സ്വന്തം ലേഖകൻ
സെവൻ കിംസിലെ കത്തിക്കുത്തു ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചതും അറസ്റ്റിലായതും സിഖ്കാർ ആണ് . ഞായറാഴ്ച വൈകുന്നേരം 7 40 ഓടുകൂടി ഇൻഫോർഡ്ലുള്ള, സെവൻ കിങ്സിലെ എൽമാസ്റ്റഡ് റോഡിലാണ് സംഭവം നടന്നത്. ഇരുപത്, മുപ്പത് വയസ്സ് പ്രായമുള്ള മൂന്നുപേർ സംഭവസ്ഥലത്ത് ഉണ്ടായ അടിപിടിക്കിടെ കുത്തേറ്റ് മരിക്കുകയായിരുന്നു എന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. 29 ഉം 39ഉം വയസ്സുള്ള രണ്ടു പേരെ സംശയാസ്പദമായി അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ആയുധമേന്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ഉള്ള പോരാണ് മൂന്നു പേരുടെ മരണത്തിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റീവ് ക്ലേമാൻ പറഞ്ഞു. രണ്ടുപേർ അറസ്റ്റിൽ ആയ സ്ഥിതിക്ക് അന്വേഷണം പുരോഗമിക്കുകയാണ്. സംഘട്ടനം ഉണ്ടായവർക്ക് പരസ്പരം അറിയാമായിരുന്നുവെന്നും ഇരുകൂട്ടരും സിഖ് വിഭാഗത്തിൽ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ സംഘട്ടനം ഉണ്ടായിരുന്നു എന്ന് പരിസരവാസിയായ സാബിഷ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് സംഭവങ്ങളുമായി ബന്ധം ഉണ്ടായിരിക്കണം എന്ന് അദ്ദേഹം തീർത്തു പറയുന്നു. അന്ന് ഞാൻ നിങ്ങളെ കൊല്ലും എന്ന് ഒരാൾ ആക്രോശിച്ചതായും, കൊല്ലുന്നത് ഒന്ന് കാണണം എന്ന് മറ്റൊരാൾ മറുപടി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു . ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻതന്നെ താനും സമീപവാസികളും ചേർന്ന് അവർക്ക് സിപിആർ നൽകാൻ ശ്രമിച്ചു എന്നും ഖുറേഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ ഒരാൾ അപ്പോൾ തന്നെ മരിച്ചിരുന്നു. രണ്ടുപേരും കഷ്ടിച്ച് ശ്വാസം എടുക്കുന്ന അവസ്ഥയിലായിരുന്നു. ഇരുവരും ബോധരഹിതരായിരുന്നു. തെരുവ് മുഴുവൻ രക്തക്കളമായി മാറിയിരുന്നു.
പരിസരം മുഴുവൻ അക്രമാസക്തമായിരുന്നു എന്നും, വലിയ ശബ്ദം കേട്ടുകൊണ്ടാണ് താൻ വീടിനു വെളിയിൽ ഇറങ്ങി യത് എന്നും പരിസരവാസിയായ ലൂയിസ് പറഞ്ഞു. ഒരു സിനിമയിലെതുപോലെ ഭയാനകമായ ദൃശ്യങ്ങൾ ആയിരുന്നു അവിടെ നടന്നത്. മരണപ്പെട്ടവർ ആരാണെന്ന് ഇനിയും ഔദ്യോഗികമായി തിരിച്ചറിയേണ്ട ഇരിക്കുന്നു.
ഞായറാഴ്ച സംഭവശേഷം പരിസരം മുഴുവൻ പൊലീസിനെ വിന്യസിച്ചിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പോലീസ് ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഉടൻതന്നെ എമർജൻസി സർവീസ് വിളിച്ചെങ്കിലും അവർക്കും ആരേയും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും എന്ന് പ്രതീക്ഷിക്കുന്നു. റെഡ് ബ്രിഡ്ജ് ഏരിയയിൽ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
സംഭവത്തെ അപലപിച്ച ലണ്ടൻ മേയർ സാദിക്ക് ഖാൻ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ പേരിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്നും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും സമീപവാസികൾക്കും തന്റെ പരിപൂർണ്ണമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ് ബ്രിഡ്ജ്ഭാഗത്തെ സിഖ് കമ്മ്യൂണിറ്റിയിൽ നിന്ന് ഇതുപോലെ ഒരു വാർത്ത അപ്രതീക്ഷിതമാണ് എന്ന് റെഡ്ബ്രിഡ്ജ് കൌൺസിൽ നേതാവായ ജാസ് അത്വാൽ പറഞ്ഞു.
ഓസ്ട്രേലിയയിൽ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ട തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു എൽദോ (28) എന്നിവരുടെ ശവസംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച (22/01/2020) തിരുത്തിപ്ലി സെന്റ് മേരിസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ബുധനാഴ്ച്ച 12:30 നു ആണ് ശവസംസ്ക്കാര ചടങ്ങുകൾ.
2019 ഡിസംബർ ഇരുപതാം തിയതിയാണ് അപകടം ഉണ്ടായത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.
റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പൊലീസെത്തി തീയണച്ചാണ് അന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടശേഷം കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.
പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നീനു.
മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നേഴ്‌സായി ജോലി ചെയ്യവേ ആണ് അപകടത്തിൽ നീനു മരണപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി.
സ്വന്തം ലേഖകൻ
ചണ്ഡിഗഡ് : കാമുകിയെ കൊലപ്പെടുത്തിയ വിവരം ടിവിയിൽ കൂടി തത്സമയം വെളിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 27 കാരനായ മനീന്ദർ സിംഗ് ആണ് ചണ്ഡിഗഡിലെ ന്യൂസ് 18 ഓഫീസിൽ എത്തി തന്റെ കാമുകി സർബ്ജിത് കൗറിനെ കൊലപ്പെടുത്തിയ കാര്യം തുറന്ന് പറഞ്ഞത്. സ്റ്റുഡിയോയിൽ വെച്ച് തന്നെയാണ് പോലീസ് മനീന്ദറിനെ അറസ്റ്റ് ചെയ്തത്. ഗോൾഡൻ ഗ്ലോബിന്റെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട അവാർഡുകളും നേടിയ ഹോളിവുഡ് ചിത്രം ‘ജോക്കറിലെ’ ഒരു പ്രധാന സീനിനോട് സമാനമായ രീതിയിലാണ് ഈ നാടകീയ രംഗങ്ങളും അരങ്ങേറിയത്. മാധ്യമ ധാർമ്മികതയെ ചോദ്യം ചെയ്യാനും ഇത് വഴിയൊരുക്കി.
വിവാഹ ചർച്ചകൾ കാമുകിയുടെ വീട്ടിൽ നിരസിച്ചതിനെത്തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഷോയുടെ അവതാരകനോട് പ്രതി പറഞ്ഞു. സർബ്ജിത് കൗറിന്റെ മൃതദേഹം ഡിസംബർ 30ന് ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. ഈ ഹോട്ടലിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. പോലീസ് തന്റെ കുടുംബത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതു മൂലമാണ് താൻ ഈ കുറ്റസമ്മതം നടത്തുന്നതെന്നും പ്രതി അറിയിച്ചു.
താൻ മറ്റൊരു ജാതിക്കാരനായതിനാലാണ് വിവാഹം നടത്തുന്നതിനെ കൗറിന്റെ കുടുംബം എതിർത്തതെന്നും സിംഗ് പറഞ്ഞു. ഒപ്പം തന്നെ സിംഗ്, തന്റെ മുൻകാമുകിയെയും കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും പണം ഒരു അവിഭാജ്യ ഘടകമാണ്. പണം സമ്പാദിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കുടുംബങ്ങളിൽ പലപ്പോഴും വരവിനേക്കാൾ ഉപരി ചിലവുകളാണ് മുന്നിട്ടുനിൽക്കുന്നത്. പുതിയ ഷൂകളോ, സ്കൂൾ വിനോദയാത്രക ളോ എന്തുമാകട്ടെ വീട്ടിലേക്ക് പെട്ടെന്ന് വരുന്ന ചിലവുകൾക്ക് പണം കണ്ടെത്താൻ മാതാപിതാക്കൾ വളരെയേറെ കഷ്ടപ്പെടുന്നു. പലപ്പോഴും ബർത്ത് ഡേ പാർട്ടികൾ നടത്താൻ വളരെ ഞെരുക്കം ആണ് ബജറ്റിൽ നിന്നുകൊണ്ട് മാതാപിതാക്കൾ അനുഭവിക്കുന്നത്
എന്നാൽ ഒരു വർഷം 780 പൗണ്ട് സമ്പാദിക്കുവാനുള്ള ഒരു നൂതന ആശയം മാഞ്ചസ്റ്റർ ഫാമിലി പേജിൽ നിറഞ്ഞുനിൽക്കുകയാണ്. ഒരു പെട്ടിയുടെ മുകളിൽ 10 പൗണ്ട് മുതൽ 120 പൗണ്ട് വരെയുള്ള ലിസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം, ഈ ലിസ്റ്റിലെ ഓരോ സംഖ്യ ഓരോ മാസം വീതം പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. അതിനുശേഷം ഇട്ട തുക ലിസ്റ്റിൽനിന്ന് വെട്ടി കളയേണ്ടതാണ്. ഈ മാർഗ്ഗത്തിലൂടെ ഒരു വർഷം 780 പൗണ്ടോളം സമ്പാദിക്കുവാൻ സാധിക്കുന്നതാണ്.
ലിസ്റ്റനുസരിച്ച് മൂന്നോ നാലോ മാസങ്ങളിൽ മാത്രമേ 100 പൗണ്ടിനു മുകളിൽ നിക്ഷേപിക്കേണ്ടതായുള്ളൂ. മാഞ്ചസ്റ്റർ ഫാമിലി പേജിൽ എമ്മ ഗിൽ എന്ന വീട്ടമ്മയാണ് ഈ ആശയം പോസ്റ്റ് ചെയ്തിരിക്കുന്നത്. ധനസമ്പാദനത്തിന് മറ്റു പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും, പലപ്പോഴും അതെല്ലാം പാതിവഴിയിൽ അവസാനിച്ചു പോകാറാണ് പതിവ്. ആയിരത്തോളം ആളുകൾ ആണ് ഈ ആശയത്തിന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ നല്ല ആശയമാ ണെന്ന അഭിപ്രായമാണ് മുന്നോട്ടുവന്നിരിക്കുന്നത്.
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഡൽഹിയിൽ തെരെഞ്ഞെടുപ്പ് അങ്കത്തിനു കച്ച മുറുകി കഴിഞ്ഞു. തെരെഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗം ചൂടായി തുടങ്ങി. പൊതു യോഗങ്ങളും, റാലികളും, നഗരത്തിന്റെ മുക്കിലും മൂലയിലും കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം പൊടിപൊടിക്കുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചു വിജയിച്ച പ്രചാരണവുമായി ഇത്തവണയും ആം ആദ്മി പാർട്ടിക്കായി ഔട്ടോ ഡ്രൈവർമാർ രംഗത്തുണ്ട്.ഓട്ടോയുടെ പുറകിൽ ആം ആദ്മിക്കും കേജ്‌രിവാളിനുമായി അവർ മുദ്രാവാക്യം എഴുതി കഴിഞ്ഞു.
കേജ്‌രിവാൾ ഹമാരാ ഹീറോ മേരാ ബിജ്‌ലി ബിൽ സീറോ എന്നതാണ് ഏറ്റവും പുതിയ മുദ്രാവാക്യം. കേജ്‌രിവാൾ ഞങ്ങളുടെ നായകൻ ഞങ്ങളുടെ വൈദ്യുതി ബിൽ പൂജ്യം എന്നർത്ഥം. ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയതും 201 മുതൽ 400 യൂണിറ്റ് വരെ വൈദ്യുതിക്ക് പകുതി നിരക്ക് നൽകിയാൽ മതിയെന്ന സർക്കാർ പ്രഖ്യാപനവും ഓർമ്മപ്പെടുകയാണ് ഓട്ടോ ഡ്രൈവർമാർ വൈദ്യുതി നിരക്ക് സൗജന്യം ആകിയതും വെള്ളം സൗജന്യമാക്കിയതും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതും അടക്കം കേജ്‌രിവാളിന്റെ പല ജനപ്രിയ പദ്ധതികളുടെയും ഗുണഭോക്താക്കൾ ഓട്ടോ ഡ്രൈവർമാർ അടങ്ങുന്ന സാധാരണക്കാരാണ്. അതിന്റെ സന്തോഷവും അംഗീകാരവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കേരള ഘടകം കൺവീനർ പിടി തുഫൈൽ ന്യൂസ് 18 നോട് പറഞ്ഞു. പാർട്ടിയുടെ തുടക്കം മുതൽ നെഞ്ചേറ്റിയത് ഓട്ടോക്കാർ ആണെന്നും തുഫൈൽ പറഞ്ഞു ഡൽഹിയിൽ 2 ലക്ഷത്തിൽ അധികം രജിസ്റ്റർ ചെയ്ത ഓട്ടോ റിക്ഷകൾ ഉണ്ട്. ആംആദ്മിക്ക് സ്വന്തമായി ഓട്ടോ വിങ്ങും ഉണ്ട്.
ഐ ലവ് കേജ്‌രിവാൾ- തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലെ ആം ആദ്മി പാർട്ടി തുടങ്ങിയിരുന്നു. ഐ ലവ് കേജ്‌രിവാൾ എന്ന് ഓട്ടോ റിക്ഷകൾക്ക് പുറകിൽ കുറിച്ച് കൊണ്ടുള്ള പ്രചാരണത്തിലൂടെ കേജ്‌രിവാളിനെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. കാമ്പയിൻ വലിയ വിജയം ആയിരുന്നെന്ന് ആം ആദ്മി നേതൃത്വം അവകാശപ്പെട്ടു. 2013 ലും 2014 ലും ഓട്ടോ പ്രചാരണം ആദ്മി ആദ്മി പാർട്ടി മത്സരിച്ച 2013 ലെ ആദ്യ തെരഞ്ഞെടുപ്പിലും പ്രചാരണത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലും പിടിച്ച് നിൽക്കുന്ന കേജ്‌രിവാളിന്റെ ഫോട്ടോ ഹിറ്റായിരുന്നു കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ഷീലാ ദിക്ഷിത് വീണ്ടും അധികാരത്തിൽ വന്നാൽ ഡൽഹിയിൽ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുമെന്ന ഓട്ടോ പരസ്യം വലിയ ചർച്ചയും വിവാദമാകുകയും ചെയ്തിരുന്നു..
ഒന്നാം കേജ്‌രിവാൾ സർക്കാർ രാജിവെച്ച ശേഷം, 2015 ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപേ ബിജെപി നേതാവ് ജഗദീഷ് മുഖിയെയും കേജ്‌രിവാളിനെയും താരതമ്യം ചെയ്ത് ആംആദ്മി ഓട്ടോകളിൽ പോസ്റ്റർ പ്രചാരണം തുടങ്ങിയിരുന്നു.. കേജ്‌രിവാളോ ജഗദീഷ് മുഖിയോ നിങ്ങളുടെ മുഖ്യമന്ത്രി എന്നായിരുന്നു പോസ്റ്ററിലെ ചോദ്യം. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ ആലോചിക്കുന്നതിന് മുൻപായിരുന്നു ആം ആദ്മി ഇത്തരമൊരു പ്രചാരണം തുടങ്ങിയത്.മുഖ്യമന്ത്രി സ്ഥാനാർഥി മോഹികൾ ഏറെയുണ്ടായിരുന്ന ഡൽഹി ബിജെപി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു ഇതിലൂടെ ആം ആദ്മി ലക്ഷ്യമിട്ടത്. 2015 ലെ കേജ്‌രിവാൾ തരംഗത്തിൽ തട്ടകമായ ജനക്പുരിയിൽ ജഗദീഷ് മുഖിക്ക് കാലിടറിയതും പിന്നീട് സജീവ രാഷ്ട്രീയം വിട്ട് ഗവർണറായതും ചരിത്രം. അഞ്ച് വർഷത്തിന് ശേഷം വീണ്ടും രാജ്യതലസ്ഥാനം പിടിക്കാൻ പോര് മുറുകുമ്പോൾ ആം ആദ്മിക്കായി സജീവമായി ഓട്ടോ ഡ്രൈവർമാർ പ്രചാരണ രംഗത്ത് സജീവമായുണ്ട്
മലയാളം യുകെ ന്യൂസ് ടീം.
“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15-ന് ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ഒരു രെജിസ്റ്റേർഡ് ചാരിറ്റിയായി 2005 ൽ ആരംഭിച്ച സെന്റ് ജോർജ് ചാരിറ്റി യുകെയിലും ഇന്ത്യയിലുമുള്ള സഹായം അർഹിക്കുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും പിന്തുണച്ചു വരുന്നു.
ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ ചെലവ് കുറഞ്ഞ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.
സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.
ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.
ചാരിറ്റി ഈവെന്റ് മായി ബന്ധപ്പെട്ടുള്ള റാഫെൽ ടിക്കറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാഞ്ചെസ്റ്റർ ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് വികാരി റവ. ഫാ. ഹാപ്പി ജേക്കബ് നിർവ്വഹിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തികളും സംഘടനകളും ഈ ചാരിറ്റി ഈവെന്റിന് പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച നടക്കുന്ന ചാരിറ്റി ഈവെന്റിന്റെ കുടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും
ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം
കേരള സർക്കാർ ജനുവരി 1 മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് മലിനീകരണം അരുതെന്ന് പറഞ്ഞുകൊണ്ട് ഫോർട്ട്‌കൊച്ചി ബീച്ചിൽ സൃഷ്ടിച്ചിരിക്കുന്ന ‘ദി ട്രാപ്’ എന്ന കലാസൃഷ്ടി ശ്രദ്ധേയമാകുന്നു .
ആളുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ 1500 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചുകൊണ്ട് 25 അടി ഉയരത്തിലും ആറടി വ്യാസത്തിലുമാണ് ഈ മനോഹരമായ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഇത് കാണുവാനായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുപ്പിയുടെ ഉള്ളിൽ പ്രവേശിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.
ദി ട്രാപിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഓരോ കുപ്പിക്കുള്ളിലും മനുഷ്യൻ കുടുങ്ങിനിൽക്കുന്ന പ്രതീതി കാഴ്ച്ചക്കാരിൽ ഉണ്ടാകുന്നു. ഉള്ളിൽ കണ്ണാടികൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കാലിഡോസ്കോപ്പ് നൽകുന്ന ദൃശ്യഭംഗിയും ഇതിന് നൽകാനാകും. ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിം മേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയമുള്ള കെ.കെ അജിത്കുമാറിന്റേതാണ് ‘ദി ട്രാപ്’ന്റെ ആശയവും സാക്ഷാത്കാരവും.
കൊച്ചിൻ ഷിപ് യാർഡിന്റെ പിന്തുണയോടെ ജില്ലാഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തിൽ ഒന്നരലക്ഷം രൂപചെലവിലാണ് ഈ കലാസൃഷ്ടിക്ക് രൂപം നൽകിയത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ ഈ കലാസൃഷ്ടിക്ക് പ്രാധാന്യം വളരെയേറെയാണ്.
ഫോട്ടോ : ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം
അബി എ
ഇന്ന് പല യുകെ യൂണിവേഴ്സിറ്റികളും സാമ്പത്തികമായി പ്രതിസന്ധിയിലാണ് . ഇതിനു പരിഹാരമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സർവകലാശാല അധ്യാപകരുടെ സ്ഥാനത്തേക്ക് നിർമ്മിത ബുദ്ധി കൊണ്ട് വരിക എന്നുള്ളത്.
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് പകരം വയ്ക്കാവുന്ന ജോലികളുടെ പട്ടിക എടുത്തു കഴിഞ്ഞാൽ അപൂർവമായി മാത്രമാണ് അധ്യാപനം ഉൾപ്പെടുന്നത്. അതിനു കാരണം അധ്യാപനം എന്നത് സർഗ്ഗാത്മകമായ ഒരു പ്രവർത്തിയാണ്, അത് കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. ക്ലിക്ക്സ്ട്രീം, ഐട്രാക്കിങ്, അതുപോലെ ഇമോഷൻ ഡിറ്റക്ഷൻ പോലുള്ള ഓൺലൈൻ കോഴ്സിൽ നിന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ വച്ച് നോക്കുകയാണെങ്കിൽ ഭാവിയിൽ നിർമ്മിത ബുദ്ധി അധ്യാപകർ എന്ന് പറയുന്നത് സാധാരണമായി മാറും എന്നുള്ളതാണ്.
വൈറ്റ്ബോർഡിനു മുന്നിൽ നിന്നും കൊണ്ട് ക്ലാസ്സെടുക്കുന്ന റോബോ ലെക്ചർസ്നെ മറന്നേക്കുക. വരാൻപോകുന്ന നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനം എന്ന് പറയുന്നത് ഓൺലൈൻ വഴിയാണ് അതായത് 24*7 നും ലഭിക്കുന്ന വെർച്വ ൽ ക്ലാസ് റൂം വഴി. നിർമ്മിത ബുദ്ധി മെഷീനുകൾ പഠിപ്പിക്കുന്നത് വിദ്യാർഥികളുടെ പെരുമാറ്റത്തിലെ സങ്കീർണമായ പാറ്റേണുകൾ ഗ്രഹിച്ചുകൊണ്ടാണ് . അതായത് നിങ്ങൾ എന്ത് ക്ലിക്ക് ചെയ്യുന്നു, എത്രനേരം കാണുന്നു, എന്തൊക്കെ തെറ്റുകൾ വരുത്തുന്നു, ഏത് ദിവസമാണ് നിങ്ങൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പഠനം മുന്നോട്ട് പോകുന്നത് . പിന്നീട് ഈ കാര്യങ്ങൾ വിദ്യാർഥികളുടെ വിജയവുമായി ബന്ധപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ പരീക്ഷകളുടെ മാർക്ക്, അവരുടെ സംതൃപ്തി, അവരുടെ തൊഴിൽക്ഷമത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വിജയത്തിനെ അളക്കുന്നു. നിർമിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനത്തിൽ വ്യക്തിഗത പഠന പദ്ധതികളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിലൂടെ ഓരോ വിദ്യാർത്ഥികളുടെയും പഠന നിലവാരത്തെ ഒപ്ടിമൈസ് ചെയ്യുന്നു.
വിദ്യാർഥികൾ എപ്പോഴാണ് ലക്ചർ കേൾക്കുന്നത് ബ്രേക്ക്ഫാസ്റ്റ് ടൈമിൽ ആണോ അതോ വൈകുന്നേരങ്ങളിൽ ആണോ, ഒരു ആശയം മനസ്സിലാക്കാൻ അവർക്ക് എന്ത് മാത്രം തയ്യാറെടുപ്പുകൾ വേണം, ഇതുപോലെയുള്ള കുറേ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ വിദ്യാർഥികൾക്കും അവർക്ക് അനുയോജ്യമായ പഠന പദ്ധതികൾ രൂപീകരിക്കുന്നത്.
അതിനാൽ കരിക്കുലംസും ലെക്‌ചേഴ്‌സും രൂപീകരിക്കാൻ മനുഷ്യരുടെ ഒരു സ്കെൽട്ടൻ ക്രൂസ് തന്നെ വേണ്ടിവരും ബാക്കിയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് നിർമ്മിത ബുദ്ധി ട്യൂട്ടർ ആണ്. എന്നാൽ നിർമ്മിത ബുദ്ധി മേഖല അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അത്രത്തോളം ഉയർന്നിട്ടില്ല. അതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി നമുക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് മനുഷ്യരായ അധ്യാപകർക്ക് ക്ലാസ്സ് റൂമിൽ നിർമ്മിത ബുദ്ധിയുടെ സേവനം നൽകുക എന്നുള്ളതാണ്. ഇടയ്ക്ക് യുകെ കമ്പനി സെഞ്ച്വറി ടെക്, ഫ്ലെമിഷ് റീജിയണൽ ഗവൺമെന്റ് മായി പങ്കുചേർന്നു ബെൽജിയം മേഖലയിലെ സ്കൂളുകളിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സഹായങ്ങൾ കൊണ്ടുവരികയാണ്.
ഇതുവരെയുള്ള സാഹചര്യം എടുത്തുകഴിഞ്ഞാൽ അധ്യാപനം മൊത്തമായി മെഷീനുകൾ ഏറ്റെടുക്കുമ്പോൾ ഉള്ള പ്രശ്നം എന്തെന്നാൽ, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ട്രെയിനിങ്ങിനായി ഒരുപാട് ഡേറ്റാവേണ്ടിവരുന്നു, അത് ഉപയോഗിച്ചാണ് പിന്നീട് പാറ്റേൺസ് കണ്ടുപിടിക്കുന്നത്. പക്ഷേ ഇന്ന് വിദ്യാർത്ഥികളുടെ പെരുമാറ്റവും ആയി ബന്ധപ്പെട്ട ഒരുപാട് ഡേറ്റാ ലഭ്യമാണ്. അതിനു നന്ദി പറയേണ്ടത്, MOCCs(Massive Online Open Course ) നേരത്തെ മുതൽ പിന്തുടരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളോട് ആണ്.
പക്ഷേ എന്തുകൊണ്ട് ക്രിയേറ്റീവ് ആയിട്ടുള്ള അധ്യാപകർക്ക് പകരമായി മെഷീനുകൾ കൊണ്ടുവരുന്നു ?
വെട്ടിക്കുറച്ച ട്യൂഷൻ വരുമാനവും പുതിയ അധ്യാപന സമുച്ചയങ്ങളുടെ കണ്ണു നിറയ്ക്കുന്ന പണയതുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് നിർമ്മിത ബുദ്ധി ഒരുപരിധിവരെ സാമ്പത്തിക നേട്ടം നൽകുന്നു. എങ്ങനെയെന്നാൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉറക്കം വരാത്ത, സമരത്തിന് പോകാത്ത, നിമിഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന അദ്ധ്യാപനം കുറഞ്ഞ ചിലവിൽ നൽകാൻ സാധിക്കുന്നു.
എന്നാൽ അധ്യാപനം എന്ന് പറയുന്നത്, സർഗാത്മകമായതും, ഉൾക്കാഴ്ചയുള്ളതും, സഹകരണം ഉള്ളതും, ആത്മാവ്സമ്പുഷ്ടം ആക്കുന്നതുമായ ഒരു മനുഷ്യ പ്രവർത്തനമാണ്. എന്നാൽ പല സർവകലാശാലകളും മനപ്പൂർവ്വമല്ലാതെ തന്നെ അതിന്റെ തകർച്ചയ്ക്കും കൂട്ടുചേർന്നു. നൂറുകണക്കിന് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുകയും, ടീമിനെ നയിക്കുകയും, അതുപോലെ ഫണ്ടിംഗ് പിന്തുടരുകയും പോലുള്ള കാര്യങ്ങൾ ഒരുപോലെ ചെയ്യണമെന്നുണ്ടെങ്കിൽ അധ്യാപനം നന്നായി ചിട്ടപ്പെടുത്തിയതും കാര്യക്ഷമവും ആയിരിക്കണം. ഒരിക്കൽ പരീക്ഷണത്തിനായി കുറെ പ്രഭാഷണ വീഡിയോ ചിത്രീകരിച്ചു, അതിന്റെ കോഴ്സ് ഡെലിവറി റോബോട്ടിലേയ്ക്ക് കൈമാറി. അതേ സമയം ഒരുപാട് സർവ്വകലാശാല വിദ്യാർത്ഥികൾ, വളരെ പ്രയാസപ്പെട്ടാണ് ഒരു അധ്യാപകനെ കാണുന്നത്. വിശാലമായ ഓഡിറ്റോറിയത്തിന്റെ മുമ്പിലെ, താഴെ ഏതെങ്കിലും ഭാഗത്തായിരിക്കും സാധാരണയായി ഒരു അധ്യാപകനെ കാണുന്നത്, പക്ഷെ മിക്കവാറും അവർ പറയുന്നത് കേൾക്കാൻ ആകില്ല, മാത്രമല്ല പവർ പോയിന്റ് സ്ലൈഡുകളിലേയ്ക്ക് അവ്യക്തമായി ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രഭാഷണം ആയിരിക്കും പല സമയങ്ങളിലും നടക്കുന്നത്.
സർവ്വകലാശാലകളും, അധ്യാപകരും, വിദ്യാർത്ഥികളും തിരിച്ചറിയുകയും പങ്കുവെക്കുകയും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിർമിതബുദ്ധിയുടെ സ്ഥാനത്ത് അധ്യാപകർക്കുള്ള പ്രാധാന്യമാണ്.
ഡോക്ടേഴ്സിൻെറ സ്ഥാനത്തേക്ക് മെഷിനെ മാറ്റി സ്ഥാപിക്കാം എങ്കിൽ എന്തുകൊണ്ട് അധ്യാപകരുടെ കാര്യത്തിൽ പറ്റില്ല? ഇത് ചിന്തനീയമാണ്.
അബി എ
പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയാണ്. 2018 ലെ കേരള സർവകലാശാല ബിഎസ്ഇ കമ്പ്യൂട്ടർ സയൻസ് ബിരുദ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവും ഇപ്പോൾ മാർ അത്താനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ എം സി എ ഡിപ്പാർട്മെന്റിൽ മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും ആണ്.
ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത് മൂമെന്റ് (SMYM) സംഘടിപ്പിച്ച മൂന്നാമത് കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സെന്റ് തോമസ് ചെസ്റ്റർട്ടൺ യൂണിറ്റ് ഒന്നാം സമ്മാനം നേടിയപ്പോൾ ഹോളി ട്രിനിറ്റി ഹാൻഫോർഡ് രണ്ടാമതും സെന്റ് അൽഫോൻസാ യൂണിറ്റ് മൂന്നാമതും എത്തി സമ്മാനങ്ങൾ കരസ്ഥമാക്കി.
സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ് സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി കളർ ഫുൾ കോസ്റ്യൂമുകളും അണിഞ്ഞു മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ മറന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്.
രാവിലെ പത്തുമണിയോട് കൂടി ട്രെൻന്താം സ്‌കൂൾ ഹാളിൽ റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം.
സ്റ്റോക്ക് ഓൺ ട്രെൻഡ് SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു എല്ലാവർക്കും സ്വാഗതം പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം. യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്റർ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ സിബി പൊടിപ്പാറ, സിബി ജോസ്, ബ്ലസൺ, ജിജോ എന്നിവർ അണിയറയിൽ കർമ്മനിരതായിരുന്നു.SMYM ഭാരവാഹികൾ ആസൂത്രവളരെ വാശിയേറിയ മത്സരത്തിനൊടുവിൽ ഹോളി ട്രിനിറ്റി ന്യൂകാസിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
SMYM വിതരണം ചെയ്‌ത റാഫിൾ വിജയിയായ അനൂജിന് നാൽപത് ഇഞ്ച് ടീ വി ആണ് ഒന്നാം സമ്മാനമായി നൽകിയത്. കരോൾ മത്സരങ്ങളുടെ സ്പോൺസർ സ്റ്റോക്ക് ഓൺ ട്രെയ്നിലെ HC24 നേഴ്‌സിങ് ഏജൻസി ആയിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട് മത്സരം കടുത്തതായി..അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ് മെമ്മോറിയൽ എവർറോളിങ് ട്രോഫി മിയാ ജോസഫ് കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി ഒരിക്കൽ കൂടി നേടിയെടുത്തു.
മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു
ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.
ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക് അപരിചിതമാവരുത്.
അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതുക്കൽ മുട്ടി വിളിക്കുമ്പോൾ വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്.
യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ… പുതുവർഷ ആശംസകളോടെ..
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- 93 വയസ്സുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പബ്ലിക് ട്രാൻസ്പോർട്ടിലുള്ള യാത്രയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. മുൻകൂട്ടി റിസർവ് ചെയ്യാതെ ആയിരുന്നു രാജ്ഞിയുടെ ഈ യാത്ര. പാർലമെന്റിൽ ഉള്ള തന്റെ പ്രസംഗത്തിന് ശേഷം 10: 42 ന് ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ നിന്നും ആണ് രാജ്ഞി യാത്രതിരിച്ചത്. കൃത്യം 12 : 31ന് നോർഫോകിലെ കിങ്‌സ് ലിൻ സ്റ്റേഷനിൽ രാജ്ഞി എത്തിച്ചേർന്നു. തൊണ്ണൂറ്റിമൂന്നുകാരിയായ രാജ്ഞി, ഒരു കറുത്ത ഹാൻഡ്ബാഗും, പിങ്ക് നിറത്തിലുള്ള ഉടുപ്പും ധരിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്ന കാഴ്ച ജനങ്ങൾക്ക് അത്ഭുതമായിരുന്നു. സഹയാത്രികരോട് രാജ്ഞി കുശലം പറയുകയും സഹൃദം പങ്കിടുകയും ചെയ്തു.
സാന്ദ്രിഗം എന്ന രാജ്ഞിയുടെ നോർഫോകിലുള്ള പ്രൈവറ്റ് എസ്റ്റേറ്റിലേക്കു സ്റ്റേഷനിൽ നിന്നും മുപ്പതു മിനിറ്റ് യാത്ര മാത്രമാണ് ഉള്ളത്. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായി രാജ്ഞിയുടെ ഈ യാത്രയെ നമുക്ക് വിലയിരുത്താം.
1952 മുതൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് രാജ്ഞി. ട്രെയിനിൽ മറ്റേത് യാത്രക്കാരെയും പോലെതന്നെയാണ് രാജ്ഞിയും യാത്ര ചെയ്തതെന്ന് സഹയാത്രികർ പറയുന്നു. പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ മാത്രമാണ് രാജ്ഞി ആ ട്രെയിനിൽ ഉണ്ടായിരുന്ന വിവരം താൻ അറിഞ്ഞതെന്ന് സഹയാത്രികയായ മോണിക്ക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രൈവറ്റ് എസ്റ്റേറ്റിലെ ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് രാജ്ഞി എത്തിച്ചേർന്നത്. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളും രാജ്ഞിയെ അനുഗമിക്കും.