ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താൽ. കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.

കോൺഗ്രസും ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, മാടപ്പള്ളിയിൽ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി. ജോസഫിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

കെ ​റെ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യി ക​ല്ലി​ടു​മെ​ന്ന് സ​ഭ​യി​ൽ ന​ൽ​കി​യ ഉ​റ​പ്പ് മു​ഖ്യ​മ​ന്ത്രി ലം​ഘി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഉ​പ​ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ച​ങ്ങ​നാ​ശേ​രി​യി​ലെ പോ​ലീ​സ് അ​തി​ക്ര​മം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്.

കോ​ൺ​ഗ്ര​സ് കെ ​റെ​യി​ലി​നെ​തി​രാ​യി ആ​ളു​ക​ളെ ഇ​ള​ക്കി​വി​ടു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും ആ​ക്ര​മി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. എ​ന്നാ​ൽ ച​ങ്ങ​നാ​ശേ​രി സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി സ​മ​ര​ത്തെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ അ​ന്ധ​ത​മൂ​ല​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു.

പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. മാ​ട​പ്പ​ള്ളി​യി​ൽ നാ​ലു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 23 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി​യെ​യും അ​റ​സ്റ്റ് ചെ​യ്തു. സി​ൽ​വ​ർ ലൈ​നി​നെ​തി​രേ കൈ​യി​ൽ മ​ണ്ണെ​ണ്ണ​ക്കു​പ്പി​യു​മാ​യാ​ണ് സ്ത്രീ​ക​ൾ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. സ്ത്രീ​ക​ളെ പോ​ലീ​സ് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി​യ ശേ​ഷം ക​ല്ലി​ട​ൽ തു​ട​രു​ക​യാ​ണ്.