യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടത്തിന്റെ BAPA (ബഹുജനം പലവിധം) സീരിസിന്റെ ഫ്രണ്ട്ഷിപ്പ് എഡിഷൻ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പ്രൊഫഷണൽ രീതിയിലല്ലാതെ മൊബൈൽ ഫോണും, ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സ്റ്റാൻഡ് എലോണ് സീരീസ്, ടീം പപ്പടത്തിന്റെ ഫേസ്ബുക് പേജ് വഴിയും, ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയുമാണ് റിലീസ് ചെയ്യുക.. ജോലി തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു നർമ്മസംഭാഷണങ്ങളാക്കി ചിരി പടർത്താൻ ടീം പപ്പടം ചെയുന്ന ശ്രമം തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു.
[ot-video][/ot-video]
ഇംഗ്ലണ്ട്: ലണ്ടനിൽ പാർക്കുന്ന കാരൂർസോമൻ രചിച്ചു് ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി അണിയിച്ചിരുക്കിയ നിറഞ്ഞ ഹൃദയസപർശിയായ ഹ്രസ്വ ചിത്രമാണ് “ഗ്ലാസ്സിലെ നുര”.
മദ്യത്തിന്റ മാദകലഹരിയിൽ സമ്പൽ സമൃദ്ധി കളിയാടുന്ന രാജ്യങ്ങളിൽപോലും കാണാത്തവിധം കേരളത്തിലെ കുട്ടികൾ ഒരു നാട്ടുനടപ്പുപോലെ മദ്യവും, മയക്കുമരുന്നും, കഞ്ചാവും കഴിച്ചു് അച്ചടക്കവും അനുസരണയുമില്ലാതെ ഉന്മാദത്തിലാറാടി റോഡപകടങ്ങളിൽ ജീവൻ വെടിയുന്നതും അംഗവൈകല്യങ്ങൾ സംഭവിക്കുന്നതും ഒരു നിത്യ ദുരന്തമായി മാറിയിരിക്കുന്നു. കാലത്തിന്റ ഇരുട്ടറകളിലാണ്ടുപോയ മക്കളെയോർത്തു വിലപിക്കുന്ന, ജീവിച്ചിരിക്കുന്ന മക്കളെയോർത്തു് ഉത്കണ്ഠകുലരും ദു:ഖിതരുമായ കഴിയുന്ന മാതാപിതാക്കൾ. മോട്ടോർ സൈക്കിളിൽ അന്തരീക്ഷത്തിൽ മിന്നിമറയുന്ന മക്കൾ വീട്ടിലെത്തുമോയെന്ന ഭയത്താൽ ആകുലതകളനുഭവയ്ക്കുന്നവർ ഓരൊ വിടുകളിലുമുണ്ട്. ഈ കഥയിലും അതുപോലെ നീറുന്ന ഒരു പിതാവ് തെരുവിലേക്ക് പോകാനിറങ്ങിയ വേലയും കുലിയുമില്ലാത്ത മകനോട് പറയുന്നു. “നാല് തേങ്ങ പൊതിച്ചിട്ട് പോടാ” അവനത് കേൾക്കുന്നില്ല. മകനെപ്പറ്റി ആശങ്കപ്പെടുന്ന പിതാവ് വീണ്ടും പറയുന്നു. “അർദ്ധരാത്രി വരെ മദ്യമടിച്ചു കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണം”. ചുഴലിക്കാറ്റ് കരിയിലകളെ കാറ്റിൽ പറത്തുന്നതുപോലെയാണ് ഇന്നത്തെ കുട്ടികളുടെ മോട്ടോർ സൈക്കിൾ വേഗത. ബുദ്ധിഭ്രമം സംഭവിച്ച കാലത്തിന്റ സന്തതികൾ മദ്യലഹരിയിൽ വാഹനമോടിച്ചു് അപകടമുണ്ടാക്കി അംഗവൈകല്യം സംഭവിച്ചു കഴിയുമ്പോൾ പറയുന്നു. “വെള്ളമടിച്ചു് വണ്ടിയോടിച്ചു. നല്ല പണി കിട്ടി. അതോടെ അടി നിർത്തി”. കണ്ണുള്ളവർ കുരുടരായി മാറിയാൽ കുരുടനുണ്ടോ രാവും പകലും?
ഇന്നത്തെ നിയമങ്ങൾകൊണ്ടോ, ഉപദേശങ്ങൾകൊണ്ടോ രക്ഷയില്ലെന്ന് മനസ്സിലാക്കിയ പിതാവ് നന്മയുള്ള ഏതാനം യൂവാക്കളെ സമീപിച്ചിട്ട് മദ്യപാനിയും കഞ്ചാവിനും അടിമയായ മകനെ രക്ഷപെടുത്താൻ എന്തെങ്കിലും ചെയ്യണമെന്നു അപേഷിക്കുന്നു. അവർ അതിനുള്ള ശ്രമങ്ങൾ കലാരുപത്തിലാംരംഭിച്ചു. അതിനിടയിൽ ഒരാൾ ഫലിതരൂപത്തിൽ കൂട്ടുകാരനോട് പറയുന്നു. “മുട്ടനാടിന്റേതുപോലുള്ള നിന്റെ ഈ താടി വടിച്ചുകളയണം” . കൂട്ടുകാരന്റെ മറുപടി. “പോടാ ഈ താടി ഒരു വികാരമാണ് “. പല കാരണങ്ങളാൽ താടിവളർത്തുന്നവരെ കാണാറുണ്ട്. ആദ്യമായിട്ടാണ് താടിമീശക്കൊരു വികാരമുള്ളതറിയുന്നത്.
റോഡുകളിൽ രക്തം ചിന്തുന്നതിനു കാരണക്കാർ വാഹനമോടിക്കുന്നവർ മാത്രമല്ല എല്ലും തോലുമായ റോഡുകൾ, രാഷ്ട്രീയ ഇടപെടലുകൾ, നീതിയും നിയമവും കാറ്റിൽ പറത്തി കൈക്കൂലി വാങ്ങുന്ന നിയമപാലകർകുടിയാണ്. പാശ്ചാത്യ-ഗൾഫ് നാടുകളിൽ ആനയെ ഒരു ചെറുകുറ്റിയിൽ തളക്കുംവിധമാണ് നിയമങ്ങളെ തളച്ചിരിക്കുന്നത്. അതിനാൽ നിയമങ്ങൾ ഒരു നിഴൽവിളക്കുപോലെ അവരെ പിന്തുടരുന്നു. ജീവിതത്തെ അപഹരിച്ചുകൊണ്ടു പോകുന്ന ഈ ദുരന്തങ്ങളെ അതിജീവിക്കാൻ സ്കൂൾ പഠനങ്ങളും, വായനാശീലങ്ങളും, സത്യത്തെ മുൻനിർത്തി അർഥവത്തായ പ്രവർത്തി ചെയ്യുന്ന നിയമപാലകരും, കർശന ശിക്ഷനടപടികളുമുണ്ടായാൽ റോഡിൽ മദ്യപാനികളുടെ എണ്ണം കുറയുകതന്നെ ചെയ്യും.
മറ്റുള്ളവരിലെ തിന്മകൾ കണ്ട് കുറ്റപ്പെടുത്തുവർ ആ തിന്മക്കെതിരെ പോരാടാൻ മുന്നോട്ടു വരുമ്പോഴാണ് അവരിലെ സന്മനസ്സ് മറ്റുള്ളവർ കാണുന്നത്. ആ കാഴച്ചപ്പാടാണ് പ്രകാശം പൊഴിക്കുന്ന ഈ ചിത്രം നമ്മെ സന്തോഷത്തിന്റ പാരമ്യത്തിലെത്തിക്കുന്നത്. മദ്യമോ, കഞ്ചാവൊ ഉപയോഗിക്കാത്ത നന്മനിറഞ്ഞ യൗവനക്കാർ കണ്ടെത്തിയ ദാര്ശനിക ചിന്താധാരയാണ് ഈ ചിത്രത്തിന്റ ഉള്ളടക്കം. ആ ഹൃദയാഭിലാഷമാണ് കഥാകാരനിലും സംവിധായകനിലും മദ്യ ലഹരിയേക്കാൾ പൂമണത്തിന്റ ലഹരിയാക്കി മാറ്റുന്നത്.
അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ കണ്ണിലിറുക്കലിലൂടെ ലോകത്തിന്റെ മനംകവര്‍ന്ന പ്രിയാവാര്യര്‍ ബോളിവുഡിലേക്കെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യചിത്രമായ ഡാര്‍ ലൗ ഇനിയും റിലീസായിട്ടില്ലെങ്കിലും ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് പ്രിയ. പ്രിയ വാര്യര്‍ നായികയായി എത്തുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളി. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്. ലഹരി നുണഞ്ഞും, പുക വലിച്ചും ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്. എഴുപതു കോടി രൂപ ചെലവില്‍ പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.
അതീവ ഗ്ലാമറസായുള്ള മേക്കോവറില്‍ നല്ല സ്‌റ്റൈലന്‍ പ്രകടനവുമായാണ് പ്രിയാ വാരിയർ എത്തിയിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. നായകനാരെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.
[ot-video][/ot-video]
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് 55 കിലോമീറ്റർ ദൂരത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു നൽകും.
പേൾ റിവർ മേഖലയിൽനിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാൻ സാധിക്കും. കടൽപ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയുമെന്ന് അധികൃതർ അറിയിച്ചു. 2009 ഡിസംബറിലാണ് ഈ പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്.
സ്വന്തം ലേഖകൻ…
ചങ്ങനാശേരി തെങ്ങണ മെയിൻ ജംക്ഷനിലാണ് അതിദാരുണ അപകടം നടന്നത്. പുതുപ്പള്ളിൽ കുന്നുംപുറം സാജുവിന്റെയും അനിതയുടെയും മകൻ ജിത്തു (22 ) വയസ്സ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.തെങ്ങണ്ണയിൽ നിന്നും മണ്ണാർക്കാട് ബൈപാസ് റോഡിൽ പെറുതുരുത്തി ഭാഗത്തുനിന്നും എത്തി സിന്ഗ്നൽ കത്ത് കിടന്ന വാഹങ്ങൾ അന്ന് അപകടത്തിൽപെട്ടത്. സിഗ്നൽ ലഭിച്ചതോടെ ഒരുമിച്ചെടുത്ത രണ്ടു വാഹനങ്ങളും ബസ് ചങ്ങനാശേരി ഭാഗത്തേക്കും ഇടതു വശത്തുള്ള ബൈക്ക് കോട്ടയം ഭാഗത്തേക്കും പോകുന്നതിനു ശ്രമിച്ചപ്പോൾ ആണ് അപകടം സംഭവിച്ചത് . ജിത്തു ആണ് ബൈക്ക് ഓടിച്ചിരുന്നത്. ബസിനടിയിലേക്കു ബൈക്കുമായി വീണ ജിത്തുവിന്റെ ശരീരത്തിൽ കുടി ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബൈക്കിനു പുറകിൽ ഇരുന്നുസഞ്ചരിച്ച യുവാവ് റോഡിലേക്ക് തെറിച്ചുവീണു അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇരുവരെയും ഉടൻ ചെത്തിപ്പുഴ സ്വാകാര്യ ആശുപത്രിയിലും, ഗുരുതര പരുക്കിനെ തുടർന്ന് ജിത്തുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയിൽ മരണപ്പെടുകയായിരുന്നു . ഇലക്ട്രിക്കൽ ജോലി ചെയ്തു വന്നിരുന്ന ജിത്തു വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം. അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോള്ളം വാഴൂർ റോഡിൽ ഗതാഗത തടസം നേരിട്ടു. ചങ്ങനാശേറിയിൽ നിന്നും ഫയർ ഫോഴ്‌സ് തൃക്കൊടിത്താനം പോലീസും സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു..
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ പെരുകുന്നുവെന്ന റിപ്പോര്‍ട്ടിനിടെ കാട്ടിനുള്ളില്‍ നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാട്ടിലേയ്ക്ക് വലിച്ചു കൊണ്ടുപോകുമ്പോള്‍ നാലാമന്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ്.
പെണ്‍കുട്ടി അലറിവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ‘ഭയ്യാ ഒന്നും ചെയ്യല്ലേ..’ എന്ന് പറഞ്ഞ് നിലവിളിക്കുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒരാള്‍ പെണ്‍കുട്ടിയുടെ മുടി പിടിച്ച് അക്രമിക്കുമ്പോള്‍ മറ്റ് രണ്ടുപേര്‍ ശരീരത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അടങ്ങിയിരുന്നില്ലെങ്കില്‍ ചെരിപ്പുകൊണ്ട് അടികിട്ടുമെന്നും വീഡിയോ വൈറലാക്കുമെന്നും അക്രമികളില്‍ ഒരാള്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ ഗംഗാഘട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ട്രക്കിനു മുമ്പില്‍ ചാടുന്നത്തിനു മുമ്പ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു.
സംഭവത്തിനു ശേഷം യുവാവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സാഹസികന് പണി കിട്ടിയിരിക്കുകയാണ്. ഇയാളെ ട്രാഫിക്ക് പൊലീസ് കസറ്റ്ഡിയില്‍ എടുത്തു..
ഒരു ഡച്ച് സഫാരി പാര്‍ക്കില്‍ തങ്ങളുടെ കാറില്‍ നിന്നും പുറത്തിറങ്ങി പുല്‍മൈതാനത്ത് ഉലാത്തിയ ഒരു കുടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്ത ചീറ്റകളില്‍ നിന്നും അവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. ആ പുല്‍മേട്ടില്‍ നിന്ന് കൊണ്ട് ചിത്രം എടുക്കാനാണത്രെ അവര്‍ കുടുംബമായി കാറില്‍ നിന്നും പുറത്തിറങ്ങിയത്.
നെതര്‍ലാന്‍ഡിന് തെക്ക് ഭാഗത്തുള്ള ഒരു ഡ്രൈവ് ത്രൂ ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് സഫാരി പാര്‍ക്ക് ആണ് ബീക്‌സ് സെ ബേര്‍ജന്‍. അവിടം സന്ദര്‍ശിക്കുന്നവരാരും സ്വന്തം വാഹനത്തില്‍ നിന്നും പുറത്ത് ഇറങ്ങരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചു പേരടങ്ങുന്ന ഒരു കുടുംബം ഈ നിര്‍ദേശത്തെ അവഗണിച്ച് ചീറ്റകള്‍ വെയില്‍ കായുന്ന ഇടത്ത് കാറില്‍ നിന്നും പുറത്ത് ഇറങ്ങുന്നതായി അവരുടെ പിന്നില്‍ വന്ന ഒരു കാറിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണുന്നു.
അവര്‍ക്കരികിലേയ്ക്ക് ചീറ്റകള്‍ ഓടി എത്തുമ്പോള്‍ അവര്‍ പെട്ടെന്ന് തിരികെ കാറില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും അതിനിടെ ഒരു ചീറ്റയെ അവര്‍ പ്രകോപിപ്പിക്കുന്നുമുണ്ട്. നെല്ലിട വ്യത്യാസത്തിന് ജീവാപായം ഉണ്ടാകാതെ രക്ഷപ്പെട്ടെങ്കിലും അല്‍പ ദൂരം കൂടി ഡ്രൈവ് ചെയ്ത് പോയതിനു ശേഷം അവര്‍ വീണ്ടും പുറത്തിറങ്ങിയത്രേ.
അവിടം സന്ദര്‍ശിക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിക്കാറുള്ളതാണെന്നും ആ നിര്‍ദേശങ്ങള്‍ അവര്‍ അവഗണിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി എന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.വിവിധ ഭാഷകളില്‍ ഈ നിര്‍ദേശങ്ങള്‍ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പാര്‍ക്കിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂയോര്‍ക്ക്: സര്‍വകലാശാലയിലെ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ലെറ്റിഷ്യ എന്ന വിദ്യാര്‍ഥിനിയാണ് ക്ലാസ് മുറിയില്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. കലാലയത്തിനുള്ളില്‍ തന്‍റെ വസ്ത്രധാരണം ചോദ്യം ചെയ്ത പ്രൊഫസറുടെ പ്രകോപനമാണ് ലെറ്റീഷ്യയെ ഇത്തരം പ്രതിഷേധത്തിലേക്ക് നയിച്ചത്.കോര്‍ണല്‍ സര്‍വകലാശാലയാണ് നാടകീയ പ്രതിഷേധത്തിന് വേദിയായത്.
അടിവസ്ത്രം ഒഴിച്ചുള്ള വസ്ത്രങ്ങള്‍ അഴിച്ചുവച്ച് ലെറ്റീഷ്യ പ്രബന്ധം അവതരിപ്പിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രമാണ് താന്‍ ധരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രഫസറുടെ ആക്ഷേപം. ഇത്തരം വസ്ത്രം ധരിക്കുന്നത് തുറിച്ചു നോട്ടത്തിന് ഇടയാക്കുമെന്നും തിസിസ് അവതരണത്തില്‍ നിന്നുള്ള ശ്രദ്ധ മാറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രഫസര്‍ കുറ്റപ്പെടുത്തിയെന്ന് ലെറ്റീഷ്യ കുറിച്ചു.
ലോകത്തിന്‍റെ എല്ലാ കോണുകളിലും അധ്യാപകര്‍ ഇത്തരത്തില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തില്‍ ലൈംഗികത കാണുന്നുണ്ടെന്നും അതിനോടുള്ള തന്‍റെ പ്രതിഷേധമാണ് ഇതെന്നും ലെറ്റീഷ്യ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവത്തിൽ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.