നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഹിമാനി തകർച്ചയെ തുടർന്ന് ഉണ്ടായ മഹാദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 691 ആയി. 3,000-ത്തിലധികം പേരെ ഇപ്പോഴും കാണാതായവരായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

കാണാതായവരിൽ നൂറുകണക്കിന് വിദേശ തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള നിരവധി യാത്രികരെക്കുറിച്ചും ഇപ്പോഴും വിവരമില്ല. കൈലാസ്–മാനസസരോവർ തീർഥയാത്രയ്ക്കായി പോയ ഏഴ് മലയാളികളുമായി ബന്ധപ്പെട്ടും സ്ഥിരീകരിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നേപ്പാൾ അധികൃതരും ചേർന്ന് തിരിച്ചറിയൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പാറ–മണ്ണ്–മഞ്ഞ് പ്രവാഹമാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിരവധി ഗ്രാമങ്ങൾ പൂർണമായും നശിച്ച സാഹചര്യത്തിൽ രക്ഷാസേനകൾ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെത്താൻ ശ്രമിക്കുകയാണ്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്ക തുടരുകയാണ്.