ലണ്ടൻ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടൻ നഗരം ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നൂറ്റി അൻപതോളം സംഗീതോപാസകർ നവംബർ 30 ന് ക്രോയ്ടോൻ ലാങ്‌ഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്‌ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം നാദാസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. കർണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്ന കുരുന്നുകളും, ശാസ്ത്രീയ സംഗീത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗല്ഭരായ സംഗീതജ്ഞരും, ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയിൽ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് ഗുരുവായൂരപ്പന് നാദ നൈവേദ്യം സമർപ്പിക്കും. പ്രശസ്ത സംഗീതജ്ഞൻ “അയ്യപ്പ ഗാന ജ്യോതി കലാരത്നം പദ്മശ്രീ കെ ജി ജയൻ” (ജയവിജയ) തന്റെ ഗുരു നാഥനായ ചെമ്പൈ സ്വാമികളുടെ പാവന സ്മരണക്കു മുൻപിൽ നാദപുഷ്‌പാഞ്‌ജലി അർപ്പിക്കുവാൻ പ്രായാധിക്യം മറന്നും ചെമ്പൈ സഗീതോത്സവത്തിനു ലണ്ടനിൽ എത്തിച്ചേരും എന്നത് ഗുരുഭക്തിയുടെ പാരമ്യത തന്നെയാണ്. അദ്ദേഹത്തെ കൂടാതെ സിനിമാതാരവും എം പിയുമായ ശ്രീ സുരേഷ് ഗോപി, പിന്നണി ഗായകൻ ശ്രീ വേണുഗോപാൽ, സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സിനിമാ താരവും നർത്തകിയുമായ ശ്രീമതി അനുമോൾ, സിനിമാ സീരിയൽ താരം ശ്രീ ഉണ്ണി ശിവപാൽ തുടങ്ങി കലാ-സാംസ്കാരിക മേഖലകളിലെ പ്രശസ്തർ ഇതിനോടകം ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകൾ അറിയിച്ചു കഴിഞ്ഞു.
ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ആറാം വർഷവും അതിവിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. പതിവുപോലെ സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ ടി ഹരിദാസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
മലയാളീ അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ കുട്ടികൾക്കായി അണിയിച്ചൊരുക്കുന്ന 4DX തീയേറ്റർ എക്സ്പീരിയൻസ് നവംബർ 3 ഞായറാഴ്ച 2 മണി മുതൽ 6 വരെ നടക്കുന്നതായിരിക്കും . കേരളപിറവി-ഹാലോവീൻ -ദീപാലി ആഘോഷത്തിനിടയിൽ കുട്ടികൾക്ക് സൗണ്ട് എഞ്ചിനീയറിംഗിൻറെ മാസ്മരിക പ്രകടനം കുട്ടികൾക്കായി ഒരുക്കുകയാണ് അസോസിയേഷൻ .
അവധിക്കാലം തങ്ങളുടെ കൂട്ടുകാരുമൊത്തു കുറച്ചു മണിക്കൂർ അടിച്ചുപൊളിക്കാനും ,ഏറ്റവും നൂതനമായ സൗണ്ട് എഞ്ചിനീയറിംഗ് സാങ്കേതിക തലങ്ങളിലേക്ക് കുട്ടികൾക്ക് അറിവു പകരുന്നതിനും ,ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇപ്രാവശ്യം അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്ത്വം .
ഏറ്റവും നൂതനമായ “Dolby Atmos”, 4DX സാങ്കേതിക വിദ്യയുടെ അകമ്പടിയോടുകൂടിയായിരിക്കും ഈ തീയേറ്റർ എക്സ്പീരിയൻസ് .UK മലയാളികളുടെ മനം കവർന്ന സൗണ്ട് എഞ്ചിനീയർ ബിനു നോർത്താംപ്ടൺ ആണ് കുട്ടികൾക്കായി ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത് .നല്ലവരായ മാതാപിതാക്കളുടെ പരിപൂർണ പിന്തുണയും അസോസിയേഷൻ പ്രതിനിധികളുടെ ഉത്സാഹവും ഇത്തരത്തിലുള്ള നവീന ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നതെന്നു അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുകയുണ്ടായി.
Venue: Headlands United Reformed Church Hall
Northampton, NN3 2NU
നോർത്താംപ്ടൺഷെയറിലെ കലാസ്വാദകർക്ക് തീർത്തും വ്യത്യസ്ഥമായ അനുഭൂതി ഉളവാക്കി യുകെയിലെ പ്രശസ്ഥരായ മലയാളി കലാകാരൻമാർ ഒരുക്കിയ മയൂര ഫെസ്റ്റ് 2019 ലൈവ് മ്യൂസിക്കും നൃത്ത കലാരൂപവുമായി UK മലയാളികൾക്കിടയിൽ ട്യൂൺ ഓഫ് ആർട്സ് ചരിത്രം സൃഷ്ടിച്ചു . ട്യൂൺ ഓഫ് ആർട്സിന്റെ പ്രദമ ഹോണറേറി അവാർഡ് യുകൈയിൽ പ്രശസ്തനായ മലയാളി വ്യവസായിയും ടെക് ബാങ്ക് ഉടമയുമായ സുഭാഷ് മനുവേലിന് നൽകി ആദരിച്ചു .
യു കെയിലെ കലയെയും സംഗീതത്തെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ട്യൂൺ ഓഫ് ആർട്സ് ഒരുക്കിയകലാസന്ധ്യയിലേക്ക് നൂറ് കണക്കിന് ജനസാഗരം ഒഴുകിയെത്തിയത് പരിപാടിയുടെ നിറപകിട്ടുയർത്തുന്നതായിരുന്നു . പുതു തലമുറയുടെ കലാ സാംസ്കാരിക ഉന്നമനത്തിന് വേണ്ടി പ്രത്യേക ശ്രദ്ധ ഊന്നൽ നൽകിയിട്ടുള്ള ട്യൂൺ ഓഫ് ആർട്സിന്റെ വേദിയിൽ വിവിധ നൃത്ത കലാരൂപങ്ങൾ പ്രേക്ഷരുടെ മനം നിറയ്ക്കുന്നതിയിരുന്നു യുകെയിലെ സ്റ്റേജ് ഷോകളുടെ നിറസാന്നിധ്യമായ പ്രശസ്ഥ DJ ബിനു നോർത്താംപ്ടണിനെ കലാസാംസ്കാരിക മേഖലയിലെ തന്റെ സേവനത്തിന് ട്യൂൺ ഓഫ് ആർട്സ് ആദരിക്കുകയുണ്ടായി
സാലിസ്ബറി: യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന മരണത്തിന്റെ വിളയാട്ടത്തിൽ ഇന്ന് വെളുപ്പിന് 3.45 ഓടെ (1 / 11 / 2019 ) നഷ്ടമായത് സാലിസ്ബറിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ നേഴ്‌സിന്റെ ജീവൻ എടുത്തുകൊണ്ടാണ്. സാലിസ്ബറി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്. കോട്ടയത്തിനടുത്തു അറുന്നൂറ്റിമംഗലം ഇടവകാംഗമായ സീന ഷിബു(41) വാണ് യുകെ മലയാളികൾക്ക് തീരാ ദുഃഖം നൽകി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കുറച്ചു കാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍.
സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സീന ഷിബു സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ്. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സീനയുടെ മരണം സാലിസ്ബറി മലയാളി സമൂഹത്തെ സംബന്ധിച്ചു ഒരു തീരാനഷ്ടമാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സീന ഷിബുവിന്റെ നിര്യാണത്തില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അകാലത്തിൽ ഉണ്ടായ സീനയുടെ മരണത്തിൽ മലയാളം യുകെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
കാര്‍ഡിഫിലെ പ്രഥമ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫ് വിജയകരമായതും പ്രവര്‍ത്തനനിരതമായതുമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വരുന്ന നവംബര്‍ രണ്ടിന് ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായ സദസില്‍ അരങ്ങേറും. മെര്‍ക്കുറി കാര്‍ഡിഫ് നോര്‍ത്ത് ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബ്രാഡ്‌ലിസ്‌റ്റോക്ക് മേയറായ ടോം ആദിത്യയായിരിക്കും മുഖ്യാതിഥി. ഇംഗ്ലീഷുകാരും മലയാളികളുമായ നിരവധി പ്രമുഖര്‍ പ്രസ്തുത ചടങ്ങില്‍ ഭാഗഭാക്കാകും. ഒന്നാം വാര്‍ഷികത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഫയര്‍ ക്ലബിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ഇക്കാലത്തിനിടെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും സാസ്‌കാരിക പരിപാടികളും ആഘോഷങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ക്ലബിന് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇതിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ ടൂര്‍ അടക്കമുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കാനും ക്ലബിന് സാധിച്ചിട്ടുണ്ട്. കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ക്ലബ് സജീവമായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാതൃകാപരമായി വികസിപ്പിക്കുന്നതിനും നമ്മുടെ മഹത്തായ സംസ്‌കാരത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഈ ഒരു വര്‍ഷത്തിനിടെ സഫയര്‍ കാര്‍ഡിഫ് ക്ലബിന് സാധിച്ചിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.സാമൂഹികപ്രവര്‍ത്തനത്തോടൊപ്പം ഇതില്‍ അംഗങ്ങളാകുന്നവരുടെ ഓരോ കുടുംബാംഗത്തിനും വിനോദിക്കുന്നതിനുള്ള പശ്ചാത്തലം ക്ലബിനോട് അനുബന്ധിച്ച് ലഭ്യമാക്കുന്നുണ്ട്.ഇതിലൂടെ ആരോഗ്യകരമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിന് പുറമെ കാര്‍ഡിഫിന് പുറത്ത് സക്രിയമായതും വ്യത്യസ്തമായതുമായ സാമൂഹിക ജീവിതത്തിനുള്ള അവസരം അംഗങ്ങള്‍ക്ക് ക്ലബ് ഒരുക്കിക്കൊടുക്കാനും ഈ ഒരു വര്‍ഷത്തിനിടെ ക്ലബിന് സാധിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ അംഗങ്ങള്‍ക്കായി കാലാകാലങ്ങളില്‍ സംഘടിപ്പിക്കാനും അതിലൂടെ കൂട്ടായ്മയും സ്നേഹവും അരക്കിട്ടുറപ്പിക്കാനും ക്ലബിന് കഴിഞ്ഞിട്ടുണ്ട്. പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒത്ത് ചേരുന്നവരുടെ മാതൃകാപരമായ കൂട്ടായ്മയായി മാറാന്‍ സഫയര്‍ കാര്‍ഡിഫ് ക്ലബ് പരിശ്രമിച്ച് കൊണ്ടിരിക്കുകയും അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ അംഗങ്ങള്‍ക്ക് ഒന്ന് ചേര്‍ന്ന് വിവിധ ബിസിനസുകള്‍ ചെയ്യുന്നതിനുള്ള അവസരവും ഇതിലൂടെ കരഗതമാക്കാനുള്ള അവസരങ്ങളും ക്ലബ് ആരംഭിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്കിടയില്‍ ബിസിനസ് ആശയങ്ങള്‍പ്രോത്സാഹിപ്പിക്കാന്‍ ക്ലബ് മുന്‍കൈയെടുക്കുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ വിവിധ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വളരുന്നതിനും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുമുള്ള വേദിയായി ഈ ക്ലബിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ഒരു വര്‍ഷത്തിനിടെ ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ കുട്ടികളുടെ വ്യക്തിപരമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ അറിവുകള്‍ നേടാനും ക്ലബ് അവസരമൊരുക്കുന്നതായിരിക്കും. തൊഴിലിലും സാസ്‌കാരികപരമായും വികസിക്കുന്നതിനും ഉയരുന്നതിനുമുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നതിനുള്ള വാതായനങ്ങളും ക്ലബിലൂടെ തുറക്കപ്പെട്ടിട്ടുണ്ട്. കര്‍ക്കശമായ ഭരണഘടനയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണീ ക്ലബ് പ്രവര്‍ത്തിക്കുന്നത്. ക്ലബിലെ ഓരോ അംഗവും ഇവ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ പക്ഷപാതമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. അതായത് ക്ലബ് നിശ്ചയിച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുസരിച്ച് ഏവരുടെയും നന്മക്ക് അനുസൃതമായി പെരുമാറാന്‍ ഓരോ അംഗങ്ങളും ശ്രദ്ധ പുലര്‍ത്തണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേശീയ കലാമേള വാശിയേറിയ പോരാട്ടത്തിനുള്ള വേദിയാകുമെന്നുള്ളത് ഉറപ്പായി. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് എല്ലാ പ്രധാന റീജണുകളിലും നടന്നു കഴിഞ്ഞിട്ടുള്ളത്. പത്താമത് ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ റീജിയണാകുന്നത് ആരാകുമെന്നുള്ള ആകാംഷയിലാണ് കലാപ്രേമികള്‍ കാത്തിരിക്കുന്നത്.
നിലവിലുള്ള ചാമ്പ്യന്മാരായ യോര്‍ക്ക്ഷെയറിന് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനാവുമോ എന്നുള്ളതാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷെഫീല്‍ഡില്‍ വച്ച് നടന്ന ദേശീയ കലാമേളയില്‍ ആതിഥേയരെന്ന ആനുകൂല്യവും ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നിവരുടെ മിന്നുന്ന പ്രകടനവും കൂടിച്ചേര്‍ന്നപ്പോള്‍ അതുവരെ കിരീടം കുത്തകയാക്കി വച്ചിരുന്ന മുന്‍നിര റീജിയണുകളെയെല്ലാം പിന്നിലാക്കി യോര്‍ക്ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയൺ ചാമ്പ്യന്മാരാവുകയായിരുന്നു. ഒപ്പം ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ പട്ടവും സ്വന്തമാക്കിയപ്പോള്‍ റീജിയണ് അത് ഇരട്ടിമധുരമായി മാറി. ഇന്നുവരെ നടന്നിരിക്കുന്ന ഒന്‍പത് കലാമേളകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ ഉള്‍പ്പെടുന്ന റീജിയണ് ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടുള്ളത് നാല് തവണ മാത്രമാണ്. ഇത്തവണയും ഇ സി വൈ ഒ, ഹൾ, എസ് കെ സി എ, ഷെഫീൽഡ് എന്നിവരുടെ കരുത്തില്‍ വിജയമാവര്‍ത്തിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റീജിയണല്‍ നേതൃത്വം.
കഴിഞ്ഞ തവണ യോര്‍ക്ക്ഷെയര്‍ നേട്ടം കൈവരിച്ചതുപോലെ ആതിഥേയരെന്ന ആനുകൂല്യം മുതലെടുത്ത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാരാകാന്‍ ഒരുങ്ങുകയാണ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍. നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ ഇതിനു മുന്‍പ് ദേശീയ കലാമേള നടന്നത് 2013ല്‍ ലിവര്‍പൂളില്‍ വച്ചാണ്. ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നെത്തിയ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനും മിഡ്‌ലാൻഡ്‌സ് ചാമ്പ്യന്‍ റീജിയണുമായി തെരഞ്ഞെടുക്കപ്പെട്ടു ആ വർഷം. ഇത്തവണ അതിന് പ്രായശ്ചിത്വം ചെയ്യുമെന്ന ദൃഡനിശ്ചയത്തിലാണ് നോര്‍ത്ത് വെസ്റ്റ് റീജിയൺ. യു കെ യിലെ ഏറ്റവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും മികച്ച അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനിലാണ് റീജിയന്റെ പ്രധാന പ്രതീക്ഷ. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മത്സരങ്ങളില്‍ മറ്റ് സംഘടനകളെയെല്ലാം ബഹുദൂരം പിന്നിലാക്കി എം എം എ നടത്തിയ തേരോട്ടം ദേശീയ കലാമേളയില്‍ ആവര്‍ത്തിക്കാനായാല്‍ മികച്ച അസോസിയേഷനും ചാമ്പ്യന്‍ റീജിയനും നോര്‍ത്ത് വെസ്റ്റില്‍ തന്നെയായിരിക്കും.
ഒന്‍പത് ദേശീയ കലാമേളകളില്‍ അഞ്ചിലും ചാമ്പ്യന്മാരായി പാരമ്പര്യമുള്ള കരുത്തുറ്റ റീജിയണായ മിഡ്ലാന്റ്സ് ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ദേശീയ കലാമേളയ്ക്കെത്തുന്നത്. ഹാട്രിക്ക് വിജയത്തിന്‌ശേഷം കഴിഞ്ഞ തവണ ഷെഫീല്‍ഡിലേയ്ക്ക് എത്തിയപ്പോള്‍ യോര്‍ക്ക്ഷെയറിനു മുന്നില്‍ മിഡ്‌ലാൻഡ്‌സിന് കാലിടറി. മുന്‍പ് 2014ല്‍ ഹാട്രിക്ക് വിജയം തേടി മിഡ്ലാന്റ്സ് ലെസ്റ്ററിലെത്തിയപ്പോഴും ഇതേപോലെ അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്; അന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയനോടായിരുന്നു.
ബര്‍മ്മിങ്ഹാം ബി സി എം സി, എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നീ പവര്‍ഹൗസുകളാണ് മിഡ്‌ലാൻഡ്‌സിന്റെ കരുത്ത്. 2016ലെ കവന്‍ട്രി ദേശീയ കലാമേളയില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഇവര്‍ രണ്ടു പേരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണയും റീജിയണില്‍ ബി സി എം സി ചാമ്പ്യന്മാരും സ്റ്റോക്ക് റണ്ണേഴ്സ് അപ്പുമാണ്. അത് ദേശീയ കലാമേളയില്‍ മാറിമറിയാവുന്നതുമാണ്. ഇവരുടെ മികച്ച പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ മിഡ്ലാന്റ്സ് തങ്ങളുടെ പ്രതാപകാലത്തേയ്ക്ക് തിരിച്ചു വരും.
ആദ്യ രണ്ട് ദേശീയ കലാമേളകളില്‍ ചാമ്പ്യന്മാരായത് സംയുക്ത സൗത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ് റീജിയണായിരുന്നു. പിന്നീട് രണ്ട് റീജിയണായി മാറിയതിനു ശേഷം ഇന്നു വരെ തങ്ങളുടെ ആദ്യകാല പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തുവാന്‍ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ സൗത്ത് വെസ്റ്റ് റീജിയണ്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീതിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ദേശീയ കലാമേളയില്‍ രണ്ട് തവണ ഏറ്റവുമധികം പോയിന്റ് നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടിയിട്ടുള്ള, റീജിയണില്‍ അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ഗ്ലോസ്റ്റര്‍ഷെയർ മലയാളി അസോസിയേഷനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഈ വർഷത്തെ റീജിയണൽ കലാമേളയിൽ സ്വിന്‍ഡന്‍ ഡബ്ല്യു എം എ, സാലിസ്ബറി എസ് എം എ എന്നീ അസോസിയേഷനുകള്‍ മുന്നിലെത്തിയിട്ടുള്ളത്. ഗ്ലോസ്റ്ററിന് തൊട്ടു പിന്നിൽ തന്നെ എയ്ൽസ്ബറിയും പൊരുതി എത്തിയിരുന്നു. ഈ അസോസിയേഷനുകളെല്ലാം തങ്ങളുടെ മിന്നുന്ന പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ സൗത്ത് വെസ്റ്റ് ചരിത്ര നേട്ടത്തിന് ഉടമകളാവും.
സൗത്ത് ഈസ്റ്റ് റീജിയണൽ ചാമ്പ്യന്മാരായ പോര്‍ട്ട്സ്മൗത്ത്, സീമ ഈസ്റ്റ്ബോണ്‍, കെ സി ഡബ്യു എ ക്രോയിഡോണ്‍ എന്നീ സംഘടനകളുടെ കരുത്തിലാണ് റീജിയൺ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഈസ്റ്റ് ആംഗ്ലിയക്കാവട്ടെ റീജയണല്‍ ചാമ്പ്യന്മാരായ നോര്‍വിച്ച് മലയാളി അസോസിയേഷനിലാണ് പ്രതീക്ഷ. ദേശീയ കലാമേളകളില്‍ ചാമ്പ്യന്‍ അസോസിയേഷന്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള ബാസില്‍ഡണ്‍, ഇപ്സ്വിച് എന്നിവയുടെ പാതയിൽ നോര്‍വിച്ച് മുന്നേറുമോ എന്ന് മാഞ്ചസ്റ്ററിൽ അറിയാം.
ഇവര്‍ക്കൊപ്പം ഇത്തവണ റീജിയണല്‍ കലാമേള നടന്ന സ്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് റീജിയണുകള്‍ കൂടി ചേരുമ്പോള്‍ പോരാട്ടം കനത്തതാവും. ഓരോ മത്സരാര്‍ത്ഥിയും നേടുന്ന പോയിന്റ് ചാമ്പ്യന്‍ അസോസിയേഷനേയും ഓവറോള്‍ ചാമ്പ്യന്മാരാകുന്ന റീജിയണേയും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നതിനാല്‍ മാഞ്ചസ്റ്റര്‍ കലാമേള യു കെ മലയാളി കലാപ്രേമികള്‍ക്ക് അത്യന്തം വാശിയേറിയ കലാമാങ്കമാകും എന്നതിൽ സംശയമില്ല.
പ്രിസ്സില്ല ജോൺസൺ 07982933690, സുബി പ്രിൻസ് 07538709741, അക്സാ മിതുൻ 07853925813…
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റർ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വർഷത്തെ കലാമേള മറ്റേതൊരു വർഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.
യു കെ യുടെ വ്യവസായ നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് സംഘടനയുടെ ദശാബ്ദി വർഷാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മേളയുടെ വിജയത്തിനായി ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ പ്രവർത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.
ചെയർമാൻ : മനോജ് കുമാർ പിള്ള
ചീഫ് ഓർഗനൈസർ : അലക്സ് വർഗ്ഗീസ്
ജനറൽ കൺവീനർ : സാജൻ സത്യൻ
ഇവന്റ് ഓർഗനൈസർ : ഷിജോ വർഗ്ഗീസ്
ഫിനാൻസ് കൺട്രോൾ : അനീഷ് ജോൺ, ടിറ്റോ തോമസ്
വൈസ് ചെയർമാൻമാർ : അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, കുര്യൻ ജോർജ്, തമ്പി ജോസ്
കോഡിനേറ്റേഴ്‌സ് : മാമ്മൻ ഫിലിപ്പ്, സെലിന സജീവ്, അഡ്വ. ജാക്സൻ തോമസ്
കൺവീനർമാർ : ഡോ.ബിജു പെരിങ്ങത്തറ, ബെന്നി പോൾ, ആൻറണി എബ്രഹാം, ബാബു മങ്കുഴി, അശ്വിൻ മാണി, ജോയ് ആഗസ്തി
ഓർഗനൈസേർസ് : വർഗ്ഗീസ് ജോൺ, വിജി കെ പി, ഷാജി തോമസ്, സന്തോഷ് തോമസ്, ജോജോ തെരുവൻ
റിസപ്ഷൻ കമ്മിറ്റി : സിന്ധു ഉണ്ണി, ബീനാ സെൻസ്, ആൻസി ജോയ്, ലീനുമോൾ ചാക്കോ, ബെറ്റി തോമസ്, വീണാ പ്രസാദ്, നിമിഷ ബേസിൽ
പബ്ളിസിറ്റി & മീഡിയ മാനേജ്മെൻറ് : സജീഷ് ടോം, സുജു ജോസഫ്, സുരേന്ദ്രൻ ആരക്കോട്ട്, സണ്ണിമോൻ മത്തായി
എസ്റ്റേറ്റ് ആൻഡ് ഫെസിലിറ്റി മാനേജ്‌മന്റ് :
കെ ഡി ഷാജിമോൻ, ബിനു വർക്കി, ബിജു പീറ്റർ, വർഗ്ഗീസ് ചെറിയാൻ, പുഷ്പരാജ് അമ്പലവയൽ, ജോബി സൈമൺ, ഡോ. സിബി വേകത്താനം, റെജി നന്തികാട്ട്, ജിന്റോ ജോസഫ്
ഓഫീസ് മാനേജ്മെൻറ്: ബൈജു തോമസ്, തോമസ് മാറാട്ടുകളം, സുനിൽ രാജൻ, സൂരജ് തോമസ്, അജയ് പെരുമ്പലത്ത്, രാജീവ്
അവാർഡ് കമ്മിറ്റി : ജയകുമാർ നായർ, ഓസ്റ്റിൻ അഗസ്റ്റിൻ, ഡിക്സ് ജോർജ്, വർഗ്ഗീസ് ഡാനിയേൽ, എബ്രഹാം പൊന്നുംപുരയിടം, ജയൻ എടപ്പാൾ
വോളണ്ടിയർ മാനേജ്മെൻറ്: സുരേഷ് നായർ, എം പി പദ്മരാജ്, നോബി ജോസ്, ജിജോ അരയത്ത്, സിബി ജോസഫ്, സജിൻ രവീന്ദ്രൻ
അവതാരകർ : സീമാ സൈമൺ, നതാഷാ സാം
ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെന്റ് : ജോയിസ് പള്ളിക്കമ്യാലിൽ, രാജേഷ് നടേപ്പള്ളി, ബിനോ അഗസ്റ്റിൻ, ജെയ്‌സൺ ലോറൻസ്, റെയ്‌മണ്ട്, ജോ ഐപ്പ്, സുധിൻ ഭാസ്കർ
സോഫ്റ്റ് വെയർ : ജോസ് പി എം (ജെ.എം.പി സോഫ്റ്റ് വെയർ )
മെഡിക്കൽ ടീം : ഡോ.ബീനാ ജ്യോതിഷ്, ഡോ.മായാ ബിജു, ഡോ.ജോതിഷ് ഗോവിന്ദൻ, ഡോ.രഞ്ജിത്ത് രാജഗോപാൽ, ഡോ.റിയാ രഞ്ജിത്ത്
ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. നവംബർ രണ്ട് ശനിയാഴ്ചക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ഏവരെയും മാഞ്ചസ്റ്റർ പാർസ് വുഡ് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മറ്റി അറിയിക്കുന്നു.
Venue Address:-
Parrs Wood High School & 6th Forum,
Williamslow Road, Manchester – M20 5PG
സ്വപ്രയത്നം കൊണ്ട് ജീവിതത്തിൽ വിജയം കൊയ്തു മലയാളികളുടെ അഭിമാനമായി മാറുന്ന അനേകം വ്യക്തികൾ നമ്മുടെ ഇടയിൽ ഉണ്ട് .അങ്ങനെ ഉയർന്നു വരുന്ന വ്യക്തി കളെ ആദരിക്കുവാൻ ഒരുങ്ങുകയാണ് ട്യൂൺ ഓഫ് ആർട്സ് എന്ന യുകെ യിലെ പ്രശസ്ത കലാകൂട്ടായ്മ. .
ട്യൂൺ ഓഫ് ആർട്സി ന്റെ ആദ്യത്തെയുകെ മലയാളി ഹോണററി അവാർഡ് 2019ഒക്ടോബർ 27നു നടക്കുന്ന മയൂര ഫെസ്‌റ്റി ന്റെ വേദിയിൽ വെച്ച് അർഹതപ്പെട്ട വ്യക്തിക്ക് നൽകുന്നു. കടന്നുപോയ വർഷങ്ങളിൽ യുകെ മലയാളികൾക്കിടയിൽ വിവിധമേഘലകളിലായി തങ്ങളുടെ കഴിവുതെളിയിക്കുകയും പ്രശസ്തിയുടെ പടവുകൾ ചവുട്ടുകയും ചെയ്ത വ്യക്തികളെയാണ് ട്യൂൺ ഓഫ് ആർട്സ് ഈ അവാർഡിലൂടെ ആദരിക്കുന്നത്.ഈ മഹനീയ മുഖൂർത്തത്തിയിലേക്കു എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.