ഫ്രാൻസിലെ പ്രധാനമന്ത്രിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടി. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിനെതിരെയാണ് നടി കോറിനീ മസീറോ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിലെ തീയ്യേറ്ററുകൾ അനിശ്ചിത കാലമായി അടച്ചിട്ടതിന് എതിരെയാണ് കോറിനീയുടെ പ്രതിഷേധം.

തീയ്യേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സീസർ പുരസ്‌കാര വേദിയിൽ വെച്ചായിരുന്നു നടിയുടെ പ്രതിഷേധം. കഴുതയുടെ തുകൽ കൊണ്ടുള്ള രക്തം പുരണ്ട വസ്ത്രം ധരിച്ചാണ് കോറിനീ മസീറോ വേദിയിലെത്തിയത്.

സംസ്‌കാരിക പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ ഭാവിയില്ല. ഞങ്ങൾക്ക് കല തിരിച്ചുവേണം എന്ന് നടി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഫ്രാൻസിൽ തീയ്യേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. തീയ്യേറ്ററുകൾ ഇപ്പോൾ തുറക്കില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ.