സ്റ്റോക്ക് ഓൺ ട്രെൻറിലെ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് സീറോ മലബാർ പള്ളിയിലെ മെൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ CSMEGB ഇൻ്റർ-യുകെ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് 6-ന്. വടംവലി മത്സരങ്ങൾക്ക് പേരുകേട്ട സ്റ്റോക്ക് ഓൺ ട്രെൻഡിലെ മണ്ണിൽ, ഒരു ചരിത്ര നിയോഗമായി, യുകെയിൽ ആദ്യമായി ഇടവകയുടെ അതിർത്തി വരുമ്പുകൾക്ക് അപ്പുറം, *സഭ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരു കത്തോലിക്കാകൂട്ടായ്മ.

യുകെയിലെ സീറോ മലബാർ രൂപതയുടെ എല്ലാ പാരിഷുകളും,മിഷനുകളും, നിർദ്ദേശിത മിഷനുകളും പ്രതിനിധീകരിച്ച്, അരങ്ങേറുന്ന ഈ മഹാ വടംവലി സംഗമം, വിശ്വാസത്തിൽ വേരൂന്നിയ സഹോദരബന്ധങ്ങളെ ദൃഢമാക്കുക, സീറോ മലബാർ രൂപതയുടെ എല്ലാ മെൻസ് ഫോറം പ്രവർത്തനങ്ങൾക്കും പുതുഊർജവും ഐക്യബലവും പകരാനുള്ള ഒരു വേദിയാണ്. വടംവലി മത്സരങ്ങൾ Stoke-on-Trent ലെ North Wood Stadium , Keeling Road , ST1 6PB ൽ വെച്ച് നടത്തപ്പെടുന്നു.

ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ, ബർമിംഗ്ഹാം മുതൽ മാഞ്ചസ്റ്റർ വരെ ചിതറിക്കിടക്കുന്ന യുകെയിലെ സീറോ മലബാർ ഇടവകകൾ ഈ ജൂൺ ആറിന് ഒരൊറ്റ ലക്ഷ്യത്തിലേക്ക്ഒത്തൊരുമിക്കുന്നു.

കൈകളിലെ കരുത്തും മനസ്സിലെ ആവേശവും നെഞ്ചിലേറ്റി, ഒരേ സഭയുടെ സഹോദരബന്ധത്തിൽ ഒന്നിച്ചുചേരുന്ന കരുത്തരായ മല്ലന്മാർ, സ്വന്തം ഇടവകയുടെ നിറങ്ങളണിഞ്ഞ ജേഴ്സികളിൽ, ഇരുവശവും ഒരേ വടം പിടിച്ച്, ഒരേ ലക്ഷ്യത്തിലേക്കുള്ള ഐക്യത്തിന്റെ ടീം

സമ്മാനങ്ങൾ വെറും പാരിതോഷികങ്ങൾ മാത്രമല്ല ഒരു ഇടവകയുടെ കൂട്ടായ പരിശ്രമത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.

സമ്മാനങ്ങൾ:
ഒന്നാം സമ്മാനം – £2000 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും
രണ്ടാം സമ്മാനം – £1000 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും
മൂന്നാം സമ്മാനം – £500 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും
നാലാം സമ്മാനം – £250 പൗണ്ടും OLPH മെൻസ് ഫോറം ട്രോഫിയും

ഇരുവശത്തും നിൽക്കുന്നത് ഒരേ സഭാസമൂഹത്തിന്റെ ഇടവകകളാണ്. കൈകളിൽ ഐക്യത്തിന്റെ വടം ഓരോ ഞരമ്പിലും ഒരേ ലക്ഷ്യം, ഒരേ ദിശ, ഒരേ മനസ്സ്. *ഒരുമയില്ലെങ്കിൽ കരുത്തില്ല, ഒരുമയുണ്ടെങ്കിൽ മാത്രം വിജയവും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് വിജയികൾക്കുള്ള വേദി മാത്രം അല്ല, പങ്കാളിത്തത്തെയും ഐക്യത്തെയും ആഘോഷിക്കുന്നൊരു സംഗമമാണ്. നിങ്ങളുടെ സാന്നിധ്യമില്ലാതെ ഈ കൂട്ടായ്മ പൂർണ്ണമാകില്ല. അതിനാൽകുടുംബത്തോടും സുഹൃത്തുക്കളോടും കൂടി എത്തൂ. നിങ്ങളുടെ ഇടവകയുടെ പേരിൽ ആ വടംകൈയേൽക്കൂ , ആർത്തുവിളിക്കൂ… ഒരുമിച്ച് ആഘോഷിക്കൂ.

കുടുംബസമേതം സന്തോഷത്തോടെ ആഘോഷിക്കാനാകുന്ന ഒരു ഫൺ ഡേയായി ഈ ദിനം ഒരുക്കപ്പെട്ടിരിക്കുന്നു. കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കലാപ്രദർശനങ്ങൾ, പൊതുസമ്മേളനം, സമ്മാനദാനം, റാഫിൾ സമ്മാനങ്ങൾ തുടങ്ങി നിരവധി ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്.

വടംവലി ടീമുമായി എത്തുന്ന ഇടവകകളിലെ മെൻസ് ഫോറം അംഗങ്ങൾക്കും, ഏറ്റവും കൂടുതൽ ഇടവകാംഗങ്ങളുമായി എത്തുന്ന ടീമിനും പ്രത്യേക ആദരവും അംഗീകാരവും നൽകുന്നതായിരിക്കും.

ഭക്ഷണവും ഈ ആഘോഷത്തിന്റെ ആത്മാവാണ്. ഇടിയപ്പം മുതൽ ബിരിയാണി വരെ കേരളത്തിന്റെ വൈവിധ്യമാർന്ന രുചികരമായ നാടൻ വിഭവങ്ങൾ രാവിലെ മുതലേ സ്നേഹത്തോടെ ഒരുക്കിയിരിക്കുന്നു.

വടംവലി എന്ന ഐക്യത്തിന്റെ നൂലിഴയിൽ ബന്ധിപ്പിക്കപ്പെടുന്ന ഈ സൗഹൃദ മത്സരത്തിന് സാക്ഷിയാകാൻ, നിങ്ങളുടെ ഇടവകയെ പ്രതിനിധീകരിക്കുന്ന ശക്തമായ ടീമുമായി എത്തിച്ചേരൂ. ഒരു വലിയ കൂട്ടായ്മയുടെ ആദ്യ നിമിഷങ്ങളെ ആവേശകരമാക്കാൻ ഈ വേദി നിറയ്ക്കൂ. നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ കൂട്ടായ്മയെ സമ്പൂർണ്ണമാക്കൂ.

മെയ് 25-ന് മുമ്പായി തന്നെ നിങ്ങളുടെ ടീമുകൾ രജിസ്റ്റർ ചെയ്യൂ. ഈ ചരിത്ര നിമിഷത്തിന്റെ അഭിമാന ഭാഗമാകൂ.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Benny Palatty: 07448 653537,
Sudeep Abraham: 07791508900