തിരുവനന്തപുരം : കേന്ദ്രം നൽകിയ കോവിഡ് പ്രതിരോധമരുന്നിന്റെ സ്‌റ്റോക്ക് തീർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റോക്ക് തീർന്നതിനാൽ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിൻ വിതരണം തടസ്സപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളിൽ അവശേഷിക്കുന്ന സ്റ്റോക്കിനനുസരിച്ചാകും വ്യാഴാഴ്ചത്തെ വിതരണം എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കമ്പനികളിൽനിന്ന് 96,710 ഡോസ് കൂടി വ്യാഴാഴ്ച മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിക്കുന്നുണ്ട്.

ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് രാവിലെ കോവാക്‌സിൻ 17,100 ഡോസും കോവിഷീൽഡ് 14,700 ഡോസും മാത്രമാണ് സ്റ്റോക്കുണ്ടായിരുന്നത്. ഇതിൽ വിവിധ വിഭാഗങ്ങളിലായി 15,999 ഡോസ് ബുധനാഴ്ച വിതരണം ചെയ്തിട്ടുണ്ട്.