Videsham

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയ്‌ക്കെതിരായ ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ തുടച്ചു നീക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് മുന്നില്‍ ഇതല്ലാതെ മറ്റ് വഴികളില്ല. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ എത്തിയ ശേഷം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തുന്ന ആദ്യ പ്രസംഗമാണിത്.

എല്ലാറ്റിനും മേലെ അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു. നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചും ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. റോക്കറ്റ് മാന്‍ തന്റെയും തന്റെ ഭരണത്തിന്റെയും അന്ത്യം കുറിക്കുന്ന ആത്മഹത്യാ മിഷനിലാണെന്നും ട്രംപ് പരിഹസിച്ചു.

ഉത്തര കൊറിയ പ്രകോപനം അവസാനിപ്പിക്കുന്നത് വരെ കിങ് സര്‍ക്കാരിനെതിരെ യു.എന്‍ അംഗരാഷ്ട്രങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ യു.എന്‍ പ്രതിനിധികളായ ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ട്രംപ് ആഞ്ഞടിച്ചത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് ജോര്‍ദാനെയും ടര്‍ക്കിയേയും ട്രംപ് അഭിനന്ദിച്ചു.

അടിവസ്ത്രം അണിഞ്ഞ് 19 യുവതികളെ തെരുവില്‍ കണ്ട പൊലീസുകാര്‍ ആദ്യം അമ്പരന്നെങ്കിലും, ഇവരെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സംഭവം എന്താണെന്ന് പിടികിട്ടിയത്. പ്രമുഖ ലോഞ്ചറി നിര്‍മ്മാതാക്കളായ ബ്ലൂബെല്ലയുടെ വ്യത്യസ്ത ക്യാമ്പയിന്റെ ഭാഗമായാണ് മോഡലുകള്‍ അടിവസ്ത്രം മാത്രം ധരിച്ച് തെരുവിലെത്തിയത്. ലണ്ടനിലെ സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അടിവസ്ത്രബ്രാന്‍ഡാണ് ബ്ലൂബെല്ല. നഗരങ്ങളില്‍ കൂടുതല്‍ തിരക്ക് ഉണ്ടുാകുമെന്നറിഞ്ഞത് കൊണ്ട് തന്നെ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി മോഡലുകളെ പുലര്‍ച്ചെയാണ് തെരുവിലിറക്കിയത്.

ഒരു കമ്പനി ഉടമയും നാല് വിദ്യാര്‍ഥികളും രണ്ട് നടിമാരും ഉള്‍പ്പെടുന്ന സംഘമാണ് ബ്ലൂബെല്ലയ്ക്ക് വേണ്ടി മോഡലുകളായത്. സ്ത്രീകളില്‍ ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ തയ്യാറാക്കിയതെന്ന് ബ്ലൂബെല്ല ചീഫ് എക്‌സിക്യൂട്ടീവ് എമിലി ബെന്‍ഡല്‍ പറഞ്ഞു. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ തെരുവ് ഷോ സഹായിച്ചെന്ന് ക്യാമ്പയിനില്‍ പങ്കെടുത്ത ലക്‌സി ബ്രൗണ്‍ പറയുന്നു.

അടിവസ്ത്രം മാത്രമണിഞ്ഞ് ലണ്ടന്‍ തെരുവില്‍ നില്‍ക്കാനാവുമോ എന്ന ചിന്തയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ റേച്ചല്‍ ഏതര്‍ലി കിംഗ് പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ബ്ലൂബെല്ലയുടെ ഈ ആശയത്തിന് ഇന്‍സ്റ്റഗ്രാമിലൂടെ വലിയ പിന്തുണയാണ് ലഭിച്ചത്

ലണ്ടന്‍ ഭൂഗര്‍ഭ മെട്രോയിലുണ്ടായ സ്‌ഫോടനത്തെതുടര്‍ന്ന് യാത്രാ വിലക്ക് കൂടുതല്‍  കടുപ്പിക്കുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് പുതിയ നീക്കത്തെ പറ്റിയുള്ള സൂചന നല്‍കിയത്. ഭീകരാക്രമണങ്ങള്‍ തടയണമെങ്കില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരര്‍ ആളെ കയറ്റുവാന്‍ ഉപയോഗിക്കുന്നത് ഇന്നും ഇന്റര്‍നെറ്റ് തന്നെയാണ്. ഇത് ഭീകരാക്രമണത്തെ തടയുന്നതിന് സഹായിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇതോടെ ചൈനയ്ക്ക് സമാനമായ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയേക്കുമൊ എന്നാണ് ടെക്കികളുടെ സംശയം. സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന് വരെ ചൈനയില്‍ വിലക്കുണ്ട്.  സ്‌ഫോടനം ഭീകരമാകാതിരിക്കാന്‍ ലണ്ടന്‍ പോലീസ് തടസപ്പെടുത്തിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള  തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എങ്കിലും ഇത് ഒരുപക്ഷെ ഇത് രാഷ്ട്രീയ ശരികള്‍ ആകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മാര്‍ച്ച് ആറിനാണ് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വിലക്കികൊണ്ട അമേരിക്ക ഉത്തരവിറക്കിയത്. യാത്രാവിലക്ക് ഈ മാസം കൊണ്ട് കഴിയാനിരിക്കെയാണ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഇത് സ്ഥിരപ്പെടുത്തുമോ  എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

കൊളംബോ: ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ പോള്‍ മക്‌ലാറന്‍ ശ്രീലങ്കയില്‍ വെച്ച് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രാഥമിക കര്‍മ്മള്‍ക്ക് ശേഷം നദിയില്‍ കൈ കഴുകുന്നതിനിടെയാണ് മുതല ആക്രമിച്ചത്. പോളിനെ മുതല നദിയിലേക്ക് വലിച്ചുകൊണ്ട് പോയി. ശ്രീലങ്കയിലെ എലഫന്റ് റോക്കിനു സമീപമുള്ള ഈസ്റ്റ് ബീച്ച് സര്‍ഫ് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു 24കാരനായ പോള്‍ മക്‌ലാറന്‍. മൃതദേഹം പിന്നീട് തീരദേശ ഗ്രാമമായ പനാമയിലെ ലഗൂണില്‍ ചെളിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ വലതുകാലില്‍ ആറോ ഏഴോ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ശ്രീലങ്കന്‍ പോലീസ് അറിയിച്ചു.

മുതല വലിച്ചുകൊണ്ടുപോയപ്പോള്‍ ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ഇയാളെ നേരത്തെ കണ്ട പ്രദേശത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. മരണകാരണം വ്യക്തമാകുന്നതിന് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തും. സംഭവത്തിനു മുമ്പ് ഇയാള്‍ വനത്തില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് പോയി. പിന്നീട് നദിയില്‍ കൈകഴുകുന്നതിനിടെയാണ് മുതല ആക്രമിച്ചതെന്ന് സഫ സര്‍ഫ് സ്‌കൂള്‍ ഉടമ ഫവാസ് ലഫീര്‍ പറഞ്ഞു.

മുതലകള്‍ ശരീരങ്ങള്‍ ചെളിയില്‍ ഒളിപ്പിക്കുന്നതിനേക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ബീച്ചിനോട് അടുത്ത് മുതലകള്‍ എത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും സുരക്ഷിതമായ പ്രദേശമായാണ് എലഫന്റ് റോക്ക് അറിയപ്പെടുന്നത്. പോളിന്റെ അകാലത്തിലുള്ള മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ ടൈംസിലം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളുവെന്ന് മാനേജിംഗ് എഡിറ്റര്‍ ജെയിംസ് ലമോന്റ് പറഞ്ഞു.

ലണ്ടന്‍: കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട ഐഫോണ്‍ എക്‌സ് അമേരിക്കയില്‍ നിന്ന് കുറഞ്ഞ വിലക്ക് ലഭിക്കും. എന്നാല്‍ ഇപ്രകരാം അമേരിക്കയില്‍ നിന്ന് ഐഫോണ്‍ വാങ്ങി യുകെയില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എത്ര പേര്‍ക്ക് അറിയാം. യൂറോപ്പില്‍ ഐഫോണിന് വിലക്കൂടുതലാണ്. അതുകൊണ്ടാണ് ചിലര്‍ ട്രാന്‍സ്അറ്റ്‌ലാന്റിക് വിമാനങ്ങള്‍ കയറി ഇവ വാങ്ങാന്‍ അമേരിക്കയിലേക്ക് പറക്കുന്നത്. വിമാനയാത്രക്കുള്ള നിരക്കു കൂടി പരിഗണിച്ചാലും ഐഫോണിന്റെ വിലയില്‍ കാര്യമായ ലാഭം ലഭിക്കും. എന്നാല്‍ അന്താരാഷ്ട്ര ഇലക്ട്രോണിക്‌സ് കള്ളക്കടത്തുകാരന്‍ എന്ന പദവിയും ഇതിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ് വാസ്തവം.

256 ജിബി ഐഫോണ്‍ എക്‌സിന് യുകെയില്‍ 1149 പൗണ്ടാണ് വില. യൂറോസോണില്‍ ഇതിന് 1319 യൂറോ നല്‍കണം (1186 പൗണ്ട്). എന്നാല്‍ അമേരിക്കയില്‍ ഇതിന് 869.33 പൗണ്ടിന് തുല്യമായ 1149 ഡോളര്‍ മാത്രമാണ് വില. 280 പൗണ്ടിന്റെ ലാഭം! ഐസ്‌ലാന്‍ഡിലെ വൗഎയര്‍ ഗാറ്റ്വിക്ക്-ന്യൂയോര്‍ക്ക് റൂട്ടില്‍ റിട്ടേണ്‍ ടിക്കറ്റിന് ഈടാക്കുന്നത് 278 പൗണ്ട് മാത്രമാണ് എന്നറിയുമ്പോളാണ് ഇതിലെ ലാഭം മനസിലാകുക. അതായത് ഐഫോണ്‍ എക്‌സ് വാങ്ങുകയും ചെയ്യാം അതില്‍ ലഭിക്കുന്ന ലാഭത്തിന് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുകയുമാകാം.

യൂറോപ്പില്‍ വാറ്റ് കൂടി ഉള്‍പ്പെടുത്തിയാണ് വിലയീടാക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ സെയില്‍സ് ടാക്‌സ് വളരെ കുറവുമാണ്. ന്യൂയോര്‍ക്കില്‍ 8.75 ശതമാനം മാത്രമാണ് സെയില്‍സ് ടാക്‌സ്. എന്നാല്‍ ഈ വിധത്തില്‍ വാങ്ങുന്ന ഐഫോണ്‍ യുകെയില്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് എച്ച്എംആര്‍സി വ്യക്തമാക്കുന്നു. 390 പൗണ്ട് വരെ മൂല്യമുള്ള വസ്തുക്കള്‍ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി കൊണ്ടുവരാം. അതിനു മേല്‍ മൂല്യമുള്ളവയ്ക്ക് ഇറക്കുമതിച്ചുങ്കവും നികുതികളും നല്‍കണമെന്നാണ് ചട്ടം. വ്യക്തിഗത ഉപയോഗത്തിനുള്ളതെന്നത് പോലും ഇതില്‍ ന്യായീകരണമാകില്ല. കസ്റ്റം്‌സ് പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ നിങ്ങളെ കള്ളക്കടത്തുകാരനായി പരിഗണിച്ചായിരിക്കും വിചാരണ ചെയ്യുക.

പ്രവാചകനെയും ഇസ്‌ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ ആര്‍എസ്എസ് അനുഭാവിയായ മലപ്പുറം എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സജു നല്‍കിയ ഹര്‍ജി ദുബൈ അപ്പീല്‍ കോടതി തള്ളിയതോടെയാണിത്.

കഴിഞ്ഞ നവംബറിലാണ് സംഭവം. മതവിദ്വേഷം പരത്തുന്ന രീതിയിലിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സജുവിനെ ദുബൈയിലെ റാശിദിയ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്‌കോടതി ഒരു വര്‍ഷം തടവും അഞ്ചുലക്ഷം ദിര്‍ഹം പിഴയും വിധിച്ചു.

എന്നാല്‍, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു പ്രതിയുടെ വാദം. ഇത് കള്ളമാണെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റിട്ടതെന്നും ശാസ്ത്രീയ പരിശോധനയില്‍ കോടതി കണ്ടെത്തി. ഇതോടെ ഇയാള്‍ ജയിലിലായി.

പിന്നീട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി കേസ് തള്ളിയതോടെ ഇയാള്‍ ജയിലില്‍ തുടരണം. ഈ വിധിക്കെതിരെയും 30 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ട്.

മുൻപും വാര്‍ത്തകളിലെ താരമായിരുന്നു മുന്‍ അമേരിക്കന്‍ പ്രഡിന്‍റ് ഒബാമയുടെ ഭാര്യ മിഷേല്‍. കറുത്ത സുന്ദരിയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മിഷേല്‍ ഇപ്പോഴും അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തയാണ്. കഴിഞ്ഞ ദിവസം മിഷേല്‍ അണിഞ്ഞ വസ്ത്രമാണ് ഇപ്പോള്‍ അമേരിക്കയിലെ പ്രധാന ചര്‍ച്ച.സ്പെയിനിലെ മല്ലോര്‍ക്കയില്‍ ഉല്ലാസ യാത്രക്കെത്തിയ മിഷേല്‍ അണിഞ്ഞിരുന്നത് ശരീരം മുഴുവന്‍ കാണുന്ന വസ്ത്രമായിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതോടെയാണ് അമേരിക്കന്‍ മാധ്യമങ്ങളും വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിലും ഭേതം അടി വസ്ത്രം മാത്രം ധരിക്കുന്നതല്ലേയെന്നും മാധ്യമങ്ങള്‍ ചോദിക്കുന്നു.

ഇതിനിടെ മിഷേലിന്‍റെ ചൂടന്‍ ചിത്രം അമേരിക്കക്കാര്‍ ഷെയര്‍ ചെയ്ത് മടുത്തുവത്രേ. ഇത്രയും വള്‍ഗറായി നടക്കണ്ട കാര്യം ഇവര്‍ക്കുണ്ടോ എന്നു ചോദിക്കുന്നവരും കുറവല്ല. ഒബാമ ഇല്ലാതെയാണ് മിഷേല്‍ സ്പെയിനിലെത്തിയത്. അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ജെയിംസ് കോസ്റ്റോസിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ണറെയും കാണുന്നതിനാണ് മിഷേല്‍ മല്ലോര്‍കയിലെത്തിയിരുന്നത്. കോസ്റ്റോസും പത്നി സ്മിത്തും ബരാക് ഒബാമയുടെയും മിഷേലിന്‍റെയും ദീര്‍ഘകാലമായുള്ള അടുത്ത സുഹൃത്തുക്കളാണ്.

കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്സിലുള്ള ഇവരുടെ വസതിയില്‍ ഒബാമയും പത്നിയും നിരവധി തവണ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ട്രംപ് ജനുവരിയില്‍ അധികാരമേറ്റ ശേഷം ഒബാമയും മിഷേലും വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും ആദ്യയാത്ര നടത്തിയത് കോസ്റ്റോസിന്‍റെ വീട്ടിലേക്കായിരുന്നു.

ഇന്ത്യയില്‍ ഇന്ന് ഏറ്റവും അധികം അറിയപെടുന്ന പോണ്‍ താരം ആരെന്നു ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ.സണ്ണി ലിയോന്‍. ഇന്ത്യയിലാണു സണ്ണിക്ക് ഇത്ര ആരാധകര്‍ ഉള്ളത്. എന്നാല്‍  പോണ്‍ ഹബ്ബിന്റെ കണക്കുകള്‍ അനുസരിച്ചു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള പോണ്‍ താരം മിയ ഖലിഫയാണ്. 2014 പോണ്‍ വെബ്‌സൈറ്റായ പോണ്‍ ഹബ്ബാണു മിയ ഖലിഫയെ ലോകത്തിലെ ഏറ്റവും പോപ്പുലറായ പോണ്‍ താരമായി തെരഞ്ഞെടുത്തത്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ കാതലിക് കുടുബത്തിലാണു മിയ ഖലിഫയുടെ ജനനം. പഠിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്്. 2011 ല്‍ 18-ാം വയസില്‍ ഒരു അമേരിക്കകാരനെ വിവാഹം കഴിച്ചു.2014 ല്‍ 21 വയസിലാണു മിയ പോണ്‍ രംഗത്ത് എത്തുന്നത്. പോണ്‍ ഹബ്ബ് സൈറ്റിലുള്ള മിയയുടെ പേജ് 11 ലക്ഷത്തില്‍ അധികം തവണ സന്ദര്‍ശിക്കപ്പട്ടിട്ടുണ്ട് എന്നാണു കണക്ക്. 2015 ല്‍ ഇത് വീണ്ടും അഞ്ച് മടങ്ങ് ഉയര്‍ന്നു. സിറിയയിലേയും ജോര്‍ദാനിലേയും ആളുകള്‍ ഏറ്റവും അധികം തിരയുന്നത് മിയ ഖലിഫയേയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ ഈ മേഖലയിലേയ്ക്ക് എത്തിയത്. എന്നാല്‍ പോണ്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഇവരുടെ വീട്ടുകാര്‍ക്കും രാജ്യത്തിനും കടുത്ത എതിര്‍പ്പുണ്ട്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതിന്റ പേരില്‍ മദ്ധേഷ്യയില്‍ നിന്നു മിയയ്ക്ക് വധ ഭീഷണിയും ഉണ്ടായിട്ടുണ്ട്. വിദേശരാജ്യത്തെ ജീവിതമാണ് മക്കളെ നീലചിത്രരംഗത്തേയ്ക്ക് ആകര്‍ഷിച്ചത് എന്നു വീട്ടുകാര്‍ പറയുന്നു.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജാക്ക്‌പോട്ട് ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമ്മാനത്തുക അടിച്ചത് ആശുപത്രി ജീവനക്കാരിക്ക്. 758.7 മില്യണ്‍ ഡോളറിന്റെ പവര്‍ ബോള്‍ ജാക്ക്‌പോട്ട് അടിച്ചത് മാവിസ് വാന്‍സിക് എന്ന 53 കാരിക്ക്. ജോലി ‘പുല്ലുപോലെ’ വലിച്ചെറിഞ്ഞാണ് അവര്‍ ഈ വിഷയം ആഘോഷിച്ചത്. 2016 ജനുവരിക്കു ശേഷമുള്ള ജാക്ക്‌പോട്ടില്‍ ഏറ്റവും വലുതാണ് ബുധനാഴ്ച രാത്രി നടന്ന നറുക്കെടുപ്പ്.

06, 07, 16, 23, 26 നമ്പറിനാണ് ലോട്ടറി അടിച്ചത്. 2016 ജനുവരിയില്‍ നടന്ന ജാക്ക്‌പോട്ടിന് 1.6 ബില്യണ്‍ ഡോളര്‍ ആയിരുന്നു സമ്മാനത്തുക. അന്ന് മൂന്നു പേര്‍ക്കാണ് ലോട്ടറി അടിഞ്ചത്. സമ്മാനത്തുക അവര്‍ വീതിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മാവിസിന്റെ ജാക്ക്‌പോട്ടിന് മറ്റ് അവകാശികളില്ല.

കഴിഞ്ഞ രണ്ടര മാസമായി പല തവണ നറുക്കെടുപ്പ് നടന്നുവെങ്കിലും മാച്ചിംഗ് നമ്പര്‍ കണ്ടെത്താനായിരുന്നില്ല. ഭാഗ്യവാനെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ് ഇതോടെ.

ലോട്ടറി അടിച്ചത് അറിഞ്ഞതോടെ 32 വര്‍ഷമായി ചെയ്തുവന്നിരുന്ന ജോലിയാണ് മാവീസ് വലിച്ചെറിഞ്ഞത്. മേഴ്‌സി മെഡിക്കല്‍ സെന്ററില്‍ രോഗി പരിചരണമായിരുന്നു ഇവരുടെ ജോലി. ദിവാസ്വപ്നം പോലെയാണ് താന്‍ ലോട്ടറിയെടുത്തിരുന്നത്. എന്നെങ്കിലും ലോട്ടറി അടിക്കുമെന്നും വിരമിക്കുന്നതിനു മുന്‍പ് ജോലി ഉപേക്ഷിക്കാന്‍ കഴിയുമെന്നും കരുതിയിരുന്നില്ലെന്നും മാവിസ് പറയുന്നു.

ലോട്ടറി അടിച്ചെന്നറിഞ്ഞയുടന്‍ ‘ഇനി ജോലിക്കില്ലെന്ന്’ ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചു. എങ്ങനെയാണ് ഈ വിഷയം ആഘോഷിക്കുക എന്ന ചോദ്യത്തിന് ‘ഞാന്‍ എന്റെ കിടപ്പുമുറിയില്‍ ഒളിച്ചിരിക്കും’ എന്നാണ് അവര്‍ മറുപടി നല്‍കിയത്. ബോസ്റ്റണിലെ ചികോപ്പീയിലുള്ള ഒരു സ്‌റ്റോറില്‍ നിന്നാണ് അവര്‍ ഈ ലോട്ടറി എടുത്തത്. ടിക്കറ്റ് വിറ്റ റീട്ടെയ്‌ലര്‍ക്ക് 50,000 ഡോളര്‍ ലഭിക്കും.

നവംബര്‍ ആറിന് ഒരു വാഹനാപകടത്തിലാണ് മാവിസിന്റെ ഭര്‍ത്താവ് വില്യം വാന്‍സീക് കൊല്ലപ്പെട്ടത്. മസാചുസെറ്റ്‌സിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുമ്പോള്‍ നിയന്ത്രണംവിട്ടു വന്ന വാഹനം ഇടിക്കുകയായിരുന്നു.

ബാഴ്സലോണയില്‍ കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബ്രിട്ടനില്‍ ജനിച്ച ഏഴു വയസ്സുകാരനും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. ജൂലിയന്‍ കാഡ്മാന്‍ എന്ന ഏഴു വയസ്സുകാരന്‍ ആണ് അപകടത്തില്‍ കൊല്ലപ്പെട്ടതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയുണ്ടായ അപകടത്തില്‍ ആണ് ജൂലിയനും കൊല്ലപ്പെട്ടത്.

അപകട സമയത്ത് അമ്മയോടൊപ്പം ഉണ്ടായിരുന്ന ജൂലിയന്‍ ആളുകള്‍ ചിതറിയോടിയപ്പോള്‍ അമ്മയുടെ അടുത്ത് നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു.  അപകടത്തെ തുടര്‍ന്ന് ജൂലിയാനെ കാണാതായി എന്നായിരുന്നു ആദ്യം ലഭിച്ച വിവരം.

ബ്രിട്ടനില്‍ ജനിച്ച ജൂലിയന്‍ നാലാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. അപകടത്തെ തുടര്‍ന്ന് തങ്ങളെ ആശ്വസിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ജൂലിയന്റെ കുടുംബം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved