അർണബ് ഗോസ്വാമിക്ക് ഡൽഹി ഹൈക്കോടതിയുടെ വിലക്ക്; ന്യൂസ് അവർ’ ഇനി വേണ്ട….

അർണബ് ഗോസ്വാമിക്ക് ഡൽഹി ഹൈക്കോടതിയുടെ വിലക്ക്;  ന്യൂസ് അവർ’ ഇനി വേണ്ട….
October 23 16:21 2020 Print This Article

‘ന്യൂസ് അവർ’ എന്ന പേര് വാർത്താ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് അർണബ് ഗോസ്വാമിയോട് ഡൽഹി ഹൈക്കോടതി. ടൈംസ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ബെന്നറ്റ് കോൾമാൻ കമ്പനിയാണ് ടൈംസിനായി കോടതിയെ സമീപിച്ചത്.

‘ദ നാഷന്‍ വാണ്ട്‌സ് ടു ‌നോ’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക്ക് ടി.വിയെ വിലക്കണമെന്നും ടൈംസ് ഗ്രൂപ്പ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് വിലക്കാൻ കോടതി തയ്യാറായില്ല. ടാഗ്​ലൈൻ തങ്ങളുടേതാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ ഈ പേര് ഉപയോഗിക്കുന്നതിനും വിലക്ക് വന്നേക്കും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles