വീഡിയോ ഗാലറി

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആമസോണിൽ നിന്നും മറ്റ് ഓൺലൈൻ സൈറ്റുകളിൽനിന്നും ലഭ്യമാകുന്ന കിറ്റുകൾ ഉപയോഗിച്ച് ബ്രിട്ടണിലെ ജനങ്ങൾക്ക് ആന്റിബോഡി ടെസ്റ്റുകൾ നടത്താമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ഈ പരിശോധനകൾ എന്താണ്? ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നീ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം . ഒരു വ്യക്തി കൊറോണ വൈറസ് ബാധിതനാണോ എന്നും സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാനുള്ള പരിശോധനകളാണ് ഈ ആന്റിബോഡി ടെസ്റ്റുകൾ. വിരലുകളിലെ രക്തം എടുത്തു പരിശോധിക്കുന്നത് വഴി ഒരാളുടെ ശരീരത്തിലെ കൊറോണ വൈറസ് ആന്റിബോഡികൾ ഇതിനോടകം വൈറസിനെ തോൽപ്പിച്ച് അതിൽനിന്ന് പ്രതിരോധശേഷി നേടിയിട്ടുണ്ടോ എന്ന് ഈ ഉപകരണം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ഈ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്.

നിലവിലുള്ള സർക്കാരിന്റെ കൊറോണ വൈറസ് പരിശോധനകൾ വഴി ഒരാൾക്ക് വൈറസ് ബാധ ഉണ്ടോ എന്ന് മാത്രമേ പറയാൻ കഴിയൂ. ഈ പരിശോധനയുടെ ഫലം ലഭിക്കുവാൻ ധാരാളം സമയം എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പരിശോധനകൾ വഴി ഒരാൾക്ക് നേരത്തെ വൈറസ് ബാധ ഉണ്ടായിരുന്നോ എന്നും അതിൽ നിന്നും അവൻ സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല.

എന്താണ് ആന്റിജെൻ പരിശോധന? ആന്റിജെൻ പരിശോധന ഒരു വ്യക്തിയുടെ ശരീരത്തിലെ ആന്റിജെന്നിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ളതാണ്. വൈറസിനെ പോലെതന്നെ ഘടനയുള്ള ആന്റിജെൻ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ആന്റിബോഡികൾക്ക് മുമ്പുതന്നെ ഇത് രക്തത്തിൽ നമുക്ക് കണ്ടെത്താനാകും.

ഈ രീതിയിൽ നോക്കിയാൽ ആന്റിജെൻ പരിശോധനകൾ വളരെയധികം ഫലപ്രദമാണ്. കാരണം മനുഷ്യശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാകുവാൻ കുറച്ച് ദിവസമെടുക്കും. അതിനാൽ അണുബാധയ്ക്കു തൊട്ടുപിന്നാലെ ആന്റിജെനുകൾ കണ്ടെത്താനാകും. ഇതുവഴി മനുഷ്യശരീരത്തിൽ വൈറസിനെ വളരെ വേഗം തിരിച്ചറിയാൻ സാധിക്കും. എച്ച്ഐവി, മലേറിയ, ഫ്ലൂ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനും ഈ ആന്റിജെൻ പരിശോധനകൾ തന്നെയാണ് ഉപയോഗിക്കുന്നത്.

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

മാർച്ച് ആദ്യവാരമാണ് യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിൽ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ നിരവധി മലയാളി സംഘടനകൾ നിലവിലുണ്ടെങ്കിലും അവയിൽ അംഗത്വം എടുക്കുന്നതിനോ, പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ. പ്രാദേശികവും ,രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ യുകെയിലെ പല മലയാളിക്കും അന്യമാകുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിലുള്ള എല്ലാ മലയാളികൾക്കും അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക വ്യത്യാസമന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടനയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ. എല്ലാത്തിലും ഉപരിയായി യുകെയിലുള്ള എല്ലാ മലയാളികൾക്കും കൈത്താങ്ങാകുക എന്നുള്ളതാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രഖ്യാപിത ലക്‌ഷ്യം.

രൂപീകൃതമായി ഒരാഴ്ചക്കുള്ളിൽ തന്നെ കൊറോണയെ പ്രതിരോധിക്കാൻ യുകെയിലെ മലയാളി ഡോക്ടർമാരെയും നഴ്സുമാരെയും ഏകോപിപ്പിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തിയ പ്രവർത്തനം വൻ വിജയമായി. ഏതൊരു യുകെ മലയാളിയ്ക്കും പ്രാപ്യമാകുന്നതരത്തിൽ അവർക്കു സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്ന സംവിധാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് .ഐസൊലേഷനിൽ വീടുകളിൽ കഴിയേണ്ടിവരുന്ന യുകെ മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളും ,മരുന്നുകളും എത്തിച്ചുകൊടുക്കുന്നതും ഇതിന്റെ ഭാഗമായിട്ടുണ്ട്. തുടക്കമിട്ട ദിവസം തന്നെ 90-ൽ അധികം സന്നദ്ധ പ്രവർത്തകർ യു എം ഒ യുമായി കൈകോർത്തത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനിക്കാവുന്ന നേട്ടമാണ് .

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി യു കെ മലയാളികൾക്ക് മൂന്നു തരത്തിലുള്ള സേവനങ്ങളാണ് സന്നദ്ധ സേവ അംഗങ്ങൾ നൽകുന്നത്.ആദ്യത്തേത് ക്ലിനിക്കൽ അഡ്വൈസാണ്. ഡോ.സോജി അലക്സിന്റെ നേതൃത്വത്തിലുള്ള മുപ്പതിലധികം ഡോക്ടർമാർ, നഴ്‌സ്, സാമൂഹ്യ പ്രവർത്തകർ  സഹായഹസ്തവുമായി നമ്മോടൊപ്പമുണ്ട് . രണ്ടാമത്തേത് ഇമോഷണൽ സപ്പോർട്ടാണ്.രോഗം സ്ഥിതീകരിച്ചവരോ സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായ ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. മൂന്നാമത്തേതായി ഐസൊലേഷനിൽ കഴിയുന്ന യുകെ മലയാളികൾക്ക് എന്താവശ്യവും എത്തിച്ചുകൊടുക്കാൻ സഹായിക്കുന്ന ഒരു ടീമിനെ സജജമാക്കുക എന്നുള്ളതാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട്‌ മലയാളികൾക്കുണ്ടാകുന്ന നിയമപ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നൽകുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യുകെയിലെ ഒരു പറ്റം മലയാളി അഭിഭാഷകർ രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായും ജോലിയുമായും ബിസിനസ്സും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നല്കാൻ ഈ ലീഗൽ സെല്ലിന് കഴിയും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .

യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .

യുകെ മലയാളികൾക്കു എന്തിനും ഏതിനും കൈത്താങ്ങായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നമ്മോടൊപ്പം എന്നുമുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെയിലെമ്പാടും ലോക് ഡൗൺ  പ്രഖ്യാപിച്ചതോടുകൂടി തെരുവുകളെല്ലാം തികച്ചും വിജനമാണ്. വളരെ അനുസരണശീലമുള്ള യുകെയിലെ ജനങ്ങൾ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി വീടിനുള്ളിൽ തന്നെ കഴിയുകയാണ്. സമ്മറിന്റെ ആരംഭം ആയതിനാൽ കുട്ടികളൊക്കെ സാധാരണഗതിയിൽ അവധിദിവസങ്ങളിൽ കളിക്കാനായിട്ട് തെരുവുകളിൽ ഇറങ്ങാറുണ്ട് . പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളൊക്കെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. പൊതുവേ പറഞ്ഞാൽ ഭയപ്പെടുത്തുന്ന ഒരു നിശബ്ദതയാണ് തെരുവുകളിൽ ഉള്ളത്. പ്രധാന നിരത്തുകളിലാണെങ്കിലും വാഹന ഗതാഗതം തീർത്തും ഒറ്റപ്പെട്ടതാണ്.

യു കെ മലയാളികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഭൂരിഭാഗംപേരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരായതിനാൽ അവർക്ക് ജോലിക്കുപോയേ തീരൂ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാനായി അർഹതയുണ്ടെങ്കിലും ഭൂരിഭാഗം മലയാളികളും കുട്ടികളെ സ്കൂളുകളിൽ വിടുന്നില്ല എന്നുള്ള തീരുമാനത്തിലാണ് . ഇത് യുകെയിലെ പ്രവാസി മലയാളികളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാരണം ജോലിക്ക് പോകുമ്പോൾ കുട്ടികളെ സംരക്ഷിക്കുന്നതിനായിട്ട് എന്തുചെയ്യണമെന്ന ആലോചനയിലാണ് മലയാളികളിൽ പലരും. സ്കൂളിൽ അയച്ചു കഴിഞ്ഞാൽ അവിടെനിന്ന് കൊറോണ വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടോ എന്ന ആശങ്ക കാരണമാണ് മലയാളികളിലെ ഭൂരിഭാഗം പേരും കുട്ടികളെ സ്കൂളിൽ അയക്കാത്തത്. കൂടാതെ തീർത്തും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ സ്കൂളുകളിൽ അയക്കാവുള്ളൂ എന്ന് സ്കൂളുകളിൽനിന്ന് തന്നെ പലർക്കും നിർദ്ദേശം കിട്ടുകയും ചെയ്തു. ഇതിനുപുറമെ ഭൂരിഭാഗം മലയാളികളും അവരുടെ ജോലി സ്ഥലങ്ങളിൽ കൊറോണ രോഗികളുമായിട്ടാണ് ഇടപഴകേണ്ടി വരുന്നത്. ഇത് പലരിലും മാനസിക പരമായിട്ടുള്ള സ്ട്രെസ്സിനു കാരണമായി തീരുന്നുണ്ട്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ്. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തെ ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്. ഈയൊരു അനിശ്ചിതത്വം ആശങ്കയും തന്നെയാണ് യുകെയിലെ ഭൂരിഭാഗം വരുന്ന മലയാളി കുടുംബങ്ങളിലും നിലനിൽക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥയും.

യുകെ മൊത്തത്തിൽ ലോക് ഡൗൺ ആയപ്പോൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച കമ്മ്യൂണിറ്റികളിൽ ഒന്നാണ് മലയാളി സമൂഹത്തിന്റേത്. കാരണം വളരെയധികം മലയാളി കുടുംബങ്ങളിൽ ഒരാളെങ്കിലും ടാക്സി സർവീസ് പോലുള്ള സ്വയം തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് എന്നുള്ളതാണ്. ഗവൺമെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ പരിമിതമാണ്. ഇത് പല മലയാളി കുടുംബങ്ങളെയും അവരെ ഡിപ്പെൻഡ് ചെയ്ത് ഇന്ത്യയിൽ ജീവിക്കുന്ന അവരുടെ ബന്ധുക്കളെയും സാരമായി ബാധിക്കുന്നതാണ്.

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഈ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന രീതിയിലുള്ള തീവെട്ടിക്കൊള്ളകളുടെ കഥകളാണ് യുകെയിലെ റീട്ടെയിൽ മേഖലകളിൽ നിന്നും കേൾക്കുന്നത്. ആവശ്യ സാധനങ്ങളുടെ ദൗർലഭ്യം യുകെയിൽ എല്ലാ മേഖലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ദൗർലഭ്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നതിൽ മുന്നിൽനിൽക്കുന്നത് ഏഷ്യൻ ഷോപ്പുകൾ ഉൾപ്പെടുന്ന ചെറുകിട വ്യാപാര മേഖലയാണ്. സൂപ്പർ മാർക്കറ്റുകളിൽ ആവശ്യ സാധനങ്ങൾക്ക് വലിയ തോതിലുള്ള ഡിമാൻഡും ദൗർലഭ്യം ഉണ്ടെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ വിലവർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ റീട്ടെയിൽ മേഖലകൾ കൊറോണക്കാലത്ത് പരമാവധി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ്.

മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇതിന്റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കാരണം മലയാളിയുടേയും മറ്റും പല ആവശ്യസാധനങ്ങൾ സൂപ്പർമാർക്കറ്റിൽ ലഭ്യമല്ല . വെറും 10 പൗണ്ടിൽ താഴെ വിലയുണ്ടായിരുന്ന 10 കിലോയുടെ കുത്തരി ബാഗിന് കഴിഞ്ഞദിവസം 36 പൗണ്ട് വരെ വാങ്ങിയവരുണ്ട്. ഒരു കിലോ ഇഞ്ചിയുടെ വില നേരെ ഇരട്ടിയായി 5 പൗണ്ട് വരെയായി. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതച്ചിലവ് വലിയ തോതിൽ വർദ്ധിച്ചത് കൊറോണ കാലത്തെ ഇരുട്ടടി ആണ്.

ഇതിനിടയിൽ കൊറോണാ കാലത്ത് അല്പം പണം ഉണ്ടാക്കാനായി ചില മലയാളി സുഹൃത്തുക്കൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. സൗത്ത് ഇംഗ്ലണ്ടിലെ ഒരു മലയാളി 34 ചാക്ക് കുത്തരി വരെയാണ് വീടിനുള്ളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.ചാക്കിന് 10 പൗണ്ട് മുതൽ 12 പൗണ്ട് വരെ മുടക്കിയാണ് വാങ്ങിയതെങ്കിൽ മറ്റ് മലയാളികൾക്ക് മറിച്ചു വിൽക്കുന്നത് 25 പൗണ്ട് മുതൽ 30 പൗണ്ട് വരെ നിരക്കിലാണ്

ഓർക്കുക ഉപഭോക്താക്കൾക്കും അവകാശങ്ങളുണ്ട്. അമിത ലാഭം കൊയ്യുന്ന അവർക്കെതിരെ യുകെയിലെ നിയമ സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും. അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. പല യൂറോപ്പ്യൻ രാജ്യങ്ങളും സ്കൂൾ അടച്ചിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിലും ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ സമയത്ത് അക്ഷീണം പ്രയത്നിക്കുന്ന എൻ‌എച്ച്എസ് സ്റ്റാഫ്, പോലീസ്, ഫുഡ്‌ ഡെലിവറി ഡ്രൈവർമാർ എന്നിവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. മാതാപിക്കളുടെ ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ഭക്ഷണം ലഭിക്കുന്ന കുട്ടികൾ, വിദ്യാഭ്യാസ ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ട കുട്ടികൾ എന്നിവരെ സഹായിക്കാൻ സ്കൂളുകളോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ ഏതൊക്കെ സ്കൂളുകളാണ് ഈ സേവനങ്ങൾ നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്കൂളുകൾ അടച്ചിടുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഇതിൽ ജിസി‌എസ്ഇ, എ-ലെവൽ പരീക്ഷകളും ഇംഗ്ലണ്ടിന്റെ പ്രൈമറി സ്കൂൾ ദേശീയ പാഠ്യപദ്ധതി പരീക്ഷയും (സാറ്റ്സ് ) ഉൾപ്പെടുന്നു. നേഴ്സറികളും സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. പരീക്ഷകൾ നടക്കില്ലെന്നും എന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള യോഗ്യത ലഭിക്കുമെന്നും വില്യംസൺ പറഞ്ഞു.

സ്കോട് ലാൻഡ് സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുയാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. സെപ്റ്റംബറിന് മുമ്പ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകാനാവില്ലെന്നും സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,626 ആയി ഉയർന്നു. മരണസംഖ്യ 108ലേക്കും ഉയർന്നു. ഈയൊരവസ്ഥയിൽ സ്കൂളുകൾ അടച്ചിടുന്ന നടപടി, രോഗവ്യാപനത്തെ ഒരു പരിധി വരെ തടയുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
*

സ്വന്തം ലേഖകൻ

ലണ്ടൻ :കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ് (എഫ്‌സി‌ഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സി‌ഒ ലോകത്തെവിടേയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. ബ്രിട്ടനിലേയും മറ്റു രാജ്യങ്ങളിലെയും യാത്രാനിയന്ത്രണങ്ങൾ മൂലം പല ഫ്ലൈറ്റുകളും റദ്ദുചെയ്യപ്പെട്ടേക്കാം .

ഫ്‌ളൈറ്റുകൾ റദ്ദു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിങ്ങളുടെ യാത്രാ അവകാശങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത എയർലൈൻ, ഇൻഷുറൻസ് പോളിസി എന്നിവയെ ആശ്രയിച്ചിരിക്കും. ചൈന, യു‌എസ്‌എ, ഇറ്റലി, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള അവശ്യ യാത്രകളൊഴികെ മറ്റെല്ലാം മാറ്റിവെക്കണമെന്ന് എഫ്‌സി‌ഒ ആവശ്യപ്പെടുന്നു .

ഇത് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതിന് കാരണമായി. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ, എയർലൈൻ ഒരു റീഫണ്ട് വാഗ്ദാനം ചെയ്യണം. അതുപോലെ തന്നെ മടക്കയാത്രയ്ക്കുള്ള വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാരെ തിരികെയെത്തിക്കാൻ എയർലൈൻസിന് കടമയുണ്ട്. ഇത് മടക്കയാത്രയ്ക്കുള്ള പണം യാത്രക്കാരൻ സ്വീകരിച്ചില്ലെങ്കിൽ മാത്രമാണ്.

ചില രാജ്യങ്ങളിലേക്ക് അവർ തന്നെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ല. അർജന്റീന, പെറു, പരാഗ്വേ, വെനിസ്വേല എന്നിവ നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. “പൊതുവേ, ഒരു പ്രദേശത്തേക്കുള്ള എല്ലാ യാത്രകൾക്കും എതിരെ എഫ്‌സി‌ഒ നിർദേശം നൽകുമ്പോൾ യാത്ര തടസ്സപ്പെടുത്തലോ റദ്ദാക്കലോ ഉണ്ടായേക്കും.” അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് (എബിഐ) യിലെ സു ക്രൗൺ പറഞ്ഞു.

ഇതിലെ പ്രധാന കാര്യം എന്ന് പറയുന്നത് എഫ് സി ഓ (The Foreign and Commonwealth Office, commonly called the Foreign Office, or British Foreign Office, is a department of the Government of the United Kingdom. It is responsible for protecting and promoting British interests worldwide and was created in 1968 by merging the Foreign Office and the Commonwealth Office) ഒരു സ്ഥലത്തേക്കുള്ള യാത്രാ സംബന്ധമായ മുന്നറിയിപ്പ് നൽകിയ ശേഷം അവ അവഗണിച്ചു യാത്ര തുടരാൻ നിങ്ങൾ തീരുമാനിച്ചാൽ ട്രാവൽ ഇൻഷുറൻസ് കവർ ചെയ്യില്ല എന്ന് അറിയുക. ക്ലെയിം നിരസിക്കാൻ ഇത് കമ്പനികളെ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ ഇഷ്ടത്തിന് ട്രാവൽ നടത്തുകയും പിന്നീട് എന്തെങ്കിലും തടസം തിരിച്ചുവരവിന് ഉണ്ടാവുകയും ചെയ്താൽ സ്വന്തം ചിലവിൽ തന്നെ മടക്കയാത്ര നടത്തേണ്ടി വരുകയും ചെയ്യും. ഇതുപോലുള്ള മടക്കയാത്രകൾ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുകയില്ല എന്ന് തിരിച്ചറിയുക. അതുകൊണ്ടു ഫോറിൻ ഓഫീസ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു മാത്രം നമ്മുടെ യാത്രകളും ഹോളിഡേകളും തിരഞ്ഞെടുക്കുക.

ബ്രിട്ടീഷ് എയർ‌വെയ്‌സ്, ഈസി ജെറ്റ്, വിർ‌ജിൻ‌ അറ്റ്ലാന്റിക് എന്നിവയുൾ‌പ്പെടെ നിരവധി വിമാനക്കമ്പനികൾ‌ നിലവിൽ‌ യാത്രക്കാരെ സൗജന്യമായി റീബുക്ക് ചെയ്യാൻ‌ അനുവദിക്കുന്നു. എന്നാൽ ഇത് പൂർണ്ണമായും ഓരോ ടിക്കറ്റിനെയും വിമാന കമ്പനിയെയും ആശ്രയിച്ചാണ് നിൽക്കുന്നത്. നോൺ റീഫഡബിൾ ടിക്കറ്റ് തുടങ്ങിയ സംബന്ധമായി ഓരോ വിമാന കമ്പനിക്കും വ്യത്യസ്ഥമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ട് എന്ന് അറിയുക. എന്നിരുന്നാലും ഒരു നിലവിലെ സാഹചര്യത്തിൽ ഫീ ഒന്നും നൽകാതെ മറ്റൊരു ദിവസത്തേക്ക് റീ ബുക്ക് ചെയ്യാൻ കമ്പനികൾ അവസരം നൽകുന്നു. അപ്പോൾ  ടിക്കറ്റ് വിലയിൽ ഉണ്ടാകാവുന്ന വില വർദ്ധനവ് നൽകാൻ കസ്റ്റമർ തയ്യാർ ആകണം എന്ന് മാത്രം. ക്യാൻസൽ ചെയ്താൽ കൂടുതൽ തുക നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമാണ് മറ്റൊരു   ഭിവസത്തേക്കു യാത്ര മാറ്റുന്നത്‌. എന്നാൽ എല്ലാവർക്കും ഇതിന് സാധിക്കുമോ എന്നകാര്യത്തിൽ സംശയം നിലനിൽക്കുന്നു. അതുകൊണ്ട് ഉപയോക്താക്കൾ എയർലൈനിനോടോ മറ്റോ ആദ്യം റീഫണ്ടുകൾക്കോ ​​റീ ബുക്കിംഗിനോ ആവശ്യപ്പെടണമെന്ന് ഇൻഷുറർമാർ പറയുന്നു. “ക്ലെയിം പ്രക്രിയ സുഗമമായി നടക്കാൻ സഹായിക്കുന്നതിന് ആളുകൾ അവരുടെ എല്ലാ യാത്രാ ഇൻവോയ്സുകളും രസീതുകളും സൂക്ഷിക്കണം,” എബിഐയിലെ ലോറ ഡോസൺ പറയുന്നു.

രോഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ചില ഇൻഷുറൻസ് കമ്പനികൾ പുതിയ പോളിസികൾ അല്ലെങ്കിൽ മാറ്റം വരുത്തിയ കവർ വിൽക്കുന്നത് നിർത്തി. ഏറ്റവും പ്രധാനം “തടസ്സപ്പെടുത്തൽ കവർ” ആണ്. അതേസമയം, ആക്സ, അവിവ, ഇൻ‌ഷുറർ‌ അൻ‌ഡോ എന്നിവയ്ക്ക് രോഗവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ‌ക്ക് പരിമിതമോ മാറ്റമോ ഉണ്ട്. അഡ്മിറൽ, അവിവ, എൽവി, ചർച്ചിൽ, മോർ ദാൻ, ഡയറക്ട് ലൈൻ എന്നിവ യാത്രാ ഇൻഷുറൻസ് നൽകുന്നതിനെ താൽക്കാലികമായി നിർത്തിവച്ചു. രോഗം ബാധിക്കാത്ത സ്ഥലങ്ങളിലേക്ക് ബുക്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ എഫ്‌സി‌ഒ പുതിയ നിർദേശങ്ങൾ കൊണ്ടുവന്നാലും നിങ്ങൾക്ക് യോഗ്യതയുള്ള ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങൾ പരിരക്ഷിക്കപ്പെടും.

ഇന്നലെ മുതൽ ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശനമില്ല. ഇത്പോലെ അമേരിക്കയും നടപടി സ്വീകരിച്ചുകഴിഞ്ഞു. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി. ബ്രിട്ടനിൽ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിന്റെ അഞ്ചിൽ നാലും വെട്ടികുറയ്ക്കുകയും, കൂടാതെ എട്ട് ആഴ്ച ശമ്പളമില്ലാത്ത അവധി എടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഉണ്ടായി. റയാനെയറും ഈസി ജെറ്റും അവരുടെ ഭൂരിഭാഗം സർവീസുകളും നിർത്തിവെച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസ് ഇന്ന് മാനവരാശിയ്ക്ക് ആകമാനം ഭീക്ഷണി ആയി പടരുകയാണ് . കൊറോണവൈറസിനെ പ്രതിരോധിയ്ക്കാൻ മരുന്നുകൾ നിലവിലില്ല . എന്നാൽ കൊറോണ വൈറസിനെ പ്രതിരോധിയ്ക്കും എന്ന രീതിയിൽ പ്രചരിയ്ക്കുന്ന മരുന്നുകൾക്കും പൊടിക്കൈകൾക്കും ഒരു കുറവും ഇല്ല .ഇവയിൽ പലതും നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമാണ് . കൊറോണ വൈറസിനെതിരെ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ചികിത്സാരീതികളാണ് ഇന്ന് മലയാളം യുകെ ന്യൂസ് വിശകലനം ചെയ്യുന്നത് .

1. വെളുത്തുള്ളി.

വെളുത്തുള്ളിയുടെ ഉപയോഗം അണുബാധയെ തടയും എന്ന വാർത്തകൾ ഇപ്പോൾ ഫേസ്ബുക്കിലും മറ്റും വൻ പ്രചാരമാണ് നേടുന്നത് . വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതും ആന്റി മൈക്രോബിയൽ പ്രോപ്പർട്ടീസ് ഉള്ളതുമാണ്. എങ്കിലും വെളുത്തുള്ളി ഭക്ഷിക്കുന്നത് വഴി കൊറോണയെ തടയാൻ സാധിക്കും എന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

2. അത്‌ഭുതപാനീയങ്ങൾ

ലോകമെമ്പാടും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രശസ്ത യൂട്യൂബർ ജോർദാൻ സതർ തന്റെ പക്കൽ ഒരു അത്ഭുത പാനീയം ഉണ്ടെന്നും അതിന് കൊറോണാ വൈറസിനെ തുടച്ചു മാറ്റുവാനുള്ള ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ഇതിൽ ബ്ലീച്ചിംഗ് ഏജന്റ് ആയ ക്ലോറിൻ ഡൈ ഓക്സൈഡ് ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം, യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

3. വീട്ടിൽ ഉണ്ടാക്കുന്ന സാനിറ്റൈസർ

കൈകൾ കഴുകുന്നത് ഒരുപരിധിവരെ വൈറസ് പകരുന്നത് തടയും എന്നത് വസ്തുതയാണ് . പക്ഷെ കൊറോണ പടർന്നു പിടിച്ച ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാനിറ്റൈസേർസിന് ക്ഷാമം നേരിട്ടതിനാൽ ആളുകൾ ഇവ വീടുകളിൽ ഉണ്ടാക്കാൻ തുടങ്ങി.ഇതിൽ പ്രചാരത്തിലുള്ളപല അണുനാശിനികളും മനുഷ്യ ചർമ്മത്തിന് ഹാനികരവും വീട്ടുസാധനങ്ങളും മറ്റും അണുവിമുക്തമാക്കാനുള്ളതുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു .

4. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കുക.

ഒരു ജപ്പാനീസ് ഡോക്ടറാണ് എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കാനും അതുവഴി നമ്മുടെ വായിലൂടെ കയറിയ വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന് പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങൾ ആകമാനം ഇത് ഏറ്റെടുക്കുകയും വൻപ്രചാരം ലഭിയ്ക്കുകയും ചെയ്തു . ഈ വാർത്തയുടെ അറബി പരിഭാഷ മാത്രം 2, 50, 000 തവണയിൽ കൂടുതലായി ഷെയർ ചെയ്തു കഴിഞ്ഞു. പക്ഷേ ഒരിക്കലും ശ്വാസകോശത്തിന് ബാധിക്കുന്ന വൈറസിനെ വെള്ളം കുടിച്ച് ദഹിപ്പിച്ച് കൊല്ലാൻ സാധിക്കില്ല എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ട്രൂഡി ലാംഗ് പറയുന്നു .

5. ചൂടുവെള്ളം കുടിക്കുക ഐസ്ക്രീം ഒഴിവാക്കുക

ഐസ് ക്രീം ഒഴിവാക്കുക , ചൂടുവെള്ളത്തിൽ കുളിക്കുക, ഹെയർ ഡ്രയർ ഉപയോഗിക്കുക ,സൂര്യപ്രകാശത്തിൽ നിൽക്കുക തുടങ്ങിയവയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൊറോണാ വൈറസിനെ തടയുന്നതിനായി വന്ന മറ്റു വ്യാജവാർത്തകൾ.

ചെണ്ടമേളവും വയലിന്‍ സംഗീതവും സമന്വയിപ്പിച്ചു നടത്തിയ പ്രകടനത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്ഥലം ഏതാണെന്നോ ആഘോഷത്തിന്റെ പശ്ചാത്തലം എന്താണെന്നോ വ്യക്തമല്ല. ഇരിങ്ങാലക്കുട വോയിസ് എന്ന പേരിലുള്ള ഒരു ഫേസ്ബുക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ചെണ്ടമേളത്തിനൊപ്പം വയലിന്‍ സംഗീതത്തില്‍ മാസ്മരികത സൃഷ്ഠിച്ച യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മേളക്കാരുടെ നടുവില്‍ നിന്നുകൊണ്ടാണ് യുവതിയുടെ പ്രകടനം. അസാധാരണമായ ഈ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. ചെണ്ടമേളത്തിന്റെ ആവേശത്തിനൊപ്പം അതിമനോഹരമായി വയലിന്‍ തന്ത്രികള്‍ മീട്ടിയ യുവതി ആരാണെന്ന് അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.

‘രാമായണക്കാറ്റേ…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് വ്യത്യസ്തമായ രീതിയില്‍ ഫ്യൂഷന്‍ ഒരുക്കിയത്. കാണികളില്‍ ആവേശം സൃഷ്ടിച്ച പ്രകടനത്തിന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. അഞ്ചു മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

വ്യത്യസ്തമായ ഫ്യൂഷന്‍ ആസ്വാദകര്‍ക്കു സമ്മാനിച്ച കലാകാരന്മാരെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തു വന്നു. 1991–ല്‍ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രത്തിലെ ഗാനമാണിത്. ഗാനമേള വേദികളിലും ആഘോഷ പരിപാടികളിലും സ്ഥിരമായി ഈ പാട്ട് അവതരിപ്പിക്കപ്പെടാറുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണ് കാണുന്നവരെ സംബന്ധിച്ചു. വീഡിയോ കാണാം

https://www.facebook.com/IjkVoice/videos/519349055384336/

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണിക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുത്ത ഇടവക ദിനത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങൾ കോർത്തിണക്കി ലെൻസ് മേറ്റ് (lensmate media, Crewe) മീഡിയ തയ്യാറാക്കിയ മനോഹരമായ വീഡിയോ കാണാം.

[ot-video][/ot-video]

Also read … വിസ്മയങ്ങൾ ഒരുക്കി സ്റ്റോക്ക് ഓൺ ട്രെന്റ്… സ്റ്റോക്ക് മലയാളികൾ കാണാത്ത ആഘോഷങ്ങൾക്ക് വേദിയായത് കിങ്സ് ഹാൾ… പടനയിച്ച് പറന്നുയർന്ന് എട്ടുപറയച്ചന്റെ ഇടയനൊപ്പം ഇടവകയോടൊപ്പം പരിപാടി 

സ്റ്റോക്ക് ഓൺ ട്രെന്റ്: ഇദം പ്രഥമമായി ബിർമിങ്ഹാമിൽ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദേശീയ രൂപതാതല വനിതാ സംഗമം ‘തോത്താപുള്‍ക്ര’, ശനിയാഴ്ച്ച ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൻ വിജയമായതിന്റെ സന്തോഷത്തിലാണ് യുകെയിലെ മലയാളി മങ്കമാർ. എങ്ങനെ ആകും വിമെൻസ് ഫോറം മീറ്റിംഗ് എന്ന് ആശങ്ക പ്രകടിപ്പിച്ചവർ പോലും പിന്നീട് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

മഴയിലും വെയിലിലും കണ്ടു….

ഇരുളിലും പകലിലും കണ്ടു…

എന്നു തുടങ്ങുന്ന ഈരടികൾ മാറ്റിയെഴുതിയാൽ

‘കലോത്സവത്തിലും കലാമേളയിലും കണ്ടു… യുകെയിലെ പല സ്റ്റേജുകളിലും കണ്ടു…’

അതുമല്ലെങ്കിൽ ചുക്കില്ലാത്ത കഷായം ഉണ്ടോ എന്നപോലെയാണ് സ്റ്റോക്ക് ഓൺ ട്രെന്റുകാർ ഇല്ലാത്ത പരിപാടികൾ യുകെയിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യവും അറിയിച്ചാണ് മിക്കവാറും പടിയിറങ്ങുക. അതുതന്നെയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താപുള്‍ക്ര’, ശനിയാഴ്ച്ച ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരശീല വീണപ്പോൾ കാണുമാറായത്. സ്റ്റാഫ്‌ഫോർഡ്, ക്രൂ എന്നീ രണ്ട് സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ.

ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്‍, രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി അത്യാകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ആശയങ്ങളുമായി കണ്ണികളെ പിടിച്ചിരുത്തിയപ്പോൾ താളലയങ്ങളോടെ ഉള്ള നൃത്തച്ചുവടുകളുമായി ക്രിസ്തീയ ജീവിതം… യേശുവിനെ വാഴ്ത്തിപ്പാടി അരങ്ങുണർത്തി സ്റ്റോക്ക് ഓൺ ട്രെന്റ് വേദിയിൽ എത്തുന്നത്. നിറഞ്ഞ കരഘോഷത്തോടെ കാണികളുടെ അകമണിഞ്ഞ പ്രോത്സാഹനം.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമത്തില്‍ ഏറ്റവും കൂടുതല്‍ വനിതകളുമായി എത്തിയ സ്റ്റോക്ക് ഓണ്‍ റെന്റ് വിമെന്‍സ് ഫോറം ഭാരവാഹികള്‍ക്ക് ഇത് അഭിമാനത്തിന്റെ ഇരട്ടിമധുരം നല്‍കി. എത്ര കഷ്ടപ്പെട്ടിട്ടായാലും പരിപാടി കൊഴുപ്പിക്കാൻ സ്റ്റോക്ക് വനിതാ ഫോറം ഒരുപടി മുന്നിലാണ് എന്ന് ചുരുക്കം.ശനിയാഴ്ച രാവിലെ തന്നെ പുറപ്പെടേണ്ടതുകൊണ്ട് എല്ലാവരും വളരെ നേരെത്തെ റെഡി ആയി കൃത്യസമയത്തു തന്നെ ബസ് പുറപ്പെടുന്ന സ്ഥലത്തു എത്തി സമയനിഷ്ടയും പാലിച്ചിരുന്നു. എത്ര വലിയ കോട്ട് ഇട്ട് പുറത്തു നിന്നാലും മുട്ട് കൂട്ടിയിടിക്കുന്ന തണുപ്പുള്ളപ്പോൾ സാരിയിലും ചുരിദാറിലും മിന്നിത്തിളങ്ങി കേരളത്തനിമയിൽ വിമൻസ് ഫോറത്തിന്റെ എല്ലാ തീഷ്ണതയും സ്റ്റോക്ക് ഓൺ ട്രെന്റിലെ വനിതകൾ ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്. 

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved