞ്ഞള്‍ 1/ 4 ടീ സപൂണ്‍
കുരുമുളക് പൊടി 1 / 2 ടീ സ്പൂണ്‍
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് (ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ടു മൂനല്ലി ഉള്ളിയും )
വിനാഗിരി 1 / 2 സ്പൂണ്‍
മീറ്റ് മസാല 1 / 2 സ്പൂണ്‍
നല്ലേണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
മീറ്റ് മസാലകളും വിനാഗിരിയും ഉപ്പും പുരട്ടി കുറച്ച് സമയം വെച്ച് നല്ലെണ്ണയില്‍ വാട്ടി എടുക്കുക. ഒരു രാത്രി മസാല പുരട്ടി ഫ്രിഡ്ജില്‍ വെച്ചിരുന്നാല്‍ കൂടുതല്‍ നല്ലതാണ്. അധികം ഹെല്‍ത്ത് കോണ്‍ഷ്യസ് അല്ലാത്തവരാണ് എങ്കില്‍ ഇറച്ചി എണ്ണയില്‍ വറുത്തു കോരാം.

അച്ചാര്‍ തയ്യാറാക്കുന്ന വിധം :

വേണ്ട സാധനങ്ങള്‍

തയ്യാറാക്കി വച്ച ഇറച്ചി
നെല്ലെണ്ണ 2 ടേബിള്‍ സ്പൂണ്‍
കടുക് 1/2 teaspoon
കുരുമുളക് ചതച്ചത് 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1 tablespoon
ഇഞ്ചി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് 2 എണ്ണം മുറിച്ചത്
കറിവേപ്പില കുറച്ച്
ഉലുവ 1/2 ടീ സ്പൂണ്‍
പൊടികള്‍
ഗരം മസാല ഒരു നുള്ള്
കായം കാല്‍ ടീ സ്പൂണ്‍
പിരിയാന്‍ മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
അച്ചാറു പൊടി 1/ 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി 2 ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ ചൂടാകിയത് ഒരു ടേബിള്‍ സ്പൂണ്‍

പാചക വിധി

1. ഇറച്ചി വറുത്തു കോരിയതല്ല എങ്കില്‍ പ്രഷര്‍ കുക്കറില്‍ നന്നായി വേവിക്കുക, നന്നായി തണുത്ത ശേഷം വെള്ളമില്ലാതെ കോരി മാറ്റുക. നന്നായി പിഴിഞ്ഞ് വെള്ളം മാറ്റി എടുകേണ്ടാതാണ്.(ഈ സ്റ്റോക്ക് പിന്നിടു അച്ചാറില്‍ ചേര്‍ക്കാവുന്നതാണ് )
2. ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചു അതിനു പിന്നാലെ ഉലുവയും കറിവേപ്പിലയും പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഇവയും ചെറു തീയില്‍ വഴറ്റുക. അതിനു ശേഷം കുരുമുളക് പൊടി ചേര്‍ക്കുക
3. തെയ്യാറിക്കായ മീറ്റ് stockuഇല്‍ നിന്ന് അല്‍പം stockum വിനാഗിരിയും പൌഡര്‍ കളും ചേര്‍ത്ത് പെസ്റ്റക്കുക.
4. മസാല പേസ്റ്റ് അടുപ്പില്‍ തയ്യാറായി കൊണ്ടിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.
5. ഇറച്ചി ഈ കൂട്ടില്‍ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. കായപൊടി തൂകി ഇളക്കുക
6.മിച്ചമുള്ള സ്‌റോക്ക് ചെറു തീയില്‍ തിളപ്പിച്ചു വറ്റിക്കുക.

തണുത്ത ശേഷം ഇത് ഒരു വായു കടക്കാത്ത ജാറിലേയ്ക്ക് മാറ്റി നല്ലെണ്ണ മുകളില്‍ തൂവുകയോ എണ്ണയില്‍ നനച്ച തുണി കൊണ്ട് ജാറിന്റെ കവര്‍ മൂടി കെട്ടുകയോ ആവാം. കൂടുതല്‍ കാലം അച്ചാര്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഉടനേ ഉപയോഗിക്കാന്‍ ആണ് എങ്കില്‍ ഇങ്ങനേ സൂക്ഷിക്കേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും അച്ചാര്‍ ഇഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു.

deepaഒഴിവു സമയങ്ങളില്‍ പാചകവും, ഫോട്ടോഗ്രാഫിയും ഹോബിയാക്കിയിട്ടുള്ള ദീപ പ്രവീണ്‍ എല്‍എല്‍എം ബിരുദധാരിയാണ്. യുകെയില്‍ വന്നതിനു ശേഷം ഇവിടെ നിന്നും ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 

 

പാചക കലയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രശസ്ത ഷെഫ് സൈജു തോമസ്‌ തയ്യാറാക്കിയ രണ്ട് പാചക വിധികളാണ് ഇന്നത്തെ സ്പെഷ്യല്‍. ഇന്ത്യയിലെ പ്രശസ്ത ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിട്ടുള്ള സൈജു തോമസ്‌ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ആഡംബര കപ്പലുകളിലും ജോലി നോക്കിയിട്ടുണ്ട്. പ്രശസ്ത ഹോട്ടല്‍ ശൃംഖല ആയ കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്‍റെ എയിറ്റ്ത്ത് ബാഷനില്‍ എക്സിക്യുട്ടീവ്‌ ഷെഫ് ആണ് സൈജു തോമസ്‌ ഇപ്പോള്‍. പാചക രംഗത്ത് ഇരുപത് വര്‍ഷത്തിലേറെ കാലത്തെ അനുഭവ സമ്പത്ത് ഉള്ള സൈജു തോമസ്‌ മലയാളം യുകെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്ന രണ്ട് ഡിഷുകള്‍ താഴെ കാണാം.

IMG_0251

Curried Pasta

pasta pic 2

ഇറ്റാലിയന്‍ ഡിഷ് ആയ പാസ്ത  Moilee Sauce  ഉപയോഗിച്ച് ഒരു ഫ്യൂഷന്‍ ഡിഷ് ആയി ആണ്  ഷെഫ്‌ സൈജു കേരള ഇവിടെ അവതരിപ്പിക്കുന്നത്

ചേരുവകള്‍

പാസ്ത 1Kg
ഗാര്‍ലിക് ജൂലിയന്‍സ് ആയി അരിഞ്ഞത് 50 ഗ്രാം
സബോള അരിഞ്ഞത് 400 ഗ്രാം
ഇഞ്ചി ജൂലിയന്‍സ് ആയി അരിഞ്ഞത് 25 ഗ്രാം
ടോമടോഅരിഞ്ഞത് 250 ഗ്രാം
മഞ്ഞള്‍ പൊടി 5 ഗ്രാം
ഓയില്‍ 50 ml
തായ് ഗ്രീന്‍ കറി പേസ്റ്റ് 100
തേങ്ങാപാല്‍ 100 ml
ഗ്രേറ്റഡ് ചീസ് 100 ഗ്രാം
Shaved parmesan ചീസ്  -3slices
ഷുഗര്‍ 1 ടീസ്പൂണ്‍ (optional)
Chopped Coriander leaves -50 ഗ്രാം
പാര്‍സിലി സ്പ്രിഗ്‌സ് 50 ഗ്രാം
Zucchini squash diced (yellow +green) 100 ഗ്രാം +100 ഗ്രാം
കാരറ്റ് diced, ബോയില്‍ ചെയ്തത് 100 ഗ്രാം
ഒലിവ് ഓയില്‍ & Crushed Red Chilli Flakes – To Garnish

പാചകം ചെയ്യുന്ന വിധം

പാസ്ത ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ബോയില്‍ ചെയ്തു ഓയിലില്‍ ടോസ് ചെയ്തു വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി ,ഇഞ്ചി ,സബോള എന്നിവ saute ചെയ്യുക .അതിലേയ്ക്ക് റ്റൊമറ്റൊ, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് റ്റൊമറ്റൊ മെല്‍റ്റ് ആകുന്നത് വരെ വീണ്ടും saute ചെയുക. അതിനു ശേഷം സുച്ചിനി, കാരറ്റ്, കറി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ഇതിലേയ്ക് കുക്ക് ചെയ്ത് വച്ച പാസ്ത, grated ചീസ്, തേങ്ങാപാല്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്ത് കഴിഞ്ഞ് ചോപ് ചെയ്ത് വച്ച corriander leaves ചേര്‍ക്കുക. Parmesan cheese, parsley sprigs എന്നിവ ഉപയോഗിച്ച് garnish ചെയ്യുക Chilli flake, ഒലിവ് ഓയില്‍ എന്നിവ sprinkle ചെയ്ത് ചുടോടെ സെര്‍വ് ചെയ്യുക.

പച്ച മഞ്ഞളില്‍ ഇന്തോനേഷ്യന്‍ കൊഞ്ച്
(ഉഡാങ്ങ് പാന്റ്ങ്ങ് കുനിന്ദ്)

cuisine

കൊഞ്ച് 500 ഗ്രാം
ഇഞ്ചി പുല്ല് 2 എണ്ണം ചതച്ചത്
നാരങ്ങാ ഇല 2 എണ്ണം വാസനയുള്ളത്
തേങ്ങാപാല്‍ 4 കപ്പ്
വിനാഗിരി ആവശ്യത്തിന്
ചുവന്നുള്ളി തൊലികളഞ്ഞ് വറുത്തത്
മസാല അരപ്പ്
ചുവന്നമുളക് കുരു കളഞ്ഞ് ചെറുതായി അരിഞ്ഞത് 5 എണ്ണം
വെളുത്തുള്ളി മൂന്നു എണ്ണം ചെറുതായി അരിഞ്ഞത്
ചുവന്നുള്ളി7 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമഞ്ഞള്‍ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത്
ഇഞ്ചി 1 പീസ് ചെറുതായി അരിഞ്ഞത്
മല്ലിപൊടി 1 ടീസ്പൂണ്‍
ഉണക്കചെമ്മീന്‍ വറുത്ത് അരച്ചത് അര ടീസ്പൂണ്‍
തക്കാളി 1 എണ്ണം
ഓയില്‍2 ടീസ്പൂണ്‍
വാളമ്പുളി വെള്ളത്തിലിട്ട് അലിയിച്ചത് 1 ടീസ്പൂണ്‍
കരുകപട്ട ഇല 1 എണ്ണം
ഇഞ്ചിപുല്ല് 1 എണ്ണം ചതച്ചത്

പാചകം ചെയ്യുന്ന വിധം

കറുക പട്ട ഇല, ഇഞ്ചി പുല്ല്, വാളമ്പുളി അലിയിച്ചത്, എണ്ണ എന്നിവ ഒഴികെ ഉള്ള മസാലക്കൂട്ടുകള്‍ മുക്കാല്‍ പരുവത്തില്‍ അരച്ചെടുക്കുക .പാത്രത്തിലേയ്ക്ക് 2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച ശേഷം മസാല അരപ്പ് അതിലേയ്ക്ക് ഒഴിച്ച് ചെറുതീയില്‍ 5 മിനിറ്റ് വേവിക്കുക .വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് ഇതിലേയ്ക്ക് ഇടുക. മാറ്റി വച്ച ചേരുവകള്‍ ഇട്ട് കൊഞ്ച് വെന്തു കഴിയുമ്പോള്‍ അതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒഴിക്കുക. ഗ്രേവി റോസ്റ്റ് പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കുക.ബസുമതി റൈസിനൊപ്പം അല്ലെങ്കില്‍ ഇന്തോനേഷ്യന്‍ റൈസ് അയ നാസി ഖുറാങ്ങിനോപ്പമോ സെര്‍വ് ചെയ്യുക. കൂടുതല്‍ എരിവു വേണ്ടവര്‍ക്ക് മുളകും വിനഗിരിയും ചേര്‍ത്തുണ്ടാക്കിയ ഇന്തോനേഷ്യന്‍ സമ്പല്‍ സൈഡ് ആയി ഉപയോഗിക്കാം

ബേസില്‍ ജോസഫ്

ചേരുവകള്‍ 

ബസുമതി റൈസ് 2 കപ്പ് (പ്രീ കുക്ക്ഡ് )
ബട്ടര്‍ 50 ഗ്രാം
എഗ്ഗ്2 എണ്ണം
ചിക്കന്‍ 20 ഗ്രാം (കുക്ക് ചെയ്ത് ചെറുതായിട്ട് ചോപ് ചെയ്തത് )
ചെമ്മീന്‍ 100 ഗ്രാം (കുക്ക് ചെയ്തത് )
പച്ചമുളക് ഫൈന്‍ ആയി ചോപ് ചെയ്തത് 1 എണ്ണം
മിക്‌സ്ഡ വെജ് 100 ഗ്രാം(പീസ്,കാരറ്റ് ,റെഡ് പെപ്പെര്‍ )
കുരുമുളക് പൊടി 20 ഗ്രാം
ലൈറ്റ് സോയ സോസ് 20 ml
ഷുഗര്‍ 5 ഗ്രാം
സ്പ്രിംഗ് ഒനിയന്‍ 2

ഒരു വോക്കില്‍ (ചൈനീസ് കടായി ) പകുതി ബട്ടര്‍ ചൂടാക്കി എഗ്ഗ് scramble ചെയ്ത് മാറ്റി വയ്ക്കുക. വോകിലേക്ക് സ്പ്രിംഗ് ഒനിയന്‍റെ ബള്‍ബ് ചോപ് ചെയ്തത് saute ചെയ്യുക .കൂടെ ചോപ്പ് ചെയ്ത പച്ചമുളകും, മിക്‌സ്ഡ വെജിറ്റബിളും ചേര്‍ത്ത് കുക്ക് ചെയ്യുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ച പ്രൌന്‍സ്, scrambled എഗ്ഗ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. നന്നായി മിക്‌സ് ആയികഴിയുമ്പോള്‍ കുക്ക് ചെയ്ത് വച്ചിരിക്കുന്ന റൈസ്, ചിക്കന്‍, കുരുമുളകുപൊടി, സോയസോസ്, ഷുഗര്‍ എന്നിവ ചേര്‍ത്ത് നന്നായി ടോസ് ചെയ്ത് സ്പ്രിംഗ് ഒനിയന്‍ ലീവ്‌സ് ഗാര്‍നിഷ് ചെയ്ത് ചൂടോടെ വിളമ്പുക

(Condiments add  ചെയുമ്പോള്‍ വേണമെങ്കില്‍ അല്പം അജിനോമോടോ കൂടെ ചേര്‍ക്കാം . അജിനോമോടോ കൂടുതല്‍ രുചി തരുമെങ്കിലും ആരോഗ്യത്തിന് നന്നല്ല എന്നാണ് പറയപെടുന്നത്)

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

ബേസില്‍ ജോസഫ് 

ചേരുവകള്‍ 

1)ബീഫ് 1 കിലോ
2)നെയ്യ് 100 ഗ്രാം
3)കറുവാപട്ട 1 കഷണം
ഗ്രാമ്പു 5 എണ്ണം
ഏലയ്ക്ക 5 എണ്ണം
4)സബോള 2 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം
5)വെളുത്തുള്ളി 1 കുടം
ഇഞ്ചി 1 പീസ്
പെരുംജീരകം ഒരു ടീസ്പൂണ്‍
കുരുമുളുക് ഒരു ടീസ്പൂണ്‍
മല്ലിപൊടി ഒരു ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6)ഇറച്ചി മസാലപൊടി ടീസ്പൂണ്‍
7)തക്കാളി പൊടിയായി അരിഞ്ഞത് 1 എണ്ണം
8) കശുവണ്ടി 100 ഗ്രാം
കസ്‌കസ് 50 ഗ്രാം
തേങ്ങ ചുരണ്ടിയത് 100 ഗ്രാം

പാകം ചെയ്യുന്ന വിധം

1)ഇറച്ചി കഴുകി ഇറച്ചി മസാലപൊടി ഇട്ടു marinate ചെയ്തു വയ്ക്കുക
2)പാനില്‍ നെയ്യ് ഒഴിച്ചു ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവ പൊട്ടിക്കുക
3)ഇതിലേക്ക് സബോളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
4)സബോള ബ്രൌണ്‍ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ മയത്തില്‍ അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റണം
5)എണ്ണ തെളിയുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക
6) ഇതില്‍ എട്ടാമത്തെ ചേരുവ അരച്ചുത് ചേര്‍ത്തിളക്കി തിളക്കുമ്പോള്‍ വാങ്ങുക
7)സ്പിനാച് ആവി കയറ്റിയശേഷം മിക്‌സിയില്‍ അടിച്ചോ കൈയി കൊണ്ട് ഉടച്ചു എടുത്തു ഇറച്ചി കറിയില്‍ ചേര്‍ത്ത് വീണ്ടും അടുപ്പത്തു വച്ച് തിളക്കുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക

basil

 

ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

1)പോര്‍ക്ക് 1 കിലോ
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റല്‍ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
കറുവാപട്ട 1 പീസ്
ശര്ക്കര 25 ഗ്രാം
മഞ്ഞള്‌പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 കപ്പ് (50 മില്ലി)
3) ടോമടോ 1 എണ്ണം
4)ഓയില്‍ 2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വിന്താളൂ മസാല ആണ് ഈ ഡിഷിന്റെ കാതല്‍ . വിന്താളൂ എന്ന പേര് പോര്‍ട്ടുഗീസ്‌ “carne de vinha d’alhos”ല്‍  നിന്നും ഉണ്ടായതാണ്. വിന്താളൂ മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകള്‍ വിനാഗിരിയില്‍ ചേര്‍ത്ത് അരച്ച് എടുക്കുക്കുക
ഒരു പാനില്‍ ഓയില്‍ ചുടാക്കി ഫൈന്‍ ആയി ചോപ് ചെയ്ത 2 സബോള ,ടോമാടോ 2 അല്ലി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക .സബോള ഗോള്‍ഡന്‍ നിറമായി കഴിയുമ്പോള്‍ അരച്ചുവച്ച മസാലയും ചേര്‍ത്ത് വഴറ്റുക .മസാല കുക്ക് ആയി കഴിയുമ്പോള്‍ പോര്‍ക്, ചേര്‍ത്ത് വീണ്ടും വഴറ്റി ആവശ്യത്തിനു വെള്ളവും ,ഉപ്പും ചേര്‍ത്ത് മൂടി വച്ച് കുക്ക് ചെയൂക .പോര്‍ക്ക് വെന്തുകഴിയുമ്പോള്‍ മൂടിതുറന്നു വച്ച് ഗ്രേവി കുറുകുന്നത് വരെ ചെറിയ തീയില്‍ വയ്ക്കുക. ഗ്രേവി കുറുകി കഴിയുമ്പോള്‍ ചൂടോടെ വിളമ്പുക.( മസാല അരക്കുമ്പോള്‍ കുറച്ചു ഗോവന്‍ കോക്കനട്ട് ഫെനി കൂടി ചേര്‍ത്താല്‍ ഈ മസാല പ്രെസെര്‍വ് ചെയ്തു കേടു കുടാതെ സുഷിക്കാന്‍ പറ്റും. ബീഫ് ,മട്ടണ്‍ ,ചിക്കന്‍ എന്നിവ ഉപയോഗിച്ചും വിന്താളൂ ഉണ്ടാക്കുമെങ്കിലും പോര്‍ക്ക് ആണ് ഒതെന്റിക് വിന്താളൂവിനായി ഉപയോഗിക്കുനത്)

 

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

 

 

 

ബേസില്‍ ജോസഫ്

ചേരുവകള്‍

1 ചിക്കന്‍ 1 കിലോ (boneless will be better)

2 മഞ്ഞള്‍പൊടി 1 ടി സ്പൂണ്‍

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് 2 ടി സ്പൂണ്‍

കാശ്മീരി ചില്ലി പൌഡര്‍ 2 ടി സ്പൂണ്‍

തൈര് 100 ml

ഗരം മസാല 2 ടി സ്പൂണ്‍

കുമിന്‍ പൌഡര്‍ 2 ടി സ്പൂണ്‍

3 സബോള 3 എണ്ണം

4 റ്റൊമാറ്റൊ puree 4 റ്റൊമാറ്റൊയുടെ

5 ക്യാഷു നട്ട് 150 ഗ്രാം (പാലില്‍ കുതിര്‍ത്ത് അരച്ചത് )

6 ബട്ടര്‍ 4 സ്പൂണ്‍

7 ഫ്രഷ് ക്രീം 100 മില്ലി

8 സ്പ്രിംഗ് ഓണിയന്‍ (ഗാര്‌നിഷ് ചെയ്യുവാന്‍ )

9 ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ കഷണ ങ്ങള്‍ ആക്കി മുറിച്ചു അര ടി സ്പൂണ്‍ മഞ്ഞള്‍പൊടി ,1 ടി സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ ,1 ടി സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്,തൈര്, 1 ടി സ്പൂണ്‍ കുമിന്‍ പൌഡര്‍ , 1 ടി സ്പൂണ്ഗംരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് marinate ചെയ്തു കുറഞ്ഞത് 1 മണിക്കുര്‍ എങ്കിലും refregerate ചെയ്യുക . ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ചോപ്‌ചെയ്ത സബോള വഴറ്റുക. സബോള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ബാക്കിയുള്ള അര ടി സ്പൂണ്‍ മഞ്ഞള്‍പൊടി , 1 ടി സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ , 1 ടി സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, 1 ടി സ്പൂണ്‍ കുമിന്‍ പൌഡര്‍ , 1 ടി സ്പൂണ്ഗമരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. വഴറ്റിയ സബോള തണുത്തു കഴിയുമ്പോള്‍ അരച്ച് എടുത്ത് അതേ പാനില്‍ തന്നെ വീണ്ടും ചൂടാക്കി അതിലേയ്ക്ക് ചിക്കന്‍ ചേര്‍ത്ത് കുക്ക് ചെയ്യുക .ചിക്കന്‍ പകുതി വേകുമ്പോള്‍ അതിലേയ്ക്ക് റ്റൊമറ്റൊ puree ചേര്‍ത്ത്ചിക്കന്‍ പൂര്ണമായും കുക്ക് ചെയ്യുക .അവസാനമായി അരച്ചു വച്ച cashew nut paste ചേര്‍ക്കുക. gravy കുറുകി കഴിയുമ്പോള്‍ ക്രീമും സ്പ്രിംഗ് ഒനിയനും കൊണ്ട് ഗാര്‍നിഷ് ചെയ്തു ചൂടോടെ വിളമ്പുക

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

 

 

 

 

ബേസില്‍ ജോസഫ് 

മട്ടണ്‍ ഗ്രീൻ കുർമ

1) മട്ടണ്‍ 1 കിലോ

2) പച്ചമുളക് 6

ഇഞ്ചി 2 കഷണം

വെളുത്തുള്ളി  2 കുടം

ജീരകം 1 ടീസ്പൂണ്‍

കുരുമുളക് പൊടി  1 ടീസ്പൂണ്‍

മഞ്ഞള്പൊടി 1/ 2 ടീസ്പൂണ്‍

കറുവാപട്ട  2 കഷണം

ഗ്രാമ്പൂ 6

ഏലക്ക 6

സബോള 4 എണ്ണം ചോപ് ചെയ്തത്‌

3) മല്ലിയില  2 കെട്ട്

നെയ്യ്/വെജ്/olive .ഓയിൽ   4 സ്പൂണ്‍

4) തേങ്ങ ചുരണ്ടിയത്  -ഒരു തേങ്ങയുടെ പകുതി

കശുവണ്ടിപരിപ്പ്  150 ഗ്രാം

തൈര് 300 ഗ്രാം

5) നാരങ്ങ നീര് – ഒരു നാരങ്ങയുടെ

6) ഉപ്പ്‌  ആവശ്യത്തിന്

പാചകം ചെയുന്ന വിധം

മട്ടണ്‍ വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും മഞ്ഞള്പോടിയുടെ പകുതിയും നാരങ്ങനീരും ചേർത്ത് തിരുമ്മി വയ്ക്കുക

* രണ്ടാമത്തെ ചേരുവകള വഴറ്റി അരച്ച് വയ്ക്കണം

* നെയ്യ് /oil ചൂടാക്കി അരപ്പ് ചേർത്ത് വഴറ്റുക

*ഇതിലേയ്ക്ക് മട്ടനും ഒരു കപ്പ്‌ ചൂടുവെള്ളവും ചേർത്ത് വേവിക്കുക .മട്ടണ്‍ പകുതി കുക്ക് ആയ്ക്കഴിയുംബൊൽ അരച്ച് വച്ച മല്ലിയില ചേർത്ത് മട്ടണ്‍ പൂര്ണമായും കുക്ക് ചെയുക

* നന്നായി വെന്തശേഷം നാലാമത്തെ ചേരുവ അരച്ചത്‌ ചേർത്തിളക്കി ചൂടാക്കി വാങ്ങുക

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

 

 

 

നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും ഒരു പോലെ സംരക്ഷിക്കാൻ ഇത്രയും ഗുണകരമായ മറ്റൊരു വസ്തുവില്ല. അത് കൊണ്ട് ഇന്ന് തന്നെ ശീലമാക്കാം, രുചികരമായ കൂണ്‍ സൂപ്പ്

ഗുണമേന്മയുള്ള കൂ കനം കുറച്ചരിഞ്ഞത് – 250 ഗ്രാം
ഉള്ളി (അരിഞ്ഞത്)  – 3 എണ്ണം
ചിക്കന്‍ അല്ലങ്കെില്‍ വെജിറ്റബിള്‍ സ്‌റ്റോക്ക് – 500 മില്ലി
കറിവേപ്പില-  ഒരു തണ്ട്
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി   – 1 ടീ സ്പൂ
കോഫ്‌ളവര്‍ 3  ടേബിള്‍സ്പൂ
അലങ്കരിക്കുവാന്‍ ഫ്രഷ് ക്രീം ആവശ്യത്തിന്

പാകം ചെയ്യുവിധം

വൃത്തിയാക്കി കനം കുറച്ചരിഞ്ഞ കൂ , ഉള്ളി, കറുവേപ്പില, കുരുമുളക് ചതച്ചത്, അല്പം ഉപ്പ് എിവ ചേര്‍ത്ത് ചിക്കന്‍ സ്‌റ്റോക്ക് അല്ലെങ്കില്‍ വെജിറ്റബിള്‍ സ്‌റ്റോക്കില്‍ കുക്കറില്‍  വച്ച്  വേവിക്കുക. നായി  ആവി വതിനുശേഷം 4 മിനിറ്റൂകൂടി വച്ചി’് പെ’െ് ആവി കളയുക. ഇതില്‍ നി് കറുവേപ്പില മാറ്റിയി’് തണുത്തശേഷം നായി  മിക്‌സിയിലടിക്കുക. അതിന് ശേഷം അടുപ്പില്‍ വച്ചു ഒ് കൂടി  തിളപ്പിക്കുക. കോഫ്‌ളവര്‍ വെള്ളത്തില്‍ കലക്കിയത് ഇതിലേക്ക് ചേര്‍ത്ത്  ഒ് കൂടി  ഇളക്കുക. വിളമ്പുതിനുമുമ്പ് ക്രീം ചേര്‍ത്തിളക്കി വിളമ്പുക.

സെന്‍സ് ജോസ്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ജിന്‍ജര്‍  ചിക്കന്‍ പുലാവ് ആണ് ഇന്നു ഇവിടെ അവതരിപ്പിക്കുന്നത്.

ഇതിനാവശ്യമായ ചേരുവകള്‍

1. നെയ്യ് – 3 ടീസ്പൂണ്‍

2. പഞ്ചസാര- 1 ടീസ്പൂണ്‍
3. പട്ട             -2
4. ഗ്രാമ്പു   -6-
5. സവാള-3
6. ഇഞ്ചി അരച്ചത്‌- 1ടീസ്പൂണ്‍
7. വെളുത്തുള്ളി അരച്ചത്‌ – 1 ടീസ്പൂണ്‍
8. തക്കാളി- 2
9. വെള്ളം- 4 കപ്പ്‌
10. ചിക്കന്‍ ക്യുബ്സ്‌ – 2
11. ബോണ്‍ലെസ്സ് ചിക്കന്‍ – 500 ഗ്രാം
12. ബസ്മതി അരി  – 2 കപ്പ്‌
13. ഉപ്പ്  ആവശ്യത്തിന്‌
 പാകം  ചെയ്യുന്ന  വിധം 
1 നെയ്യ്  ഒരു പാത്രത്തില്‍ ചൂടാക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി അലിയിച്ചു ഇളം ബ്രൌണ്‍ നിറമാക്കുക.
2. ഇതിലേക്കു പട്ട, ഗ്രാമ്പു, സവാള എന്നിവ ചേര്‍ത്ത് വഴറ്റി  മൂപ്പിക്കുക.
3. ഇതില്‍ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കുക
4. തക്കാളി കഷണങ്ങള്‍  ചേര്‍ത്ത് 5 മിനിറ്റ് വഴറ്റി നാലു കപ്പ്‌ വെള്ളവും  ചിക്കന്‍ ക്യുബ്സ്, ഇറച്ചി കഷണങ്ങള്‍, അരി എന്നിവ ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് പാത്രം അടച്ചു വേവിക്കുക. വെള്ളം വറ്റി ചോറ് പാകത്തിന് വെന്തുകഴിഞ്ഞാല്‍  ജിന്‍ജര്‍ ചിക്കന്‍പുലാവ് തയ്യാര്‍.
                            നിങ്ങളെല്ലാവരും എളുപ്പത്തില്‍  ഉണ്ടാക്കാവുന്ന ഈ  രുചികരമായ വിഭവം  ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.
cense
.
.
നനീട്ടനില്‍ മാതാ കാറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്ന സെന്‍സ് ജോസ് കൈതവേലില്‍ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം എത്തിച്ച് നല്‍കുന്നതിലൂടെ യു.കെ  മലയാളികള്‍ക്ക് സുപരിചിതനാണ്.
Copyright © . All rights reserved