2023 ജനുവരി 17ന് വയനാട്ടിലെ അമ്പലവയലില്‍നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വയനാട് എംഎസിടി കോടതി വിധിച്ചു. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദ് അസ്ലത്തിന് അനുകൂലമായാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയ്ക്ക് എട്ട് ശതമാനം പലിശയും കോടതി ചെലവും കെഎസ്ആര്‍ടിസി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ബസ് മംഗലംകാപ്പ് പ്രദേശത്ത് എത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അസ്ലത്തിന്റെ ഇടതുകൈ ഗുരുതരമായി പരിക്കേറ്റ് കൈമുട്ടിന് മുകളിലൂടെ അറ്റുപോകുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൈ വീണ്ടും ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അന്ന് അദ്ദേഹം ബത്തേരിയിലെ ഒരു എഞ്ചിനിയറിംഗ് കോളേജില്‍ ഫാര്‍മസി പഠനം തുടരുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് അഭിഭാഷകന്‍ ടി.ആര്‍. ബാലകൃഷ്ണന്റെ മുഖേന മുഹമ്മദ് അസ്ലം കോടതിയെ സമീപിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ലാത്തതിനാല്‍ നഷ്ടപരിഹാരം പൂര്‍ണമായും കെഎസ്ആര്‍ടിസി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. യുവാവിന്റെ പ്രായം, തുടര്‍പഠനത്തെ ബാധിച്ച സാഹചര്യം, ശാരീരിക-മാനസിക നഷ്ടം എന്നിവ പരിഗണിച്ചാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.











Leave a Reply