യൂറോപ്യന്‍ നഗരങ്ങളെ വീണ്ടും ആശങ്കയിൽ ആക്കി കൊവിഡിന്റെ രണ്ടാം വരവ്; ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് നാല്‍പ്പതിനായിരം പേര്‍ക്ക്

യൂറോപ്യന്‍ നഗരങ്ങളെ വീണ്ടും ആശങ്കയിൽ ആക്കി കൊവിഡിന്റെ രണ്ടാം വരവ്; ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് നാല്‍പ്പതിനായിരം പേര്‍ക്ക്
October 24 11:24 2020 Print This Article

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം വരവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മാത്രം നാല്‍പ്പതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 298 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സിന് പുറമെ റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമാണെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാമനം ഗബ്രിയേസസ് വ്യക്തമാക്കിയത്. കൊവിഡിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടം അടുത്ത വേനല്‍ക്കാലം വരെ തുടര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles