കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ഉണ്ടായത് ഇന്ത്യയിൽ നിന്നാണെന്ന വിചിത്രവാദവുമായി ചൈനീസ് ശാസ്ത്രഞ്ജർ. 2019ലെ ഉഷ്മകാലത്ത് ഇന്ത്യയിലാണ് ഈ വൈറസ് ഉണ്ടായതെന്നാണ് അവരുടെ വാദം. ഇന്ത്യ–ചൈനാ അതിർത്തി തർക്കം മുറുകുമ്പോഴാണ് ചൈനയിൽ നിന്നുള്ള ഈ പുതിയ വാദം എന്നതും ശ്രദ്ധേയം.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പരക്കാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാണെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനാസ ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ട്. വൈറസിന്റെ തുടക്കം ചൈനയിൽ നിന്നാണെന്ന് ലോകരാജ്യങ്ങൾ വാദിക്കുമ്പോൾ ഇത് അംഗീകരിക്കാൻ ചൈന തയാറായിട്ടില്ല. മുൻപ് ഇറ്റലിയിൽ നിന്നാണ് വൈറസ് ഉൽഭവിച്ചതെന്ന് വാദിച്ചിരുന്നു.