അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഡൊണാള്‍ഡ് ട്രംപിന്റെ കഴിവില്ലായ്മയാണെന്ന് ഒബാമ പറഞ്ഞു.
സര്‍വകലാശാല ബിരുദാനച്ചടങ്ങില്‍ പങ്കെടുത്ത് ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് ഒബാമ ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം.
രാജ്യത്ത് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒബാമ വിമര്‍ശനമുന്നയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി.
കൊവിഡ് വ്യാപനത്തോടെ യുഎസില്‍ നിലനിന്നുവരുന്ന വംശീയ വിവേചനം കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ കറുത്ത വര്‍ഗക്കാരനുഭവിച്ചിരുന്ന അധിക്ഷേപം വര്‍ധിച്ചതായും ഒബാമ പറഞ്ഞു.
കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ട്രംപിന് സാധിക്കാത്തതിനെ ഒബാമ നേരത്തെയും വിമര്‍ശിച്ചിരുന്നു. ‘മഹാദുരന്തം’ എന്നാണ് കൊവിഡ് പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്നതിനെ മെയ് ആദ്യം ഒബാമ വിശേഷിപ്പിച്ചത്.
ഏറ്റവും അധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യുഎസിലാണ്. ഇവിടെ 14 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 90,000 പേര്‍ വൈറസ് ബാധമൂലം രാജ്യത്ത് മരിക്കുകയും ചെയ്തു.
സ്വന്തം ലേഖകൻ
ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിന് വിസ, യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ (യുഎസ്പിടിഒ) പേറ്റന്റ് അപേക്ഷ നൽകി. വിസ ഇന്റർനാഷണൽ സർവീസ് അസോസിയേഷൻ 2019 നവംബർ 8 ന് സമർപ്പിച്ച “ഡിജിറ്റൽ ഫിയറ്റ് കറൻസി” എന്ന പേറ്റന്റ് അപേക്ഷ യുഎസ് പിടിഒ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു . ഫിസിക്കൽ കറൻസി മാറ്റിസ്ഥാപിക്കുന്നതിനായുള്ള ക്രിപ്റ്റോ കറൻസി സിസ്റ്റം പേറ്റന്റിനായാണ് വിസ ഫയൽ ചെയ്തത്. പണത്തെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും പേയ്‌മെന്റ് ഇക്കോസിസ്റ്റം ഉയർത്തുന്നതിനുമുള്ള കമ്പനിയുടെ നയത്തിൻെറ ഭാഗമായാണ് ഈ നീക്കം.
വിസയുടെ പേറ്റന്റ്, ഒരു സീരിയൽ നമ്പറും ഫിസിക്കൽ കറൻസിയും ഉപയോഗിച്ച് ഒരു ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ അഭ്യർത്ഥിക്കുന്ന ഒരു സെൻട്രൽ എന്റിറ്റി കമ്പ്യൂട്ടറായി പ്രവർത്തിക്കും. പേയ്‌മെന്റ് ഇക്കോസിസ്റ്റം 100% ഡിജിറ്റലായി മാറാമെന്നും പേയ്‌മെന്റ് ഇക്കോസിസ്റ്റം മെച്ചപ്പെടാമെന്നും അവർ പറയുന്നു. പണത്തിന്റെ അതെ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഉപയോക്താക്കൾക്ക് കൈവശം വയ്ക്കാം.
സാധ്യതയുള്ള നെറ്റ് വർക്ക് എന്ന് പറയപ്പെടുന്ന എതറം പോലുള്ള എല്ലാ ഡിജിറ്റൽ കറൻസികൾക്കും മറ്റ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളായ പൗണ്ട്, യെൻ, യൂറോ എന്നിവയ്ക്കും പേറ്റന്റ് ബാധകമാണ്. “ഓരോ വർഷവും നൂറുകണക്കിന് പുതിയ ആശയങ്ങൾക്കായി ഞങ്ങൾ പേറ്റന്റുകൾ തേടുന്നു. ഞങ്ങളുടെ പുതുമകളെയും വിസ ബ്രാൻഡിനെയും പരിരക്ഷിക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.” ; വിസയുടെ വക്താവ് പറയുകയുണ്ടായി. മൈക്രോസോഫ്റ്റ് പോലുള്ള മറ്റു കമ്പനികളും വിവിധ ക്രിപ്റ്റോ കറൻസി സിസ്റ്റങ്ങൾക്ക് പേറ്റന്റിനായി ശ്രമിച്ചിരുന്നു.
ഇന്ത്യൻ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രിയ രാജകുമാരിയായ മരിയ ഗലിറ്റ്സൈൻ ആണ് മരിച്ചത്. ഇന്ത്യന്‍ വംശജനായ ഋഷി രൂപ് സിങ്ങിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്.ഹൃദയത്തിലേക്കുള്ള രക്ത ധമനികളുടെ തകരാറ് മൂലം വളരെ പെട്ടന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. കാര്‍ഡിയാക്ക് അനൂറിസം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. 31 വയസ്സായിരുന്നു.
2017 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. അവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനും ഉണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ മരിയാ സിങ്ങ് ഭര്‍ത്താവിനൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം. മകൻ മാക്സിം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനാണ്. കുട്ടിയുടെ കണ്ണുകൾ ഒരു അത്ഭുതമാണെന്നാണ് ആളുകൾ വിശേഷിപ്പിക്കാറുള്ളത്.
മരിയ ഇവിടെ ഒരു ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ഹൂസ്റ്റണിലെ പ്രശസ്ഥനായ ഒരു ഷെഫാണ്.
രാജകുടുംബത്തിലെ മരിയ അന്ന പിയോറ്റര്‍ ഗാലിറ്റ്സിൻ ദമ്പതികളുടെ മകളാണ് മരിയ. പിയോറ്റര്‍ രാജകുമാരൻ മരിയ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മെയ് നാലാം തിയതിയാണ് മരിച്ചത്.
1988 ലക്സംബര്‍ഗിലാണ് രാജകുമാരി ജനിച്ചത്. മരിയയുടെ അഞ്ചാം വയസ്സിലാണ് ഇവരുടെ കുടുംബം റഷ്യയിലേക്ക് കുടിയേറിയത്. സെനിയ, ഗാലിറ്റ്സിന്‍, ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിന്‍ സിയറ, അലക്സാണ്ട്ര രാജകുമാരി ദിമിത്രി രാജകുമാരന്‍, ഇയോണ്‍ എന്നിവരാണ് സഹോദരങ്ങൾ. ഇരുവരുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ കഴിവുകേടു കാരണം അമേരിക്കന്‍ ജനത വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അടുത്തിടെ പുറത്താക്കപ്പെട്ട പൊതുജനാരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനും വിസിൽബ്ലോവറുമായ റിക്ക് ബ്രൈറ്റ് യുഎസ് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് പാൻഡെമിക്കിനെ നേരിടുന്നതില്‍ ഫെഡറൽ ഗവൺമെന്റിന്റെ പരാജയങ്ങൾ കാരണം അമേരിക്കന്‍ ജനത തങ്ങളുടെ ‘ആധുനിക ചരിത്രത്തിലെ ഏറ്റവുംവലിയ ഇരുണ്ട ശൈത്യകാലം’ അനുഭവിക്കേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണന്നാണ് റിക്ക് ബ്രൈറ്റ് പറയുന്നത്.
വാക്സിനുകളുടെ ചുമതലയുള്ള ഒരു ഫെഡറൽ ഏജൻസിയുടെ തലവനായ റിക്ക് കഴിഞ്ഞ മാസമാണ് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 നെ നേരിടാന്‍ സമഗ്രമായ ഒരു പദ്ധതിയും ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും ഇല്ലാത്തതിനാല്‍ യുഎസിൽ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള എല്ലാ വഴികളും അടയുകയാണെന്ന് കോൺഗ്രസ് കമ്മിറ്റിയോട് അദ്ദേഹം പറഞ്ഞു. ‘സമയം അതിക്രമിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ ഇരുന്ന് അസ്വസ്തത പ്രകടിപ്പിച്ചു തുടങ്ങി. കൃത്യമായ പ്രതിരോധ പദ്ധതിയില്ലാതതിനാല്‍ പാൻഡെമിക് കൂടുതൽ വഷളാകുകയും ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്യും. ഇത് അഭൂതപൂർവമായ രോഗങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു’ റിക്ക് ബ്രൈറ്റ് സമര്‍പ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയില്‍ പറയുന്നു.
നാലുവർഷത്തോളം ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് അതോറിറ്റിയുടെ ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ ഏപ്രിലിലാണ് തല്‍സ്ഥാനത്ത് നിന്നും നീക്കുന്നത്. ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുൾപ്പെടെയുള്ള ‘ഹാനികരമായ മരുന്നുകൾ വ്യാപകമായി ലഭ്യമാക്കാനുള്ള’ ഭരണകൂടത്തിന്റെ സമ്മർദത്തെ പ്രതിരോധിച്ചതാണ് തന്നെ നീക്കം ചെയ്യാന്‍ കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ രണ്ട് മലേറിയ വിരുദ്ധ മരുന്നുകളും കോവിഡ് -19 ന്റെ ചികിത്സയായി ഉപയോഗിക്കാമെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള ള പ്രാഥമിക പഠനങ്ങളിൽ സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുന്നത്.
വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കരുതി വൈറ്റ്ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് അപ്രതീക്ഷിതമായാണ്. കാരണം, തലേദിവസം അതേ വ്യക്തിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു- ട്രംപ് പറഞ്ഞു. അത്യാവശ്യ സേവനങ്ങൾക്കുള്ള ആളുകൾ മാത്രമേ ഇപ്പോൾ വൈറ്റ്ഹൗസിൽ വന്നു പോകുന്നുള്ളുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധനയിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് അമേരിക്കയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ കോവിഡ് പരിശോധനകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു. മുൻപ് 1,50,000 പേർക്കാണ് ഒരു ദിവസം പരിശോധന നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 3,00,000 ആയി ഉയർന്നെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതുവരെ ഒൻപത് മില്യണ്‍ ആളുകൾക്ക് കോവിഡ് പരിശോധന നടത്തി കഴിഞ്ഞുവെന്നും ഈ അടുത്തയാഴ്ചയോടെ അത് 10 മില്യണായി ഉയരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിൽ ഹിന്ദു പുരോഹിതനെ അടക്കം ക്ഷണിച്ചുവരുത്തി പ്രാർഥന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ റോസ് ഗാര്‍ഡനില്‍ കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതനടക്കം പങ്കെടുത്ത പ്രാർഥന ചടങ്ങ് നടത്തിയത്. ന്യൂജേഴ്‌സിയിലെ സ്വാമിനാരായന്‍ മന്ദിരിലെ പൂജാരിയായ ഹരീഷ് ബ്രഹ്‌മദത്തനാണ് പ്രാര്‍ത്ഥന ചൊല്ലിയത്. സംസ്‌കൃതത്തിലും പിന്നീട് ഇംഗ്ലീഷിലും ഈ പ്രാര്‍ത്ഥന ചൊല്ലി. നാഷണല്‍ ഡേ ഓഫ് പ്രയര്‍ സര്‍വീസിന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി. വിഡിയോ കാണാം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ നേരിടുന്നിതിന് സ്വീകരിച്ച സമീപനങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ നയങ്ങള്‍ ദുരന്തമായിരന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുന്നത്. ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് തള്ളി കളഞ്ഞു.
എത്ര നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായാലും കൊറോണയെ നേരിടുന്നത് വലിയ വെല്ലുവിളി തന്നെയായിരിക്കുമെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായ ദുരന്തമായിരുന്നുവെന്ന് ഒബാമ പറഞ്ഞു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മുന്‍ ജീവനക്കാരുടെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഒബാമ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആഗോള പ്രതിസന്ധിയുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ശക്തമായ ഭരണകൂടം ഉണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കൊവിഡ് കാലമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ സ്റ്റാഫ് അംഗങ്ങളെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഒബാമ യോഗം വിളിച്ചത്. ബൈഡനുവേണ്ടി കൂടുതലായി പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് ഒരു വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരായല്ല, മറിച്ച് ചില പ്രവണതകള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥതയും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും ചെയ്യുന്ന പ്രവണതയാണ് വര്‍ധിച്ചുവരുന്നത്. ഇതിനെതിരെയാണ് അടുത്ത തെരഞ്ഞെടുപ്പിലെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഫ്‌ളൈനിനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ചതിനെയും ഒബാമ വിമര്‍ശിച്ചു.ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപിന്റെ ഫലപ്രദമായ നടപടികളാണ് രാജ്യത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കെയ്‌ലെ മെക്കെയ്‌നെ പറഞ്ഞു.
അമേരിക്കയില്‍ ഇതിനകം 77000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തോളം ആളുകള്‍ രോഗ ബാധിതരാണ്. മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ പല സംസ്ഥാനങ്ങളും ഇതിനകം ഇളവു വരുത്തിയിട്ടുണ്ട്. രോഗം നിയന്ത്രണത്തിലാകുന്നതി്‌ന മുമ്പ് തന്നെ ലോക്ഡൗണില്‍ ഇളവ് വരുത്തിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ഇടവരുത്തുമൊ എന്ന ആശങ്ക ആരോഗ്യ വിദഗ്ദര്‍ക്കുണ്ട്. സാമ്പത്തിക മേഖല പുനരുജ്ജീവിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതിനിടെ കൊറോണയെ നേരിടുന്നതിന് നേതൃത്വം നല്‍കുന്ന വൈറ്റ് ഹൗസിലെ ടാസ്‌ക് ഫോഴിസിലെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചു.
സ്വന്തം ലേഖകൻ
വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹായിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസിൽ ആശങ്ക പടർന്നുപിടിച്ചിരിക്കുകയാണ്. മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വാർത്ത സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നതതല യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തി സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സുരക്ഷാ ഉദ്യോഗസ്ഥനുമായി തനിക്ക് സമ്പർക്കമിക്കമില്ലെന്ന് ട്രംപ് വ്യക്തമാക്കി. മാത്രമല്ല അതിനുശേഷം എല്ലാ ദിവസവും താൻ പരിശോധന നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രോഗം പടരാതിരിക്കാൻ കനത്ത ജാഗ്രതയാണ് വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെയും പെൻസിന്‍റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. അമേരിക്കയിലെ മരണസംഖ്യ ഇപ്പോൾ 76, 000 കടന്നിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസിൽ സാഹചര്യം മോശമായിട്ടും ട്രംപും മൈക്ക് പെൻസും മാസ്ക് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയാണ്.
അമേരിക്കയെ കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍. ട്രംപിന്‍റെ ഭക്ഷണകാര്യങ്ങളുടെ ചുമതലയ്ക്ക് പുറമെ അദേഹത്തിന്‍റെ യാത്രകളില്‍ നാട്ടിലും വിദേശത്തും പരിചാരക സംഘം അനുഗമിക്കാറുണ്ട്. പരിചാരകര്‍ക്ക് ഉള്‍പ്പടെ സാമൂഹിക അകലം വൈറ്റ് ഹൗസ് കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസില്‍ ചുരുക്കം പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കൊവിഡ് അമേരിക്കയില്‍ നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവര്‍ 75,558 ആയി. ഇന്ന് 759 പേര്‍ മരിച്ചതായാണ് ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 1,271,059 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇന്ന് 7,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാളിതുവരെ 213,562 പേരാണ് രോഗമുക്തി നേടിയത് എന്നും വേള്‍ഡോ മീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്താകമാനം 3,870,958 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 267,771 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,326,893 പേര്‍ രോഗമുക്തി നേടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ് കറിവേപ്പില. ഈ കറിവേപ്പില തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറികളിൽ ഒന്നാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. കാരണം യുകെ പോലുള്ള രാജ്യങ്ങളിൽ 5 ഗ്രാമിൽ താഴെയുള്ള കറിവേപ്പില പായ്ക്കറ്റിന് 100 രൂപയിൽ കൂടുതൽ കൊടുക്കണം.
കറിവേപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ കേരളത്തിൽ തന്നെ വിഷാംശമില്ലാത്ത കറിവേപ്പില കിട്ടാൻ പ്രയാസമാണ്. അപ്പോൾ പിന്നെ പ്രവാസികളുടെ കാര്യം പറയാനുണ്ടോ? പ്രവാസികൾ കുടിയേറിയിരിക്കുന്ന യുകെ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കറിവേപ്പ് കിട്ടാക്കനിയാണ്. ഇനി ഏതുവിധേനയും കറിവേപ്പ് നട്ടുവളർത്താം എന്ന് വിചാരിച്ചാൽ തന്നെ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നല്ല കറിവേപ്പിൻ തൈ കിട്ടാനില്ല എന്നത് തന്നെ.
പലരും തൈകൾ കേരളത്തിൽ നിന്ന് കൊണ്ടുവരികയാണ്. മണ്ണും, വെള്ളവും ഇല്ലാതെ ലഗേജിനൊപ്പം കൊണ്ടുവരുന്ന കറിവേപ്പിൻ തൈകൾ നടാൻ എടുക്കുമ്പോൾ വാടി ഉപയോഗശൂന്യമാകുമെന്നതാണ് പല പ്രവാസി മലയാളികളുടെയും അനുഭവസാക്ഷ്യം. നടാൻ പാകത്തിൽ നല്ല കറിവേപ്പിൻ തൈകൾ എങ്ങനെ കേരളത്തിൽ നിന്ന് കൊണ്ടുവരാം. ഇതിന് ഒരു പരിഹാരമാർഗം കിട്ടിയാൽ ലോകത്തെവിടെയും നമ്മുടെ കേരളത്തിലെ പോലെ തന്നെ ഒരു കുടുംബത്തിനുവേണ്ട കറിവേപ്പ് നട്ടുവളർത്താം.
പല പ്രവാസി മലയാളികളും പരീക്ഷിച്ച് വിജയിച്ച ഈ മാർഗ്ഗം നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. കൊണ്ടുപോകാനുള്ള തൈകളുടെ എണ്ണത്തിനനുസരിച്ച് 2 ലിറ്റർ ശീതളപാനീയ കുപ്പികൾ ശേഖരിക്കുക. ഇതിന് ഏകദേശം മധ്യത്തിലായി നടുവെ മുറിക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇനി കറിവേപ്പിൻ തൈകൾ പ്ലാസ്റ്റിക് കവർ മാറ്റി ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റിയ കുപ്പിയിലേയ്ക്ക് മണ്ണിനൊപ്പം ഇറക്കിവയ്ക്കുക. ഇതിനു ശേഷം കുപ്പിയുടെ അടുത്ത പകുതി കൊണ്ട് അടച്ച് ടേപ്പ് വച്ച് ഒട്ടിച്ച് ലഗേജുകളുടെ ഒപ്പം പായ്ക്ക് ചെയ്യാം. ഒരു ക്ഷതവും ഏൽക്കാതെ എത്ര ദൂരം വേണമെങ്കിലും കറിവേപ്പിൻ തൈകൾ കൊണ്ടുപോകാം എന്നുള്ളതാണ് ഇതിന്റെ പ്രയോജനം. കൊറോണയുടെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ നമ്മൾക്കും കൊണ്ടുവരാം ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ. ഇനിയും നമ്മൾക്കും നട്ടുവളർത്താം നാടെവിടാണെങ്കിലും കറികളിൽ സുലഭമായി ചേർക്കാൻ കറിവേപ്പ്.