ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ വിജയിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. 2020 മാർച്ചിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ശക്തമായി വാദിച്ച സേജ് ഉപദേഷ്ടാവ് പ്രൊഫസർ നീൽ ഫെർഗൂസൺ ഇനി ഒരിക്കലും ഒരു ലോക്ക്ഡൗണിലേയ്ക്ക് രാജ്യം എത്തിപ്പെടില്ല എന്ന് അഭിപ്രായപ്പെട്ടു . അടുത്ത വർഷം മുതൽ സാധാരണ പനി പോലെ ചികിത്സിക്കാൻ സാധിക്കുന്ന ഒരു രോഗമായി കോവിഡ് -19 -നെ കീഴടക്കുമെന്ന് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു . ക്രിസ്‌മസിന് മുമ്പായി കോവിഡിനെ തുരത്താൻ ബ്രിട്ടൻ 50 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ പദ്ധതി തയ്യാറാക്കിയതായി അദ്ദേഹം അറിയിച്ചു.
വാക്സിൻ വിതരണം ശക്തമാക്കുന്നതിനൊപ്പം ഭാവിയിൽ ഉടലെടുക്കാൻ സാധ്യതയുള്ള വൈറസ് വകഭേദങ്ങളുടെ ആക്രമണത്തിന് തടയിടാൻ പുതിയ പ്രതിരോധമാർഗങ്ങൾ വികസിപ്പിക്കാൻ അധിക ധനസഹായം വകയിരുത്തിയതായി മന്ത്രി നാദിം സഹാവി പറഞ്ഞു. നിലവിലുള്ള വാക്സിനുകൾ കെന്റിൽ കണ്ടെത്തിയതു പോലുള്ള വകഭേദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും പരിവർത്തനം വരുന്ന വൈറസുകൾക്കെതിരെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അധിക ധനസഹായമായി 19.7 മില്ല്യൻ പൗണ്ടാണ് പുതിയ പരീക്ഷണങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുമായി നടത്തിയ പുതിയ വാണിജ്യ വ്യാപാര കരാർ പ്രതിരോധ വാക്സിൻ പരീക്ഷണങ്ങൾക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചിട്ടുണ്ട് .
തിരുവല്ല: മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.
ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടാന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളിലും ഏകദേശ ധാരണായതായി വിവരം. പിണറായി വിജയന്‍ തന്നെ കേരളത്തെ നയിക്കും. കെ.കെ ഷൈലജയ്ക്ക് ഇക്കുറിയും ആരോഗ്യ വകുപ്പ് നല്‍കാന്‍ ധാരണയായതായാണ് വിവരം. വ്യവസായ വകുപ്പ് എം.വി ഗോവിന്ദനും ധനകാര്യം പി രാജീവും കൈകാര്യം ചെയ്യും.വിദ്യാഭ്യാസ വകുപ്പ് വീണ ജോര്‍ജിന് നല്‍കാനാണ് തീരുമാനം. വി.എന്‍ വാസവന് എക്‌സൈസും ശിവന്‍ കുട്ടിയ്ക്ക് ദേവസ്വവും നല്‍കും. പി.പി ചിത്തരഞ്ജനാണ് ഫിഷറീസ് വകുപ്പ്.
സി.പി.ഐയ്ക്ക് ഇക്കുറി മൂന്നു മന്ത്രി സ്ഥാനമേ ലഭിക്കൂവെന്നാണ് വിവരം. അതില്‍ സുപാലിന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷി വകുപ്പും നല്‍കുമെന്നാണ് വിവരം. വനംവകുപ്പ് ചിഞ്ചു റാണിയ്ക്ക് നല്‍കാനാണ് തീരുമാനം. കേരളാ കോണ്‍ഗ്രസ് എമ്മിനെയും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പരിഗണിച്ചിട്ടുണ്ട്. റോഷി അഗസ്റ്റിന് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കാനാണ് ധാരണ. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും കെ.പി മോഹനന് തുറമുഖ വകുപ്പ് നല്‍കാനും തീരുമാനമായതായാണ് വിവരം
അതേസമയം ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും അന്തിമപട്ടിക പുറത്ത് വിടുക. സി.പി.ഐ റവന്യൂ വകുപ്പും ഭക്ഷ്യവകുപ്പും ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 18ന് നടക്കുമെന്നാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സത്യപ്രതിജ്ഞ ഈ മാസം 18ന് ശേഷം നടത്താനാണ് ധാരയായത്. ഒറ്റത്തവണയായി തന്നെ സത്യപ്രതിജ്ഞ നടക്കും.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അൽപ്പം വൈകാൻ സാധ്യതയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആദ്യ ഫലസൂചനകൾ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ലഭ്യമാകും.
തപാൽ വോട്ടുകൾ എണ്ണി തീരാൻ വൈകുന്നതിനാലാണ് ഫലം വൈകാൻ സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് ആവിഷ്ക്കരിച്ച ട്രന്‍ഡ് സോഫ്റ്റ്വെയര് ഇത്തവണയില്ല. എന്നാൽ ഫലം കൃത്യമായെത്തും. ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
മുന്നണികൾ | വിജയിച്ചവ | ലീഡ് ചെയ്യുന്നത് |
---|---|---|
എൽഡിഎഫ് | 0 | 0 |
യുഡിഫ് | 0 | 0 |
എൻഡിഎ | 0 | 0 |
മറ്റുള്ളവർ | 0 | 0 |
സന്ദർലാൻഡ്: യുകെ മലയാളികൾക്ക് ദുഃഖം നൽകി മലയാളി നഴ്‌സിന്റെ മരണവാർത്ത. സുന്ദർലാണ്ടിൽ താമസിച്ചിരുന്ന ബെറ്റി സോജിയാണ് (47) ഇന്നലെ മരണത്തിന് കീഴടങ്ങിയത്. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിൽ ഇന്നലെ (23/04/2021) ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഡയാലിസീസ് നടക്കുന്നതിനിടയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. സോജി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികൾ. എ ലെവൽ വിദ്യാർത്ഥിനിയായ സാന്ദ്ര ജോജി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ബെൻ ജോജി എന്നിവർ.
ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബെറ്റിയും കുടുംബവും നാട്ടിൽ എത്തിയത്. ഈസ്റ്റർ ദിവസമാണ് ഇവർ കുടുംബസമേതം നാട്ടിൽ എത്തിയത്. മെയ് ആദ്യ ആഴ്ചയിൽ യുകെയിലേക്കുള്ള തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് ഇവിടെനിന്നും നാട്ടിലേക്ക് ചികിത്സാർത്ഥം പുറപ്പെട്ടത്. കുറച്ചു നാളുകളായി ഡയബറ്റിക് ചികിത്സയിൽ ആയിരുന്നു ബെറ്റി. തുടർന്ന് ഷുഗർ രോഗത്തിന്റെ പിടിയിൽ കൂടിയായപ്പോൾ കാര്യമായി ആരോഗ്യത്തെ ബാധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ ചികിസകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്.
സുന്ദർലാണ്ടിൽ നിന്നും 12 മയിലുകൾക്കപ്പുറമുള്ള ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ നേഴ്‌സായിരുന്നു പരേത. 2006 യുകെയിൽ ആദ്യമെത്തിയത് ക്രോയിഡോണിൽ ആയിരുന്നു. പിന്നീട് റെഡിങ്ങിലേക്ക് മാറിയ കുടുംബം തുടർന്ന് 2010 സുന്ദർലാണ്ടിൽ എത്തുകയായിരുന്നു. യുകെയിൽ എത്തുന്നതിന് മുൻപ് സൗദിയിൽ ആയിരുന്നു.
ബെറ്റിയുടെ സംസ്ക്കാരം ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞു ഭർത്താവായ സോജിയുടെ ഇടവകയായ താന്നിപ്പുഴ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു. ബെറ്റി, പാലാ ഭരണങ്ങാനം, അമ്പാറനിരപ്പ് സ്വദേശിനിയും , വെളുത്തേടത്ത് വീട്ടിൽ കുടുംബാംഗവും ആണ്.
പരേതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരമാണ് പുറത്തുവിട്ടത്. കോവിഡ് ബാധിതനായിരുന്ന ഫിലിപ്പ് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായ വ്യക്തിയായി ഫിലിപ് രാജകുമാരനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗ്രീസ് & ഡെന്മാർക്കിലെ ആൻഡ്രൂ രാജകുമാരന്റെയും ആലിസ് രാജകുമാരിയുടെയും മകനായി 1921 ജൂൺ 10 ന് ജനനം. ഗ്രീക്ക് ദ്വീപായ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരൻ ജനിച്ചത്. 1947 ലായിരുന്നു എലിസബത്ത് രാജകുമാരിയുമായുള്ള വിവാഹം.
സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ള വാർത്തയല്ല ഇനി കേൾക്കാൻ പോകുന്നത്. ഇതുവരെ യുകെമലയാളികളെ തട്ടിപ്പിൽ നിന്നും രക്ഷിക്കുന്നതിന് ഉതകുന്ന ഒരുപിടി വാർത്തകൾ മലയാളം യുകെ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും എന്താണ്, എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നവർ വളരെ കുറവ്. ഒരുപക്ഷെ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല എന്ന ചിന്തയായിരിക്കാം. ഇനി ചതിക്കപ്പെട്ട ചിലരാകട്ടെ എന്തോ അപമാനം സംഭവിച്ചതുപോലെ ഒരാളോടും പറയാതെ മൂടി വയ്ക്കുന്നു. എന്നാൽ നാം അത് കൂട്ടുകാരോടുപോലും പങ്കുവെക്കാതെ പോകുമ്പോൾ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾക്ക് സഹായം ആണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുക.
ഇനി സംഭവത്തിലേക്ക്..
തട്ടിപ്പ് നടക്കുന്നത് കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതി ഉച്ചക്ക് രണ്ട് മണിയോടെ ബാസിൽട്ടൻ, സൗത്ത് എൻഡ് ഓൺ സീക്ക് അടുത്തായി… ഈ മലയാളി നേഴ്സ് യുകെയിൽ എത്തിയത് കഴിഞ്ഞ 2020 ആഗസ്റ്റിൽ. ഇംഗ്ലീഷ് പരീക്ഷകൾ എല്ലാം പാസ്സായി ഇവിടെയെത്തി, പിന്നീട് NHS ( Natioanl Health Service) വർക്ക് പെർമിറ്റ് ലഭിച്ചത്. യുകെയിൽ എത്തി കടമ്പകൾ എല്ലാം കടന്ന് പിൻ നമ്പറും ലഭിച്ചു. ഏതൊരാളെപോലെയും എത്രയും പെട്ടെന്ന് ഭർത്താവിനെയും കുഞ്ഞിനേയും യുകെയിൽ എത്തിക്കുക എന്ന ചിന്തയോടെ അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് ചതിയന്മാരുടെ ഫോൺ എത്തുന്നത്.
നാട്ടിലേക്കുള്ള എല്ലാ പേപ്പർ വർക്കുകളൂം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ NHS മലയാളി നേഴ്സ്. അക്കൗണ്ടിൽ ആവശ്യത്തിന് പണം വേണം ഭർത്താവിനും കുട്ടിക്കും യുകെയിലേക്ക് വിസ ലഭിക്കുവാൻ. ഒരു കാരണവശാലും അക്കൗണ്ടിൽ പണം ഇല്ലാത്തതുകൊണ്ട് വിസ കിട്ടാതെപോവരുത് എന്ന തീരുമാനത്തോടെ ചിലവുകൾ ക്രമീകരിച്ചു. ഈ മാസത്തെ ബാങ്ക് സ്‌റ്റേറ്റ് മെന്റ് ലഭിക്കുന്നതോടെ വിസക്കുള്ള പേപ്പറുകൾ കേരളത്തേക്ക് അയക്കാം. വന്ന സമയത്തു ലോക്ക് ഡൗൺ ആയിരുന്നതിനാൽ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ സാധിച്ചില്ല. ഓൺലൈൻ ബാങ്കിങ് മാത്രമുള്ള ബാങ്കിലാണ് അക്കൗണ്ട് തുറന്നത്.
കോവിഡ് ഒരു വഴിക്ക് ഭയപ്പെടുത്തുന്നുണ്ടെകിലും, പലപ്പോഴും വഴിമുടക്കിയായി മുന്നിൽ എത്തി. കാരണം തന്റെ ഭർത്താവും കുഞ്ഞും വരുന്നതിന് മുൻപ് വീട് തരപ്പെടുത്തണം. RIGHT MOVE എന്ന പ്രസിദ്ധമായ സൈറ്റിലൂടെ അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. പല വീടുകൾ കണ്ടശേഷം തിരിച്ചു താമസ സ്ഥലത്തേക്ക് നടന്നു പോകവെയാണ് ഈ നഴ്സിന്റെ കൊച്ചു ജീവിതത്തിലെ സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ഫോൺ എത്തുന്നത്.
യുകെയിലെ നിയമങ്ങളെക്കുറിച്ചു വലിയ പിടുത്തമില്ലാത്ത ഈ മലയാളി നഴ്‌സിനെ കെണിയിൽ പെടുത്താൻ ഉതകുന്ന ഫോൺ കാൾ. വിളിക്കുന്നത് HMRC യിൽ നിന്നും ആണെന്ന് വെളിപ്പെടുത്തിയ ഈ വ്യക്തി, മലയാളി നഴ്‌സിന്റെ പേര്, അഡ്രസ്, എന്നുവേണ്ട തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒന്നിന് പിറകെ ഒന്നായി ചെവിയിൽ എത്തിയപ്പോൾ സംശയിക്കാൻ ഇടമില്ലായിരുന്നു.
ഇതുവരെ ഈ ടാക്‌സ് നൽകിയിട്ടില്ലെന്നും ഉടൻ അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞപ്പോൾ കണ്ണിൽ ഇരുട്ടുകയരുന്ന അവസ്ഥ. ഓർമ്മയിൽ തെളിഞ്ഞത് ഭർത്താവിനെയും കുഞ്ഞിനെയും.. ജീവിതം ഇരുൾ അടയുകയാണെല്ലോ എന്ന ചിന്തയിൽ ഒരിക്കൽ പോലും തന്റെ കുടുംബത്തെ കാണാൻ ഒരു അവസരം പോലും ഇല്ല എന്ന ചിന്ത… മലയാളി നഴ്‌സിന്റെ വാക്കുകൾ പുറത്തേക്ക് വരുന്നത് ബ്രേക്ക് ആവുന്ന സാഹചര്യം… മലയാളം യുകെയോട് ഈ നേഴ്സ് തുടർന്നു. റോഡിനരുകിൽ നിന്നുകൊണ്ടാണ് ഈ ഫോൺ അറ്റൻഡ് ചെയ്‌തത്. വണ്ടി പോകുന്ന ശബ്ദം കേൾവിയെ തടസപ്പെടുത്തി എങ്കിലും അവർ ഭീഷണികൾ തുടന്നു. നിൽക്കുന്ന സ്ഥലത്തുനിന്നും നിന്നെ അറസ്റ്റുചെയ്യാൻ പോകുന്നു എന്ന് കൂടി അറിയിച്ചു. പകച്ചുപോയ ഈ മലയാളി നഴ്സിനോട് പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നും അതിന് നാല് ക്രൈറ്റീരിയ ആണ് ഉള്ളതെന്നും ഇവർ അറിയിച്ചു.
ഈ മലയാളി നേഴ്സ് വന്നത് കോവിഡ് ലോക്ക് ഡൗൺ കാലത്തു ആയതുകൊണ്ട് ടാക്‌സ് കോഡ് ലഭിച്ചിരുന്നില്ല. ഈ കഴിഞ്ഞ മാസമാണ് ടാക്സ് കോഡ് ലഭിച്ചത്. സ്വാഭാവികമായും ഈ ഫോൺ കാൾ സത്യമാണ് എന്ന് വിശ്വസിക്കാൻ ഇടവന്നതിന്റെ കാരണം എന്നും ഈ മലയാളി നേഴ്സ് മലയാളം യുകെയോട് വെളിപ്പെടുത്തി.
ആദ്യ ക്രൈറ്റീരിയ അവർ പറഞ്ഞു. കിട്ടിയ വരുമാനത്തിന്റെ ടാക്‌സ് അധികമായി നൽകേണ്ട തുക £779.50 ഇപ്പോൾ തന്നെ കൊടുക്കണം. ഇതിനോടകം ഈ മലയാളിയുടെ ഫോൺ ഹാക്ക് ചെയ്‌തിരുന്നു. രണ്ടാമത്തെ ക്രൈറ്റീരിയ വന്നു. പണമിടപാട് നടന്നു എന്ന് തിരിച്ചറിയാൻ 2400 പൗണ്ട് കൊടുക്കണം. 45 മിനിറ്റുകൾക്കുള്ളിൽ ഈ തുക തിരിച്ചു നിങ്ങളുടെ അക്കൗണ്ടിൽ ഇടുമെന്നും ഉള്ള ഒരു ഉറപ്പും ലഭിച്ചു. അതും രണ്ട് ട്രാൻസാക്ഷൻ ആയിട്ട് നൽകണമെന്നും. ആദ്യ തുക £999.00. തുടർന്ന് ബാക്കിയായ £1401.൦൦.
എന്നാൽ £999.00 ന്റെ ഇടപാട് പരാജയപ്പെട്ടു എന്നും വീണ്ടും ചെയ്യണമെന്നും നിർദ്ദേശം. പണമിടപാട് പരാജയപ്പെട്ടു എന്ന് കാണിക്കുന്ന ഒരു ഫേക്ക് വെബ് പേജ് ഈ നഴ്സിന്റെ ഫോണിൽ ഹാക്കർമാർ എത്തിക്കുകയായിരുന്നു. വീണ്ടും £999.00
മൂന്നാമത്തെ ക്രൈറ്റീരിയ എത്തി.. അത് സോളിസിറ്റർ.. ഈ കേസുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സോളിസിറ്റർ വീട്ടിൽ പിറ്റേന് തന്നെ എത്തുമെന്നും അവർ കൊണ്ടുവരുന്ന പേപ്പറുകളിൽ ഒപ്പിട്ടാൽ ഈ വിഷയം തീരുമെന്നും അറിയിച്ചു. അതിനായി വക്കീൽ ഫീസ് ആയി കൊടുക്കേണ്ടത് £998.32. അങ്ങനെ ഹാക്കർമാർ പറ്റിച്ചു മേടിച്ച ആകെ തുക £5186.00. (അതായത് Rs. 5,18,600). പണം നഷ്ട്ടപ്പെട്ടതിൽ ദുഃഖം ഉണ്ടെങ്കിലും പ്രതീക്ഷിച്ച സമയത്തു ഭർത്താവിനെയും കുഞ്ഞിനേയും എത്തിക്കുവാൻ സാധിക്കുമോ എന്നതിൽ ആണ് താൻ കൂടുതൽ വിഷമിക്കുന്നത് എന്നും അവർ വെളിപ്പെടുത്തി.
ഇനി യുകെയിൽ എത്തുന്ന മലയാളി നഴ്സുമാർ അറിയാൻ..
താഴെ കാണുന്ന HMRC യുടെ വെബ്സൈറ്റ് കാണുക.. കൂട്ടുകാരുമായി ഷെയർ ചെയ്യുക വഴി മറ്റൊരാൾക്ക് സംഭവിക്കാതെയിരിക്കട്ടെ.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി, ഇപ്പോൾ പി.ജി ചെയ്തുകൊണ്ടിരിക്കുന്ന റ്റിറ്റോ സ്റ്റാൻലിയാണ് സ്കെച്ച് എന്ന ഈ വർക് ഷോപ്പ് നടത്തുന്ന ചിത്രകാരൻ . നിരവധി ആർട്സ് എക്സിബിഷനുകളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള റ്റിറ്റോ സ്റ്റാൻലി മികച്ച ഒരു ചിത്രകാരനാണ്.
ഈ വർക് ഷോപ്പിന്റെ ഫീസ്:- കുട്ടികൾക്ക് 3 പൗണ്ടും മുതിർന്നവർക്ക് 6 പൗണ്ടുമാണ്.
നിങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, പെയിൻറിങ് ഇവയിലൊന്ന് തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ദീക്ഷയുടെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജസിൽ മെസേജ് അയക്കാം. അല്ലെങ്കിൽ deekshaa . [email protected] എന്ന ഇ-മെയിലിലേയ്ക്കോ 07455276367 എന്ന ഫോൺ നമ്പറിലേയ്ക്കോ മെസേജ് ചെയ്യുക.
തീയതി : – മാർച്ച് 14 ഞായർ
സമയം : 4 പി.എം (യുകെ) ചെയിന്റിംഗ്
5 പി.എം(യുകെ) പെൻസിൽ ഡ്രോയിങ്
രജിസ്ട്രേഷന് അവസാന തീയതി: – ശനിയാഴ്ച രാത്രി 7 മണി
ദീക്ഷയുടെ ഫേസ്ബുക്ക് പേജ്: – Deekshaa
ദീക്ഷയുടെ ഇൻസ്റ്റാഗ്രാം പേജ്: – @ deekshaa. arts
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
ശിവരാത്രി എന്ന പഥം സയന്‍സുമായ് എങ്ങനെ ബന്ധപെട്ടു കിടക്കുന്നുവെന്നു കാണാം ..
ശിവ എന്ന പേരുകേള്‍ക്കുമ്പോള്‍ മനസിലേക്കോടിവരുന്നത് ഹൈന്ദവ ദൈവമുഖമാണ്. പക്ഷെ ഭൂമിക്കുണ്ടാവുന്ന ചില ചിലമാറ്റങ്ങള്‍..ഗുരുത്വാകര്‍ഷണ ബലത്തിന്റെ ഏറ്റകുറച്ചിലുകള്‍ എന്നിവയൊക്കെ അനുസരിച്ചുവരുന്ന ഒരു പ്രേത്യേക ദിവസത്തിനു ഇന്ത്യന്‍ കള്‍ചര്‍ അനുസരിച്ചു ശിവരാത്രി എന്ന പദം വന്നു.
എന്തിനേറെ നമഃശിവായ എന്ന വാക്കിനര്‍ത്ഥം തന്നെ
ന ഭൂമിയും
മ ജലവും
ശീ അഗ്‌നിയും
വാ വായുവും
യ എന്നാല്‍ സ്‌പേസുമടങ്ങിയ ഭൂമിയുടെ അഞ്ച് എലെമെന്റ്‌സ് ആണന്നറിഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ ഇമ്പമായി. അതില്‍ കണ്ടെത്തിയ ചില സത്യങ്ങളിവിടെ കുറിക്കട്ടെ …
മഹാശിവരാത്രിയെന്ന സങ്കല്പ ദിവസവും നമ്മള്‍ വസിക്കുന്ന പ്ലാനെറ്റും സോളാര്‍ സിസ്റ്റവും ഗാലക്‌സിയും കോസ്‌മോസുമൊക്കെയായ് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു .
അങ്ങനെയിരിക്കെ ശിവരാത്രി എന്ന് പേരിട്ടിരിക്കുന്ന ആ പ്രേത്യേക ദിവസത്തില്‍, കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മളുടെ പ്ലാനറ്റ് ഒരു പ്രേത്യേക പൊസിഷനിലേക്ക് വരുന്നതുമൂലം അത് ഭൂമിയിലെ ജീവജാലങ്ങളെയും നദികളെയും ഒരു പ്രത്യേകതരത്തില്‍ ബാധിക്കുന്നു. അതോടൊപ്പം തന്നെ ഭൂമിയുടെ വടക്കന്‍ അര്‍ദ്ധഗോളത്തിനു വരുന്ന ചില മാറ്റങ്ങള്‍ നിമിത്തം ഭൂമിയിലെ ജലനിരപ്പുയരുകയും പൂര്ണചന്രനുദിക്കുകയും മല്‍സ്യ ബന്ധനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുകയുമൊക്കെ ചെയ്യുന്നു .
അന്നേദിവസം ജലനിരപ്പിനു സംഭവിക്കുന്ന മാറ്റം പോലെത്തന്നെ 70 ശദമാനം ജലാംശനിര്മിതമായ നമ്മുടെ ശരീരത്തിലും ചില മാറ്റങ്ങള്‍ക്ക് ആ ദിവസം കാരണമാകുന്നു (increase the fluid level). അതുമൂലം നമ്മുടെ സന്തോഷത്തിന്റെയും എനര്‍ജിയുടെയും ലെവലോക്കെ പതഞ്ഞു പൊങ്ങാന്‍ പറ്റിയ പാകത്തില്‍ ആ ഒരു പ്രത്യേക ദിവസത്തെ ഭൂമി നമുക്കായ് ഒരുക്കിയിരിക്കുന്നു . കൂടാതെ അന്നേ ദിവസം മാനസിക അസുഖങ്ങളുള്ളവരുടെയൊക്കെ രോഗം മൂര്‍ച്ഛിക്കുന്നതിനു കാരണം ഫുള്‍ മൂണ്‍ അല്ല മറിച്ചു ഭൂമിയില്‍ ഉണ്ടാകുന്ന ഈ മാറ്റമാണ്.
അങ്ങനെയുള്ള ആ രാത്രിയില്‍ 70 ശതമാനം ജലാംശമുള്ള നമ്മള്‍ എഴുന്നേറ്റിരിക്കുന്നതിലൂടെ നമ്മുടെ ശരീരം upright പൊസിഷനില്‍ ആവുകയും ആ ദിവസത്തിന്റെ പൂര്‍ണ ഭലം നമ്മുക്ക് ആസ്വദിക്കാന്‍ പറ്റുകയും ചെയ്യും. പക്ഷെ മറിച്ചു അന്നേദിവസം രാത്രിയില്‍ നമ്മള്‍ കിടക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന്റെ പൊസിഷന്‍ തിരശ്ചീനമാകുന്നതിലൂടെ നമ്മുടെ ശരീത്തില്‍ ചില നെഗറ്റീവ് മാറ്റങ്ങള്‍ക്കിട വരുത്താം.
അതിനെ തടയുന്നതിനാണ് ശിവരാത്രി ദിവസം എല്ലാവരും ഉണര്‍ന്നിരിക്കുന്നതും . ചിലര്‍ ബാറുകളില്‍ രാത്രികാല സമയം മുഴുവന്‍ ചെലവഴിക്കുമ്പോള്‍ മറ്റുചിലര്‍ ചീട്ടുകളിയും സ്ട്രീറ്റ് ഷോസുകളും പാതിരാ സിനിമ കാണലുമൊക്കെയായ് ( 3 രാത്രി ഷോ കള്‍ പതിവാണ് ) കഴിയാവുന്നതും തങ്ങളുടെ ശരീരം ലംബമായി നിര്‍ത്താന്‍ ശ്രമിക്കുന്നതും .
ഈ ഒരുദിവസത്തിന്റെ കൂടുതല്‍ ബെനെഫിറ്റ്‌സും മറ്റുള്ള ജീവജാലങ്ങളെക്കാള്‍ മനുഷ്യരായ നമുക്ക് അനുഭവിക്കാന്‍ പറ്റുന്നത് നമ്മുടെ സ്‌പൈന്‍ മാത്രമേ വെര്‍ട്ടിക്കല്‍ ആയി നിലനില്‍ക്കുന്നുള്ളു എന്നതുതന്നാണ് ..
ഇതൊക്കെ അറിയുമ്പോള്‍ സത്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറിനെന്തൊരു ബ്യുട്ടിയാണല്ലേ ?
കിഴക്കമ്പലം: തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു.
സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധിഖും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളാവും.
നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. കോതമംഗലത്ത് ഡോ. ജോ ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിൻ്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.