തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8553 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര് 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്നായര് (83), ആനയറ സ്വദേശി അശോകന് (75), വേളി സ്വദേശിനി ജോസഫൈന് ഫ്രാങ്ക്ലിന് (72), പാറശാല സ്വദേശി രാജയ്യന് (80), മഞ്ചവിളാകം സ്വദേശി റോബര്ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള് ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന് (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന് (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര് സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര് സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന് ഹാജി (87), വെണ്ണിയൂര് സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര് സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 836 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 30 പേര് വിദേശ രാജ്യങ്ങളില് നിന്നും 181 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 7527 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1081, തിരുവനന്തപുരം 943, എറണാകുളം 819, കൊല്ലം 843, തൃശൂര് 791, മലപ്പുറം 721, ആലപ്പുഴ 520, കോട്ടയം 466, കണ്ണൂര്‍ 359, പാലക്കാട് 328, കാസര്ഗോഡ് 270, പത്തനംതിട്ട 220, വയനാട് 102, ഇടുക്കി 64 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
99 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 27, തിരുവനന്തപുരം 21, എറണാകുളം 14, കൊല്ലം 12, കോഴിക്കോട് 11, കോട്ടയം 4, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, തൃശൂര്, പാലക്കാട്, വയനാട്, കാസര്ഗോഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 400, പത്തനംതിട്ട 167, ആലപ്പുഴ 608, കോട്ടയം 318, ഇടുക്കി 80, എറണാകുളം 405, തൃശൂര് 260, പാലക്കാട് 217, മലപ്പുറം 715, കോഴിക്കോട് 402, വയനാട് 97, കണ്ണൂര്‍ 109, കാസര്ഗോഡ് 193 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,707 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,26,536 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 31,171 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3398 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 31,64,072 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്, അതിഥി തൊഴിലാളികള്, സാമൂഹിക സമ്പര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 2,08,027 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര് മുന്സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര് (സബ് വാര്‍ഡ് 13), തൃശൂര് ജില്ലയിലെ ആളൂര് (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്.
5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 725 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ടിന്റെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെയും റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയതിന് പിന്നാലെ സിനി വേൾഡ് തിയേറ്ററുകൾ അടിച്ചുപൂട്ടുന്നതായി അറിയിപ്പ്. യുകെയിലെയും അയർലൻഡിലെയും 128 തിയേറ്ററുകളാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ തീയേറ്റർ ശൃംഖല അടച്ചുപൂട്ടുനത്തോടെ ലോക സിനിമ വ്യവസായത്തിന്റെ ഭാവി തുലാസിലാക്കുകയാണ്. ബിഗ് ബജറ്റ് റിലീസുകൾ നീട്ടിവെക്കാനുള്ള ഫിലിം സ്റ്റുഡിയോകളുടെ തീരുമാനം കാരണം വ്യവസായം അസാധ്യമാണെന്ന് സിനി വേൾഡ് മേധാവികൾ അറിയിച്ചു. വാരാന്ത്യത്തിൽ ബോറിസ് ജോൺസണിനും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡണിനും അവർ കത്തെഴുതുകയുണ്ടായി. ഈ ആഴ്ച ഉടൻ തന്നെ യുകെയിലെ എല്ലാ സൈറ്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി. ഇതിലൂടെ 5, 500 പേരുടെ തൊഴിലുകളാണ് നഷ്ടമാവുന്നത്.

എന്നാൽ സിനിവേൾഡ് തിയേറ്ററുകൾ അടുത്ത വർഷം വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ റിലീസ് ഇപ്പോൾ രണ്ടുതവണ മാറ്റിവച്ചു. 2021 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം തിയേറ്ററുകൾ അടയ്ക്കേണ്ടിവന്നതിനാൽ ഈ വർഷം ആദ്യ പകുതിയിൽ 1.3 ബില്യൺ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായി സിനിവേൾഡ് റിപ്പോർട്ട് ചെയ്തു.
ലോക്ക്ഡൗൺ മൂലം അടച്ചിട്ട തിയേറ്ററുകൾ ജൂലൈ 10ന് തുറക്കാൻ ഒരുങ്ങിയെങ്കിലും കാലതാമസം നേരിട്ടു. സുരക്ഷാനടപടികൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. എങ്കിലും നേരിട്ട വലിയ നഷ്ടം നികത്താൻ കഴിയാതെവന്നത്തോടെയാണ് അടച്ചുപൂട്ടാൻ ഉടമകൾ തയ്യാറാവുന്നത്. ആറായിരത്തോളം പേർക്ക് ഇപ്പോൾ ജോലികൾ നഷ്ടമാകുമെങ്കിലും അടുത്ത വർഷം വീണ്ടും തുറക്കുമ്പോൾ തൊഴിലാളികൾക്ക് തിരിച്ചെത്താവുന്നതാണ്.
ന്യുഡല്ഹി: ഉത്തര്പ്രദേശിലെ ഹത്രാസില് രണ്ടാഴ്ച മുന്പ് ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്കുട്ടി മരണമടഞ്ഞു. ഡല്ഹി എയിംസ് ആശുപത്രിയില്‍ വെന്റിലേറ്റര് സഹായത്തോടെയാണ് പെണ്കുട്ടിയുടെ ജീവന് ഇതുവരെ പിടിച്ചുനിര്ത്തിയിരുന്നത്.
ഈ മാസം 14നാണ് 19കാരിയായ ദളിത് പെണ്കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. അമ്മയ്ക്കും സഹോദരങ്ങള്ക്കുമൊപ്പം പാടത്ത് പശുവിന് പുല്ല് ചെത്താന് പോയ പെണ്കുട്ടിയെ കാണാതാവുകയായിരുന്നു. സഹോദരന് ഒരു കെട്ട് പുല്ലുമായി വീട്ടിലേക്ക് മടങ്ങി. ഇതിനിടെ വലിയ പാടത്ത് കുറച്ച് അകലെ നിന്ന് പുല്ലരിയുകയായിരുന്ന സഹോദരിയെ കാണാതാവുകയായിരുന്നു. പിന്നിലൂടെ വന്ന അക്രമികള് കഴുത്തില് ദുപ്പട്ട ചുറ്റി പെണ്കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് നാവ് അറുത്തുമാറ്റിയ നിിയില് പിന്നീട് പെണ്കുട്ടിയെ കണ്ടെത്തി.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന് ശ്രമിച്ചതിനാല് കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു. കണ്ടെത്തുമ്പോള് പെണ്കുട്ടി അബോധാവസ്ഥയിലായിരുന്നു.
നാലു പേര് ചേര്ന്നായിരുന്നു അക്രമിച്ചത്. പീഡനത്തിനു ശേഷം പെണ്കുട്ടിയുടെ നാവും അക്രമികള് അരിഞ്ഞുകളഞ്ഞിരുന്നു. അലിഗഡിലെ ജെ.എന്‍ മെഡിക്കല് കോളജ് ആശുപത്രിയില്‍ ആയിരുന്നു ആദ്യം പെണ്കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതോടെ ഇന്നലെ എയിംസിലേക്ക് മാറ്റുകയായിരുന്നു.
അക്രമികളെ നാലു പേരെയും അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അനാസ്ഥ ആദ്യഘട്ടത്തിലുണ്ടായി എന്ന് വീട്ടുകാര് ആരോപിച്ചു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു.
ഫ്‌ളോറിഡ: കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്റെയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. ജൂബി ഉപരി പഠനത്തിനും ജോലിക്കുമായാണ് അമേരിക്കയില്‍ എത്തിയത്. ഫ്‌ളോറിഡയിലെ ടാമ്പാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പരേത എം.എസ്. ജയിംസിന്റെയും ഉഷയുടെയും ഒരേ ഒരു മകളാണ്.
പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന ജൂബി അല്പം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് താമസസ്ഥലത്തു വിശ്രമിച്ചിരിക്കെയാണ് ഫ്‌ളോറിഡയിലെ ടാമ്പയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് വരേണ്ടിവന്നത്. ടാമ്പയിൽ എത്തിയപ്പോൾ പനി വഷളാവുകയും പിന്നീടുള്ള പരിശോധനയിൽ ന്യൂമോണിയ ബാധിതയുമാണ് എന്ന് അറിയുന്നത്. ഇതിനോടകം ആരോഗ്യ നില വഷളാവുകയും, ആന്തരിയാവയവങ്ങളുടെ പ്രവർത്തനം തസ്സപ്പെടുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു.
പരേതക്ക് നാളെ സെപ്റ്റബര്‍ 28 തിങ്കളാഴ്ച വൈകിട്ട് 5 ന് (പ്രാദേശിക സമയം) ഫ്‌ലോറിഡ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളി വികാരി റവ.സ്‌കറിയാ മാത്യൂവിന്റെ കര്‍മികത്വത്തില്‍ പ്രാർത്ഥനയും പൊതു ദർശനവും നടത്തപ്പെടും. ഈ ആഴ്ച്ച അവസാനത്തോടെ സ്‌പെഷ്യൽ വിമാനത്തിൽ മൃതുദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യത്തെ വിവരം എന്നാൽ പിന്നീട് തീരുമാനം മാറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ ക്രിമേറ്റീവ് ചെയ് തതിന് ശേഷം നാട്ടിലേക്കെത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം . വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ സ്ഥിരമാസമാക്കിയിരിക്കുന്ന പ്രവാസി മലയാളികളാണ് മാതാപിതാക്കൾ.
ജയിംസിന്റെ സഹോദരങ്ങള്‍ പൊന്നമ്മ മത്തായി, സാറാമ്മ എബ്രഹാം, കൊച്ചുമോള്‍ ജോര്‍ജ്, പരേതരായ എം.എസ്. വര്‍ഗ്ഗീസ്, അലക്‌സാണ്ടര്‍, മാത്യൂ, എബ്രഹാം , പരേതയായ റോസ്സമ്മ തോമസ്.
ഉഷയുടെ സഹോദരങ്ങള്‍: ഗീത സിം മാത്യുസ്, പടിപ്പുരക്കല്‍, കായങ്കുളം, ഷാജി ഫിലിപ്പ് ലൗലി, താന്നിമൂട്ടില്‍.
ചെസ്റ്റർഫീൽഡ്: യുകെ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവാവിന്റെ മരണം. കോട്ടയം കങ്ങഴം സ്വദേശി തെക്കേടത്ത് സോണി ചാക്കോയാണ് (42) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ചെസ്റ്റർഫീൽഡിനടുത്തുള്ള മോർട്ടനിൽ കുടുംബസമേതം താമസിച്ചു വരവെയാണ് സോണിയെ മരണം കവർന്നിരിക്കുന്നത്. മണർകാട് ആണ് ഭാര്യ ടിൻറ്റുവിന്റെ സ്വദേശം.
പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ എട്ടുമണിയോടെ ഷിഫ്റ്റ് തീർന്ന ടിന്റു നടന്നാണ് വീട്ടിൽ സാധാരണ എത്തിച്ചേരുന്നത്. പതിവുപോലെ എട്ടരയോടെ വീട്ടിൽ എത്തിയ ഭാര്യ ടിൻറ്റു കാണുന്നത് ബെഡ്‌ഡിന് താഴെ മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.
ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ഇപ്പോൾ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.
സ്റ്റുഡൻറ് വിസയിൽ എത്തിയ ഇവർ യുകെയുടെ പല ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ആദ്യ സ്ഥലം മാഞ്ചെസ്റ്ററും തുടർന്ന് വിഗണിലും താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം സോണിയുടെ ‘അമ്മ മരിച്ചിരുന്നു. ഇതിനുശേഷം വളരെയേറെ മാനസികമായി തളർന്ന അവസ്ഥയിൽ ആയിരുന്നു സോണി. ഡയബെറ്റിക് ആയിരുന്നു അമ്മയുടെ മരണത്തിലെ വില്ലൻ. മലപ്പുറം നിലമ്പൂർ ആണ് സോണിയുടെ ‘അമ്മ വീട്. സോണിയുടെ ഏക സഹോദരി മോബി ഡൽഹിയിൽ ആണ് ഉള്ളത്. ഭർത്താവ് -റോയി.
ആറു വയസുകാരിയായ ഹന്നയും മൂന്ന് വയസ്സുള്ള എയിടനും ആണ് മക്കള്‍. കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് ടിന്റു.
ശവസംസ്ക്കാരം എവിടെ നടത്തണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ കൊണ്ടുപോകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ചാർട്ടേർഡ് ഫ്ലൈറ്റ് പോകുമ്പോൾ സാധ്യമാകുമോ എന്ന കാര്യവും പരിശോധിക്കുന്നു. നാളെയാണ് പോസ്റ്റുമോർട്ടം നടത്തപ്പെടുക. അപ്പോൾ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളു.
സോണിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നു.
ബോൾട്ടൺ: ഈ കഴിഞ്ഞ ജൂലൈ പതിനാലാം തിയതി ബോൾട്ടണിൽ മരണമടഞ്ഞ എവ്‌ലിന്‍ ചാക്കോയ്ക്ക് (17) ഹൃദയം തകർന്ന കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, യുകെ മലയാളികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഒരുപക്ഷെ വീഡിയോ കണ്ടവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകന്ന നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് മൃതസംസ്‌കാരചടങ്ങുകൾ മുൻപോട്ട് നീങ്ങിയത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാവിലെ പത്തരയോടെ എവ്‌ലിന്‍ ചാക്കോയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിലക്കുന്നതിനാൽ കുടുംബാംഗങ്ങള്‍ ഒഴികെ പുറത്തു നിന്ന് ആര്‍ക്കും വീട്ടിൽ വരുവാൻ അനുവാദമില്ലായിരുന്നു. തുടർ കർമ്മൾക്കായി പത്തേമുക്കാലോടെ ഫ്യൂണറൽ ഡിറക്റ്റേഴ്സ് എവ്‌ലിന്‍ ചാക്കോയുടെ ഭൌതികദേഹം പള്ളിയിലെത്തിച്ചു.
11 മണിയോടെ ഔര്‍ ലേഡ് ഓഫ് ലൂര്‍ദ്ദ് പള്ളിയില്‍ ഇടവക വികാരിയായ ഫാ. ഫാന്‍സുവായുടെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് തുടക്കമായി. അധികം വൈകാതെ ഗ്രേറ്റ് ബ്രിട്ടൺസീറോ മലബാർ സഭയുടെ റീജിണൽ കോ ഓർഡിനേറ്റർ ആയ അഞ്ചാനിക്കൽ അച്ചനും എത്തിചേർന്നു സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും പുരോഹിതര്‍ക്കും ഉൾപ്പെടെ 30 പേർക്ക് മാത്രമാണ് പള്ളിയിൽ ഇരുന്ന് ചടങ്ങിൽ പങ്കെടുക്കുവാൻ അനുവദിച്ചിരുന്നത്.
എങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രണ്ടു മീറ്റര്‍ അകലം പള്ളിയില്‍ പാലിച്ചു പള്ളിയിലേക്ക് ഇംഗ്ലീഷുകാരും സഹപാഠികളും സുഹൃത്തുക്കളും മലയാളികളും അകാലത്തിൽ പൊഴിഞ്ഞ അവരുടെ പ്രിയപ്പെട്ട എവ്‌ലിന്‍ ചാക്കോയെ അവസാനമായി യാത്രയാക്കാൻ എത്തിച്ചേർന്നു. പലരുടെയും കണ്ണുകൾ നിറകണ്ണുകളായി മാറിയത് വളരെ പെട്ടെന്ന്.
11.50 ആയതോടെ സംസ്ക്കാര ചടങ്ങുകളുടെ ആദ്യഭാഗം പൂർത്തിയായി . തുടന്ന് പരേതയായ എവ്‌ലിന്‍ ചാക്കോയെക്കുറിച്ചുള്ള കൂട്ടുകാരുടെ വികാരപരമായ ഓർമ്മക്കുറിപ്പുകൾ പള്ളിയങ്കണത്തിലെ ദുഃഖത്തെ വർദ്ധിപ്പിക്കുകയായിരുന്നു.
തുടർന്ന് മറുപടി പ്രസംഗത്തിന് എത്തിയത് പരേതയായ എവ്‌ലിന്‍ ചാക്കോയുടെ ഒരേയൊരു സഹോദരിയായ അഷ്‌ലിൻ ആയിരുന്നു. അതുവരെ കണ്ണീർ വാർത്തു കരഞ്ഞ അമ്മയെ മുറുകെ പിടിച്ചു സമാധാനിപ്പിച്ചിരുന്ന അഷ്‌ലിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഞങ്ങളുടെ വീട്ടിലെ വെളിച്ചമാണ് ഇല്ലാതായതെന്നും മറ്റുള്ളവരുടെ വിഷമ ഘട്ടങ്ങളിൽ എല്ലാവരെയും ആശ്വസിപ്പിച്ചിരുന്ന എന്റെ അനുജത്തി, അവളുടെ വിഷമങ്ങൾ ഞാൻ അറിയാതെ പോയി എന്ന് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയാതെ വാവിട്ടു കരഞ്ഞ അഷ്‌ലിന്റെ വാക്കുകൾ കേട്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുക മാത്രമല്ല മറിച്ച് ഹൃദയം പിളർക്കുകയായിരുന്നു. ഞങ്ങളെ രണ്ടുപേരെയും വളർത്തിയെടുക്കാൻ പപ്പയും മമ്മിയും അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിച്ചപ്പോൾ…
12.15 ടെ ചടങ്ങുകളുടെ അവസാനഭാഗത്തേക്ക്… അന്ത്യചുംബന രംഗങ്ങൾ ഏതൊരു മനുഷ്യനും കണ്ട് നിൽക്കാൻ സാധിക്കാത്ത വികാരപരമായ കാഴ്ചകൾ… പ്രവാസിയായി വേദനയും ബുദ്ധിമുട്ടുകളും പേറി വളത്തിയെടുത്ത പെറ്റമ്മയുടെ ദുഃഖം…. വേദനയിൽ പിടിച്ചുനിന്ന പിതാവായ ചാക്കോയ്ക്കും നിയന്ത്രണം നഷ്ടപ്പെട്ടു… എല്ലാവരും ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും പരാജയമടയുന്നു. ചേതനയറ്റ മോളുടെ മൃതുദേഹമടങ്ങുന്ന പെട്ടിയിൽ മുറുകെ പിടിക്കുന്ന ഒരു പെറ്റമ്മയുടെ വേദന… ഒരാൾക്കും ഈ അവസ്ഥ നൽകരുതേയെന്ന് പ്രാർത്ഥിക്കുന്ന, അറിയാതെ പ്രാർത്ഥിച്ചുപോകുന്ന നിമിഷങ്ങൾ…
തുടന്ന് സെമിത്തേരിയില്‍ 1.45ന് കര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചതെങ്കിലും ഒന്നരയോടെ എത്തിച്ചേരുകയായിരുന്നു. തുടന്ന് പതിനഞ്ച്മിനിറ്റുകൊണ്ട് കർമ്മങ്ങൾ പൂർത്തിയാക്കി. ശുശ്രൂഷകള്‍ ലൈവ് സംപ്രേക്ഷണം ചെയ്‌തത് പങ്കെടുക്കാൻ സാധിക്കാത്ത ഒരുപാട് സുഹൃത്തുക്കൾക്കും യുകെ മലയാളികൾക്കും ചടങ്ങുകൾ കാണുവാനുള്ള അവസരം ലഭിച്ചു.
ബ്രിട്ടനിലെ ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി സണ്ണി ചാക്കോയുടെയും നഴ്‌സായ വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (17 ) കഴിഞ്ഞ ജൂലൈ 14 ന് ആണ് മരണമടഞ്ഞത്. സഹോദരി അഷ്‌ലിൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു. പരേത ജി സി എസ് സി വിദ്യാർത്ഥിനിയായിരുന്നു. അസുഖ ബാധിതയായി ഈവൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിന്നീട് ഈവലിൻ ചാക്കോയെ ആശുപത്രിക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീഡിയോ കാണാം
[ot-video][/ot-video]
ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു. ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബോൾട്ടണിൽ താമസിക്കുന്ന സണ്ണി ചാക്കോയുടെയും വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (16 ) ആണ് മരണമടഞ്ഞത്. ജി സി എസ് സി വിദ്യാർത്ഥിനിയാണ്. അസുഖ ബാധിതയായി രണ്ട് ദിവസം മുൻപാണ് ഈവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈവലിന്റെ അപ്രതീക്ഷിത വേർപാട് ഇവിടെയുള്ള മലയാളി സമൂഹത്തെ ആകെ വേദനിപ്പിച്ചിരിക്കുകയാണ്.
ഈവലിന്റെ സംസ്കാരം യുകെയിൽ തന്നെ നടത്തുവാനാണ് തീരുമാനം എന്ന് അറിയുന്നു. കൂടുതൽ വിവരങ്ങള് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈവലിന്റെ വേർപാടിൽ ദുഖാർത്തരായ ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.
അയർലൻഡ്: അയർലണ്ടിലെ ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (53) നിര്യാതനായി. ബെല്‍ ഫ്രീയിലെ താമസക്കാരനായിരുന്ന ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിൽ മാത്രമേ മരണകാരണം അറിയുവാൻ സാധിക്കൂ.
ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ജോണ്‍സനെ നിലത്തു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂ സി ഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലണ്ടില്‍ തുടരുകയായിരുന്നു.
കൗണ്ടി ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നിര്യാതനായ മട്ടാഞ്ചേരി സ്വദേശി താഴ് ശ്ശേരി ജോര്‍ജ് ജോസ് വര്‍ഗീസിന്റെ (ലിജു) സംസ്‌കാരം ഇന്നലെ ട്യൂമില്‍ നടത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സമപ്രായക്കാരനായ ജോണ്‍സന്റെ മരണ വാര്‍ത്തയും എത്തിയത്. അയര്‍ലണ്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മരണങ്ങൾ ഉണ്ടായത് അയർലൻഡ് പ്രവാസി മലയാളികളെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിന്റെ പിടിയയഞ്ഞത് എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന്‍ കുറച്ചുകാലമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുള്ളൂ. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ യാണ് എം.വിക്കു തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വിയുടെ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു.
ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോരാ, പോലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ ആരോപണങ്ങളേത്തുടര്‍ന്നാണു മുതിര്‍ന്നനേതാവ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലായിരുന്നു അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ്. പോലീസിന്റെ പേരിലാണു സര്‍ക്കാര്‍ അക്കാലത്തു പ്രധാനമായും പഴി കേട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രണം ജയരാജന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറേ നിയന്ത്രണത്തിലായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അഴിമതിക്കെതിരേ കാര്യമായ നീക്കങ്ങളുണ്ടായതും ആയിടയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ വ്യക്തിപൂജാവിവാദമടക്കമുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്ന് പി. ജയരാജനു പകരം, എം.വിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടിവന്നതോടെ എല്ലാം പഴയപടിയായി.
ജയരാജനു മുമ്പ്, എം. ശിവശങ്കറായിരുന്നു ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. സംസ്ഥാനസമിതിയംഗം പുത്തലത്ത് ദിനേശനുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ സാധിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.എന്‍. ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ്. രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.
ഇ.കെ. നായനാരുടെ കാലത്തു പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍. മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയും. നിലവില്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ജയരാജന്‍ കണ്ണൂരിലേക്കു മടങ്ങിയപ്പോള്‍ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
കുട്ടനാട് സ്വദേശിനിയായ നഴ്‌സ് സൗദിയില്‍ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് 9–ാം വാര്‍ഡ് പൊള്ളയില്‍ സുരേന്ദ്രന്റെയും ശകുന്തളയുടെയും മകള്‍ പി.എസ്. സുജ (26) ആണു മരിച്ചത്. സൗദിയിലെ അല്‍റാസ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ജൂണ്‍ 14നു തലവേദനയെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ബോധരഹിതയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെന്റിലേറ്ററിലായിരുന്നു.
ചികിത്സയിലിരിക്കെ 2ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. 3 തവണ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു സൗദിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. സഹോദരി: മായ റിഗേഷ്.