Uncategorized

ന്യൂസ് ഡെസ്ക്

ഇന്ത്യ നല്കിയ ഇരുട്ടടിയിൽ പ്രതികരിക്കാനാവാതെ പാക് ഭരണകൂടം. ഭാരതാംബയുടെ 40 ലേറെ ധീര സൈനികരുടെ രക്തം ഫെബ്രുവരി 14 ന് പുൽവാമയിൽ വീണപ്പോൾ പാക് പിന്തുണയുള്ള ഭീകരവാദികൾ ആനന്ദനൃത്തം ചവിട്ടിയെങ്കിൽ, ഇന്നു രാവിലെ 350 ഓളം ഭീകരരുടെ ജീവനുകൾ ഇന്ത്യയെടുത്തപ്പോൾ ശക്തമായ ഒരു പ്രതിഷേധ സ്വരം പോലും ഉയർത്താനാവാതെ പാക് നേതൃത്വം കുഴങ്ങുകയാണ്. അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇന്ത്യയ്ക്ക് പിന്നിൽ അണിനിരന്നപ്പോൾ പാക്കിസ്ഥാനെ പരോക്ഷമായെങ്കിലും തുണയ്ക്കുന്നത് ചൈന മാത്രമാണ്.

ഇന്ത്യയെ ആക്രമിക്കണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ പാക്കിസ്ഥാന് നിരത്തേണ്ടി വരും. ഇന്ത്യ ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഇപ്പോഴും പകച്ചു നിൽക്കുകയാണ് പാക് ഭരണകൂടം. 350 ലേറെ തീവ്രവാദികളെ ഇന്ത്യൻ മിറാഷുകൾ കാലപുരിയ്ക്ക് അയച്ചപ്പോഴും ഒരു ജീവഹാനി പോലും ഉണ്ടായില്ലെന്ന് ആണയിട്ടു പറയേണ്ട ദയനീയ അവസ്ഥയിലാണ് പാക് അധികൃതർ. ഇന്ത്യ നടത്തിയത് ഭീകരർക്കെതിരായ ആക്രമണമാണ്. അതിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടില്ല എന്നത് മാത്രമല്ല ലക്ഷ്യം വച്ചത് ജനവാസ കേന്ദ്രങ്ങളെ ആയിരുന്നുമില്ല. ബാൽക്കോട്ടിലെ വനാന്തരങ്ങളിലെ രഹസ്യ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടുവെന്ന് പറയാൻ പാക്കിസ്ഥാന് സാധിക്കുകയുമില്ല. അതായത് 350 ഭീകരരെ മുഖത്തു നിന്ന് ഇന്ത്യൻ സൈന്യം ഹൂറികളുടെ അടുത്തേയ്ക്ക് അയച്ചപ്പോഴും എല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ.

ഇന്ത്യയ്ക്ക് എതിരെ എന്തെങ്കിലും പ്രത്യാക്രമണം നടത്തിയില്ലെങ്കിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് രാഷ്ട്രീയ പാർട്ടികൾ സ്വസ്ഥത നല്കില്ല. പാക്കിസ്ഥാന് ആക്രമിക്കാൻ ഇന്ത്യയിൽ ഭീകരരുടെ താവളങ്ങളില്ല. ഇന്ത്യൻ സൈന്യത്തിനെതിരെയോ ജനങ്ങൾക്കെതിരെയോ ഒരാക്രമണത്തിന് പാക്കിസ്ഥാൻ മുതിർന്നാൽ പിന്നീടൊരു മിസൈൽ തൊടുക്കാൻ ഒരു ലോഞ്ചറു പോലും പാക്കിസ്ഥാനിൽ ബാക്കിവയ്ക്കാതെ ഇന്ത്യൻ സൈന്യം തകർക്കും. ഇന്ത്യൻ സൈനിക ശക്തിയെയും ആയുധശേഖരത്തെയും വെല്ലുവിളിക്കാനുള്ള വിഡ്ഢിത്തം പാക് ഭരണകൂടം കാണിക്കുമോ എന്നാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.

അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇറാൻ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യ നല്കിയ തിരിച്ചടിയ്ക്ക് പൂർണ പിന്തുണയാണ് നല്കുന്നത്. മുൻപ് പാക്കിസ്ഥാനു വേണ്ടി നിലകൊണ്ടിരുന്ന പല ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക്.

ഫെബ്രുവരി 14 ലെ ഇന്ത്യൻ പുലരി രക്തപങ്കിലമാക്കിയ പാക് ഭീകരവാദികൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ മറുപടി. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിനു ശേഷം ആദ്യമായി ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്നു. ജയ്ഷെ ഇ മുഹമ്മദിന്റെ ക്യാമ്പുകളിൽ അണുവിട തെറ്റാതെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ മിന്നലാക്രമണം അഴിച്ചുവിട്ടു. മൂന്നോറോളം ഭീകരർ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പാക് പോർ വിമാനങ്ങൾ പറന്നുയർന്നെങ്കിലും പരാജയഭീതി മൂലം തിരിച്ചു പറന്നു.

ജെയ്ഷ് മുഹമ്മദിന്റെ ബാൽക്കോട്ടിലെ ഏറ്റവും വലിയ ടെററിസ്റ്റ് ട്രെയിനിംഗ് ക്യാമ്പാണ് ഇന്ത്യൻ എയർഫോഴ്സ് തകർത്തത്. ഇത് ഒരു സൈനിക നീക്കമല്ലെന്നും ഇന്ത്യ സ്വയം പ്രതിരോധം ഒരുക്കുക മാത്രമാണ് ചെയ്തത് എന്നും ഇന്ത്യൻ അധികൃതർ പ്രതികരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടടുത്താണ് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ  ആക്രമണം നടത്തിയത്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങളെ പാക് വിമാനങ്ങൾ പിന്തുടർന്നുവെന്നും പിന്നീട് അവർ പിൻമാറുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏകദേശം1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ലേസർ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകർന്നതായാണ് റിപ്പോർട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തു. കാർഗിൽ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

തിങ്കളാഴ്ച അർധരാത്രി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.

പാക് മണ്ണിൽ കടന്നുള്ള ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു.  ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ പാക് ഭരണകൂടം സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.

മകനെയോ മകളെയോ ഡോക്ടറായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന യു.കെ മലയാളികളും. എന്നാല്‍ എ ലെവലിന് പ്രതീക്ഷിക്കുന്നത്ര മാര്‍ക്ക് ലഭിക്കാതെ വരികയോ അല്ലെങ്കില്‍ പ്രവേശന പരീക്ഷയെന്ന കടമ്പ കടക്കാന്‍ കഴിയാതെ വരുമ്പോഴോ പലര്‍ക്കും ഡോക്ടര്‍ ആവുകയെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ പ്രവേശന പരീക്ഷയില്ലാതെ തന്നെ യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ച് ഡോക്ടറാകാന്‍ അവസരം ഒരുക്കുകയാണ് യൂറോ മെഡിസിറ്റി. എ ലെവലിന് സയന്‍സ് വിഷയങ്ങള്‍ മുഖ്യ വിഷയമായി പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാവുന്നതാണ്.

യൂറോപ്പിലെ മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിഭിന്നമായി ലളിതവും സുതാര്യവുമായി പ്രവേശന നടപടികള്‍ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. പ്രവേശന പരീക്ഷയില്ലാതെ എ ലെവലിന്റെ പ്രെഡിക്ടഡ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഓഫര്‍ നല്‍കുന്ന ഈ യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ച പ്രവേശനം ഉറപ്പിക്കാവുന്നതാണ്.

അത്യാധുനിക ലാബ്, ആശുപത്രി, ലൈബ്രററി സൗകര്യങ്ങള്‍ എന്നിവയുള്ള പോളണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുന്നവയാണ്. ജീവിത മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പോളണ്ടെന്ന രാജ്യം സമാധാന പ്രിയരായ മലയാളി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഉന്നത വിദ്യഭ്യാസത്തിന് അയക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ യു.കെ, അമേരിക്ക, കാനഡ, ജര്‍മ്മനി, ഇന്ത്യ മുതലായ രാജ്യങ്ങളിലെ നിരവധി കുട്ടികള്‍ വിദ്യഭ്യാസം നേടികൊണ്ടിരിക്കുന്നു.

താല്‍പ്പര്യമുള്ള എല്ലാ കുട്ടികള്‍ക്കും താമസസൗകര്യം തുച്ഛമായ നിരക്കില്‍ നല്‍കുന്ന ഈ യൂണിവേഴ്‌സിറ്റികള്‍, അവിടെ പഠിക്കുന്ന ഏത് കുട്ടിയുടെയും മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി സ്റ്റാഫ്, സിസിടിവി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉതകുന്നവയാണ്.

പോളണ്ടിലെ പാര്‍ട്ടണര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി, പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന കുട്ടികളെ അവിടുത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സഹായിക്കുന്നു. വളരെകുറഞ്ഞ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന യൂറോ മെഡിസിറ്റി, പ്രവേശനത്തിന്റെ പ്രാരംഭഘട്ടം മുതല്‍ കുട്ടികള്‍ പോളണ്ടില്‍ സെറ്റില്‍ ആകുന്നതുവരെ എല്ലാ സഹായവും നല്‍കുന്നു. മെഡിസിറ്റിയിലൂടെ പ്രവേശനം നേടി ലണ്ടനില്‍ നിന്നും പോളണ്ടിലെ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായ വിമാന ടിക്കറ്റും യൂറോ മെഡിസിറ്റി നല്‍കുന്നതായിരിക്കും.

പോളണ്ടില്‍ പഠിച്ച് ഡോക്ടറാകാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടന്ന് ഞങ്ങളുമായി ബന്ധപ്പെടുക. കുട്ടികളുടെ എ ലെവലിന്റെ പ്രെഡിക്ടഡ് സ്‌കോര്‍ അനുസരിച്ച് എത്രയും പെട്ടന്ന്, യൂറോപ്പിലെ മറ്റു യൂണിവേഴ്‌സിറ്റികളേക്കാളും നേരത്തെ പ്രവേശനം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അറിയിക്കുവാനും ഈയവസരം വിനിയോഗിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോളണ്ടില്‍ മെഡിസിന്‍ പഠിക്കുവാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടാമെന്ന് അറിയിച്ചുകൊള്ളുന്നു.

യൂറോ മെഡിസിറ്റിയുടെ വൈബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. www.euromedicity.com

ഇ-മെയില്‍: [email protected]
ഫോണ്‍: 0044-7531961940
0044-1252321670
വാട്‌സാപ്പ്: 0044-7531961940

[പോളണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായോ അല്ലെങ്കില്‍ അവരുടെ മാതാപിതാക്കളുമായോ ആശയവിനിമയം നടത്താനുള്ള അവസരം ഞങ്ങള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരുക്കി തരുന്നതായിരിക്കും]

ബാബു തോമസ്

മെയ് നാലിന് നടത്തുന്ന ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

യു.കെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ. മെയ് നാലാം തിയതി ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ എത്തിക്കുക ഇതു വഴി, ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കെടുക്കുവാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇതുവഴി 660 പൗണ്ടും, മുന്‍ വര്‍ഷം 1200 പൗണ്ടും നമുക്ക് ക്യാന്‍സര്‍ റിസര്‍ച്ചിന് നല്‍കുവാന്‍ സാധിച്ചൂ. ഹൈറേഞ്ചും, ലോവര്‍ റേഞ്ചും ഉള്‍പ്പെട്ട ഹൈറേഞ്ചിന്റെ മനോഹാരിതയും മൊട്ടകുന്നുകളും, താഴ്‌വാരങ്ങളും,
സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ഡാം’ ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്‌കാരവും ഒത്തു ചേര്‍ന്ന ഇടുക്കി ജില്ലയിലെ മക്കളുടെ സ്‌നേഹകൂട്ടായ്മക്ക് ഇനി മാസങ്ങള്‍ മാത്രം.  മെയ് നാലിനു നടക്കുന്ന ഈ സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമര്‍ഥമായ ഭക്ഷണങ്ങള്‍ ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും വുള്‍വര്‍ഹാംപ്‌ടെണിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

ഇടുക്കി ജില്ലാക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കുട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും നമ്മള്‍ യുകെയിലും ജന്‍മ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും, അന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള നമ്മുടെ സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി ജില്ലയില്‍ വിവിധ മത, രാഷ്ടിയ നേതൃത്വത്തിന്റെ പ്രശംസ നേടാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരോ വര്‍ഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികള്‍ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികെണ്ടിരിക്കുന്നു. കൂടാതെ ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്‌നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവര്‍ തമ്മില്‍ കുശലം പറയുന്നതിന്നും, നമ്മുടെ കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, പ്രാത്സാഹിപ്പിക്കുന്നതിനും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.

യു.കെയിലുളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
ബാബു- 7730 883823
ജസ്റ്റിന്‍- 07985656204
ബെന്നി- 07889 971259
റോയി- 07828 009530
സിജോ- 07903 730772

ലണ്ടന്‍ : ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി ഈ വരുന്ന ഫെബ്രുവരി 23 Thronton Heath Community Center വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസി സമൂഹവും അതിനായി ഒരുങ്ങിക്കഴിഞ്ഞു. യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവര്‍ഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത്. ഈ വരുന്ന ഫെബ്രുവരി 23 ന് വൈകുന്നേരം Thronton Heath Community Center വീണ്ടും ഒരാഘോഷത്തിന്റെ ദിനരാത്രത്തിനായി കാത്തിരിക്കുകയാണ്.

ശിവരാത്രിദിനം ഓരോ ഹൈന്ദവ വിശ്വസികള്‍ക്കും വളരെയധികം പ്രാധാന്യമുള്ള ദിവസം തന്നെയാണ്. 6-ാമത് ശിവരാത്രി നൃത്തോത്സവത്തിന് ആശംസകള്‍ അറിയിച്ചു ലണ്ടനിലെയും കേരളത്തിലെയും കലാസാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തുകയുണ്ടായി. പദ്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍, ശ്രീ സൂര്യാ കൃഷ്ണമൂര്‍ത്തി, കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍, നര്‍ത്തകി ശ്രീമതി മേതില്‍ ദേവിക, നര്‍ത്തകിയും നടിയുമായ ശ്രീമതി ശ്രീദേവി ഉണ്ണി, രമ്യാ നമ്പീശന്‍, അനുമോള്‍ എന്നിങ്ങനെ നിരവധി കലാകാരന്‍മാര്‍ ആറാമത് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവത്തിന് ആശംസകള്‍ നേര്‍ന്നു.

ശ്രീമതി ആശാ ഉണ്ണിത്താന്‍ നേതൃത്വം നല്കുന്ന ഈ വര്‍ഷത്തെ നൃത്തോത്സവത്തിന് ഇംഗ്ലണ്ടിലെ പ്രമുഖ കലാകാരന്‍മാര്‍ മാറ്റുരക്കും അവരോടൊപ്പം വരും തലമുറയിലെ കുട്ടികള്‍ കൂടി വേദിയിലെത്തുമ്പോള്‍ ലണ്ടന്‍ മലയാളികള്‍ക്ക് ഉത്സവത്തിന്റെ രാവ് സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

മെയ് 4ന് നടത്തുന്ന 8-ാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32 ടീമുകളെ അണിനിരത്തി നോട്ടിംഗ്ഹാമില്‍ ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത്  ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ അവേശഭരിതമായ ഫൈനലില്‍ നോട്ടിംഗ്ഹാമില്‍ നിന്നുള്ള രാകേഷ്-മാത്യൂസ് സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാരോഗേറ്റില്‍ നിന്നും ഉള്ള ജോഷി-ബിജു സഖ്യം രണ്ടാം സ്ഥാനവും, സ്റ്റോക്കില്‍ നിന്നും എത്തിയ വിനോയി-അബിന്‍ സഖ്യം മുന്നാം സ്ഥാനവും, ഗ്ലാസ്‌ക്കോയില്‍ നിന്നും എത്തിയ വിനോദ്-ജോയല്‍ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 250, 150, 100, 75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോടൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ജസ്റ്റിന്‍-ബാബു, ഷൈജു-ജോമേഷ്, ജിജോ-കുഷ്, പപ്പന്‍-സെബാസ്റ്റ്യന്‍ തുടങ്ങിയ ടീമുകള്‍ക്ക് ട്രോഫിയും നല്‍കി. ഈ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഹാരോഗേറ്റിലെ ജോഷി കരസ്ഥമാക്കി.

വിജയികള്‍ക്ക് കണ്‍വീനര്‍ ബാബു തോമസ്, ജോയിന്റ് കണ്‍വീനേഴ്‌സായ ജസ്റ്റിന്‍ റോതര്‍ഹാം, ജിമ്മി ജേക്കപ്പ്, റോയി മാഞ്ചസ്റ്റര്‍, ബെന്നി മേച്ചേരി മണ്ണില്‍, സിജോ വേലംകുന്നേല്‍ കമ്മറ്റിക്കാരായ പീറ്റര്‍ താണോലി, ഷിബു വാലുംമേല്‍, സൈജു വേലംകുന്നേല്‍, പ്രിന്‍സ്, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്‌സും, ടൂര്‍ണമെന്റില്‍ സഹായിച്ച ഷിബു ഈപ്പന്‍, ആനന്ദ്, ജോസ്, അരുണ്‍, രാകേഷ്, ബാബു തുടങ്ങിയവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ കണ്‍വീനര്‍ ബാബു തോമസ് നോര്‍ത്താംപ്ടണ്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ച് രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് എല്ലാ ടീമുകളും കാഴ്ചവെച്ചത്. യു.കെയുടെ നാനാഭാഗത്ത് നിന്ന് സ്‌കോട്‌ലണ്ടില്‍ നിന്നും, ലണ്ടനില്‍ നിന്നും കായിക പ്രമികള്‍ ഈ മത്സരത്തില്‍ എത്തി ചേര്‍ന്നിരുന്നു.

ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ടൂര്‍ണമെന്റിന് നേത്യത്വം നല്‍കിയത് ബാബുവും-ജസ്റ്റിനും ആയിരുന്നു. ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേര്‍ന്നപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂര്‍ണമെന്റ് ഒരുവന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു. യു.കെയിലെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്.

ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷത്തെ വിജയികളായ എല്ലാവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നൂ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്തുന്ന 5-ാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗകള്‍ക്കും, അതോടൊപ്പം ഈ ടൂര്‍ണമെന്റ് വന്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ സ്‌നേഹം നിറഞ്ഞ നന്ദി അറിക്കുന്നു.

ന്യൂസ് ഡെസ്ക്

വിശ്വാസികളെ സഭയിൽ നിന്ന് അകറ്റുന്ന മുഷിപ്പുളവാക്കുന്ന ശൈലികൾക്ക് എതിരേ ഫ്രാൻസിസ് പാപ്പയുടെ മുന്നറിയിപ്പ്. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ദൈവാലയ ശുശ്രൂഷകൾ ഹ്രസ്യമാക്കണമെന്നാണ് പാപ്പ സൂചന നല്കുന്നത്.  ദൈവാലയത്തിലെ പാട്ടുകാർ നായികാ- നായകന്മാരെപ്പോലെ ആകരുതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ദിവ്യബലി മധ്യേയുള്ള വചനസന്ദേശം  മികച്ചതാക്കാൻ നൽകിയ നിർദ്ദേശങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണംഓരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്. ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്നവർക്കുമായി നല്ല വചന സന്ദേശത്തിന്റെ കൂട്ട് പാപ്പ വിവരിച്ചു.

ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും വിധമുള്ള സന്ദേശങ്ങളാകണം പങ്കുവെക്കേണ്ടത്. കാരണം ദിവ്യബലിമധ്യേയുള്ള വചനസന്ദേശങ്ങളിൽ വലിയ താൽപ്പര്യം കാട്ടുന്ന വിശ്വാസീസമൂഹമല്ല പലപ്പോഴും മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ ദൈർഘ്യമുള്ളതും കാര്യപ്രസക്തിയില്ലാത്തതുമായ സന്ദേശങ്ങൾ വിശ്വാസികളെ മുഷിപ്പിക്കാനിടയുണ്ട്. ആശയങ്ങൾ കൃത്യതയോടെ ചുരുക്കത്തിൽ അവതരിപ്പിക്കാൻ സാധിക്കണം. എത്ര സമയം പങ്കുവെച്ചു എന്നതിലുപരി എത്ര കാര്യങ്ങൾ പങ്കുവെക്കപ്പെട്ടു എന്നതിനായിരിക്കണം പ്രാധാന്യം. 10 മിനിറ്റിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലാകണം സന്ദേശം തയാറാക്കേണ്ടത്. അല്ലാത്തപക്ഷം അത് വിശ്വാസികളെ മടിപ്പിക്കുമെന്ന് ഉറപ്പാണ്. അത് വിശ്വാസികളെ തെറ്റായ പ്രവണതകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കണമെന്നും പോപ്പ് പറയുന്നു.

മിക്ക ഇടങ്ങളിലും വചനസന്ദേശത്തിന്റെ സമയത്ത് ആളുകൾ ദൈവാലയങ്ങൾക്ക് പുറത്തിറങ്ങി സിഗരറ്റ് വലിക്കുന്നതും പരസ്പരം സംസാരിക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരുപക്ഷേ മിതത്വവും അശയസമ്പുഷ്ടവുമായ വചനസന്ദേശമാണ് പങ്കുവെക്കുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും. സന്ദേശം പങ്കുവെക്കുമ്പോൾ അത് ദൈവത്തിന്റെ വാക്കുകളും ആശയങ്ങളുമാണ് വിശ്വാസികളിലേക്ക് പകരുന്നതെന്ന ബോധ്യവുമുണ്ടാകണം. ദൈവരാജ്യത്തെക്കുറിച്ചായിരിക്കണം പ്രഭാഷണം നടത്തേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസിന്റെ ഗ്രാന്റ് ഫിനാലെ ബിബ്ലിയ 19 റിയാല്‍ട്ടൊ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് നടന്നു. ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ സോര്‍ഡ് സ് കുര്‍ബാന സെന്റര്‍ പ്രഥമ മാര്‍ത്തോമാ എവര്‍ റോളിങ്ങ് ട്രോഫിയും സ്‌പൈസ് ബസാര്‍ ഡബ്ലിന്‍ നല്‍കിയ 500 യൂറോ കാഷ് അവാര്‍ഡും സ്വന്തമാക്കി. ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്റര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് പോള്‍ എവര്‍ റോളിങ്ങ് ട്രോഫിയും റോയല്‍ കാറ്ററിങ്ങ് നല്‍കിയ 350 യൂറോ കാഷ് അവാര്‍ഡും നേടിയെടുത്തു.

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സെന്റ് പാട്രിക് എവര്‍ റോളിങ്ങ് ട്രോഫിയും CRANLEY CARS, Dublin 22 സ്‌പോണ്‍സര്‍ ചെയ്യുന്ന 250 യൂറോയുടെ കാഷ് അവാര്‍ഡും ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്റര്‍ കരസ്ഥമാക്കി.

ഒന്നാം സ്ഥനം നേടിയ സോര്‍ഡ് സ് കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ ജോഹന്‍ ജോബി, സ്‌നേഹ ബിനു, നോയല്‍ റെജി, ഷെറിന്‍ റെജി വര്‍ഗീസ്, സ്മിത ഷിന്റോ. രണ്ടാം സ്ഥനം നേടിയ ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ റിയ റ്റിബി, മിഷല്‍ മരിയ ജോബിന്‍, അലന്‍ ടിബു, അര്‍പ്പിത ബെന്നി, ബിനുമോള്‍ ജിന്റോ. മുന്നാം സ്ഥനം നേടിയ ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്ററിന്റെ ടീം നിതിന്‍ ഡെന്നി, ആര്‍ലിന്‍ സന്തോഷ്, അല്‍ബിന്‍ നിലേഷ്, ജെര്‍മി ജോയി, മറിയാമ്മ നിലേഷ്.

ഉച്ചകഴിഞ്ഞ് 2 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിച്ച പരിപാടികള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങള്‍ ഫാ. രാജേഷ് മേച്ചിറാകത്ത് നിയന്ത്രിച്ചു. ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങള്‍ നടന്നത്.

കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ശ്രീ. ജോസ് ചാക്കോ, സോണല്‍ സെക്രട്ടറി സീജോ കാച്ചപ്പള്ളി, സോണല്‍ ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത ടീമുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ഈ വര്‍ഷം ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നായി 600 ല്‍ ഏറെ വിശ്വാസികള്‍ പങ്കെടുത്തു. ഡബ്ലിന്‍ സോണല്‍ തലത്തില്‍ വിജയികള്‍ ആയവര്‍.

SUB JUNIORS :

First JERIN JOSEPH VARGHESE (BRAY)

Second JACOB JOSEPH (TALLAGHT)

Third AARON KURIAN (BRAY)

JUNIORS :

First SLEEVAN JOGGY (PHIBSBOROUGH)

Second ARLENE SANTHOSH (BLACKROCK)

Third LIBY TOBAN (TALLAGHT)

SENIORS :

First ASHVIN WILSON (TALLAGHT)

Second NOEL REJI (SWORDS)

Third ALBIN NILEESH (BLACKROCK)

SUPER SENIORS :

First LESLIN VINOD (BRAY)

Second ARPITHA BENNY (BLANCHARDSTOWN)

Third ANILIA ANIL (PHIBSBOROUGH)

GENERAL :

First VIGI THOMAS (PHIBSBOROUGH)

Second MARIAMMA NILEESH (BLACKROCK)

Third MEREENA VILSON (TALLAGHT)

ന്യൂസ് ഡെസ്ക്

അമർജവാൻ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ധീരജവാന് രാജ്യം വിടനല്കി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്ത് കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.  ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ്  കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച  ഭൗതികദേഹം  രാത്രി പത്തോടെയാണ് സംസ്‌കരിച്ചത്.  തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.

 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു.

വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തൃക്കൈപ്പറ്റയിലേക്ക് എത്തിക്കുകയായിരുന്നു. പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്

തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സഹോദരങ്ങള്‍ മൊഴിമാറ്റുന്നു. ഷെഫീഖ് അല്‍ ഖാസിമി ബെംഗളൂരുവിലേക്ക് കടന്നെന്നും ഇല്ലെന്നും കാണിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് കസ്റ്റഡിയിലുള്ള സഹോദരങ്ങള്‍ നല്‍കുന്നത്. ഇതിനിടെ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമായി.

കേസെടുത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഷെഫീഖ് അല്‍ ഖാസിമി എവിടെയെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തമായ സൂചനകളൊന്നുമില്ല. അതിനിടയിലാണ് പൊലീസിനെ വട്ടം ചുറ്റിച്ച് സഹോദരങ്ങളുടെ ആസൂത്രിത മൊഴിമാറ്റം. തൃപ്പൂണിത്തുറയില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അല്‍ അമീന്‍ എന്ന സഹോദരന്‍ പറഞ്ഞത് രണ്ട് ദിവസം മുന്‍പ് ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ്. എന്നാല്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത അന്‍സാരി, ഷാജി എന്നീ സഹോദരങ്ങള്‍ പറയുന്നത് കേരളം വിട്ടിട്ടില്ലെന്നും എറണാകുളത്തുണ്ടെന്നുമാണ്. ഉടന്‍ കീഴടങ്ങിയേക്കുമെന്ന സൂചനയും ഇവര്‍ നല്‍കുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ വാഹനം കണ്ടെത്താതിരിക്കാനും സഹോദരങ്ങള്‍ കള്ളം പറഞ്ഞിരുന്നു. വാഹനം ഉപേക്ഷിച്ചത് പെരുമ്പാവൂരിലെന്നാണ് മൊഴി നല്‍കിയതെങ്കില്‍ വൈറ്റിലയില്‍ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ മൊഴിയിലെ കള്ളത്തരം പൊളിക്കാനായി നെടുമങ്ങാട് ഡിവൈ.എസ്.പിയുെട നേതൃത്വത്തില്‍ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം മറ്റൊരു സഹോദരനായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും ഒളിവിലാണെന്ന് കണ്ടതോടെ ഇയാളോടൊപ്പമാവും മുന്‍ ഇമാം രക്ഷപെട്ടതെന്ന വിലയിരുത്തലില്‍ തിരച്ചില്‍ ശക്തമാക്കി.

Copyright © . All rights reserved