Videsham

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ രൂപീകരിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. കരാര്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം കരാറുകള്‍. ഇവ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചതാണ് പാരീസ് ഉടമ്പടി. 2025ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 28 ശതമാനം കുറയ്ക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ഉടമ്പടിയെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്‍തുണച്ചിരുന്നു. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, വ്യാവസായികവിപ്ലത്തിന് മുമ്പുള്ള കാലത്തേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരിക തുടങ്ങിയവയാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍.

വൈറ്റ് ഹൗസിലെ പ്രത്യേകയോഗത്തില്‍ വെച്ചാണ് ഈ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. ലോകത്ത് ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാര്‍ എന്നും കാലാവസ്ഥാ സംരക്ഷണം തട്ടിപ്പാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിനായാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചതെന്നും ട്രംപ് ആരോപിച്ചു.

ലണ്ടന്‍: ജി 7 രാജ്യങ്ങൡലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ യുകെ പിന്നിലേക്ക്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കാനഡ ഇക്കാലയളവില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ജര്‍മനി, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന യുകെ ഇപ്പോള്‍ മോശം പ്രകടനം കാഴ്ച വെക്കുന്ന രാജ്യമായാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജി 7 രാജ്യമായി ജര്‍മനി മാറിയതായി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ 10 ബേസിസ് പോയിന്റുകളാണ് ജര്‍മനി മെച്ചപ്പെടുത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 0.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കാനഡ വളര്‍ച്ചാപ്പട്ടികയില്‍ ഇപ്പോള്‍ മുന്നിലെത്തി. യുകെയും ഇറ്റലിയുമാണ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവുമൊടുവിലായി ഉള്ളത്. 0.6 ശതമാനം വളര്‍ച്ചയുമായി ജര്‍മനി രണ്ടാം സ്ഥാനത്തും 0.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമെത്തി. അമേരിക്ക 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ യുകെയും ഇറ്റലിയും 0.2 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.

ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയില്‍ ബ്രിട്ടന്‍ പിന്നോട്ടു പോയത്. ഉയര്‍ന്ന നാണയപ്പെരുപ്പം ഉപഭോക്താക്കളെ പിന്നോട്ടു വലിച്ചു. ബ്രെക്‌സിറ്റിനു ശേഷമുണ്ടായ വിലക്കയറ്റം സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. പൗണ്ടിനുണ്ടായ വിലയിടിവ് ഇറക്കുമതിച്ചെലവുകള്‍ വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്ന നാണയപ്പെരുപ്പ നിരക്ക് വീട്ടു ബജറ്റുകളെ ബാധിച്ചത് യുകെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നഉപഭോക്തൃവിപണിയെ തളര്‍ത്തിയതും വളര്‍ച്ചാനിരക്ക് ഇടിയാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

സൗദി രാജകുമാരന്‍ മജിദ് ബിന്‍ അബ്ദഒള്ള കാസിനോയില്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളര്‍ (23000 കോടി രൂപ) ധൂര്‍ത്തടിച്ചുവെന്ന് വാര്‍ത്ത. നഷ്ടം നികത്താന്‍ അദ്ദേഹം 25 മില്യണ്‍ ഡോളര്‍ കടം പറഞ്ഞു കളിച്ചുവെന്നും അതും പോരാഞ്ഞ് അഞ്ച് ഭാര്യമാരെയും കാസിനോയില്‍ നിര്‍ത്തിയ ശേഷം കടന്നു കളഞ്ഞുവെന്നും വാര്‍ത്തയുണ്ട്. ആറ് മണിക്കൂര്‍ കൊണ്ട് മജീദ് അഞ്ച് ഭാര്യമാരെയും 23000 കോടിയും നഷ്ടപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിശ്വസനീയമായ ഈ വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് പലരും.  വാര്‍ത്ത ഇതിനകം ഇന്റര്‍നെറ്റിലും വൈറലായിക്കഴിഞ്ഞു. എന്നാല്‍ തികച്ചും അടിസ്ഥാനരഹിതമാണ് പ്രചരിക്കുന്ന വാര്‍ത്ത.

2003ല്‍ മരണമടഞ്ഞ മജീദ് എങ്ങനെയാണ് കാസിനോയില്‍ പണം ധൂര്‍ത്തടിക്കുന്നത്. വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന വ്യക്തി ജീവിച്ചരിപ്പില്ല. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് ന്യൂസ് ഡെയ്‌ലി എന്ന വെബ്‌സൈറ്റിലാണ് വാര്‍ത്ത വന്നത്. ഇത് അറിയാതെ മലയാളത്തിലടക്കം പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. തങ്ങളുടെ വെബ്‌സൈറ്റിലേത് വ്യാജമായി കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകളാണെന്ന പ്രഖ്യാപനത്തോടെ തന്നെയാണ് വേള്‍ഡ് ന്യുസ് ഡെയ്‌ലി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഇതുപോലും ശ്രദ്ധിക്കാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തത്.

 

ഇന്ന് മെയ് ഇരുപത്തിയേഴ്. യോര്‍ക്ഷയറിന് ആനന്ദത്തിന്റെ ദിവസം. അമ്മയും മകളും ഒരേ തീയതിയില്‍ ജനിച്ചതിന്റെ രണ്ടാമത്തെ വാര്‍ത്തയാണിത്. ആഘോഷം നടക്കുന്നത് യോര്‍ക്ഷയറിലെ കീത്തിലിയില്‍. അമ്മ സിന്ധു ജോബിയും മകള്‍ എയിന്‍ ജോബിയുമാണ് താരങ്ങള്‍. പാലായ്ക്കടുത്തുള്ള കരിങ്കുന്നത്ത് പാറയില്‍ കുടുംബാംഗമാണ് സിന്ധു. കോട്ടയം ജില്ലയിലെ ഇരവിമംഗലത്തുള്ള ജോബി ഫിലിപ്പാണ് സിന്ധുവിന്റെ ഭര്‍ത്താവ്. എയിന്‍ ജോബിയുടെ മൂത്ത സഹോദരി അനയ ജോബിയുടെ ആദ്യകുര്‍ബാന സ്വീകരണമാണ് നാളെ നടക്കാന്‍ പോകുന്നത്. ഇവരെ കൂടാതെ ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. എറിന്‍ ജോബി.

ജനിച്ച ദിവസവും ഈശോയെ ആദ്യമായി സ്വീകരിക്കുന്ന ദിവസവും അടുത്തടുത്തു വന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. കീത്തിലി മലയാളി അസ്സോസിയേഷന്‍ കുടുംബാംഗമാണിവര്‍.

ജോബി സിന്ധു കുടുംബത്തിന് മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശപര്യടനം അവസാന ഘട്ടത്തിലാണ്. പര്യടനത്തിലുടനീളം ട്രംപിനെക്കാൾ ഏവരുടെയും ശ്രദ്ധ നേടിയത് യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപാണ്. ഇപ്പോഴിതാ താൻ അണിഞ്ഞ വസ്ത്രത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ് മെലാനിയ.

melania trump, donald trump, us president wife

ഇറ്റലിയിലെ സിസിലിയിൽ എത്തിയപ്പോഴായിരുന്നു മെലാനിയ ഏവരുടെയും മനം കവരുന്ന കളർഫുൾ വസ്ത്രം അണിഞ്ഞെത്തിയത്. വസ്ത്രം കണ്ട എല്ലാവരും മെലാനിയയെ പുകഴ്ത്തി. എന്നാൽ ഇതൊന്നുമല്ല കാര്യം, വസ്ത്രത്തിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 51,000 ഡോളർ വില വരുന്ന വസ്ത്രമാണത്രേ മെലാനിയ ധരിച്ചെത്തിയത്. അതായത് 32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ടോച്ചേ ആൻഡ് ഗബാന ഡിസൈൻ ചെയ്ത ജാക്കറ്റാണ് മെലാനിയ ധരിച്ചത്. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം മെലാനിയ എത്തിയത്. മെലാനിയയുടെ വസ്ത്രത്തിന്റെ വില സംബന്ധിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.

തിരുകുമാറിനെ അറിയാത്ത ഭക്ഷണ പ്രേമികളുണ്ടാകില്ല ന്യൂയോർക്കിൽ. അത്രമാത്രം പ്രശസ്തനാണ് ദോശമാജിക്കുമായി വിദേശികളുടെ മനം കവർന്ന ഈ ഇന്ത്യക്കാരൻ. ശ്രീലങ്കയിൽ നിന്ന് 1998 ൽ ന്യൂയോർക്കിൽ എത്തുമ്പോൾ നല്ല അസ്സലായി പാചകം ചെയ്യാനറിയും എന്നത് മാത്രമായിരുന്നു തിരുകുമാറിന് കൈമുതൽ. എന്നാൽ സ്വന്തമായി ഒരു തട്ടുകട അങ്ങു തുടങ്ങിയാലോ എന്ന് തിരുകുമാർ അങ്ങ് കരുതി. അതും 44 തരം സ്വാദുകളും പിന്നെ അൽപ്പം മിക്സ് ആൻറ് മാച്ച് സ്വാദുകളും സമന്വയിപ്പിച്ചുള്ള ഒരു കുഞ്ഞ് ദോശക്കട.

പക്ഷെ വാഷിങ്ടൺ സ്ക്വയർ പാർക്കിൽ ദോശയുണ്ടാക്കുന്ന ഉന്തുവണ്ടി ഇടാനുള്ള ലൈസൻസിനായി തിരുകുമാറിന് മൂന്ന് വർഷക്കാലത്തോളം കാത്തിരിക്കേണ്ടി വന്നു. 2001 ൽ വാഷ്ങ്ടൺ ന്യൂ സ്ക്വയറിൽ ന്യൂയോർക്ക് ദോശാസ് എന്ന പേരിൽ ദോശസെന്റർ തുടങ്ങിയ തിരുകുമാറിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇപ്പോൾ വിദേശികൾ രാവിലെ ഈ ദോശാവാലയുടെ കുഞ്ഞ് തട്ടുകടയ്ക്ക് മുന്നിൽ ക്യൂവാണ്. ഇദ്ദേഹത്തിന്റെ കൈപ്പുണ്യം കണ്ട് ഫാൻസ് ക്ലബ്ബുകൾ പോലും പലരും തുടങ്ങി. രാവിലെ 11.15 മുതൽ വൈകിട്ട് നാല് മണി വരെയാണ് തിരുകുമാറിന്റെ കട പ്രവർത്തിക്കുക. അത്തരത്തിലാണ് ലൈസൻസ്. പക്ഷെ ഈ സമയത്തിനുള്ളിൽ നൂറ് കണക്കിന് പേർ ഈ കടയിൽ വന്നുപോകും. പാഴ്സൽ സർവീസും ലഭ്യമാണ്.

റൊട്ടികൾ, വെറൈറ്റി ദോശകൾ, കറികൾ, പാൻകേക്ക്സ് എന്നിവയെല്ലാം ദോശാ സെന്ററിലുണ്ട്. പക്ഷെ ഫുൾ വെജിറ്റേറിയനും മേലെയാണ് ഈ ദോശക്കട. മൃഗക്കൊഴുപ്പോ നെയ്യോ പോലും ഉപയോഗിക്കാത്ത വീഗൻ ഫൂഡ് സ്്റ്റോൾ ആണിത്. ലോകത്തെ അത്തരത്തിലുള്ള ആദ്യത്തെ ദോശക്കടയെന്ന റോക്കോർഡും തിരുകുമാറിന് സ്വന്തം.

Also read… തന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ ജയസൂര്യ സ്വകാര്യവീഡിയോ പ്രചരിപ്പിച്ചു; ആരോപണവുമായി മുന്‍കാമുകി

https://www.facebook.com/KarriedNews/videos/404042726648623/

 

ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ബോംബ് വെച്ച വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷം തടവ്. ഡാമന്‍ സ്മിത്ത് എന്ന് ഓട്ടിസം ബാധിച്ച 20കാരനാണ് സ്വന്തമായി നിര്‍മിച്ച് ബോംബ് ട്യൂബ് ട്രെയിനില്‍ വെച്ചത്. അല്‍ഖൈദ ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നിന്നാണ് ബോബ് നിര്‍മിക്കുന്നത് എങ്ങനെയാണെന്ന് ഇയാള്‍ മനസിലാക്കിയത്. ബോള്‍ ബെയറിംഗുകളില്‍ ഉപയോഗിക്കുന്ന ബോളുകള്‍ നിറച്ച്, ടെസ്‌കോയില്‍ നിന്ന് വാങ്ങിയ 2 പൗണ്ടിന്റെ ക്ലോക്ക് ഉപയോഗിച്ച് ടൈമറും നിര്‍മിച്ചിരുന്നു. എന്നാല്‍ ബോംബ് പരാജയപ്പെടുകയായിരുന്നു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറന്‍സിക് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ 2016 ഒക്ടോബര്‍ 20നാണ് ട്രെയിനില്‍ ബോംബ് വെച്ചത്. ജൂബിലി ലൈന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സംശയകരമായ വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടത്തുകയും ഡ്രൈവറെ അറിയിക്കുകയുമായിരുന്നു. പിന്നീട് വലിയതോതിലുള്ള സുരക്ഷാ പരിശോധനകളാണ് നടന്നത്. ബാഗ് വെച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്മിത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഒരു സ്‌മോക്ക് ബോംബ് ആണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും പുക ഉയരുന്നതും യാത്രക്കിടയില്‍ ട്രെയിന്‍ നിര്‍ത്തുന്നതുമൊക്കെ കാണാനാണ് താന്‍ ഈ തമാശ ഒപ്പിച്ചതെന്നുമാണ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ അഞ്ച് ദിവസം നീണ്ട വിചാരണയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക ലക്ഷ്യങ്ങളുമായി സ്‌ഫോടകവസ്തു കൈവശം വെച്ചതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കാണാനില്ലെന്ന് പരാതി. കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങി പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും അറിയപ്പെടുന്ന മലയാളി വ്യവസായിയുമായ വ്യക്തിയെ കാണാനില്ലെന്നാണ് ഗള്‍ഫിലെ സംഘടനകളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.

ഗള്‍ഫിലാകമാനം 35 ലേറെ ശാഖകളുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജീവനക്കാരാരും അദ്ദേഹത്തെ കണ്ടിട്ടില്ല.
അടുത്ത ബന്ധുക്കളില്‍ ചിലരാണ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നതെങ്കിലും അദ്ദേഹം എവിടെയെന്ന കാര്യത്തില്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ അവര്‍ തയാറല്ലെന്ന് പറയുന്നു. ജീവനക്കാരോ സുഹൃത്തുക്കളോ അഞ്ചു മാസത്തിലധികമായി ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും പറയുന്നു.
നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ഇദ്ദേഹം അപ്രത്യക്ഷനായതുമുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഗള്‍ഫിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാനോ എവിടെയുണ്ടെന്നറിയാനോ മാസങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍.

RECENT POSTS
Copyright © . All rights reserved